കുന്തി ദേവിയും സദാചാര ലംഘനവും

 

 

 കുന്തി ദേവിയും സദാചാര ലംഘനവും

*****************************************

 ഭാരതത്തിന്റെ ഇതിഹാസങ്ങളിൽ ഒന്നായ വ്യാസൻ രചിച്ച മഹാഭാരതത്തിലെ പ്രധാന കഥാപാത്രങ്ങളാണ് പാണ്ഡവർ. പാണ്ഡുവിനു കുന്തിയിലും, മാദ്രിയിലും ജനിച്ച പുത്രന്മാരാണ് പാണ്ഡവർ എന്ന് അറിയപ്പെടുന്നത്. യഥാർത്ഥത്തിൽ ഇവർ പാണ്ഡു പുത്രർ അല്ല, മുനിശാപത്താൽ പാണ്ഡുവിന് സ്ത്രീ സംസർഗ്ഗം നിഷിധമായതിനാൽ പുത്രസമ്പാദനത്തിനു കുന്തിയും, മാദ്രിയും മറ്റു ദേവന്മാരെ ആശ്രയിച്ചു.

എന്നാലും ഇങ്ങയുണ്ടോ  ഒരു ഐതിഹ്യം ഒരാണുംപെണ്ണും ഒന്നിച്ചിരികുമ്പോള്‍ സദാചാരക്കുരുപൊട്ടുന്ന വാനരസേനയുടെയും ഹനുമാന്‍ സേനയുടെയും ആളുകള്‍ ഇതൊക്കെ അറിയുന്നുണ്ടല്ലോ കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിരുന്നു എങ്കില്‍ പാണ്ഡുവിന്‍റെ ഒരു അവസ്ഥ എന്തായിരുന്നു.
സ്വന്തം ഭാര്യ മറ്റുള്ളവരെ സമീപിച്ചു കൊണ്ട് ഗര്‍ഭധാരണം നടത്തി എന്നിട്ട് പാണ്ഡു അതിന്‍റെ ഉത്തരവാദിത്തം ഏറ്റടുത്തു എട്ടുകാലി മമ്മുഞ്ഞു പണിചെയ്യുകയായിരുന്നു  എന്നൊക്കെ പറയുന്നത് കൊണ്ട് നുമ്മ ആര്‍ഷസംസ്കാരങ്ങള്‍ ഇങ്ങനെയായിരുന്നു എന്ന് പറയേണ്ടി വരുന്നതില്‍ ലജ്ജ തോനുന്നു   എന്തായാലും ആഭാസ സംസ്ക്കാരം എങ്ങനെയാണ് വന്നത് എന്ന് നോക്കാം 

മഹാഭാരതത്തിൽ ഹസ്തിനപുരിയിലെ ഒരു രാജാവാണ് പാണ്ഡു പഞ്ചപാണ്ഡവരുടെ പിതാവ് എന്ന നിലയിലാണ് മുപ്പര്‍ കൂടുതൽ അറിയപ്പെടുന്നത്. എന്നാല്‍ കാര്യം അങ്ങനെയല്ല കേട്ടോ. പാണ്ഡുശരിക്കും ഒരു എട്ടുകാലിമമ്മുഞ്ഞു ആയിരുന്നു  എല്ലാത്തിന്റെയും ഉത്തരവാദിത്തം മുപ്പരില്‍ ആയിരുന്നു   

വില്ലാളിവീരനായ പാണ്ഡു ധൃതരാഷ്ട്രരുടെ സേനാപതിയാവുകയും അദ്ദേഹത്തിനുവേണ്ടി രാജ്യം ഭരിക്കുകയും ചെയ്തു. കാശി, അംഗ, വംഗ, കലിംഗ, മഗധ ദേശങ്ങൾ അദ്ദേഹത്തിന്‍റെ  അധീനതയിലായിരുന്നു. ഇദ്ദേഹത്തിനു രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നു.ഒന്ന്   മാദ്രരാജന്‍റെ  പുത്രി മാദ്രിയും മറ്റൊന്നു കുന്തീഭോജന്‍റെ  പുത്രി കുന്തിയുമായിരുന്നു പാണ്ഡുവിന്‍റെ  പത്നിമാർ. ഒരു മുനിയുടെ ശാപം നിമിത്തം അദ്ദേഹത്തിനു മക്കൾ ഉണ്ടാവുകയില്ലായിരുന്നു. കാരണം ഇതാണ്  ഒരിക്കല്‍ നായാട്ടിനിടയില്‍ തന്‍റെ അസ്ത്രത്താല്‍ വീഴ്ത്തപ്പെട്ട കൃഷ്ണ മൃഗം , പരസ്പരം ഇണ ചേര്‍ന്നിരുന്ന കാമാര്‍ത്തരായ മുനി ദമ്പതിമാരില്‍ ഒന്നായിരുന്നുവത്രേ അങ്ങനെ ഒരു മുനിയുടെ  ശാപംകൊണ്ട് മുപ്പര്‍ക്ക് പരിപാടി ഹറാമായി മാറി. "കാമാര്‍ത്തിയോടെ നീ ഏതൊരു സ്ത്രീയെ സ്പര്‍ശിക്കുന്നവോ , ആ നിമിഷം ഞങ്ങളെപ്പോലെ നിനക്കും മരണം ഭവിയ്ക്കും," 

 ഇനി നമ്മുക്ക് കുന്തി ദേവിയിലേക്ക് ഒന്ന് പോവാം.  കുന്തി ദേവി കല്ല്യണം ഉണ്ടാവുന്നതിനു മുന്‍പേ തന്നെ സദാചാര ലംഘനം നടത്തിയാണ്  തുടക്കം  കുറിച്ചത് അതില്‍നിന്നുമാണ് കര്‍ണ്ണന്‍ ജനിക്കുന്നത്.

   കുന്തീദേവിയുടെ മൂത്തപുത്രനാണ് കർണ്ണൻ. ഒരിക്കൽ ഭോജരാജന്‍റെ  കൊട്ടാരത്തിൽ എഴുന്നള്ളിയ ദുർവ്വാസാവ് മഹർഷിയെ പരിചരിച്ചത് രാജകുമാരിയായ കുന്തിയായിരുന്നു. സന്തുഷ്ടനായ അദ്ദേഹം കുന്തിയ്ക്ക് അഞ്ചു വിശിഷ്ട പുത്രസിദ്ധി മന്ത്രങ്ങൾ ഉപദേശിച്ചു കൊടുത്തു. അവ ഓരോന്നും ഏതു പ്രപഞ്ചശക്തിയെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് ജപിക്കുന്നുവോ, ആ ശക്തി മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെട്ട് കുന്തിയ്ക്ക് ആ ശക്തിയുടെ ഒരു മകനെ നൽകും. ഉത്സുകത കാരണം കുന്തി ഈ മന്ത്രം പരീക്ഷിച്ചു നോക്കുവാൻതന്നെ തീരുമാനിച്ചു. ആ സമയത്തു രജസ്വലയായിരുന്ന അവൾ അഞ്ചു മന്ത്രങ്ങളിൽ ഒരെണ്ണം തിരഞ്ഞെടുത്തു സൂര്യദേവനെ ആഹ്വാനം ചെയ്തു . മന്ത്രപ്രഭാവം ക്ഷണത്തിൽ പ്രകടമായി . അതിതേജസ്വിയായ സൂര്യദേവൻ തോൾവളയും കിരീടവും ദിവ്യാഭരണങ്ങളുമണിഞ്ഞു അവൾക്കു മുന്നിൽ പ്രത്യക്ഷനായി. അങ്ങനെ സുര്യദേവനെ പ്രാപിച്ചു കൊണ്ട് കുന്തി ഗർഭിണിയായ കുന്തീദേവി ഭയത്താൽ ആരോരുമറിയാതെ ഒരു തോഴിയുടെ സഹായത്താൽ പ്രസവം നടന്നു അങ്ങനെ ആ കുട്ടിയെ ആ ചോരക്കുഞ്ഞിനെ ഒരു പേടകത്തിലാക്കി കുത്തിയൊഴുകുന്ന ഗംഗാനദിയിലൊഴുക്കുകയും ചെയ്തു

അങ്ങനെ ആദ്യ സദാചാര ലംഘനം നടത്തി കര്‍ണ്ണന്  ഉണ്ടായി 

പിന്നെയാണ് കുന്തിദേവി വിവാഹിതയാകുന്നത് സ്വന്തം ഭര്‍ത്താവിനെ കൊണ്ട് കാര്യങ്ങളൊന്നും നടക്കില്ല എന്ന് മനസിലാക്കിയ  ദേവി വീണ്ടും രാണ്ടാം  സദാചാര ലംഘനം നടത്തി. അങ്ങനെയാണ് യുധിഷ്ഠിരൻ ഉണ്ടാവുന്നത് കുന്തിയുടെ രണ്ടാമത്തെ പുത്രനായിരുന്ന ധർമ്മപുത്രർ (മരണദേവനാണ് യമൻ ) ദുർവ്വാസാവ് മഹർഷി കുന്തിക്ക് തന്‍റെ  ബാല്യകാലത്ത് ഉപദേശിച്ചു കൊടുത്ത മന്ത്രത്തിന്‍റെ  ശക്തി വീണ്ടും സദാചാര ലംഘനത്തിനു വേണ്ടി ഉപയോഗിച്ച് കൊണ്ട് ദേവി മരണ ദേവനായ  യമധര്‍മനെ പ്രാപിച്ചുകൊണ്ട്കാര്യംനടത്തി അതില്‍ നിന്നും യുധിഷ്ഠിരൻ ഉണ്ടാവുകയും ചെയിതു 

പിന്നെയും കാര്യങ്ങള്‍ ഒന്നും നടക്കില്ല എന്നുള്ളത് അറിയാവുന്ന കുന്തി ദേവി മുന്നാമതും ഈ പരിപാടി  നിരുപാധികം  തുടര്‍ന്ന് കൊണ്ടിരുന്നു. അങ്ങനെയാണ് ഭീമന്‍  ഉണ്ടാവുന്നത് മന്ത്ര തന്ത്ര വിദ്യയൊക്കെ ഉള്ളത് കൊണ്ട് കുന്തിദേവി രക്ഷപെട്ടു. അതുകൊണ്ട്  തന്നെ കുന്തി ദേവി ഇപ്പോള്‍ കയ്യില്‍ എടുത്തത്‌  വായുദേവനെയാണ്. കാര്യ സിദ്ധിക്കായി സമീപിച്ചു കൊണ്ട്  അതില്‍  നിന്നും ഭീമസേനൻഉണ്ടാവുകയും ചെയിതു.

ഇനിയും എത്ര കാലം ഒരു സ്ത്രീ ഇങ്ങനെ കാത്തിരിക്കും  സ്വന്തം ഭര്‍ത്താവില്‍ നിന്നും ഇതൊന്നും നടക്കുന്നില്ല അപ്പോള്‍ പിന്നെ ഇതല്ലാതെ വേറെ എന്താണ്  മാര്‍ഗം  ഇനിയും കാത്തിരിക്കാന്‍ വയ്യ  അങ്ങനെ നാലാമതും കുന്തി ദേവി പരിപാടി തുടര്‍ന്നു  ഇപ്രാവുശ്യം സമീപിച്ചത് ദേവന്മാരുടെ രാജാവായ ഇന്ദ്രൻ സഹിബിനെയാണ്  മുപ്പര്‍ മഴയുടേയും ഇടിമിന്നലിന്‍റെയും ദേവനുമാണ്  സംഭവം  നല്ലരീതിയില്‍ തന്നെ പൊട്ടും എന്നുള്ളത് മനസിലാക്കിയാണ്  ഇറങ്ങിയത്‌ അങ്ങനെ അതില്‍ നിന്നും അതിമാനുഷനും ശ്രേഷ്ഠനും ലോകപ്രശസ്തനുമായ ഒരു പുത്രൻ തനിക്കുണ്ടായി സാക്ഷാൽ ഇന്ദ്രനിൽ ലഭിക്കുന്ന പുത്രൻ മാനുഷരെയും അമാനുഷരെയും ജയിക്കുവാൻ പോന്നതായിരിക്കുമെന്നും കരുതി പരിപാടി ഒപ്പിച്ചു അങ്ങനെയാണ് വില്ലാളിവീരനായ അർജ്ജുനൻ ജനിക്കുന്നത് 

എന്തായാലും കുന്തി ദേവി ഇങ്ങനെയെങ്കിലും കാര്യങ്ങള്‍ സാധിച്ചു കൊണ്ടിരുന്നു.  പാണ്ഡുവിനു വേറെയും ഒരു  ഭാര്യയുണ്ടല്ലോ ഈ വിഷയത്തില്‍  അവരുടെ  കാര്യം വളരെ കഷ്ട്ടമായിരുന്നു. ഇവരുടെ ഈ അവസ്ഥ കണ്ടു മനസിലാക്കിയ  കുന്തി ദേവി  അതിനും പരിഹാരം കണ്ടു
കുന്തിദേവി അവർക്ക് തനിക്ക് ദുർവ്വാസാവിൽ നിന്നും ലഭിച്ച ദിവ്യമന്ത്ര ശക്തി അവര്‍ക്ക് കൊടുത്തു കൊണ്ട് പരിഹാരം കണ്ടത്തി. അങ്ങനെയാണ് ദിവ്യമന്ത്ര ശക്തിയാൽ രണ്ടു പുത്രന്മാരെ സമ്പാതിക്കുകയുണ്ടായി. അതില്‍നിന്നും  മാദ്രി അശ്വിനീദേവന്മാരിൽ നിന്നും ഇരട്ട സന്താനങ്ങളെയും നേടി   അവരാണ് പാണ്ഡവരിലെ ഇളയ പുത്രന്മാരായ സഹദേവനും നകുലനും.

 ഇനി ഇവരുടെയൊക്കെ പത്നിയായ ദ്രൗപദിയുടെ കാര്യം എടുത്താല്‍  (പാഞ്ചാലി)പോലും ആര്‍ഷസംസ്കാരത്തിന്‍റെ അവസ്ഥ എന്താണ് എന്നുള്ളത്  നമുക്ക് മനസിലാക്കാന്‍ കഴിയും അതുമല്ല ദൈവങ്ങളുടെ കാര്യവും ഈ വിഷയത്തില്‍ വിഭിന്നമല്ല  എന്നും കാണാം

ഇനി പറയു കല്യാണം കഴിച്ച സ്ത്രീകളുമായി  ബന്ധം സ്ഥാപ്പിക്കാന്‍കഴിയാത്ത പാണ്ഡു ആ പാവത്തിനെ  കൊണ്ട് ഉത്തരവാദിത്തം ഏറ്റടുത്തു കൊടുത്തു കൊണ്ട് സദാചാര ലംഘനം നടത്തി ഭാരതീയ സംസ്ക്കാരത്തിന്‍റെ മുര്‍ത്ത ഭാവം കൈവരിച്ച ഇവരുടെ  ഐതിഹ്യങ്ങള്‍ ഇവര്‍ വിശ്വസിക്കുന്നുവല്ലോ പിന്നെ എന്തിനു വേണ്ടിയാണു  ഇപ്പോള്‍ ഇവര്‍ സദാചാരത്തിനു വേണ്ടി വാദിക്കുന്നത്. അതുപോലെ  രാണ്ടാമുഴം സിനിമ ഇറങ്ങിയാല്‍ ഇവരുടെ ഈ സദാചാരക്കുരുവിനു ഭംഗം വരുത്തുമെന്ന് കരുതിയാണോ ഇവര്‍ അതിനു  നേരെ ജിഹാദിന് ആഹ്വാനം ചെയിതിട്ടുള്ളത്. 


അവിവാഹിതയായ കുന്തി കുമാരിക്ക് പുത്രൻ ജനിച്ചാൽ ഉണ്ടാവുന്ന ദുരന്തം മുന്നിൽ കണ്ട് കുന്തി കർണ്ണനെ ഒരു കുട്ടയിലാക്കി നദിയിൽ ഉപേക്ഷിച്ചു. പിന്നീട് ഹസ്തിനപുരിയിലെ രാജാവായ പാണ്ഡുവിനെ വിവാഹം കഴിച്ചു. പാണ്ഡുവിന്‌ ശാപം നിമിത്തം മക്കളുണ്ടാവാതായപ്പോൾ പാണ്ഡുവിന്‍റെ  അനുവാദത്തോടെ തനിക്കു ലഭിച്ച വരം ഉപയോഗിച്ച്‌ കുന്തി യമൻ, ഇന്ദ്രൻ, വായു ദേവന്മാരെ പ്രാപിച്ച് യുധിഷ്ഠിരൻ, ഭീമൻ, അർജുനൻ എന്നിവർക്ക്‌ ജന്മം നൽകിയ കുന്തി സദാചാര കാര്യത്തില്‍ മരണ മാസ് തന്നെയല്ലേ 








 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം