ടിപ്പു സുല്‍ത്താന്‍ ഒരു യാഥാര്‍ത്ഥ്യവും മിഥ്യയും







ടിപ്പു സുല്‍ത്താന്‍ ഒരു യാഥാര്‍ത്ഥ്യവും മിഥ്യയും
******************************************************************
ടിപ്പുവിന്‍റെ മരണത്തിന്‍റെ വാർഷികം ആചരിക്കാനുള്ള തയ്യാറെടുപ്പുകൾക്കുള്ളിൽ ഇന്ത്യയിലും കർണ്ണാടകസംസ്ഥാനത്തിലും ഇക്കാര്യത്തിലുള്ള വൻവിവാദം തന്നെ പൊട്ടിവിടരുകയാണല്ലോ. ഇവിടെ ഫേസ്ബുക്കിലും മറ്റും അതിനു ഒരു കുറവുമില്ല. നമ്മുടെ ഈ ഗ്രുപ്പിലും ടിപ്പുവിനെ കുറിച്ചുള്ള പല പോസ്റ്റുകളും ദൈന്യം ദിനം വന്നുകൊണ്ടിരിക്കുന്നു അതുകൊണ്ട് തന്നെ അതെക്കുറിച്ച് ഒരു വിശദമായ ചരിത്രാന്നേഷണം നമ്മുക്ക് ആവുശ്യമാണെന്ന് എനിക്ക് തോനി. ഇരുതല മുര്‍ച്ചയുള്ള രണ്ടു സമുഹമാണ് ഈ കാര്യത്തില്‍ തമ്മില്‍ ചേരി തിരിഞ്ഞു കൊണ്ട് ഈ അടിപിടികുടുന്നത്. അതുകൊണ്ട് തന്നെ ഒരു വിശദമായ ചര്‍ച്ചയും ഇതില്‍ പ്രധീക്ഷിച്ചു കൊണ്ടാണ് ഈ പോസ്റ്റ്‌ എഴുതുന്നത്. ആദ്യമേ പറയട്ടെ ഞാന്‍ ഒരു രാജ ഭക്തനോ അല്ലങ്കില്‍ ദേശസ്നേഹിയോ അല്ല. കാരണം ഇത് രണ്ടും എന്നെ സംബന്ധിച്ച് യോചിച്ച് പോകാവുന്ന മേഖലകളല്ല. എന്‍റെ കാഴ്ചപ്പാടുകള്‍ അത് എന്‍റെ മാത്രം വീക്ഷണമാണ്. എല്ലാവരും എന്‍റെ വീക്ഷണം സ്വീകരിക്കണമെന്ന വാശിയുമെനിക്കില്ല. വേണ്ടവര്‍ക്ക് സ്വീകരിക്കാം അല്ലാത്തവര്‍ക്ക് അവരുടെ ഇഷ്ട്ടംപോലെ ചെയ്യാം. എന്ന് വെച്ച് പറയാനുള്ളത് പറയാതെ പറ്റില്ല അതുകൊണ്ട് തന്നെ എന്‍റെ വീക്ഷണ നിരീക്ഷണങ്ങള്‍ കാരണം പോസ്റ്റ്‌ വായനക്ക് കുടുതല്‍ കാണും അതിനു ഞാന്‍ നിങ്ങളോട് മാപ്പ് ചോദിക്കുന്നു. കാരണം ഇത്രയേറെ വായിക്കേണ്ടി വരുന്നത് ഇതൊരു ചരിത്രാന്നേഷണമായതുകൊണ്ടാണ്.
ടിപ്പുവിന് വര്‍ഗീയ പട്ടം കൊടുക്കുന്നതിനു വേണ്ടി ആഹോരാത്രം പണിയെടുന്ന ആളുകളാണ് ഇപ്പോള്‍ ഇന്ത്യയിലുള്ള സംഘു പരിവാര്‍ വാക്താക്കള്‍ ശ്രമിക്കുന്നത് ഇവിടെ ടിപ്പുവാണോ സ്വന്തം രാജ്യത്തെ ഒറ്റുകൊടുത്ത് വൈദേശികള്‍ക്ക് വേണ്ടി പണിയെടുത്തത് എന്നുള്ളത് ചരിത്രം പരിശോധിച്ചാല്‍ നമ്മുക്ക് അറിയാന്‍ കഴിയും .
ഒരു ചെറിയ ചരിത്ര വിശകലനത്തിലേക്ക് നാം പോവേണ്ടിയിരിക്കുന്നു
പതിനെട്ടാം ശതകത്തിൽ മൈസൂർ ഭരിച്ചിരുന്ന വൊഡയാർ രാജവംശം ദളവയുടേയും സർവാധികാരിയുടേയും ഉപജാപങ്ങളിൽപ്പെട്ട് ശിഥിലമായി രാഷ്ട്രീയാധികാരം നഷ്ടപ്പെട്ട് ഉഴലുകയായിരുന്നു. ഈ അവസരം മുതലാക്കിയാണ്‌ സൈന്യത്തിന്‍റെ അധിപനും അടുത്തിടെ ദിണ്ടിക്കലില് വച്ച് തിരുച്ചി പിടിക്കാനുള്ള ശ്രമത്തിൽ അജയ്യനെന്നു പേരു ലഭിച്ചയാളുമായ ഹൈദരാലി ഭരണം പിടിച്ചെടുത്തത്. സ്വന്തം പ്രയത്നം കൊണ്ട് മൈസൂരിന്‍റെ ഭരണാധികാരിയായ ആളാണ് ഹൈദരലി. ഹൈദരലി രാജ്ഞിയുടെ പേരില് ഭരണം നടത്തുകയായിരുന്നു. അദ്ദേഹത്തിന്‍റെ കീഴിൽ മൈസൂർ ഒരു വൻ രാഷ്ട്രീയ ശക്തിയായിത്തീർന്നു. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനിയുടെ രാഷ്ട്രീയ വികസന നയത്തിനെതിരെ അവർ യുദ്ധം ചെയ്തു. മറാത്തർ, കർണ്ണാടിക് നൈസാം എന്നീ പ്രാന്തപ്രദേശങ്ങളുമായും മൈസൂരിനു യുദ്ധം ചെയ്യേണ്ടി വന്നു അതില്‍പെട്ട രണ്ടു ഭരണാധികാരികളാണ് ഹൈദര്‍ അലിയും അദ്ധേഹത്തിന്‍റെ മകനായ ടിപ്പു സുൽത്താൻ എന്നറിയപ്പെടുന്ന ഫത്തേ അലിഖാൻ ടിപ്പു ഇതില്‍ ടിപ്പുവാണ് ഏറ്റവും വാര്‍ത്ത പ്രാധാന്യം അര്‍ഹിക്കുന്ന നിലയില്‍ ഉള്ളത്
ഹൈദർ അലി ഭരണം 1722–1782. അവിടെനിന്നും അങ്ങോട്ട്‌ 1782 മുതൽ മരണം1799 വരെ മൈസൂരിനെ ഭരിച്ചു ടിപ്പുസുല്‍ത്താന്‍. ഒരു സമർത്ഥനായ ഭരണാധികാരിയും പണ്ഡിതനുമായിരുന്നു.ഒട്ടനവധി ഭരണപരിഷ്കാരങ്ങൾക്ക് ടിപ്പു തുടക്കം കുറിച്ചു, പുതിയ ഒരു നാണയസംവിധാനം, ഭൂനികുതി വ്യവസ്ഥ എന്നിവ നടപ്പിലാക്കി. മൈസൂർ പട്ടുതുണി വ്യവസായം പുനരുജ്ജീവിപ്പിക്കാനായി ധാരാളം ശ്രമങ്ങൾ നടത്തുകയുണ്ടായി. തന്‍റെ രാജ്യം അഭിവൃദി പെടണം എന്നുള്ളത് ഏതു രാജാവും ആഗ്രഹിക്കുന്ന കാര്യങ്ങളാണ് ടിപ്പുവും ചെയിതിട്ടുള്ളത്. അതുകൊണ്ട് തന്നെ അയൽരാജ്യങ്ങളെ ആക്രമിച്ചു കീഴ്പ്പെടുത്തിയും, ബ്രിട്ടീഷുകാർക്കെതിരേ സന്ധിയില്ലാ സമരം ചെയ്തും ടിപ്പു തന്‍റെ സാമ്രാജ്യം വികസിപ്പിച്ചുകൊണ്ടിരുന്നു. തടവിലാക്കപ്പെട്ടവരോടു ടിപ്പുവിന്‍റെ ശിക്ഷാരീതികൾ വളരെയധികം ക്രൂരത നിറഞ്ഞതായിരുന്നു. ബ്രിട്ടീഷുകാരോടെതിരിടാൻ അയൽരാജ്യങ്ങളുമായി ടിപ്പു സഖ്യത്തിനു ശ്രമിച്ചിരുന്നു . ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രധാന ശത്രുവായിരുന്നു ടിപ്പു സുൽത്താൻ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേയുള്ള യൂദ്ധങ്ങളിൽ പല നൂതന യുദ്ധോപകരണങ്ങളും ടിപ്പു പ്രയോഗിക്കുകുയുണ്ടായി
അതുപോലെ തന്നെ 1782 ഫെബ്രുവരി 8ന് ബ്രിട്ടീഷുകാർ മാഹിയിലെ ഫ്രഞ്ച് കോട്ടയും, അതിനെതുടർന്ന് കോഴിക്കോടും കീഴടക്കി. തല്ലശ്ശേരിയിലെ നാട്ടുരാജാവായിരുന്ന സർദാർ ഖാൻ തന്‍റെ പരാജയത്തിൽ വിഷമിച്ചു ആത്മഹത്യ ചെയ്തു. ഈ സംഭവം അറിഞ്ഞ ഹൈദർ മുഖ്ദും അലിയെ മലബാർ തീരത്തേക്ക് അയച്ചു
എന്നാൽ കേണൽ ഹംബർസ്റ്റോണിന്‍റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സേന മുഖ്ദും അലിയെ കീഴടക്കുകയും വധിക്കുയും ചെയ്തു. ഈ പരാജയത്തിൽ നിരാശനായ ഹൈദർ മലബാറിലെ സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാൻ ടിപ്പുവിനോട് ആവശ്യപ്പെട്ടു. ഹംബർസ്റ്റോണിനെ പിന്തുടർന്ന് ടിപ്പു പാലക്കാട്ടേക്ക് തിരിച്ചുവെങ്കിലും, ഹംബർസ്റ്റോൺ അവിടം വിട്ടിരുന്നു. നിരാശനാകാതെ ടിപ്പു അവരെ പിന്തുടർന്ന് പൊന്നാനി പുഴയുടെ തീരത്തെത്തി. ആ പുഴ കടക്കാൻ ബ്രിട്ടീഷ് സേനക്കാകില്ല അതുകൊണ്ടു തന്നെ അവരെ എളുപ്പം കീഴടക്കാം എന്നും ടിപ്പു അമിതാത്മവിശ്വാസം കൈക്കൊണ്ടു. പക്ഷേ നദിയുടെ ആഴംകുറഞ്ഞ ഒരു ഭാഗത്തുകൂടെ ബ്രിട്ടീഷ് സേന പൊന്നാനിക്കു കടന്നു, ഇതു ടിപ്പു പ്രതീക്ഷിച്ചതല്ലായിരുന്നു. പൊന്നാനിയിലെത്തിയ ടിപ്പു ബ്രിട്ടീഷുകാർക്കെതിരേ കനത്ത ആക്രമണം അഴിച്ചുവിട്ടുവെങ്കിലും, ഫലവത്തായിരുന്നില്ല. ഹംബർസ്റ്റോണിനെ സഹായിക്കാൻ, കേണൽ മക്ലോദ് കൂടി സൈന്യത്തോടൊപ്പം ചേർന്നിട്ടുണ്ടായിരുന്നു. അതോടൊപ്പം തന്നെ വന്നു ചേർന്ന പിതാവിന്‍റെ മരണവാർത്ത ടിപ്പുവിനെ തൽക്കാലം ഈ ആക്രമണത്തിൽ നിന്നും പിന്തിരിപ്പിച്ചു കളഞ്ഞു
ടിപ്പു മലബാറിൽ നിന്നും മടങ്ങിവരുന്നതുവരെ ഹൈദരുടെ മരണം പുറത്തറിയിക്കാതിരിക്കാൻ ഇവർ തീരുമാനിച്ചു. വലിയൊരു സാമ്രാജ്യത്തിന്‍റെ ചുമതലയാണ് ടിപ്പുവിന്‍റെ ഭരണ കഴിവിനെ ആശ്രയിച്ചിരുന്നത്. ഹൈദർ മരിക്കുമ്പോൾ ശ്രീരംഗപട്ടണത്തിലുള്ള ഖജനാവിൽ ഏതാണ്ട് മൂന്നുകോടിയോളം രൂപയും, സ്വർണ്ണവും, രത്നങ്ങളും എല്ലാം ഉണ്ടായിരുന്നു. ഇതുപോലൊന്ന് ബെദിനൂറിലെ ഖജനാവിലും ഉണ്ടായിരുന്നുവെങ്കിലും ഹൈദരുടെ മരണത്തോടെ ബ്രിട്ടൻ ആ ഖജനാവ് കൈക്കലാക്കി. അതുപോലെ തന്നെ രാജ്യത്ത് അന്ന് നിലവിലുണ്ടായിരുന്നതിൽ ഏറ്റവും മികച്ച സേനയാണ് ഹൈദരുടെ കീഴിലുണ്ടായിരുന്നത്. വലിയൊരു ഉത്തരവാദിത്തമായിരുന്നു ടിപ്പുവിനെ കാത്തിരുന്നത്
ഹൈദരലിയുടെ കാലത്ത് ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിൽ സാമ്രാജ്യത്ത്വ വികസനത്തിൻറെ ആദ്യപടിയിലെത്തിയതേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ടിപ്പു സുൽത്താന്‍റെ കാലമായപ്പോഴേക്കും യൂറോപ്പിലെ നെപ്പോളിയൻ യുദ്ധങ്ങളാലും വ്യവസായിക വിപ്ലവം സൃഷ്ടിച്ച കമ്പോള താല്പര്യങ്ങളാലും സാമ്രാജ്യത്തെ വികസനം അവർ ത്വരിതപ്പെടുത്തി. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാകമ്പനിക്ക് ദക്ഷിണേന്ത്യയിൽ പിടിമുറുക്കാനായി ടിപ്പുവിനെ പതനം അനിവാര്യമായിത്തീരുകയും അതിന്‌ അവർ അദ്ദേഹത്തിന്‍റെ പേരില്‍ മതഭ്രാന്തിനേയും മറ്റും കുട്ടി ചേര്‍ക്കുകയും കുടാതെ ഫ്രഞ്ചുകാരോടുള്ള സൗഹൃദത്തേയും അവര്‍ ടിപ്പുവിനെ കരുവാക്കി പഴിചാരുകയും ചെയ്തു അതിലവര്‍ വിജയിക്കുകയും ചെയിതു മണ്ടന്മാര്‍ ആയിട്ടുള്ള മത ഭ്രാന്ത് പിടിച്ചവര്‍ അത് ശരി വെക്കുകയും ചെയിതു
ഇനി നമ്മുക്ക് കാര്യത്തിലേക്ക് കടക്കാം
#1) ഒന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ ഹൈദർ അലി മറാട്ടർ ഒന്നിച്ചു നിന്ന് കൊണ്ട് ഹൈദ്രബാദ് നിസാം, ബ്രിട്ടീഷുകാർ എന്നിവരുടെ സഖ്യസേനയ്ക്കുമേൽ കനത്ത പരാജയങ്ങൾ ഏൽപ്പിച്ചു. ഈ യുദ്ധത്തിന്‍റെ ഫലമായി മൈസൂർ രാജ്യം വടക്കോട്ട് വലിയ ഭൂവിഭാഗങ്ങൾ പിടിച്ചടക്കി.
#2) രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധം
1780 ജൂലൈ 20 ന് ഹൈദർ അലിയും മറ്റൊരു മകനായ കരീം എന്ന മകനെ പോർട്ടോ നോവോ കീഴടക്കാനായി നിയോഗിച്ചു. അതോടൊപ്പം തന്നെ ടിപ്പുവുമൊത്ത് ആർക്കോട്ടിനെ ആക്രമിക്കാനും പദ്ധതിയിട്ടു. ഹൈദരുടെ നീക്കം അറിഞ്ഞ മദ്രാസ് ഗവർണർ ജനറൽ ബെയ്ലിയേയും, മൺറോയേയും ഹൈദരുടെ നീക്കം പ്രതിരോധിക്കാനായി അയച്ചു. ഈ നീക്കത്തെക്കുറിച്ച് മുൻകൂട്ടി അറിഞ്ഞ ഹൈദർ ജനറൽ ബെയ്ലി മൺറോയുമായി ചേരുന്നതിനു മുമ്പ് ആ സൈന്യത്തെ കീഴടക്കാനായി ടിപ്പുവിനോട് ആവശ്യപ്പെട്ടു. 10000 ത്തോളം വരുന്ന സൈന്യവുമായി ടിപ്പു ഗുണ്ടൂരിലേക്കു പുറപ്പെട്ടു. കൊർത്താലിയാർ നദിയുടെ തീരത്തുവെച്ചു നടന്ന യുദ്ധത്തിൽ ടിപ്പു ബെയ്ലിയുടെ സൈന്യത്തെ പരാജയപ്പെടുത്തി
ടിപ്പുസുൽത്താൻ ഒരു ശക്തനും ധീരനുമായ സൈനിക നേതാവായി ഉയർന്നുവരുന്നതിനു ഇത് വേദിയായി. മൈസൂർ ഭടന്മാർ കിഴക്കുനിന്നുള്ള ബ്രിട്ടീഷ് സൈന്യങ്ങളെ തോൽപ്പിച്ചു
#3) മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ മൈസൂരിനെ നാലു ഭാഗത്തുനിന്നും ഒരു പോലെ ശത്രുക്കൾ ആക്രമിച്ചു. "തെക്കേ ഇന്ത്യയിലെ നാട്ടുരാജാക്കന്മാർ ഒന്നിച്ച് മൈസൂരിനെ തെക്കുനിന്നും ആക്രമിച്ചു, മറാട്ടർ വടക്കുനിന്നും പടിഞ്ഞാറുനിന്നും ആക്രമിച്ചു", ബ്രിട്ടീഷുകാരും നിസാമും കിഴക്കുനിന്നും ആക്രമിച്ചു. ആദ്യം പരാജയങ്ങൾ ഏറ്റുവാങ്ങിയെങ്കിലും മൈസൂർ രാജ്യം ഈ ആക്രമണങ്ങളെ തുരത്തി. എങ്കിലും ടിപ്പുവിനു ബ്രിട്ടീഷുകാരുമായി ഒരു ഉടമ്പടി ഒപ്പുവെയ്ക്കേണ്ടി വന്നു.
#4) നാലാം ആംഗ്ലോ-മൈസൂർ യുദ്ധം
മൈസൂർ രാജ്യത്തിന്‍റെ പതനത്തിനു സാക്ഷ്യം വഹിച്ചു. മൈസൂർ വീണ്ടും നാലു വശത്തുനിന്നും ആക്രമിക്കപ്പെട്ടു. ടിപ്പുവിന്‍റെ സൈന്യത്തിന്‍റെ നാലിരട്ടി സൈനികർ എതിർ ചേരിയിൽ ഉണ്ടായിരുന്നു. ടിപ്പുവിന് 35,000 ഭടന്മാർ ഉണ്ടായിരുന്നപ്പോൾ ബ്രിട്ടീഷുകാർക്കു മാത്രം 60,000 ഭടന്മാർ ഉണ്ടായിരുന്നു. ഹൈദ്രബാദ് നിസാമും മറാട്ടരും വടക്കുനിന്നും ആക്രമിച്ചു. ടിപ്പു പരാജയം മുൻപിൽ കണ്ടിട്ടും അവസാനം വരെ പോരാടാൻ തീരുമാനിച്ചു. സഖ്യകക്ഷികളുടെ 150,000 ഭടന്മാർക്ക് ആഴ്ച്ചകളോളം പോരാടിയിട്ടും ടിപ്പുവിന്‍റെ സൈന്യത്തെ പരാജയപ്പെടുത്താനായില്ല. ഇതിൽ പിന്നെ ബ്രിട്ടീഷുകാർ ടിപ്പുവിന്‍റെ ഏറ്റവും വിശ്വസ്തരായ രണ്ടു മന്ത്രിമാരെ - മിർ സാദിക്കിനെയും ദിവാൻ പുർനയ്യയെയും കൂറുമാറ്റാൻ ശ്രമിച്ചു. ടിപ്പുവിനെതിരെ പുർനയ്യയെ കൂറുമാറ്റാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു, എങ്കിലും ടിപ്പുവിനെ ചതിക്കാൻ മിർ സാദിക്കിനെ പ്രേരിപ്പിക്കുന്നതിൽ ബ്രിട്ടീഷുകാർ വിജയിച്ചു. മിർ സാദിക്കിന്‍റെ ചതിയെത്തുടർന്ന് ബ്രിട്ടീഷുകാർ ശ്രീരംഗപട്ടണം കോട്ടയിൽ ബ്രിട്ടീഷുകാർ ആക്രമിച്ചു കയറി. ടിപ്പു യുദ്ധം ചെയ്ത് ധീരമായി മരിച്ചു. നാലു ശത്രുക്കളെയെങ്കിലും ടിപ്പു ഒറ്റയ്ക്ക് കൊന്നെങ്കിലും ബ്രിട്ടീഷ് വെടിയുണ്ടകൾ കൊണ്ട് ടിപ്പു മരിച്ചു.
"ഈ യുദ്ധങ്ങളില്‍ ഇവിടെ കേരളക്കരയിലെ ചില നാട്ടു രാജ്യങ്ങളും രാജക്കെന്മാരും മറ്റും ബ്രിട്ടീഷുകാര്‍ക്ക് ഒപ്പം നിന്നുകൊടുത്തു അതുപോലെ തന്നെ മറാട്ടയും ബ്രിട്ടീഷ്കാര്‍ക്ക് ഒപ്പം നിന്നും പോരാത്തതിന് നിസാമും ബ്രിട്ടീഷ്കര്‍ക്കൊപ്പം നിന്നും നാല് ഭാഗത്ത്‌ നിന്നും ഒരുപോലെ ആക്രമിച്ചു.
ഇതില്‍ നിന്നും എന്താണ് നാം മനസിലാകേണ്ടത് ?സങ്കികളെ നിങ്ങള്‍ക്കുള്ള ചോദ്യങ്ങള്‍ താഴെ ഓരോന്നായി തന്നെ മനസിലാകുന്ന ഭാഷയില്‍ തന്നെ നിങ്ങള്‍ക്ക് വേണ്ടി എഴുതുന്നു മറുപടി ഉണ്ടകില്‍ തരിക
#ഇനി ചോദ്യം ഒന്ന്
------------------------------
കേരളക്കരയിലെ നാട്ടു രാജക്കെന്മാര്‍ ആരുടെ പക്ഷം പിടിച്ചു ആരുടെ കാലുകളാണ് ഇവര്‍ നക്കി കൊടുത്തത് ? ഇതില്‍ ആരാണ് സ്വന്തം രാജ്യ സ്നേഹമുള്ള ഭരണാധിപന്‍? വൈദേശികാര്‍ക്ക് ഒപ്പം നിന്ന് കൊണ്ട് മൈസൂര്‍ രാജ്യത്തെ ആക്രമിക്കാന്‍ കുട്ടു നിന്നവരോ?. അതോ ടിപ്പുവും അങ്ങേരുടെ പിതാവോ?
#ഇനി ചോദ്യം രണ്ട്
-------------------------------
മറാട്ട സങ്കികളുടെ സ്വന്തം രാജ്യമാണല്ലോ മറാട്ടകള്‍ വലിയ ദേശ സ്നേഹികളുമാണ് എന്നാണു അറിയാന്‍ കഴിഞ്ഞത് മറാത്തി സാമ്രാജ്യത്തിന്‍റെ സ്ഥാപകനായാ ശിവജി വലിയ ആരാധ്യ വെക്തിയുമാണല്ലോ സങ്കികള്‍ക്ക് എന്നിട്ടും ഇവരുടെ പിന്മുറക്കാര്‍ ആയ ആളുകള്‍ എന്ത് കൊണ്ട് വൈദേശികാര്‍ക്ക് വേണ്ടി മൈസൂര്‍ രാജ്യത്തെ ആക്രമിക്കാന്‍ കുട്ടു നിന്നു? ഇവരില്‍ ആരാണ് ശരിക്കും രാജ്യ സ്നേഹി?
#ഇനി ചോദ്യം മുന്ന്
-------------------------------
ബോംബെയിലെ ബ്രിട്ടീഷുകാർ മറാത്ത സാമ്രാജ്യവുമായ ഭരണാധിപരുമായി രമ്യതയിലായിരുന്നു.
ബാലാജിബാജിറാവുവിന്‍റെ പുത്രനായ മാധവറാവു (1745-72) നിര്യാതനായതോടെ മഹാരാഷ്ട്രത്തിന്‍റെ ഐക്യം തകരുകയും തുടര്‍ന്ന് അടിപിടിയും പിന്നെ ആഭ്യന്തരകലാപം പൊട്ടിപ്പുറപ്പെടുകയും രാജ്യം അഞ്ചായി വിഭജിക്കപ്പെട്ട് അഞ്ചു പ്രമാണികളുടെ ഭരണത്തിൻകീഴിലാവുകയും ചെയ്തു. രാജ്യ സ്നേഹികള്‍ ഇങ്ങനെ കലഹം ചെയ്യുമോ ? ഇതില്‍ പല ആളുകളും ബ്രിട്ടീഷുകാരുടെ സ്വന്തം ആളുകള്‍ ആയിരുന്നു. അതില്‍ ചിലര്‍ ഗദ്യന്തരമില്ലാതെ ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്യുകയും ചെയിതു.
അന്ന് അധികാരത്തിൽനിന്നും നിഷ്കാസിതനായ രഘുനാഥറാവു ബ്രിട്ടീഷുകാരുടെ സഹായം അപേക്ഷിച്ചു പോയതു രാജ്യം സ്നേഹം കൊണ്ടായിരുന്നോ ? അന്നത്തെ ബോംബെയിലെ ബ്രിട്ടീഷുകാർ സന്ധിയനുസരിച്ച് സാൽസെറ്റ് ഇംഗ്ലീഷുകാർക്കു ലഭിച്ചു. മാധവറാവു നാരായൺ യഥാർഥ പേഷ്വ ആയി ഇംഗ്ലീഷുകാരാൽ അംഗീകരിക്കപ്പെട്ടു. രഘുനാഥറാവുവിന് അടുത്തൂൺ നൽകി പിരിച്ചയച്ചു. ഇംഗ്ലീഷുകാരും മറാട്ടികളും തമ്മിൽ തുടർന്ന് ഒരിരുപതു വർഷക്കാലം സമാധാനത്തിൽ ദേശ സ്നേഹം വർത്തിക്കുകയും ചെയ്തു
#ഇനി ചോദ്യം നാല്
-------------------------------
ആംഗ്ലോ-മറാത്ത യുദ്ധങ്ങളുടെ ഫലമായി മറാത്ത സാമ്രാജ്യം ശിഥിലമായി. ഇന്നത്തെ ഇന്ത്യയുടെ ഭൂരിഭാ‍ഗം ഭൂപ്രദേശവും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധീനതയിലായി. അവസാനം ദേശ സ്നേഹം കൊണ്ട് ബ്രിട്ടീഷുകാരുടെ കൂടെ കുടിയ ദേശ സ്നേഹികള്‍ക്ക് കിട്ടിയത് ഔലോസ് ഉണ്ടയാണോ അതോ ദേശ സ്നേഹമാണോ കിട്ടിയത്?
#ഇനി ചോദ്യം അഞ്ച്
---------------------------------
ഇവിടെ സങ്കികളുടെ ഭാഷയില്‍ പറഞ്ഞാല്‍ രാജ്യ ദ്രോഹിയായ ടിപ്പു സ്വന്തം രാജ്യത്തെയും അവിടത്തെ ജനത്തെയും രക്ഷിക്കാന്‍ വേണ്ടി ധീരമായി വൈദേശികരോട് അവരുടെ ഒപ്പം നിന്നുകൊണ്ട് പൊരുതി മരണം വരിച്ചു ടിപ്പു സുല്‍ത്താന്‍ ആണോ രാജ്യ സ്നേഹി അതോ മറാത്ത സാമ്രാജ്യം ഭരിച്ച ആളുകളോ ?
ഇനി ബ്രിട്ടീഷ്കാരുടെ കുടിയ മറാട്ട സാമ്രാജ്യ രാജക്കെന്മാരുടെ പേരുകള്‍ വേണോ നിങ്ങള്‍ക്ക് വേണമെങ്കില്‍ പറയും അതും തരാം. മറാത്ത ഭരണാധികാരികള്‍ ആണോ രാജ്യ സ്നേഹികള്‍ അതോ മൈസൂര്‍ എന്ന രാജ്യം ഭരിച്ച അവിടത്തെ ഈ രണ്ടു ഭരണാധിപന്‍മാരോ?
ടിപ്പുവിനെ വര്‍ഗീയ വാദിയാക്കാന്‍ പെടാപാട്പെടുന്നവര്‍ കുറച്ചു കാര്യങ്ങള്‍കുടി അറിയുന്നത് നല്ലതാണ് നിങ്ങളില്‍ എത്ര പേരാണ് ടിപ്പു കോട്ടകള്‍ കണ്ടിട്ടുള്ളത് ആ കോട്ടകള്‍ക്കുള്ളില്‍ അവിടെയുള്ള ക്ഷേത്രങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ ?
അതുപോലെ തന്നെ ടിപ്പുവിന്‍റെ കൈവിരലിൽ അദ്ദേഹത്തിന്‍റെ മരണസമയത്തുണ്ടായിരുന്നതും ഇംഗ്ലീഷ് പട്ടാളത്തലവനായിരുന്ന വെല്ലെസ്ലി പ്രഭു പിന്നീട് കൈക്കലാക്കിയതുമായ ഒരു മോതിരമുണ്ട് മത വര്‍ഗീയവാദിയായിരുന്ന ടിപ്പു സുല്‍ത്താന്‍ ഈ മോതിരം ഉപയോഗിക്കുമോ? ദീർഘവൃത്താകൃതിയിലുള്ള മകൂടത്തോടുകൂടിയ "റാം" എന്ന വാക്ക് ദേവനാഗരി ലിപിയിൽ ഉന്തിനിൽക്കുന്ന മട്ടിൽ കാണാം. ഇസ്ലാംമത വിശ്വാസിയായിരിക്കെതന്നെ മറ്റു മതങ്ങളോട് ടിപ്പുവിനുണ്ടായിരുന്ന ആദരവിന്ന് തെളിവായി ഈ മോതിരം നിലനിൽക്കുന്നു ഇതിപ്പോള്‍ ഏതോ ഒരു സായിപ്പിന്‍റെ കയ്യിലാണ് ഉള്ളത്. 2014ല്‍
സംഘപരിവാർ പോലുള്ള സംഘടനകൾ ടിപ്പു ഇസ്ലാമിന്‍റെ പോരാളിയായാണ് പ്രവർത്തിച്ചിരുന്നത് എന്നാണ് പറയുന്നത് ഒരു രാജ ഭരണാധിപന്‍ എന്നുള്ള നിലയില്‍ മാത്രമേ ടിപ്പുവിനെ കാണാന്‍ കഴിയുകയുള്ളൂ ചിലപ്പോള്‍ സ്വന്തം ഭരണ നിലനില്‍പ്പിനു വേണ്ടി ഏതൊരു രാജാവും ചെയ്യുന്ന നടപടികള്‍ മാത്രമേ ടിപ്പുവും ചെയിതു കാണുകയുള്ളൂ അല്ലാതെയുള്ളവയൊക്കെ പല ആളുകളുടെയും സൃഷ്ട്ടിയാവാന്‍ സാധ്യതയാണ് ഉള്ളത് ചരിത്രം വായിച്ചു മനസിലാക്കാന്‍ കഴിയുന്നവര്‍ക്ക് ഒരു കാര്യം മനസിലാക്കാം ടിപ്പു ഒരിക്കലും ഒരു മത ഭരണ രാജാവ് ആയിരുന്നില്ല പിന്നെ കുളം കലക്കാന്‍ വേണ്ടി നടക്കുന്ന ആളുകള്‍ക്ക് അദ്ദേഹത്തിന് ഇസ്ലാമിക പരിവേഷം നല്‍കാം അല്ലാത്തവര്‍ക്ക് അദ്ദേഹത്തിന് തീവ്ര ഇസ്ലാമിക പരിവേഷം നല്‍കാം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം