ഖുര്‍ആനില്‍ എന്തുണ്ട്, എന്തില്ല, എന്നാല്‍ ഒന്നുമില്ല




ഖുര്‍ആനില്‍ കാണുന്നതില്‍ ബഹുഭൂരിഭാഗവും തന്നെ പുതിയതായി എന്തെങ്കിലും എന്ന് പറയാനുള്ളത്, മുഹമ്മദിന്‍റെ സ്വന്തം ജീവിതത്തോട് ബന്ധപ്പെട്ട് ഇറങ്ങിയിരിക്കുന്ന ആയത്തുകളാണ്, അല്ലാതെ മതത്തിന്‍റെ ആത്മീയമായ കാര്യങ്ങളെ സംബന്ധിച്ച് കുടുതല്‍  ഒരു അറിവ് പോലും ഖുര്‍ആന്‍ നല്‍കുന്നില്ല. എന്തിന്, ഒരാള്‍ക്ക് മുസ്ലീമായി ജീവിക്കാനുള്ള അടിസ്ഥാനകാര്യങ്ങള്‍ പോലും ഖുര്‍ആനില്‍ ഇല്ല എന്നതാണ് സത്യം. എന്നാല്‍ ആടിനെ മേയിക്കാനും അന്യ മത വിരോധവും  ഇസ്ലാമല്ലാത്ത രാജ്യത്ത്  മുസ്ലിം എങ്ങനെ പെരുമാറണം എന്നുള്ളതും അല്ലങ്കില്‍ അവിടം വിട്ടു  പാലായനം ചെയ്യണമെന്നും  ഖുര്‍ആന്‍ പറയുന്നു പിന്നെയുള്ളത് ഹദീസുകള്‍ മാത്രമാണ് അത് എടുത്തു കൊടുത്താല്‍ പറയും  സ്വഹീഹായ ഹദീസുകളില്‍ നിന്നുള്ള തെളിവുകള്‍ സഹിതം പറയുമ്പോള്‍  അന്നേരം വന്ന്, “ഖുര്‍ആന്‍ ആണ് ഞങ്ങളുടെ പ്രമാണം, ഹദീസുകളേക്കാള്‍ മുകളില്‍ നില്‍ക്കുന്നത് ഖുര്‍ആന്‍ ആണ്, അത് മാത്രമാണ് ദൈവവചനം, ഞങ്ങള്‍ ഒന്നാം സ്ഥാനം കൊടുക്കുന്നത് അതിനാണ്, ഈ ഹദീസുകളൊക്കെ ജൂതസൃഷ്ടികളാണ് എന്ന് പറയും.  
ഇനി   ചില ഉദാഹരണങ്ങള്‍ നോക്കാം:



എന്തൊക്കെ ഇല്ലാ  

*********************

1) നിസ്കരിക്കണം എന്ന് ഖുര്‍ആനില്‍ ഉണ്ട്, പക്ഷേ എത്ര വട്ടം നിസ്കരിക്കണം എന്ന് ഖുര്‍ആനില്‍ ഇല്ല.

2) നിസ്കരിക്കുമ്പോള്‍ കൈ കെട്ടേണ്ടത് എങ്ങനെയാണ് എന്ന് ഖുര്‍ആനില്‍ ഇല്ല.

3) ചേലാകര്‍മ്മം ചെയ്യണം എന്ന് ഖുര്‍ആനില്‍ ഇല്ല.

4) ഹജ്ജ്‌ നിര്‍വ്വഹിക്കണം എന്ന് ഖുര്‍ആനില്‍ ഉണ്ട്, പക്ഷേ ഹജ്ജ്‌ എങ്ങനെ നിര്‍വ്വഹിക്കണം എന്ന് ഖുര്‍ആനില്‍ ഇല്ല.

5) ഉംറ ചെയ്യണം എന്ന് ഖുര്‍ആനില്‍ ഉണ്ട്, പക്ഷെ എങ്ങനെയാണ് ഉംറ നിര്‍വ്വഹിക്കേണ്ടത് എന്ന് ഖുര്‍ആനില്‍ ഇല്ല.

6) സക്കാത്ത് കൊടുക്കണം എന്ന് ഖുര്‍ആനില്‍ ഉണ്ട്, പക്ഷേ സക്കാത്ത് എത്ര ശതമാനമാണ് കൊടുക്കേണ്ടത് എന്ന് ഖുര്‍ആനില്‍ ഇല്ല. അതുമല്ല  സക്കാത്ത് വിഹിധം എങ്ങനെ കൊടുക്കണം എന്നുള്ള കണക്ക് വായിച്ചാല്‍ ഉള്ള ബോധം പോകുകയും ചെയ്യും

7) അതൊക്കെ പോട്ടെ, ഒരുത്തന്‍ മുസ്ലീമാകാനുള്ള ആദ്യത്തെ പടി എന്ന് പറയുന്നത് ശഹാദത്ത് കലിമ ചൊല്ലല്‍ ആണല്ലോ, ആ ശഹാദത്ത് കലിമ എങ്ങനെയാണ് ചൊല്ലേണ്ടത് എന്ന് പോലും ഖുര്‍ആനില്‍ ഇല്ല!

8) തന്‍റെ മരണ ശേഷം എങ്ങനെ ഭരണം നടത്തണമെന്നും ആര് നേതൃത്വം നല്‍കണമെന്നും  ഖുര്‍ആനില്‍ ഇല്ല അത് കൊണ്ട് തന്നെ തമ്മില്‍ തല്ല് നില്‍ക്കുന്ന കാലം ഉണ്ടാകുകയുമില്ല

എന്തൊക്കെയുണ്ട്

**********************
1) മുഹമ്മദിന് ആരെയൊക്കെ കെട്ടാം എന്ന് ഖുര്‍ആനിലുണ്ട് (സൂറാ. 33:50),

2) മുഹമ്മദിന് ഭാര്യമാരോട് എങ്ങനെ വേണമെങ്കിലും പെരുമാറാം എന്ന് ഖുര്‍ആനിലുണ്ട് (സൂറാ.33:51).

3) മുഹമ്മദിനോട്‌ ഭാര്യമാര്‍ എങ്ങനെ പെരുമാറണം എന്ന് ഖുര്‍ആനില്‍ കല്പനയുണ്ട് (സൂറാ. 33:30-33).

4) മുഹമ്മദിന്‍റെ ഭാര്യമാരെ മുഹമ്മദ്‌ മൊഴി ചൊല്ലിയാല്‍ പകരം അവരെക്കാള്‍ നല്ല ഭാര്യമാരെ അല്ലാഹു മുഹമ്മദിന് കൊടുക്കും എന്ന് ഖുര്‍ആനിലുണ്ട് (സൂറാ.66:5).

5) മുഹമ്മദിന്‍റെ ഭാര്യമാരോട് മറ്റുള്ളവര്‍ എങ്ങനെ പെരുമാറണം എന്ന് ഖുര്‍ആനിലുണ്ട് (സൂറാ.33:53).

6) മുഹമ്മദിന്‍റെ ഭാര്യമാര്‍ അന്യപുരുഷന്മാരുടെ മുന്നില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ധരിക്കേണ്ടത് എങ്ങനെയുള്ള വസ്ത്രമാണ് എന്ന് ഖുര്‍ആനിലുണ്ട് (സൂറാ. 33:59)

7) മുഹമ്മദിന്‍റെ ഭാര്യമാര്‍ അന്യപുരുഷന്മാരോട് അനുനയസ്വരത്തില്‍ സംസാരിക്കരുത് എന്ന് ഖുര്‍ആനിലുണ്ട് (സൂറാ.33:32)

8) മുഹമ്മദിന്‍റെ ഭാര്യമാരോട് വീടുകളില്‍ അടങ്ങിക്കഴിഞ്ഞുകൊള്ളണം എന്ന കല്പനയും ഖുര്‍ആനിലുണ്ട് (സൂറ.33:33)

9) വളര്‍ത്തു പുത്രന്‍റെ ഭാര്യയില്‍ നിന്ന് വളര്‍ത്തു പുത്രന്‍ ആവശ്യം നിറവേറ്റിക്കഴിഞ്ഞപ്പോള്‍ വളര്‍ത്തുപുത്രന്‍റെ ഭാര്യയെ മുഹമ്മദിന് ഭാര്യയായി കൊടുത്ത കാര്യവും ഖുര്‍ആനിലുണ്ട് (സൂറാ.33:37)

10) മുഹമ്മദിന് യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയുള്ള എല്ലാ കല്പനകളും ഖുര്‍ആനിലുണ്ട് (സൂറ.33:50)

11) മുഹമ്മദിന്‍റെ ഭാര്യമാര്‍ വിശ്വാസികളുടെ മാതാക്കളാകുന്നു എന്ന് ഖുര്‍ആനിലുണ്ട് (സൂറാ.33:6,)

 12) മാതാക്കള്‍ ആയതുകൊണ്ട് അവരെ പിന്നെ വേറെ ആര്‍ക്കും വിവാഹം കഴിക്കാന്‍ പറ്റില്ല. സൂറാ.33:53-ല്‍ ഇത് കല്പനയായി പറയുന്നുമുണ്ട്.)

13) മുഹമ്മദ്‌ സത്യവിശ്വാസികളുടെ ആരുടേയും പിതാവല്ല എന്ന് ഖുര്‍ആനിലുണ്ട് (സൂറാ.33:40, അതായത് മുഹമ്മദ്‌ ആരുടേയും പിതാവല്ലാത്തത് കൊണ്ട് മുഹമ്മദിന് ആരെ വേണമെങ്കിലും കെട്ടാം.)

14) ബഹുദൈവവിശ്വാസികളുമായുള്ള കരാറുകളില്‍ നിന്ന് മുഹമ്മദ്‌ ഒഴിവുള്ളവനായി മാറി എന്ന് ഖുര്‍ആനിലുണ്ട് (സൂറാ.9:1)

15) മുഹമ്മദിനെ എതിര്‍ക്കുന്നവരുടെ കൈകാലുകള്‍ ഇരുവശത്തു നിന്നായും വെട്ടിക്കളയുകയോ അല്ലെങ്കില്‍ അവരെ നാടുകടത്തുകയോ അതുമല്ലെങ്കില്‍ കുരിശില്‍ തറയ്ക്കുകയോ ചെയ്യണം എന്ന് ഖുര്‍ആനിലുണ്ട്. (സൂറാ.5:33)

16) മുഹമ്മദിനെ എതിര്‍ത്തു നില്‍ക്കുന്നവരെ അല്ലാഹു നരകത്തിലിട്ടു പൊരിക്കുമെന്നും അവരവിടെ നിത്യവാസികള്‍ ആയിരിക്കുമെന്നുള്ള ഭീഷണിയും ഖുര്‍ആനിലുണ്ട് (9:63).

17) അല്ലാഹുവിനെ അനുസരിക്കുന്നത് പോലെ മുഹമ്മദിനെയും അനുസരിക്കണം എന്ന് ഖുര്‍ആനിലുണ്ട് (സൂറാ.64:12)

18) യുദ്ധത്തില്‍ നേടിയെടുക്കുന്ന കൊള്ളമുതലുകള്‍ അല്ലാഹുവിനും മുഹമ്മദിനും മാത്രമുള്ളതാണ് എന്ന് ഖുര്‍ആനിലുണ്ട് (സൂറാ.8:1)

19) കൊള്ളമുതലില്‍ പങ്ക് കൊടുത്തില്ലെങ്കില്‍ കൊള്ളയടിക്കാന്‍ ആള്‍ക്കാര്‍ കൂടെ വരില്ല എന്ന് മനസ്സിലാക്കിയപ്പോള്‍ യുദ്ധമുതലിന്‍റെ അഞ്ചിലൊന്ന് മാത്രം അല്ലാഹുവിനും മുഹമ്മദിനും കൊടുത്താല്‍ മതി എന്നൊരു ഒത്തുതീര്‍പ്പ് ഫോര്‍മുലയും ഖുര്‍ആനിലുണ്ട് (സൂറാ.8:41)

20) മുഹമ്മദിനെ കാണാന്‍ ചെല്ലുമ്പോള്‍ തിരുമുല്‍ക്കാഴ്ചയും കൊണ്ടേ ചെല്ലാവൂ എന്ന് ഖുര്‍ആനിലുണ്ട് (സൂറാ.58:12)

21) ആരും തിരുമുല്‍ക്കാഴ്ചയും കൊണ്ട് മുഹമ്മദിനെ കാണാന്‍ വരുന്നില്ല എന്ന് മനസ്സിലായപ്പോള്‍ ‘നമസ്കാരം നിര്‍വ്വഹിക്കുകയും സക്കാത്തു കൊടുക്കുകയും അല്ലാഹുവിനെയും മുഹമ്മദിനേയും അനുസരിക്കുകയും ചെയ്‌താല്‍ മതി’ എന്ന വിട്ടുവീഴ്ച ചെയ്യുന്ന ആയത്തും ഖുര്‍ആനിലുണ്ട് (സൂറാ.58:13)

22) മദീനയിലും ചുറ്റുപാടും ഉള്ള ആളുകള്‍ മുഹമ്മദിനെ വിട്ട്‌ പിന്‍മാറി നില്‍ക്കാനോ, മുഹമ്മദിന്‍റെ കാര്യം അവഗണിച്ചുകൊണ്ട്‌ അവരവരുടെ (സ്വന്തം) കാര്യങ്ങളില്‍ താല്‍പര്യം കാണിക്കാനോ പാടുള്ളതല്ല എന്ന് ഖുര്‍ആനിലുണ്ട് (സൂറാ.9:120)

23) മുഹമ്മദിനെതിരെ ഗൂഡാലോചന നടത്തരുത് എന്ന് ഖുര്‍ആനിലുണ്ട് (സൂറാ.58:9)

24) മുഹമ്മദിന് വഴിതെറ്റിയിട്ടില്ല എന്നും മുഹമ്മദ്‌ ദുര്‍മ്മാര്‍ഗ്ഗിയല്ല എന്നും ഖുര്‍ആനിലുണ്ട് (സൂറാ.53:2)

25) മുഹമ്മദിന് ഭ്രാന്തില്ല എന്നും ഖുര്‍ആനിലുണ്ട് (സൂറാ.52:29)

26) മുഹമ്മദ്‌ എന്ന പേര് കേട്ടാല്‍ ഉടന്‍ തന്നെ മുഹമ്മദിന് സമാധാനം കിട്ടാന്‍ വേണ്ടി സ്വലാത്ത്‌ ചൊല്ലണം എന്നും ഖുര്‍ആനിലുണ്ട് (സൂറാ.33:56)

27) മുഹമ്മദിന് വേണ്ടി അല്ലാഹുവും മലക്കുകളും സ്വലാത്ത്‌ ചൊല്ലുന്നുണ്ട് എന്ന് ഖുര്‍ആനിലുണ്ട് (സൂറാ.33:56)

 സ്വഹീഹായ ഹദീസുകളില്‍ നിന്നുള്ള തെളിവുകള്‍ സഹിതം പോസ്റ്റുകള്‍ ഇടുമ്പോള്‍ അന്നേരം വന്ന്, “ഖുര്‍ആന്‍ ആണ് ഞങ്ങളുടെ പ്രമാണം, ഹദീസുകളേക്കാള്‍ മുകളില്‍ നില്‍ക്കുന്നത് ഖുര്‍ആന്‍ ആണ്, അത് മാത്രമാണ് ദൈവവചനം, ഞങ്ങള്‍ ഒന്നാം സ്ഥാനം കൊടുക്കുന്നത് അതിനാണ്, ഈ ഹദീസുകളൊക്കെ ജൂതസൃഷ്ടികളാണ്”


ശരിക്കും തപ്പി നോക്കാന്‍ പോയാല്‍ ഇതുപോലെ കുറേ ഇനിയുമുണ്ട്. എന്തായാലും, ഒരാള്‍ക്ക്‌ മുസ്ലീമായി ജീവിക്കാന്‍ വേണ്ട കാര്യങ്ങളൊന്നും ഖുര്‍ആനില്‍ ഇല്ലെങ്കിലും, മുഹമ്മദിന് ഒരു കുറവും വരാതെ ആര്‍മാദിച്ച് ജീവിക്കാനുള്ള കാര്യങ്ങളെല്ലാം ഖുര്‍ആനില്‍ ഉണ്ട് എന്ന് സാരം! ഭൂരിപക്ഷം മുസ്ലീങ്ങളും ഇതിനെക്കുറിച്ച്‌ ബോധവാന്മാരല്ല. ഒരുത്തന് മുസ്ലീമായി ജീവിക്കാനുള്ള കാര്യങ്ങള്‍ പോലുമില്ലാത്ത ഖുര്‍ആന്‍ നിലനില്‍ക്കുന്നത് തന്നെ ഹദീസുകളുടെ സഹായത്താലാണ്. ഹദീസുകള്‍ ഇല്ലെങ്കില്‍ ഈ ഖുര്‍ആന്‍പിന്നെ എടുക്കാന്‍ പോലും ആളുകള്‍ ഉണ്ടാവില്ല  പിന്നെ ഉള്ളത് വ്യാക്യാന ഫാക്ടറികളും മറ്റുമാണ്  . ഇസ്ലാമിന്‍റെ സ്വന്തം പ്രമാണ ഗ്രന്ഥങ്ങളെ തള്ളിപ്പറയാന്‍ വേണ്ടി സംവാദങ്ങള്‍  നടത്താന്‍ നടക്കുന്ന ഒരേയൊരു കൂട്ടരേ ഈ ലോകത്തുള്ളൂ. അത് മുത്ത്‌ ഹബീബായ  നബിയുടെ  അനുയായികളാണ്







 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം