മുലകുടി ബന്ധം ഇസ്ലാമില്‍

 Image may contain: 2 people, meme and text

മുലകുടിബന്ധത്തെച്ചൊല്ലി പ്രവാചകപത്നി ആയിശക്കെതിരായി നടത്തപ്പെടുന്ന കുപ്രചരണം വിലയിരുത്തുന്നു


ഒരിക്കല്‍ ആയിശയെ കാണാന്‍ അഫ്‌ലഹ് അനുവാദം ചോദിച്ചു. അവര്‍ അയാള്‍ക്ക് മുമ്പില്‍ പര്‍ദ്ദയണിഞ്ഞിരുന്നു. ഇതിനെക്കുറിച്ച് നബിയോട് അവര്‍ സംസാരിച്ചു. അപ്പോള്‍ നബി പറഞ്ഞത് അഫ്‌ലഹിന്ന് മുമ്പില്‍ ആയിശ പര്‍ദ്ദയണിയേണ്ടതില്ലെന്നായിരുന്നു. കാരണം അഫ്‌ലഹ് ആയിശയുടെ മുലകുടി ബന്ധത്തിലുള്ള പിതൃസഹോദരനാണ്‌. കുടുംബബന്ധത്തിലൂടെ പവിത്രമായിത്തീരുന്നതെല്ലാം മുലകുടിബന്ധത്തിലൂടെയും പവിത്രമാകുമെന്ന് നബി അവരെ അറിയിക്കുകയും ചെയ്തു.


ആയിശ നിവേദനം: സുഹൈലിന്‍റെ മകള്‍ സഹ്ള ഒരിക്കല്‍ നബിയുടെ അരികില്‍ വന്നു പറഞ്ഞു: 'അല്ലാഹുവിന്‍റെ റസൂലെ, സാലിം എന്‍റെ അടുത്തു പ്രവേശിക്കുന്നതില്‍ അബുഹുദൈഫ:യുടെ (സഹ് ലയുടെ ഭര്‍ത്താവാണ് അബുഹുദൈഫ:) മുഖത്ത് വെറുപ്പുള്ളതായി തോന്നുന്നു.' അപ്പോള്‍ നബി പറഞ്ഞു: 'അയാള്‍ക്ക് നീ മുലപ്പാല്‍ കൊടുക്കുക.' അവള്‍ ചോദിച്ചു: അയാള്‍ വലിയ മനുഷ്യനാണല്ലോ, എങ്ങനെ ഞാന്‍ മുലപ്പാല്‍ കൊടുക്കും?' അപ്പോള്‍ നബി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: അയാള്‍ വലിയ മനുഷ്യനാണെന്ന് എനിക്കറിയാം.' (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 17, ഹദീസ്‌ നമ്പര്‍ 26)
"മസ്റൂഖ് നിവേദനം: ആഇശ പറഞ്ഞതായി അദ്ദേഹം പറഞ്ഞു: റസൂല്‍ എന്‍റെ അടുത്തു കടന്നു വന്നു. എന്‍റെ അരികെ ഒരാള്‍ ഇരിക്കുന്നുണ്ടായിരുന്നു. അത് നബിക്ക് അതിയായ പ്രയാസമുണ്ടാക്കി. നബിയുടെ മുഖത്ത് ഞാന്‍ കോപം കണ്ടു. അപ്പോള്‍ ഞാന്‍ ചോദിച്ചു: 'അല്ലാഹുവിന്‍റെ പ്രവാചകരേ, നിശ്ചയം ഇദ്ദേഹം മുലകുടി ബന്ധത്തില്‍ എന്‍റെ സഹോദരനാകുന്നു.' അപ്പോള്‍ നബി പറഞ്ഞു: 'നിങ്ങള്‍ മുലകുടി ബന്ധത്തിലുള്ള സഹോദരന്മാരെ പറ്റി ശരിക്കും നോക്കണം. വിശപ്പടങ്ങുന്ന നിലക്ക് മുല കുടിച്ചെങ്കില്‍ മാത്രമേ മുലകുടി ബന്ധം ഉണ്ടാവുകയുള്ളൂ.' (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 17, ഹദീസ്‌ നമ്പര്‍ 32).



ഇമാം സുഹ്‌രീ പറയുന്നു: ജനങ്ങളുടെ അറിവും നബി പത്നിമാരുടെ അറിവും ശേഖരിച്ചാല്‍ കൂട്ടത്തില്‍ ഏറ്റവും വിശാലം ആയിശയുടെ അറിവായിരിക്കും. 🤗🤗😂

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം