കേന്ദ്രം ഭരിക്കുന്ന 56 ഇഞ്ച് നെഞ്ചളവുള്ളവര്‍ക്ക് വേണ്ടി ചില ചോദ്യങ്ങള്‍




കേന്ദ്രം ഭരിക്കുന്ന 56 ഇഞ്ച് നെഞ്ചളവ്‌ ഉള്ള അവധാര വീര മുതല പിടുത്തക്കാരന്‍, സെല്‍ഫി, ടൂര്‍, പ്രയാണ, വികസന, കച്ചവട പ്രധാന മന്ത്രിയുടെ ആളുകളോടാണ് ചോദ്യങ്ങള്‍ ഓരോന്നായി ഇവര്‍ മറുപടി പറയും എന്ന് വിചാരിക്കുന്നു
#1) ശ്യാമ പ്രസാദ് മുഖർജി ഭാരതീയ ജനസംഘം സ്ഥാപക നേതാവും നെഹറു മന്ത്രിസഭയിലെ മുൻ മന്ത്രിയുമായിരുന്നുഇയാള്‍ . ശ്രീ നഗറിലെ ജയിലില്‍ അറസ്റ്റിലായപ്പോള്‍ ദുരുഹസാഹചര്യത്തില്‍ മരണമടഞ്ഞു 1953ല്‍ ഇതിന്‍റെ പിന്നില്‍ ആരാണ് എന്നുള്ളതും ഇതുവരെയും പുറത്തു വന്നിട്ടില്ല
#2) ഭാരതീയ ജനസംഘത്തിന്‍റെ സ്ഥാപക നേതാക്കളിൽ ഒരാളും അതിന്‍റെ ആദ്യ ജനറൽ സെക്രട്ടറിയും ആയിരുന്നു പണ്ഡിറ്റ്‌ ദീനദയാൽ ഉപാദ്ധ്യായ
അദ്ധ്യക്ഷനായി ചുമതലയേറ്റ് 2 മാസം തികയും മുൻപാണ് അദ്ദേഹം തികച്ചും ദുരൂഹമായ സാഹചര്യത്തിൽ കൊല്ലപ്പെട്ടത്. ലക്നൗവിൽനിന്നും പാട്നയിലേക്ക് രാത്രി ട്രെയിനിൽ യാത്രചെയ്ത അദ്ദേഹത്തിന്‍റെ മൃതദേഹം ഫെബ്രുവരി 11, 1968 മുഗല്സാരായി റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടു കിട്ടുകയായിരുന്നു. ലക്നോവില്‍ നിന്നുള്ള പത്താന്‍കോട്ട്–സിയാല്‍ഡ എക്സ്പ്രസിലെ ഒന്നാംക്ളാസ് കമ്പാര്‍ട്ട്മെന്റിലെ യാത്രക്കാരനായിരുന്നു ദീന്‍ദയാല്‍. റെയില്‍ കാബിനടുത്ത് മൃതദേഹം കണ്ടെത്തുമ്പോള്‍ തലയില്‍ പരിക്കുണ്ടായിരുന്നു. വലതുകൈ ചോരയില്‍ കുതിര്‍ന്നും കാലിന്റെ ഞെരിയാണി തകര്‍ന്ന നിലയിലും. ജനസംഘം ഉത്തര്‍പ്രദേശ് ഭരിക്കുന്ന വേളയിലായിരുന്നു നേതാവിന്റെ ദാരുണമായ അന്ത്യം. മരണകാരണം ഇന്നും ദുരൂഹമായി തുടരുന്നു. യുപി യിലും കേന്ദ്രത്തിലും പലതവണ അധികാരത്തിൽ എത്തിയിട്ടും അരനൂറ്റാണ്ട് പിന്നിട്ടിട്ടും നേതാവിന്‍റെ കൊലപാതകം സംബന്ധിച്ച സത്യം പുറത്തു കൊണ്ടുവരാന്‍ സന്നദ്ധമാകാത്തത് കാപട്യമായി ചൂണ്ടിക്കാണിക്കപ്പെടുന്നു ഇതേ കുറിച്ച് എന്താണ് നിങ്ങള്‍ക്ക് പറയാനുള്ളത് .
#3) 2004 ജൂൺ 15ന് ഗുജറാത്തില്‍ നടന്ന ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍എന്തിനു വേണ്ടി ആര്‍ക്കു വേണ്ടിയായിരുന്നു ? അതുപോലെ തന്നെ അവിടെ നടന്ന ആസുത്രിത വംശീയ ഉല്‍മുലനം എന്തിനു വേണ്ടിയായിരുന്നു ? 2004 ലെ വ്യാജ ഏറ്റുമുട്ടലില്‍ ഇസ്രത് ജഹാന്‍ അടക്കം നാലുപേരാണ് കൊല്ലപ്പെട്ടത്. ഗുജാറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ വന്ന സംഘമെന്നായിരുന്നു ഏറ്റുമുട്ടലിന്റെ പോലീസ് ഭാഷ്യം എന്നാല്‍ ഇത് സംഘടനയില്‍ ആര്‍ക്ക് പ്രാധാന്യം കിട്ടാന്‍ വേണ്ടിയായിരുന്നു ?
#4) 2005 നവംബര്‍ 26നാണ് സൊഹ്റാബുദ്ദീനെയും ഭാര്യ കൗസര്‍ബിയേയും ഗുജറാത്ത് പൊലീസ് ഹൈദരാബാദില്‍നിന്ന് പിടികൂടി ഗാന്ധിനഗറില്‍ വെച്ച് വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്. ഇതിന് സാക്ഷിയായ തുളസിറാം പ്രജാപതിയും പിന്നീട് കൊല്ലപ്പെട്ടിരുന്നു. ഗുജറാത്ത് മുന്‍മന്ത്രി അമിത്ഷാ അടക്കം 23 പേര്‍ ഇതില്‍ പങ്കാളികള്‍ ആയിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത് കോടതി പിന്നെ ചില ആളുകളുടെ കുറ്റ വിമുക്തമാക്കി ഇതൊക്കെ ആര്‍ക്കു വേണ്ടി എന്തിനു വേണ്ടി ചെയിതു ?
#5) ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിക്കെതിരെ കേസെടുക്കാൻ മതിയായ തെളിവുകളുണ്ടെന്ന് സുപ്രീം കോടതി നിയമിച്ച അമിക്കസ് ക്യൂറി രാജു രാമചന്ദ്രൻ സമർപ്പിച്ച റിപ്പോർട്ടില്‍പറയുന്നു അതെകുറിച്ച്എന്താണ് നിങ്ങളുടെഅഭിപ്രായം . 2002 ൽ ഗുജറാത്തിലെ ഐ.പി.എസ് ഓഫീസറായിരുന്ന (ഇന്റലിജൻസ്) സഞ്ജീവ് ഭട്ട് നരേന്ദ്രമോദിക്കെതിരായി 2011 ഏപ്രിൽ 21 ന് സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ, താൻ ഉൾപ്പെടെയുള്ള ഇന്റലിജൻസ് മേധാവികൾ പങ്കെടുത്ത യോഗത്തിൽ, ഹിന്ദുക്കളെ അവരുടെ പ്രതികാരം തീർക്കാൻ അനുവദിക്കണമെന്ന് നരേന്ദ്രമോദി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു അതിനെ എങ്ങനെ കാണുന്നു
#6) 2002 ൽ ഗുജറാത്ത് കലാപസമയത്ത് അഹമ്മദാബാദിന് അടുത്തുള്ള നരോദയിൽ 2002 ഫെബ്രുവരി 28 ന് നടന്ന കൂട്ട വംശഹത്യയാണ് നരോദപാട്യ കൂട്ടക്കൊല നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് സർക്കാരും, പോലീസും അക്രമത്തിന് ഒത്താശ ചെയ്തു കൊടുത്തു എന്ന് ആരോപണമുയർന്നു. മുസ്ലീമുകളെ അക്രമികൾ ആക്രമിക്കുമ്പോൾ പോലീസ് നിഷ്ക്രിയരായി നോക്കി നിൽക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷി മൊഴികൾ പറയുന്നു.ഇതേ കുറിച്ച് എന്താണ് പറയാനുള്ളത് ?
#7) ഗുജറാത്ത് കലാപം ഉണ്ടാവുന്നത് ഗോധ്ര തീവണ്ടികത്തിക്കൽ കേസിനെ തുടർന്നാണ് കലാപങ്ങളുടെ ആരംഭം എന്ന് കരുതപ്പെടുന്നു എന്നാൽ കലാപം മുൻകൂട്ടി ആസൂത്രണം ചെയ്യപ്പെട്ടതാണെന്നും ഗോധ്ര സംഭവം ഒരു കാരണമാക്കിയത് മാത്രമാണെന്നും ആക്രമണങ്ങളുടെ സംഘടിത സ്വഭാവവും ആസൂത്രണവും വിശകലനം ചെയ്തുകൊണ്ട് ചിലർ പറയുന്നുണ്ട് ഗോധ്ര സംഭവം ഹിന്ദു വര്‍ഗീയ വാദികള്‍ തന്നെ ആസൂത്രണം നടത്തിയതാണ് എന്നുമുള്ള വാദങ്ങള്‍ വേറെയുമുണ്ട് . അതെ കുറിച്ച് എന്താണ് സംഘു പരിവാര്‍ സംഘങ്ങള്‍ക് പറയാനുള്ളത് ?
#8) കൽബുർഗി കന്നഡ സാഹിത്യകാരനും കന്നട സർവകലാശാലാ മുൻ വി.സിയുമായിരുന്നു ഡോ. എം.എം. കൽബുർഗി എന്ന മല്ലേഷപ്പ മാടിവലപ്പ കൽബുർഗി ( ജ. 28 നവംബർ 1938, മ. 2015 ആഗസ്റ്റ് 30). വിഗ്രഹാരാധനക്കും അന്ധവിശ്വാസത്തിനുമെതിരെ തീവ്ര നിലപാടുകൾ സ്വീകരിച്ചിരുന്നു. 2015 ൽ വെടിയേറ്റു മരിച്ചു ആരാണ് വെടി വെച്ചത് എന്തിനു വേണ്ടി ഈ സാഹിത്യകാരനെ കൊന്നു ? വിഗ്രഹാരാധനയെ എതിർത്തതിന് ഇദ്ദേഹത്തിന് ഹിന്ദുത്വ ഭീകരരുടെ വധഭീഷണിയുണ്ടായിരുന്നു. ദൈവകോപമുണ്ടാകുമോ എന്നു പരീക്ഷിക്കാൻ വിഗ്രഹങ്ങളിലും ദൈവത്തിന്റെ ചിത്രങ്ങളിലും ചെറുപ്പകാലത്തു മൂത്രമൊഴിച്ചിട്ടുണ്ടെന്ന എഴുത്തുകാരൻ യു.ആർ. അനന്തമൂർത്തിയുടെ വാക്കുകൾ അടുത്തിടെ ഒരു ചടങ്ങിൽ കൽബുർഗി പരാമർശിച്ചിരുന്നു. തുടർന്ന് കൽബുർഗിക്കെതിരേ വി.എച്ച്.പി.യും ബംജ്രംഗ്ദളും രംഗത്തെത്തിയിരുന്നു. 2015 ആഗസ്റ്റ് 30 ന് ധാർവാഡിലെ വീട്ടിൽ കുടുംബത്തോടൊപ്പം പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ രണ്ട് പേരടങ്ങുന്ന കൊലയാളി സംഘത്തിന്റെ വെടിയേറ്റുമരണം ഉണ്ടായത്

#9) നരേന്ദ്ര ധാബോൽക്കർ ഇന്ത്യൻ കബഡി ടീമംഗവും അന്ധവിശ്വാസങ്ങൾക്കും ദുർമന്ത്രവാദത്തിനുമെതിരെ പൊരുതിയ സാമൂഹിക പ്രവർത്തകനുമായിരുന്നു ഇദ്ദേഹം മഹാരാഷ്ട്ര സർക്കാരിന്റെ ഏറ്റവും വലിയ കായിക പുരസ്‌കാരമായ ശിവ് ഛത്രപതി രാജ്യ ക്രീഡ ജീവൻ ഗൗരവ് പുരസ്‌കാർ നേടിയിട്ടുമുണ്ട്. ദുർമന്ത്രവാദവും മറ്റ് അനാചാരങ്ങളും നിരോധിക്കുന്ന, അന്ധവിശ്വാസ ദുരാചാരനിർമാർജജന നിയമം (Anti-superstition and black magic bill) പാസാക്കാൻ മഹാരാഷ്ട്ര സർക്കാരിനുമേൽ സമ്മർദം ചെലുത്തിവരികയായിരുന്നു. 2013 ൽ വെടിയേറ്റ് മരിച്ചു. എന്തിനു വേണ്ടി കൊന്നു ?

#10) ഗോവിന്ദ് പൻസാരെ മഹാരാഷ്ട്ര സ്വദേശിയായ ഒരു രാഷ്ട്രീയ പ്രവർത്തകനും ഗ്രന്ഥകാരനും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (CPI) മുതിർന്ന നേതാവും ബുദ്ധിജീവിയുമായിരുന്ന വ്യക്തിയാണ് ഗോവിന്ദ് പൻസാരെ
മഹാരാഷ്ട്രയിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ തലവൻ ഹേമന്ത്‌ കാക്കറെയുടെ വധത്തിന്റെ ഉള്ളറകൾ തുറന്നുകാണിക്കുന്ന ‘ഹു കിൽഡ്‌ കാക്കറെ ?’ എന്ന പുസ്തകം ജനശ്രദ്ധയിൽ കൊണ്ടുവരുന്നതിനും അദ്ദേഹം മുൻകൈ എടുത്തതും വർഗീയ തീവ്രവാദികൾക്ക് അദ്ദേഹത്തോട് ശത്രുതയുണ്ടാക്കിയിരുന്നു 2015 ഫെബ്രുവരി 16ന് അദ്ദേഹത്തെയും ഭാര്യയേയും കൊലയാളികൾ വെടിവെച്ചുകൊല്ലാൻ ശ്രമിക്കുകയും ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ഫെബ്രുവരി 20ന് മരണപ്പെടുകയും ചെയ്തു .ആരാണ്ഇങ്ങേരെ കൊന്നത് ?
#11) ഗോമാതവിന്റെ പേരില്‍ ആരും കൊലകള്‍ നടക്കുന്നു ബീഫ് കഴിക്കുന്നവരെ തല്ലികൊല്ലുന്നു.പശുവിനെ വാഹനത്തിൽ കയറ്റികൊണ്ട് പോയതിനു ബോംബ് എറിഞ്ഞ് കൊല്ലുന്നു.ദളിതരേ സവർണ്ണർ ചുട്ട്കൊല്ലുന്നു മോഡി സ്വന്തം നാട്ടില്‍ വരുന്നതിനു മുന്‍പ് അവിടെയുള്ള ചില ആളുകളെ കസ്ട്ടടിയില്‍ എടുക്കുന്നു ഇതേ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇന്ത്യ ഒരു സ്വതന്ത്ര രാഷ്ട്രമാണ് എന്നുള്ളത് ഓര്‍ക്കണം

#12) ബി ജെ പി യുടെ ഭരണകാലത്താണ് ഭാരതത്തിൻെറ അഭിമാനമായ ചെങ്കോട്ട പാക്കിസ്ഥാൻ ഭീകരർ അക്രമിച്ചത്2000 ഡിസംബര്‍ 22 നാണ് ആറു തീവ്രവാദികള്‍ ചെങ്കോട്ട അക്രമിച്ചത്. അക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു. അതെ കുറിച്ച് എന്താണ് പറയാനുള്ളത്

#13) കാർഗിൽ നാൽപത് കിലോമീറ്റർ പാക് പട്ടാളം നുഴഞ്ഞു കയറിയത് അറിയാതെ പോയതും വൈകി അറിഞ്ഞപ്പോൾ കൊല്ലപ്പെട്ട ഇന്ത്യൻ പട്ടാളക്കാർക്ക് ശവപ്പെട്ടി വാങ്ങയതിൽ പോലും കുംഭകോണം നടത്തി കോഴാ വാങ്ങിയതും ബി ജെ പിയുടെഭരണത്തിലാണ് ശവത്തില്‍ പോലും കോഴാ വാങ്ങാന്‍ പ്രേരിപ്പിച്ച പ്രധാന ഘടകം എന്തായിരുന്നു അതെകുറിച്ച്എന്താണ് പറയാന്‍ഉള്ളത് ?

#14) 2001 ഇന്ത്യൻ പാർലമെന്റ് ആക്രമണം ലഷ്കർ-ഇ-ത്വയ്യിബ, ജെയ്‌ഷ്-ഇ-മുഹമ്മദ് എന്നീ ഭീകരതീവ്രവാദ സംഘടനകൾ സംയുക്തമായി ഇന്ത്യൻ പാർലമെന്റ് മന്ദിരത്തിനു നേരെ ആക്രമണം നടത്തി ഈ ആക്രമണം ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്നറിയപ്പെടുന്ന ഇന്ത്യൻ പാർലമെന്റിന്‍റെ ചരിത്രത്തിൽ ഒരു തീരാക്കളങ്കമായി ഇത്അരങ്ങേറിയത്സങ്കുപരിവാര്‍രാജ്യം
ഭരിക്കുമ്പോള്‍ ആയിരുന്നുഅതെ കുറിച്ച് എന്താണ് പറയാനുള്ളത് ?
#15) ആയുധം വാങ്ങിയ വകയിൽ ബിജെപി പ്രസിഡൻറ് കോഴ വാങ്ങുന്നത് തെഹൽക ഡോട്കോം ഒളി കേമറയിൽ കുടുങ്ങിയതും ബി ജെ പി ഭരികുമ്പോൾ ആയിരുന്നു ഇതിനെ എങ്ങനെ കാണുന്നു ?

#16) എയർ ഇന്ത്യ വിമാനം ഭീകരർ റാഞ്ചി രാജ്യത്തിനു നാണക്കെട് ഉണ്ടാകിയതും ഈ കപട ദേശസ്നഹികളായ ബി ജെ പി ഇന്ത്യ ഭരിക്കുമ്പോളായിരുന്നു ഇന്ത്യൻ ജയിലിൽ കഴിയുന്ന മൂന്ന് തീവ്രവദികളെ വിട്ടയച്ച ശേഷമാണ് ഏഴു ദിവസത്തെ റാഞ്ചൽ നാടകം അവസാനിച്ചത്.ഇതേ കുറിച്ച് എന്ത് പറയാനാണ് ദേശ സ്നേഹികള്‍ക് ഉള്ളത് ?

#17) 2016 ജനുവരി രണ്ടിന് പശ്ചിമ എയർ കമ്മാൻഡിന് കീഴിലുള്ള പഠാൻകോട്ട് എയർ ഫോഴ്സ് സ്റ്റേഷൻ ഒരു കൂട്ടം തീവ്രവാദികൾ ആക്രമിച്ചു ദേശസ്നേഹികള്‍ നാട് ഭരിക്കുമ്പോള്‍ പത്താൻകോഡ് വ്യോമയാന താവളം പാക് ഭീകരർ ആക്രമിച്ച് വൻ നാശ നഷ്ടങ്ങൾഉണ്ടാക്കിയതും ഒരു വലിയ ഭരണ വിജയമായിരുന്നു . ഈ ഭരണ മികവിനെ കുറിച്ച് എന്താണ് ദേശ സ്നേഹികള്‍ക് പറയാന്‍ ഉള്ളത് ?

#18) ഒടുവിൽ ഉറിയിൽ സൈനികത്താവളം ആക്രമിച്ചു പതിനെട്ട് ഇന്ത്യൻ സൈനികരെ പാക് ഭീകരർ വെടിവെച്ചു കൊന്നതും 56ഇഞ്ച് നെഞ്ചളവ്‌ ഉള്ള ദേശ സ്നേഹിയായ പ്രയാണമന്ത്രിയുടെ ബി ജെ പി ഭരണത്തിലുള്ളപ്പോള്‍ഇതേകുറിച്ച്എന്താണ് അഭിപ്രായം

#19) കോടികള്‍ മുടക്കി വിദേശ യാത്രകള്‍ നടത്തി ടൂര്‍ അടിച്ചും മറ്റും എത്ര പണം ചിലവായി എന്നത് വേറെ വരാന്‍ ഇരിക്കുന്നതേയുള്ളു.
വികസനത്തിന്‍റെ പേരും പറഞ്ഞു കൊണ്ട് രാജ്യങ്ങള്‍ ചുറ്റിയടിച്ചു എന്നല്ലാതെ എന്ത് ഭരണ മികവാണ് മോഡിയുടെ ഭരണത്തില്‍ ഉണ്ടായത് കുറച്ചു സെല്‍ഫികള്‍ കൊണ്ട് രാജ്യം പുരോഗതി നേടിയോ എന്താണ് ഭരണം നേട്ടം ഉണ്ടായത് സങ്കികള്‍ വെക്തമാകിയാലും ?

#20) ലോകാ രാജ്യങ്ങളില്‍ പെട്രോളിയം വില കുത്തനെ കുറഞ്ഞിട്ടും അതിന്‍റെ ഉപയോഗം കിട്ടാത്ത ഒരു ജനതയാണ് ഇന്ത്യയില്‍ ജീവിക്കുന്ന സാധരണ ആളുകള്‍. ഓയില്‍ വിലയില്‍ ഏറ്റവും വലിയ ഇടിവ് ഉണ്ടായിട്ടും നമ്മുടെ രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍ ഇവിടെ വില കുറയാതെ നമ്മുക്ക് വേണ്ടി വില പിടിച്ചു നിറുത്തി ഒരു വലിയ കഷ്ട്ടപാടില്‍ നിന്നു തന്നെരക്ഷിച്ചു പോന്ന ഈ ബി ജെ പ്പി സര്‍ക്കാറിനെ എത്ര തവണ അഭിനന്ദിക്കണം നാം. ഇതേ കുറിച്ച് എന്താണ് സങ്കികളുടെ അഭിപ്രായം ?

 #21)ഫ്രാൻസുമായി മോഡി സർക്കാർ ഒപ്പിട്ട റാഫേൽ യുദ്ധ വിമാന കരാറിൽ ഗുരുതരമായ ക്രമക്കേടുകളാണ് മുൻ പ്രതിരോധ മന്ത്രി എ കെ ആൻറണി 59000 കോടി രൂപയുടെ കരാറാണ് ഒപ്പിട്ടത്.
 ഈ തുകക്ക് ലഭിക്കുന്നതാകട്ടെ വെറും 36 വിമാനങ്ങൾ.ഒരു വിമാനത്തിൻറെ വില ഏതാണ്ട് 1600 കോടി വരും. യുപിഎ സർക്കാർ നേരത്തെ ഒപ്പിട്ട കരാർ പ്രകാരം ഇത് 715 കോടി മാത്രമായിരുന്നു.യുപിഎ സർക്കാർ നേരത്തെ ഒപ്പിട്ട കരാർ പ്രകാരം 126 വിമാനങ്ങൾ വാങ്ങാനായിരുന്നു ധാരണ.
 അതിൽ 18 വിമാനങ്ങൾ ഫ്രാൻസിൽ നിന്ന് നേരിട്ട് വാങ്ങും.
 ബാക്കി 108 വിമാനങ്ങള്‍ അവരുടെ സാങ്കേതിക സഹായം സ്വീകരിച്ച് പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സില്‍ (എച്ച്.എ.എല്‍) നിര്‍മിക്കാനുമാണ് യു.പി.എ സര്‍ക്കാര്‍ ഉണ്ടാക്കിയ ധാരണ.
 മോഡി സർക്കാർ ഈ കരാർ തിരുത്തി. 126ന് പകരം വെറും 36 വിമാനങ്ങൾ ആക്കി. അതും ഒരു വിമാനത്തിന് ഇരട്ടിയിൽ അധികം തുക നൽകി.36 വിമാനങ്ങളും ഫ്രാൻസിൽ നിന്ന് നേരിട്ട് വാങ്ങും. സാങ്കേതിക വിദ്യ നേടിയെടുക്കാനും ഇന്ത്യയിൽ നിർമ്മിക്കാനും ഉള്ള അവസരം തുലച്ചു. ഇതേ കുറിച്ച് എന്ത് പറയുന്നു  സങ്കികള്‍

#22) കീഴാളരെ പട്ടിയോട് ഉപമിക്കുന്ന മന്ത്രിമാർ, ന്യൂനപക്ഷങ്ങൾ ഇൻഡ്യ വിടണമെന്ന് ആക്രോശിക്കുന്ന എം.പി.മാർ, നാടെങ്ങും വർഗ്ഗീയ
വാദികളുടെ കൊലവിളിയും ഭീഷണിയും അസഹിഷ്ണുതയും
ഭരണഘടനയെ പോലും തള്ളി പറയുന്ന ഭരണാധികാരികൾ, ഇതൊക്കെ ഇൻഡ്യയിൽ സഹജമെന്ന് പറയുന്ന വർഗ്ഗീയവാദി നേതാക്കൾ, ഇതൊന്നും അനുസരിക്കാന്‍ കഴിയാത്തവര്‍ പാകിസ്ഥാനില്‍ പോയിക്കോ എന്ന് ഒരു ദിവസം പത്തു പ്രാവുശ്യമെങ്കിലും പറയാതെ ഉറക്കം വരാത്ത നേതാക്കള്‍, മുമ്പൊരിക്കലുമില്ലാത്ത ജാതി മത ചേരി തിരിവുണ്ടായത് ഈ ഭരണത്തിന്‍റെ ഏറ്റവും വലിയ മികവ്, മനുഷ്യനെക്കാൾ പട്ടിക്കും പശുവിനും മേൽക്കോയ്മ ലഭിച്ചത് ഈ ഭരണ മികവായി തന്നെ കാണാം അങ്ങിനെ എണ്ണിയാലൊടുങ്ങാത്ത കാര്യങ്ങൾ ഒന്നിനും മറുപടി പറയാതെ മൗനംസമ്മതമെന്ന നിലയിൽ പ്രവർത്തിക്കുന്ന പ്രയാണനാംപ്രധാന മന്ത്രി, ആകെ അയാൾ വാ തുറക്കുന്നത് വിദേശത്തെയും സ്വദേശത്തെയും കോർപ്പറേറ്റ് സ്പോൺസേർഡ് ഹൈക്ലാസ്സ് മീറ്റിംഗുകളിൽ മാത്രം അതും പറയുന്നത് വെറും വിഡ്ഢിത്തങ്ങളും പിന്നെ തള്ളലും മാത്രം.
ഇതേ കുറിച്ച് എന്താണ് നിങ്ങളുടെയൊക്കെ അഭിപ്രായം ?
NB:- പോസ്റ്റില്‍ പറഞ്ഞതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ താല്‍പര്യമുള്ള ആളുകള്‍ മുന്നോട്ട് വരിക.
ട്രോള്‍ ഉന്താന്‍ ഇപ്പോള്‍ ആളുകളെ എടുക്കുന്നില്ല കമന്‍റുകള്‍ മലയാളത്തില്‍ എഴുതാന്‍ പ്രത്യേകം ഓര്‍മിപ്പിക്കുന്നു

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം