അന്ത്രുക്കാന്‍റെ കെട്ടിയോളും പിന്നെ ഇസ്ലാമതക്കാരും




അന്ത്രുക്കാന്‍റെ കെട്ടിയോളും പിന്നെ ഇസ്ലാമതക്കാരും 
************************************************************

കുണ്ട്കടവിലെ അങ്ങാടിയിലാണ് അന്ത്രുക്കാന്‍റെ വീടും  ചായക്കടയും. അങ്ങാടി എന്ന് പറയുമ്പോള്‍ നിങ്ങള്‍ വിചാരിക്കും  നമ്മുടെ കോഴിക്കോട് അങ്ങാടിയെ പോലെയാണ് എന്നൊക്കെ എന്നാല്‍ അങ്ങനെയൊന്നുമല്ല കേട്ടോ  അന്ത്രുക്കാന്‍റെ അങ്ങാടിയിലുള്ളത്  ഇതൊക്കെയാണ്  വില്ലേജു ഓഫീസ്,പോസ്റ്റ്‌ ഓഫീസ്, രണ്ടു പലചരക്ക്കട,രണ്ടു മക്കാനി,രണ്ടും മുന്ന് പെട്ടികടകളും,പിന്നെ ഒരു ടെലിഫോണ്‍ബുത്തും  മാത്രമുള്ള ഒരു  കൊച്ചു അങ്ങാടി.  അവിടെയും ഇവിടെയുമായി കുറച്ചു ആളുകള്‍ സ്വറ പറഞ്ഞു ഇരിക്കുന്ന കുട്ടങ്ങളുംഉണ്ടാവും  തനി നാട്ടിന്‍ പുറം.   പിന്നെയുള്ളത് ആളുകള്‍ക്ക് വെള്ളം എടുക്കാനുള്ള   ഒരു പഞ്ചായത്ത് കിണറും അതിനോട് അനുബന്ധിച്ച് കൊണ്ട് കുളിക്കാന്‍ വേണ്ടി  ഒരു പഞ്ചായത്ത് കുളവുമുണ്ട്. നമ്മുടെ അന്ത്രുക്ക ഒരുപാട് കാലമായി തന്നെ കുണ്ട് കടവിലെ ചായകച്ചവടക്കാരനാണ് മുപ്പരെ വാപ്പ മുതല്‍ തുടങ്ങിയ ബിസിനസാണ് ഈ ചായക്കട. പാരമ്പര്യമായി കിട്ടിയ ഈ ചായ കടയില്‍ അന്ത്രുക്കാക്ക് ആകെയുള്ള ഒരു കൈ സഹായി അന്ത്രുക്കാന്‍റെ ഒരേയൊരു ഭാര്യയാണ്  പേര് ആയിശമ്മ . കുട്ടികള്‍ ഒന്നും തന്നെ ഇതുവരെയുംഉണ്ടായിട്ടില്ല.   ആയിശുമ്മയാണെങ്കില്‍ കുറച്ചൊരു പരിഷ്ക്കാരിയാണ് വസ്ത്രംധാരണയിലും മറ്റുമൊക്കെ ആ പരിഷ്ക്കാരം കുറേശെയുണ്ട്താനും.  അങ്ങനെ ഇവര്‍ വളരെ നല്ലരീതിയില്‍ തന്നെ കുണ്ട് കടവില്‍ അല്ലലില്ലാതെ ജീവിച്ചുപോന്നു.  അന്നത്തെ കാലത്ത് പെണ്ണുങ്ങള്‍  പാവാടയും ബ്ലൌസുമാണ് ഉടുക്കാറുള്ളത് നമ്മുടെ ആയിശു എല്ലാ ഉടുക്കാറുണ്ട് തുണിയും  ബ്ലൌസും അതുപോലെ സാരിയും ചുരിധാരുമൊക്കെ   എന്ത് ഉടുത്ത് നടന്നാലും ആയിശുമ്മ കലക്കും.  അവളുടെ ആ കുണുങ്ങിയുള്ള നടത്തവും കണ്ടാല്‍ ആരും തന്നെ ഒന്ന് നോക്കി പോകും. എന്നാലും ആയിശുമ്മക്ക് എപ്പോഴും സംശയമാണ് ഞാന്‍ ഇത്ര നല്ല വസ്ത്രമോക്കെ  ധരിച്ചിട്ടും എന്നെ ആരും ശ്രദ്ധിക്കുന്നില്ലേ എന്നെ ആരും നോക്കുന്നില്ലേ എന്നൊക്കെയുള്ള  ശങ്ക. ഒരിക്കല്‍  ഇതങ്ങനെ എനിക്ക് അറിയാനാവുംഅതിനു വേണ്ടി എന്ത് ചെയ്യണം എന്നൊക്കെ ആലോചിച്ചു   നീറി നീറി മുപ്പത്തിയാരുടെ മനസും ചിന്തയും ഇതായിമാറി.   ദിവസവും ചായക്കടയിലേക്കുള്ള വെള്ളം കോരാന്‍ ആയിശുമ്മയാണ് പോകാറുള്ളത് അത് പോലെ  പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടിയും ആയിശു തന്നെയാണ്  പോകാറുള്ളത് അതൊക്കെ കഴിഞ്ഞാല്‍  തുന്നല്‍ പഠിക്കാന്‍ വേണ്ടിയും ആയിശുമ്മ സമയം കണ്ടത്തി അതിനും പോകാറുണ്ട്. ഈ സമയങ്ങളില്‍   അന്ത്രുക്ക ചായകടയിലെ കാര്യങ്ങള്‍ നോക്കി അവിടെ തന്നെ ഇരിക്കുകയും വലിയ  വലിയ ബഡായികള്‍ തട്ടി  മുപ്പരും കുട്ടുകാരും നാട്ടുകാരുടെ കുറ്റവും കുറവും പറഞ്ഞു  കൊണ്ടിരിക്കും.കാലം കടന്നു പോയി കുട്ടികള്‍ ഉണ്ടാവുന്നുമില്ല  ആയിശുമ്മാക്ക് എന്നാലും പഴയ സംശയം തന്നെ ആരും നോക്കുന്നില്ലേ എന്നെ കുറിച്ച് ആരും പറയുന്നില്ലേ എന്നൊക്കെ അതൊന്നു പരീക്ഷിച്ചു നോക്കാന്‍ തന്നെ ആയിശുമ്മ തീരുമാനിച്ചു.

ഒരു ദിവസം ആയുശുമ്മ വെള്ളം കോരുന്ന സമയത്ത് കുറച്ചു ചെറുപ്പക്കാര്‍ പഞ്ചായത്ത് കിണറിന്‍റെ ചുറ്റു മതിലില്‍ ഇരിക്കുന്നുണ്ടായിരുന്നു അവര്‍ അങ്ങനെ സ്വറ പറയുന്നതിനിടയില്‍ ആയിശുമ്മ ഇടയില്‍ കയറി തട്ടം മാറില്‍ നിന്നും അറിയാത്ത രീതില്‍ മാറ്റിയിട്ടു കൊണ്ട് ഒരു ചോദ്യം നിങ്ങള്‍ എന്താ എല്ലാവരും  എന്നെ തുറിച്ചു നോക്കുന്നത് ഇത് കേട്ടതും കണ്ടതും അറിഞ്ഞ   ചെറുപ്പക്കാര്‍  ഒന്നും പറയാതെ അവിടെ നിന്നും ഇറങ്ങി പോയി  ആയിശുമ്മ  വെള്ളം കോരി വെച്ച കുടവും എടുത്ത് കൊണ്ട് കടയിലേക് വെച്ച് പിടിച്ചു പോകുന്ന പോക്കില്‍ കുടത്തില്‍ നിന്നും വെള്ളം ആയിശുമ്മയുടെ മേനിയിലും തുണിയിലും പറ്റി പിടച്ചുകുണുങ്ങി നടന്നു .  ഈ  സമയത്താണ്  മീന്‍ക്കാരന്‍ മമ്മദ്  തന്‍റെ സ്വധ  സിദ്ധിയില്‍ പോം പോം എന്നടിച്ചുകൊണ്ട് മീന്‍ വേണോ നല്ല തുടിക്കുന്ന പച്ചമുള്ളന്‍,മത്തി,കോരാ,ഐല   വേണോ എന്ന് വിളിച്ചുകുവി കൊണ്ടു ആയിശുമ്മയുടെ നേരെ ഒന്ന്‍ നോക്കിപോയി.  ഉടനെ തന്നെ ആയിശുമ്മ  മമ്മദിനോട് ഇജ്ജ്ന്താടാ ആളെ കളിയാക്കാന്‍ ഇറങ്ങിയിരിക്കയാണോ എന്നൊരു ചോദ്യം മീന്‍കാരന്‍ അല്ലെ മുപ്പര്‍ ഇങ്ങല്‍കെന്താ മഞ്ഞെത്തി പിരാന്താണോ എന്ന് പിറ് പിറുത്തുകൊണ്ട്മമ്മദ് തന്‍റെ മീന്‍ കച്ചോടം തുടര്‍ന്നു.


പിറ്റേ ദിവസം പലചരക്ക് വാങ്ങാന്‍ വേണ്ടി മാത്തായി ചേട്ടന്‍റെ കടയില്‍ ചെന്നപ്പോള്‍ അവിടെയും കുറച്ചാളുകള്‍ നില്‍പുണ്ട് അവിടെയും ഇന്നലെ പരീക്ഷിച്ച പോലെ ഒന്ന് ചെയ്യാമെന്ന് മനസില്‍ വിചാരിച്ചു.   മത്തായി ചേട്ടന്‍ സാധനങ്ങള്‍ എല്ലാം എടുത്ത് താഴെ വെച്ചുകൊടുത്തു ആയിശുമ്മ കുനിഞ്ഞു നിന്നുകൊണ്ട് അതെടുക്കാന്‍ നിന്നപ്പോള്‍ അവിടെ ഇരിക്കുന്ന ആളുകളുടെ മുഖത്തോടു നോക്കി ഇങ്ങോട്ട് നോക്കല്ലേ എന്നൊരു ദയലോഗും കാച്ചി  കൊണ്ട് കടയില്‍ നിന്നും വാങ്ങിയ സാധനങ്ങള്മായി ആയിശുമ്മ റോഡിലുടെ കുണുങ്ങിയുള്ള നടത്തം തന്നെ കാഴ്ച വെച്ചുകൊടുത്തു  ചായകടയിലെക്കു പോയി.  തുടര്‍ന്നുള്ള ദിവസങ്ങളിലും ഒഴിവ് സമയങ്ങളിലും   ഇങ്ങനെ ഒരു  നാല് അഞ്ചു പ്രാവുശ്യം ആയിശുമ്മ അങ്ങാടിയിലുടെയുള്ള നടത്തവും സംസാരവും തുടര്‍ന്ന്.അതുകൊണ്ട് തന്നെ ആയിശുമ്മ ഇപ്പോള്‍   പൊതു ജനത്തിന് ഹരമുള്ള  കാഴ്ചയായി  തുടങ്ങി.  എന്തിനു പറയുന്നു  ഇതൊരു സ്ഥിരം  പതിവായി മാറുകയും  ആയിശുമ്മ പെരുത്ത്‌ സന്തോഷിക്കുകയും ചെയിതു   കാരണം എല്ലാവരും ഇപ്പോള്‍ ആയിശുമ്മയുടെ കാര്യമാണ് സംസാരിക്കാരുള്ളത്. ഇപ്പോള്‍ ആയിശയുമ്മ അങ്ങാടിയിലെ ചായകടയില്‍ ഇരുന്നാല്‍ മതി അല്ലങ്കില്‍   വെള്ളം കോരാന്‍ പോയാലും അവിടെയും ആയിശുമ്മാനെ കാണാന്‍ ആളുകള്‍ നില്‍പ്പുണ്ടാവും. വെള്ളം കോരി  റോഡ്‌ സൈടിലുടെ പോരുമ്പോഴും അവിടെയും കുറച്ചു ചെറുപ്പക്കാര്‍ നോക്കി നില്‍പ്പുണ്ടാവും. പലചരക്ക് കടയില്‍ പോയി സാധനം വാങ്ങാന്‍ നിന്നാലും അവിടെയുള്ള ആളുകളും ആയിശുമ്മയെ നോക്കി നില്‍ക്കും.  കാറിലും മറ്റുള്ള വണ്ടിയിലും  പോകുന്നവരും സൈകിളില്‍ പോകുന്നവരും ആയിശുമ്മാക്ക് ഒരു ഹോണും ബെല്ലും പാസാക്കും. കുളിക്കടവില്‍ പോയാലും അവിടെ സ്ഥിതി ഇത് തന്നെ. തുന്നല്‍ പഠിക്കാന്‍ പോകുമ്പോഴും ബസ്സില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും ആയിശുമ്മാനെ നോക്കാന്‍ ആളുകള്‍ കാത്ത് നില്‍ക്കും. ചുരുക്കി പറഞ്ഞാല്‍ ആയിശുമ്മ എവിടെ പോയാലും ഇപ്പോള്‍ ആളുകളുടെ  നോട്ടവും സംസാരവുമാണ് വിഷയം ആയിശുമ്മയില്‍ നിന്നും വീഴുന്ന ഓരോ മൊഴി മുത്തുകള്‍ പെറുക്കാന്‍   ആളുകളുടെ കാത്ത് നില്‍പായി.  ഇന്ന് എങ്ങനെയാണ് ആയിശുമ്മ അണിഞ്ഞു ഇറങ്ങുന്നത് എന്ന് നോക്കാന്‍ വേണ്ടി ആളുകള്‍ ചായകടയിലെപിന്നിലുള്ള വീട്ടിലേക്കു നോക്കി ഇരിക്കും ആയിശുമ്മ ഇറങ്ങി എന്ന് കണ്ടാല്‍ പിന്നെ റോഡില്‍ ഫ്രീക്കന്‍മാരുടെയും പ്രായമായ ആളുകളുടെയും ഒരു പരക്കം പാച്ചില്‍ തന്നെയായി.  ഇതൊന്നുമറിയാതെ പാവം അന്ത്രുക്ക നാട്ടുകാരുടെ പരധുഷണം പറഞ്ഞു  ചിരിച്ചും കച്ചവടം തുടര്‍ന്ന് അങ്ങനെയിരിക്കെ അന്ത്രുക്കാന്‍റെ ചെവിയിലും എത്തി ആയിശുമ്മ വിശേഷങ്ങള്‍. സത്യത്തില്‍ ആയിശുമ്മക്ക് ഇപ്പോള്‍ വെളിയില്‍ പോകുന്നതും,വെള്ളം കോരി കൊണ്ട് വരുന്നതും,പലചരക്ക് കടയില്‍ പോകുന്നതും,തുന്നല്‍ പഠിക്കാന്‍ പോകുന്നതുമൊക്കെ ഒരു വലിയ തലവേദനയായി മാറി കാരണം എവിടെ പോയാലും ആയിശുമ്മയുടെ പിറകിലും മുന്നിലും ആളുകള്‍ ഉണ്ടാവും  ചുരുക്കി പറഞ്ഞാല്‍ എവിടെ ചെന്നാലും ആയിശുമ്മക്ക് ഇപ്പോള്‍ കിടക്ക പൊറുതിയില്ലാതെയായി. ഇതറിഞ്ഞ അന്ത്രുക്കയും ആകെ വിഷമത്തിലായി കാരണം മുപ്പര്‍ക്ക് കടയിലെക്കുള്ള വെള്ളവും സാധനവും മറ്റു സഹായങ്ങള്‍ക്കും ആരും ഇല്ലാതെയായി ഇനി എന്താണ് ഇതിനുള്ള പരിഹാരം എന്നുള്ളത്  അന്ത്രുക്ക ആലോചിച്ചു കുറച്ചു ദിവസം അന്ത്രുക്കയും ആയുശുമ്മയുംകുടി ഒന്നിച്ചു നടക്കാന്‍ തീരുമാനിക്കുകയും അങ്ങനെ അങ്ങാടിയില്‍ കുടി നടന്നു പരസ്യ പ്രസ്താവനകള്‍ ഇറക്കാന്‍ തുടങ്ങി  ഇങ്ങള്‍ എന്തിനാണ്   ആയിശുവിനെ മാത്രം നോക്കുന്നത് വേറെയും പെണ്ണുങ്ങള്‍ ഇല്ലേ ? വീട്ടില്‍ ഉമ്മ പെങ്ങന്മാര്‍ ഇല്ലേ ? ആയിശുവിനു കുറച്ചു ഭംഗി കുടുതലുള്ളത് കൊണ്ടാണോ ഇങ്ങള്‍ ഇങ്ങനെയൊക്കെ പറയുന്നതും ചെയ്യുന്നതും  ഇങ്ങനെയുള്ള  ഇരവാധവുമായി അന്ത്രുക്കയും ആയിശുവും കാലം കഴിച്ചു ഇതിനെല്ലാം കാരണക്കാരി ആയിശുവാണ് എന്നുള്ളത്  അന്ത്രുക്കാക്ക് അറിയാഞ്ഞിട്ടല്ല എന്നാലും  ആയിശു മുപ്പരെ സ്വന്തമല്ലെ അവളെ കൂടെ നിറുത്താന്‍വേണ്ടി ഇതല്ലാതെ വേറെ വഴി മുപ്പരുടെ മുന്നില്‍ ഉണ്ടായിരുന്നില്ല.എന്നാലും സ്വയം തിരുത്താന്‍ ആയിശുവും അന്ത്രുവും തയ്യാറില്ലതാനും. ഈ അവസ്ഥയാണ് ഇപ്പോള്‍ ഇസ്ലാമിന്‍റെ ആളുകള്‍ നേരിടുന്നത്




         മുഖ്യധാര ജനസമുഹത്തില്‍ നിന്നും  ഇസ്ലാമിലെ മുസ്ലിങ്ങള്‍ ഒരുപാട് അകന്നു കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം ഇപ്പോള്‍ കാണുന്നത് അതിനുള്ള കാരണം അവരുടെ മത വിശ്വാസവും ഇപ്പോഴുള്ള പ്രവര്‍ത്തനവുമാണ്. സെമിറ്റിക്ക് മതങ്ങളില്‍ പെട്ട  പ്രത്യേകിച്ച് ഇസ്ലാംമതം  അവരുടെ തത്ത്വങ്ങളും ആചാരവും വിശ്വാസവും ജീവിതത്തില്‍ ഒരു വലിയ രീതിയില്‍ തന്നെ കുട്ടി കുഴച്ചു കൊണ്ടാണ് നടപ്പ് ഈ അടുത്ത കാലത്തായി കണ്ടു വരുന്ന സലഫികള്‍ പ്രത്യേകിച്ച് സമുദായത്തില്‍ തന്നെ വര്‍ഗീയ ചിന്തകള്‍ ഉണ്ടാക്കി കൊണ്ട് സമുഹത്തില്‍ നിന്നും ഒട്ടപെടാന്‍ വേണ്ടി വലിയ പ്രയത്നം നടത്തുന്നുണ്ട്.  അതിന്‍റെയൊക്കെ വഴിയായിട്ടാണ്   മരണം നടന്ന മിക്ക മുസ്ലിം വീടുകളിലും  രക്ത ബന്ധം ഇല്ലാത്തവര്‍ മയ്യിത്ത് കാണാന്‍ വരരുതേ, മറ്റു മതക്കാരും മയ്യിത്ത് കാണാന്‍ പാടില്ല  എന്നൊക്കെയുള്ള നോട്ടീസുകള്‍  തുക്കിയിട്ടിരിക്കുന്നതു കാണാം.  അത് പോലെ ഇദ്ധയില്‍ ഇരിക്കുന്ന മുസ്ലിം സ്ത്രീയെ അമുസ്ലിം ആയിട്ടുള്ള പെണ്ണുങ്ങള്‍ പോലും കാണാന്‍ പാടില്ല എന്നാണ് നിയമം. അതുമല്ല  രക്ത ബന്ധമില്ലാത്ത ഒരു മുസ്ലിം പുരുഷനുപോലും ഇദ്ധയില്‍ ഇരിക്കുന്ന സ്ത്രീയെ കാണാന്‍ പാടില്ലത്രെ.
        ഒളിഞ്ഞും തെളിഞ്ഞു ഇവര്‍ ഇവരുടെ മറ പിടിച്ചുള്ള പ്രബോധനംഇന്നും തുടരുന്നു.  പൊതു ജന മധ്യത്തില്‍ സമാധാനത്തിന്‍റെ വിശേഷണം നല്‍കി തീവ്ര ചിന്തയില്‍ മതത്തെ വളര്‍ത്താനാണ്  ഇവരിപ്പോള്‍ ശ്രമിക്കുന്നത് .   മുസ്ലിങ്ങള്‍ നാഴികക്ക് നാല്‍പ്പതു വട്ടം ഉരുവിടുന്ന ഒന്നാണ് ഇസ്ലാം മതത്തില്‍ സഹിഷ്ണുതയുടെയും സഹതാപത്തിന്‍റെയും പാട്യങ്ങളാണ് ഉള്ളതെന്ന്.    ഇനിയും ഇവര്‍ സ്വയം തിരുത്താനും ഇതുപോലുള്ള തെറ്റ് ചെയ്യുന്ന ആളുകളെ തിരുത്താനും മുന്നോട്ട് ഇറങ്ങിയില്ലങ്കില്‍ ഈ സമുഹം ഇനിയും ഒറ്റപെടുക തന്നെ ചെയ്യും അപ്പോഴും  ഇരവാദം മുഴക്കിയുള്ള പോസ്റ്റുകളും  ഒട്ടിപ്പുകളും കാണാം. എന്ത് കൊണ്ട് ഇസ്ലാം ഇങ്ങനെ വിമര്‍ശനത്തിനു വിധേയമാവുന്നു എന്നുള്ളത് ആ സമയത്തും ഇവര്‍ ആലോചിക്കില്ല  അപ്പോഴും  ആറാം നുറ്റാണ്ടിലേക്ക് ടിക്കറ്റ് കിട്ടാനുണ്ടോ എന്നുള്ള ശ്രമമാണ് ഇവര്‍ നടത്തുക. 














അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം