ഭൂമിയിൽ ജീവന്‍റെ ഉല്പത്തിയെ കുറിച്ച്


 

ഭൂമിയിൽ ജീവന്‍റെ ഉല്പത്തിയെ കുറിച്ച്

*******************************************

 യുക്തി ചിന്തകരെ  വെട്ടിയിടാനായി മത വിശ്വാസികളും  കൂട്ടരും വളരെക്കാലമായി ഉപയോഗിക്കുന്ന തുരുപ്പുശീട്ടാണ് ‘ജീവൻ’ എന്ന അദ്ഭുതപ്രതിഭാസം. ആലോചിക്കുന്തോറും മനസ്സിലാക്കുന്തോറും അദ്ഭുതമേറിവരുന്ന ഒരു പ്രതിഭാസം തന്നെയാണ് ജീവൻ. ഭൌതികശാസ്ത്രങ്ങളുടെ അടിസ്ഥാനത്തിൽ, ദ്രവ്യത്തിൻറെ അടിസ്ഥാനത്തിൽ അതിനെ നിർവചിക്കുക പ്രയാസമായിരുന്നു. അനിർവചനീയവും അജ്ഞേയവും ഭൌതികേതരവും ആയ ഒരു ദിവ്യശക്തിയാണ് ജീവൻ എന്നൊക്കെ മതവാദികളും  കൂട്ടരും വാദിച്ചു. ആശയസംവാദത്തിൻറെ പിടിമുറുക്കുന്നതിന് വളരെയധികം സഹായിച്ച ഒന്നാണ് ജീവൻറെ സ്വഭാവത്തെപ്പറ്റിയും ഉദ്ഭവത്തെപ്പറ്റിയും ഉള്ള ഈ അനിശ്ചിതത്വം. പക്ഷേ, മതവാധികള്‍ക്ക്  ഇന്ന് ഇതിൻറെ സഹായം കൂടി നഷ്ടപ്പെട്ടിരിക്കുകയാണ്. ആധുനികശാസ്ത്രത്തിനും ശാസ്ത്രജ്ഞർക്കും ജീവനെപ്പറ്റി വളരെ വ്യക്തമായ ഏകദേശ ധാരണകളും മറ്റുമൊക്കെ ഇപ്പോള്‍ ഉണ്ട്  .


 ജീവൻ എന്ന പദത്തിന് കൃത്യമായ നിർവചനം നൽകുക എന്നത് കുറേയേറെ പ്രയാസമുള്ള കാര്യമാണ്. അത് കൊണ്ട് ഇന്ന് നാം കാണുന്ന ജീവന്‍റെ ഉല്പത്തി എങ്ങനെയാണു ഭുമിയില്‍ വന്നത് എന്നുള്ള  ശാസ്ത്രീയമായ അറിവുകള്‍  കുറെശേയൊക്കെ പറയാന്‍ കഴിയും   കാരണം ശാസ്ത്രം ഒരു പഠനമാണ് അതൊരു വിശ്വാസമല്ല ഇന്നത്തേത് ചിലപ്പോള്‍ നാളെക്കു  ശരിയല്ല എന്നുള്ളതും വരാം. അതുകൊണ്ട് തന്നെ ഇതൊരു പഠന വിഷയമാണ് അല്ലാതെ മത വിശ്വാസമല്ല എന്നുള്ളത് കുടി മനസിലാക്കിയിരിക്കുന്നത് വളരെ നല്ലതാണു.ഇനി ഇതെകുറിച്ചുള്ള വിവരമൊന്നും മത ഗ്രന്ഥങ്ങളില്‍ കിട്ടില്ല അവിടെ നിങ്ങള്‍ക്ക് കിട്ടും കളിമണ്‍ കൊണ്ട് എങ്ങനെ കളിപ്പാട്ടം ഉണ്ടാക്കാമെന്ന അറിവ്.  ചിലർക്കൊക്കെ ഇക്കാര്യം ഉൾക്കൊള്ളാൻ ബുദ്ധിമുട്ട് തോന്നുന്നുണ്ടാവും അതിനുള്ള കാരണം അവരുടെ ബുദ്ധി ഇതിന് മാത്രം പരിണമിച്ചിട്ടില്ല എന്ന് കരുതിയാല്‍ മതി 

     ഉൽക്കകൾ, ഛിന്നഗ്രഹങ്ങൾ, ധൂമകേതുക്കൾ, ഗ്രഹശകലങ്ങൾ എന്നിവയിലൂടെയാണ് ജീവൻ പ്രപഞ്ചത്തിലെങ്ങും വ്യാപിച്ചത് എന്ന് അവകാശപ്പെടുന്ന ഒരു സിദ്ധാന്തമുണ്ട്  ശാസ്ത്ര പഠന ശാഖയില്‍ പാൻസ്പെർമിയ എന്നാണ് അതിന് പേര്‍ നല്‍കിയിരിക്കുന്നത്.  
ബഹിരാകാശത്ത് ഉടലെടുക്കുന്ന ജീവകണങ്ങൾ അവിടെ നിന്ന് രക്ഷപ്പെട്ട് ബഹിരാകാശ ധൂളീപടലങ്ങളിൽ കൂടി കാലങ്ങളോളം സഞ്ചരിച്ച് മറ്റു ഗ്രഹങ്ങളിലോ പ്രദേശങ്ങളിലോ എത്തിച്ചേരുന്നു എന്നാണ് ഈ നിരീക്ഷണം കൊണ്ട് പറഞ്ഞു വരുന്നത്. അങ്ങനെ അവിടങ്ങളിലെ അനുകൂല പരിതഃസ്ഥിതി ഉപയോഗപ്പെടുത്തി അവ പരിണാമത്തിനു വിധേയമായി കൂടുതൽ സങ്കീർണ്ണ ഘടനയിലുള്ള ജീവരൂപങ്ങളായി മാറുന്നു എന്നാണ് ഈ ഹൈപ്പോതിസീസ് മുന്നോട്ടു വെയ്ക്കുന്ന വാദം. അതായത് പാൻസ്പെർമിയ ജീവൻ എങ്ങനെ ഉണ്ടായി എന്നു വിശദീകരിക്കുന്നില്ല. പകരം അത് എങ്ങനെയാണ് വിതരണം ചെയ്യപ്പെട്ടത് എന്നാണ് പറയുന്നത്

 ജീവന്‍റെ  സാന്നിധ്യത്തിൽ നിർണ്ണായകമായ ഫോസ്ഫറസുകൾ ഭൂമിയിൽ എത്തിയത് ഉൽക്കകൾ വഴിയാണെന്ന് സൗത്ത് ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റിയിലെ ആസ്‌ട്രോളജിസ്റ്റുകൾ 2013 ൽ നടത്തിയ ഗവേഷണത്തിൽ ചില തെളിവുകൾ കണ്ടെത്തി. സിംബാബ്‌വേ, ഓസ്‌ട്രേലിയ, വെസ്റ്റ് വിർജീനിയ, ഫ്‌ളോറിഡ എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച ഭൗമ അകക്കാമ്പുകൾ പഠനവിധേയമാക്കി നടത്തിയ ഗവേഷണമാണ് ഭൂമിയിൽ ജീവൻ എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിന് ഭാഗികമായെങ്കിലും വിശദീകരണം നൽകുന്ന കണ്ടെത്തലുകളിലേക്ക് നയിച്ചത്

 പാൻസ്പെർമിയ എന്ന പദം ആദ്യമായി ഉപയോഗിച്ചത് ബി.സി. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്ക് അനക്സഗോറസ് എന്ന തത്ത്വചിന്തകനായിരുന്നു.  . ഈ പരികല്പന കൂടുതൽ വിശദാംശങ്ങളോടു കൂടി ഇന്നത്തെ രീതിയിൽ വികസിപ്പെച്ചെടുത്തത് സ്വീഡിഷ് രസതന്ത്രജ്ഞനായ സ്വാന്തെ അറീനിയസ് (1903) ആണ് സർ ഫ്രെഡ് ഹോയ്‌ൽ (1915-2001) ചന്ദ്ര വിക്രമസിംഗെ (1939) എന്നീ ശാസ്ത്രജ്ഞർ ഈ സിദ്ധാന്തത്തെ സാധൂകരിക്കുന്നതിനുള്ള കൂടുതൽ തെളിവുകൾ കണ്ടെത്തി. നക്ഷത്രാന്തരീയ പടലങ്ങളിൽ ജൈവപദാർത്ഥങ്ങൾ ധാരാളം കണ്ടേക്കാമെന്ന ഒരു പരികല്പന 1974ൽ ഇവർ മുന്നോട്ടു വെച്ചു. പിന്നീട് വിക്രമസിംഗെ ഇതിന് കൂടുതൽ തെളിവുകൾ നൽകുകയും ചെയ്തു. ഹോയലും വിക്രമസിംഗെയും ഇപ്പോഴും ഇത്തരം ജൈവപദാർത്ഥങ്ങൾ ഭൂമിയിൽ പ്രവേശിച്ചു കൊണ്ടിരിക്കുന്നു എന്ന അഭിപ്രായക്കാരാണ്. വൻതോതിലുണ്ടാവുന്ന പകർച്ചവ്യാധികൾ, പുതിയ രോഗങ്ങൾ, വലിയതോതിലുള്ള ജനിതകമാറ്റങ്ങൾ ഉണ്ടാകുന്നതിനുള്ള കാരണം എന്നിവ ഇങ്ങനെ പുതുതായി ഭൂമിയിലേക്കു വരുന്ന ജൈവഘടകങ്ങളാണ് എന്നാണവരുടെ അഭിപ്രായം. ഭൗമേതരജീവികളെ കണ്ടെത്തുന്നതിൽ പാൻസ്പെർമിയ സിദ്ധാന്തമായിരിക്കും മനുഷ്യനെ സഹായിക്കാനെത്തുക എന്ന് പ്രസിദ്ധ ഭൗതികശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിങ് 2009ൽ അഭിപ്രായപ്പെടുകയുണ്ടായി. ഒരു വർഷം 15,000 ടണ്ണിലേറെ ഉൽക്കകൾ (സൂക്ഷ്മധൂളീകണങ്ങൾ ഉൾപ്പെടെ) ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്നുണ്ട് എന്നാണ് ശാസ്ത്രം പറയുന്നത്.  

 അരിസ്റ്റോട്ടിലിന്‍റെ  കാലം മുതൽതന്നെ പ്രകൃതിശാസ്ത്രജ്ഞൻമാർ അജീവജീവോത്പത്തിസിദ്ധാന്തം ഒരംഗീകൃതവസ്തുതയായി സ്വീകരിച്ചിരുന്നു. വലിയ ജീവികളുടെ കാര്യത്തിൽ ഈ സിദ്ധാന്തം പലർക്കും സ്വീകാര്യമായിരുന്നില്ലെങ്കിലും ചെറിയ ജീവികളെല്ലാം ഈ വിധത്തിലാണ് ഉടലെടുക്കുന്നതെന്ന് പരക്കെ വിശ്വസിക്കപ്പെട്ടിരുന്നു. ചീഞ്ഞഴുകുന്ന വസ്തുക്കളിൽനിന്നും മണ്ണിൽനിന്നും മറ്റുമാണ് പലതരം പുഴുക്കളും ഈച്ചകളും ജൻമമെടുക്കുന്നതെന്ന വിശ്വാസം പതിനേഴാം  ശതകത്തിന്‍റെ മധ്യംവരെ നിലനിന്നുപോന്നു.
 പ്രാചീനസമുദ്രാന്തരീക്ഷത്തിൽവച്ചുനടന്ന രാസപരിണാമത്തെ മൂന്നു ഘട്ടങ്ങളായി തിരിക്കാം: അണുവിൽനിന്ന് തൻമാത്രയിലേക്ക് തൻമാത്രയിൽനിന്ന് പോളിമറിലേക്ക്പോളിമറിൽനിന്ന് ജീവിയിലേക്ക്. ഇവരുടെ സിദ്ധാന്തം വെറും പരികല്പനയായിട്ടാണ് ആദ്യം നിലനിന്നിരുന്നത്. 1953-ൽ എസ്.എൻ. മില്ലർ ശ്രദ്ധേയമായ ഒരു പരീക്ഷണത്തിലൂടെ ഈ സിദ്ധാന്തത്തിന് പരീക്ഷണപരമായ അടിസ്ഥാനമിട്ടു. അമോണിയ, മീഥേൻ, ജലം, ഹൈഡ്രജൻ എന്നിവ വിവിധ രൂപത്തിലുള്ള വൈദ്യുതോത്തേജനത്തിന് വിധേയമാക്കിയപ്പോൾ അമിനോ അമ്ലങ്ങൾ, പഞ്ചസാരകൾ തുടങ്ങിയ ജൈവസംയുക്തങ്ങൾ രൂപംകൊണ്ടു. ഇപ്പോൾ ഏറ്റവും സങ്കീർണമായ ന്യൂക്ളിയിക്കമ്ളങ്ങൾ വരെയുള്ള ജൈവസംയുക്തങ്ങൾ കൃത്രിമമായി നിർമ്മിക്കാൻ കഴിയുന്നുണ്ട്.

 നിരവധി പരീക്ഷണങ്ങളുടെ ഫലമായി അജൈവവസ്തുക്കളിൽനിന്ന് ജൈവവസ്തുക്കൾ ഉടലെടുക്കാൻ സാധ്യതയുണ്ടെന്ന് തെളിഞ്ഞു. എന്നാൽ ജീവികളുടെ ആവിർഭാവത്തിന് ഉതകുംവിധം ഇത്തരം രാസപരിണാമങ്ങൾ ഇന്ന് ഭൂമിയിൽ നടക്കുന്നില്ല. ഭൂമിയുടെ അന്തരീക്ഷത്തെ ആവരണം ചെയ്യുന്ന ഓസോൺ  വലയവും ജീവികളുടെ സാന്നിധ്യവും ഇതിന് കാരണമാണ്. തൻമൂലം രാസപരിണാമംവഴിയുള്ള അജീവജീവോത്പത്തി ഭൂമിയുടെ പ്രാഥമിക ദശയിൽമാത്രമേ നടന്നിട്ടുള്ളു എന്ന് കരുതപ്പെടുന്നു. അങ്ങനെ ജീവികൾ ആദ്യമായി ഉടലെടുത്തത് അജീവജീവോത്പത്തി വഴിയും പിന്നീടുള്ള ജീവലോകത്തിന്റെ നിലനിൽപ് ജൈവജീവജനനം  വഴിയുമാണ് എന്ന നിഗമനമാണ് ആധുനികജീവശാസ്ത്രത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളത്.


NB:- കുറച്ചു കളിമണ്‍ എടുത്ത് വെച്ച് അതില്‍ ഊതിയാല്‍  എഴുന്നേൽക്കുന്ന ഒന്നല്ല ജീവന്‍. 
ജീവന്‍ എന്നതിന്‍റെ അടിസ്ഥാനം ഇന്നു കിട്ടിയ മികച്ച ശാസ്ത്ര പഠന ശാഖയില്‍ നിന്നും ഇതാണ്  നമ്മുക്ക്എടുക്കാന്‍ കഴിയുന്നത്‌ ഇനി ഇതില്‍ കുടുതല്‍ ആര്‍ക്കെങ്കിലും കൊണ്ട് വരാന്‍ കഴിയും എന്നുണ്ടകില്‍ കൊണ്ട് വരാം  അതിന്‍റെ തെളിവുകളോട് കുടി വേണം എന്ന് മാത്രം  
 ഭൂമിയിൽ ആദ്യമായി ജീവൻ എങ്ങനെയുണ്ടായി? അതിനെങ്ങനെ ഇന്നത്തെ വൈവിധ്യം സിദ്ധിച്ചു? ഇത്തരം പല പ്രശ്നങ്ങളും പൂർണമായി ഉത്തരം ലഭിക്കാതെ ഇനിയും അവശേഷിക്കുന്നുണ്ട് അതൊക്കെ ശാസ്ത്ര ലോകത്തിനു വിടുക  കുറച്ചു കാലം കഴിയുമ്പോള്‍ അതിനുള്ള ഉത്തരവും മറുപടിയും  കിട്ടുന്നതായിരിക്കും. 








അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം