കേരള സമ്പത്ത് വ്യവസ്ഥയെ തന്നെ തകിടം മറിക്കാന്‍ വേണ്ടി കച്ച കെട്ടിയ ഒരു പറ്റം കാപാലികര്‍ ഇറങ്ങിയിരിക്കുന്നു സ്വന്തം നാടിനെ വരെ ഒറ്റുകൊടുത്ത പാര്യംബര്യമുള്ള ആളുകളുടെ ഒറ്റുകാരും ഇതിന്‍റെ കുടെയുണ്ട്. നാം സുക്ഷിക്കെണ്ടിയിരിക്കുന്നു
പട്ടണങ്ങളിലും, അർദ്ധ പട്ടണങ്ങളിലും, ഗ്രാമങ്ങളിലും പ്രവർത്തിക്കുന്ന ജനോപകാരപ്രദമായ കാര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളാണ് സഹകരണ ബാങ്കുകള്‍ ഇവയെ നമ്മുടെ സംസ്ഥനത്തെ നാഡി ഞരബുകളായി തന്നെ കാണാം . കാരണം സാധരണക്കാരന്‍റെ ആവുശ്യം നിറവേറ്റാന്‍ ഈ ബാങ്കിഗ് മേഖലയെ ഉള്ളു എപ്പോള്‍ പോയാലും അവനവന് വേണ്ടുന്ന കാര്യം നടക്കാന്‍ മറ്റുള്ള കേരളത്തിലെ മറ്റുള്ള ബാങ്കുകളെക്കാള്‍ സഹകരണ ബാങ്കുകള്‍ മുന്‍പന്തിയില്‍ അതുകൊണ്ട് വലിയ വലിയ ബാങ്കുകളെ അപേക്ഷിച്ചുകൊണ്ട്‌ ഈ പ്രസ്ഥാനം കേരളത്തില്‍ വളരെ നല്ല രീതിയില്‍ നടത്തപെടുന്ന ഒന്നാണ്.
ബ്രിട്ടനിലും, ജർമ്മനിയിലും രൂപീവത്കരിച്ച ഇത്തരത്തിലുള്ള സഹകരണ വായ്പാ സംഘങ്ങളുടെ വിജയത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട്, പത്തൊന്‍പതാം നൂററാണ്ടിന്‍റെ അവസാനത്തോടെയാണ് ഇന്ത്യയിലും ഈ പ്രസ്ഥാനം ചുവടുറപ്പിക്കുന്നത്. ജോയിന്റ് സ്‌റേറാക്ക് കമ്പനികൾക്കും, പങ്കാളിത്ത സ്ഥാപനങ്ങൾക്കും, സ്വകാര്യ സ്ഥാപനങ്ങൾക്കും ബദലായാണ് സഹകരണ ബാങ്കുകള്‍ രൂപം കൊണ്ടത്.
സഹകരണ ബാങ്കുകളുടെ അടിസ്ഥാനം,തുറന്ന അംഗത്വവും ജനാധിപത്യ മാതൃകയിലെ തീരുമാനങ്ങളും, അന്യോന്യ സഹായ സഹകരണത്തിലുമാണ്.ഈ ബാങ്കുകള്‍നിലനില്‍ക്കുന്നത് അതുകൊണ്ട് തന്നെ നല്ല വളര്‍ച്ചയില്‍ മുന്നോട്ട് പോകാനും ഇവര്‍ക്ക് കഴിയുന്നു
സഹകരണ ബാങ്കുകളുടെ ചരിത്രം പരിശോധിക്കുമ്പോൾ പട്ടണ പ്രദേശങ്ങളിലുള്ള ഗ്രാമങ്ങളിലുമുള്ള താഴ്ന്ന വരുമാനക്കാരുടെയും, ഇടത്തരക്കാരുടെയും ഇടയിൽ നിന്ന് സ്വരൂപിക്കുന്ന സമ്പാദ്യങ്ങൾ താരതമ്യേന സമൂഹത്തിലെ ദുർബ്ബല വിഭാഗത്തിന്, വായ്പകൾ നൽകുന്നതിന് ഉപയോഗപ്പെടുത്തുന്നതായി നമ്മുക്ക് കാണാന്‍ സാധിക്കും ദിവസേന കടകളില്‍ നിന്നും കളക്ഷന്‍ വാങ്ങിയും മറ്റുമാണ് ഇവ മുന്നേറുന്നത് വലിയ വലിയ കോര്‍പ്പറേറ്റ് ബാങ്കുകള്‍ക്ക് കണ്ണിലെ ഒരു വലിയ കരട് തന്നെയാണ് കേരളത്തിലെ സഹകരണ ബാങ്കുകള്‍
എന്ത് കൊണ്ട് കേരളത്തിലെ സഹകരണ ബാങ്കുകള്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു എന്നുള്ളത് നോക്കാം. ഇതര ബാങ്കിംഗ് സ്ഥാപനങ്ങളെ അനുസരിച്ചല്ല ഇവര്‍ പ്രവര്‍ത്തിക്കുന്നത് ഗ്രാമ, പട്ടണ പ്രദേശങ്ങളിലുള്ള താഴ്ന്ന വരുമാനക്കാരുടെയും, സാധാരണക്കാരായ ഇടത്തരക്കാരുടെയും ഇടയിൽ നിന്ന് സ്വരൂപിക്കുന്ന സമ്പാദ്യങ്ങൾ താരതമ്യേന സമൂഹത്തിലെ ദുർബ്ബല വിഭാഗത്തിനും മറ്റുള്ള ആളുകള്‍ക്കും വളരെ ഈസിയായി വായ്പകൾ നൽകുന്നതായി കാണാം അത് കൊണ്ട് തന്നെ സാധാരണ ജനത്തിന് ഇതൊരു വലിയ ആശ്വാസമാണ് അനുഗ്രഹവുമാണ് നല്‍ക്കുന്നത്
ഒരുപറ്റം ജനതയുടെ ജീവിതത്തിെൻറ അടിത്തട്ടിൽ കഴിയുന്ന എല്ലാവിഭാഗം ജനങ്ങളുടെയും ദൈനംദിന ചെലവുകളും നിക്ഷേപങ്ങളും സമ്പാദ്യങ്ങളുമായി അഗാധമായി ബന്ധപ്പെട്ടിരിക്കുന്നതാണ് മൊത്തം സഹകരണമേഖല ബാങ്കുകള്‍. മോഡിയുടെ ഈ തീരുമാനം പ്രാഥമിക സഹകരണ ബാങ്കുകളടക്കമുള്ള സഹകരണ മേഖലയെയാകെ കടുത്ത പ്രതിസന്ധിയിലാഴ്ത്തി കൊണ്ട് മുന്നേറുന്നതിന്‍റെ ലക്ഷ്യം വേറെയാണ്
സഹകരണ മേഖലയിലെ മൊത്തം നിക്ഷേപം സംസ്​ഥാന സഹകരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ നിയമസഭയിൽ വെളിപ്പെടുത്തിയതു പ്രകാരം 1,83,435.90 കോടി രൂപയാണ്. ജില്ലാ സഹകരണബാങ്കുകളില്‍ മാത്രമായി 60,000 കോടി രൂപയാണ് മൊത്തം നിക്ഷേപം. പ്രാഥമിക വായ്പാ സഹകരണസംഘങ്ങളിലെമാത്രം നിക്ഷേപം 80,000 കോടി രൂപയാണെന്ന് പറയപ്പെടുന്നത്.
അതില്‍ തന്നെ പലവിധത്തില്‍ ആളുകള്‍ക്ക് ലോണ്‍ ആയും സ്വര്‍ണ്ണമായും ഈടായി നല്‍കിയതുമൊക്കെ എടുക്കുകയനെകില്‍ ഈ സംഖ്യയുടെ എത്രയോ ശധമാനം സാധാരണക്കാരന്‍റെ പക്കല്‍ ലോണ്‍ ആയിട്ടാണ് ഉള്ളത്. അത് പണമായും അല്ലാതെയും കിടക്കുന്നു . ഇത്രയും ഭീമമായ ഒരു സംഖ്യ ഇന്ത്യയിലെ വേറെ ഒരു സംസ്ഥാനത്തും ഇല്ല അതുകൊണ്ട് കേരളത്തിന്‍റെ നാഡിയെ തന്നെ മുറിക്കാന്‍ വേണ്ടിയാണു സങ്കുപരിവാര്‍ ഭരണകുടം ഒരുങ്ങിയിരിക്കുന്നത്
ഇങ്ങനെയുള്ള ഒരു പ്രധിസന്ധി ഉണ്ടാക്കി സംസ്ഥാനത്ത് സഹകരണ മേഖലയിലുള്ള ഈ നേട്ടം തകര്‍ക്കാനുള്ള ആസൂത്രിതമായ നീക്കമാണ് കേന്ദ്രം നടത്തുന്നത് പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുകയും ഇതുവഴി സഹകരണ മേഖലയില്‍ വരുന്ന നിക്ഷേപം മറ്റ് ന്യൂജനറേഷന്‍ ബാങ്കുകളിലേക്കും സ്വകാര്യ ബാങ്കുകളിലേക്കും ആകര്‍ഷിക്കാനുള്ള ആസൂത്രിമായ നീകത്തിനു വേണ്ടി ഒരു രാജ്യത്തെ പ്രധാനമന്ത്രി തന്നെ ഇറങ്ങുക എന്നൊക്കെ പറഞ്ഞാല്‍ എത്ര മോശമാണ് .അതുകൊണ്ട് തന്നെ ഇയാളുടെ ഉദ്ധേശ ശുദ്ധി എത്രയാണ് എന്നുള്ളത് നമ്മുക്ക് ഊഹിക്കാന്‍ കഴിയും ആര്‍ക്കു വേണ്ടിയാണ് ഈ കുഴലുതുന്നത്?
ഞങ്ങള്‍ കഴിക്കുന്നതും അരി ഭക്ഷണം തന്നെയാണ് അതുകൊണ്ട് ബോധപൂർവവും ആസൂത്രിതവുമായ ഈ നടപടികള്‍ കൊണ്ടുള്ള താങ്കളുടെ ലക്ഷ്യം ഇവിടത്തെ ജാതി മത രഹിതം നോക്കാതെ സംഘടിക്കുന്ന സമുഹങ്ങളെ ഭിന്നിപ്പിച്ചുകൊണ്ട്‌ ഇവിടെയൊരു അടിത്തറ പാകാന്‍ വേണ്ടിയുള്ള പരക്കം പാച്ചിലില്‍ തന്നെയാണ് എന്നുള്ളതും അറിയാം കാരണം കേരളം എന്നത് കേന്ദ്ര ഗോസയികള്‍ക്ക് എന്നും കണ്ണില്‍ പിടിക്കാത്ത നാടാണ് അതുകൊണ്ട് ഞങ്ങളെ ഞങ്ങളുടെ പാട്ടിന് വിട്ടേക്കുക ഞങ്ങള്‍ എങ്ങനെയെങ്കിലും ജീവിച്ചു പോയിക്കോട്ടെ

 സാധാരണക്കാരും പാവപ്പെട്ടവരും ആളുകളും തന്‍റെ ഭൂമി വിറ്റതോ അതിലെ മരം മുറിച്ച് കൊടുത്തോ ഒക്കെ കിട്ടിയ പണം സഹകരണബാങ്കിൽ നിക്ഷേപിക്കുന്നു. അത് ചിലപ്പോള്‍ അടുത്ത വര്‍ഷം സ്വന്തം മോളുടെയോ അല്ലങ്കില്‍ മറ്റുള്ള ആളുകളുടെയോ ആവുശ്യങ്ങള്‍ക്ക് വേണ്ടിയും ഇവര്‍ ഈ ബാങ്കുകളില്‍ നിക്ഷേപ്പിക്കുന്നു . അതെല്ലാം കള്ളപ്പണമാണെന്ന് ഉത്തരേന്ത്യൻ ഗോസായികളും അവരുടെ കുട്ടി കൊടുപ്പുകാരും ഇവിടെ നിന്നും തീരുമാനിക്കുന്നു . കാരണം മറ്റുള്ള ഭീമന്‍മാരുടെ ബാങ്കുകളിലെ പണം ഗോസായികള്‍ ഇട്ടു കളിക്കുകയും തട്ടുകയും പിന്നെ കിട്ടാക്കടമായി ലക്ഷക്കണക്കിന് കോടികൾ എഴുതി തള്ളുകയും ചെയ്യുന്നത് പോലെ കേരളത്തിലെ സഹകയാണ ബാങ്കിലെ പണം അവർക്ക് കിട്ടുന്നില്ല. അതിലുള്ള ചൊരുക്ക് തീര്‍ക്കാന്‍ പാവപെട്ട ആളുകളുടെ നെഞ്ചത്ത്‌ തന്നെ കയറണം എന്നാലെ അരിശം തീരുകയുള്ളു സങ്കികളെ നിങ്ങള്‍ ഇതിലും വലിയ തറകള്‍ ആകുന്നതു എന്തിനു വേണ്ടിയാണ് ?

കേരളത്തില്‍ നിന്ന് കൊണ്ട് തന്നെ സഹകരണ ബാങ്കിന്‍റെ ഉപകാരം പറ്റുകയും എന്നിട്ട് തോളില്‍ ഇരുന്ന ചെവി തിന്നുകയും സ്വന്തം നാടിനെ ഒറ്റുകൊടുത്ത പാരബര്യമുള്ള ആളുകളെ കരുതിയിരിക്കുക. ഇവരുടെ ലക്ഷ്യം വേറെയാണ് അതുകൊണ്ട് തന്നെ ഇവര്‍ സ്വന്തം അമ്മയെയും പെങ്ങളെയും വരെ ഇവര്‍ക്കുമുന്നില്‍ കുട്ടി കൊടുത്തുകൊണ്ട് തുണിയുരിച്ചു കൊടുക്കാന്‍ പറയുകയും ചെയ്യും അതിനുപോലും ഒരു മടിയും ഇല്ലാത്ത വര്‍ഗമാണ് ഇവിടെയുള്ള ചിലര്‍ അവരെ സുക്ഷിക്കുക തന്നെ വേണം ഇല്ലങ്കില്‍ വായയും കണ്ണും മുക്കും മുടികെട്ടിയ സമുഹമായി കഴിയാം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം