പ്രകൃതിയുടെ പ്രധിഭാസം



 1991 വരെ സോവിയറ്റ് റഷ്യയുടെ ഭാഗമായിരുന്ന ഇന്നത്തെ
കാസ്പിയൻ കടൽ തീരത്തെ രണ്ടു രാജ്യങ്ങളാണ് അസർബൈജാനും, തുർക്ക്മെനിസ്ഥാനും, ഈ രണ്ടു രാജ്യങ്ങളിലെ ഒരു പ്രകൃതിയുടെ പ്രധിഭാസമാണ് അസർബൈജാനിലെ യാനാർ ദാഗ് ദ്വാരങ്ങളുള്ളതുമായ മണൽക്കല്ലുകളിൽ നിന്ന് അഗ്നിനാളങ്ങൾ പുറത്തേക്കു വരുന്നത് കാസ്പിയൻ കടലിലേയ്ക്ക് തള്ളിനിൽക്കുന്ന അബ്ഷെറോൺ ഉപദ്വീപിലുള്ള ഒരു കുന്നിൻ ചരിവിലെ പ്രകൃതി വാതകം കത്തുന്നതുമൂലമാണ് ഈ കത്തുന്ന അണയാത്ത തീ നിലനിൽക്കുന്നത് ഇവിടെയുള്ള കട്ടികുറഞ്ഞതും ദ്വാരങ്ങളുള്ളതുമായ മണൽക്കല്ലുകളിൽ നിന്ന് അഗ്നിനാളങ്ങൾ 3 മീറ്ററോളം ഉയരത്തിൽ കത്തുന്നുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. മൺ ജ്വാലാമുഖികളിൽ നിന്ന് വ്യത്യസ്തമായി യാനാർ ദാഗിലെ അഗ്നി ഏകദേശം തുല്യമായ രീതിയിലാണ് ജ്വലിച്ചുകൊണ്ടിരിക്കുന്നത്. ഭൂമിയുടെ പ്രതലത്തിനടിയിൽ നിന്ന് സ്ഥിരമായി പ്രകൃതിവാതകം ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യമുള്ളത് കൊണ്ടാണിത്  1950 കളിൽ അബദ്ധത്തിൽ ഒരു ഇടയൻ തീ കൊടുത്തപ്പോഴാണ് ഇത് ശ്രദ്ധയിൽ പെട്ടതെന്ന് അഭിപ്രായമുണ്ട്.യാനാർ ദാഗിലെ അഗ്നി ഒരിക്കലും കെടാറില്ല. തീ കത്തുന്നതിനു ചുറ്റുമുള്ള അന്തരീക്ഷത്തിൽ പെട്രോളിന്റെ മണമുണ്ട്. യാനാർ ദാഗിലെ അരുവികളുടെ ഉപരിതലത്തിൽപ്പോലും തീപ്പെട്ടി ഉരച്ച് തീ കത്തിക്കുവാൻ സാധിക്കും. വിലാസ്കി നദിക്കടുത്ത് ഇത്തരം പല അരുവികളുമുണ്ട്. അസുഖങ്ങൾ ഭേദമാകാൻ നാട്ടുകാർ ഇവിടെ കുളിക്കാറുണ്ട്. ഇത്തരം വളരെക്കുറച്ച് പ്രദേശങ്ങളേ ഇപ്പോൾ ലോകത്തുള്ളൂ. ഇതിൽ ഭൂരിഭാഗവും അസർബൈജാനിലാണുള്ളത്.
ഭൗമ പ്രതലത്തിന്റെ അടിയിൽ നിന്നും വമിക്കുന്ന ഹൈഡ്രോകാർബൺ വാതകങ്ങൾ കത്തുന്നതാണ് യാനാർ ദാഗ് പ്രതിഭാസത്തിന് കാരണം എന്നാണ് വിശദീകരണം. യാനാർ ദാഗ് കൂടാതെ ഈ പ്രദേശത്ത് ഇതുപോലുള്ള മറ്റൊരു സ്ഥലമുള്ളത് ബാകുവിലെ അറ്റേഷ്ഗാഹ് ക്ഷേത്രമാണ്. യാനാർ ദാഗിനെപ്പോലെതന്നെ അറ്റേഷ്ഗാഹിലും അഗ്നിയുണ്ടായിരുന്നത് ഭൂപ്രതലത്തിനടിയിൽ നിന്ന് ഉയർന്നുവരുന്ന പ്രകൃതിവാതകം കത്തുമ്പോഴാണ്. കുറച്ചുകാലം മുൻപ് അറ്റേഷ്ഗാഹിലെ ഈ പ്രതിഭാസം നിലച്ചുപോയി. ഇപ്പോൾ അറ്റേഷ്ഗാഹിലുള്ള പ്രതിഭാസം പൈപ്പിൽ കൊണ്ടുവരുന്ന വാതകം കൃത്രിമമായി കത്തിച്ചതാണ്. യാനാർ ദാഗിലെ അഗ്നി പൂർണ്ണമായും സ്വാഭാവികമാണ്.  ഇതൊരു ആരാധനാസ്ഥലമാണ്.സൊറോസ്ട്രിയരുടെ ആരാധന കേധ്രമാണ് ആക്ഷേത്രം അവര്‍ തീയിനെയാണ് ആരാധിക്കുന്നത്. ആ ക്ഷേത്രം നിര്‍മ്മിച്ചത് ഇന്ത്യയില്‍ നിന്നും പോയാ ആളുകളാണ് എന്നും പറയപ്പെടുന്നു അവിടെ ഹിന്ദു വിഗ്രഹങ്ങള്‍ വരെയുണ്ട്. എന്നാല്‍ നമ്മുടെ നാട്ടിലെ പോലെ വൃത്തി ഹീനമായ ഒരു ചുറ്റുപാടല്ല അവിടെയൊക്കെ ഉള്ളത് എന്നത് ആരെയും അത്ഭുതപെടുത്തും.
ചെറിയ ഈ കുന്നിന്‍ മുകളില്‍ കാണുന്ന ഈ അഗ്നിമുലം അവിടെ ആരാധനയോ മറ്റോ ഒന്നുമില്ല  ഇതൊക്കെ നമ്മുടെ രാജ്യത്ത് ആയി നോക്കണം അവിടെ പിന്നെ പുജയും മറ്റുമുള്ള വൃത്തിഹീനമായ ഒരു തരത്തിലേക് തന്നെ നമ്മുടെ ആളുകള്‍ ആക്കി തീര്‍ക്കും  ഗംഗയും യമുനയും പംബയുമൊക്കെ ഉദാഹരണം . എന്നാല്‍ അസർബൈജാനില്‍ തന്നെ ഇതുപോലെ ചളി ഭുമിക്കു മുകളിലേക്ക് വരുന്ന വേറെ ഒരു സ്ഥലവുമുണ്ട് വോള്‍കാണോ കുന്നുകള്‍ എന്നാണ് അതിനു പറയപ്പെടുന്നത്‌.
     
    അതുപോലെയാണ് ഭുമിയിലെ നരഗംഎന്നറിയപ്പെടുന്ന വേറെ ഒരു പ്രധിഭാസമുള്ള രാജ്യമാണ് തുർക്ക്മെനിസ്ഥാന്‍ അവിടത്തെ കാരാകും മരുഭൂമിയിലുള്ള ഒരു ഗ്രാമമാണ് ദേർവേസ ഇവിടെയാണ്‌ ഭുമിയിലെ നരഗം എന്നറിയപ്പെടുന്ന  ഈ സ്ഥലമുള്ളതു. തുർക്ക്മെനിസ്ഥാന്‍റെ  തലസ്ഥാനമായ അഷ്ഖാബാദിൽ നിന്നും 260 കിലോ മീറ്റർ വടക്കായാണ്, വളരെ കുറച്ചു പേര്‍ താമസിക്കുന്ന ദേർവാസാ ഗ്രാമം സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ നാല്പത്തിരണ്ടു വർഷമായി കത്തിക്കൊണ്ടിരിക്കുന്ന നരകത്തിലേക്കുള്ള വാതിൽ എന്ന് പേരുള്ള ദേർവേസ് ഗർത്തം ഈ ഗ്രാമത്തിലാനുള്ളത്.  പ്രകൃതി വിഭവങ്ങളാൽ സമ്പന്നമാണ് ദേർവേസ് ഗ്രാമം. 1971-ൽ ഭൂഗർഭശാസ്ത്രജ്ഞന്മാരുടെ ഒരു സംഘം ഇവിടെ ഖനനം നടത്തിക്കൊണ്ടിരിക്കെ പ്രകൃതി വാതകം നിറഞ്ഞ വലിയൊരു ഭൂഗർഭ അറ കണ്ടെത്തി. ഡ്രില്ലിംഗിനിടയിൽ റിഗിനു താഴെയുള്ള പ്രതലം പിളരുകയും റിഗ് ഇടിഞ്ഞ് ഏകദേശം 70 മീറ്റർ വ്യാസമുള്ള വലിയൊരു ഗർത്തം രൂപപ്പെടുകയും ചെയ്തു. തുടർന്ന് അറയിൽ നിന്നും നിർഗമിച്ച ഗ്യാസ് ഗർത്തത്തിൽ നിറഞ്ഞ് ഖനനം അസാധ്യമായി തീർന്നു. മാത്രമല്ല വിഷലിപ്തമായ വാതകം അപകടകരമായി പുറത്തേക്ക് വ്യാപിക്കും എന്നവർ ഭയപ്പെടുകയും ചെയ്തു. അങ്ങനെയാണ് ഗ്യാസ് കത്തിച്ചു കളയാം എന്ന തീരുമാനത്തിൽ ഖനനസംഘം എത്തിയത്. നാലോ അഞ്ചോ ദിവസങ്ങൾക്കുള്ളിൽ കത്തി തീരാവുന്ന ഗ്യാസ് മാത്രമേ അറയിലുണ്ടാവൂ എന്നായിരുന്നു അവരുടെ കണക്കു കൂട്ടൽ. പക്ഷെ ആ കണക്കു കൂട്ടൽ തെറ്റിച്ചു കൊണ്ട് ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നു പോയി. തീ അണഞ്ഞതേയില്ല. ഇപ്പോഴും അണയാത്ത വലിയൊരു അഗ്നിഗർത്തമായി നിലവിൽ ദേർവേസ് 42-ആം വർഷത്തിലൂടെ കടന്നു പൊയ്കൊണ്ടിരിക്കുന്നു.









അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം