വേലുത്തമ്പി ദളവയുടെ ദളവാകുളം കൂട്ടക്കൊലയുടെ നര നായാട്ട്




വേലുത്തമ്പി ദളവയുടെ ദളവാകുളം കൂട്ടക്കൊലയുടെ നര നായാട്ട്
***********************************************************************
കോട്ടയം ജില്ലയിലെ വൈക്കം താലുക്കിലെ വൈക്കം മഹാദേവ ക്ഷേത്രത്തിന്‍റെ കിഴക്കേ നടയിലായിരുന്നു ഈ പേരുകേട്ട ദളവാ കുളം നിലനിന്നിരുന്നത്. ഇന്ന് അവിടെ വൈക്കം ബസ് സ്റ്റാന്റ് പ്രവർത്തിക്കുന്നു
സംഘ കാലഘട്ടം മുതൽ വൈക്കവും വൈക്കത്ത് അമ്പലത്തിനുള്ളിലെ പനച്ചിക്കൽ കാവും ബുദ്ധവിഹാരവും സംഘാരാമവും ആയിരുന്നു.
കാലക്രമേണ ക്ഷേത്രം ബ്രഹ്മണ മേൽകൊയ്മയിൽ വരികയും ബൌദ്ധരുടെ സ്തൂപ പ്രതിഷ്ഠ നശിപ്പിച്ചു ലിംഗ പ്രതിഷ്ഠ സ്ഥാപിക്കുകയും ചെയ്തു.ബുദ്ധ മത വിശ്വാസികളെ അവർണർ എന്ന് വിളിച്ചു ക്ഷേത്രത്തിൽ നിന്ന് ആട്ടിയകറ്റി.ക്ഷേത്ര വഴികൾ പോലും അവർക്ക് നിഷിദ്ധം ആക്കപ്പെട്ടു.

അയിത്തം, തീണ്ടൽ , എന്നീ അനാചാരങ്ങളും സാമൂഹിക ഉച്ച നീചത്വങ്ങളും നിലനിന്നിരുന്ന ആ കാലഘട്ടത്തിൽ; നമ്പൂതിരി, ക്ഷത്രിയർ , നായന്മാർ , നസ്രാണികൾ, ഈഴവർ, പുലയർ , പാണർ തുടങ്ങിയവർ ക്രമം പോലെ താഴോട്ട് തൊട്ടുകൂടായ്മ വച്ചു പുലർത്തിയിരുന്നു. തീണ്ടൽ എന്ന ഒരു നിശ്ചിത ദൂരത്തിനടുത്ത് വരാനിടയായാൽ കീഴ്ജാതിക്കാരെ മർദ്ദിക്കാനും ശിക്ഷിക്കാനും മേൽജാതിക്കാർക്ക്‌ അവകാശമുണ്ടായിരുന്നു. ചില വഴികളിൽ ഈഴവർക്ക് പ്രവേശിക്കാമായിരുന്നെങ്കിലും അതിൽ താഴെയുള്ളവർക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. ഇത്തരം വഴികളിൽ ഈഴവർക്കും സവർണ്ണരായവർ പോകുമ്പോൾ വഴിമാറിക്കൊടുക്കേണ്ടി വന്നിരുന്നു. സവർണ്ണക്ഷേത്രങ്ങൾക്കു മുന്നിലൂടെയുള്ള വീഥികളിലാകട്ടെ ഈഴവരേയും വിലക്കിയിരുന്നു. ഇതിനെതിരായി ഈഴവസമൂഹത്തിലും മറ്റ് അധഃകൃത സമൂഹങ്ങളെന്ന് തരംതാഴ്തിയിരുന്നവർക്കിടയിലും പ്രതിഷേധങ്ങൾ ഉയർന്നിരുന്നുവെങ്കിലും അവക്ക് സംഘടിതസമരത്തിന്റെ ആക്കം ലഭിച്ചിരുന്നില്ല.

1806 ൽ വൈക്കം വടക്ക് കിഴക്ക് ഭാഗത്തുള്ള 200 ൽ അധികം വരുന്ന ഈഴവ യുവാക്കൾ സംഘടിച്ചുകൊണ്ട് തങ്ങളുടെ ആരാധന സ്ഥാനമായ പനച്ചിക്കൽ കാവിലേക്കു ആരാധനക്കായി ഒരുമിച്ചു പോകുന്നു എന്ന ഒരു പരസ്യ പ്രസ്താവന നടത്തി. സമാധാനപരമായ ഒരു ജാഥയാണ് യുവാക്കളുടെ നേതൃത്വത്തിൽ ആഹ്വാനം ചെയ്തിരുന്നത്. ഈ വിവരം ദളവ അറിഞ്ഞു .വൈക്കം പപ്പനാവ പിള്ളയാണ് തന്റെ സ്വാലനും തിരുവതാംകൂർ ദിവാനുമായിരുന്ന വേലു തമ്പി ദളവയുടെ കാതുകളിൽ ഈ വാർത്ത എത്തിച്ചത്. ഏതുവിധേനേയും ഇതു നേരിടാൻ ദളവ തീരുമാനിക്കുകയും, പപ്പനാവ പിള്ള, കുഞ്ഞിക്കുട്ടി പിള്ള എന്നിവരുടെ നേത്രത്വത്തിൽ ഒരു കുതിരപ്പട അവരെ നേരിടാൻ അയക്കുകയും ചെയ്തു. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം അമ്പലത്തിന്റെ കിഴക്ക് വശത്ത് ഒത്തു ചേർന്ന അവർ കിഴക്കേ നട ലക്ഷ്യമാക്കി നടന്നു.പൂർണമായും നിരായുധർ ആയിരുന്ന അവരെ കുഞ്ഞികുട്ടി പിള്ളയുടെ നേത്രത്വത്തിൽ ഉള്ള കുതിര പട നേരിട്ടു. ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ വെച്ച് യുവാക്കളെ നിഷ്കരുണം അരിഞ്ഞു തള്ളി.രക്ഷപെടാൻ ശ്രമിച്ചവരെ തിരഞ്ഞു പിടിച്ചു കൊലപ്പെടുത്തി. 200 ൽ അധികം ആളുകൾ അന്ന് കൊലചെയ്യപ്പെട്ടു.കബന്ധങ്ങൾ കിഴക്കേ നടയിൽ ഉള്ള ചെളിക്കുളത്തിൽ ചവിട്ടി താഴ്ത്തി

ഈ നരഹത്യ നടത്തുകയും കുളത്തില്‍ കഴിച്ചുമൂടുകയും ചെയ്ത സംഭവം. തിരുവിതാംകൂറിന്‍റെ ആസ്ഥാനം തിരുവനന്തപുരമാകയാല്‍ യാത്രാസൗകര്യങ്ങള്‍ അന്ന് കുറവായിരുന്ന വൈക്കത്ത് കുതിരപ്പക്കിയും, കുഞ്ചുക്കുട്ടി പിള്ളയും കാലേകൂട്ടി എത്തണമെങ്കില്‍ ഇത് മുന്‍കൂട്ടി പ്ലാന്‍ചെയ്ത് പരസ്യപ്പെടുത്തിയ ഒരു മുന്നേറ്റമായിരുന്നു എന്ന് തന്നെ പറയാം

ഈ കൂട്ടകൊലയിൽ പരിഭ്രാന്തരായ താഴ്ന്ന ജാതിക്കാര്‍ കൂട്ടത്തോടെ പാലായനം ചെയ്തു.അവർ ചേർത്തല കുരിവലങ്ങോട് എന്നിവടങ്ങളിലേക്ക് കുടിയേറി.1924-25 കാലത്തിലെ വൈക്കം സത്യാഗ്രഹത്തിന്റെ മൂല കാരണങ്ങളിൽ ഒന്നാണ് ദളവാകുളം കൂട്ടക്കൊല.

ഇങ്ങനെ ഒരു നരഹത്യക്ക് അനുവാദം കൊടുത്ത ദളവയെ പുജിക്കുന്ന ആളുകളും അവരുടെ പേരിലുള്ള പുരസ്ക്കാരം പറ്റുന്ന കുമ്മനം രാജശേഖരനും അവരുടെയൊക്കെ അനുയായികള്‍ക്കും ദളവയും കുട്ടരും എന്ത് നല്ല ആളുകള്‍ ഈ വകയൊന്നും പുറത്തു പറയാതെ ടിപ്പു നടത്തിയ പടയോട്ടത്തിനെ കുറിച്ച് മാത്രം പറയുന്ന പരിവാരങ്ങള്‍ക്കും മറ്റും നമോവാകം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം