ഹമ്മുറാബിയുടെ നിയമാവലി കളവു നടത്തിയത് അല്ലാഹുവോ അതോ മുഹമ്മദോ?
ഹമ്മുറാബിയുടെ നിയമാവലി കളവു നടത്തിയത് അല്ലാഹുവോ അതോ മുഹമ്മദോ?
***************************************************************************************************
ഹമ്മുറാബിയുടെ നിയമാവലി. ചരിത്രത്തിലെ ഏറ്റവും പുരാതനമായ നിയമസംഹിതകളിൽപെടുന്നവയാണ്.
ബാബിലോണിലെ ആറാമത്തെ രാജാവായിരുന്ന ഹമ്മുറാബി ഇയാള്‍ ആയിരുന്നു ഈ സംഹിത രൂപപ്പെടുത്തിയത് ഏഴടി നാലിഞ്ച് ഉയരമുള്ള ശിലയിൽ രേഖപ്പെടുത്തിയ നിയമാവലിയുടെ ഒരു സമ്പൂർണ്ണമാതൃക ഇന്ന് ലഭ്യമാണ്. അതിന്‍റെ ഒരു ചെറിയ വിശകലനത്തിലേക്ക് പോവാം.
ഖുര്‍ആനിലെ ദൈവം ഇറക്കിയ നിയമവലിയും ഹമ്മുറാബിയുടെ നിയമാവലിയും എങ്ങനെയൊക്കെ കുടി ചേരുന്നു എന്നുള്ളത്
നോക്കാം. ക്രിസ്തുവിന് മുൻപ് പന്ത്രണ്ടാം നൂറ്റാണ്ടിൽ എലാമിലെ രാജാവായിരുന്ന ഷുട്രുക് നഹൂണ്ടെ കൊള്ള ചെയ്തുകൊണ്ടുപോയ ആ ശില കണ്ടുകിട്ടിയത് ഇറാനിലെ കൂസെസ്ഥാനിൽ പഴയ സൂസാ പട്ടണത്തിലാണ്. പാരിസിലെ ലൂവർ സംഗ്രഹാലയത്തിലാണ് ഇപ്പോൾ ഇതുള്ളത് ജനങ്ങൾക്ക് നിയമം എത്തിച്ചുകൊടുക്കാൻ ദൈവങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവനാണ് താനെന്ന് ഹമ്മുറാബി പറഞ്ഞതും പ്രഖ്യാപിച്ചതും നിയമാവലിയുടെ ആമുഖത്തിൽ അദ്ദേഹം ഇങ്ങനെ പറയുന്നു: "(ദേവന്മാരായ) അനുവും ബേലും, ഉന്നതരാജനും ദൈവഭയമുള്ളവനുമായ എന്നെ നാട്ടിൽ നീതിയുടെ ഭരണം നടപ്പിൽ വരുത്താൻ പേരുചൊല്ലി വിളിച്ചു എന്നാണ്അറിയപ്പെടുന്നത്
ഏറെ വൈവിദ്ധ്യമുള്ള ഒരു സംഹിതയാണ് ഹമ്മുറാബി സൃഷ്ടിച്ചത്.
- ഒരുവൻ മറ്റൊരുവനെ ഏതെങ്കിലും ആരോപണത്തിൽ പെടുത്തി വിലക്കിലാക്കുകയും പിന്നീട് ആരോപണം തെളിയാതെ വരുകയും ചെയ്താൻ, വിലക്ക് വരുത്തിവച്ചവൻ കൊല്ലപ്പെടണം.
- തനിക്കെതിരെ മറ്റൊരാൾ ആരോപണം ഉന്നയിച്ചതിന്റെ പ്രയാസത്തിൽ ഒരുവൻ നദിയിൽ ചാടി മുങ്ങി മരിച്ചാൽ, ആരോപണം ഉന്നയിച്ചയാൾ അയാളുടെ വീടിന് അവകാശിയാകും. എന്നാൽ അയാൾ മുങ്ങാതെ രക്ഷപെട്ടാൽ, ആരോപണം ഉന്നയിച്ചവന് വധശിക്ഷ നൽകുകയും ആരോപിതൻ ആരോപകന്റെ വീടിന് അവകാശിയാവുകയും ചെയ്യും.
- മൂപ്പന്മാർ സമക്ഷം മറ്റൊരാൾക്കെതിരായി ആരോപണം ഉന്നയിച്ചിട്ട് അത് തെളിയിക്കുന്നതിൽ പരാജയപ്പെടുന്നവന് വധശിക്ഷ നൽകണം.
- ഒരാൾ മറ്റൊരാൾക്കുവേണ്ടി പണിത വീട്, പണിയുടെ പോരായ്മകൾ മൂലം ഇടിഞ്ഞ് വീണ് ഉടമസ്ഥൻ മരിച്ചാൽ, നിർമ്മാതാവിന് വധശിക്ഷ നൽകണം. (ഉടമസ്ഥന്റെ മകൻ കൊല്ലപ്പെട്ടാൽ നിർമ്മാതാവിന്റെ മകനെ കൊല്ലണം എന്നാണ് ഈ നിയമത്തിന്റെ മറ്റൊരു പാഠം.)
- മുലയൂട്ടി വളർത്താനായി മാതാപിതാക്കളിൽ നിന്ന് ഏറ്റെടുത്ത കുഞ്ഞ് തന്റെ കൈവശം മരിച്ചെന്നിരിക്കെ, മറ്റൊരു കുഞ്ഞിനെ കണ്ടെത്തി മരിച്ചുപോയ കുട്ടിയാണെന്ന നാട്യത്തിൽ വളർത്തിയവളുടെ മുലകൾ അരിഞ്ഞുകളയണം.
- ഒരാളുടെ ആൺകുട്ടിയെ അപഹരിക്കുന്നവന് വധശിക്ഷ നൽകണം.
- പെണ്ണിനെ വിവാഹം കഴിച്ചവൻ അവളുമായി ലൈംഗികബന്ധം പുലർത്തിയിട്ടേയില്ലെങ്കിൽ, ആ പെണ്ണ് അയാളുടെ ഭാര്യയല്ല.
- ഗർഭിണിയെ ആരെങ്കിലും തല്ലിയതിന്റെ ഫലമായി ഗർഭം അലസിയാൽ, തല്ലിയവന്‍റെ മകളെ കൊല്ലണം.
- ഒരാള്‍ മറ്റൊരാളുടെ പശുവിനെ കൊന്നാല്‍, കുറ്റവാളിയുടെ പശുവിനെ തിരിച്ചും കൊല്ലണം.
- ഒരാളുടെ മകളെ മറ്റൊരാള്‍ കൊന്നാല്‍ കൊന്നയാളുടെ മകളെ കൊല്ലുക.
- കളവു നടത്തിയാല്‍ അതിനു മരണ ശിക്ഷ
- കണ്ണിനു കണ്ണ്,മുക്കിനു മുക്ക് എന്നാല്‍ അടിമയുടെ കാര്യത്തില്‍ ഇതിന് മാറ്റം വരുന്നു അവിടെ സ്വര്‍ണ്ണം വിലയായി നല്‍കുക
ഇസ്ലാമിലെ ഒരു നിയമ വ്യവസ്ഥയുടെ വിധി എന്താണ് എന്നുള്ളത് കാണാം
Surah No:2
Al-Baqara
സത്യവിശ്വാസികളേ, കൊലചെയ്യപ്പെടുന്നവരുടെ കാര്യത്തില്‍
തുല്യശിക്ഷ നടപ്പാക്കുക എന്നത് നിങ്ങള്‍ക്ക്
നിയമമാക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രനു പകരം സ്വതന്ത്രനും, അടിമയ്ക്കു
പകരം അടിമയും, സ്ത്രീക്കു പകരം സ്ത്രീയും (കൊല്ലപ്പെടേണ്ടതാണ്.)
Surah No:5
Al-Maaida
(45) നാം തൗറാത്തില്‍ ജൂതജനത്തിനുവേണ്ടി വിധി
രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു: ജീവനു പകരം ജീവന്‍, കണ്ണിനു കണ്ണ്,
മൂക്കിനു മൂക്ക്, ചെവിക്കു ചെവി, പല്ലിനു പല്ല്. എല്ലാ പരിക്കുകള്‍ക്കും
തത്തുല്യമായ പ്രതിക്രിയ.എന്നാല്‍, വല്ലവനും പ്രതിക്രിയ മാപ്പാക്കുകയാണെങ്കില്‍ അതവനുള്ള പ്രായശ്ചിത്തമാകുന്നു. അല്ലാഹു അവതരിപ്പിച്ച നിയമങ്ങളനുസരിച്ചു വിധിനടത്താത്ത ജനം അതിക്രമകാരികള്‍തന്നെയാകുന്നു.
നിരന്തരം കച്ചവട യാത്രകള്‍ നടത്തിയിരുന്ന മുഹമ്മദിനു ഈ വക അറിവുകളൊക്കെ കിട്ടിയത് തന്‍റെ യാത്രകളില്‍ നിന്നുമാണ് എന്ന് മനസിലാക്കാന്‍ അതികബുദ്ധി വേണ്ട. മറിച്ച് ഇത് പോലെയുള്ള നിയമം ഒരു ദൈവം ഇറക്കി കൊടുത്തു എന്നൊക്കെ വിശ്വസിക്കുന്നത് തന്നെ മുഡമാണ്അതൊരു തരം വെക്തിയാരാധനയുടെ ഭാഗവുമാണ്.
മറ്റുള്ളവരില്‍ നിന്നും അപഹരിച്ചുകൊണ്ട് സ്വന്തമായി ഒരു കിത്താബു പോലും എഴുതാനും നിര്‍മ്മിക്കാനും കഴിയാത്ത ഒരു പ്രവാചകനെ നിങ്ങള്‍ക്ക് ഇസ്ലാമില്‍ മാത്രമേ കാണുകയുള്ളൂ ദൈവീകത അവകാശപെടാന്‍ വേണ്ടി സ്വന്തം പ്രവാചകനെ നിരക്ഷരനാക്കിയ ജനത എന്ന പേരും ഇവര്‍ക്ക് തന്നെയാനുള്ളത്
മുസ്‌ലിം സമൂഹത്തിന് എന്തുകൊണ്ടും അഭിമാനിക്കാവുന്ന ഒരു വിഷയമാണിത് കാരണം മുപ്പര്‍ക്ക് എഴുത്തും വായനയും അറിയില്ലല്ലോ പെണ്ണുകെട്ടി അവരുടെ സംരക്ഷണം ഉറപ്പാക്കാനും യുദ്ധം ചെയ്യാനും അടിമകളെ വീതിച്ചുനല്‍കാനും സമയം കിട്ടിയാല്‍ വെക്തിക് നാലക്ഷരം പഠിക്കാന്‍ കഴിഞ്ഞില്ല എന്നുള്ളത് ഒരു വലിയ സംഭവം തന്നെയാണ്.
മുസ്‌ലിം സമൂഹത്തിന് എന്തുകൊണ്ടും അഭിമാനിക്കാവുന്ന ഒരു വിഷയമാണിത് കാരണം മുപ്പര്‍ക്ക് എഴുത്തും വായനയും അറിയില്ലല്ലോ പെണ്ണുകെട്ടി അവരുടെ സംരക്ഷണം ഉറപ്പാക്കാനും യുദ്ധം ചെയ്യാനും അടിമകളെ വീതിച്ചുനല്‍കാനും സമയം കിട്ടിയാല്‍ വെക്തിക് നാലക്ഷരം പഠിക്കാന്‍ കഴിഞ്ഞില്ല എന്നുള്ളത് ഒരു വലിയ സംഭവം തന്നെയാണ്.
നിങ്ങള്‍ എങ്ങനെയാണ് നിയമത്തെ നോക്കിക്കാണുന്നത്? ആരാണ് നിയമം നിര്‍മിക്കുന്നത്, എങ്ങനെ, എപ്പോള്‍? അത് മാറ്റുകയോ ഭേദഗതി ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യാന്‍ പറ്റുമോ. നിയമത്തിന് ആധാരമായിരിക്കുന്ന തത്ത്വങ്ങള്‍ എന്താണ്? ഓരോ ജനവിഭാഗവും നല്‍കുന്ന ഉത്തരം വ്യത്യസ്തമായിരിക്കും കാരണം നിയമങ്ങള്‍ എന്നത് കാല-ദേശ-സമൂഹ വ്യത്യാസങ്ങൾക്കനുസരിച്ച് മാറിയിരിക്കും പല രാജ്യങ്ങളിലും പലതിനും പലവിധത്തിലുള്ള നിർവചനവും മറ്റും കാണാന്‍ കഴിയും അതൊക്കെ വ്യത്യാസപ്പെട്ടിരിക്കുന്നതായി കാണാം. ഓരോ വ്യക്തിക്കും തനതായ താല്പര്യങ്ങളും അവകാശങ്ങളും ഉണ്ടായിരിക്കും. അവ പാലിക്കപ്പെടണം. അതിനൊപ്പം തന്‍റെ സഹജീവിയായ മറ്റൊരു വ്യക്തിയുടെ താല്പര്യവും അവകാശവും മാനിക്കപ്പെടുകയും പാലിക്കപ്പെടുകയും വേണം. അതാണ് നിയമം കൊണ്ട് ഉദേശിക്കുന്നത്.
എല്ലാ കാലത്തെക്കും ഒരു നിയമം എന്നത് ഒരിക്കലും ശരിയായ ചിന്തയല്ല സമൂഹജീവിയായ മനുഷ്യന് സമാധാനപരവും ക്രമാനുസൃതവും സുസ്ഥിരവുമായ ജീവിതാവസ്ഥ ഉറപ്പാക്കുന്നതിനായി നമുക്ക് നിയമ വ്യവസ്ഥകള്‍ പാലിച്ചേ പറ്റുകയുള്ളു ഇവിടെ എന്‍റെതു മാത്രം ശരി എന്നുള്ള നിയമാവലി വെച്ച് നടന്നാല്‍ മാനുഷിക മുല്ല്യങ്ങള്‍ക്ക് ക്ഷധമേല്‍ക്കും
വാസ്തവത്തില്‍ വേണ്ടത് വിശാലവും വിപുലവുമായ തലത്തിൽ മാനുഷികവും,ധാർമികതയും,പരസ്പരസ്നേഹവും,ഭൗതികവും, സാങ്കേതികവും,ജൈവികവുമായി ഉള്‍കൊള്ളാന്‍ കഴിയുന്ന തത്ത്വവും പ്രമാണവുമാണ് മനുഷ്യന് വേണ്ടത് അല്ലാതെ ഗോത്ര ചിന്തകള്‍ അടങ്ങിയ കിത്താബുകള്‍ എടുത്ത് നിയമം നടപ്പാക്കാന്‍ ഇറങ്ങി പുറപ്പെട്ടാല്‍ അത് മാനുഷിക മുല്ല്യങ്ങളുടെ കടക്കല്‍ തന്നെ കത്തി വെക്കുകയാണ് ചെയ്യുന്നത് പുരാതന സമൂഹങ്ങളിൽ സ്വേച്ഛാധിഷ്ഠിത വ്യക്തിതാത്പര്യമായിരുന്നു ഉണ്ടായിരുന്നത് അതില്‍ നിന്നുമാണ് മത നിയമങ്ങള്‍ തന്നെ വന്നത് കാലാന്തരത്തില്‍ പരിഷ്ക്കരിക്കപെടാത്ത മത സമുഹങ്ങള്‍ നാടിനു രാജ്യത്തിനും തന്നെ ലോക ജനതക്കും തന്നെ വിപത്താണ് ആള്‍ കുട്ടം ഗോത്രാചാരം നടപ്പാക്കുമ്പോള്‍ മാനുഷികത തകരുന്നു നീതിയുടെ പരിപാലനത്തിനും അനീതിയെ പ്രതിരോധിക്കുന്നതിനുമുള്ള ഉപകരണമാണ്
നിയമം. ഓരോ വ്യക്തിയുടെയും താത്പര്യങ്ങളുടെ സംരക്ഷണത്തിനും മറ്റൊരു
വ്യക്തിയുടെയും താത്പര്യം ഹനിക്കപ്പെടാതെ സൂക്ഷിക്കുന്നതിനുംവേണ്ടി
ഉപയോഗിക്കുന്നതയിരിക്കണംനിയമം കാല-ദേശങ്ങള്‍അനുസരിച്ച് മാറ്റാന്‍ കഴിയുന്നവായുമാവണം നിയമാവലി.
മാറ്റപ്പെടാന്‍ പാടില്ലത്ത നിയമ സംഹിത കെട്ടികിടന്നു ദുര്‍ഗന്ധം വമിക്കുന്ന ചളിയുടെ ജലാശയമാണ്. അതില്‍ വസിക്കുന്നവരും ആ ദുര്‍ഗന്ധം സമുഹത്തില്‍ വമിപ്പിക്കും. ഇസ്ലാമും ഇതരമതങ്ങളുമോക്കെ ഇപ്പോള്‍ ഈലോകത്തിനു നല്‍കുന്നത് ഇതുപോലെയുള്ള ദുര്‍ഗന്ധമാണ്.
അഭിപ്രായങ്ങള്‍