അഫ്ക്കാന്‍ ഒരു ഉള്‍കാഴ്ച







രണ്ടാം ലോക മഹാ യുദ്ധത്തിനു ശേഷം 1945 കളുടെ മദ്ധ്യം മുതൽ 1990കളുടെ തുടക്കം വരെ അമേരിക്കന്‍ ഐക്യനാടുകളും സോവിയറ്റ് യുണിയനും തമ്മില്‍  ഇടയ്ക്ക് നിലനിന്നിരുന്ന വിദ്വേഷവും സംഘർഷവും മത്സരവും  മൂലം ഉടലെടുത്ത യുദ്ധസമാനമായ അവസ്ഥയാണ് ശീതയുദ്ധം
 രണ്ടാം ലോക മഹായുദ്ധത്തിനു  ശേഷം, ജോര്‍ജു ഓര്‍വല്‍  ട്രിബ്യൂൺ മാസികയിൽ 1945-ന് എഴുതിയ ആറ്റം ബോ‌ബും നിങ്ങളും എന്ന പ്രബന്ധത്തിലാണ് ശീതയുദ്ധം എന്ന പ്രയോഗം ആദ്യമായി ഉപയോഗിച്ചത്. സോവിയറ്റ് യുണിയനും  പാശ്ചാത്യ ശക്തികൾക്കും ഇടയിൽ നിലനിന്നിരുന്ന സൈദ്ധാന്തികപോരാട്ടം എന്നാണ് ഓർവെൽ ഈ യുദ്ധസമാനമായ അവസ്ഥയെ വിശേഷിപ്പിച്ചത്.ഈ ശീതയുദ്ധം ഒരുപറ്റംജനതയുടെ കണ്ണ്നീര് കൊണ്ടും രക്തംപുരണ്ട ജീവിതവുമായി ഇന്നും തുടരുന്നു അതെ അഫ്ക്കാന്‍ ജനതയുടെ വറ്റാത്ത കണ്ണുനീരും നിലക്കാത്ത രക്തവും കൊണ്ട് ഇന്നും മണ്ണ് പുരളുന്ന മാംസങ്ങള്‍ .

അഫ്ക്കാനിലെ മാര്‍ക്കിസ്റ്റ് സർക്കാരിനെ പിന്തുണച്ചുകൊണ്ട് സോവിയറ്റ് യുണിയനുമെതിരെ  സർക്കാർ വിരുദ്ധരായിരുന്ന ഇസ്ലാമിക പ്രധിരോധ കക്ഷികള്‍ ആയ മുജാഹിധീനും  തമ്മിൽ ഒരു ദശകത്തോളം നീണ്ടുനിന്ന യുദ്ധമാണ് സോവിയറ്റ്അഫ്ക്കാന്‍യുദ്ധം. സോവിയറ്റ് യൂനിയനും അമേരിക്കയുമായി  നിലനിന്നിരുന്ന ശീതയുദ്ധത്തിന്റെ  പശ്ചാത്തലത്തിൽ, ഇസ്ലാമികകക്ഷികൾക്ക് അമേരിക്കയും അവരുടെ സഖ്യകക്ഷികളായ ബ്രിട്ടന്‍ ,സൗദി ,പാകിസ്ഥാന്‍ ,ഈജിപ്ത്  എന്നിവിടങ്ങളിൽ നിന്നും മറ്റനേകം ഇസ്ലാമികരാജ്യങ്ങളിൽ നിന്നും  മുജാഹിദ്കള്‍ക്ക്  സഹായം ലഭിച്ചിരുന്നു.




അഫ്ഗാനിസ്താന്റെ ആദ്യ പ്രസിഡണ്ടായിരുന്ന മുഹമ്മദു ധാവുധ് കാന്‍   തന്റെ ബന്ധുവായ സഹീര്‍ ഷാ  രാജാവിനു കീഴിൽ 1953 മുതൽ 1963 വരെയുള്ള കാലത്ത് പ്രധാനമന്ത്രിയായി ഭരണം നടത്തുന്ന കാലത്താണ് അഫ്ഗാനിസ്താനും സോവിയറ്റ് യൂനിയനും തമ്മിലുള്ള ബന്ധത്തിന് ആരംഭം കുറിച്ചത്. 1963-ൽ ദാവൂദ് ഖാൻ പ്രധാനമന്ത്രിസ്ഥാനം രാജിവച്ചെതിനു ശേഷം മുഹമ്മദ് യൂസഫിന്റെ നേതൃത്വത്തിൽ നിലവിൽ വന്ന സർക്കാർ രാജ്യത്ത് പുതിയ ഭരണഘടന പ്രഖ്യാപിക്കുകയും രാഷ്ട്രീയകക്ഷികളുടെ പ്രവർത്തനത്തിന് അനുമതി നൽകുകയും ചെയ്തു. അങ്ങനെ 1960-കളിൽ അഫ്ഗാനിസ്താനിൽ ഇടതുപക്ഷ-ഇസ്ലാമികവലതുപക്ഷ രാഷ്ട്രീയകക്ഷികൾ ഉടലെടുത്തു. ഇതിൽ സോവിയറ്റ് യൂനിയന്റെ ശക്തമായ പിന്തുണയോടുകൂടിയ മാർക്സിസ്റ്റ് രാഷ്ട്രീയകക്ഷിയായിരുന്നു പി ഡി പി എ
1973-ൽ സോവിയറ്റ് യൂനിയന്റേയും പി.ഡി.പി.എയുടെ ഒരു വിഭാഗത്തിന്റേയും പിന്തുണയിൽ രാജാവിനെ അട്ടിമറിച്ച് മുഹമ്മദ് ദാവൂദ് ഖാൻ അഫ്ഗാനിസ്താന്റെ ആദ്യ പ്രസിഡണ്ടായി. ഇടതുപക്ഷക്കാരുടെ പിന്തുണയിൽ അധികാരത്തിലെത്തിയ ദാവൂദ് ഖാൻ വലതുപക്ഷ ഇസ്ലാമികവാദികളെ ശത്രുക്കളായിക്കരുതുകയും ഇസ്ലാമികവാദി കക്ഷികളെ അടിച്ചമർത്താനാരംഭിക്കുകയും ചെയ്തു. ഇതോടെ ഇസ്ലാമികവാദികൾ അഫ്ഗാനിസ്താനിൽ നിന്നും പലായനം ചെയ്യുകയും പാകിസ്താനിലേക്കും ഇറാനിലേക്കും കടന്ന് അമേരിക്കയടക്കമുള്ള വിദേശശക്തികളുടെ സഹായത്താൽ ശക്തിയാർജ്ജിക്കുകയും ചെയ്തു. 
 ദാവൂദ് ഖാന്റെ ഭരണത്തിന്റെ ആദ്യകാലങ്ങളിൽ അദ്ദേഹം കമ്യൂണിസ്റ്റുകളുടെ പക്ഷം പിടിക്കുകയും ഇസ്ലാമികവാദികളെ ശത്രുക്കളായിക്കരുതി അവരെ അടിച്ചമർത്തുകയും ചെയ്തു. എന്നാൽ ഇസ്ലാമികവാദികളുടെ ഭീഷണി ഏതാണ്ട് അവസാനിച്ചതോടെ ദാവൂദ് ഖാൻ കമ്മ്യൂണിസ്റ്റുകൾക്കെതിരെ തിരിയാൻ തുടങ്ങി. 1977-ൽ ദാവൂദ് ഖാൻ പ്രഖ്യാപിച്ച ഭരണഘടനയുടെ നിർമ്മാണപ്രക്രിയയിൽ പി.ഡി.പി.എ.ക്ക് ഒരു പ്രാധിനിത്യവും നൽകിയില്ല എന്നു മാത്രമല്ല ഭരണഘടനയുടെ പ്രഖ്യാപനത്തിനായി വിളിച്ചു കൂട്ടിയ ലോയ ജിര്‍ഗയില്‍   പങ്കെടുക്കുന്നതിനു പോലും പി.ഡി.പി.എ. അംഗങ്ങളെ വിലക്കി. ദാവൂദിന്റെ ഈ കമ്മ്യൂണിസ്റ്റ് വിരുദ്ധ നടപടി മൂലം സോവിയറ്റ് യുനിയന്‍  ദാവൂദിനെതിരെ തിരിഞ്ഞു. അങ്ങനെ, പി.ഡി.പി.എ.യുടെ രണ്ട് വിഭാഗങ്ങൾ തമ്മിൽ സഹകരിച്ച് പ്രവർത്തിക്കാൻ സോവിയറ്റ് യൂനിയൻ സമ്മർദ്ദം ചെലുത്തി. ഇതിന്റെ ഫലമായി 1977 ജൂലൈ മാസത്തിൽ ഇരുവിഭാഗങ്ങളും കൈകോർത്തു. ഇതിനിടയിൽ ഹഫീസുള്ള അമീന്‍ മിര്‍ മുഹമ്മദു അക്ബര്‍ ഖൈബര്‍ തുടങ്ങിയ നേതാക്കൾ സൈനികർക്കിടയിൽ പ്രവർത്തിക്കുകയും നിരവധി സൈനികോദ്യോഗസ്ഥരെ പി.ഡി.പി.എ. അനുകൂലികളാക്കുകയും ചെയ്തു.

1978 ഏപ്രിൽ 17-ന് പാർചം നേതാവായ മിര്‍ മുഹമ്മദു അക്ബര്‍ ഖൈബര്‍  കൊല്ലപ്പെട്ടു. കൊലയാളി പ്രസിഡണ്ട് ധാവുധ് ഖാന്റെ  അനുയായികളാണോ അതോ ഖൈബറിന്റെ മാർക്സിസ്റ്റ് എതിരാളികാളാണോ എന്നോ കൊലചെയ്യപ്പെട്ട സാഹചര്യം തുടങ്ങിയവ ശരിയായി വിലയിരുത്തപ്പെട്ടിട്ടില്ല. എന്നിരുന്നാലും ഈ കൊലപാതകം ദാവൂദ് ഖാൻ നടപ്പിലാക്കിയതാണെന്ന് പി.ഡി.പി.എ. ആരോപിച്ചു. ഖൈബറിന്റെ ശവസംസ്കാരച്ചടങ്ങ്, ദാവൂദിനെതിരെയുള്ള ഒരു വൻപ്രതിഷേധജാഥയായി പരിണമിച്ചു. അതേ സമയം, ദാവൂദ് തന്റെ എതിരാളികളെയെല്ലാം തടവിലാക്കാൻ ഉത്തരവിട്ടു. എന്നാൽ ഇതിൽ നിന്നും രക്ഷപ്പെട്ട പി.ഡി.പി.എ. നേതാവ് നൂര്‍ മുഹമ്മദു താരക്കി  ഒരു സൈനിക അട്ടിമറിക്ക് ആഹ്വാനം ചെയ്തു. അങ്ങനെ ഏപ്രിൽ 27-ന് സൈനികകലാപം പൊട്ടിപ്പുറപ്പെട്ടു. ഈ കലാപത്തിൽ ദാവൂദ് ഖാനും അദ്ദേഹത്തിന്റെ കുടുംബത്തിലെ നിരവധി അംഗങ്ങളും മരണപെട്ടു .


 ജനറൽ അബ്ദുൾ ഖാദിർ, മുഹമ്മദ് അസ്ലം വതഞ്ജാർ എന്നീ സൈനികോദ്യോഗസ്ഥരായിരുന്നു ഈ അട്ടിമറിക്ക് നേതൃത്വം നൽകിയത്. ഇവരുടെ നേതൃത്വത്തിലുള്ള ഒരു വിപ്ലവസമിതി രൂപീകരിച്ചു. തുടർന്ന് ഈ സമിതി 1978 ഏപ്രിൽ 30-ന് അധികാരക്കൈമാറ്റം നടത്തി. എല്ലാ അധികാരങ്ങളും നൂര്‍ മുഹമ്മദു താരക്കിക്  നൽകി, അദ്ദേഹത്തെ സ്വതന്ത്ര അഫ്ക്കന്റെ പ്രസിഡണ്ടും പ്രധാനമന്ത്രിയുമായി ചുമതലപ്പെടുത്തി. പാർചം വിഭാഗത്തിലെബാബ്രാക് കാര്മാലിനെയും ഖൽഖ് വിഭാഗത്തിലെ ഹഫീസുള്ള അമീനെയും  ഉപപ്രധാനമന്ത്രിമാരാക്കി.
 നൂർ മുഹമ്മദ് താരക്കിയുടെ കമ്മ്യൂണിസ്റ്റ് സർക്കാർ നിരവധി സാമുഹ്യ പരിഷ്ക്കാരങ്ങള്‍  നടപ്പാക്കി. ഈ നടപടികൾ എല്ലാവരും സ്വാഗതം ചെയ്തില്ല. മാത്രമല്ല കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള വടംവലിയും പ്രശ്നങ്ങളെ സങ്കീർണമാക്കി. താരതമ്യേന മിതവാദികളൂം കൂടുതൽ വിദ്യാസമ്പന്നരുമായ പാര്‍ചാം വിഭാഗക്കാർ കാലക്രമേണ സർക്കാരിൽ നിന്നും ഒഴിവാക്കപ്പെടുകയും തടവിലാകുകയും ചെയ്തു. 1978 ജൂലൈ 5-ന് ബാബ്രക്കാര്മാലിനെ  ചെക്കോ സ്ലോവിയയിലെ സ്ഥാനപതിയാക്കി പറഞ്ഞയച്ചു. ഇതിനിടെ ഇസ്ലാമിക തീവ്രവാദികളും സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. വിമതവിഭാഗങ്ങൾ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങൾ തങ്ങളുടെ അധീനതയിലാക്കാനും തുടങ്ങിയിരുന്നു .
രാജ്യത്തെ വഷളാകുന്ന ക്രമസമാധാനനില മൂലം നൂര്‍ മുഹമ്മദു താരക്കി പ്രധാനമന്ത്രിപദവി കൈയൊഴിയുകയും 1979 മാർച്ച് 27-ന് ഹഫീസുള്ള അമീന്‍  പ്രധാനമന്ത്രിയായി അധികാരമേൽക്കുകയും ചെയ്തു. തുടർന്നുള്ള കാലയളവിൽ ഹഫീസുള്ള അമീൻ തന്റെ അധികാരം വ്യാപിപ്പിച്ചുകൊണ്ടിരുന്നു. 1979 സെപ്റ്റംബർ 16-ന് ഹഫീസുള്ള അമീന്‍  പ്രസിഡണ്ടായും സ്ഥാനമേറ്റു. അധികാരമേറ്റെടുത്തതിനു ഹഫീസുള്ള അമീൻ, ഇസ്ലാമികതീവ്രവാദികളുമായി അനുരഞ്ജനശ്രമം നടത്തി. മാത്രമല്ല ഭരണമേറ്റ് അധിക നാളുകൾക്കു മുൻപേ, ഹഫീസുള്ള അമീൻ സോവിയറ്റ് യുണിയനുമായുള്ള  ബന്ധം കുറക്കാനും അമേരിക്കയുമായി കൂടുതൽ ബന്ധം പുലർത്താനും ആരംഭിച്ചു. നൂര്‍ മുഹമ്മദു താരക്കിയുടെ  ഭരണകാലത്ത് 1978 ഡിസംബർ 5-ന് അഫ്ഗാനിസ്താനും സോവിയറ്റ് യൂനിയനുമായി 20 വർഷത്തെ ഒരു സൗഹൃദസഹകരണക്കരാറിൽ ഏർപ്പെട്ടു. രാജ്യത്തിന്റെ ഭാവിയെ നിർണായകമായി സ്വാധീനിച്ച ഒരു കരാറായിരുന്നു ഇത്. കരാറിന്റെ നാലാമത്തെ അനുച്ഛേദമനുസരിച്ച്, ഇരുകക്ഷികൾക്കും സുരക്ഷയുടേയും സ്വാതന്ത്ര്യത്തിന്റേയും അതിർത്തിയുടേയും കാര്യത്തിൽ പരസ്പരം സഹകരിച്ചു പ്രവർത്തിക്കുന്നതിനും ഇടപെടുന്നതിനും വ്യവസ്ഥ ചെയ്തു. ഈ കരാറിന്റെ ബലത്തിലാണ്‌ പിൽക്കാലത്ത് സോവിയറ്റ് യൂനിയൻ അഫ്ഗാനിസ്താനിൽ സൈനികവിന്യാസം നടത്തിയത് ഇതോടെ അഫ്ഗാനിസ്താന്റെ നിയന്ത്രണം പ്രാധാന്യമുള്ളതാണെന്ന് കരുതിയ സോവിയറ്റ് യുനിയന്‍  1979 ഡിസംബറിൽ അഫ്ഗാനിസ്താനിൽ സൈനികാധിനിവേശം നടത്തുകയും പ്രധാനകേന്ദ്രങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. ഡിസംബർ 27-ന് കാബൂളിലെ സൈനികകേന്ദ്രങ്ങളെയെല്ലാം നിയന്ത്രണത്തിലാക്കിയ സോവിയറ്റ് സേന ഹഫീസുള്ള അമീനെ കൊലപ്പെടുത്തി. സോവിയറ്റ് നേതാവ് ലെനോയുട് ബ്രഷ്നോവിന്‍റെ  കാലത്ത് 1979 ഡിസംബർ 24-നാണ് സോവിയറ്റ് സൈന്യം അഫ്ക്കാനില്‍  സാന്നിധ്യമുറപ്പിക്കുന്നത്. 1979-ന്റെ തുടക്കത്തിൽത്തന്നെ കാബൂളിലെ കമ്മുനിസ്റ്റ്‌  സർക്കാരിന് ഇസ്ലാമികവാദികളുടെ ശക്തമായ പ്രതിഷേധങ്ങൾ നേരിടേണ്ടിവന്നു. മാത്രമല്ല കലാപകാരികൾ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങൾ അധീനതയിലാക്കാനും തുടങ്ങി. 1979-ന്റെ തുടക്കത്തിൽ ഇറാനില്‍ നടന്ന ഇസ്ലാമിക വിപ്ലവും അഫ്ക്കാനിലെ ഇസ്ലാമിക തീവ്രവാദികള്‍ക്ക്  ഊർജ്ജം പകർന്നു 
1979 മദ്ധ്യത്തോടെ കാബൂളിലെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ നില, വളരെ വഷളാകുകയും അതോടെ  സോവിയറ്റ് യുണിയെന്‍ അഫ്ക്കാനില്‍ സ്വാധീനം വർദ്ധിക്കാനാരംഭിക്കുകയും ചെയ്തു. 1979 ജൂണിൽ കാബൂളിന് വടക്കുള്ള ബെഗ്രാമിലെ  വ്യോമസേനാകേന്ദ്രത്തിന്റെ നിയന്ത്രണം സോവിയറ്റ് സേന ഏറ്റെടുത്തു. പ്രസിഡണ്ടായ ഹഫീസുള്ള അമീന്‍  അമേരിക്കയുടേയും പാകിസ്താന്റേയും താല്പര്യങ്ങൾക്കനുസരിച്ച് ഇസ്ലാമികവാദികളുമായി അനുരഞ്ജനശ്രമങ്ങൾ നടത്തിയെങ്കിലും പ്രതീക്ഷിച്ച ഫലമുണ്ടായില്ല. മാത്രമല്ല സോവിയറ്റ് യൂനിയനുമായുള്ള ബന്ധം കുറക്കാനും ഹാഫീസുല്ലാന്റെ ശ്രമങ്ങൾസോവിയറ്റ് സേനക്ക് വഴി തെളിയിച്ചു കൊടുത്തു .ഇറാനിലെ ഇസ്ലാമിക വിപ്ലവം  കഴിഞ്ഞുള്ള കാലമായതിനാൽ, അഫ്ഗാനിസ്താനിലെ നിയന്ത്രണം തന്ത്രപരമായി പ്രധാനപ്പെട്ടതാണെന്ന് സോവിയറ്റ് യൂനിയൻ മനസിലാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് സോവിയറ്റ് സൈന്യം, 1979 ഡിസംബറിൽ അഫ്ഗാനിസ്താനിൽ പ്രവേശിക്കുകയും പ്രധാനകേന്ദ്രങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. ഡിസംബർ 27-ന് കാബൂളിലെ സൈനികകേന്ദ്രങ്ങളെയെല്ലാം നിയന്ത്രണത്തിലാക്കിയ സോവിയറ്റ് സേന, ഹഫീസുള്ള അമീന്റെ വസതിയായ ദാരുൾ അമാൻ കൊട്ടാരവും പിടിച്ചെടുത്തു. ഈ ആക്രമണത്തിൽ ഹഫീസുള്ളാ അമീൻ കൊല്ലപ്പെടുകയും ചെയ്തു.
 ഹഫീസുള്ള അമീൻ cia ചാരനായിരുന്നു എന്നാണ് സൈനികാധിനിവേശത്തിന് ന്യായീകരണമായി സോവിയറ്റ് യൂനിയനും, പിന്നീട് അധികാരത്തിൽ വന്ന മർക്സിസ്റ്റ് സർക്കാരും വിശദീകരിച്ചത്. കാബൂളിന്റെ നിയന്ത്രണം പിടിച്ചടക്കിയ സോവിയറ്റ് സേന, അഫ്ഗാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയായ പി.ഡി.പി.എയിലെ പാർചം വിഭാഗം നേതാവ്ബബ്രാക്കാര്മാലിനെ പ്രസിഡണ്ടായി നിയമിച്ചു. പി ഡിപി എയില്‍  ഐക്യം നിലനിർത്തണമെന്ന സോവിയറ്റ് യൂണിയന്റെ താല്പര്യപ്രകാരം ആദ്യമൊക്കെ സർക്കാരിൽ ഖൽഖ് വിഭാഗക്കാഉടെ പ്രാധിനിത്യവുമുണ്ടായിരുന്നു. 1980 മദ്ധ്യത്തോടെ ഹഫീസുള്ള അമീന്റെ  നിരവധി കൂട്ടാളികളെ വധശിക്ഷക്ക് വിധേയരാക്കിയതൊടെ ഖൽഖ് വിഭാഗത്തിന്റെ സ്വാധീനം നാമമാത്രമായിപോയി 

സോവിയറ്റ് സൈന്യത്തിന്റെ ആഗമനവും പുതിയ സർക്കാർ പ്രഖ്യാപിച്ച അനുരഞ്ജനഭരണനടപടികളും ഒന്നും മാർക്സിസ്റ്റ് സർക്കാർ വിരുദ്ധരുടെ വീര്യത്തിന് കുറവ് വരുത്തിയില്ല.ബാബ്രാക് കാർമാലിന്റെ കാലത്തും, ഇസ്ലാമികവാദികളോട് നിരവധി അനുരഞ്ജനശ്രമങ്ങൾ നടത്തി. എങ്കിലും ഇവയൊന്നും ഫലം കണ്ടില്ല. 1980-കളുടെ തുടക്കം മുതൽക്കേ, അഫ്ഗാൻ സർക്കാരിന്റേയുംസോവിയറ്റ് യുണിയെന്റെയും  സൈന്യത്തിനെതിരെ ഇസ്ലാമിക തീവ്രവാദികള്‍ സായുധപോരാട്ടം ശക്തമായി. പാകിസ്താനിലെ പെഷവാര്‍ ക്വാത്താ എന്നിവിടങ്ങളിലുംഇറാനിലും  കേന്ദ്രീകരിച്ചിരുന്ന ഇസ്ലാമികതീവ്ര പ്രതിരോധകക്ഷികൾക്ക് അമേരിക്കയും അറബ്രാജ്യങ്ങളും വലിയ തോതില്‍ സാമ്പത്തികസായുധസഹായങ്ങൾ നൽകുകയും ചെയ്തു.  ഇതിനു പുറമേ ഒരു ഹസാരയായിരുന്ന കേശുതാമാന്തിന്റെ പ്രധാനനന്ത്രിപദം  മാർക്സിസ്റ്റ് സർക്കാരിനെതിരെ പഷ്തൂണുകളുടെ രോഷം വർദ്ധിപ്പിക്കാൻ ഇടയാക്കി. രാജ്യത്തെല്ലായിടത്തും സായുധകലാപങ്ങൾ നടന്നു. 1980 ഫെബ്രുവരി അവസാനം കാബൂളിൽ വൻ പ്രകടനങ്ങൾ അരങ്ങേറി. സ്ഥാപനങ്ങൾ എല്ലാം അടഞ്ഞു കിടന്നു. പ്രതിഷേധങ്ങളുടെ നേതാവായ മാവോയിസ്റ്റ് സാമാ റെസിസ്റ്റൻസ് കക്ഷിയുടെ സ്ഥാപകൻ, അബ്ദ് അൽ മജീദ് കലകാനിയുടെ അറസ്റ്റോടെയാണ് പ്രതിഷേധം തണുത്തത്. ഇദ്ദേഹം ജൂൺ 8-ന് വധിക്കപ്പെട്ടു 
1980-നും 88-നുമിടയിൽ അഫ്ഗാനിസ്താനിലെ സോവിയറ്റ് പടയും മാര്‍ക്കിസ്റ്റ്  ഭരണകൂടവുംഅഫ്ക്കാന്‍ ഇസ്ലാമിക തീവ്രവാദികളുമായി കടുത്ത യുദ്ധം നടത്തി. മുജാഹിദീനുകളിലെസുന്നികള്‍  പാകിസ്താനിലെ പെഷവാര്‍ കേന്ദ്രീകരിച്ചും ശിയാക്കള്‍ ഇറാനും  പാകിസ്താനിലെ ക്വാത്തയും  കേന്ദ്രീകരിച്ചാണ് യുദ്ധത്തിന് കോപ്പുകൂട്ടിയത്. സുന്നി, ഷിയാ വിഭാഗങ്ങൾ തന്നെ പല നേതാക്കളുടെ കീഴിൽ വിവിധ കക്ഷികളും സഖ്യങ്ങളായുമാണ് യുദ്ധത്തിലേർപ്പെട്ടത് ആദ്യമായിട്ടാണ് സുന്നി ഷിയാ ഇങ്ങനെ ഇവര്‍ ഒന്നിച്ചു നിന്ന് കൊണ്ട് യുദ്ധം നടത്തി എന്ന്  വേണമെങ്കില്‍ പറയാം
വർഷങ്ങളോളം യുദ്ധം നടത്തിയെങ്കിലും ആർക്കും ഇതിൽ സമ്പൂർണ്ണവിജയം നേടാനായില്ല. പ്രധാനനഗരങ്ങളിൽ കിടങ്ങുകൾ കുഴിച്ചും കോട്ടകളിലുമായാണ് സോവിയറ്റ് കാബൂൾ സേനകൾ സ്ഥാനമുറപ്പിച്ചിരുന്നത്. മുജാഹിദീനുകളാകട്ടെ, നഗരങ്ങൾക്ക് പുറത്ത് ഗ്രാമപ്രദേശങ്ങളിലായിരുന്നു കേന്ദ്രീകരിച്ചത്. പലപ്പോഴും സോവിയറ്റ് സേന ഗ്രാമപ്രദേശങ്ങൾ കരസ്ഥമാക്ക്യെങ്കിലും സൈന്യം പട്ടണങ്ങളിലേക്ക് മടങ്ങുന്നതോടെ ഈ പ്രദേശങ്ങൾ വീണ്ടും മുജാഹിദീനുകളുടെ നിയന്ത്രണത്തിൽ വന്നിരുന്നു. സോവിയറ്റ് കാബൂൾ സേനക്ക് സോവിയറ്റ് യൂനിയനിൽ നിന്ന് അളവറ്റ ആയുധ പിന്തുണലഭിച്ചപ്പോൾ  പാകിസ്താനിലും ഇറാനിലും കേന്ദ്രീകരിച്ച മുജാഹിദീനുകൾക്ക് അമേരിക്കയും സഖ്യകക്ഷികളും ഇസ്ലാമികരാഷ്ട്രങ്ങളും വൻ‌തോതിൽ ആയുധങ്ങളും പണവും നൽകി സഹായിച്ചു 
ഇക്കാലത്ത് അഫ്ഗാനിസ്താനിലെ സോവിയറ്റ് സൈനികസാന്നിധ്യത്തിനെതിരെ അന്താരാഷ്ട്രതലത്തിൽ പ്രതിഷേധങ്ങളുയർന്നു. 1980 ജനുവരിയിൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയും പൊതുസഭയും, സോവിയറ്റ് സൈന്യത്തെ പിൻവലിക്കണമെന്ന് പ്രമേയം പാസാക്കി. ഇസ്ലാമികരാജ്യങ്ങളുടെ വിദേശമന്ത്രിമാരുടേ സമിതിയും അഫ്ഗാനിസ്താനിലെ ജനങ്ങൾക്കെതിരെയുള്ള സോവിയറ്റ് അതിക്രമത്തെ പേരെടുത്ത് പറഞ്ഞ് അപലപിച്ചു. അമേരിക്കൻ പ്രസിഡണ്ട് ജിമ്മി കാർട്ടർ സോവിയറ്റ് യൂനിയനെതിരെ ഭക്ഷ്യ ഉപരോധം ഏർപ്പെടുത്തി.1980-ൽ 60-ഓളം രാജ്യങ്ങൾ മോസ്കോ ഒളിമ്പിക്സ് ബഹിഷ്കരിക്കുകയും ചെയ്തു 

 അഫ്ഗാനിസ്താനിലെ വിദേശ ഇടപെടൽ അവസാനിപ്പിച്ച് ശാന്തിപൂർണമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനു വേണ്ടി പാകിസ്താനും അഫ്ഗാനിസ്താനിലെ മാർക്സിസ്റ്റ് ഭരണകൂടവും തമ്മിൽ 1982 ജൂണിൽ  ജനീവയില്‍ വച്ച് ചർച്ചകൾ ആരംഭിച്ചു. സോവിയറ്റ് യൂനിയനും അമേരിക്കൻ ഐക്യനാടുകളുമായിരുന്നു യഥാക്രമം ഇരുകക്ഷികളേയും പിന്തുണച്ചിരുന്നത്. മുജാഹിദീനുകൾ ഈ ചർച്ചയിൽ നേരിട്ട് പങ്കെടുത്തിരുന്നില്ല. ചർച്ച തുടങ്ങി 3 വർഷങ്ങളായിട്ടും അമേരിക്കയുടേയും മുജാഹിദീനുകളുടേയും നിലപാടീൽ മാറ്റമുണ്ടായില്ല. എന്നാൽ 1985 മാർച്ചിൽ, മിഖായേല്‍ ഗോര്‍ബച്ചേവ് സോവിയറ്റ് യൂനിയനിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറി ജനറൽ ആയതോടു കൂടി സോവിയറ്റ് യൂനിയന്റെ നിലപാടുകളിൽ അയവ് വന്നു. 
അതിനിടക്ക് മുജാഹിധീനുകളെ  അനുനയിപ്പിക്കുന്നതിന് 1986-ൽ ബാബ്രാക് കാർമാൽ പി.ഡി.പി.എ.യുടെ നേതൃസ്ഥാനത്തുനിന്നും പ്രസിഡണ്ട് പദവിയിൽ നിന്നും ഒഴിയുകയും മുഹമ്മദു നജീബുള്ള  ഈ സ്ഥാനങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. 1987-ൽ ഏകപക്ഷീയമായ വെടിനിർത്തലും ഇസ്ലാമിനെ രാജ്യത്തിന്റെ ഔദ്യോഗികമതമാക്കുകയും ചെയ്ത് നജീബുള്ള തന്റെ അനുരഞ്ജനശ്രമങ്ങൾ കൂടുതൽ ശക്തമാക്കിയെങ്കിലും ഇസ്ലാമിക തീവ്രവാദികള്‍ യുദ്ധം തുടർന്നുകൊണ്ടേയിരുന്നു. ഇതിനിടയിൽ അഫ്ഗാനിസ്താൻ പ്രസിഡണ്ട്ബാബ്രക്ക് കരാമാലിന്റെ   സർക്കാറിൽ പങ്കാളിയാകില്ലെന്ന് മുജാഹിദീൻ പ്രഖ്യാപിച്ചു. 
എങ്കിലും മുജാഹിദീനുകൾ വഴങ്ങിയില്ല. 1987 ജനുവരി 15-ന് നജീബുള്ള ആറുമാസത്തേക്ക് ഒരു ഏകപക്ഷീയ വെടിനിറുത്തൽ പ്രഖ്യാപിച്ചു. ഇതിനു പുറമേ അനുരഞ്ജനത്തിനായുള്ള നിരവധി നിർദ്ദേശങ്ങൾ അദ്ദേഹം പ്രതിരോധകക്ഷികൾക്ക് മുമ്പാകെ അവതരിപ്പിച്ചു. ഇതിനു പ്രതികരണമായി പ്രതിരോധകക്ഷികളുടെ സേനാനായകരുടെ ഒരു സംയുക്തസമ്മേളനം, 1987 ജൂലൈയിൽ ഗോര്‍ പ്രവിശ്യയില്‍  വച്ച് നടന്നു. ഈ സമ്മേളനത്തിൽ ഇവർ നജീബുള്ളയുടെ അനുരഞ്ജനനിർദ്ദേശങ്ങളെ തള്ളിക്കളഞ്ഞു. അങ്ങനെ നജീബുള്ള പ്രഖ്യാപിച്ച വെടിനിർത്തലും അതിനായി രൂപീകരിച്ച വെടിനിർത്തൽ കമ്മീഷനും വിഫലമായി. സർക്കാരിൽ ചേരാൻ മൂന്ന് പ്രതിരോധകക്ഷികളെ നജീബുള്ള ക്ഷണീച്ചെങ്കിലും ഇതിനും ഫലമുണ്ടായില്ല. അമേരിക്കയും സൗദി അറേബ്യയും തങ്ങൾക്ക് വൻ സഹായങ്ങൾ നൽകിപ്പോന്നതിനാൽ തങ്ങൾ യുദ്ധത്തിൽ വിജയിക്കാൻ പോകുകയാണെന്നും നജീബുള്ളയുടെ നിർദ്ദേശങ്ങളൊന്നും അംഗീകരിക്കേണ്ടതില്ലെന്നും തീവ്ര ഇസ്ലാമിക മുജാഹിദീനുകൾ കരുതി . 1988-ൽ അഫ്ഗാനിസ്താനിൽ പൊതുതിരഞ്ഞെടുപ്പ് നടത്തുകയും ചെയ്തു. എന്നാൽ തിരഞ്ഞെടുപ്പിൽ പി.ഡി.പി.എ.ക്ക് പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടു. അങ്ങനെ ഒരു പി.ഡീ.പി.എ. അംഗമല്ലാതിരുന്ന മുഹമ്മദ് ഹസൻ ഷാർഖിനെ പുതിയ പ്രധാനമന്ത്രിയായി നിയമിക്കുകയും ചെയ്തു . 1988-ൽ ജനീവയില്‍  നടന്ന ചർച്ചകളിൽ പുതിയ നിർദ്ദേശങ്ങൾ ഉടലെടുക്കപ്പെടുകയുംസോവിയറ്റ് യുണിയെന്റെ സേനാപിന്മാറ്റത്തിന് സമയപരിധി നിശ്ചയിക്കുകയും ചെയ്തു. 1988 ഏപ്രിൽ 4-ന് ഒപ്പുവക്കപ്പെട്ട അഫ്ക്കാന്‍,  പാകിസ്താൻ ,സോവിയറ്റ് യൂനിയൻ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവരുടെ ജനീവ ധാരണപ്രകാരം, സോവിയറ്റ് സേന 9 മാസത്തിനകം അഫ്ഗാനിസ്താനിൽ നിന്ന് പിന്മാറണം എന്ന് പ്രസ്താവിച്ചു. സോവിയറ്റ് സേനയുടെ പിന്മാറ്റത്തിനു ശേഷം കമ്മ്യൂണീസ്റ്റ് സർക്കാരിനുംഇസ്ലാമിക തീവ്ര മുജാഹിധുകള്‍ക്ക്  നൽകിവന്ന വിദേശസഹായങ്ങളെല്ലാം നിർത്താനും അഫ്ക്കാനില്‍  നിന്ന് പലായനം ചെയ്തവർക്ക് തിർച്ചെത്താനുള്ള സൗകര്യമൊരുക്കാമെന്നും വ്യവസ്ഥയായി. 1988 ഏപ്രിലിൽ സോവിയറ്റ്സേന  ആദ്യഘട്ട പിന്മാറ്റം നടത്തി. ജനീവ ധാരണാചർച്ചയിൽ പങ്കാളിയല്ലാതിരുന്നതിനാൽ തീവ്ര ഇസ്ലാമിക മുജാഹിദീൻ ധാരണയെ അംഗീകരിച്ചില്ല. മാത്രമല്ല 1988 ജൂണിൽ  പെഷവാര്‍ ആസ്ഥാനമാക്കി മുജാഹിദീൻ കക്ഷികൾ ഒരു ഇടക്കാലസർക്കാർ രൂപീകരിക്കുകയും ചെയ്തു. വിവിധ കാരണങ്ങളാൽ ഈ സർക്കാർ പ്രാവർത്തികമായില്ല. അന്താരാഷ്ട്രസമ്മർദ്ധഫലമായി 1989 ഫെബ്രുവരിയോടെ സോവിയറ്റ് സേന പൂർണ്ണമായും അഫ്ഗാനിസ്താനിൽ നിന്നും പിന്മാറി.   1988 ഡിസംബറിൽ അഫ്ഗാൻ പ്രതിരോധകക്ഷികളുടെ പ്രതിനിധികൾ പ്രൊഫസർ റബ്ബാനിയുടെ നേതൃത്വത്തിൽ അഫ്ഗാനിസ്താനിലെ സോവിയറ്റ് സ്ഥാനപതിയായിരുന്നു യൂറി വൊറോണ്ട്സോവുമായി സൗദി അറേബ്യൻ നഗരമായ തായിഫില്‍  വച്ച് ഒരു കൂടീക്കഴ്ച നടത്തി. സോവിയറ്റ് സൈന്യത്തിന്റെ പിൻ‌മാറ്റം മൂലം രാജ്യത്തുണ്ടാകുന്ന ശൂന്യത കലാപങ്ങളിലേക്ക് വഴിവെക്കാതിരിക്കുന്നതിനും അധികാരം ക്രമമായ രീതിയിൽ കൈമാറുന്നതിനുമായാണ് ഈ യോഗം വിളിച്ചുചേർക്കപ്പെട്ടത്. കാബൂളിലെ പുതിയ സർക്കാരിൽ നജീബുള്ളക്കും അയാളുടെ കക്ഷിക്കും ഒരു സ്ഥാനവും നൽകേണ്ടെന്ന് മുജാഹിദീനുകളും നൽകണമെന്ന് സോവിയറ്റ് യൂനിയനും ശഠിച്ചതോടെ ഈ ചർച്ചയും നിഷ്ഫലമായി. സോവിയറ്റ് സേനയുടെ പിന്മാറ്റത്തോടെ, ഭരണകൂടത്തിന്റെ എല്ലാ മാർക്സിസ്റ്റ് ചിഹ്നങ്ങളും ഒഴിവാക്കിയും വിഭജിച്ച് ഭരിക്കുക എന്ന തന്ത്രമുപയോഗിച്ചും നിലനിൽപ്പിനായുള്ള ശ്രമങ്ങൾ നജീബുള്ള തുടർന്നു. 
 1989 മാർച്ചിൽ മുജാഹിദീനുകളുടെ ജലാലാബാദ് ആക്രമണം തകർത്ത് മുഹമ്മദ് നജീബുള്ള, രാജ്യത്തെ തന്റെ സ്ഥാനം ഭദ്രമാക്കാൻ ശ്രമിച്ചെങ്കിലും തുടർന്ന് നിരവധി പി.ഡീ.പി.എ. പ്രവർത്തകർ പ്രതിരോധകക്ഷികളുടെ പാളയത്തിലേക്ക് കൂറുമാറിയത് പി.ഡി.പി.എ.യെ ക്ഷീണിപ്പിച്ചു. 1986 മുതൽ സൈന്യത്തലവനും, 1988-90 കാലത്ത് പ്രതിരോധമന്ത്രിയുമായിരുന്ന ഷാനവാസ് തനായ് എന്ന ഖൽഖി പക്ഷക്കാരൻ ഇതിൽ പ്രമുഖനാണ്. ഇദ്ദേഹം 1990 മാർച്ചിൽ ഇദ്ദേഹം, പ്രതിരോധകക്ഷി നേതാക്കളിൽ പ്രമുഖനായ ഗുൾബുദ്ദീൻ ഹെക്മത്യാറിനോടൊപ്പം ചേർന്ന് വിഫലമായ ഒരു അട്ടിമറിക്ക് ശ്രമിക്കുകയും ചെയ്തു. ഇതിനു പിന്നാലെ നിരവധി ഖൽഖികളൂം പാർചാമികളും വിമതപക്ഷത്തേക്ക് നീങ്ങി. 
 1989 ഫെബ്രുവരി 14-ന് സോവിയറ്റ് യൂനിയൻ, അഫ്ഗാനിസ്താനിൽ നിന്ന് സേനാപിന്മാറ്റം പൂർത്തിയാക്കിയാക്കിയതോടെ സോവിയറ്റ് യുദ്ധത്തിന് അന്ത്യമായി. ഈ ദിവസം, ജനറൽ ബോറിസ് ഗ്രോസ്മോവിന്റെ നേതൃത്വത്തിൽ അവസാന സോവിയറ്റ് സൈനികസംഘവും അമു ദര്യ കടന്നു
 ഈ സമയത്തും സോവിയറ്റ് ആയുധങ്ങളുടേയും പണത്തിന്റേയും പിൻബലത്തൊടെ നജീബുള്ള അധികാരത്തിൽ പിടിച്ചുതൂങ്ങി. 1990 ജൂണിൽ, പി.ഡി.പി.എ.യുടെ പേര്, ഹോം‌ലാൻഡ് പാർട്ടി (ഹിസ്ബ്-ഇ വതൻ) എന്നാക്കി മാറ്റുകയും പാർട്ടിയുടെ എല്ലാ മാർക്സിസ്റ്റ് ആശയങ്ങളും ഉപേക്ഷിക്കുകയും ചെയ്തു. വിവിധ കമ്മ്യൂണിസ്റ്റ് ഭരണാധികാരികൾ, തങ്ങളുടെ ആശയങ്ങളിൽ വിട്ടുവീഴ്ച ചെയ്ത് ഇസ്ലാമികവാദികളുമായി അനുരഞ്ജനത്തിന് നിരന്തരം ശ്രമിച്ചിരുന്നെങ്കിലും, പാശ്ചാത്യസഹായത്തോടെ പോരാടിയിരുന്ന ഇസ്ലാമികതീവ്രവാദികൾ സോവിയറ്റ് സൈന്യത്തിന്റേയും കമ്മ്യൂണിസ്റ്റുകളുടേയും പൂർണ്ണമായ പിന്മാറ്റത്തിലൂടെയല്ലാതെ പോരാട്ടം ഉപേക്ഷിക്കാൻ തയാറായിരുന്നില്ല.  1987 ജനുവരി 15-ന് പുതിയ പ്രസിഡണ്ട് നജീബുള്ള ആറുമാസത്തേക്ക് ഒരു ഏകപക്ഷീയ വെടിനിറുത്തൽ പ്രഖ്യാപിച്ചു. ഇതിനു പുറമേ അനുരഞ്ജനത്തിനായുള്ള നിരവധി നിർദ്ദേശങ്ങൾ അദ്ദേഹം പ്രതിരോധകക്ഷികൾക്ക് മുമ്പാകെ അവതരിപ്പിച്ചു. ഇതിനു പ്രതികരണമായി പ്രതിരോധകക്ഷികളുടെ സേനാനായകരുടെ ഒരു സംയുക്തസമ്മേളനം, 1987 ജൂലൈയിൽ ഗോർ പ്രവിശ്യയിൽ വച്ച് നടന്നു. ഹെറാത്ത് പ്രവിശ്യയിലെ ജാമിയത് ഇ ഇസ്ലാമി പ്രതിരോധകക്ഷിയുടെ നേതാവായിരുന്ന ഇസ്മ ഈൽ ഖാൻ ആയിരുന്നു ഈ സമ്മേളനം വിളിച്ചുചേർത്തത്. ഈ സമ്മേളനത്തിൽ പ്രതിരോധകക്ഷികൾ നജീബുള്ളയുടെ അനുരഞ്ജനനിർദ്ദേശങ്ങളെ തള്ളിക്കളഞ്ഞു. ഈ സമയത്ത് പ്രതിരോധകക്ഷികൾക്കായുള്ള വിദേശസഹായം ഏതാണ്ട് 130 കോടി ഡോളറായിരുന്നു. പ്രധാനമായും അമേരിക്കയും സൗദി അറേബ്യയുമായിരുന്നു ഈ സഹായങ്ങൾ നൽകിയിരുന്നത്. അതുകൊണ്ട് പ്രതിരോധകക്ഷികൾ, അവർ യുദ്ധത്തിൽ വിജയിക്കാൻ പോകുകയാണെന്നും നജീബുള്ളയുടെ നിർദ്ദേശങ്ങളൊന്നും അംഗീകരിക്കേണ്ടതില്ലെന്നും കരുതി.
 സോവിയറ്റ് സേന രാജ്യത്തു നിന്നും പിൻ‌വാങ്ങിയെങ്കിലും രാജ്യത്ത് വിവിധ തീവ്ര ഇസ്ലാമിക വാദികള്‍ തമ്മിലും കമ്മ്യൂണീസ്റ്റ് സർക്കാർ അനുകൂല-വിരുദ്ധ വിഭാഗങ്ങൾ തമ്മിലുമുള്ള അഭ്യന്തര യുദ്ധം തുടർന്നുകൊണ്ടേയിരുന്നു.

സോവിയറ്റ് സേനയുടെ സമ്പൂർണപിന്മാറ്റത്തിന് ഏതാനും ആഴ്ചകൾക്ക് ശേഷം, 1989 മാർച്ച് ആദ്യം, മുജാഹിദീനുകൾ നജീബുല്ലയുടെ  സൈന്യത്തിനു നേരെ  ജലാലബാധില്‍ വൻ ആക്രമണം നടത്തി. ജലാലാബാദ് എളുപ്പത്തിൽ പിടിച്ചടക്കാമെന്നും മാർക്സിസ്റ്റ് സർക്കാരിന്റെ പതനം ഉടൻ തന്നെയുണ്ടാകുമെന്ന ധാരനയിലായിരുന്നു ഈ ആക്രമണം. മാർക്സിസ്റ്റുകളുടെ പതനവും, മുജാഹിദീന്റെ പട്ടണത്തിലേക്കുള്ള പ്രവേശനവും കാണാനായി, പാശ്ചാത്യപത്രപ്രവർത്തകരുടെ വൻ സംഘം തന്നെകാബുളിലെത്തി  എന്നാൽ പ്രതീക്ഷക്ക് വിപരീതമായി വൻ പരാജയമാണ് മുജാഹിദീന് ഈ ആക്രമനത്തിൽ നേരിട്ടത്.
ജലാലാബാദ് ആക്രമണം, പ്രതിരോധകക്ഷികളും അവരുടെ വിദേശസഹായികളും പെഷവാറില്‍  വച്ചാണ്‌ ആസൂത്രണം ചെയ്തത്. തദ്ദേശീയസൈനികനേതാക്കൾ, ഈ പദ്ധതിക്ക് തുടക്കം മുതലേ എതിരായിരുന്നു. പരമ്പരാഗത യുദ്ധരീതികളിൽ മുജാഹിദീനുകൾക്കുള്ള പരിചയക്കുറവ്, വ്യോമമാർഗ്ഗമുള്ള പിന്തുണയുടെ അഭാവം, തുടങ്ങിയവയായിരുന്നു ഈ നേതാക്കൾ ചൂണ്ടിക്കാണിച്ചിരുന്നത്. ഈ ആശങ്കകൾ ശരിയാണെന്ന് തെളിയുകയും ചെയ്തു.
ആക്രമണം തുടങ്ങി ആഴ്ചകൾക്കകം, വൻ തോൽ‌വിയേറ്റ മുജാഹിദീനുകൾക്ക് പെഷവാറിലേക്ക് പിന്മാറേണ്ടി വന്നു. പരസ്പരധാരണയില്ലായ്മ, വിവിധ മുജാഹിദീൻ വിഭാഗങ്ങളിലെ ഉൾപ്പോര്, നജീബുള്ളായുടെ വ്യോമസേനയുടെ നേതൃത്വത്തിലുള്ള കനത്ത ബോംബാക്രമണം, എന്നിവയായിരുന്നു മുജാഹിദീനുകളുടെ പരാജയത്തിലേക്കുള്ള വഴിയൊരുക്കിയത്. ഇതോടെ മുൻപത്തേക്കാൾ ശക്തി പ്രാപിച്ച നജീബുള്ള, കാബൂളിൽ അധികാരത്തിൽ തുടർന്നു. മാത്രമല്ല ഹെക്മാത്യാര്‍  തന്റെ പിന്തുണ പിൻ‌വലിച്ചതോടെ ഇതേവർഷം 1989 അവസാനത്തോടെ മുജാഹിദീനുകളുടെ ഇടക്കാലസർക്കാരും തകർന്നു.
  പാകിസ്ഥാന്‍ ഇന്ന് അനുഭവിക്കുന്ന തീവ്ര ഇസ്ലാമികവാദികളുടെ ആക്രമണത്തിന് കാരണം  ഇസ്ലാമിക തീവ്ര മുജാഹിദീനുകൾക്ക്  ഒളിഞ്ഞും തെളിഞ്ഞും ഒളിച്ചുതാമസിക്കാനും ആയുധങ്ങൾ സംഘടിപ്പിക്കാനുമായി അതിർത്തി തുറന്നിട്ടുകൊണ്ട് പാകിസ്താൻ സർക്കാരും ഇവരെ പോത്സാഹിപ്പിച്ചിരുന്നു ഈ പരിണിതഫലമാണ്പാകിസ്ഥാന്‍ ഇന്ന് അനുഭവിക്കുന്നത് . 1980-ൽ, മദ്ധ്യസ്ഥതക്കും, പാശ്ചാത്യരാജ്യങ്ങളിൽ നിന്നുള്ള സൈനികസാമ്പത്തിക സഹായങ്ങൾ കൈമാറുന്നതിനുമായി, പാകിസ്താൻ സർക്കാർ അംഗീകരിച്ച താഴെക്കാണുന്ന 7 സുന്നി പ്രതിരോധകക്ഷികൾ പെഷവാറിലുണ്ടായിരുന്നു. ഈ ഏഴുകക്ഷികളെ സപ്തകക്ഷി മുജാഹിദീൻ സഖ്യം എന്നും പെഷവാർ സപ്തം എന്നും അറിയപ്പെട്ടിരുന്നത് . ഇസ്ലാമിക് പാർട്ടി ഓഫ് അഫ്ഗാനിസ്താൻ ,ഇസ്ലാമിക് സൊസൈറ്റി ഓഫ് അഫ്ഗാനിസ്താൻ, ഇസ്ലാമിക് പാർട്ടി ഓഫ് അഫ്ഗാനിസ്താൻ, ഇസ്ലാമിക് യൂനിയൻ ഫോർ ദ് ലിബറേഷൻ ഓഫ് അഫ്ഗാനിസ്താൻ , ഇസ്ലാമിക് റെവല്യൂഷണറി മൂവ്മെന്റ് ഓഫ് അഫ്ഗാനിസ്താൻ , നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് അഫ്ഗാനിസ്താൻ, നാഷണൽ ഇസ്ലാമിക് ഫ്രണ്ട് ഓഫ് അഫ്ഗാനിസ്താൻ . പട്ടികയിൽ കൊടുത്തിരിക്കുന്ന ആദ്യത്തെ 4 കക്ഷികൾ ഇസ്ലാമികമതമൗലികവാദി  കക്ഷികളായിരുന്നന്നു. മറ്റു മൂന്നു കക്ഷികൾ പെശാവരിലെ  പശ്തുന്‍ പ്രാമുഖ്യമുള്ള മൂന്ന് പരമ്പരാഗത തീവ്ര  ഇസ്ലാമികകക്ഷികളാണ്.

സോവിയറ്റ് സൈന്യവുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ, മൗലവി മുഹമ്മദ് നബി മുഹമ്മദിയുടെ പരമ്പരാഗതകക്ഷിയായിരുന്നു കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധകക്ഷി. പഷ്തൂൺ വംശജരായ മതനേതാക്കളുടേയും മദ്രസ വിദ്യാർത്ഥികളുടേയ്യും പിന്തുണ ഈ കക്ഷിക്കുണ്ടായിരുന്നു. പാകിസ്താൻ അതിർത്തിയിലെ പഷ്തൂൺ വംശജരുടെ പിന്തുണയും ഇതിനു ലഭിച്ചിരുന്നു. എന്നാൽ കുറച്ചുവർഷങ്ങൾക്കകം മുഹമ്മദിയുടെ കക്ഷിയുടെ പ്രാധാന്യം കുറഞ്ഞു. 1980-കളോടെ സോവിയറ്റ് മാർക്സിസ്റ്റ് ഭരണത്തിനെതിരെയുള്ള പോരാട്ടത്തിൽ മുഖ്യ പങ്കുവഹിച്ചത്, ഗുൾബുദ്ദീൻ ഹെക്മത്യാറിന്റേയും ബുർഹാനുദ്ദീൻ റബ്ബാനിയുടേയും നേതൃത്വത്തിലുള്ള കക്ഷികളായിരുന്നു.
മറ്റ് പ്രതിരോധകക്ഷികളുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്തിയ ചരിത്രമുണ്ടെങ്കിൽക്കൂടിയും ഏറ്റവുമധികം വിദേശസഹായം കരസ്ഥമാക്കിയ പ്രതിരോധകക്ഷിയായിരുന്നു, ഗുൾബുദ്ദീൻ ഹെക്മത്യാറിന്റെ ഇസ്ലാമിക് പാർട്ടി ഓഫ് അഫ്ഗാനിസ്താൻ. പാകിസ്താനിൽ കാര്യമായ സ്വാധീനമുള്ള ഇസ്ലാമികപ്രസ്ഥാനമായ ജമാ അത്ത്-ഇ ഇസ്ലാമിയുടേയും, ഐ.എസ്.ഐ.യുടേയും ഏറ്റവും പ്രിയപ്പെട്ട കക്ഷിയായിരുന്നു ഇത്.
നാലാമത്തെ മൗലികഇസ്ലാമികകക്ഷിയായിരുന്നു ഇത്തിഹാദ്-ഇ ഇസ്ലാമി ബരായെ അസാദിയി അഫ്ഗാനിസ്താൻ (ഇസ്ലാമിക് യൂനിയൻ ഫോർ ദ് ലിബറേഷൻ ഓഫ് അഫ്ഗാനിസ്താൻ). 1946-ൽ കാബൂളിന് പടിഞ്ഞാറുള്ള പാഗ്മാനിൽ ജനിച്ച അബ്ദുറസൂൽ സയ്യഫ് ആണ് ഈ കക്ഷി രൂപീകരിച്ചത്. 1980-ൽ പ്രതിരോധകക്ഷികളുടെ സം‌യുക്തസഖ്യമായിരുന്ന ഇസ്ലാമിക് യൂനിയൻ ഫോർ ദ് ലിബറേഷൻ ഓഫ് അഫ്ഗാനിസ്താന്റെ വക്താവായിരുന്ന സയ്യഫ്, രണ്ടുവർഷത്തെ കാലാവധിക്കു ശേഷം, ഈ സ്ഥാനമൊഴിയാൻ വിസമ്മതിച്ചതോടെ നിർബന്ധപൂർവ്വം സ്ഥാനത്തുനിന്ന് പുറത്താക്കി. ഇതോടെ ഇദ്ദേഹം സം‌യുക്തസഖ്യത്തിന്റെ അതേ പേരിൽ സംഘടന രൂപീകരിച്ചു. മാത്രമല്ല സം‌യുക്തസഖ്യത്തിലെ പ്രവർത്തനപരിചയമുപയോഗിച്ച് അറബ് രാജ്യങ്ങളിൽ നിന്നും ധാരാളം ധനം സമാഹരിക്കുന്നതിലും ഇദ്ദേഹം വിജയിച്ചു .
യുദ്ധത്തിന്റെ തുടക്കം മുതൽ തന്നെ പാകിസ്താനിലെ പ്രതിരോധകക്ഷികളുടെ ഒരു സഖ്യം രൂപീകരിക്കുന്നതിന് വിദേശശക്തികളുടെ സമ്മർദ്ദം നിലനിന്നിരുന്നു. 1980-ൽ സോവിയറ്റ് സേനയുടെ അധിനിവേശത്തൊടെ ഇത്തിഹാദ്-ഇ ഇസ്ലാമി ബരായെ അസാദിയി അഫ്ഗാനിസ്താൻ (ഇസ്ലാമിക് യൂനിയൻ ഫോർ ദ് ലിബറേഷൻ ഓഫ് അഫ്ഗാനിസ്താൻ) എന്ന സഖ്യം, അബ്ദുൾ റസൂൽ സയ്യഫിന്റെ അദ്ധ്യക്ഷതയിൽ നിലവിൽ വന്നു. ഹെക്മത്യാറിന്റെ ഹിസ്ബ് ഇ ഇസ്ലാമിയൊഴികെയുള്ള അഞ്ചുകക്ഷികളും ഈ സഖ്യത്തിൽ അംഗമായിരുന്നു. എങ്കിലും അധികകാലത്തിനു മുൻപേ ഈ സഖ്യം വേർപിരിഞ്ഞു. സഖ്യത്തിന്റെ അതേ പേരിൽ അബ്ദുൾ റസൂൽ സയ്യഫ് പുതിയ കക്ഷിയുണ്ടാക്കുകയും ചെയ്തു.
1985-ൽ ഇസ്ലാമിക് അലയൻസ് ഓഫ് അഫ്ഗാൻ മുജാഹിദീൻ എന്ന സഖ്യം രൂപമെടുത്തു. ഏഴു പ്രതിരോധകക്ഷികളും ഇതിൽ അംഗമായിരുന്നു. എങ്കിലും സഖ്യം എന്ന നിലയിലുള്ള ഈ കക്ഷികളുടെ കൂട്ടായ പ്രവർത്തനം പേരിനു മാത്രമേ ഉണ്ടായിരുന്നുള്ളൂ.


മറ്റു പ്രതിരോധകക്ഷികളിൽ നിന്നും വേറിട്ട നിലപാടാണ് ഷിയ മുസ്ലീങ്ങളായിരുന്ന ഹസാരകൾ സ്വീകരിച്ചിരുന്നത്. അഫ്ഗാൻ സമൂഹത്തിലെ താഴെക്കിടയിലുള്ള വിഭാഗമായിരുന്നു ഹസാരകൾ. 1890-93 കാലത്തെ പടയോട്ടത്തിൽ അമീർ അബ്ദുർറഹ്മാന്റെ നേതൃത്വത്തിൽ പഷ്തൂണുകൾ ഇവരെ മദ്ധ്യ അഫ്ഗാനിസ്താൻ മലകളുടെ മുകളിലേക്ക് തുരത്തിയിരുന്നു. അങ്ങനെ കാലങ്ങളായി പഷ്തൂൺ ആധിപത്യത്തിനു കീഴിൽ അമർന്നിരുന്ന ഹസാരകൾ 1978-ലെ മാർക്സിസ്റ്റ് വിപ്ലവവും തുടർന്ന് കാബൂൾ ഭരണകൂടത്തിൽ നിന്നും ഹസാരജാത് മേഖലയിലേക്കുള്ള നിയന്ത്രണത്തിൽ കുറവും വന്നതോടെ ഏതാണ്ട് സ്വതന്ത്രരായി മാറിയിരുന്നു .

1979 സെപ്റ്റംബറിൽ ശവ്ര-യി ഇത്തിഫാഖ്-ഇ ഇങ്ക്വിലാബ്-ഇ ഇസ്ലാമി-യി അഫ്ഗാനിസ്താൻ (റെവല്യൂഷണറി കൗൺസിൽ ഓഫ് ദ് ഇസ്ലാമിക് യൂണിയൻ ഓഫ് അഫ്ഗാനിസ്താൻ) എന്ന ഒരു സംഘടന ഹസാരകൾ രൂപീകരിച്ചു. ശവ്ര എന്നാണ് ഈ സംഘടന പൊതുവിൽ അറിയപ്പെട്ടത്. സയ്യിദ് അലി ബെഹെശ്തി ആയിരുന്നു ഈ സംഘടനയുടെ പ്രസിഡണ്ട്. സയ്യിദ് മുഹമ്മദ് ഹസൻ ജാഗ്രൺ ഇതിന്റെ സേനാനേതാവുമായിരുന്നു. ഗോർ പ്രവിശ്യ, വാരാസും  അതിനു ചുറ്റുമുള്ള പ്രദേശങ്ങൾ, ദശ്ത്-ഇ നവാറിന് വടക്കുള്ള ബെഹ്സൂദ് പ്രദേശം എന്നിവയായിരുന്നു ഇവരുടെ കേന്ദ്രങ്ങൾ.
ബാമിയാനിൽ ജനിച്ച ബെഹെശ്തി, ഇറാഖിലാണ് പരിശീലനം നേടിയത്. ഹസാരകളിലെ പരമ്പരാഗത ശിയാ നേതാക്കളെയാണ് ബെഹെശ്തി പ്രതിനിധാനം ചെയ്തത്. മാർക്സിസ്റ്റ് ഭരണകാലത്ത് ശവ്ര വളരെ ശക്തിയാർജ്ജിച്ചിരുന്നു. അതിനാൽ സോവിയറ്റ് സേനക്ക് ഒരിക്കലും ഹസാരാജാതിൽ പ്രവേശിക്കാനോ നിയന്ത്രണം കൈയടക്കാനോ സാധിച്ചിരുന്നില്ല. ബെഹെശ്തി ഇവിടെ ഒരു പൊതുഭരണസംവിധാനം സ്ഥാപിക്കുകയും, നികുതി പിരിക്കുകയും ഒരു സ്വതന്ത്രരാജ്യത്തിന്റെ അധിപനെന്നപോലെ ഭരണം നടത്തുകയും ചെയ്തു. എന്നാൽ 1980-കളിൽ വിപ്ലവാനന്തര ഇറാന്റെ പിന്തുണയോടുകൂടിയ വിഭാഗങ്ങളുടേയും ഇറാനിൽ നിന്നുള്ള ഹസാരകളുടേയും എതിർപ്പിനെത്തുടർന്ന് ശവ്രയുടെ ശക്തി ക്ഷയിക്കാൻ തുടങ്ങി.
1984-ൽ ഇക്കൂട്ടർ ബെഹെശ്തിയുടെ ശക്തികേന്ദ്രമായിരുന്ന വാറാസിൽ നിന്നും ശവ്രാകളെ തുരത്തി. ഇതോടെ ബെഹെശ്തി, ബുർഹാനുദ്ദീൻ റബ്ബാനിയുടെ കൂടെച്ചേർന്നു . ഇറാന്റെ പാത പിന്തുടർന്ന് ഷിയ മതനേതാക്കൾ നേതൃത്വം നൽകുന്ന ഒരു ഇസ്ലാമികരാജ്യം സ്ഥാപിക്കാൻ ഈ വിഭാഗങ്ങൾ ശ്രമിച്ചു. ഇതോടൊപ്പം തന്നെ ഇവർ ശക്തമായ പഷ്തൂൺ വിരുദ്ധമനോഭാവക്കാരുമായിരുന്നു. 1984-ൽ ശവ്രകളെ തുരത്തിയതിനു ശേഷം  ഇറാന്റെ പിന്തുണയോടെ എട്ട് ഷിയ കക്ഷികൾ കക്ഷികളാണ് ഇങ്ങനെ ഇറാൻ പിന്തുണയിൽ ശവ്ര-യി ഇതിലാഫ് ഇ ഇസ്ലാമിയി അഫ്ഗാനിസ്താൻ (ഇസ്ലാമിക് കോഅലീഷൻ കൗൺസിൽ ഓഫ് അഫ്ഗാനിസ്താൻ) എന്ന പേരിൽ ഒന്നിച്ചത്. ഇവയെ തെഹ്രാൻ അഷ്ടം എന്നും ഹഷ്ടഗണ എന്നും അറിയപ്പെടുന്നു.


 അഫ്ഗാനിസ്താനിലെ യുദ്ധം, സോവിയറ്റ് യൂനിയന്റെ ശിഥിലീകരണത്തിൽ ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട് . സോവിയറ്റ് യൂനിയനിലെ ജനങ്ങളേയും സൈന്യത്തേയും നിരാശരാക്കി. ഈ യുദ്ധം സോവിയറ്റ് യൂനിയന്റെ ഖജനാവ് കാലിയാക്കുകയും, അന്താരാഷ്ട്രനയതന്ത്രതലത്തിൽ ക്ഷീണമുണ്ടാക്കുകയും, സോവിയറ്റ് നേതാക്കൾക്ക്, അവരുടെ തന്നെ മാര്‍കിസ്റ്റ്  വിശ്വാസപ്രമാണങ്ങളിൽ അവിശ്വാസം വളർത്താനും കാരണമാക്കി എന്ന് വേണമെങ്കില്‍ പറയാം
ഈ യുദ്ധം കൊണ്ട് അഫ്ക്കാനും ഗുണമൊന്നുമുണ്ടായില്ല. യുദ്ധം, രാജ്യത്തെ വിദ്യാസമ്പന്നരേയും ബുദ്ധിജീവികളേയും ഉദ്യോഗസ്ഥരേയും തുടച്ചു നീക്കി. ഇവർ കൊല്ലപ്പെടുകയോ രാജ്യം വിട്ട് പോകുകയോ ചെയ്തു. ഈ സ്ഥാനത്ത്  തീവ്രമതമൗലികവാദികളായ മതനേതാക്കളും, വംശീയശക്തികളും സ്ഥാനം പിടിച്ചു. ഇവർ ഒരു രാജ്യത്തിനു വേണ്ടി നിലകൊള്ളുന്നതിനു പകരം സ്വന്തം താല്പര്യങ്ങൾക്കായി നിലകൊണ്ടു. അങ്ങനെ അഫ്ഗാനിസ്താൻ എന്ന രാജ്യം തന്നെ യുദ്ധത്തിനു ശേഷം ശിഥിലമായി എന്ന് തന്നെ പറയാം 



1989 ഫെബ്രുവരിയോടെ സോവിയറ്റ് സേന അഫ്ഗാനിസ്താനിൽ നിന്നും പൂർണ്ണമായി പിന്മാറി. എങ്കിലും അധികാരത്തിൽ പിടിച്ചുനിൽക്കാനുള്ള എല്ലാ ശ്രമങ്ങളും പ്രസിഡണ്ട് നജീബുള്ള തുടർന്നുകൊണ്ടിരുന്നു. ഈ സമയത്ത് പെഷവാറിലെ പ്രതിരോധകക്ഷികൾ, വീണ്ടുമൊരു ഇടക്കാലസർക്കാരിനായി ധാരണയിലെത്തി. 1989 ഫെബ്രുവരി 23-ന് ഇതിലെ അംഗങ്ങളെ പ്രഖ്യാപിച്ചു. സിബ്ഗത്തുള്ള മുജാദ്ദിദി ആയിരുന്നു കാവൽ പ്രസിഡണ്ട്. അബ്ദുൾ റസൂൽ സയ്യഫ് കാവൽ പ്രധാനമന്ത്രിയുമായി.
തുടക്കം മുതലേ ഷിയകൾ ഈ ഇടക്കാലസർക്കാരിനെ എതിർത്തിരുന്നു. സയ്യദ് അഹ്മദ് ഗൈലാനിയാകട്ടെ, സർക്കാരിൽ അദ്ദേഹത്തിന് നൽകിയ സ്ഥാനം ഏറ്റെടുത്തതുമില്ല. എങ്കിലും പിന്നീട്, ഉന്നതന്യായാധിപൻ എന്ന സ്ഥാനം അദ്ദേഹം സ്വീകരിച്ചു. 1989 അവസാനമായപ്പോഴേക്കും മുജാഹിദീന്റെ ശക്തി ക്ഷയിച്ചിരുന്നു എങ്കിലും നജീബുള്ളയുടെ കൂട്ടാളികൾ പലരും മുജാഹിദീനുകളുടെ പക്ഷത്തേക്ക് ചേർന്നതിനാൽ അവർ വീണ്ടും ശക്തിപ്പെട്ടുവന്നു .  1986 മുതൽ സൈന്യത്തലവനും 1988-90 കാലത്ത് പ്രതിരോധമന്ത്രിയുമായിരുന്ന ഷാനവാസ് തനായ് എന്ന ഖൽഖ് പക്ഷക്കാരൻ, സർക്കാർ വിമതനാകുകയും 1990 മാർച്ചിൽ ഇദ്ദേഹം ഹെക്മത്യാറിനോടൊപ്പം ചേർന്ന് ഒരു അട്ടിമറിക്ക് ശ്രമിക്കുകയും ചെയ്തു. ഈ അട്ടിമറി പരാജയപ്പെട്ടെങ്കിലും ഇതിനു പിന്നാലെ നിരവധി ഖൽഖികൾ പ്രതിരോധകക്ഷികളുടെ കൂട്ടത്തിൽച്ചേർന്നു. ഖൽഖി വിമതർ, ഹെക്മത്യാറിന്റെ ഹിസ്ബ്-ഇ ഇസ്ലാമിയിലേക്കാണ് നീങ്ങിയതെങ്കിൽ പാർചം വിഭാഗത്തിൽ നിന്നുള്ള വിമതർ, റബ്ബാനിയുടെ ജാമിയത്ത്-ഇ ഇസ്ലാമിയിലേക്കാണ് നീങ്ങിയത്.
 

1991-ന്റെ തുടക്കത്തിൽ, പ്രതിരോധകക്ഷികൾ വീണ്ടും ഒന്നുചേർന്നു. 1991 മാർച്ചിൽ, ഇവർ പാകിസ്താൻ അതിർത്തിയിലുള്ള ഖോസ്ത് പട്ടണവും ജില്ലയും അധീനതയിലാക്കി. 1991 മദ്ധ്യത്തിൽ സോവിയറ്റ് യൂനിയൻ തകരുകയും മാർക്സിസ്റ്റ് സർക്കാരിന് ലഭിച്ചുവന്ന സോവിയറ്റ് സഹായങ്ങൾ നിലക്കുകയും ചെയ്തെങ്കിലും തങ്ങളുടെ ഐക്യമില്ലായ്മ മൂലം 1992 വരെയും മുജാഹിദീനുകൾക്ക് കാബൂളിലേക്ക് ഉടൻ മുന്നേറാനായില്ല. 1992-ൽ വടക്കൻ അഫ്ഗാനിസ്താനിലെ ജനറൽ അബ്ദുൾ റഷീദ് ദോസ്തം, സയ്യിദ് മൻസൂർ നദീറിൻ എന്നീ സർക്കാർ സൈന്യാധിപർ സർക്കാരിനെതിരെ തിരിഞ്ഞതോടെയാണ് കാബൂളിലേക്ക് മുന്നേറാൻ മുജാഹിദീനുകൾക്കായത്. ഇരുവരും ചേർന്ന് മസാർ-ഇ ശരീഫും തുടർന്ന് വടക്കൻ അഫ്ഗാനിസ്താന്റെ മുഴുവൻ ഭാഗങ്ങളുടെ നിയന്ത്രണവും സർക്കാരിൽ നിന്നും പിടിച്ചടക്കി. രണ്ടു വടക്കൻ നേതാക്കളും തുടർന്ന് പഞ്ച്ശീറിലെ അഹ്മദ് ഷാ മസൂദുമായി സഖ്യത്തിലാകുകയും 1992 ഏപ്രിലിൽ ഇവർ കാബൂൾ പിടിച്ചടക്കുകയും ചെയ്തു 



കാബൂളിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ അന്ത്യം ആസന്നമായിരിക്കെ അധികാരം പങ്കിടുന്നതിന് 1992 ഏപ്രിൽ 24-ന് പ്രതിരോധകക്ഷികൾ തമ്മിലുണ്ടാക്കിയ ധാരണയെയാണ് പെഷവാർ ധാരണ (Peshawar accord) എന്നറിയപ്പെടുന്നത്. ഈ ധാരണപ്രകാരം നിലവിലുള്ള ഇടക്കാലസർക്കാരിന്റെ പ്രസിഡണ്ടായ സിബ്ഗത്തുള്ള മുജദ്ദിദി തുടർന്നുള്ള രണ്ടുമാസക്കാലം പ്രസിഡണ്ടായിരിക്കാനും അതിനു ശേഷം 4 മാസത്തേക്ക്ക് അധികാരം ബുർഹാനുദ്ദീൻ റബ്ബാനിക്ക് നൽകാനും വ്യവസ്ഥ ചെയ്തു. അതിനു ശേഷമുള്ള 18 മാസത്തേക്കുള്ള ഇടക്കാലസർക്കാരിനെ ധാരണാസമിതി എന്ന ഒരു സമിതി തിരഞ്ഞെടുക്കുതിനും ഈ കാലയളവിൽത്തന്നെ പൊതുതിരഞ്ഞെടുപ്പ് നടത്തുന്നതിനും ധാരണയായി. എന്നാൽ ഗുൾബുദ്ദീൻ ഹെക്മത്യാറൂം ഹസാരകളുടെ ഹിസ്ബ് ഇ വാഹ്ദത് കക്ഷിയും ഈ ധാരണയിൽ പങ്കാളിയായില്ല . 1992 ഏപ്രിൽ 25-നാണ് കാബൂളിന്റെ പതനം പൂർണമായത്. ഇതോടെ പ്രസിഡണ്ട് നജീബുള്ള കാബൂളിലെ ഐക്യരാഷ്ട്രസഭാസമുച്ചയത്തിൽ അഭയം തേടി. 200-ലധികം യുദ്ധവിമാനങ്ങളും, നൂറുകണക്കിന് യുദ്ധടാങ്കുകളും ആയുധങ്ങളും അടങ്ങിയ സർക്കാരിന്റെ ആയുധശേഖരം, പ്രതിരോധകക്ഷികളുടെ കൈയിലായി. 1992 ഏപ്രിൽ 28-ന് പ്രതിരോധകക്ഷികളുടെ ഇടക്കാലസർക്കാരിന്റെ പ്രസിഡണ്ട്, സിബ്ഗത്തുള്ള മുജദ്ദിദി, പെഷവാറിൽ നിന്നും കാബൂളിലെത്തി അധികാരം ഏറ്റെടുത്തു. 1992 വരെ അഫ്ഗാനിസ്താനിൽ ഭരണത്തിലിരുന്ന കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ പതനത്തിനു ശേഷം രാജ്യത്ത് അധികാരത്തിൽ വന്ന മുജാഹിദീൻ കക്ഷികളുടെ സർക്കാർ സംവിധാനത്തെയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് അഫ്ഗാനിസ്താൻ എന്നറിയപ്പെടുന്നത്. സോവിയറ്റ് യൂനിയന്റെ പിന്തുണയോടെ നിലനിന്നിരുന്ന കമ്മ്യൂണിസ്റ്റ് സർക്കാറിനെ യുദ്ധത്തിലൂടെ പുറത്താക്കിയാണ് ഈ സർക്കാർ നിലവിൽ വന്നത്. 1992 മുതൽ 1996 വരെയുള്ള നാലുവർഷക്കാലം മാത്രം ഭരണത്തിലിരുന്ന ഈ സർക്കാരിന്, വിവിധ മുജാഹിദീൻ കക്ഷികളുടെ അധികാരവടംവലി മൂലം ഭേദപ്പെട്ട ഭരണം കാഴ്ച വക്കാനായില്ല. സിബ്ഗത്തുള്ള മുജദ്ദിദി, ബുർഹാനുദ്ദീൻ റബ്ബാനി എന്നിവരാണ് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് അഫ്ഗാനിസ്താന്റെ പ്രസിഡണ്ടുമാരായിരുന്നത്. 1992 ഏപ്രിൽ 25-ന് കമ്മ്യൂണിസ്റ്റ് പ്രസിഡണ്ടായിരുന്ന നജീബുള്ള, മുജാഹിദീനുകളോട് പരാജയം സമ്മതിച്ച് കാബൂൾ ഐക്യരാഷ്ട്രസഭാ കാര്യാലയത്തിൽ അഭയം പ്രാപിച്ചതോടെ മുജാഹിദീനുകൾ കാബൂളിൽ അധികാരം ഏറ്റെടുക്കുകയും 1992 ഏപ്രിൽ 28-ന് സിബ്ഗത്തുള്ള മുജദ്ദിദി കാബൂളിലെത്തി ആദ്യ പ്രസിഡണ്ടായി അധികാരം ഏറ്റെടുക്കുകയും ചെയ്തു . മുജാഹിദീനുകൾ‌ അധികാരമേറ്റതിനു പിന്നാലെ കാബൂൾ, വിവിധ ഇസ്ലാമികപ്രതിരോധകക്ഷികളുടെ പരസ്പര പോരാട്ടത്തിന് വേദിയായിരുന്നു. 1992 ജൂൺ 28ന് വ്യവസ്ഥപ്രകാരം, സിബ്ഗത്തുള്ള മുജദ്ദിദി, പ്രസിഡണ്ട് സ്ഥാനം, പ്രൊഫസർ ബുർഹാനുദ്ദീൻ റബ്ബാനിക്ക് കൈമാറി. റബ്ബാനിയുടെ സൈനികനേതാവായിരുന്ന അഹ്മദ് ഷാ മസൂദ് ഉടൻ തന്നെ കാബൂളിലെ മിക്ക ഭാഗങ്ങളും നിയന്ത്രണത്തിലാക്കി. തുടക്കത്തിൽത്തന്നെ അഹ്മദ് ഷാ മസൂദിന്റേയും, മറ്റൊരു പ്രതിരോധകക്ഷിനേതാവായിരുന്ന ഹെക്മത്യാറിന്റേയും സേനകൾ പരസ്പരം പോരാട്ടം തുടങ്ങിയിരുന്നു. ഇതിനു പുറമേ ഹെക്മത്യാറിന്റേയും ജനറൽ ദോസ്തമിന്റേയും സേനകൾ തമ്മിലും പോരാട്ടങ്ങൾ നടന്നു. റബ്ബനിക്കും മസൂദിനും തങ്ങളുടെ അധികാരം വ്യാപിപ്പിക്കാൻ അനുകൂലമായ സാഹചര്യമായിരുന്നെങ്കിലും അവർക്ക് അതിൽ വിജയിക്കാനായില്ല.
റബ്ബാനിയുടെ സർക്കാർ തുടക്കം മുതലേ അന്തഃഛിദ്രങ്ങൾ മൂലം അസ്ഥിരമായിരുന്നു. ഒരു വശത്ത് അഹ്മദ് ഷാ മസൂദും അയാളുടെ പ്രഗൽഭരായ പോരാളികളുമായിരുന്നെങ്കിൽ, മറുവശത്ത് റബ്ബാനിയുടെ നേതൃത്വത്തിലുള്ള പെഷവാറീൽ നിന്നുള്ള രാഷ്ട്രീയനേതാക്കളൂമായിരുന്നു. ഇതിനു പുറമേ പഞ്ച്ശീർ താഴ്വരയിൽ നിന്നുള്ള മസൂദിന്റെ അണികളും ബദാഖ്ശാനിൽ നിന്നുള്ള റബ്ബാനിയുടെ അണികളും തമ്മിലുള്ള വംശീയപ്രശ്നം കൂടിയായപ്പോൾ സ്ഥിതിഗതികൾ കൂടുതൽ വഷളായി. റബ്ബാനിയുടെ ജാമിയത്ത് കക്ഷിയിലെ അംഗമായിരുന്ന ഇസ്മാ ഈൽ ഖാന്റെ സ്വാധീനമായിരുന്നു സർക്കാരിനുണ്ടായിരുന്നു മൂന്നാമത്തെ ഭീഷണി. ഹെറാത്തിലും പടിഞ്ഞാറൻ അഫ്ഗാനിസ്താനിലും ഫലപ്രദമായ ഒരു സംഘടനാസംവിധാനം കെട്ടിപ്പടുത്ത ഇസ്മാ ഈൽ ഖാൻ, സ്വയം അമീർ എന്ന് പ്രഖ്യാപിച്ചിരുന്നു. ഇക്കാലത്ത് കാബൂളിലും മറ്റും കലാപങ്ങൾ നടന്നുകൊണ്ടിരുന്നതിനാൽ, പടിഞ്ഞാറൻ അഫ്ഗാനിസ്താൻ രാജ്യത്തെ ഏറ്റവും വാസയോഗ്യമായ പ്രദേശമായും മാറിയിരുന്നു.
ഇതിനെല്ലാം പുറമേ, പുറത്തുനിന്നുള്ള എതിർപ്പുകളായിരുന്നു റബ്ബനിയുടെ പ്രധാന പ്രശ്നം, 1992 അവസാനം മുതലേ, പഴയ പ്രതിരോധകക്ഷികളുടെ മാറിക്കൊണ്ടെയിരുന്ന വിവിധ സഖ്യങ്ങളുടേയും നിരവധി ആക്രമണങ്ങൾ, റബ്ബാനിക്കും മസൂദിനും നേരിടേണ്ടീവന്നു. തുടർച്ചയായ ഈ യുദ്ധങ്ങൾ മൂലം, നിരവധി അഫ്ഗാനികൾക്ക് ജീവഹാനി സംഭവിക്കുകയും അഫ്ഗാനികൾക്കിടയിൽ മുജാഹിദീന്റെ വിലനഷ്ടപ്പെടുകയും ചെയ്തു. റബ്ബാനിയുടെ ജാമിയത്തിനു പുറമേ, ഹെക്മത്യാറീന്റെ ഹിസ്ബ് ഇ ഇസ്ലാമി, ജനറൽ ദോസ്തമിന്റെ ഉസ്ബെക് സൈന്യം, അബ്ദ് അൽ അലി മസാരിയുടെ നേതൃത്വത്തിൽ ഷിയകളുടെ ഹിസ്ബ് ഇ വാഹ്ദത് തുടങ്ങിയവയായിരുന്നു പ്രധാന സൈനികകക്ഷികൾ,
പെഷവാർ ധാരണയനുസരിച്ച്, റബ്ബാനി 1992 ഒക്ടോബർ അവസാനം പ്രസിഡണ്ട് പദവി ഒഴിയേണ്ടതായിരുന്നെങ്കിലും സ്ഥാനമൊഴിയാൻ അദ്ദേഹം വിസമ്മതിച്ചത് പോരാട്ടങ്ങളുടെ ശക്തി കൂട്ടാൻ ഇടയാക്കി. തുടർച്ചയായ പോരാട്ടം കാബൂൾ നഗരത്തെ താറുമാറാക്കുകയും ആയിരക്കണക്കിന് നഗരവാസികൾ നഗരം വിട്ടുപോകുകയും ചെയ്തു. കാബൂളിനു പുറത്തും വിവിധനേതാക്കൾ സ്വതന്ത്രരായി അവരവരുടെ മേഖലയിൽ ആധിപത്യം സ്ഥാപിച്ചു. പ്രധാനപാതയോരങ്ങളിൽ ആധിപത്യം സ്ഥാപിച്ച് ഈ നേതാക്കൾ, വഴിയാത്രക്കാരെ കൊള്ളയടിക്കുകയും ചുങ്കം ചുമത്തുകയും ചെയ്തു. കന്ദഹാറിലെ സ്ഥിതി വളരെ മോശമായിരുന്നു. 1994-ൽ താലിബാന്റെ ഉയർച്ച വരെ രാജ്യത്തെ ഈ അരക്ഷിതാവസ്ഥ തുടർന്നു.
എന്നാൽ ഇതിനിടയിലും ഹെറാത്തിലെ ഇസ്മാഈൽ ഖാനും, മസാർ-ഇ ശരീഫിലെ ജനറൽ ദോസ്തവും, തങ്ങളുടെ അധീനപ്രദേശങ്ങളിൽ ഏറെക്കുറേ മെച്ചപ്പെട്ട ഭരണം കാഴ്ചവച്ചു
അതിനിടയില്‍ 1994-ഓടെ പാകിസ്താൻ അതിർത്തിയോട് ചേർന്ന് തെക്കൻ അഫ്ഗാനിസ്താനിൽ നിന്നും മൗലിക ഇസ്ലാമികതയിലടിസ്ഥിതമായ ഒരു സംഘടനയായ താലിബാൻ മുല്ല മുഹമ്മദ് ഒമറിന്റെ നേതൃത്വത്തിൽ ഉയർന്നുവന്നു. 1994 നവംബർ 5-ന്, താലിബാൻ, കന്ദഹാറിന്റെ നിയന്ത്രണം പിടിച്ചെടുത്തു. അക്കാലത്ത് കാബൂളിൽ ഭരണത്തിലിരുന്ന പ്രൊഫസർ റബ്ബാനിയുടെ നേരിയ നിയന്ത്രണം മാത്രമുണ്ടായിരുന്ന കന്ദഹാറിലെ മുല്ല നഖ്വിബ് അഖുന്ദ്സാദേയുടെ നേതൃത്വത്തിലുള്ള സർക്കാർ സൈന്യം, യുദ്ധം ചെയ്യാതെ തന്നെ താലിബാനു മുൻപിൽ ആയുധം വച്ച് കീഴടങ്ങി. കന്ദഹാറിന് ചുറ്റുപാടുമുള്ള മറ്റു നേതാക്കളും ഇതേ രീതിയിൽ താലിബാനു മുൻപാകെ കീഴടങ്ങി. അങ്ങനെ കന്ദഹാർ മേഖല മുഴുവൻ കാബൂൾ നിയന്ത്രണത്തിൽ നിന്നും അറ്റുപോയി.
പടിഞ്ഞാറൻ അഫ്ഗാനിസ്താനിലെ ചില പ്രദേശങ്ങളും താലിബാൻ പിടിച്ചടക്കിയതിനു ശേഷം, ഗസ്നിയിൽ വച്ച് താലിബാൻ ഹെക്മത്യാറിനെതിരെ പോരാടി. ഹെക്മത്യാറിനെതിരെയുള്ള പോരാട്ടത്തിൽ റബ്ബാനിയുടേയും നബി മുഹമ്മദിയുടേയും സൈന്യങ്ങളും താലിബാനോടൊപ്പം ചേർന്നിരുന്നു. ഹെക്മത്യാറിന്റെ പരാജയത്തിനു ശേഷം 1995-ഓടെ ഷിയ വിഭാഗങ്ങളുമായി ഒത്തുചേർന്ന് താലിബാൻ, റബ്ബാനിയുടെ സേനക്കെതിരെ ആക്രമിക്കാൻ തുടങ്ങി. എങ്കിലും 1995 മാർച്ച് 19-ന് അഹ്മദ് ഷാ മസൂദ്, താലിബാനെ പരാജയപ്പെടുത്തി കാബൂളിന്റേയും പരിസരപ്രദേശങ്ങളുടേയും നിയന്ത്രണം കൈക്കലാക്കി. പരാജയപ്പെട്ടതോടെ താലിബാന്റെ സഖ്യം പിളർന്നു.
ഈ പരാജയത്തിനു ശേഷവും മുന്നേറിയ താലിബാൻ, പടിഞ്ഞാറൻ അഫ്ഗാനിസ്താനും മദ്ധ്യ അഫ്ഗാനിസ്താനും മുഴുവൻ നിയന്ത്രണത്തിലാക്കി. ഇതിനു ശേഷം 1996 സെപ്റ്റംബർ 11-ന് ജലാലാബാദും സെപ്റ്റംബർ 26-ന് കാബൂളും കൈയടക്കി. താലിബാന്റെ കാബൂളിലെ പ്രവേശനം, റബ്ബാനി ഭരണകൂടത്തിന്റേയും ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് അഫ്ഗാനിസ്താന്റേയും ഭരണത്തിന്‌ അന്ത്യം കുറിക്കുകയും ചെയിതു . വിവിധ പ്രതിരോധകക്ഷികളുടെ പരസ്പരപോരാട്ടങ്ങൾ മൂലം പ്രതിരോധകക്ഷികളുടെ സർക്കാരിന് സ്ഥിരതയുണ്ടായിരുന്നില്ല. 1996-ൽ താലിബാൻ, പ്രതിരോധകക്ഷികളിൽ നിന്നും രാജ്യത്തിന്റെ ഭരണം പിടിച്ചടക്കി. ഇതോടെ താലിബാനെതിരെ പോരാടുന്നതിനായി, അതുവരെ പരസ്പരം പോരടിച്ചുകൊണ്ടിരുന്ന വിവിധ പ്രതിരോധകക്ഷികൾ ഒന്നു ചേർന്ന്, വടക്കൻ സഖ്യം എന്ന ഒരു ഐക്യവേദി രൂപീകരിച്ചു .
1996 മുതൽ മുതൽ 2001 വരെ താലിബാന്റെ നേതൃത്വത്തിൽ അഫ്ഗാനിസ്താനിൽ അധികാരത്തിലിരുന്ന സർക്കാരിന്റെ പേരാണ് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താൻ. ഐക്യരാഷ്ട്രസഭയുടെ അംഗീകരമില്ലായിരുന്നെങ്കിലും തങ്ങളുടെ നാലു വർഷത്തെ ഭരണകാലയളവിൽ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളുടേയും നിയന്ത്രണം ഇസ്ലാമിക് എമിറേറ്റിനായിരുന്നെങ്കിലും മുഴുവൻ ഭാഗത്തിന്റേയും നിയന്ത്രണം കൈയടക്കാൻ സാധിച്ചിരുന്നില്ല. രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളുടെ നിയന്ത്രണം, മുൻ മുജാഹിദീൻ കക്ഷികളുടെ സംയുക്തസഖ്യമായിരുന്ന വടക്കൻ സഖ്യത്തിനായിരുന്നു. 1996 മുതൽ 2001-ൽ പുറത്താക്കപ്പെടുന്നതു വരെ അഫ്ഗാനിസ്താനിൽ ഭരണത്തിലിരുന്ന സുന്നി മുസ്ലീം രാഷ്ട്രീയ-സൈനികപ്രസ്ഥനമാണ് താലിബാൻ . അധികാരത്തിൽ നിന്നും പുറത്തായതിനു ശേഷം 2004-ഓടെ പുനരേകീകരിക്കപ്പെട്ട താലിബാൻ, അഫ്ഗാൻ പാകിസ്താൻ അതിർത്തിയിലെ വിവിധ പഷ്തൂൺ ഗോത്രമേഖലകളിൽ ഭരണം നടത്തുകയും, ഇരുസർക്കാരുകൾക്കെതിരെയും അഫ്ഗാനിസ്താനിൽ സാന്നിധ്യമുറപ്പിച്ചിരിക്കുന്ന നാറ്റോ സഖ്യസേനക്കെതിരെയും ഗറില്ല മുറയിൽ യുദ്ധം നടത്തിക്കൊണ്ടിരിക്കുന്നു . താലിബാൻ അംഗങ്ങളിൽ ഭൂരിഭാഗവും പഷ്തൂൺ ഗോത്രത്തിൽപ്പെട്ടവരാണ്. ഇതിനു പുറമേ തൊട്ടടുത്ത ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള ഉസ്ബെക്കുകൾ, താജിക്കുകൾ, ചെച്ചെനുകൾ, അറബികൾ, പഞ്ചാബികൾ തൂടങ്ങിയവരും താലിബാനിലുണ്ട്. ഇപ്പോള്‍ ഒളിവിൽ കഴിയുന്ന മുല്ല മുഹമ്മദ് ഒമർ ആണ് താലിബാന് നേതൃത്വം നൽകുന്നത് . ഒമറിന്റെ ആദ്യകാല സൈന്യാധിപർ, ചെറുകിട സൈന്യത്തലവന്മാരും മദ്രസ അദ്ധ്യാപകരും അടങ്ങിയതായിരുന്നു. പോരാളികളാകട്ടെ, പാകിസ്താനിലെ മതപാഠശാലകളിലെ വിദ്യാർത്ഥികളായ അഫ്ഗാൻ അഭയാർത്ഥികളായിരുന്നു. പാകിസ്താൻ സർക്കാറിൽ നിന്നും പ്രത്യേകിച്ച് പാകിസ്താൻ ചാരസംഘടനയായ ഐ.എസ്.ഐയിൽ നിന്നും താലിബാന് പരീശീലനവും പണവും മറ്റു സഹായങ്ങളും ലഭിച്ചിരുന്നു. പാകിസ്താനിലെ പ്രമുഖ ഇസ്ലാമികസംഘടനയായ ജാമിയത്ത് ഉലമയി ഇസ്ലാം (ജെ.യു.ഐ.) ആണ് താലിബാൻ അംഗങ്ങൾക്കായുള്ള മതപാഠശാലകൾ‌ നടത്തിയിരുന്നത്.
ഏതാണ്ട് അഞ്ചുവർഷത്തോളം അഫ്ഗാനിസ്താന്റെ തലസ്ഥാനമായ കാബൂളും രാജ്യത്തിന്റെ ഭൂരിഭാഗവും നിയന്ത്രണത്തിലാക്കിയിരുന്ന താലിബാൻ, ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താൻ എന്നാണ് അവരുടെ രാജ്യത്തെ വിളിച്ചിരുന്നത്. ഇക്കാലത്ത് പാകിസ്താൻ, സൗദി അറേബ്യ, യു.എ.ഇ. എന്നീ മൂന്നു രാജ്യങ്ങൾ‌ മാത്രമേ താലിബാന്റെ സർക്കാരിനെ അംഗീകരിച്ചിരുന്നുള്ളൂ. അഫ്ഗാനിസ്താനിൽ അധികാരം നഷ്ടപ്പെട്ടെങ്കിലും പാകിസ്താനിലെ അതിർത്തിപ്രദേശങ്ങളിൽ നിർണായകമായ സ്വാധീനം ചെലുത്താൻ ഇപ്പോഴും താലിബാന് സാധിക്കുന്നുണ്ട്.
അഫ്ഗാനിസ്താനിൽ മുജാഹിദീൻ സർക്കാരിന്റെ ഭരണകാലത്ത്, 1994 മദ്ധ്യത്തോടെ മുല്ല മുഹമ്മദ് ഒമറിന്റെ കീഴിലുള്ള ഒരു ചെറിയ സംഘമായാണ് താലിബാന്റെ ആരംഭം. ഒരു ഘൽജി പഷ്തൂൺ ആയിരുന്ന ഒമർ സോവിയറ്റ് യുദ്ധകാലത്ത് വിവിധ പ്രതിരോധകക്ഷികൾക്കൊപ്പം സൈന്യത്തിൽ പ്രവർത്തിച്ചിട്ടുണ്ട്.
1994 സെപ്റ്റംബർ/ഒക്ടോബർ സമയത്ത്, ഗുൾബുദ്ദീൻ ഹെക്മത്യാറിന്റെ ഹിസ്ബ്-ഇ ഇസ്ലാമിയുടെ നിയന്ത്രണത്തിലായിരുന്ന സ്പിൻ ബാൾഡാക്കിലെ (Spin Baldak) ഒരു അതിർത്തികേന്ദ്രം (ബോർഡർ പോസ്റ്റ്) കൈയടക്കുന്നതോടെയാണ് താലിബാൻ ആദ്യമായി ജനശ്രദ്ധയിൽ വരുന്നത്. ഏതാണ്ട് ഇതേ സമയത്തുതന്നെ, തോബ അച്ചാക്സായ്-ലുള്ള ഹെക്മത്യാറീന്റെ ഒരു ആയുധകേന്ദ്രവും താലിബാൻ പിടിച്ചെടുത്തു. 1994 നവംബറിൽ ഒരു പാകിസ്താൻ പ്രതിനിധിസംഘത്തെ താലിബാൻ ബന്ധിയാക്കിയിരുന്നു.
1994 നവംബർ 5-ന്, താലിബാൻ, കന്ദഹാറിന്റെ നിയന്ത്രണം പിടിച്ചെടുത്തു. അക്കാലത്ത് കാബൂളിൽ ഭരണത്തിലിരുന്ന പ്രൊഫസർ റബ്ബാനിയുടെ നേരിയ നിയന്ത്രണം മാത്രമുണ്ടായിരുന്ന കന്ദഹാറിലെ മുല്ല നഖ്വിബ് അഖുന്ദ്സാദേയുടെ നേതൃത്വത്തിലുള്ള സർക്കാർ സൈന്യം, യുദ്ധം ചെയ്യാതെ തന്നെ താലിബാനു മുൻപിൽ ആയുധം വച്ച് കീഴടങ്ങി. കന്ദഹാറിന് ചുറ്റുപാടുമുള്ള മറ്റു നേതാക്കളും ഇതേ രീതിയിൽ താലിബാനു മുൻപാകെ കീഴടങ്ങി. ഇതിനെത്തുടർന്ന് പാകിസ്താന്റെയും അമേരിക്കയുടേയും ഉദ്യോഗസ്ഥർ, കന്ദഹാർ സന്ദർശിച്ച് താലിബാനുമായി ബന്ധം പുലർത്താനാരംഭിച്ചു.
1994 നവംബറിൽത്തന്നെ, കന്ദഹാറിനു വടക്കും, വടക്കുകിഴക്കുമായുള്ള ഉറൂസ്ഗാൻ, സാബൂൾ പ്രവിശ്യകൾ, താലിബാന്റെ നിയന്ത്രണത്തിലായി. പ്രതിരോധകക്ഷികളുടെ സൈനികനേതാക്കൾക്കെതിരെ പൊതുവേ ജനങ്ങൾക്കുണ്ടായിരുന്ന വികാരം, താലിബാന് മുതലെടുക്കാൻ സാധിച്ചു എന്നതിന് പുറമേ, തങ്ങളുടെ എതിരാളികളെ, പണം കൊടുത്തും താലിബാൻ തങ്ങളുടെ പക്ഷത്തേക്ക് വരുത്തിയിരുന്നു എന്നും പറയപ്പെടുന്നുണ്ട്.
പടീഞ്ഞാറ്‌ ദുറാനി അലിസായ് വംശത്തിലെ, ഗഫ്ഫാർ അഖുന്ദ്സാദേയുടെ നേതൃത്വത്തിലുള്ള എതിർപ്പുകൾ 1995 ജനുവരി മദ്ധ്യത്തോടെ താലിബാൻ അടിച്ചമർത്തി. ഇതിനു ശേഷം താലിബാൻ ഗസ്നിയിലേക്ക് നീങ്ങി. ഹെക്മത്യാറുടെ സേനയിൽ നിന്ന് ആക്രമണം നേരിട്ടതൊടെ, ഗസ്നിയിലെ തദ്ദേശീയസൈനികനേതാവായിരുന്ന താജ് മുഹമ്മ്ദ്, താലിബാനോടൊപ്പം ചേർന്നു. ഹിസ്ബ് ഇ ഇസ്ലാമിയുടെ വീണ്ടുമുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന് റബ്ബാനിയുടേയും നബി മുഹമ്മദിയുടേയും സൈന്യങ്ങളും താലിബാനോടൊപ്പം ചേർന്നിരുന്നു
ഗസ്നിയിൽ നിന്നും പിൻവാങ്ങിയ ഹെക്മത്യാറിന്റെ സേനയെ 1995 ഫെബ്രുവരിയിൽ കാബൂളിൽ നിന്നും, തുടർന്ന് കാബൂളിന് 25 കിലോമീറ്റർ തെക്കുള്ള അവരുടെ ആസ്ഥാനമായിരുന്ന ചാരാസ്യാബിൽ നിന്നും താലിബാൻ തുരത്തി. കാബൂളിന് കിഴക്കുള്ള സരോബി-യിലേക്ക് ഹെക്മത്യാർ പലായനം ചെയ്തു. ഇതുമൂലം, കാബൂളിലെ റബ്ബാനിയുടെയും മുജാഹിദീൻ സർക്കാരിന്റേയും സ്ഥാനം താൽക്കാലികമായി ശക്തിപ്പെട്ടു.
ഹെക്മത്യാറിനെ പരാജയപ്പെടുത്തിയതിനെത്തുടർന്ന് തുടർന്ന് ഹസാരകളും, ഇസ്മാഈലികളും ഉസ്ബെക്കുകളും താലിബാനുമായി ചേർന്ന് റബ്ബാനിയുടെ സൈന്യത്തിനെതിരെ പൊരുതാനും കാബൂൾ നിയന്ത്രണത്തിലാക്കാനുമാരംഭിച്ചു
1995 മാർച്ച് 19-ന് താലിബാൻ ആദ്യത്തെ പരാജയം രുചിച്ചു. ഈ ദിവസം, റബ്ബാനിയുടെ സൈനികനേതാവായിരുന്ന അഹ്മദ് ഷാ മസൂദ്, ചാരസ്യാബ് പിടിക്കുകയും, കാബൂളിന്റേയും പരിസരപ്രദേശങ്ങളുടേയും നിയന്ത്രണം കൈക്കലാക്കുകയും ചെയ്തു. പരാജയപ്പെട്ടതോടെ താലിബാന്റെ സഖ്യം പിളർന്നു .
തെക്കൻ കാബൂളിൽ നിന്നു പിൻ‌വാങ്ങേണ്ടിവന്നതോടെ ഹെറാത്ത് ലക്ഷ്യമാക്കി വടക്കുപടിഞ്ഞാറുദിശയിലേക്ക് താലിബാൻ നീങ്ങാൻ തുടങ്ങി. ഇതേ സമയം, ഹെറാത്തിലെ ഇസ്മാഈൽ ഖാൻ, കന്ദഹാറിലേക്ക് അധികാരം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. 1995 ഓഗസ്റ്റ് പകുതിയോടെ, ഇദ്ദേഹം കന്ദഹാറിന് സമീപത്തെത്തുകയും ചെയ്തു. തിരിച്ചടിച്ച താലിബാൻ, ഷിൻഡൻഡീലെ വ്യോമകേന്ദ്രം, സെപ്റ്റംബർ 3-നും, ഹെറാത്ത് സെപ്റ്റംബർ 5-നും പിടീച്ചടക്കി. ഇസ്മാഈൽ ഖാൻ ഇറാനിലേക്ക് പലായനം ചെയ്തു. ഇതോടെ താലിബാന് പാകിസ്താൻ സഹായം നൽകുന്നുണ്ടെന്ന് റബ്ബാനി പരസ്യമായി തന്നെ ആരോപിച്ചു.
1996-ലും താലിബാൻ അവരുടെ മുന്നേറ്റം തുടർന്നു. 1996 ഏപ്രിൽ മുതൽ താലിബാൻ നേതാവ് മുല്ല മുഹമ്മദ് ഒമർ, അമീർ അൽ മുമിനിൻ (വിശ്വാസികളുടെ പടനായകൻ) എന്ന് അറിയപ്പെടാൻ തുടങ്ങി. 1996 ജൂണിൽ റബ്ബാനിയുടെ ഗവർണറെ പരാജയപ്പെടുത്തി, മദ്ധ്യ അഫ്ഗാനിസ്താനിലെ ഗോർ പ്രവിശ്യയുടെ തലസ്ഥാനമായ ചാഗരാൻ താലിബാൻ അധീനതയിലാക്കി. ഈ നടപടിയിൽ ജനറൽ ദോസ്തമിന്റെ നേതൃത്വത്തിലുള്ള ഉസ്ബെക്കുകളുടേയും, ഹിസ്ബ് ഇ വാഹ്ദത്തിന്റേയ്യും പിന്തുണ താലിബാന് ലഭിച്ചിരുന്നു
അഫ്ഗാനിസ്താന്റെ പടിഞ്ഞാറും മദ്ധ്യഭാഗവും നിയന്ത്രണത്തിലാക്കിയതിനു ശേഷം, താലിബാൻ സാവധാനം കാബൂളിലേക്ക് നീങ്ങാൻ തുടങ്ങി. 1996 സെപ്റ്റംബർ 11-ന് തലിബാൻ, ജലാലാബാദ് പിടീച്ചെടുത്തു. സെപ്റ്റംബർ 26-ന് മസൂദിന്റെ സൈന്യം കാബൂളിൽ നിന്നും പിൻവാങ്ങി. അങ്ങനെ താലിബാൻ, കാബൂളിൽ പ്രവേശിച്ചു.
താലിബാൻ കാബൂളിലെത്തിയതിനെത്തുടർന്ന് റബ്ബാനിയും താലിബാൻ സഖ്യത്തിൽ ചേർന്നു. എങ്കിലും വടക്കുനിന്ന് മസൂദ് പോരാട്ടം തുടർന്നുകൊണ്ടിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ കാബൂളിന്റെ വടക്കുള്ള പ്രദേശങ്ങളിൽ താലിബാനും മസൂദും തമ്മിലുള്ള യുദ്ധം തുടർന്നുകൊണ്ടിരുന്നു
കാബൂൾ കൈയടക്കിയതിനു ശേഷം നിരവധി ഉത്തരവുകൾ പ്രഖാപിച്ചു. പെൺകുട്ടികൾക്കായുള്ള വിദ്യാലയങ്ങൾ അടച്ചുപൂട്ടി, സ്തീകളെ ഒറ്റക്ക് വീട്ടിനു പുറത്തിറങ്ങുന്നതും പുറത്ത് പണി ചെയ്യുന്നതിൽ നിന്നും വിലക്കി. സംഗീതത്തിനും സംഗീതകാസറ്റുകൾക്കും വിലക്കേർപ്പെടുത്തി. പട്ടം പറത്തലും പ്രാവുവളർത്തലും നിരോധിച്ചു. പുരുഷന്മാർ താടിവളർത്തുന്നത് നിർബന്ധമാകി. മുൻപ് കന്ദഹാറിലും ഹെറാത്തിലും താലിബാൻ ഈ നയമങ്ങൾ നടപ്പിലാക്കിയിരുന്നെങ്കിലും, കൂടുതൽ പരിഷ്കൃതരായിരുന്ന ജനങ്ങൾ വസിച്ചിരുന്ന കാബൂളിൽ ഈ നടപടികൾ അസ്വാരസ്യങ്ങളുണ്ടാക്കി. കാബൂൾവാസികൾ താലിബാനെ രാജ്യത്തെ മദ്ധ്യകാലത്തേക്ക് നയിക്കുന്ന പിന്തിരിപ്പന്മാരായി കണക്കാക്കി. ഇതിനു പുറമേ, മുൻ കമ്മ്യൂണിസ്റ്റ് പ്രസിഡണ്ടായിരുന്ന നജീബുള്ളയേയും സഹോദരൻ ഷാപൂർ അഹ്മദ്സായേയും താലിബാൻ കൊലപ്പെടുത്തി. 1997-ന്റെ തുടക്കമായപ്പോഴേക്കും തെക്കും പടിഞ്ഞാറൂം അഫ്ഗാനിസ്താൻ മുഴുവനും താലിബാന്റെ നിയന്ത്രണത്തിലായി. ഇക്കാലത്ത് റബ്ബാനിയും മസൂദും വടക്കുകിഴക്കൻ ഭാഗങ്ങളും, ജനറൽ ദോസ്തം, വടക്കൻ അഫ്ഗാനിസ്താന്റേയും നിയന്ത്രണം കൈയാളിയിരുന്നു . വടക്കൻ അഫ്ഗാനിസ്താനിലെ ജനറൽ അബ്ദുൾ റഷീദ് ദോസ്തം, ഇടക്കാലത്ത് താലിബാനോടൊപ്പം ചേർന്ന് റബ്ബാനിയുടെ സർക്കാരിനെതിരെ പോരാടിയെങ്കിലും പിന്നീട് താലിബാന്റെ ശത്രുപക്ഷത്തായി. മസാർ ഇ-ശരീഫ് കേന്ദ്രമായി ഒരു ഭരണകൂടം തന്നെ കെട്ടിപ്പടുത്ത അബ്ദുൾ റഷീദ് ദോസ്തമിന് മികച്ച ഒരു സൈന്യത്തിന്റേയും വിദേശരാജ്യങ്ങളുടേയും പിന്തുണയുണ്ടായിരുന്നു.
1997 മേയ് 19-ന് ദോസ്തമിന്റെ വിദേശകാര്യവക്താവും വിമതനുമായിരുന്ന ജനറൽ അബ്ദ് അൽ മാലിക് പഹ്ലാവാൻ, പാകിസ്താൻ സർക്കാരിന്റെ പിന്തുണയോടെ താലിബാനുമായി ധാരണയിലെത്തി. ഇതിനെത്തുടർന്ന് അബ്ദ് അൽ മാലിക് പഹ്ലവാന്റേയും താലിബാന്റേയും സംയുക്തസൈന്യം, മേയ് 24-ന് മസാർ-ഇ ശരീഫ് പിടിച്ചെടുത്തു. ദോസ്തം, തുർക്കിയിലേക്ക് പലായനം ചെയ്തു.
ഇതിനെത്തുടർന്ന് പാകിസ്താൻ, സൗദി അറേബ്യ, യു.എ.ഇ. എന്നീ രാജ്യങ്ങൾ, താലിബാനെ അഫ്ഗാനിസ്താനിലെ ഭരണാധികാരികളായി അംഗീകരിച്ചു. മസാർ-ഇ ശരീഫിനു ശേഷം, ബദാഖ്ശാന്റെ അതിർത്തിയിലുൾല ഖുണ്ടുസും താലിബാൻ പിടിച്ചെടുത്തു. ഇതോടെ റബ്ബാനിയും രാജ്യം വിട്ടു. അങ്ങനെ അഫ്ഗാനിസ്താൻ ഏതാണ്ട് പൂർണമായും താലിബാന്റെ നിയന്ത്രണത്തിലായി .
മസാർ-ഇ ശരീഫ് പിടിച്ചടക്കിയതിനു ശേഷം ഇവിടേയും തെക്കൻ അഫ്ഗാനിസ്താനിലെന്ന പോലെ തീവ്ര-ഇസ്ലാമികനിയമങ്ങൾ അടിച്ചേൽപ്പിക്കാൻ താലിബാൻ ശ്രമിച്ചു. മേഖലയിലെ ഉസ്ബെക്കുകളും ഹസാരകളും ഇതിനെ എതിർക്കുകയും മേയ് 28-ന് ഇവിടെ ഒരു വന്‍ കലാപം തന്നെ പൊട്ടിപ്പുറപ്പെടുകയും ആയിരക്കണക്കിന് താലിബാൻ അംഗങ്ങൾ കൊല്ലപ്പെടുകയും ചെയ്തു. ഇതേ സമയം അഹ്മദ് ഷാ മസൂദ്, സലാങ് തുരങ്കത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തതു മൂലം, താലിബാൻ പടയാളികൾക്ക് കാബൂളിലേക്ക് പിന്മാറാനുള്ള വഴിയഞ്ഞതോടെ വെട്ടിലാകുകയും ചെയ്തു.
1997-ലെ മഞ്ഞുകാലമായപ്പോഴേക്കും താലിബാന് വടക്കൻ അഫ്ഗാനിസ്താന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഈ സമയത്ത് ജനറൽ ദോസ്തം, മസാർ-ഇ ശരീഫിൽ തിരിച്ചെത്തി. മസൂദും അയാളുടെ പഞ്ച്ശീരി സേനയും കാബൂളിന് വടക്കുള്ള സമതലപ്രദേശങ്ങളും, തന്ത്രപ്രധാനമായ സലാങ്ങ് ചുരവും നിയന്ത്രണത്തിലാക്കി. അങ്ങനെ താലിബാൻ ഒരു വൻ തിരിച്ചടിയായി. പിന്നീട് 1998 ഓഗസ്റ്റിൽ നടന്ന ഒരു പോരാട്ടത്തിൽ താലിബാൻ വീണ്ടും മസാർ-ഇ ശരീഫ് പിടിച്ചു. ബദാഖ്ശാനിലെ അഹ്മദ് ഷാ മസൂദ് മാത്രമായിരുന്നു പിന്നീട് താലിബാന് എതിരാളിയായുണ്ടായത്. 2001 വരെ ഈ സ്ഥിതി തുടർന്നു.
നജീബുള്ളയുടെ പതനത്തിനു ശേഷം, യു.എസ്സിന് അഫ്ഗാനിസ്താനിലെ കാര്യങ്ങളിൽ അത്ര താല്പര്യമുണ്ടായിരുന്നില്ല എങ്കിലും അമേരിക്ക, പാകിസ്താന്റെ നയത്തെ പിന്തുണച്ചുപോന്നു. 1994 മദ്ധ്യം മുതൽക്കേ പാകിസ്താൻ, താലിബാനെ പരോക്ഷമായി പിന്തുണ നൽകിപ്പോന്നിരുന്നു.
എന്നാൽ 1997 നവംബറോടെ, താലിബാനോടുള്ള യു.എസ്. നയങ്ങൾക്ക് മാറ്റം സംഭവിച്ചു. മനുഷ്യാവകാശലംഘനം, രാജ്യത്തെ കറുപ്പിന്റേയും ഹെറോയിന്റേയും വൻ ഉൽപ്പാദനം എന്നിവയാണ് ഇതിനുള്ള കാരണമായത്. സി.ഐ.എ. ഫാക്റ്റ് ബുക്ക് അനുസരിച്ച് ബർമ്മ കഴിഞ്ഞാൽ ലോകത്തെ കറുപ്പിന്റേയും അനുബന്ധ ഉൽപ്പന്നങ്ങളുടേയ്യും ഏറ്റവും വലിയ കയറ്റുമതി അഫ്ഗാനിസ്താൻ നിന്നായിരുന്നു. ഒസാമ ബിൻ ലാദന് താലിബാൻ അഭയം കൊടുത്തത്, അമേരിക്കൻ നയവ്യതിയാനത്തിന് പ്രധാനകാരണമായി.
1998-ൽ വടക്കുകിഴക്കൻ അഫ്ഗാനിസ്താനിലുണ്ടായ വൻ ഭൂകമ്പങ്ങളും ഇക്കാലയളവിലെ വൻ വരൾച്ചകളും, ആയിരക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കി. താലിബാൻ, ഒസാമ ബിൻ ലാദനെ സഹായിക്കുന്നു എന്ന പേരിൽ, ബാഹ്യലോകത്തുനിന്നുള്ള ഒറ്റപ്പെടലും, രാജ്യത്തെ സ്ഥിതിഗതികൾ സങ്കീർണ്ണമാക്കി. 1999-ൽ വ്യോമ ഉപരോധം അടക്കം, ശക്തമായ ഉപരോധങ്ങൾ ഐക്യരാഷ്ട്രസഭ, അഫ്ഗാനിസ്താനെതിരെ ഏർപ്പെടുത്തി. 2000 ഡിസംബറിൽ, ആയുധ ഉപരോധം അടക്കം ചേർത്ത് ഈ ഉപരോധങ്ങൾ ശക്തിപ്പെടുത്തുകയും രാജ്യത്തിന് പുറത്തുള്ള താലിബാന്റെ എല്ലാ സ്വത്തുവകകളും മരവിപ്പിക്കുകയും ചെയ്തു.
2001 ആയപ്പോഴേക്കും രാജ്യത്തെ ജനങ്ങൾക്കിടയിൽ തങ്ങളുടെ സ്വാധീനം നിലനിർത്താനും പുറം ലോകത്തെ തങ്ങളുടെ ശക്തി അറിയിക്കാനുമായി, ഇസ്ലാമികകാലത്തിനു മുൻപുള്ള എല്ലാ ചരിത്രസ്മാരകങ്ങളും തകർക്കുന്ന നടപടിയിൽ താലിബാൻ ഏർപ്പെട്ടു. 2001 മാർച്ച് ആദ്യത്തോടെ രാജ്യത്തെ മിക്കവാറും ചരിത്രാവശിഷ്ടങ്ങളും നശിപ്പിക്കപ്പെട്ടു. ബാമിയാനിലെ പ്രശസ്തമായ ബുദ്ധപ്രതിമകൾ ഇക്കൂട്ടത്തിൽപ്പെടുന്നു
സൗദി-അമേരിക്കൻ സമ്മർദ്ദഫലമായി സുഡാനിൽ നിന്നും പലായനം ചെയ്ത ഒസാമ ബിൻ ലാദൻ, 1996-ൽ അഫ്ഗാനിസ്താനിൽ അഭയം പ്രാപിച്ചു. 2001 സെപ്റ്റംബർ 11-ന് അമേരിക്കയിൽ നടന്ന ഭീകരാക്രമണത്തിൽ സൂത്രധാരനെന്നാരോപിച്ച്, ഒസാമ ബിൻ ലാദനെ വിട്ടുതരാൻ അമേരിക്ക താലിബാനോട് ആവശ്യപ്പെട്ടു. ഇതിനു തയാറാവാതിരുന്ന താലിബാനു നേരെ അമേരിക്കൻ നേതൃത്വത്തിൽ നാറ്റോ സൈന്യം ആക്രമണമാരംഭിച്ചു. മാത്രമല്ല താലിബാന്റെ എതിരാളികളായിരുന്ന വടക്കൻ സഖ്യത്തിന് അമേരിക്ക സഹായങ്ങൾ നൽകാനും ആരംഭിച്ചു.
1996-ൽ താലിബാനെതിരെ പോരാടുന്നതിന് അഫ്ഗാനിസ്താനിലെ മുജാഹിദീൻ സർക്കാർ രൂപം കൊടുത്ത ഒരു സൈനിക-രാഷ്ട്രീയമുന്നണിയാണ് വടക്കൻ സഖ്യം എന്ന് പൊതുവേ അറിയപ്പെടുന്ന യുണൈറ്റഡ് ഇസ്ലാമിക് ഫ്രണ്ട് ഫോർ ദ സാൽവേഷൻ ഓഫ് അഫ്ഗാനിസ്താൻ (ജഭായി മുത്താഹിദി ഇസ്ലാമിയി മില്ലി ബരായി നജാതി അഫ്ഗാനിസ്താൻ). യു.ഐ.എഫ്. എന്ന ചുരുക്കരൂപത്തിലും അറിയപ്പെടുന്നു. താലിബാന്റെ ഉയർച്ചയോടെ, അതുവരെ പരസ്പരം പോരടിച്ചിരുന്ന മുജാഹിദീൻ കക്ഷികൾ താലിബാനെതിരായി ഒന്നിച്ചുനിന്ന് പോരാടുന്നതിനാണ് ഈ ഐക്യവേദി രൂപീകരിച്ചത്. വടക്കൻ അഫ്ഗാനിസ്താൻ ആയിരുന്നു ഇവരുടെ ശക്തികേന്ദ്രം എന്നതിനാലാണ് സഖ്യത്തിന് വടക്കൻ സഖ്യം എന്ന പേരുവന്നത്. 1996 ഒക്ടോബറിൽ കാബൂളിന് വടക്കുള്ള ബാഖ്‌ലാൻ പ്രവിശ്യയിലെ ഖിൻ‌ജാനിൽ വച്ച് അഹ്മദ് ഷാ മസൂദും അബ്ദുൾ റഷീദ് ദോസ്തവും, താലിബാനെതിരെ ഒരു സഖ്യമുണ്ടാക്കാനുള്ള ഒരു കരാറിലെത്തി. ഇതാണ് വടക്കൻ സഖ്യത്തിന്റെ രൂപീകരണത്തിൽ നിർണ്ണായകമായത്. അന്ന് ഇരുവരുടേയും നിയന്ത്രണത്തിലുണ്ടായിരുന്ന ഒമ്പത് വടക്കൻ പ്രവിശ്യകളിൽ പരമ്പരാഗതരീതിയിലുള്ള ഒരു സർക്കാർ ഉണ്ടാക്കുന്നതിനുമായിരുന്നു ഈ കരാർ. ഒരു പ്രവിശ്യയുടെ നിയന്ത്രണം കൈവശമുണ്ടായിരുന്ന ഷിയകളുടെ നേതാവായ അബ്ദുൾ കരീം ഖലീലിയും ഈ കരാറിൽ ഒപ്പുവച്ചു. മസാർ-ഇ ശരീഫിലെ റഷ്യൻ കോൺസുൽ ജനറൽ ആയിരുന്ന ഒലെഗ് നെവെലയേവിന്റെ സാന്നിധ്യത്തിൽ നടന്ന ഈ കരാറിന് റഷ്യയുടെ നയതന്ത്രപിന്തുണയുമുണ്ടായിരുന്നു. ഈ സമയത്ത് പത്തൊമ്പത് പ്രവിശ്യകൾ താലിബാന്റെ നിയന്ത്രണത്തിലായിരുന്നു.
വടക്കൻ സഖ്യത്തിന് ആദ്യകാലങ്ങളിൽ താലിബാനെതിരെ പിടിച്ചുനിൽക്കാനായെങ്കിലും താലിബാന്റെ ആക്രമണങ്ങൾ മൂലം 1997 മദ്ധ്യത്തോടെ അബ്ദുൾ റഷീദ് ദോസ്തവും, ബുർഹാനുദ്ദീൻ റബ്ബാനിയുമടക്കമുള്ള പല നേതാക്കളും രാജ്യം വിട്ടതോടെ സഖ്യം, വടക്കൻ അഫ്ഗാനിസ്താനിൽ ബദാഖ്ശാനിലും പരിസരപ്രദേശത്തുമായി മാത്രം ഒതുങ്ങി. സഖ്യത്തിന്റെ നേതൃത്വം പ്രധാനമായും അഹ്മദ് ഷാ മസൂദിനായിരുന്നു.. 2001 വരെ അഫ്ഗാനിസ്താനിൽ താലിബാനെതിരെ പോരാടി നിന്ന ഒരേയൊരു സൈനികനേതാവായിരുന്നു മസൂദ്. 2001 സെപ്റ്റംബറിൽ അൽ ഖ്വയ്ദയുടെ പ്രവർത്തകർ മസൂദിനെ വധിച്ചതോടെ വടക്കൻ സഖ്യത്തിന്റെ സേനാംഗങ്ങൾ ആശയക്കുഴപ്പത്തിലുമായി.
എന്നാൽ 2001 സെപ്റ്റംബർ 11-ന് അമേരിക്കയിൽ നടന്ന ഭീകരാക്രമണത്തിന് ഉത്തരവാദിയെന്ന് ആരോപിക്കപ്പെട്ട ഒസാമ ബിൻ ലാദനെ വിട്ടുകിട്ടുന്നതിന് അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യസേന താലിബാനെതിരെ സൈനികനടപടി ആരംഭിച്ചതോടെ, അവർ വടക്കൻ സഖ്യത്തെ കൂട്ടുപിടിച്ചു. അങ്ങനെ വടക്കൻ സഖ്യത്തിന് അമേരിക്കയുടേയും ബ്രിട്ടന്റേയും സൈനികസഹായങ്ങൾ ലഭിച്ചു. പാശ്ചാത്യസൈനികസഹായത്തോടെ വടക്കൻ സഖ്യം കൂടുതൽ ശക്തിപ്രാപിച്ചു
2001 അവസാനം, അമേരിക്കൻ വ്യോമസേനയുടെ പിന്തുണയിൽ, താലിബാനിൽ നിന്നും അഫ്ഗാനിസ്താന്റെ ഭൂരിഭാഗം പ്രദേശങ്ങളും തിരിച്ചുപിടിക്കാൻ വടക്കൻ സഖ്യത്തിനായി.
2001 ഒക്ടോബർ മാസം തുടക്കം, അമേരിക്കൻ-ബ്രിട്ടീഷ് സമ്യുക്തസേന, താലിബാൻ കേന്ദ്രങ്ങൾക്കുനേരെ ശക്തമായ ബോബാക്രമണം തുടങ്ങിയിരുന്നു. നവംബർ 9-ന് വടക്കൻ സഖ്യം, മസാർ-ഇ ശരീഫിന്റെ നിയന്ത്രണം കൈക്കലാക്കി. തുടർന്ന് ഇവർ രാജ്യത്തിന്റെ വടക്കുഭാഗത്തിന്റെ മുഴുവൻ നിയന്ത്രണമേറ്റെടുത്തു. പടിഞ്ഞാറ്‌ ഹെറാത്ത്, നവംബർ 12-നും, തലസ്ഥാനമായ കാബൂൾ, നവംബർ 13-നും, വടക്കൻ സഖ്യത്തിന്റെ നിയന്ത്രണത്തിലായി.
നവംബർ 14-ന് പാകിസ്താൻ അതിർത്തിയിലുള്ള ജലാലാബാദും വടക്കൻ സഖ്യത്തിന്റെ നിയന്ത്രണത്തിലായി. വടക്കുഭാഗത്ത് താലിബാന്റെ നിയന്ത്രണത്തിൽ അവശേഷിച്ചിരുന്ന ഒരേയൊരു പട്ടണമായ ഖുണ്ടുസ്, നവംബർ 26-ന് പിടിച്ചെടുത്തു. താലിബാന്റെ നിയന്ത്രണത്തിൽ പിന്നീടുണ്ടായ ഒരേയൊരു പ്രധാന പട്ടണം കന്ദഹാർ ആയിരുന്നു. 2001 ഡിസംബർ 7-ന് ഈ പട്ടണവും താലിബാനിൽ നിന്നും വടക്കൻ സഖ്യം പിടിച്ചെടുത്തു.
താലിബാൻ ചേരിയിൽ ചില പഷ്തൂൺ നേതാക്കളെ അടർത്തി മാറ്റി പഷ്തൂണുകളെ താലിബാനെതിരെ സംഘടിപ്പിക്കുന്നതിന് നിയോഗിക്കുകയും ചെയ്തു. ഹമീദ് കർസായി, അബ്ദുൾ‌ ഹഖ് തുടങ്ങിയവർ ഇത്തരത്തിൽ അമേരിക്ക നിയോഗിച്ച പ്ഷ്തൂൺ നേതാക്കളായിരുന്നു. ഇതിൽ, മുൻ മുജാഹിദീൻ നേതാവായ അബ്ദുൾ ഹഖിനെ, താലിബാൻ ഒക്ടോബർ അവസാനം പിടികൂടുകയും കൊലപ്പെടുത്തുകയും ചെയ്തു.
പാശ്ചാത്യരുടേയും പാകിസ്താന്റേയും സ്വാധീനം മൂലം അതുവരെ താലിബാനെ പിന്തുണച്ചുകൊണ്ടിരുന്ന പല തദ്ദേശീയ ഗോത്രനേതാക്കളും താലിബാന്റെ പക്ഷത്തുനിന്ന് മാറി, ഹമീദ് കർസായിയെപ്പോലുള്ള പരമ്പരാഗത പഷ്തൂൺ നേതാക്കളുടെ പിന്നിൽ അണിനിരക്കാൻ തുടങ്ങി. അങ്ങനെ താലിബാനുമായി ബന്ധമില്ലത്ത പരമ്പരാഗത പഷ്തൂൺ നേതാക്കാൾക്ക് രാഷ്ട്രീയപ്രാധാന്യം കൈവന്നു.
2001 ഒക്ടോബർ മാസം തുടക്കം, അമേരിക്കൻ-ബ്രിട്ടീഷ് സംയുക്തസേന, താലിബാൻ കേന്ദ്രങ്ങൾക്കുനേരെ ശക്തമായ ബോബാക്രമണം ആരംഭിച്ചിരുന്നു. 2001 നവംബർ മാസത്തിൽ താലിബാന്റെ നിയന്ത്രണത്തിലായിരുന്ന മിക്കവാറൂം എല്ലാ പട്ടണങ്ങളും വടക്കൻ സഖ്യത്തിന്റെ കൈയിലായി. അവസാനം താലിബാന്റെ കൈയിലുണ്ടായിരുന്ന കന്ദഹാർ, ഡിസംബർ 7-ന് വടക്കൻ സഖ്യത്തിന്റെ നിയന്ത്രണത്തിലായതോടെ താലിബാന്റെ പതനം പൂർത്തിയായി. ഇതിനു മുൻപുതന്നെ മുല്ല ഒമറൂം, ഒസാമ ബിൻ ലാദനുമുടക്കമുള്ള താലിബാൻ, അൽ ഖ്വയ്ദ നേതാക്കൾ‌ രാജ്യം വിട്ട് പാകിസ്താനിൽ ഒളിവിൽ പോകുകയും ചെയ്തു.
താലിബാന്റെ പതനത്തിനു ശേഷം, 2001 ഡീസംബറിൽ, ജർമ്മനിയിലെ ബേണിനടുത്തുള്ള പീറ്റേഴ്സ്ബർഗിൽ അഫ്ഗാനിസ്താനിലേയും വിദേശരാജ്യങ്ങളിലേയും നേതാക്കൾ ഒരു സമ്മേളനം നടത്തി. ഇതനുസരിച്ച് ഹമീദ് കർസായിയെ അഫ്ഗാനിസ്താന്റെ ഇടക്കാല പ്രസിഡണ്ട് പദവി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തി . വടക്കൻ സഖ്യം ഈ ധാരണ അംഗീകരിക്കുകയും സഖ്യത്തിലെ നിരവധി നേതാക്കൾ‌ പുതിയ സർക്കാറിൽ പ്രധാന സ്ഥാനങ്ങൾ വഹിക്കുകയും ചെയ്തു. 2004-ലെ തിരഞ്ഞെടുപ്പിൽ ഹമീദ് കർസായി പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, വടക്കൻ സഖ്യത്തിന്റെ മുൻ നേതാവായ അഹ്മദ് ഷാ മസൂദിന്റെ ഇളയ സഹോദരനായ അഹ്മദ് സിയ മസൂദിനെയാണ് വൈസ് പ്രസിഡണ്ടായി നിർദ്ദേശിച്ചത്.
ഇന്ന് വടക്കൻ സഖ്യത്തിലെ പ്രമുഖ നേതാക്കളെല്ലാം, ബുർഹാനുദ്ദീൻ റബ്ബാനി നയിക്കുന്ന യുണൈറ്റഡ് നാഷണൽ ഫ്രണ്ട് എന്ന കക്ഷിയിലാണ് പ്രവർത്തിക്കുന്നത്. ഈ കക്ഷി, പ്രസിഡണ്ട് ഹമീദ് കർസായിയുടെ ഔപചാരിക പ്രതിപക്ഷമായി വർത്തിക്കുന്നു.
താലിബാന്റെ പതനം, 2001-ൽ ഹമീദ് കർസായിയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യാനുകൂലസർക്കാരിന്റെ സ്ഥാപനത്തിന് കാരണമായി. എങ്കിലും ഇന്നും അമേരിക്കൻ/നാറ്റോ നേതൃത്വത്തിൽ അഫ്ഗാനിസ്താനിൽ താവളമുറപ്പിച്ചിട്ടുള്ള അന്താരാഷ്ട്രസേനക്കെതിരെ താലിബാൻ പൊരുതിക്കൊണ്ടിരിക്കുന്നു. അധിനിവേശ സേനകളുടെ കണ്ണില്ലാത്ത ആക്രമണത്തിൽ സിവിലിയന്മാർ നിരന്തരം കൊല്ലപ്പെടുന്നതിനാൽ അവർക്കെതിരെയുള്ള ജനരോഷം നിലവിൽ താലിബാന്റെ ജനപിന്തുണ കാര്യമായി വർധിപ്പിച്ചിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത് .നിലവിൽ അഫഗാന്റെ 80%പ്രദേശങ്ങളുടെ നിയന്ത്രണം താലിബാൻ തിരിച്ചു പിടിച്ചു കഴിഞ്ഞു എന്നൊരു വാര്‍ത്തകളും വരുന്നു
1994-ൽ താലിബാന്റെ ഉയർച്ചക്ക് പ്രധാന പങ്കുവഹിച്ച രാജ്യമാണ് പാകിസ്താൻ എന്നുമാത്രമല്ല, 1996-ൽ താലിബാൻ ഭരണകൂടത്തെ അംഗീകരിച്ച മൂന്നു രാജ്യങ്ങളിലൊന്നുമാണ് പാകിസ്താൻ (സൗദി അറേബ്യ, യു.എ.ഇ. എന്നിവയാണ് മറ്റു രാജ്യങ്ങൾ). ഇതിനും പുറമേ, പാകിസ്താൻ സൈന്യവും, രഹസ്യാന്വേഷണവിഭാഗമായ ഇന്റർ സർവീസസ് ഇന്റലിജൻസും 1980-കളുടെ തുടക്കം മുതൽ അഫ്ഗാനിസ്താനിലെ മൗലിക ഇസ്ലാമികവാദികളെ ശക്തമായി പിന്തുണക്കുകയും ഈ കണ്ണികൾ ഇന്നും നിലനിൽക്കുകയും ചെയ്യുന്നു.
2001 സെപ്റ്റംബർ 11 സംഭവങ്ങൾക്കു ശേഷ, പാകിസ്താനിലെ ഭരണാധികാരിയും സൈനികനേതാവുമായിരുന്ന ജനറൽ പർവേസ് മുഷാറഫ്, അമേരിക്കൻ സഹായത്തോടെ താലിബാനെതിരെയുള്ള നടപടികൾ ആരംഭിച്ചു. ഇതോടെ കാലങ്ങളായി, താലിബാന് നൽകിവന്നിരുന്ന സഹായങ്ങൾ പാകിസ്താൻ നിർത്തലാക്കി. എങ്കിലും ഔദ്യോഗികമാർഗ്ഗങ്ങളിലൂടെയല്ലാത്ത പല സഹായങ്ങളും താലിബാന് പാകിസ്താനിൽ നിന്നും ലഭിച്ചുകൊണ്ടിരുന്നു. ഇതേത്തുടർന്ന് പല പാകിസ്താനി സൈനിക-ഭരണതലത്തിലുള്ള ഉദ്യോഗസ്ഥർക്ക് സ്ഥാനചലനം സംഭവിക്കുകയും താലിബാനെ സഹായിക്കുന്നതിന്റെ പേരിൽ പലരും തടവിലാകുകയും ചെയ്തു.
താലിബാനടക്കമുള്ള ഇസ്ലാമികകക്ഷികൾക്ക്, പാകിസ്താൻ നൽകിപ്പോന്നിരുന്ന സഹായം മൂല, പാകിസ്താന്റെ വടക്കുപടിഞ്ഞാറൻ അതിർത്തിപ്രവിശ്യയിലും ബലൂചിസ്താനിലും ഏതാണ്ട് സ്വയംഭരണമുള്ള താലിബാനിസ്താൻ ഉടലെടുത്തു. അഫ്ഗാനിസ്താനിലെ ഹമീദ് കർസായിയുടെ സർക്കാരിന്റെ പ്രതിയോഗികൾക്ക് വളരാനായി ഇവിടം വളക്കൂറൂള്ള പ്രദേശമാണ്
പാകിസ്താനുമായുള്ള 2000 കിലോമീറ്റർ ദൈർഘ്യമുള്ള അതിർത്തിയായ ഡ്യൂറണ്ട് രേഖയാണ് അഫ്ഗാനിസ്താനിലെ പ്രശ്നങ്ങളുടെ കേന്ദ്രം. ഈ രേഖക്കപ്പുറത്ത് പ്രവർത്തിക്കുന്ന പാകിസ്താനിലെ താലിബാൻ കേന്ദ്രങ്ങൾക്കെതിരെ നടപടിയെടുക്കാൻ പാകിസ്താനിലെ സർക്കാറിന് സാധിക്കുന്നില്ലെന്ന് മാത്രമല്ല, നടപടിയെടുക്കാൻ പാകിസ്താൻ വിമുഖത കാണിക്കുകയും ചെയ്തിരുന്നു. പാകിസ്താനിലെ വലിയ വിഭാഗം ജങ്ങൾ പാശ്ചാത്യവിരുദ്ധരാണ്. അഫ്ഗാനിസ്താനുമായി അതിർത്തി പങ്കിടുന്ന പാക് പ്രവിശ്യകളായ എൻ.ഡബ്ല്യു.എഫ്.പി, ബലൂചിസ്താൻ എന്നിവയിലെ മിക്കവരും പഷ്തൂണുകളും മൗലിക ഇസ്ലാമികവാദികളും പാശ്ചാത്യവിരുദ്ധരുമാണ്. എൻ.ഡബ്ല്യു.എഫ്.പിക്കക്കത്ത്, ഫെഡറലി അഡ്മിനിസ്ട്രേഡ് ട്രൈബൽ ഏരിയാസ് എന്നറിയപ്പെടുന്ന സ്വതന്ത്രപ്രദേശങ്ങളും അഫ്ഗാൻ അതിർത്തിയോട് ചേർന്നുണ്ട്. സ്വയംഭരണമുള്ള ഈ മേഖലയിൽ പാക് സർക്കാരിന് കാര്യമായ നിയന്ത്രണമൊന്നുമില്ല. ഈ മേഖലകൾ അഫ്ഗാനിസ്താൻ സർക്കാർ വിരുദ്ധർക്കും അൽ-ഖ്വയ്ദക്കും വളക്കൂറുള്ള പ്രദേശമാണ്
                          
                             
                            ഒരു ജനതയുടെ വറ്റാത്ത കണ്ണുനീര്‍ ആയി ഇപ്പോഴും മതമൌലികഭീകരവാദം ഇപ്പോഴും രക്ത പുഴ ഒഴുക്കുന്ന കാഴ്ചയാണ് അഫ്ക്കാനില്‍ നിന്നും കാണുന്നത് മനുഷ്യ ശരീരത്തില്‍ മണ്ണുകള്‍ പുരളാന്‍ അല്ലാതെ ഈ മത ശരിയത്തിനെ കൊണ്ട് എന്ത് ഗുണമാണ് ഉണ്ടായിട്ടുള്ളത്






അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം