ഓഹരി സ്പ്ലിറ്റ് എങ്ങനെ നടക്കുന്നു.

 Image result for share split

ഓഹരി സ്പ്ലിറ്റ് എങ്ങനെ നടക്കുന്നു.
---------------------------------------------------------
ഓഹരി വിപണിയിലെ  ഓഹരി സ്പ്ലിറ്റ് എങ്ങനെയാണു എന്നുള്ളത് ഒരു ചെറിയ ഉദാഹരണ സഹിതം പറയാം.

വിപ്രോ കമ്പനിയെ കുറിച്ച്‌ അറിയാമല്ലോ. ഇപ്പോഴത്തെ ചെയർമാൻ അസിം പ്രേംജിയുടെ പിതാവ് ഹാഷം പ്രേംജി 1945-ൽ സ്ഥാപിച്ച വെസ്റ്റേൺ ഇന്ത്യാ വെജിറ്റെബിൾ പ്രോഡക്റ്റ്സ് എന്ന സസ്യ എണ്ണ കമ്പനിയിൽനിന്നാണ് ഇന്നത്തെ വിപ്രോയുടെ തുടക്കം. മഹാരാഷ്ട്രയിലെ അമല്നീരിൽ സ്ഥാപിച്ച വനസ്പതി നിർമ്മാണ ഫാക്ടറിയിൽ നിന്നു തുടങ്ങിയ വിപ്രൊ പിന്നീട് പല മേഖലകളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. 1970കളുടെ അന്ത്യത്തിൽ വിപ്രോ ഐ.ടി മേഖലയിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു



.  തന്‍റെ പിതാവിന്‍റെ  മരണത്തോടെ അസീം പ്രേംജി ബിസിനസ്  ഏറ്റെടുക്കുകയും വെസ്റ്റേർൺ ഇന്റ്യ പാം റിഫൈൻഡ്‌ ഓയിൽ എന്നായിരുന്ന പേര്‍   വിപ്രോ എന്ന് പുനർ നാമകരണം ചെയ്യുകയും ചെയിതുകൊണ്ടാണ്  തുടക്കം കുറിക്കുന്നത്.  ഇപ്പോഴും പഴയബിസിനസിന്‍റെ  സ്മരണാർത്ഥം ഒരു സൺഫ്ലവറിന്‍റെ  ചിത്രം വിപ്രോയുടെ ലോഗോയിൽ നമ്മുക്ക്കാണാന്‍ സാധിക്കും. ഇന്ന് കമ്പനിയുടെ പ്രധാന ബിസിനസ് മേഖല  ഐട്ടിയാണു..
കാർഷിക മേഖലകൾ അടക്കം പ്രധാന മേഖലകളിലെല്ലാം അവരുടേതായ ഉൽപന്നങ്ങളുണ്ട്‌. ഏതാണ്ട്‌ ഒരു ലക്ഷത്തി അമ്പതിനായിരത്തിനു മുകളില്‍ ജോലിക്കാര്‍ തന്നെയുണ്ട്‌ വിപ്രോയില്‍ ഈ  ജോലിക്കാർ ലോകവ്യാപകമായി തന്നെ ഈ കമ്പനിയിൽ ചെയിതു വരുന്നു
 1980-ൽ ആരംഭിച്ച വിപ്രോ ടെക്നോളജീസ്.ഇത് വിപ്രോ ലിമിറ്റഡിന്റെ ഗ്ലോബൽ ഐ.ടി സ‌ർ‌വീസസ് വിഭാഗമാണ്‌. ബാംഗ്ലൂർ ആസ്ഥാനമായ ഈ കമ്പനി ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയാണ്‌

ഇനി നമുക്ക് കണക്കുകള്‍ പരിശോധിക്കാം

1980ൽ കമ്പനിയുടെ ഐ.പി.ഒ വഴി 100 രൂപ മുഖ വിലയുള്ള 100 ഓഹരികൾ വാങ്ങുന്നു.
മൊത്തം നിക്ഷേപം 100X100=10000രൂപ.
(ഐ. പി. ഒ എന്നാൽ ഇനീഷ്യൽ പബ്ലിക്ക്‌ ഓഫർ.
ആദ്യമായി കമ്പനി ഷെയർ വിൽക്കുന്നതും കമ്പനിയിൽ നിന്നും നേരിട്ട്‌ ഷെയർ വാങ്ങാൻ കഴിയുന്നതും ഈ ഒരു പ്രോസസ്‌ വഴിയാണു.) എന്താണ് ഐ പി ഓ എന്നത് പിന്നീട് പറയാം. 
1981ൽ ഈ കമ്പനി  ഓഹരി ഉടമകള്‍ക്ക് 1x1 ബോണസ്‌ ഓഹരി കൊടുക്കുന്നു.
ലാഭവിഹിതം പണമായി   കൊടുക്കുന്നതിനു പകരം ഓഹരിയുടെ രൂപത്തിൽ കൊടുക്കുന്നതിനാണു ബോണസ്‌ ഇഷ്യൂ എന്നത് കൊണ്ട് കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. നേരത്തെ 100ഓഹരി ഉണ്ടായിരുന്നവനു ഒരു ഓഹരിക്ക്‌ ഒരെണ്ണം എന്ന കണക്കിൽ 100ഓഹരികൂടെ ബോണസ്‌ ആയി ലഭിക്കുന്നു
കയ്യിലിപ്പോള്‍  200ഓഹരിയായി കാര്യങ്ങളള്‍ മറിയും 
1985ൽ പിന്നെയും ഈ കമ്പനി 1x1 ബോണസ്‌ ഓഹരി കൊടുക്കുന്നു.വീണ്ടും 200എന്നുള്ളത്‌ 400ആകുന്നു. 

 1986ൽ ഈ കമ്പനി മുഖവില 100എന്നുള്ളത്‌ 10രൂപ ആക്കികൊണ്ട് വരുന്നു 
പകരം 1x10 എന്ന കണക്കില്‍ ഒരു ഓഹരിക്ക്‌ പകരം 10ഓഹരി നിക്ഷേപകനു ലഭ്യമാക്കുകയും ചെയ്യുന്നു ഇവിടെ 400ഓഹരി ഉണ്ടായിരുന്ന ഒരാള്‍ക്ക് അത് പിന്നീടു  4000ആയി മാറുന്ന കാഴ്ചയാണ് നാം കാണുന്നത്.




1987ൽ കമ്പനി വീണ്ടും 1x1 എന്ന കണക്കിൽ വീണ്ടും ബോണസ്‌ കൊടുക്കുന്നു.
4000ഓഹരിക്ക്‌ 4000ഓഹരികൂടെ ബോണസ്‌ ലഭിക്കുന്നു.
മൊത്തം ഹോൾഡിംഗ്സ്‌ 8000  ആയി മാറി കഴിയുന്നു. 
1989ൽ വീണ്ടും 1x1 ബോണസ്‌. മൊത്തം ഹോൾഡിംഗ്സ്‌ 16000
1992ൽ വീണ്ടും 1x1 ബോണസ്‌. മൊത്തം ഹോൾഡിംഗ്സ്‌ 32000
1995ൽ വീണ്ടും 1x1 ബോണസ്‌. മൊത്തം ഹോൾഡിംഗ്സ്‌ 64000
1997ൽ 1x2എന്ന അനുപാദത്തിൽ ബോണസ്‌ ഇഷ്യൂ ചെയ്യുന്നു. ഹോൾഡിംഗ്സ്‌ 192000 ആയി മാറി.
1999ൽ സ്റ്റോക്ക്‌ സ്പ്ലിറ്റ്‌ നടത്തുന്നു. മുഖവില 10എന്നുള്ളത്‌ 2 ആക്കുന്നു.
192000 എന്ന ഹോൾഡിംഗ്സ്‌ 960000എന്ന നിലയിലേക്ക്‌ മാറുന്നു.
2004ൽ 1:2 എന്ന അനുപാധത്തിൽ വീണ്ടും ബോണസ്‌ കൊടുക്കുന്നു.
ഹോൾഡിംഗ്സ്‌ 2880000

2005ൽ 1:1 എന്ന കണക്കിൽ വീണ്ടും ബോണസ്‌. ഹോൾഡിംഗ്സ്‌ 5876000
2010ൽ 2:3 എന്ന അനുപാധത്തിൽ ബോണസ്‌ ഇഷ്യൂ കൊടുക്കുന്നു.
ഹോൾഡിംഗ്സ്‌ അപ്പോ 9600000.

ഇനി നമുക്ക് 2010വരെയുള്ള കാര്യങ്ങൾ എടുത്തുകൊണ്ടു പരിശോധിക്കാം
ബാക്കി അവിടെ നിക്കട്ടെ. 
നാം 1981ൽ ആകെ  വാങ്ങിയത്‌ 100എണ്ണം മാത്രം നമുടെ ചിലവ് വെറും പതിനായിരം രൂപയും.
2010ൽ ബോണസും സ്റ്റോക്ക്‌ സ്പ്ലിറ്റും വഴി കയ്യിൽ വന്നത്‌ 96,00,000 ഓഹരികൾ.
ഇന്നത്തെ  വിപ്രോയുടെ 300ല്‍ നില്‍കുന്നു വിപണി വില എത്രയാവും അപ്പോള്‍ വെറും പതിനായിരം രൂപയില്‍ നിന്നും തുടങ്ങിയ ഓഹരി വില. നാം 2010വരെയുള്ള സ്പ്ലിറ്റ് കണക്കുകള്‍ മാത്രമാണ് കുട്ടിയത് അതിനു ശേഷമുള്ളത് കുട്ടിയിട്ടില്ല ഇതൊരു ചെറിയ ഉദാഹരണത്തിനു വേണ്ടി എഴുതിയതാണ്.
ഇപ്പോള്‍ നിങ്ങള്‍ക്ക് ഏകദേശം കാര്യങ്ങള്‍ മനസിലായി കാണുമല്ലോ   ഇങ്ങനെ വെറും പതിനായിരം രൂപ 1980ല്‍ നിക്ഷേപിച്ച വെക്തിയുടെ ഇന്നത്തെ ആസ്തി നോക്കിയാല്‍ എത്ര വലുതാണ് ഇങ്ങനെ ഓഹരികള്‍ വാങ്ങി പണം ഉണ്ടാക്കിയ എത്രയോ ആളുകള്‍ നമ്മുടെ സമുഹത്തിലുണ്ട്. ഇങ്ങനെ ദീര്‍ഘ കാലാടിസ്ഥാനത്തില്‍ നല്ല കെട്ടുറപ്പുള്ള കമ്പനികള്‍ നോക്കി ഓഹരികള്‍ പതിനായിരം രുപക്കോ ഇരുപതിനായിരം രുപക്കോ വാങ്ങി വെക്കുന്നത് നല്ലതാണ് ഇങ്ങനെ വാങ്ങുന്ന ആളുകള്‍ ഐ പി ഓ ആയി വാങ്ങിക്കുവാനും ശ്രദ്ധിക്കണം. 

കടപ്പാട് പോസ്റ്റ്‌

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം