റാണ അയ്യൂബ് എന്ന ധീരയായ മാധ്യമ പ്രവർത്തക
റാണ അയ്യൂബ് ഒരു വായന
*****************************
ഇന്ത്യൻ മുഖ്യധാര കുഴലുത്ത് മാധ്യമങ്ങളില്‍ നിന്നും വ്യത്യസ്തമായ മാധ്യമപ്രവർത്തനം കാഴ്ച വെച്ച് ചുരുങ്ങിയ കാലം കൊണ്ട് ഭരണ കുടങ്ങളുടെ അപ്രിയമായ സത്യങ്ങളുടെ വെളിപ്പെടുത്തലുകളുമായി മുന്നോട്ട് കുതിക്കുന്ന ഒരു ധീര വനിതാമാധ്യമ പ്രവര്‍ത്തകയാണ് റാണഅയ്യുബ്എന്ന മാധ്യമ പ്രവര്‍ത്തക.
പ്രൈം ടൈം ചർച്ചകളിലെ ശബ്ദവിസ് വിസ്ഫോടനങ്ങളും, രാജ്യസ്നേഹ പരിശോധനകളും, പെയ്ഡ് ന്യൂസുകളും , അധികാര മേലാളന്മാർക്കൊപ്പമുള്ള അവര്‍ക്ക് വേണ്ടിയുള്ള വാര്‍ത്തകള്‍ സൃഷ്ട്ടിക്കുന്നതിലും ഇന്നത്തെ വാര്‍ത്ത മാധ്യമ സമുഹം വളരെ മുന്‍പന്തിയില്‍ നില്‍ക്കുമ്പോള്‍ സ്വ ജീവന്‍ പണയം വെച്ചുള്ള ഒരു പത്ര മാധ്യമ പ്രവര്‍ത്തനമാണ് ഈ വനിതാ നമ്മുക്ക് മുന്നില്‍ തുറന്നു തരുന്നത്.
"റാണ അയ്യൂബ്" എന്ന ധീരയായ മാധ്യമ പ്രവർത്തക ചില ചോദ്യങ്ങൾക്കുള്ള ഏറ്റവും വലിയ മറുപടിയാണ് നമ്മുക്ക് തരുന്നത്. ഭരണ കുട ഇന്ത്യൻ മുഖ്യധാരക്ക് അപ്രിയമായ സത്യങ്ങളുടെ വെളിപ്പെടുത്തലുകളാണ് ഇവരുടെ പുസ്തകമായ ഗുജറാത്ത് ഫയൽസ് - അനാട്ടമി ഓഫ് കവറപ്പ് നമുക്ക് വെക്തമാക്കി തരുന്നത്.
ഭരണകൂട ഭീകരതയുടെ കീഴിൽ മനുഷ്യന്‍റെ അടിസ്ഥാനപരമായ മാനുഷിക മുല്ല്യങ്ങള്‍ എങ്ങനെ അടിച്ചമർത്തപ്പെടുന്നു എന്ന പ്രശ്നത്തിലേക്കാണ് ഇവര്‍ വിരല്‍ ചുണ്ടുന്നത്. ഇവരുടെ ധീരമായ നിലപടുകളുടെയും, നിരന്തരമായ പോരാട്ടങ്ങളുടെയും മറ്റും വിവരണങ്ങള്‍ ഈ പുസ്തകം നമ്മുക്ക് നല്‍ക്കുന്നു. ഭരണത്തിലെത്താനും ഭരണം കയ്യടക്കി ഒറ്റയാള്‍ ഭരണം കാഴ്ചവെക്കാനും അതുമുലം നേതൃത്വത്തില്‍ എത്താനും വേണ്ടി ഭരണകൂട ഭീകരതയുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും ഏറ്റവും വലിയ ഉദാഹരണമാണ് 2001 മുതൽ ഒരു പതിറ്റാണ്ട് നീണ്ടു നിന്ന ഗുജറാത്തിലെ നരേന്ദ്ര മോഡി സർക്കാർ. നരേന്ദ്ര മോഡി യുടെ ഭരണത്തിന് കീഴിൽ ഗുജറാത്തിൽ അരങ്ങേറിയ ആസൂത്രിത വംശഹത്യയുടേയും, മനുഷ്യാവകാശ ലംഘനങ്ങളുടെയും, പോലീസ് അതിക്രമങ്ങളുടെയും അറിയാ ക്കഥകൾ പുറത്തുകൊണ്ടുവന്ന അന്വേഷണാത്മ പത്രപ്രവർത്തകയാണ് റാണ അയ്യൂബ്എന്ന വനിത മാധ്യമ പ്രവര്‍ത്തക നടത്തിയത്.
ഏറെ കൊട്ടി ഘോഷിക്കപ്പെട്ട ഗുജറാത്ത് മോഡൽ വികസനത്തെ പറ്റി സിനിമ തയ്യാറാക്കാൻ വന്ന അമേരിക്കൻ ഗുജറാത്തിയായ വനിതാ മൈഥിലി ത്യാഗി എന്നപേരില്‍ 2010 മുതൽ 8 മാസം നീണ്ടുനിൽക്കുന്ന സ്റ്റിങ് ഓപ്പറേഷനിലൂടെ, 2002 ലെ കലാപത്തെ കുറിച്ചും അതിന് ശേഷം ഗുജറാത്തിൽ അരങ്ങേറിയ നിരവധി വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളെ കുറിച്ചുമുള്ള നിർണായക വിവരങ്ങളാണ് ഇവര്‍ കണ്ടെത്തിയത്. തെഹൽക്ക മാഗസീനിനു വേണ്ടി റാണ അയ്യൂബ് തയ്യാറാക്കിയ വിവരങ്ങൾ വലിയ രാഷ്ട്രീയ കോളിളക്കങ്ങൾ തന്നെ സൃഷ്ട്ടിച്ചു. അന്നത്തെ നരേന്ദ്ര മോഡി സര്‍ക്കാര്‍ ക്യാബിനറ്റിൽ ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായുടെ അറസ്റ്റിലേക്കുവരെ നയിച്ച ഈ നിർണായക വിവരങ്ങൾ തെഹൽക്ക മാഗസീനിനു വേണ്ടി റാണ അയ്യൂബ് തയ്യാറാക്കി. എന്നാല്‍ നരേന്ദ്ര മോഡിയെ ഭയന്ന് തെഹൽക്ക പോലും പ്രസിദ്ധികരിക്കാൻ തയ്യാറാവാത്ത നിരവധി കാര്യങ്ങൾ ഗുജറാത്ത് ഫയൽസിലൂടെ റാണ അയ്യൂബ് പൊതുജന മധ്യത്തിൽ തുറന്നു വെക്കുന്നുണ്ട്എന്നുള്ളവാസ്തവം ഭരണകുട ഭീകരതയുടെ ആഴം നമുക്ക്മനസിലാക്കിതരുന്നു. ഇന്ത്യൻ മാധ്യമരംഗത്തെ ധീരമായൊരു അടയാളപ്പെടുത്താൽ കൂടിയാണ് ഈപുസ്തകം നരേന്ദ്രമോഡിയെ ഭയന്ന് അന്നത്തെ തെഹൽക്ക പോലും പ്രസിദ്ധികരിക്കാൻ തയ്യാറാവാത്ത നിരവധി കാര്യങ്ങൾ ഗുജറാത്ത് ഫയൽസിലൂടെ റാണ അയ്യൂബ് പൊതുജന മധ്യത്തിൽ തുറന്നു വെക്കുന്നുണ്ട് . 2002 ലെ ഭരണകുടം ചെയിത ആസൂത്രിതമായ വംശഹത്യ, 2001 ൽ നരേന്ദ്രമോഡി സര്‍ക്കാര്‍ ക്യാബിനറ്റിൽ ആഭ്യന്തരമന്ത്രിയായിരുന്ന ഹരൻ പാണ്ട്യയുടെ കൊലപാതകം , സെഹ്‌റാബുദീൻ , ഇശ്റത് ജഹാൻ തുടങ്ങിയ വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ, എന്നിവയൊക്കെ നരേന്ദ്ര മോഡി ഭരണകൂടം എങ്ങനെയാണു നടപ്പിലാക്കിയത് എന്നുള്ള വിവരങ്ങള്‍ ഈ പുസ്തകം നല്‍ക്കുന്നു. സര്‍ക്കാര്‍ ഭരണകുട താല്പര്യങ്ങൾ ഈ വിഷയത്തില്‍ എന്തെല്ലാമായിരുന്നു എന്നുള്ള നിർണായക വിവരങ്ങൾ കൃതിയിൽ വിശകലന വിധേയമാക്കുന്നു.
ഒരു അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൺസർവേറ്ററിയിൽ നിന്ന് ഗുജറാത്തിനെ കുറിച്ചുള്ള സിനിമ തയ്യാറാക്കാൻ വന്ന സിനിമ പ്രവർത്തകയായ മൈഥിലി ത്യാഗി എന്ന വ്യാജ വിലാസത്തിൽ ഇവര്‍ ഇവര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു. അങ്ങനെ ഗുജറാത്തിലെ ഉന്നതരായ ഉദ്യോഗസ്ഥരുമായും, പോലീസ് സേനയിലെ നിർണായക സ്ഥാനത്തിരിക്കുന്നവരുമായും, ഉന്നത രാഷ്ട്രീയ നേതാക്കളുമായും റാണ അയ്യൂബ് ബന്ധങ്ങൾ സ്ഥാപിച്ചു കൊണ്ട് 2001 മുതൽ 2010 വരെ ഗുജറാത്ത് സര്‍ക്കാറിലെ നിർണായക പദവികൾ വഹിച്ചവരുമായി നടത്തിയ ഒളിക്യാമറ സംഭാഷണങ്ങൾ ഭരണകൂട ഭീകരതയുടെ ആഴം എത്രത്തോളമായിരുന്നു എന്നുള്ളത് നമുക്ക് കാണിച്ചു തരുന്നു.
ഗുജറാത്ത് സര്‍ക്കാരിന്‍റെ അന്നത്തെ ആഭ്യന്തര സെക്രട്ടറി അശോക് നാരയണൻ,കലാപകാലത്തെ സംസ്ഥാന പോലീസ് മേധാവിയായ ഡി.ജി.പി ചക്രവർത്തി, ഇന്റലിജിൻസ് മേധാവിയായിരുന്ന ജി.സി. റായ്‌ഗർ, തീവ്രവാദ വിരുദ്ധ സ്കോഡ് തലവൻ ജി.എൽ. സിംഗാൾ, അഹമ്മദാബാദ് പോലീസ് കമ്മീഷണർ ആയിരുന്ന പി.സി. പാണ്ടെ, സംസ്ഥാന പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരായ രാജൻ പ്രിയദർശി, നരേന്ദ്ര മോഡി മന്ത്രിസഭയിൽ അംഗമായിരുന്ന മായാ കോട്നാനി തുടങ്ങിയവരുമായി നടത്തിയ രഹസ്യ സംഭാഷണങ്ങളാണ് പുസ്‌തകത്തിലെ പ്രധാനഭാഗങ്ങള്‍. ഗുജറാത്ത് സര്‍ക്കാര്‍ നടത്തിയ അതി ക്രുരമായ മനുഷ്യാവകാശ ലംഘനങ്ങളുടെയും അപരവത്കരണത്തിന്‍റെയും ഏറ്റവും ക്രൂരമായ ഇവരുടെ വലിയ മുഖമാണ് ഇതിലൂടെ വെളിപ്പെടുന്നത്.
ഗുജറാത്തില്‍ ഉണ്ടായ ഭൂകമ്പസമയത്തെ രക്ഷാപ്രവർത്തന പിഴവുകളും, പുനരധിവാസ പദ്ധതിയിലെ പാളിച്ചകളും അന്നത്തെ സര്‍ക്കാരിനെതിരെ വ്യാപകമായ വിമർശനത്തിന് വഴിവെച്ചു. ഈ സമയത്താണ് ബി.ജെ.പി ദേശിയ നിര്‍വാഹക സമിതി 2001 ൽ നരേന്ദ്ര മോദിയെ സംസ്ഥാന മുഖ്യമന്ത്രിയായി നിയോഗിക്കുന്നത്. സർക്കാരിനെതിരെയുള്ള ജനവിരുദ്ധ വികാരം പ്രതികൂലമായി ബാധിക്കാതിരിക്കാൻ ആസൂത്രിതമായി നടപ്പിലാക്കിയ വംശഹത്യ ക്കാണ് 2002 ൽ ഗുജറാത്തും ഈ രാജ്യത്തിലെ ജനങ്ങളും സാക്ഷ്യം വഹിച്ചത്.
ഗോധ്ര ട്രെയിൻ ദുരന്തത്തിലൂടെ സാധ്യമാക്കിയ അനുകൂല സാഹചര്യം മുതലെടുത്തു സംസ്ഥാനവ്യാപകമായി വി.എച്.പി നടത്തിയ ബന്ദിന് പിന്നാലെ സംസ്ഥാന വ്യാപകമായി പൊട്ടിപ്പുറപ്പെട്ട വർഗീയ കലാപത്തെ തടയുന്നതിന് സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ല. ഔദ്യോഗിക കണക്കു പ്രകാരം 790 മുസ്ലിങ്ങളും 254 ഹിന്ദുക്കളും കൊല്ലപ്പെടുകയും ആയിരകണക്കിന് പേർക്ക് ഗുരുതരമായ പരിക്കേൽക്കുകയും ഭവനരഹിതരാവുകയും ചെയ്തു.അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെ കണക്കു പ്രകാരം മരണസംഖ്യ 2000 ൽ കൂടുതലാണ്. ഇതിന് മുന്‍പും ഗുജറാത്തില്‍ പല കലാപങ്ങളും നടന്നിട്ടുണ്ട് ഗോധ്രയിൽ 1965-ലും 1980 ഒക്ടോബറിലും വർഗ്ഗീയ കലാപങ്ങൾ അരങ്ങേറിയിരുന്നു. അന്നത്തെ കളക്ടർ ആ കലാപത്തിനു കാരണക്കാർ എന്നു സംശയിക്കപ്പെട്ട എല്ലാ ഹിന്ദുക്കളേയും മുസ്ളീമുകളേയും ഒരുപോലെ ജയിലിലടച്ച് കലാപത്തെ അടിച്ചമർത്തുകയാണ് ചെയ്തത്. 1948, 1953-55, 1985 എന്നീ കാലഘട്ടങ്ങളിൽ കലാപങ്ങളെ ഒതുക്കുന്നതിനായി സൈന്യത്തെയും വിളിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഈ കലാപങ്ങള്‍ക്ക് ശേഷം വന്ന നരേന്ദ്രമോഡിയുടെ സര്‍ക്കാര്‍ കലാപകാരികൾക്കു സഹായം നൽകുന്ന തരത്തിലുള്ള നടപടിയാണ് ഇവരുടെ ഭാഗത്തു നിന്നും ഉണ്ടായത്. നരവംശഹത്യ സാധ്യമാക്കിയ വർഗീയ ധ്രുവീകരണത്തിലൂടെ ഹിന്ദു ഭൂരിപക്ഷത്തിന്‍റെ വോട്ട് നേടി മൃഗീയ ഭൂരിപക്ഷത്തോടെ നരേന്ദ്ര മോഡിയവിടെ വീണ്ടും അധികാരത്തിലെത്തി.അങ്ങനെ പാർട്ടിക്കകത്തു തനിക്കെതിരെ ഉയരുന്ന എതിർസ്വരങ്ങളെ അവഗണിച്ചു കൊണ്ട് അധികാരം തന്‍റെ കയ്യിലൊതുക്കാൻ ശ്രമിക്കുന്ന നരേന്ദ്രമോഡിക്ക് സ്വന്തം പാര്‍ട്ടിയിലെ ഹരൻ പാണ്ട്യ ഒരു വെല്ലുവിളിയായിരുന്നു. 2001 മോഡി മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായിരുന്ന ഹരൻ പാണ്ട്യ 2003 ൽ പ്രഭാത സവാരിക്കിടെ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. മഹാരാഷ്ട്ര പോലീസ് സേനയിലെ എൻകൗണ്ടർ വിദഗ്ധനായ ദയനായക് റാണ അയ്യൂബിനോട് വിശദീകരിക്കുന്നത് ഇങ്ങനെയാണ് - രാജ്യം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കൊലപതാകം നടന്നത് ഗുജറാത്തിലാണ്, അത് നരേന്ദ്രമോഡിയുടെ മുഖ്യ പ്രതിയോഗിയായിരുന്ന ഹരൻ പാണ്ട്യയുടേതാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഹരൻ പാണ്ട്യയുടെ കൊലപതാകം അന്വേഷിച്ച ഉദ്യോഗസ്ഥനായ വൈ.എ. ഷെയ്ക്ക് പറയുന്നത് ഇങ്ങനെയാണ്- നിങ്ങള്‍ക്കറിയുമോ ഈ ഹരൻ പാണ്ട്യ കേസ് എന്ന് പറയുന്നത് ഒരു വലിയ അഗ്നിപർവതമാണ് ഒരുനാൾ ഈ വാസ്തവം പുറത്തു വരിക തന്നെ ചെയ്യും അന്ന് നരേന്ദ്ര മോഡി വീട്ടിൽ പോവേണ്ടി വരും, അല്ല തീർച്ചയായും ജയിലിലേക്ക് തന്നെ പോവേണ്ടി വരുമെന്നാണ് അദ്ദേഹം പറയുന്നത്.
പിന്നീട് ഗുജറാത്ത് സംസ്ഥാനത്തു നടന്ന വ്യാജ ഏറ്റുമുട്ടൽ കൊലപതകങ്ങൾ എല്ലാം തന്നെ മോദിയുടെയും സംസ്ഥാന സർക്കാരിന്‍റെയും മുഖവും കണ്ണാടി പ്രതിച്ഛായയും നിർമ്മിക്കാന്‍ വേണ്ടിയുള്ളതായിരുന്നു എന്ന് ഈ പോലീസ് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നുണ്ട്. ഏറ്റവും വിവാദമായ സൊഹ്‌റാബുദീൻ, ഇശ്റത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നരേന്ദ്രമോഡിയെ വധിക്കാൻ വന്ന തീവ്രവാദികളാണെന്നു പറഞ്ഞു നടത്തിയതായിരുന്നു. അങ്ങേയറ്റം വംശീയ വർഗീയ വൽക്കരിച്ച ഒരു പോലീസ് സംവിധാനവും, ബ്യുറോക്രസിയുമാണ് ഗുജറാത്തിലുള്ളത് എന്ന് പല ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്നു. മാനുഷിക മുല്ല്യങ്ങള്‍ക്കും, മനുഷ്യാവകാശങ്ങൾക്കു തരിമ്പുപോലും വിലകല്പിക്കാത്ത സര്‍ക്കാര്‍ ഭരണ വ്യവസ്ഥയായിരുന്നു ഒരു പതിറ്റാണ്ടോളം നരേന്ദ്രമോഡി നയിച്ച ഗുജറാത്ത് സർക്കാറും ഉധ്യോഗസ്ഥവൃന്ദവും.
2007 ൽ ഗുജറാത്തിൽ തീവ്രവാദ വിരുദ്ധ സ്വകാഡ് തലവനായിരുന്ന രാജൻ പ്രിയദർശി ആഭ്യന്തര മന്ത്രി അമിത് ഷായെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ് അദ്ദേഹം ഒരിക്കലും മനുഷ്യാവകാശ നിയമങ്ങളിൽ വിശ്വസിച്ചിരുന്നില്ല അദ്ദേഹം പറയുമായിരുന്നു ഞാൻ ഈ തരത്തിലുള്ള മനുഷ്യാവകാശ കമ്മീഷനുകളിലൊന്നും വിശ്വസിക്കുന്നില്ല എന്നായിരുന്നു പറഞ്ഞിരുന്നത്.
ഭരണഘടനാനുസൃതമായി നിയമം നടപ്പിലാക്കി ജനങ്ങളുടെ ജീവനും, സ്വത്തിനും, സ്വാതന്ത്രത്തിനും സംരക്ഷണം നൽകേണ്ട പോലീസ് ഭരണകൂട ഭീകരതക്ക് വേണ്ടിയും അവരുടെ ഇച്ഛയ്ക്കനുസരി ച്ചു പൗരന്മാരെ അറസ്റ്റ് ചെയ്യുകയും, വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളിലൂടെ ആളുകളെ വധിക്കുകയും ചെയ്യപ്പെടുന്ന അവസ്ഥയാണ് ഗുജറാത്തില്‍ ഉണ്ടായിരുന്നത്. അടിസ്ഥാന മനുഷ്യാവകാശങ്ങളെ വെല്ലുവിളിക്കുന്ന ഒരു സംവിധാനമായിരുന്നു അവിടത്തെ പോലീസ് സേന.ഇപ്പോഴും ഈ രാജ്യത്തെ സ്ഥിതികള്‍വലിയ വ്യത്യാസം വന്നിട്ടില്ല എന്നുള്ളതുംകുടി പറയട്ടെ.
2002ലെ ഗുജറാത്ത് കലാപസമയത്ത് അഹമ്മദാബാദിന് അടുത്തുള്ള നരോദയിൽ 2002 ഫെബ്രുവരി 28ന് നടന്ന കൂട്ട വംശഹത്യയായ നരോദപാട്യകേസിൽ ഇരട്ട ജീവപര്യന്ത തടവിന് ശിക്ഷിക്കപ്പെട്ട നരേന്ദ്രമോഡി സര്‍ക്കാര്‍ ക്യാബിനറ്റിൽ അംഗമായിരുന്ന മായാ കോടനാനിയുമായും റാണ അയ്യൂബ് സംസാരിക്കുന്നുണ്ട്. ഗുജറാത്ത് സർക്കാരിന് കീഴിൽ വർഗീയപരവും, ഭരണഘടനാ വിരുദ്ധവുമായി നടന്ന ചില അപ്രിയ സത്യങ്ങളെ വെളിപ്പെടുത്തുന്ന കൃതി കാതലായ ചില മനുഷ്യാവകാശ പ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. ഭരണകൂടത്തിനു കീഴിൽ അവകാശങ്ങൾ നിഷേധിക്കപ്പെട്ടു ജീവനുപോലും സുരക്ഷയില്ലാതെ ഗെറ്റോകളിലേക്കു പുറന്തള്ളപ്പെടുന്ന ഒരു സമുഹം രണ്ടാംതരം പൗരന്മാരായി മാത്രം പരിഗണി ക്കപ്പെട്ടുകൊണ്ട് അവിടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു കുട്ടമായി ഇന്നും മാറുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്. ഈ രാജ്യം കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ വിരുദ്ധയുടെ വക്താക്കൾ തന്നെയാണ് ഇന്ന് ജനാധിപത്യ സംവിധാനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ടുരാജ്യം ഭരിക്കുന്നതും അവരുടെ ഇടയില്‍ നിന്നും ഇതുപോലുള്ള ഒരു മാധ്യമ പ്രവര്‍ത്തകരെ കിട്ടുക എന്നത് തുലേം കുറവാണ്
അഭിപ്രായങ്ങള്‍