ഇസ്ലാമിക തീവ്രവാദത്തിന്‍റെ നാള്‍ വഴികള്‍ ഒരു പഠനം
ഇസ്ലാമിക തീവ്രവാദത്തിന്‍റെ നാള്‍ വഴികള്‍ ഒരു പഠനം
************************************************************
Surah No:2 Al-Baqara
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ യുദ്ധം ചെയ്യുക.
അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാണെന്ന് മനസ്സിലാക്കുകയും
ചെയ്യുക.(244)
ഇസ്‌ലാം വിഭാവനം ചെയ്യുന്ന ഭരണ വ്യവസ്ഥിതിയെ ആണ് ഖിലാഫ
ഖുർആനും മുഹമ്മദ് നബിയുടെ ചര്യകളും മുൻനിർത്തിയുള്ള വ്യവസ്ഥയാണ് ഖിലാഫ. ഇസ്ലാമിക ഭരണത്തില്‍ ഭരണഘടന ഖുർആനും പ്രവാചകചര്യയും ആദ്യ നാല് ഖലീഫമാരുടെ രീതിയുമായിരിക്കണം. ശരീഅ പ്രകാരമുള്ള നിയമ സംഹിതയാണ് ഖിലാഫത്തിന് ഉണ്ടായിരിക്കേണ്ടത് ആദ്യകാല കിലാഫത്ത് പ്രസ്ഥാനങ്ങള്‍ ഇവയായിരുന്നു. റാഷിദീയ ഖിലാഫത്ത് (632–661),ഉമയ്യദ് ഖിലാഫത്ത് (661–750),അബ്ബാസിയ്യ ഖിലാഫത്ത് (750–1258, 1261–1517),ഉസ്മാനിയ്യ ഖിലാഫത്ത് (1517–1924).
ആദിമകാലം മുതൽ ഇപ്പോള്‍ നിലവിലുള്ള അറേബ്യന്‍ രാജ്യങ്ങള്‍ വരെ കാര്യങ്ങള്‍ എങ്ങനെയായിരുന്നു എന്നുള്ളത് ഒന്ന് പരിശോധിക്കാം.
ആദ്യകാലത്ത് അറേബ്യൻ ഉപദ്വീപിന്‍റെ പടിഞ്ഞാറുള്ള ഹിജാസ് മേഖലയിൽ
ഇന്നത്തെ അറേബ്യൻ മരുഭൂമികളിൽ അപരിഷ്കൃത ഗോത്ര വർഗ്ഗക്കാരുടെ സമൂഹങ്ങളായിരുന്നു വസിച്ചിരുന്നത്. ഏഴാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ ഇസ്‌ലാമികനേതാവായ മുഹമ്മദ് ഉപദ്വീപിലെ ഗോത്രവർഗ്ഗക്കാരെയെല്ലാം
ഒരുമിപ്പിക്കുകയും ഏകീകൃതഭരണം സ്ഥാപിക്കുകയും ചെയ്തു. 632-ആമാണ്ടിൽ
മുഹമ്മദ് നബി മരിച്ചതിനുശേഷം അദ്ദേഹത്തിന്‍റെ അനുഗാമികൾ അറേബ്യക്ക്
പുറത്തേക്കും ഇസ്‌ലാമികഭരണം ത്വരിതഗതിയിൽ വ്യാപിപ്പിക്കുകയും പടിഞ്ഞാറ് ഐബീരിയൻ ഉപദ്വീപ് മുതൽ കിഴക്ക് ഇന്നത്തെ പാകിസ്താൻ വരെയുള്ള വിശാലമായ ഭൂഭാഗം അധീനതയിലാക്കുകയും ചെയ്തു. അന്നത്തെ കാലത്ത് ഇന്ന് കാണുന്നജീവിത വ്യവസ്ഥയല്ല ഉണ്ടായിരുന്നത് കയ്യുക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന രീതിയിലായിരുന്നു കാര്യങ്ങള്‍ നീങ്ങിയിരുന്നത്. അതുകൊണ്ട് തന്നെ അന്നത്തെ കാലത്തെ ആക്രമണങ്ങള്‍ ഏതു വിഭാഗത്തില്‍ പെടുത്തണം എന്നുള്ളത് നമുക്ക് തീരുമാനിക്കാം. കിലാഫത്ത് ശരിയാ നിയമ പ്രകാരം ഇസ്ലാമികമായി രാജ്യങ്ങള്‍ യുദ്ധം ചെയിതുകൊണ്ട് പിടികണമെന്നുള്ളത് ഗ്രന്ഥങ്ങളില്‍ വരാന്‍ തന്നെ കാരണം അന്നത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് അവ ഉണ്ടായിട്ടുള്ളത് എന്ന് മനസിലാക്കാം. അപ്പോള്‍ ആ ഗ്രന്ഥത്തിനു തന്നെ ഇന്നത്തെ കാലത്ത് ഒരു പ്രസക്തിയുമില്ല എന്ന് വേണം കരുതാന്‍. കാരണം കാലം മാറിയത് ഇതുവരെയും ഖുര്‍ആനും ഹദീസും അറിഞ്ഞിട്ടില്ല ആ നിയമ സംഹിത അന്നത്തെ പാരിസ്ഥിതികയില്‍ മാത്രം ഒധുങ്ങുന്നവയായിരുന്നു എന്നുള്ളത് ഇസ്ലാമിക സമുഹം മനസിലാക്കണം.
എന്നാല്‍ കാര്യങ്ങളുടെ പോക്ക് അങ്ങേനെയായില്ല കിത്താബിലെ വാക്കുകള്‍ക്ക് പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കി പുതിയ മേഖലകള്‍ തേടി പണ്ഡിത ഷിരോമണികള്‍ രംഗത്ത് വരികയും ഇസ്ലാമിക കിലാഫ ശരിയത്തിനു പുതിയ മാനങ്ങള്‍ നല്‍കുകയും ചെയിതു അവിടെ നിന്നുമാണ് നവയുഗ ഇസ്ലാമിക തീവ്രവാദത്തിനു തിരി കത്തിയത്. അറേബ്യയിൽ ജീവിച്ചിരുന്ന പ്രമുഖ മത പണ്ഡിതനായിരുന്നു മുഹമ്മദ് ഇബ്ൻ അബ്ദ്-അൽ-വഹാബ് അത്-തമീമി പുതിയ ഇസ്ലാമിക ചിന്താധാരയ്ക്ക് ആഹ്വാനം ചെയ്യുകയും.നിഷ്കളങ്കമായ ഈമാനിൽ നിന്ന് ഉടലെടുക്കുന്ന പുതിയ മാനസിക പരിശുദ്ധിയാണ്
ദൈവത്തിലേക്കുള്ള എളുപ്പമാർഗ്ഗമെന്നും, ഇസ്ലാമിന്‍റെ ശരിയാ പ്രതാപത്തിലേക്ക്
ജനങ്ങളെ തിരിച്ചു കൊണ്ടുവരാനുള്ള ഏകപോംവഴി ഖുര്‍ആന്‍ ആണ് എന്നും അദ്ദേഹം ഉറക്കെ
പ്രഖ്യാപിച്ചുകൊണ്ടായിരുന്നു തുടക്കം. ഇതിന് ആക്കം കുട്ടി കൊണ്ടാണ്
പല രാജ കുടുംബങ്ങളും അറ്യേബ്യയില്‍ ഉയര്‍ന്നു വരികയും പല കാര്യങ്ങളിലും ഇവര്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുകയും ചെയിതു . ആ ഉയര്‍ന്നു വന്ന ആളുകള്‍ ഇസ്ലാമിന്‍റെ തീവ്രനിലപാടുകള്‍ക്ക് സ്വാഗതമേകി.1938 ൽ എണ്ണ സ്രോതസ്സ് കണ്ടുപിടിക്കുന്നതുവരെ അറേബ്യ ലോകത്തിലെ ദരിദ്രമായ രാജ്യങ്ങളാ യിരുന്നു. പരിമിതമായ കാർഷികവൃത്തിയും, തീർത്ഥാടകരിൽനിന്നുള്ള വരുമാനവുമായിരുന്നു പ്രധാന സാമ്പത്തികസ്രോതസ്സ്. എണ്ണപ്പാടങ്ങൾ കണ്ടെത്തപ്പെട്ടതോടെ, ആടുകളെ മേച്ചും ഒട്ടകങ്ങളെ വളർത്തിയും കടലിനെ ആശ്രയിച്ചും കഴിഞ്ഞിരുന്ന അറേബ്യൻ ജനത സമ്പത്തിന്‍റെ ഏറ്റവും വലിയ പര്യായമായി മാറുകയും ചെയിതു.
ഈ സമയങ്ങളിലും അറേബ്യന്‍ മരുഭുമിയില്‍ അറബി ഗോത്രങ്ങള്‍ തമ്മില്‍ തന്നെ പൊരിഞ്ഞ പോരാട്ടങ്ങളും മറ്റുമൊക്കെ പതിവ് പോലെ അരങ്ങേറിയിരുന്നു . അങ്ങനെയിരിക്കെയാണ് അഫ്ഖാനില്‍ പ്രശ്നങ്ങള്‍ തുടങ്ങി മധ്യേഷ്യയുടെ കവാടം എന്നറിയപ്പെടുന്ന അഫ്‌ഗാനിസ്താൻ, അതിന്‍റെ കിടപ്പുകൊണ്ട് അനേകം സംസ്കാരങ്ങളുമായി സമ്പർക്കം പുലർത്തിവന്ന രാജ്യമായിരുന്നു. കാലങ്ങളിലൂടെ പലതരം ജനാതതികൾ ഇവിടം തങ്ങളുടെ വാസസ്ഥലമാക്കി മാറ്റിയിട്ടുണ്ട്. പിന്നീടിങ്ങോട്ട് അഫ്ഗാനിസ്താനിൽ അസ്ഥിര ഭരണകൂടങ്ങളുടെ ഘോഷയാത്രയായിരുന്നു. ദൌദിനെയും കുടുംബത്തെയും വധിച്ച് കമ്മ്യൂണിസ്റ്റുകൾ 1978-ൽ അധികാരം പിടിച്ചു. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെയുള്ള മുജാഹിദീൻ സേനയുടെ നീക്കങ്ങൾക്ക് അമേരിക്ക,സൌദി,പാകിസ്ഥാന്‍ പിന്തുണ നൽകിപ്പോന്നു. ഇതിനു മറുപടിയെന്നോണം 1979-ൽ അന്നത്തെ സോവിയറ്റ് യൂണിയൻ അഫ്‌ഗാന്‍റെ നിയന്ത്രണം മുഴുവനായും കൈക്കലാക്കി. വീണ്ടും അമേരിക്ക, പാകിസ്താൻ,സൌദി,മറ്റുള്ള അറേബ്യന്‍ രാജ്യങ്ങള്‍ എന്നിവയുടെ വലിയ പിന്തുണയോടെ മുജാഹിദീനുകൾ നടത്തിയ ചെറുത്തുനിൽപ്പിനെത്തുടർന്ന് 1989-ൽ സോവ്യറ്റ് സൈന്യം അവിടെ നിന്നും പിൻവാങ്ങി.പിന്‍വാങ്ങാനുള്ള കാരണം USSRന്‍റെ തകര്‍ച്ചയായിരുന്നു. പിന്നീട് അവിടെ സംഭവിച്ചത് മുജാഹിദീൻ വിഭാഗങ്ങൾ തമ്മിലുള്ള ആഭ്യന്തര യുദ്ധങ്ങൾക്കാണ് അഫ്‌ഗാനിസ്താനിൽ കളമൊരുങ്ങിയത്.
കടുത്ത യാഥാസ്ഥിത വിഭാഗങ്ങള്‍ക്ക് പുറം ലോകം സഹായ ഹസ്തങ്ങള്‍ നീട്ടി കൊണ്ടിരുന്നു. നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ കടുത്ത ഇസ്ലാമിക യാഥാസ്ഥിക മതനിലപാടുകളുള്ള താലിബാൻ സേന അഫ്‌ഗാനിസ്താനിൽ ആധിപത്യമുറപ്പിച്ചു. ഈ താലിബാന്‍ തീവ്രമുജാഹിദീന്‍ ഭരണ വ്യവസ്ഥക്ക് ലോകത്തുള്ള അറബ് രാജ്യങ്ങളുടെയും,ലോകത്തുള്ള എല്ലാ മുസ്ലിങ്ങളുടെയും,അവരുടെയൊക്കെ സംഘടനകളുടെയും ഒരു വലിയ പിന്തുണ തന്നെ കിട്ടുകയുണ്ടായി. അറ്യേബ്യയില്‍ എണ്ണപണം കവിഞ്ഞു കൂടിയ സമയവുമായിരുന്നു ആ കാലകെട്ടം. ഇത് തന്നെ തക്കം എന്ന് കരുതി അറേബ്യയില്‍ ഭരണത്തിലിരിക്കുന്ന മുസ്ലിം രാജക്കെന്മാര്‍ തന്നെ ഇസ്‌ലാമിലെ ഈ പഴയ തിട്ടുരമായ കിലാഫ ശരിയത്തുകള്‍ക്ക് അവരുടെ രാജ്യങ്ങളില്‍ നിന്നും വലിയ രീതിയിലുള്ള സഹായ ചെയിതുകൊടുത്തു . അങ്ങനെ ഇസ്ലാമിലെ തീവ്രവാദത്തിനു ഇവര്‍ വഴി ഒരുക്കി കൊടുക്കുകയും ചെയിതു.പിന്നീടുഅവര്‍ക്ക് തന്നെ അതൊരു ഇതൊരു വലിയ ഭീഷണിയായി വന്നത് വേറെ കാര്യം.
ഇതെല്ലാം കണ്ടു കൊണ്ട് എണ്ണയില്‍ കണ്ണ് നട്ട ഒരു ടീംസ് ഉണ്ടായിരുന്നു പുറത്തു. ഇസ്ലാമിലെ ഈ തീവ്രചിന്തക്ക് ഒരു വലിയ സ്കോപ് തന്നെയുണ്ട് എന്നുള്ളത് അമേരിക്ക മനസിലാകുകയും അതിനു വേണ്ടുന്ന വളം നല്‍ക്കാന്‍ അവര്‍ അതികം കാത്ത് നിന്നില്ല. എണ്ണയില്‍ പിടിക്കണമെങ്കില്‍ ഇത് തന്നെ നല്ല മാര്‍ഗം അതിനുള്ള അവസരത്തിനായി അവര്‍ കാത്തിരുന്നു. ആ കാത്തിരിപ്പിലാണ് ഇറാക്ക് ഭരണ കുടം കുവൈത്ത് ആക്രമിച്ചു കൊണ്ട് രാജ്യ വിസ്തൃതി വര്‍ധിപ്പിക്കാന്‍ നിന്നത്. അമേരിക്കക്ക് ഒരു ഗള്‍ഫ് എന്ട്രി അറബ് രാജ്യങ്ങള്‍ നല്കിയതും അവര്‍ അതില്‍ പിടിച്ചു തന്നെ കയറുകയും ചെയിതു. അങ്ങനെയിരിക്കെ അമേരിക്കക്കും കിട്ടി ഒരു പണി സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തെത്തുടർന്ന് ഒസാമ ബിൻ ലാദനടക്കമുള്ള അൽഖയ്ദ ഭീകരർക്ക് സംരക്ഷണം നൽകിയെന്ന പേരിൽ അമേരിക്കയും സഖ്യസേനയും താലിബാൻ ഭരണകൂടത്തെ യുദ്ധത്തിലൂടെ പുറന്തള്ളി.
ഈ കാലങ്ങളിലോക്കെയും അറേബ്യന്‍ രാജ്യങ്ങളിലുള്ള എല്ലാ പള്ളികളിലും സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളിലും മറ്റുമൊക്കെ അഫ്‌ഗനിസ്താനിലെയും,ഫലസ്തീന്‍ വിമോചന പോരാളികള്‍ക്കും മുജാഹിദ്കള്‍ക്കും വേണ്ടി സഹായം ചെയ്യാനും മറ്റുമൊക്കെ വലിയ രീതിയില്‍ ആഹ്വാനങ്ങളുണ്ടായി. പള്ളികളില്‍ പ്രത്യക കണ്ണുനീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥനകളും സംഭാവന പെട്ടികളും നിറഞ്ഞു കവിഞ്ഞു. അതുപോലെ പബ്ലിക്കായി തന്നെ ഇവരെ സഹായിക്കാന്‍ വേണ്ട പൊതു വേദികള്‍ പോലും പല രാജ്യങ്ങളിലുമുണ്ടായി ജിഹാദിന് വേണ്ടി പോകുവാനുള്ള ആളുകളെ കണ്ടത്താനുമുളള പല പദ്ധതികളുമൊക്കെ ഇവിടങ്ങളിലോക്കെയും നടക്കുകയും ചെയിതു.ഇതൊക്കെ നമുടെയൊക്കെ കണ്മുന്നില്‍ കണ്ട സംഭവങ്ങളാണ്. നമ്മുടെ ഇന്ത്യയിലും കേരളത്തില്‍ പോലും ഇതിന് വേണ്ടിയുള്ള സാഹചര്യ സംഭവങ്ങള്‍ ഉണ്ടാക്കുകയും മതത്തിനു വേണ്ടി ചോര തിളപ്പിക്കുന്ന തീ പൊരി പ്രസംഗങ്ങള്‍ ഉണ്ടാവുകയുംചെയിതു. അങ്ങനെ ജിഹാദിന് പോകുന്ന ഇസ്ലാമിക തീവ്രവാദികള്‍ക്ക് വേണ്ട സഹായം നല്‍കാനും അവര്‍ക്ക് വേണ്ടി പിരിവുകളും പ്രാര്‍ത്ഥനകളും പള്ളികളില്‍ ഉണ്ടായിരുന്നു എന്നുള്ളത് പലരും മറന്നു. എന്നിട്ട് ഇപ്പോള്‍ എന്താണ് ഇസ്ലാം മത പണ്ഡിത വര്‍ഗ്ഗവും അവരുടെ അനുയായികളും പറയുന്നത്. ഇവര്‍ക്ക് നാണവും മാനവും ഉളുപ്പും ഉണ്ടോ പലവിധേനെയും സഹിയിച്ച ഇവര്‍ ഇപ്പോള്‍ ഇസ്ലാമിക വാക്തകളും അതിന്‍റെ അനുയായികളും എന്താണ് പ്രസംഗിച്ചും എഴുതിയും മറ്റുമൊക്കെ പറഞ്ഞു നടക്കുന്നത്? ഇസ്ലാം തീവ്രവാദത്തിനു എതിരാണ് എന്ന്. എന്നാണ് ഇസ്ലാമില്‍ ഈ തീവ്രചിന്തയും അതിന്‍റെ പ്രചാരണവും ഉപേക്ഷിച്ചത് ഇത് ഇല്ലാതിരുന്ന ഒരു കാലകെട്ടം അതൊന്നു കാണിച്ചു തരാന്‍ ഇവര്‍ക്ക് കഴിയുമോ?. ഇവരുടെ ഗ്രന്ഥത്തിലുള്ള ആയത്തുകളും,ഹദീസുകളും ഇവര്‍ക്ക് മാറ്റാന്‍ കഴിയുമോ മത വിശ്വാസം അത് അങ്ങികരിക്കുമോ? എങ്കില്‍ നിങ്ങള്‍ക്ക് പറയാം ഇസ്ലാം തീവ്രമതമല്ല ഗ്രന്ഥം കാലഹരണപ്പെട്ടുപോയി അതുകൊണ്ട് ഞങ്ങള്‍ മാറ്റങ്ങള്‍ക് വിധേയമായ മതമാണ് എന്നുള്ളത്. അത് മാറ്റാതിടത്തോളം നിങ്ങളില്‍ തീവ്രവാദ മുഖമുണ്ട് അതിനു നിങ്ങള്‍ മുഖം മുടി അണിയിച്ചു കൊണ്ട് നില്‍പ്പാണ് എന്നുള്ളതും പറയാം.കാരണം ഓരോ മുസ്ലിം ആയിട്ടുള്ള വെക്തിയുടെ ഉള്ളിന്റെയുള്ളില്‍ ഇസ്ലാമിക രാഷ്ട്ര സ്വപ്നമുണ്ട് അതില്ലാതെ നിങ്ങളുടെ വിശ്വാസം പുര്‍ണ്ണമാവില്ല എന്നുള്ളത് വാസ്തവമാണ്
അന്ന് ഇന്ത്യയില്‍ ഇതൊക്കെ നടക്കുമ്പോള്‍ അന്ന് ഇതൊന്നും ഒരു വലിയ തെറ്റല്ല എന്നായിരുന്നു പല ആളുകളുടെയും ധാരണ. അതുകൊണ്ട് തന്നെ ഞാന്‍ അടക്കമുള്ള ആളുകള്‍ ഇതിന്‍റെ ഭവിശത്ത് എത്രയാണ് എന്നുള്ളത് അറിയാതെ പോയി. അത് പോലെ തന്നെയായിരുന്നു ഭരിക്കുന്ന ആളുകളും,സര്‍ക്കാര്‍,ഉദ്യോഗസ്ഥരും ഇതിന്‍റെ വിപത്ത് എത്രയാണ് എന്നുള്ളത് അവരും അറിയാതെ പോയി. ഇന്ത്യയില്‍ ഇതിന് ആക്കം കുട്ടികൊണ്ട് ഹിന്ദു തീവ്രത വളര്‍ന്നു വരികയും അദ്വാനി രഥം ഉരുട്ടി വര്‍ഗീയ ചേരി തിരിവ് ഉണ്ടാക്കുകയും വംശീയ ആക്രമണം പലസ്ഥലങ്ങളിലുമാസൂത്രണം ചെയ്യുകയും ഹിന്ദു തീവ്രവാദികള്‍ അത് നടപ്പില്‍ വരുത്തുകയും ചെയിതു. അതുമുലം പള്ളി പൊളിക്കുകയും അങ്ങനെ ഇതിന്‍റെയൊക്കെ തിക്ത ഫലമായി താലിബാന്‍ ശക്തിയുടെ പ്രചോദനം ഉള്‍ക്കൊണ്ട് കാശ്മീരിലും മറ്റുള്ള സംസ്ഥാനങ്ങളിലും ഇസ്ലാമിക തീവ്രവാദം ഉണ്ടാവുകയും ചെയിതു.
ഇപ്പോല്‍ നാം ഈ ലോകത്ത് കാണുന്നത് ഓരോ രാജ്യങ്ങളിലായി ഈ തീവ്ര ചിന്തയുള്ള ഒരു പറ്റം ജനത ഉയര്‍ന്നു വരുന്നു എന്നതാണ് ശരിയത്ത് ഭരിക്കാത്ത രാജ്യങ്ങളില്‍ ശരിയത്ത് നടപ്പാക്കാന്‍ വേണ്ടി രാജ്യം പിടിക്കല്‍ തീവ്രവാദം കുറേശെയായി തലപൊക്കി വന്നു കൊണ്ടിരുന്നു. മുല്ലപ്പു വിപ്ലവവും അതിന്‍റെയൊക്കെ സാമ്പത്തിക സ്രോതസ്കളുടെയും ഉറവിടം എവിടെ നിന്നായിരുന്നു എന്നുള്ളത് ഇപ്പോള്‍ മാന്ദ്യം നടക്കുന്ന ഒരു രാജ്യത്തേക് നോക്കിയാല്‍ മതിയാവും. ആധുനിക ഇസ്ലാമിക തീവ്രവാദത്തിന്‍റെ ഉടമകള്‍ ആടുകളെ മേച്ചും ഒട്ടകങ്ങളെ വളർത്തിയും കടലിനെ ആശ്രയിച്ചും കഴിഞ്ഞിരുന്ന അറേബ്യൻ ജനത തന്നെയാണ്. എണ്ണപ്പാടങ്ങൾ കണ്ടെത്തപ്പെട്ടതോടെ അറേബ്യൻ ജനത സമ്പത്തിന്‍റെ കൊടുമുടിയുടെ പര്യായമായിമാറിഅവിടെ നിന്നുമാണ് ആധുനിക ഇസ്ലാമിക തീവ്രചിന്തയുടെ കയറ്റു മതിയുടെ തുടക്കം അങ്ങനെആധ്യമോക്കെ കയറ്റുമതികള്‍ ഈ രാജ്യങ്ങളിലേക് ആയിരുന്നു ഫലസ്തീന്‍, അഫ്ഖാന്‍,ഇറാന്‍,ഇറാഖ്,കുവൈറ്റ്,ലിബിയ ഈജിപ്ത്,ത്യുനിഷ, സിറിയ,ലബനോന്‍,ജോര്‍ദാന്‍,യമന്‍, പാകിസ്ഥാന്‍,ഇന്ത്യ. ഇപ്പോള്‍ സ്ഥിതി പിന്നെയും മാറി കൊണ്ടരിക്കുന്നു ഇങ്ങനെ നശിപ്പിച്ചു നാറാണകല്ലായ രാജ്യങ്ങളില്‍ നിന്നും അഭയാര്‍ത്ഥികളുടെ ഒരു വലിയ പാലായനം തന്നെ ഇതുമുലം സൃഷ്ട്ടിക്കുന്നു. സ്വസ്ഥമായി സമാധാനപരമായി കഴിഞ്ഞിരുന്ന രാജ്യങ്ങളിലെ ജനതയിലെക് ഇവരുടെ പ്രവാഹം ഇപ്പോള്‍ അസ്വസ്ഥയുടെ രൂപപര്യായമായി മാറുന്ന കാഴ്ചയാണ് നാം കാണുന്നത്. കാലുണ്ടെങ്കില്‍ പോലും അത് ഉപയോഗിക്കാതെ മുട്ടില്‍ ഇഴഞ്ഞ ആളുകള്‍ എവിടെ ചെന്നാലും മുട്ടില്‍ തന്നെ ഇഴയും എന്നത് ഇവര്‍ നമ്മുക്ക് കാണിച്ചു തരുന്നു.
ഇതുകൊണ്ട് ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നത് ഇവര്‍കിടയില്‍ ഈ വക ചിന്തകള്‍ ഒന്നും തന്നെ ഇല്ലാതെ നടക്കുന്ന സാധരണ ജനത്തെയാണ് ഇവര്‍ ബുദ്ധി മുട്ടിലാക്കുന്നത്. അത് മനസിലാക്കാന്‍ പോലും ഇവര്‍ക്ക് ഇവരുടെ മത വിശ്വാസം കൊണ്ട് കഴിയുന്നില്ല എന്നതാണ് ഫലം
അഭിപ്രായങ്ങള്‍