ഇസ്ലാമിലെ വിവാഹം







ജൂത ക്രിസ്തീയ സമുദായത്തില്‍ പെട്ട ദാസിയെ വിവാഹം ചെയ്യല്‍ നിഷിദ്ധമാകുന്നു. സ്വന്തം ദാസിയെയോ , മകന്റെ ദാസിയെയോ , തന്റെ യജമാനത്തിയെയോ വിവാഹം ചെയ്യലും ഹറാമാണ്. എങ്കിലും ജൂത ക്രിസ്തീയ സമുദായത്തില്‍ പെട്ട ദാസിയെ ഉടമാവകാശത്തിലൂടെ സംയോഗം ചെയ്യല്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്.” (ഉംദ. പേ.401)
 നാലില്‍ കൂടുതല്‍ ഭാര്യമാര്‍ സ്വതന്ത്ര പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ഹറാമാകുന്നു. ഏകഭാര്യയെക്കൊണ്ടു മതിയാക്കലാണുത്തമം. ഉടമാവകാശത്തിലൂടെ എത്ര സ്ത്രീകളെയും ഭോഗിക്കുന്നതില്‍ വിരോധമില്ല. അടിമക്കു രണ്ടില്‍ കൂടുതല്‍ ഭാര്യമാരുണ്ടാകുന്നത് ഹറാമാണ്. വ്യഭിചാരത്തെ ഭയക്കുകയും സുഖാനുഭവത്തിനു പറ്റുന്ന സ്വതന്ത്ര സ്ത്രീ ഇല്ലാതിരിക്കുകയും സ്വതന്ത്ര സ്ത്രീയുടെ മഹറോ അല്ലെങ്കില്‍ പക്വത പ്രാപിച്ച ദാസിയുടെ വിലയോ ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസരത്തില്‍ ഒഴികെ മുസ്ലിമായ ദാസിയെ നിക്കാഹു ചെയ്യല്‍ സ്വതന്ത്ര പുരുഷന് അനുവദനീയമല്ല. ”( ഉംദ: പേ.401)
 സ്വതന്ത്രനായ പുരുഷനു മൂന്നു തലാഖ് ചൊല്ലുവാന്‍ അധികാരമുണ്ട്. അടിമക്കു രണ്ടു തലാഖിനേ അധികാരമുള്ളു.”( പേ.423)
“അടിമകള്‍, തൂപ്പുവേലക്കാര്‍, കുളിപ്പുര സൂക്ഷിപ്പുകാര്‍, മുതലായ മാന്യതയില്ലാത്ത ജോലികളിലേര്‍പ്പെട്ടവരുടെ സാക്ഷി മൊഴി സ്വീകാര്യമല്ല.”( പേ.482)



ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം