ആരാണ് ഈ KM ഷാജഹാന്‍, എന്തിനു വേണ്ടി അറസ്റ്റ് ചെയിതു ?
ആരാണ് ഈ KM ഷാജഹാന്‍, എന്തിനു വേണ്ടി അറസ്റ്റ് ചെയിതു ?
******************************************************************
ചങ്ങനാശ്ശേരിയിലെ മുഹമ്മദാലിയുടെയും തങ്കമ്മയുംടെയും മകനായി ജനിച്ച പാര്‍ട്ടി പ്രവര്‍ത്തകന്‍. ഒരു കാലത്ത് സിപിഎമ്മിന്‍റെ ഏറ്റവും വിശ്വസ്തനായിരുന്നു KM ഷാജഹാൻ
വി എസ് അച്യുതാനന്ദൻ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായിരുന്ന കാലത്താണ് കേരളത്തിലെ പൊതു സമൂഹത്തിനു ഈ വെക്തി സുപരിചിതരനാകുന്നത് 2001ല്‍ വി എസ് അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായപ്പോള്‍ അദ്ധേഹത്തിന്‍റെ പ്രത്യേക ക്ഷണപ്രകാരം വിഎസ്‌ന്‍റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു KM ഷാജഹാന്‍ എന്ന ഈ ചങ്ങനാശ്ശേരിക്കാരന്‍.
അതിനു മുന്‍പ് കൊച്ചി മറൈന്‍ ഫിഷറിസ് റിസര്‍ച്ച്ല്‍ പഠനം പുര്‍ത്തിയാക്കി സിഡിഎസിൽ ഗവേഷണം നടത്തുന്ന കാലത്താണ് ഷാജഹാനിലെഎഴുത്തുകളെ സിപിഐഎം തിരിച്ചറിഞ്ഞത്. ആഗോള വൽകരണത്തിനെതിരായി നടന്ന സമരങ്ങളിൽ ഷാജഹാന്‍റെ ആശയങ്ങളും വാക്കുകളും പാർട്ടിക്ക് വലിയ രീതിയില്‍ തുറുപ്പുചീട്ടായിമാറി. അങ്ങനെയിരിക്കുബോഴാണ് 1996-2001ലെ ഇടതു മുന്നണി മന്ത്രി സഭാ കാലത്ത് ആസൂത്രണബോർഡ് ഉപാധ്യക്ഷൻ ഐഎസ് ഗുലാത്തിക്കു ആക്ടിവിസ്റ്റായ ഒരു ബുദ്ധിജീവി വേണമെന്ന പാർട്ടി നിലപാടിൽ ഷാജഹാനെ ആ സ്ഥാനത്തേക്ക്നിയമിച്ചത് ഗുലാത്തിയുടെ ഫലപ്രദമായ പ്രവര്‍ത്തനങ്ങളില്‍ ഷാജഹാന്‍റെ വലിയ കഠിനാധ്വാനം തന്നെ ഉണ്ടായിരുന്നു.അങ്ങനെയിരിക്കെ 2001ലെ ഇലക്ഷനില്‍ LDF തോല്‍ക്കുകയും പ്രധിപക്ഷ നേതാവായി വി എസ് അച്യുതാനന്ദൻ വരികയും അദ്ധേഹത്തിന്‍റെ പ്രത്യേക ക്ഷണപ്രകാരം വിഎസ്‌ന്‍റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി KM ഷാജഹാന്‍ നിയമിതനായി.
വിഎസ് അച്യുതാനന്ദൻ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായിരുന്ന കാലത്താണ് കേരളത്തിലെ പൊതു സമൂഹത്തിനു സുപരിചിതരനാകുന്നത്. പിന്നീട് വി എസ് അച്യുതാനന്ദനുമായി അഭിപ്രായ വ്യത്യാസമുണ്ടായി സ്വന്തം വഴി തെരഞ്ഞെടുത്തു. വിഎസിന്റെയോ പിണറായിയുടെയോ തണലില്ലാഞ്ഞിട്ടും താനൊരു ഇടതുപക്ഷ സഹയാത്രികനാണെന്നുറക്കെപ്പറഞ്ഞു ഷാജഹാൻ പൊതുഇടങ്ങളില്‍ പ്രത്യക്ഷപെട്ടു. ഇടതു പക്ഷ സഹയാത്രികനായിരുന്ന മുഹമ്മദാലിയുടെയും മാതാവ് എൽ തങ്കമ്മയുടെയും മകനായ ഷാജഹാന്‍ എന്ത്കൊണ്ട്പാര്‍ട്ടിക്ക്അന്യമായി
ആസൂത്രണബോർഡ് ഉപാധ്യക്ഷൻ ഐഎസ് ഗുലാത്തിക്കു ആക്ടിവിസ്റ്റായ ബുദ്ധിജീവി വേണമെന്ന പാർട്ടി നിലപാടിൽ ഷാജഹാനെ ആ സ്ഥാനത്തേക്ക് ആനയിച്ചവർതന്നെ അദ്ദേഹത്തിന്‍റെ പൊതു ശത്രുക്കളായി കാലന്തരത്തിൽ മാറി. ലാവലിൻ കേസിൽ പിണറായി വിജയനെ വിചാരണ കൂടാതെ കുറ്റവിമുക്തനാക്കിയതിനെതിരേ നടത്തുന്ന നിയമപ്പോരാട്ടമാണ് പിണറായിയുടെ കണ്ണിലെ കരടായി ഷാജഹാനെ മാറ്റിയത്. വി എസ് അച്യുതാനന്ദന്‍റെ പ്രതാപ കാലത്ത് അദ്ദേഹത്തിന്‍റെ ഓഫീസിനെ നിയന്ത്രിച്ചിരുന്ന വി കെ ശശിധരൻ, എൻ ബാലകൃഷ്ണൻ, എ സുരേഷ് എന്നിവർക്കൊപ്പം ശക്തനായിരുന്നു ഷാജഹാൻ. ഐടി ഉപദേഷ്ടാവായിരുന്ന ജോസഫ് മാത്യുവിന്‍റെയും ഷാജഹാന്‍റെയും ഉപദേശം തേടാതെ യാതൊന്നും വി എസ് ചെയ്തിരുന്നില്ലെന്നൊരു കാലം തന്നെയുണ്ടായിരുന്നു. സിപിഐഎം സംസ്ഥാനസമിതിക്കു നേരിട്ടു നിയന്ത്രണമുള്ള എകെജി സെന്റർ ബ്രാഞ്ചംഗമായിരുന്നു ഷാജഹാൻ. പക്ഷേ, വിഭാഗീയത ശക്തമാവുകയും വി എസിന്‍റെ അടുപ്പക്കാരെ പാർട്ടി പുറത്തുവിടുകയും ചെയ്തപ്പോൾ ഷാജഹാനും ആ വഴിതന്നെയായിരുന്നു ലഭിച്ചത്.
പാർട്ടിക്കു പുറത്തായെങ്കിലും പഴയ അടുപ്പക്കാർ വി എസിന്‍റെ ഒപ്പം പിന്നെയും പലയിടങ്ങളിലും ഉണ്ടായെങ്കിലും ഷാജഹാൻ ആ കൂട്ടത്തിലുണ്ടായില്ല. അങ്ങനെ വിഎസിന്‍റെയും പിണറായിയുടെയും ശത്രുവായി മാറുകയായിരുന്നു ഷാജഹാൻ. മൂന്നാർ ഓപ്പറേഷൻ സമയത്തും കിളിരൂർ കേസ് കേരളത്തില്‍ വി എസ് ചർച്ചയാക്കിയപ്പോഴും ബുദ്ധികേന്ദ്രത്തിന്‍റെ ഭാഗമായി ഷാജഹാനുണ്ടായിരുന്നു. ലാവലിനിലെ ഇടപെടലുകളും പാർട്ടിക്കും അതീതനായി വി എസിനെ വളർത്തിയ ബുദ്ധിയിലെ പങ്കുമൊക്കെയാണ് കെ എം ഷാജഹാനെന്ന വി എസിന്‍റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ ഷാജഹാനെ പിണറായിയുടെ ബദ്ധശത്രുവാക്കിയത്. ഇക്കഴിഞ്ഞ കാലങ്ങളില്‍ ഷാജഹാനെ പൂട്ടാനുള്ള താക്കോൽ തേടി നടക്കുകയായിരുന്നുപിണറായി വിജയന്‍. അങ്ങനെയാണ് ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണം സംബന്ധിച്ച കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് അമ്മ മഹിജയും ബന്ധുക്കളും ഡിജിപിയെ കാണാനെത്തിയതിയത് ഈ സമയം ഷാജഹാനും അവിടെ ഉണ്ടായിരുന്നു ഒരു പൊതു പ്രവര്‍ത്തകന്‍ എന്നുള്ള നിലയില്‍ ഷാജഹാന്‍ അവിടെ ഉണ്ടായത് കൊണ്ട് തന്നെ ഒരു വലിയ ഇരയെ കയ്യില്‍ കിട്ടിയ സന്തോഷമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹം പൊലീസിനെ ന്യായീകരിച്ചുള്ള ആദ്യ പ്രസ്താവനയില്‍ തോക്ക് സാമിയെ കുറിച്ചാണ് പറഞ്ഞത്. പിന്നീട് കെഎം ഷാജഹഹാന്‍ ആരാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ എന്നൊരു പരിഹാസ ചിരിയും ചേര്‍ത്ത് മലപ്പുറത്തെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ പിണറിയായി വിഷയം ആവര്‍ത്തിച്ചു കാണുമ്പോള്‍ തന്നെ ഈ വിഷയത്തില്‍ മുഖ്യമന്ത്രിക്കുള്ള താല്‍പര്യം എന്താണ് എന്നുള്ളത് അറിയാമല്ലോ ജിഷ്ണുവിന്‍റെ മാതാവിന്‍റെ സമരത്തിൽ പൊതു പ്രവര്‍ത്തകനായ ഷാജഹാനെത്തിയതോടെ പിണറായിയുടെ മനസിലിരുപ്പും ലാവലിനിലെ പ്രശ്നങ്ങളും വ്യക്തമായി അറിയാവുന്ന സംസ്ഥാന പൊലീസ് മേധാവിക്കു സംശയിക്കാൻ ഒന്നുമുണ്ടായിരുന്നില്ല. ഷാജഹാനെ പിടിച്ചു പൊലീസ് വാഹനത്തിൽ കയറ്റിയതോടെ പല നിലയിലും കുപ്രസിദ്ധി നേടിയ പോലീസ് ഏമാന്‍ ഇപ്പോള്‍ അദ്ദേഹം മുൻ കാലങ്ങളിലൊന്നും നേടാനാവാത്ത പ്രശസ്തികുടി നേടി അതും കേരളം ഭരിക്കുന്ന മുഖ്യന് മുന്നില്‍.
തോക്ക് സാമിയും,കെഎം ഷാജഹാനും,ഷാജിര്‍ ഖാനുമൊക്കെ ഏത് തരത്തിലുള്ള രാഷ്ട്രീയമുള്ളവരോ പശ്ചാത്തലമുള്ളവരോ ആയിക്കോട്ടെ. പക്ഷെ സംഘര്‍ഷമുണ്ടാക്കാനോ കലാപമുണ്ടാക്കാനോ അക്രമം നടത്താനോ ഇവര്‍ ശ്രമിച്ചതായോ ആയുധം കൈവശം വച്ച് ആക്രമണത്തിനൊരുങ്ങി വന്നതായോ ഒന്നും തെളിവില്ലാത്ത സ്ഥിതിക്ക് ഇവരെ കസ്റ്റഡിയിലെടുത്തത് എന്തിനു വേണ്ടി ഇവരെ അറസ്റ്റ് ചെയ്ത് ജാമ്യം നിഷേധിച്ച് അകത്തിടുന്നത് എന്തിന്‍റെ അടിസ്ഥനത്തിലാണ് ശുദ്ധ തെമ്മാടിത്തരങ്ങള്‍ കാണിച്ചു ജനത്തിന് നേരെ പരിഹാസ ചിരിയുമായി വരാന്‍ വേണ്ടിയാണോ കേരളജനത തങ്കളെ മുഖ്യമന്ത്രി കസേരയിലേക്ക് ആനയിച്ചത് ?. ഷാജഹാന് ടിപിയുടെ അനുഭവമുണ്ടാകുമോ , അതോ വര്‍ഗീസ്,രാജന്മാര്‍ വീണ്ടും ആവര്‍ത്തിക്കുമോ? പൊലീസ് എന്തുകൊണ്ടാണ് ജിഷ്ണുവിന്‍റെ ബന്ധുക്കളുടെ പ്രതിഷേധത്തെ വഴി തിരിച്ചു വിടാന്‍ ശ്രമിക്കുന്നത്? ആരുടെ താല്‍പര്യമാണ് ഇതിലൂടെ സംരക്ഷിക്കപ്പെടുന്നത്? ഡിജിപി ആസ്ഥാനത്തേയ്ക്ക് ഇവര്‍ വരുമെന്ന് നേരത്തെ തന്നെ അറിയാമായിരുന്നിട്ടും ഡിജിപിയുടെ ഭാഗത്തു നിന്നോ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നോ ഇവരെ വിളിച്ചുവരുത്തി സംസാരിക്കുകയോ ചെയിതു കൊണ്ട് മാന്യമായും വളരെ അനായാസകരമായി കൈകാര്യം ചെയ്യാമായിരുന്ന ഒരു വിഷയമാണിത്. പകരം ഇത് ഇത്രക്ക് വഷളാക്കുകയും അതിനെ ന്യായീകരിക്കാന്‍ വേണ്ടി നുണകള്‍ പടച്ച് വിടുകയും ചെയ്യുകയുമാണ് ചെയ്തത്. ജിഷ്ണുവിന്‍റെ അമ്മ അടക്കമുള്ള ബന്ധുക്കളെ കസ്റ്റഡിയില്‍ വച്ച് വിട്ടയയ്ക്കുകയും ചെയ്യുമ്പോള്‍ അതേപോലെ അവിടെ നിന്നിരുന്ന മറ്റ് അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി കേസ് ചാര്‍ജ് ചെയ്യുകയും അവര്‍ക്ക് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെടുകയും ചെയ്യുക ഇത് എത്രത്തോളം ഭയാനകമായ കാര്യമാണ്കേരളം പോലീസ് രാജിനും മറ്റും വിട്ട് കൊടുക്കാന്‍ വേണ്ടിയാണോ മുഖ്യന്‍ കളിക്കുന്നത് അതിന് സംരക്ഷണവും പ്രോത്സാഹനവും നല്‍കുന്ന സര്‍ക്കാരാണ് അതിലേറെ ഭയപ്പെടുത്തുന്നത്. വെക്തി വൈരാഗ്യം തീര്‍ക്കാനുള്ളതാണോ മുഖ്യമന്ത്രി പദം ?
അഭിപ്രായങ്ങള്‍