വിറളി പിടിച്ച ചെന്നായ കുട്ടങ്ങള്‍ (യുക്തിവാദം എന്തുകൊണ്ട് )



വിറളി പിടിച്ച ചെന്നായ കുട്ടങ്ങള്‍

************************************************
യുക്തി ചിന്ത ഉണ്ടാവുമ്പോള്‍ യുക്തിവാദം വളരുന്നു അത് പല ശാഖകളായി അങ്ങനെ പല മേഖലകളില്‍ വ്യാപിക്കുന്നു ഈ വ്യാപനം കണ്ടു അതില്‍ വിറളി പിടിച്ചു നടക്കുന്ന കുറച്ചു ആളുകളുണ്ട് നമ്മുക്കിടയില്‍ അവര്‍ക്ക് വേണ്ടിയാണ് ഈ പോസ്റ്റ്‌.
എന്ത് കൊണ്ട് യുക്തിബോധം ഉള്ളവര്‍ പല തട്ടുകളില്‍ എന്നുള്ളതിനുള്ള മറുപടി
ആദ്യമേ പറയട്ടെ യുക്തിവാദികള്‍ എല്ലാവരും ഒരമ്മയില്‍നിന്നും ഉണ്ടായ ആളുകളല്ല . പല അമ്മമാരില്‍നിന്നും ഉമ്മാമാരില്‍ നിന്നും ഉണ്ടായി വളര്‍ന്നു വന്ന ആളുകളാണ്. യുക്തിവാദികള്‍. അത് കൊണ്ട് തന്നെ പല വിഭാഗത്തിലും പെട്ട ആളുകള്‍ ഈ യുക്തി ചിന്താ ദാരയിലുണ്ട് .ഒരു അമ്മയില്‍ നിന്നും വന്ന മക്കള്‍ തന്നെ പലവിധത്തിലുള്ള ചിന്തകള്‍ കൊണ്ട് നടക്കുന്ന ഈ സമുഹത്തില്‍ യുക്തിവാദികള്‍ക്ക് മാത്രം ഒന്ന് മതി എന്നുള്ള കാഴ്ചപ്പാട് എന്തിന് ?. ഇങ്ങനെയുള്ള യുക്തിചിന്തകര്‍ പല തട്ടുകളിലായി അവരുടെ മേഖലയില്‍ ഈ യുക്തിബോധം നമ്മുകിടയില്‍ വളര്‍ത്തുകയും ചെയ്യുന്നു. അതുകണ്ട് വിറളി പുണ്ട് നടക്കുന്ന ആളുകള്‍ ചില കാര്യങ്ങള്‍ അറിഞ്ഞാല്‍ കൊള്ളാം . യുക്തിവാദവും യുക്തിബോധവും ശരിക്കും ഒരു പഠന മേഖലയാണ് അതാതു കാലത്തേക്ക് ശരി വെക്കുന്നതിനെയാണ് അവര്‍ അങ്ങികരിക്കുക . അവര്‍ ഒരിക്കലും ഒരു ഗ്രന്ഥത്തില്‍ മാത്രം തഴച്ചു വളര്‍ന്നു വന്ന ഒന്നല്ല അത് കൊണ്ട് തന്നെ പലരീതിയില്‍ ചിന്തിക്കുന്ന വെക്തികള്‍ അതില്‍ ഉണ്ടാവും അവര്‍ അവരവരുടെ ഇഷ്ട്ടപെട്ട മേഖലകളില്‍ യുക്തിബോധം വളര്‍ത്തുകയും ചെയ്യും അത് ചിലപ്പോള്‍ പല സംഘടനകള്‍ കൊണ്ടാവാം ചിലര്‍ ഒറ്റക്കാവാം മറ്റു ചിലര്‍ ചെറിയ കുട്ടങ്ങളാവം .അങ്ങനെ പല രീതിയില്‍ അവര്‍ അവരുടെ മേഖലകള്‍ കണ്ടതുന്നു അതില്‍ എന്താണ് പ്രശനം ഉള്ളത് ആര്‍ക്കാണ് വൈക്ലഭ്യം ഉള്ളത് ?
യുക്തിവാദം ഒരു ഒരൊറ്റ സംഘടന മാത്രം വേണമെന്ന് ആര്‍ക്കാണ് നിര്‍ബന്ധം ഉള്ളവര്‍ ? അങ്ങനെ മാത്രം വേണമെന്ന യുക്തിബോധം ആര്‍ക്കാനുള്ളത് യുക്തിവാദികള്‍ക്ക് എന്തയാലും ഈ ഒരു ചിന്ത ഇല്ല എന്‍റെ അഭിപ്രായത്തില്‍ ഒരായിരം സഘടനകളായി യുക്തിബോധം ആളുകളില്‍ ഉണ്ടാവട്ടെ എന്നാണ്. അതുകൊണ്ട് വളരെയധികം ഉപയോഗം നമ്മുക്കും നമ്മുടെ സമുഹത്തിനും തന്നെയാണ് ഉള്ളത് പല രീതിയിലുള്ള ചര്‍ച്ചകളും സംവാദങ്ങളും പല കോണില്‍ നിന്നുള്ള വീക്ഷണങ്ങളും മറ്റും നമ്മുടെ സമുഹത്തില്‍ ഉണ്ടാവുകയും അതില്‍ നിന്നും തള്ളേണ്ടതിനെ പുറം തള്ളിയും ഉള്‍കാഴ്ച ഉള്ളതിനെ ഉള്‍കൊള്ളാനും അതുമുലം കഴിയും.
ഇനിയും പല സംഘങ്ങളായി സംഘടനകളായി ഒരായിരം യുക്തിചിന്തകര്‍ ഉണ്ടാവട്ടെ . എന്തായാലും യുക്തിബോധം ഉള്ളവര്‍ സ്വന്തം യുക്തിചിന്ത വളര്‍ത്താന്‍ വേണ്ടി വാളുകള്‍ എടുക്കണോ ബോംബുകള്‍ നിര്‍മ്മിക്കാനോ അതുകൊണ്ട് പോയി മറ്റുള്ളവരുടെ നെഞ്ചില്‍ പൊട്ടിക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തുകയോ ചെയ്യില്ല .മരിച്ചു പിന്നെയും ജീവിതം ഉണ്ട് അവിടെ ചെന്നാല്‍ ഹുറികളെ വാക്ധാനം ചെയിതത് കിട്ടും അതുകൊണ്ട് മറ്റുള്ളവര്‍ക്ക് ദോഷം ഉണ്ടാക്കില്‍ ശഹീധുകളെ ഉണ്ടാക്കാന്‍ യുക്തിവാദം പറയുന്നില്ല.
യുക്തിവാദികള്‍ക് കാലാഹരണപെട്ട തത്ത്വങ്ങള്‍ ഉള്‍കൊള്ളുന്ന ഗ്രന്ഥങ്ങള്‍ ഇല്ല. അതില്‍ പറയുന്ന ഡമണ്ടന്‍ വാദങ്ങള്‍ അവര്‍ക്കില്ലാത്തത് കൊണ്ട് തന്നെ സമുഹത്തില്‍ എങ്ങനെ ഇടപഴകി ജീവിക്കാം അത് സമുഹത്തിന് എങ്ങനെ ഗുണം ചെയ്യുമെന്നു നോക്കിയാണ് ഓരോ യുക്തിബോധം ഉള്ളവനും ചെയ്യുന്നത് കാലങ്ങള്‍ക്കനുസരിച്ചു മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട്‌ ജീവിക്കാന്‍ ബാധ്യസ്ഥനാണ് ഓരോ യുക്തി ബോധമുള്ള മനുഷ്യനും. അല്ലാതെ പഴയ ഉട്ടോപ്പ്യന്‍ ഗോത്ര തത്വങ്ങളില്‍ ബോധം തളച്ചിട്ടുകൊണ്ട് ജീവിതം വല്ല കാട്ടറബിയുടെയോ, അന്തവും കുന്തവുമില്ലാത്ത വാനരസ്വപനം കാണുന്ന ബോധമില്ലാത്ത ആളുകളിലോ, ദിവ്യ ഗര്‍ഭത്തില്‍ ദൈവം പിറന്നു എന്നുള്ള മണ്ടന്‍ വാദങ്ങള്‍ ഉള്ള ഗ്രന്ഥത്തിലോ അല്ല മനുഷ്യന്‍ ജീവിക്കേണ്ടത് . മാനുഷിക മുല്ല്യങ്ങള്‍ ഉള്‍ക്കൊണ്ട്‌ കാലത്തിനൊത്ത് ഓടാന്‍ വേണ്ടിയാണു ഓരോ മനുഷ്യനും പഠിക്കേണ്ടത് അല്ലാതെ തമ്മില്‍ തല്ലാനും കൊല്ലാനും വേണ്ടിയും കാലാഹരണപെട്ട മതങ്ങള്‍ക്കോ പ്രസ്ഥാനങ്ങള്‍ക്കോ വേണ്ടിയല്ല മനുഷ്യന്‍ ജീവിക്കേണ്ടത്.
ഇപ്പറയുന്ന കാര്യങ്ങള്‍ ബോധം ഉള്ളവരെ മാത്രം ഉദ്ദേശിച്ചാനു.
അല്ലാതെ പഴകി ദ്രവിച്ച വാറോലകള്‍ ഉള്‍കൊള്ളുന്ന മനുഷ്യത്വരഹിതമായ നിയമ സംഹിതകള്‍ ഉള്‍ക്കൊണ്ട്‌ ഈ നുറ്റാണ്ടില്‍ ജീവിക്കുന്ന ആറാം നുറ്റാണ്ടിലെയോ അതിലേറെ പൌരാണികം ഉള്‍കൊള്ളുന്ന ജനതയെ ഉദ്ദേശിച്ചല്ല
യുക്തിവാദികള്‍ പല സംഘങ്ങളും സംഘടനകളുമായി ഇനിയും ഒരുപാട് ഉണ്ടാവട്ടെ അങ്ങനെ ലോക ജനതയുടെ മുന്നില്‍ യുക്തി ബോധം വളരട്ടെ
അല്ലാതെ എല്ലാം ഒരാളില്‍ നിന്ന് അല്ലങ്കില്‍ എല്ലാം ഒരു ഗ്രന്ഥത്തില്‍ നിന്ന് എന്നുള്ള ഉട്ടോപ്പ്യന്‍ വാദം പൊളിഞ്ഞു ചീഞ്ഞു നാറുന്ന കുപ്പയില്‍ പോകട്ടെ



 യുക്തി വാദി മതം ,മത ഭീകരത ദേശം, ദേശീയത സദാചാരം ,ഫാസിസം റാസിസം മുതൽ ഭരണ കൂട ഭീകരത സാമൂഹ്യ ജീർണ്ണത . തുടങ്ങി നിലവിൽ ഉള്ള വ്യവസ്ഥകളെ നിരാകരിച്ചു കൊണ്ടുവേണം തങ്ങളുടെ നിലപാട് തറകൾ ഉറപ്പിക്കേണ്ടത് , നിലവിൽഉള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ അംഗം ആകുന്നതു അവരുടെ സ്വതന്ത്ര ബോധത്തെ തടയും എന്നത് കൊണ്ട് പാർട്ടികളിൽ ഫോമുകളിൽ അംഗം ആയിക്കൂടാ , എന്നാൽ തികഞ്ഞ രാഷ്ട്രീയ ബോധം ഉണ്ടാവുകയും അത് ഒരു മാനവിക രാഷ്ട്രീയം ആയിരിക്കയും വേണം ശാസ്ത്ര ബോധം ആണ് യുക്തിക്ക് നിദാനം ആയി വർത്തിക്കേണ്ടത് . മാനവികത ഉയർത്തിപ്പിടിക്കുമ്പോൾ അമാനവികമായ നിലപാടുകൾ ഏതു തരം ഭരണകൂടത്തിൽ നിന്നായാലും അത് എതിർക്കാൻ യുക്തിവാദിക്കു ബാധ്യത ഉണ്ട് . യുക്തിവാദം എന്നത് അരാജക വാദം അല്ല അത് വ്യവസ്ഥാപിത ലക്ഷ്യങ്ങളോടെ ശാസ്ത്രീയമായി പ്രവർത്തിക്കേണ്ട ഒരിടമാണ് . കുടുംബം എന്നത് നിലവിലെ വ്യവസ്ഥിതിയിൽ യാഥാർഥ്യം ആണ് . ആ കുടുംബത്തിലെ ഓരോ വ്യക്തികളും ബുദ്ധിയുടെ അടിസ്ഥാനത്തിൽ സിംഗിൾ യൂണിറ്റ് ആണ് .അപ്പോൾ നമ്മുടെ ആശയം കുടുംബത്തിൽ അടിച്ചേൽപ്പിക്കുക എന്നത് വ്യക്തിയുടെ സ്വാതന്ത്ര്യത്തിൽ കൈകടത്തുക എന്നത് തന്നെയാണ് , അത് കൊണ്ട് കുടുംബം നിർബന്ധമായും എന്റെ ലൈൻ സ്വീകരിക്കുക തന്നെവേണം എന്ന നിലപാട് യുക്തിവിരുദ്ധവും സ്വാതന്ത്ര ബോധം എന്ന ആശയത്തിന് എതിരുമാണ് . സമൂഹത്തെ എങ്ങിനെ പരിവർത്തിപ്പിക്കാൻ നാം ശ്രമിക്കുന്നുവോ അത്തരം ശാസ്ത്രീയമായ ശ്രമം മാത്രമാണ് കുടുംബത്തിലും അനുവർത്തിക്കേണ്ടത് കാരണം കുടുംബവുംസമൂഹവും വേറിട്ട ഒന്ന് ആണ് എന്ന് കരുതേണ്ടതില്ല , സമൂഹത്തെ നിർബന്ധ പൂർവ്വം നാം മാറ്റിയെടുക്കാൻ ശ്രമിക്കുന്നില്ല ബോധ വൽക്കരണം മാത്രം നടത്തുന്നു അത് തന്നെയാണ് കുടുംബത്തിലെ നയവും

 365 ദിവസവും മഞ്ഞു മൂടിക്കിടക്കുന്ന ഒരു പ്രദേശത്ത് ഉണ്ടായ ഒരു മത ഗ്രന്ഥത്തില്‍ പറയുന്ന എല്ലാ കാര്യങ്ങളും മരുഭൂമിയില്‍ പോയി പ്രാവര്‍ത്തികം ആകിയാല്‍ എങ്ങനെയിരിക്കും ? അതുപോലെ മരുഭൂമിയില്‍ ഉണ്ടായ മത ഗ്രന്ഥത്തില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും വസ്ത്രധാരണം ഉള്‍പ്പെടെ മഞ്ഞു മൂടിക്കിടക്കുന്ന പ്രദേശത്ത് എങ്ങനെ പ്രാവര്‍ത്തികമാക്കും? ഓരോ പ്രദേശത്തും ഉടലെടുത്ത സംസ്ക്കാരം അല്ലങ്കില്‍ പ്രത്യേയശസ്ത്രങ്ങള്‍ അതാതു പ്രദേശത്തെ പരിതസ്ഥിതിക്ക് അനുസരിച്ച് ഉണ്ടായതാണ്. അത് അവിടെ തന്നെ മതി അതില്‍ വരുന്ന മാറ്റങ്ങള്‍ അവര്‍ ഉള്‍കൊള്ളാന്‍ തയ്യാറായാല്‍ പിന്നെ എന്ത് പ്രശനം അത് ഉള്‍കൊള്ളാന്‍ കഴിയാതെ ഇരിക്കുന്നവരുടെ ഇടിയില്‍ നിന്നും അങ്ങനെയൊരു മതത്തില്‍ പിറന്ന ഒരു യുക്തി ചിന്തയുള്ള യുവാവ്, യുവതി അല്ലെങ്കില്‍ വൃദ്ധന്‍, വൃദ്ധ അതിനെ എതിര്‍ത്താല്‍ അതില്‍ ഒരു തെറ്റും ഇല്ല. എന്നാണ് എന്‍റെ അഭിപ്രായം

 മതത്തിന്റെ ബന്ധനങ്ങളിൽനിന്നു മോചനം നേടിക്കൊണ്ട് വ്യക്തിസ്വാതന്ത്ര്യത്തിനു മുൻഗണന നല്കാം എന്ന ചിന്താഗതിയാണ് യുക്തിവാദത്തിനെ നയിക്കുന്നത് മതത്തിന്റെ സ്വാധീനത്തിൽനിന്ന് മോചനം നേടുന്ന വഴി ദേശഭക്തിയില്‍ കൊണ്ട് പോയി ഇടുമ്പോള്‍ അവിടെ യുക്തിചിന്തക്ക് കടിഞ്ഞാന്‍ വീഴുന്നു സ്വന്തം രാജ്യത്തോടുള്ള സ്നേഹം മറ്റുള്ള രാജ്യങ്ങളോടും അവിടത്തെ ആളുകളോടും ഉണ്ടാവുമ്പോള്‍ മാത്രമാണ് ഒരു മാനുഷിക മുഖം മനുഷ്യന് ഉണ്ടാവുന്നത്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം