സഹിക്കാനാവാത്ത രാജ്യസ്‌നേഹം നടപ്പാക്കുന്ന രണ്ടു കുട്ടര്‍







സഹിക്കാനാവാത്ത രാജ്യസ്‌നേഹം നടപ്പാക്കുന്ന രണ്ടു കുട്ടരാന് ഇവര്‍
ഇവര്‍ ഇല്ലങ്കില്‍ ഇന്ത്യയില്‍ രാജ്യസ്നേഹം ഉണ്ടാകുമായിരുന്നില്ല. ഇവരിലുടെ മാത്രമേ രാജ്യത്തെ സ്നേഹിക്കാന്‍ കഴിയു അല്ലാതെ രാജ്യത്തെ സ്നേഹിച്ചാല്‍ അല്ലങ്കില്‍ ഇവിടത്തെ പൌരനേയും പട്ടാളത്തെയും സ്നേഹിച്ചാല്‍ അത് അങ്ങികരിക്കില്ല .

ഞാന്‍ പഠിച്ച രാജ്യസ്നേഹം ഇതാണ്

****************************************
ഒരു രാജ്യത്തിന്റെ വികസനത്തിനും അഭിവൃദ്ധിക്കുമായി പ്രവര്‍ത്തിക്കുക എന്നതാണ് ലളിതമായിപ്പറഞ്ഞാല്‍ രാജ്യസ്നേഹം. അത് മനുഷ്യരോടുള്ള സ്നേഹം കൂടിയാണ്, വിദേശീയരായവരെയും ബഹുമാനത്തോടെ കാണുന്നതു കൂടിയാണ്. ലോകത്തെ ഓരോ മനുഷ്യരുടെയും വിഷമങ്ങള്‍ സ്വന്തം വിഷമങ്ങള്‍ കൂടിയാവുമ്പോഴാണ് ഓരോരുത്തരും യഥാര്‍ത്ഥ രാജ്യസ്നേഹികളാവുന്നത്. ലോകത്തിനു മുന്നില്‍ തങ്ങളുടെ രാജ്യം മാതൃകയാവണമെങ്കില്‍ തങ്ങളുടെ പെരുമാറ്റവും വീക്ഷണവും നന്നാവണം എന്ന ബോധത്തില്‍നിന്നുമാണ് രാജ്യസ്നേഹം ഉണരേണ്ടത്. മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞും മത-ജാതി-ഭാഷാ-വര്‍ഗ്ഗ-വര്‍ണ്ണ വിവേചനങ്ങള്‍ കാട്ടിയുമല്ല നാം ലോകത്തിനു മുന്നില്‍ മാതൃക കാണിക്കേണ്ടത്. ഓരോരുത്തരും വിശ്വപൗരരാണ് എന്ന ബോധ്യം വേണം. സ്കൂളുകളില്‍ കുട്ടികള്‍ക്കു മനസ്സിലാക്കിക്കൊടുക്കേണ്ടതും ഇതായിരിക്കണം.
സ്വന്തം രാജ്യത്തിന്റെ വികസനം ഓരോരുത്തരുടെയും ശരിയായ പെരുമാറ്റമാണ് എന്ന ബോധ്യം വേണം. വര്‍ഗ്ഗീയത ഒരിക്കലും ദേശസ്നേഹമാകില്ല, മറിച്ച് വര്‍ഗീയതയാണ് ദേശദ്രോഹം എന്നും തിരിച്ചറിയാന്‍ കുട്ടികളെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. ജനാധിപത്യത്തെ ശക്തിപ്പെടുത്തി അതിലൂടെ വരുന്ന നിയമങ്ങളെ ബഹുമാനിച്ചും ചുറ്റുപാടുകളെ മലിനപ്പെടുത്താതെയും പ്രകൃതിയെ മുറിവേല്‍പ്പിക്കാതെയും ജാതി-മത-ഭാഷാ-വര്‍ണ്ണഭേദങ്ങളെ ഇല്ലാതാക്കിയും വേണം രാജ്യസ്നേഹം പ്രകടിപ്പിക്കാന്‍. അല്ലാതെ ജാതിമതാദിസ്ഥാനം നോക്കി വര്‍ണ്ണ വിവേചനം കട്ടിയല്ല രാജ്യ സ്നേഹം പ്രകടിപ്പിച്ചു നടക്കേണ്ടത്‌


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം