ഈ കുരിശു വന്ന വഴി ഒന്ന് നോക്കാം
യേശു തന്നെ ആരാധിക്കാനും മറ്റും കുരിശു പണിയണം എന്നും എന്നിട്ട് സ്ഥലം കയ്യേറി അവിടെയൊക്കെ കുരിശു സ്ഥാപികണം എന്നുള്ളത് പറഞ്ഞിട്ടുണ്ടോ എവിടെയാണ് മുപ്പര്‍ കുരിശിനു സ്വന്തം ചിന്നമായി കാണാന്‍ പറഞ്ഞത് ?
ഈ കുരിശു വന്ന വഴി ഒന്ന് നോക്കാം
**************************************************
":കുരിശും തമ്മൂസും"
തമ്മൂസ് ബാബിലോണിയൻ ദൈവമായാണ് അറിയപ്പെടുന്നത്. സൂര്യദേവൻ തമ്മൂസ് മനുഷ്യനായി അവതരിച്ച് മനുഷ്യരുടെ പാപങ്ങൾക്കു വേണ്ടി ക്രൂരമായി വധിക്കപ്പെട്ട് ഉയിർത്തെഴുന്നേറ്റു. സൂര്യദേവനായ തമ്മൂസിന്റെ പ്രതീകം T ആകൃതിയിലുള്ള കുരിശായിരുന്നു. ഇത് ലിംഗാരാധനയുമായി ബന്ധപ്പെട്ടതാണെന്ന അഭിപ്രായവുമുണ്ട്. തമ്മൂസിന്റെ നാമത്തിലെ ആദ്യാക്ഷരമായ താവ് (ഗ്രീക്കിൽ) ഇംഗ്ലീഷിലെ Tക്ക് സമാനമാണ്. അത് തമ്മൂസിന്റെ പ്രതീകമായും ഈ മതത്തിന്റെ ചിഹ്‌നമായും ബാബിലോണിയയിലും അയൽരാജ്യങ്ങളിലും ഭക്തർ ഉപയോഗിക്കുകയും പ്രസ്‌തുത കുരിശിനെ ആദരിക്കുകയും ചെയ്‌തു. തമ്മൂസും അമ്മ സെറാമീസും, യേശുവും അമ്മ മർയമും സമാനതകളുള്ള ബന്ധങ്ങളായി വിലയിരുത്തപ്പെട്ടിരുന്നു.
"കുരിശും മിത്രമതവും"
കുരിശു ശരിക്കും വേറെ മതക്കാരുടെ ചിന്നമാണ് യേശുവിന് നൂറ്റാണ്ടുകൾക്കു മുമ്പ് പേർഷ്യയിൽ ഉത്ഭവിക്കുകയും റോമാസാമ്രാജ്യത്തിൽ പ്രചാരം ലഭിക്കുകയും ചെയ്‌ത മതമാണ് മിത്രമതം. സൂര്യദേവന്റെ അവതാരമായിട്ടായിരുന്നു റോമൻ ജനത മിത്രനെ മനസ്സലാക്കിയിരുന്നത്. ഇതിന്റെ പ്രതീകവും മിത്രമതത്തിന്റെ ചിഹ്‌നവും കുരിശായിരുന്നു. ഒലീവ് മരത്തിന്റെ കൊമ്പുകൾ കൊണ്ടാണ് ഇവർ തങ്ങളുടെ കുരിശുണ്ടാക്കിയിരുന്നത്. എ ഡി 4-ാം നൂറ്റാണ്ടിൽ റോം ഭരിച്ചിരുന്ന കോൺസ്റ്റന്റൈൻ ചക്രവർത്തി (ഇദ്ദേഹത്തിന്റെ നേതൃത്തിലാണ് സർവ ആചാരങ്ങളും ക്രൈസ്‌തവതയിലേക്ക് കടന്നുവന്നത്) മിത്ര മതക്കാരനായിരുന്നു. സൂര്യദേവന്റെ അടയാളമായ പ്രകാശകുരിശിനെ ഇദ്ദേഹം ആരാധിച്ചിരുന്നു. റോമക്കാരാണെങ്കിൽ ഇത് പുരാതന ഈജിപ്‌തുകാരിൽ നിന്നും സ്വീകരിച്ചതാണ്.
"ഈജിപ്‌ഷ്യൻ ത്രിമൂർത്തികളും കുരിശും"
പുരാതന ഈജിപ്‌തുകാരുടെ പ്രധാന ദേവീദേവൻമാരാണ് ഹോറസ്, ഓസിറസ്, ഐസിസ് ത്രിമൂർത്തികൾ. ഈജിപ്‌തുകാർ ഇവയ്‌ക്ക് കുരുശിന്റെ പ്രതീകം നല്‌കിയിരുന്നു. സൂര്യദേവനായ ഓസിറസിനെ അവർ ആരാധിച്ചിരുന്നു. ഓസിറസിന്റെ പ്രതീകം ആകൃതിയിലുള്ള കുരിശാണ്. ബി സി 1500-നു മുമ്പുതന്നെ കുരിശാഭരണങ്ങളും വസ്‌ത്രങ്ങളിൽ കുരിശടയാളങ്ങളും അവർ ഉപയോഗിച്ചിരുന്നുവെന്നാണ് ചരിത്രം പറയുന്നത്.
XP ആകൃതിയിൽ ക്രൈസ്‌തവ ദേവാലയങ്ങളിൽ കാണാം. പുരാതന ഈജിപ്‌തുകാരിൽ നിന്ന് അപ്പടി പകർത്തിയതിന്റെ വ്യക്തമായ തെളിവാണിത്. ക്രിസ്‌തുവിന് വളരെ നൂറ്റാണ്ടു മുൻപുതന്നെ ഈജിപ്‌ത്, ബാബിലോണിയ, പേർഷ്യ, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ പ്രാകൃതമതങ്ങൾ നിലനിന്നിരുന്നുവല്ലോ. അവ മിത്രാസ്, തമ്മൂസ്, ഹോറസ്, ബാൽ തുടങ്ങിയ നാമങ്ങളിലായിരുന്നു അറിയപ്പെട്ടിരുന്നത്. സൂര്യദേവന്റെ അവതാരങ്ങളായിട്ടായിരുന്നു വിശ്വാസികൾ ഇവയെ കണ്ടിരുന്നത്. മാത്രമല്ല, ഇവയുടെയെല്ലാം പ്രതീകങ്ങൾ കുരിശായിരുന്നുവെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഈജിപ്‌തുകാരുടെ ദേവന്മാരായ ഓസിറസ്, ഐസിസ്, കറസ്റ്റ, സെറാപിസ്, ഹോറസ് തുടങ്ങിയവയും ഗ്രീക്കുകാരുടെ ബാകസും കുരിശ് രൂപത്തിൽ പ്രതീകവൽക്കപ്പെട്ടിരുന്നു.
സമകോണുകളിൽ രേഖകൾ കുറുകെ വെക്കുന്ന ഏറ്റവും ലളിതമായ വിധത്തിൽ പ്രതിനിധാനം ചെയ്യുന്ന കുരിശ് അടയാളം പാശ്ചാത്യ പൗരസ്‌ത്യ ദേശങ്ങളിലും ക്രിസ്‌തു മതത്തിന്റെ അവതരണത്തിന് വളരെ മുമ്പുതന്നെയുണ്ട്. അത് മാനവ സംസ്‌കാരത്തിന്റെ വളരെ വിദൂരമായ ഒരു ഘട്ടത്തിലേക്ക് പിന്നോട്ട് പോകുന്നുണ്ട്. (Catholic Encyclopedia -1968, Vol-4, p-517)
ബ്രിട്ടാണിക്ക എഴുതുന്നു: ``കുരിശു രൂപങ്ങൾ മതത്തിന്റെയോ അല്ലാത്ത രൂപത്തിലോ ആയി ക്രിസ്‌തുവർഷങ്ങൾക്ക് വളരെ മുമ്പ് തന്നെ നിലവിലുണ്ടായിരുന്നു. എന്നാൽ ഇത് ഒരു തിരിച്ചറിയൽ രൂപത്തിലാണോ ആരാധനാ മനോഭാവത്തോടെയാണോ എന്നത് വ്യക്തമല്ല. ജീവിതത്തിന്റെ പ്രതീകമായി പുരാതന ഈജിപ്‌തുകാർ ഇതിനെ കണ്ടിരുന്നു..... 4-ാം നൂറ്റാണ്ടിൽ കോൺസ്റ്റന്റൈൻ ചക്രവർത്തിക്കു മുമ്പ് ക്രൈസ്‌തവർ കുരിശു രൂപകല്‌പനയെ പറ്റി മൗനം പാലിച്ചിരുന്നു. കോൺസ്റ്റന്റൈൻ ക്രിസ്‌തുമതത്തിലേക്ക് വന്നപ്പോൾ ക്രൂശീകരണം അനിവാര്യ മരണമാവുകയും ക്രിസ്‌തുമതത്തിന്റെ വിശ്വാസമാവുകയും ചെയ്‌തു. അങ്ങനെ എ ഡി 350-നു ശേഷം ഈ ചിഹ്‌നം പ്രചാരത്തിലാവുകയും ഒരുതരം സ്‌മരണ (funerary monuments) ആവുകയും ചെയ്‌തു. (Britanica -1992, 15th Edition, vol-3, p.763)
"കറസ്റ്റ്, സെറാപിസ്റ്റ്‌കുരിശും"
ഈജിപ്‌തുകാർ ആരാധിച്ചിരുന്ന മറ്റു സൂര്യദേവന്മാരിൽ പ്രമുഖരാണ് കറസ്റ്റ്, സെറാപ്പിസ്റ്റ് തുടങ്ങിയവർ. ടി ഡബ്ല്യു ഡൺ, Bible Myths എന്ന ഗ്രന്ഥത്തിൽ വ്യക്തമാക്കുന്നത് ബാലസൂര്യനായി അറിയപ്പെട്ടിരുന്ന കറസ്റ്റിന്റെ പ്രതീകം കുരിശായിരുന്നുവെന്നാണ്. ഈജിപ്‌തിലെ സെറാപ്പിസ്റ്റ് ദേവാലയത്തിന്റെ അവശിഷ്‌ടങ്ങളിൽ നിന്നും പുരാവസ്‌തു ഗവേഷകർ `കുരിശ്' കണ്ടെത്തിയതായി പറയുന്നു.
ശരിക്കും പറഞ്ഞാല്‍ ക്രുസ്ത്യാനിക്ക് കുരിശുമായി ഒരു ബന്ധവുമില്ല എന്നുള്ളത് കാണാം
അഭിപ്രായങ്ങള്‍