കേരളത്തിലെ 'മാ' പിള്ളയും മുത്അ വിവാഹവും

കേരളത്തിലെ 'മാ' പിള്ളയും മുത്അ വിവാഹവും
********************************************************************
ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഇസ്‌ലാമിക സമൂഹമായ മാപ്പിളമാരുടെ ആവിര്‍ഭാവത്തിന്‍റെ പ്രധാന കാരണങ്ങളിലേക്ക് ഒരു എത്തി നോട്ടം . കച്ചവടത്തിനു വന്ന അറബികള്‍ തദ്ദേശവാസികളുമായി നടത്തിയ വിവാഹബന്ധങ്ങള്‍ എങ്ങനെ ഉള്ളവയായിരുന്നു എന്നുള്ളത് പരിശോധിക്കാം.
ആദ്യമായി മാപിള എന്നുവാക്കിനെ നമ്മുക്ക് ഒന്ന് എടുത്ത് നോക്കാം. മാപ്പിള എന്ന പേരിന്‍റെ അർത്ഥം ജാമാതാവ് എന്നാണ്‌അതായത് മാതാവിന്‍റെ പിള്ള (ഉമ്മയുടെ പിള്ള ) എന്നൊക്കെ വരും . ഇത് പരിണമിച്ചാണ് മാപിള എന്ന ചുരക്കപേര്‍ ഉണ്ടാവുന്നത്. കുറച്ചു കുടി മുന്നോട്ട് പോയാല്‍ ഇതേ വാക്കുകള്‍ പിന്നെയും വര്‍ഗ്ഗം തിരിഞ്ഞു വരുന്നത് കാണാം അതിലേക്കും കുടി ഒന്ന് കണ്ണോടിച്ചു നോക്കാം.
കേരളത്തിൽ ദ്രാവിഡ സംസ്കാരം നിലനിന്നിരുന്ന കാലത്ത് ആദ്യത്തെ മതമായി ഇവിടെ പ്രചരിച്ചത് ബുദ്ധമതമായിരുന്നു എന്നുള്ളത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ.ഇവിടെയുള്ള ചക്രവർത്തിയും രാജാക്കന്മാരും ബുദ്ധമതം സ്വീകരിക്കുകയുണ്ടായി. ജനങ്ങളിൽ നിരവധി പേരും ബുദ്ധമതാനുയായികളായി. ഇങ്ങനെ പുതുതായി ബുദ്ധമതം സ്വീകരിക്കേണ്ടവർ തലമുണ്ഡനം തുടങ്ങി നിരവധി ചടങ്ങുകൾ ആചരിക്കേണ്ടതുണ്ടായിരുന്നു. ഇതിനെ മാർഗ്ഗം കൂടുക അഥവാ ധർമ്മ മാർഗ്ഗം ചേരുക എന്നാണ്‌ പറഞ്ഞിരുന്നത്. കാലക്രമേണ ഈ പദം മറ്റു മതങ്ങളിലേക്ക് ചേക്കേറുന്നതിനേയും മാർഗ്ഗപ്പിള്ള എന്ന പദം അത്തരം മതപരിവർത്തനം നടത്തിയവരേയും സൂചിപ്പിക്കാനുപയോഗിക്കപ്പെട്ടു. മാർഗ്ഗപ്പിള്ള ലോപിച്ച് മാപ്പിളയായിത്തീർന്നു. കൊച്ചിയിൽ ജൂതന്മാരേയും സുറിയാനി ക്രിസ്ത്യാനികളേയും മുഹമ്മദീയരേയും യഥാക്രമം ജൂതമാപ്പിള, നസ്രാണിമാപ്പിള, ജോനകമാപ്പിള എന്ന് വിളിച്ചിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നത്കാണാം .അതുപോലെ തന്നെയാണ് മഹാപിള്ള എന്നതിന്‍റെ വികൃതരൂപമാണ്‌ മാപ്പിള എന്നും ചിലർ കരുതുന്നു. അറബിവ്യാപാരികളേ മഹാൻ എന്ന് വിളിച്ചിരുന്നു എന്നും അവരുടെ മക്കളേ മഹാപിള്ള എന്ന് വിളിച്ചിരിക്കാംഎന്നും പറയപെടുന്നു എന്തായാലും നമുക്ക് വിഷയത്തിലേക്ക് കടക്കാം.
അറേബ്യന്‍ പേര്‍ഷ്യന്‍ സംസ്ക്കാരത്തില്‍ ഇസ്‌ലാമിന്‍റെ വരവിനു മുമ്പെയുള്ള ഒരു ആചാരമായിരുന്നു മുത്അ അല്ലെങ്കിൽ താൽക്കാലിക വിവാഹം എന്നത്. അറേബ്യയിലേയും പേര്‍ഷ്യയിലെയും സാമൂഹ്യ ചുറ്റുപാടുകളുടെയും ഗോത്രജീവിതത്തിന്‍റെയും സമാനതകളാണ് ഈ വിവാഹം പറയുന്നത്. നാടോടികളും മരുഭൂവാസികളായ ഇവര്‍ പേര്‍ഷ്യന്‍ അറേബ്യയില്‍ മറ്റു തൊഴിലുകള്‍ ചെയ്ത് ജീവിക്കാനുള്ള സാഹചര്യം ഇല്ലാത്തതിനാല്‍ ഇവരുടെ മുഖ്യജീവനോപാധി കടല്‍ കടന്നുള്ള വ്യാപാരമായിരുന്നു. ജീവിതത്തിന്‍റെ ഭൂരിഭാഗവും അവര്‍ ചെലവഴിച്ചത് കടലിലും, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുമുള്ള തുറമുഖ നഗരങ്ങളിലുമാണ്. ഓരോ സമൂഹത്തിന്‍റെയും ജീവിതരീതികളും സംസ്‌കാരവും തൊഴിലും അധിവസിക്കുന്ന പ്രദേശത്തിന്‍റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. അറബിക്കടലിന്‍റെ ഇരുതീരങ്ങളിലായി സ്ഥിതി ചെയ്യുന്ന അറേബ്യയും കേരളവും തമ്മിലുള്ള ബന്ധം ഇസ്‌ലാമിന്‍റെ ആവിര്‍ഭാവത്തിന് മുമ്പ് തന്നെ ആരംഭിച്ചിരുന്നുവെങ്കിലും കൂടുതല്‍ ശക്തമായി മാറിയത് ഇസ്‌ലാമിന്‍റെ വരവോട്കൂടിയാണ്എന്നുള്ളത് കാണാം . ഈ ബന്ധം അറബ് കേരള സങ്കര സംസ്‌കാരത്തിന്‍റെ ഉടമകളായ മാപ്പിള സമൂഹത്തിന്‍റെ വളര്‍ച്ചക്ക് സാധ്യമാക്കി.
കേരളത്തിലെയും അറേബ്യയിലേയും സാമൂഹ്യ ചുറ്റുപാടുകളുടെയും ഗോത്രജീവിതത്തിന്‍റെയും സമാനതകളാണ്ഇവിടത്തെ മുസ്ലിം മത വിശ്വാസികള്‍ ഇപ്പോഴും കൊണ്ട് നടക്കുന്നത്. അങ്ങനെ കച്ചവടാവുശ്യങ്ങള്‍ക്ക് വേണ്ടി വന്നവര്‍ ഇവിടെ മുത്അ വിവാഹങ്ങളിലൂടെയാണ് ബന്ധങ്ങള്‍ സ്ഥാപിക്കപ്പെട്ടത്എന്നുള്ളത് എത്രപേര്‍ക്ക് അറിയാം . രണ്ട് വ്യക്തികള്‍ തമ്മിലോ കുടുംബങ്ങള്‍ തമ്മിലോ ഉള്ള വിവാഹം പോലെയല്ല ഇത് മറിച്ച് വ്യത്യസ്ത സമൂഹങ്ങളുടെ സാംസ്‌കാരികമായ വെറും വിനിമയ സ്വാംശീകരണങ്ങളുടെ ഉപാധിയായിരുന്നു മുത്ത്അ എന്ന് പറയുന്ന താല്‍കാലിക വിവാഹം. കേരളത്തില്‍ ഇസ്‌ലാം കടന്നുവന്നത് ബഹുമാന്യനായ കച്ചവട അതിഥി ആയിട്ടായിരുന്നു. സമാധാനപരമായ വാണിജ്യ ബന്ധങ്ങള്‍ ഒരുക്കിയ അനുകൂല സാഹചര്യത്തില്‍ അതിവേഗത്തിലുള്ള വളര്‍ച്ചയാണ് കേരളത്തില്‍ ഇസ്‌ലാമിനുണ്ടായത്. ഇതുമുലം തദ്ദേശവാസികളുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ അറബികള്‍ക്ക് കഴിഞ്ഞത് അന്ന് മലബാറില്‍ നിലവിലുണ്ടായിരുന്ന സാമ്പത്തിക സാമൂഹ്യ സാംസ്‌കാരിക ചുറ്റുപാടുകള്‍ അനുകൂലമായിരുന്നത്കൊണ്ടു കൂടിയായിരുന്നു.
കേരളത്തില്‍ അറബികള്‍ കൂടുതലായി എത്തിച്ചേര്‍ന്നത് കോഴിക്കോടാണ്. ഇതിനുകാരണം സാമൂതിരി രാജാവില്‍ നിന്ന് ലഭിച്ച നിരന്തരമായ പ്രോല്‍സാഹനങ്ങളായിരുന്നു. അറബ് കച്ചവടക്കാരെ പ്രോല്‍സാഹിപ്പിക്കാനായി സാമൂതിരി സകലവിധ കയറ്റിറക്ക് കച്ചവടവും നടത്താനുള്ള പൂര്‍ണ്ണാവകാശവുംഇവര്‍ക്ക് നല്‍കിയിരുന്നു. പള്ളി പണിയാനും മതാനുഷ്ഠാന സ്വാതന്ത്ര്യവും നാട്ടുകാരെ ഇഷ്ടമുണ്ടെങ്കില്‍ മതത്തില്‍ ചേര്‍ക്കാനുള്ള അവകാശവും നാട്ടു സ്ത്രീകളെ വിവാഹം ചെയ്യുവാനുള്ള അനുവാദവും അവര്‍ക്ക് കല്‍പ്പിച്ചുകൊടുത്തു. കൂടാതെ കോഴിക്കോട്ടെ അമ്പാടി കോവിലകം, വലിയകോവിലകം, ചെറിയ കോവിലകം, ഏറാമ്പില്‍ കോവിലകം, അയമ്പാടി കോവിലകം, പടിഞ്ഞാറെ കോവിലകം, കിഴക്കെ കോവിലകം, കുറ്റിച്ചിറ തമ്പുരാട്ടി, തുടങ്ങിയ എട്ടോളം കോവിലകങ്ങളില്‍ നിന്ന് നാനൂറോളം സ്ത്രീകളെ മുസ്‌ലീങ്ങളുടെ ഭാര്യമാരാവാന്‍ അനുവദിച്ചിരുന്നു. ഇത്തരത്തിലുള്ള നിരുപാധിക പിന്തുണ അറബികളുമായുള്ള വിവാഹ ബന്ധങ്ങള്‍ക്ക് സാമൂതിരി നല്‍കിയതില്‍ ചില സാമ്പത്തിക ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു എന്നുള്ളതും കാണാം.
കേരളത്തിലെ പ്രധാന സുഗന്ധദ്രവ്യങ്ങളായ കുരുമുളക്, ഇഞ്ചി, ഏലം, കറുവപ്പട്ട തുടങ്ങിയവ തേടിയാണ് അറബ് കപ്പലുകളും പത്തേമാരികളും കേരളതീരത്തെത്തിച്ചേര്‍ന്നത്. ലോകമെങ്ങും ആവശ്യക്കാരുണ്ടായിരുന്ന സുഗന്ധദ്രവ്യങ്ങള്‍ ഉല്‍പാദിപ്പിച്ച മലബാറിലെ ജനങ്ങള്‍ ജാതിപരമായും മതപരമായും ഉള്ള വിലക്കുകാരണം കടല്‍ കടന്ന് എങ്ങോട്ടും പോയിരുന്നില്ല എന്നുള്ളത് ഇതില്‍ ചേര്‍ത്ത്കൊണ്ട് തന്നെ വായിക്കണം. അതുമല്ല ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലുണ്ടായിരുന്ന 'വൈശ്യ' സമുദായത്തെപ്പോലുള്ള ഒരു സംഘടിത വ്യാപാരി വര്‍ഗ്ഗം കേരളത്തിലുണ്ടായിരുന്നില്ല. ഈ കുറവ് നികത്തിയത് അറബ് വ്യാപാരികളായിരുന്നു. അതിനാല്‍ ഈ ബന്ധം സാമ്പത്തികമായി ഒരു അത്യാവശ്യമായി മാറുകയായിരുന്നു.
മരുഭൂമിയായ അറേബ്യയില്‍ മറ്റു തൊഴിലുകള്‍ ചെയ്ത് ജീവിക്കാനുള്ള സാഹചര്യം ഇല്ലാത്തതിനാല്‍ അറബികളുടെ മുഖ്യജീവനോപാധി വ്യാപാരമായിരുന്നുഎന്നുള്ളത് നാം നേരത്തെ പറഞ്ഞുവല്ലോ. കാറ്റിന്‍റെയും മഴയുടെയും ചക്രഗതികളാണ് അറബികളുടെ മലബാറിലേക്കുള്ള സീസണ്‍ നിശ്ചയിച്ചിരുന്നത് ജൂലൈ - ആഗസ്ത് മാസങ്ങളില്‍ എത്തിച്ചേര്‍ന്ന അറബികള്‍ നാലുമാസം ഇവിടെ ചെലവഴിച്ചതിന് ശേഷം ഡിസംബറിലോ ജനവരിയിലോ ആണ് അറേബ്യയിലേക്ക് തിരിച്ചുപോയിരുന്നത് . ഈ യാത്രക്ക് അന്നത്തെ സാഹചര്യത്തില്‍ നാല്പതോ,അറുപതോ ദിവസങ്ങള്‍ ആവശ്യമായിരുന്നു. ഉപജീവനത്തിനായുള്ള ഈ യാത്രകളില്‍ സ്ത്രീകള്‍ അവരെ അനുഗമിച്ചിരുന്നില്ല എന്ന് മാത്രവുമല്ല ഒരൊറ്റ സ്ത്രീയും കച്ചവടാവുശ്യത്തിനോ അല്ലങ്കില്‍ ഇവരുടെ കൂടെ അനുഗമിച്ചു വരികയോ ഉണ്ടായിട്ടില്ല. അങ്ങനെ കപ്പല്‍ എത്തിച്ചേര്‍ന്ന തുറമുഖ നഗരങ്ങളില്‍ അറബികള്‍ താല്‍കാലിക വിവാഹബന്ധങ്ങള്‍ സ്ഥാപിക്കുന്നതിന് ഇതൊരു കാരണമായി. ബഹുഭാര്യത്വവും താല്‍ക്കാലിക വിവാഹവും സാധാരണമായിട്ടുള്ള ഒരു സമൂഹത്തില്‍ നിന്നുമാണ് ഇവര്‍ വരുന്നത്. കേരളത്തിലെത്തിച്ചേര്‍ന്ന അറബികള്‍ ഇവിടെ ലഭ്യമായ അനുകൂല സാഹചര്യങ്ങള്‍ വ്യാപകമായ രീതിയില്‍ ഉപയോഗിച്ച് എന്നുള്ളത് വളര വാസ്തവുമാണ്. ഇവിടത്തെ നാട്ടുസ്ത്രീകളുമായി താല്‍കാലിക വൈവാഹിക ബന്ധങ്ങള്‍ ഇവര്‍ ഉണ്ടാകുകയും ചെയിതു. അവരുടെ സംസ്ക്കാരത്തില്‍ അക്കാലത്തുള്ള രീതിയനുസരിച്ച്, സ്ത്രീ താമസിക്കുന്ന ടെന്റിൽ പ്രവേശിക്കുന്ന പുരുഷൻ അവൾക്ക് പണം കൊടുക്കേണ്ടതും പുരുഷനു എപ്പോൾ വേണമെങ്കിലും ടെന്റിൽ നിന്നു പുറത്തുപോകുവാനും സ്ത്രീക്ക് അയാളെ പുറത്താക്കാനുമുള്ള സ്വാതന്ത്രമുണ്ടായിരുന്നുഎന്നതും വാസ്തവം. ഇങ്ങനെ ഒരു ചതി അറബി അറിയാത്ത ഇവിടത്തെ മതം മാറി വന്ന പെണ്ണുങ്ങള്‍ക്കോ ആണുങ്ങള്‍ക്കോ അന്ന് അറിയില്ലായിരുന്നു. ജീവിതത്തിന്‍റെ ഭൂരിഭാഗവും സമുദ്രയാത്രകളിലും അന്യദേശങ്ങളിലും ചെലവഴിക്കേണ്ടി വന്ന അറബികളെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലുള്ള ബന്ധങ്ങള്‍ അവരുടെ ജീവിത രീതിക്ക് അനുയോജ്യമായതായിരുന്നു. അന്ന് താല്‍ക്കാലിക വിവാഹം(മുത്അ) പ്രധാനമായും നിലനിന്നിരുന്നത് ദക്ഷിണ അറേബ്യയിലെ യമനില്‍ ആണ്. അവിടെ നിന്നുതന്നെയാണ് പ്രധാനമായും അറബികള്‍ കേരളത്തില്‍ എത്തിച്ചേര്‍ന്നതും.

മലബാറിലും അറേബ്യയിലും നിലനിന്നിരുന്ന സ്ത്രീ പുരുഷ ബന്ധങ്ങളുടെ സമാനതകള്‍ക്ക് പുറമേ മുത്അ വിവാഹത്തിന് അനുകൂലമായ മറ്റൊരു ഘടകം 'മഹര്‍' ആയിരുന്നു. അറബികളെ സംബന്ധിച്ചിടത്തോളം അറബ് സ്ത്രീകള്‍ക്ക് വമ്പിച്ച തുക മഹര്‍ ആയി കൊടുക്കണമായിരുന്നു. എന്നാല്‍ ഇവിടെ താരതമ്യേന ചെറിയ തുക മാത്രമേ വേണ്ടിയിരുന്നുള്ളൂ. ഇവിടുത്തുകാര്‍ക്ക് മഹറിലൂടെ ലഭിക്കുന്ന സാമ്പത്തിക നേട്ടം വളരെ ആകര്‍ഷകമായിരുന്നു. അതുകൊണ്ട് തന്നെ അതിന്‍റെ സുഖവും ഇവരുടെ നീക്കങ്ങള്‍ക്ക്‌ ഗുണമായി .

മുത്അ വിവാഹം എന്നത് അറേബ്യന്‍ ഗോത്രജീവിതത്തിലെ പരസ്പരമുള്ള കടമകളോ ഉത്തരവാദിത്തങ്ങളോ അവകാശങ്ങളോ ഇല്ലാത്ത ഒന്നാണ് യത്ര ചെയ്യുന്നവരും കച്ചവട യാത്രകള്‍ നടത്തുന്നവരും,യുദ്ധം ചെയ്യുവാനായും മറ്റും വീട് വിട്ട് പോകുന്ന പുരുഷന്മാരാണ് കൂടുതൽ ഇത്തരം വിവാഹങ്ങളിൽ ഏർപ്പെട്ടിരുന്നത് എന്നുള്ളതും കാണാം. ഇത്തരം വിവാഹങ്ങളെ സാധുകരിക്കുന്നതിനെക്കുറിച്ച് ഹദീസിൽ രേഖപ്പെടുത്തിയതായുള്ള റിപ്പോർട്ടുകൾ കാണാം. ബുഹാരിയുടെ ഹദീസിൽ ഇപ്രകാരം രേഖപ്പെടുത്തിയിക്കാണുന്നുണ്ട്.- "അബ്ദുല്ല(റ) പറയുന്നു: ഞങ്ങൾ നബി(സ)യുടെ കൂടെ യുദ്ധം ചെയ്യാറുണ്ട്‌. ഞങ്ങളുടെ കൂടെ ഭാര്യമാർ ഉണ്ടാവാറില്ല. അപ്പോൾ ഞങ്ങൾ ചോദിച്ചു: ഞങ്ങൾ വികാരത്തെ നശിപ്പിക്കുന്ന പരിപാടി സ്വീകരിക്കട്ടെയോ? അതു നബി(സ) ഞങ്ങളോട്‌ വിരോധിച്ചു. താൽക്കാലിക വിവാഹം അനുവദിച്ചു. ശേഷം അവിടുന്നു ഓതി (അല്ലയോ വിശ്വാസികളെ, അല്ലാഹു നിങ്ങൾക്ക്‌ അനുവദിച്ച നല്ലതു നിങ്ങൾ നിഷിദ്ധമാക്കരുത്‌). (ബുഖാരി. 7. 62. 13)"
ഈ ബന്ധത്തില്‍ ജനിക്കുന്ന കുട്ടിയുടെ അവകാശവും സ്ത്രീകള്‍ക്കായിരുന്നു ഉണ്ടായിരുന്നത് 90 ശധമാനവും താല്‍ക്കാലിക വിവാഹം നടത്തി പോയവരുടെ ബാക്കി പത്രമാണ്‌ ഇന്ന്കേരളത്തില്‍ കാണുന്ന ഇസ്ലാമിക ജനത. ഇനി ഇത് കണ്ടുകൊണ്ടു മറ്റും സെമിറ്റിക് മതക്കാര്‍ തുള്ളി ചാടേണ്ട നിങ്ങളുടെ ചരിത്രവും ഇതുപോലെയാണ് കൃസ്ത്യന്‍ സമുഹവും ജൂത സമുഹവും ഇതുപോലെ തന്നെയാണ് ജൂതമാപ്പിള, നസ്രാണിമാപ്പിള, ജോനകമാപ്പിള എന്നൊക്കെ പറയുന്നത് ഇട്ടേച്ചു പോയ സങ്കര ഇനം തന്നെയാണ്.ഇങ്ങനെയുള്ള ബന്ധങ്ങളാണ് പിന്നീട് പുരുഷന്‍ നല്‍കുന്ന പ്രതിഫലത്തുകയുടെ അടിസ്ഥാനത്തില്‍ ഒരു നിശ്ചിത കാലയളവിലേക്കുള്ള ബന്ധമായി മാറിയതും മുത്അ വിവാഹം എന്നറിയപ്പെട്ടതും. 'മുത്അ' എന്ന വാക്കിന്‍റെ അര്‍ത്ഥം 'പ്രതിഫലം' എന്നാണ്. ഇസ്‌ലാമിന് മുമ്പേയുള്ള ഈ സമ്പ്രദായം ഇസ്‌ലാം നിരോധിച്ചു എന്ന് പറയുന്നു അതിനെ സാധുകരിക്കാന്‍ ഹധീസുമുണ്ട് എന്നാല്‍ ഇത് അനുവദിക്കപ്പെട്ടതാണ്‌ എന്നുള്ളതിനുള്ള ഹദീസുകളും നിലവില്‍ തന്നെയുണ്ട് അറബികള്‍ നടത്തിയ നിരന്തര യാത്രകളുടെയും യുദ്ധങ്ങളുടെയും പശ്ചാത്തലത്തില്‍ ഇസ്‌ലാമിന്‍റെ ആവിര്‍ഭാവത്തിന് ശേഷവും 'മുത്അ' വിവാഹ ബന്ധങ്ങള്‍ ഏറെക്കാലം നിലനിന്നുഎന്നല്ല ഇപ്പോഴും നിലനില്‍ക്കുന്നു എന്നുള്ളതും കാണാം. ഒരു സ്ഥലത്ത് നിന്ന് വിവാഹം കഴിക്കുകയും അവിടെനിന്ന് പോവുമ്പോള്‍ വിവാഹമോചനം നടത്തുകയും ചെയ്യുന്ന പതിവ് അറബികള്‍ ഉപേക്ഷിച്ചിട്ടില്ല അത് ഇന്നും തുടരുന്നു. അവര്‍ പുതിയ സ്ഥലത്ത് എത്തുമ്പോള്‍ പുതിയ ഭാര്യമാരെ സ്വീകരിക്കുകയും ചെയ്യുന്ന പതിവുണ്ട് അതിനിപ്പോള്‍ സൌദിയിലെ മുത്തവമാര്‍ അവരുടെ രാജ്യത്തെ പൌരന്മാര്‍ക് അനുവാദം കൊടുക്കുകയും ചെയ്യുന്നു എന്നു കാണുമ്പോള്‍ നിരോധനം എന്നൊക്കെ പറയുന്നത് സമുഹത്തിന് മുന്നില്‍ ഗുമ്മിക്ക്കിട്ടാന്‍ വേണ്ടിയാണ് എന്ന് മാത്രം. ഇല്ലങ്കില്‍ ഇവര്‍ വാദിക്കുന്ന സദാചാരഗുണ്ടായിസം പൊളിയില്ലേ അറബികള്‍ക്ക് ഇല്ലാത്ത വലിയ നീരാണ് കേരളത്തില്‍ ഉള്ള സങ്കര ഇനങ്ങള്‍ക്ക് എന്ന് കാണുമ്പോള്‍ എന്ത് പറയാനാ കാരണം ദീന്‍ ഇവരുടേത് മാത്രമാണ് ബാക്കിയൊക്കെ ജൂതന്മാര്‍ ആണല്ലോ എന്ന് പറയാതെ വയ്യ

ഇനി ഇവരുടേത് തന്നെയായ ഇസ്‌ലാം മതത്തിലെ ശിയാവിഭാഗമായ ഒരു കുട്ടരെ എടുക്കാം.ഇവരില്‍ ഏറ്റവും കൂടുതൽ അനുയായികളുള്ള ഇസ്നാ അശ്അരി വിഭാഗക്കാർക്കിടയിൽ ഇപ്പോഴും പ്രചാരത്തിലുള്ള താൽക്കാലിക വിവാഹമാണ് ഇത് അവര്‍ മുത്അയെ അനുകൂലിക്കുന്നുണ്ട്. ദക്ഷിണ അറേബ്യയിലെ സുനാന്‍ എന്ന സ്ഥലത്ത് ഇന്നും ഈ രീതിയിലുള്ള ബന്ധങ്ങള്‍ നിലനില്‍ക്കുന്നുഎന്നുള്ളത് കാണാന്‍ കഴിയും. ഹജ്ജ് തീര്‍ത്ഥാടകര്‍ വര്‍ഷം തോറും എത്തിച്ചേരുന്ന മക്കയിലും ഈജിപ്ഷ്യന്‍ സ്ത്രീകള്‍ ഈ രീതിയിലുള്ള താല്‍ക്കാലിക വിവാഹബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതായി പറയപ്പെടുന്നു.
മുത്അ വിവാഹങ്ങള്‍ക്ക് അനുകൂലമായ ഒരു സാഹചര്യമാണ് മലബാറില്‍ നിലനിന്നിരുന്ന ജാതിയും,അയിത്തവുംഉച്ചനീചത്വവും, കിണ്ടി വെക്കലും,പിണ്ഡം വെക്കലുമൊക്കെ അതിലേക്ക് വഴി തിരിച്ചിട്ടുണ്ട്. പിന്നെ മാതൃദായക്രമം പുലര്‍ത്തിവന്നിരുന്ന കേരളത്തിലെ നായര്‍, തിയ്യ, മുക്കുവ, എന്നീ പ്രധാന സമുദായങ്ങളിലെ സ്ത്രീകള്‍ക്കിടയില്‍ സ്വന്തം തറവാട്ടില്‍ നിന്നുകൊണ്ടുതന്നെ ഒന്നില്‍ കൂടുതല്‍ പുരുഷന്മാരുമായുള്ള ബന്ധങ്ങള്‍ ബഹുഭര്‍തൃത്വവും സംബന്ധവും സാധാരണമായിരുന്നുഎന്നുള്ളതുംകാണാം. സ്ത്രീകള്‍ക്ക് പ്രാധാന്യമുള്ള കുടുംബ വ്യവസ്ഥിതിയില്‍ ഭര്‍ത്താവ് ഭാര്യാകുടുംബത്തില്‍ ഇടയ്ക്കിടെയുള്ള ഒരു സന്ദര്‍ശകന്‍ മാത്രമായിരുന്നു അന്ന്. ഇന്ന് നമ്മള്‍ കാണുന്ന പുരുഷ കേന്ദ്രീകൃമായ കുടുംബ വ്യവസ്ഥക്കുമുന്നേ ഇതൊക്കെയായിരുന്നു കേരളം. സദാചാര വാദികള്‍ക്ക് വേണ്ടി ഇതാ അതികമായിട്ടില്ലാത്ത പഴയ കാലകെട്ടം ദായക്രമത്തിനും വിവാഹബന്ധങ്ങള്‍ക്കും വിപരീതമായിട്ടുള്ള ഈ വ്യവസ്ഥിതി മനുഷ്യന്‍റെ സാമൂഹിക വളര്‍ച്ചയിലെ ഒരു ഘട്ടം തന്നെയാണ്.അന്നത്തെ സമൂഹത്തില്‍ നിലനിന്നിരുന്നത് നിബന്ധനകളൊന്നും തന്നെയില്ലാത്ത സ്ത്രീ പുരുഷ ബന്ധങ്ങളാണ് പിന്നീട് ഇന്നത്തെ രീതിയിലുള്ള സദാചാരഗുണ്ടായിസത്തിനുംഇവരുടെ ഒടുക്കത്തെ ധാര്‍മിക ബോധത്തിനും ഇടയില്‍ കുരുങ്ങി ഇല്ലാതെയായത്‌

 

 

 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം