അമേരിക്കന്‍ മ്യൂസിയം ഓഫ് നാച്ചുറല്‍
അമേരിക്കന്‍ മ്യൂസിയം ഓഫ് നാച്ചുറല്‍
*******************************************************
മൺ മറഞ്ഞു പോയ നമ്മുടെയൊക്കെ ഭൂതകാലത്തെക്കുറിച്ച് ശാസ്ത്രീയമായി അറിവുകള്‍ പരിമിതമാണ് എങ്കിലും വരും തലമുറക്ക് വേണ്ടി ചിലര്‍ രാപകല്‍ നോട്ടമില്ലാതെ യാത്ര ചെയിതതിന്‍റെയും അവരുടെ അന്നെഷണ ത്വരതയുടെയും ഫലമായി നമ്മുക്ക് കിട്ടിയ ഒന്നാണ് ഈ മ്യുസിയം.
ലോക ജന്തു ജീവികളുടെ വിസ്മയങ്ങളിലേക്കുള്ള വാതിൽ തുറന്നുകൊണ്ട് ഒരു വിസ്മയ യാത്രതന്നെയാണ് അമേരിക്കന്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ നമുക്ക് മുന്നില്‍ കാഴ്ച വെക്കുന്നത്. മനുഷ്യര്‍ മുതല്‍ മൃഗ വംശങ്ങളെ സംബന്ധിച്ചുള്ള പഠനവും അനന്തമായ അന്വേഷണ ത്വരതയും മനുഷ്യന്‍റെ ഏറ്റവും വലിയ പ്രത്യേകതയാണ് അതില്‍ ചിലര്‍ നമ്മുക്ക് സ്വപ്ന തുല്ല്യമായ സംഭാവനകള്‍ നല്‍കിയാകും ഈ ലോകത്തോട് വിട പറയുക അങ്ങനെയൊരു പറ്റം ആളുകളുടെ ചിന്തയില്‍ നിന്നും സ്വപ്നത്തില്‍ നിന്നും ഉരുത്തിരിഞ്ഞ ഒന്നാണ് അമേരിക്കന്‍ മ്യൂസിയം ഓഫ് നാച്ചുറല്‍
മനുഷ്യനെയും,മൃഗങ്ങളെയും,പ്രകൃതിയെയും കുറിച്ചുള്ള ശാസ്ത്രീയമായ ഏത് അന്വേഷകനും ചരിത്ര പഠന വിദ്യാര്‍ഥികള്‍ക്കും വളരെയധികം ഉപകാരപ്പെടുന്ന രീതിയിലാണ് ഈ മ്യുസിയം ലോകത്തിനു മുന്നില്‍ തുറന്നു വെച്ചിരിക്കുന്നത് പഴയ സംസ്കാരങ്ങളുടെ അവശേഷിപ്പുകളെ കണ്ടെത്തുകയും പിന്നീട് ഖനനം ചെയ്ത് കൂടുതൽ തെളിവുകൾ ശേഖരിക്കുകയും അതിനെ സ്വഭാവീകമായ രീതിയില്‍ പുനര്‍ നിര്‍മ്മിച്ച് കൊണ്ട് പഠനവിധേയമാക്കുകയുമാണ് ഈ മ്യുസീയത്തില്‍ ചെയിതിരിക്കുന്നത്.
പല വിഭാഗങ്ങളായി തന്നെ ജന്തു ലോകവും അതുപോലെ ഫോസിലുകളും ഇവിടെ പ്രദര്‍ഷിപ്പിച്ചിരിക്കുന്നു
ജന്തുക്കളുടെ ജീവൽ-സദൃശ ആവിഷ്കരണം കൃത്രിമമായി ഉണ്ടാക്കി മാതൃകാരൂപങ്ങളിൽ സംസ്ക്കരിച്ചെടുത്ത ജന്തുചർമം പൊതിഞ്ഞു കൊണ്ട് ഉണ്ടാക്കുന്ന രീതിയാണ് ഈ മ്യുസിയത്തില്‍ ആവിഷ്കരിച്ചിരിക്കുന്നത് അതിനു വേണ്ടി പ്രകൃതിയെ പോലും പുനരാവിഷ്കരിച്ചു കൊണ്ട് അതിന്‍റെ സ്വാഭാവികത നിലനിറുത്തിക്കൊണ്ടാണ് ഇവര്‍ ലോക ജനതക്ക് വേണ്ടി ഇത് പോലുള്ള നല്ല നല്ല കാര്യങ്ങള്‍ ചെയ്യുന്നത്. നരവംശശാസ്ത്രത്തിന്‍റെ ഭാഗമായി ഏതാണ്ട് 20 ലക്ഷം വര്‍ഷങ്ങള്‍ക്കുള്ളില്‍ മനുഷ്യന്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേയ്ക്ക് വ്യാപിപ്പിച്ച കഥയാണ് അമേരിക്കന്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററി നമുക്ക് കാണിച്ചു തരുന്നത്.
ഇതിനെ കുറിച്ച് അറിയുമ്പോഴും കാണുബോഴുമാണ് നാമൊക്കെ എവിടെയാണ് എത്തി നില്‍ക്കുന്നത് എന്നുള്ളത് മനസിലാവുന്നത്. കോടികള്‍ ചിലവഴിച്ചുകൊണ്ട് പ്രധിമകള്‍ നിര്‍മ്മിക്കാനും അതുപോലെ കോടികള്‍ ചിലവഴിച്ചു യാഗങ്ങള്‍ നടത്താനും കോടികള്‍ എടുത്ത് കൊണ്ട് ആത്മീയ ഭവനങ്ങള്‍ പണിയാനും അഴിമതിയില്‍ എങ്ങനെ മുന്‍പന്തിയില്‍ എത്താം എന്നുള്ളതും എന്നിട്ട് ആ പണം ഉപയോഗിച്ച് എങ്ങനെ ജനമനസുകളെ തമ്മില്‍ അകറ്റാന്‍ പറ്റും എന്നുള്ളതില്‍ റിസര്‍ച്ച് നടത്തുകയും എന്നിട്ട് ആയുധം കൊടുത്തു മറ്റുള്ളവന്‍റെ കഴുത്തില്‍ എങ്ങനെ വെട്ടാം എന്നുള്ളത് പഠിപ്പിക്കാനും നാം വളരെ മുന്നിലാണ്. ഇതുപോലുള്ള പഠനാര്‍ഹാമായ എന്താണ് നമുക്കൊക്കെ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുള്ളത് മതമായും ജാതിയമായും വേറെ തിരിച്ചു ഭരിക്കാന്‍ മാത്രമല്ലേ ഇവിടെയുള്ളവര്‍ക്ക് കഴിയു വരും തലമുറക്ക് വേണ്ടി നാം എന്ത് ചെയിതു കൊടുത്തു എന്ന് ചോദിക്കുമ്പോള്‍ വെറും വട്ട പുജ്യമാണ് നാമൊക്കെ ചെയിതു കൊടുത്തത് എന്ന് പറയാം യാഗവും ഹോമവും രഥയോട്ടവും നമസ്ക്കാരവും കുമ്പസാരവും മതിയല്ലോ നമ്മുക്ക് അത് ഉണ്ടായാല്‍ എല്ലാം ശാസ്ത്രീയ അറിവും നമ്മുക്ക് ലഭിക്കുകയും ചെയ്യും
അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിയ്ക്കുന്ന ആധുനികവത്കരണത്തിന്‍റെ കൂടി ചരിത്രമാണ് ഇന്ന് നമ്മുക്ക് മുന്നിലുള്ളത് ഭൂതകാലത്തെ ജനങ്ങളുടെ അസ്തിത്വവും സ്വഭാവവിശേഷങ്ങളും പഠിയ്ക്കുന്നതിനുള്ള ഏകമാർഗ്ഗം പുരാവസ്തുശാസ്ത്രം മാത്രമാണു്. സഹസ്രാബ്ദങ്ങൾക്കിടയിൽ അനേകായിരം സംസ്കാരങ്ങളും സമൂഹങ്ങളും കോടിക്കണക്കിനു ജനങ്ങളുംമൃഗാതികളും ജനിച്ചു ജീവിച്ചു മൺമറഞ്ഞുപോയി, പക്ഷേ ഇവയെക്കുറിച്ചു് കാര്യമായ ലിഖിതരേഖകളൊന്നും ഇല്ല, ഉള്ളവ തന്നെ വഴിതെറ്റിയാണ് നമുക്ക് കിട്ടുന്നത് ഇനിയെങ്കിലും നമ്മുടെ രാജ്യത്തും ഇതുപോലുള്ള പഠനാര്‍ഹാമായ കാര്യങ്ങള്‍ക്ക് വേണ്ടി പലതും ഉണ്ടാവേണ്ടിയിരിക്കുന്നു
"ടാക്സിഡെർമി"
ജന്തുക്കളുടെ ജീവൽ-സദൃശ ആവിഷ്കരണം നടത്തുന്ന കലയെ ടാക്സിഡെർമി എന്നു പറയുന്നു. കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്ന മാതൃകാരൂപങ്ങളിൽ സംസ്ക്കരിച്ചെടുത്ത ജന്തുചർമം പൊതിഞ്ഞാണ് ഇത് സാധ്യമാക്കുന്നത്. പക്ഷികൾ, സസ്തനികൾ, മത്സ്യങ്ങൾ, ഉരഗങ്ങൾ എന്നിവയുടെ ഇത്തരം കൃത്രിമ മാതൃകകൾ ഉണ്ടാക്കി സൂക്ഷിക്കാറുണ്ട്. ഇവ പഠനാവശ്യങ്ങൾക്കും മ്യൂസിയങ്ങളിൽ പ്രദർശനത്തിനും പ്രയോജനപ്പെടുത്തിവരുന്നു.
മുൻകാലങ്ങളിൽ പഞ്ഞിയോ, പഴന്തുണിയോ വൈക്കോലോ കൊണ്ട് നിശ്ചിത ആകൃതിയിലുള്ള ജീവിമാതൃകകൾ ഉണ്ടാക്കിയശേഷം തോൽ പൊതിഞ്ഞ് ഉൾനിറച്ച ജീവി (stuffed) യെപ്പോലെയാക്കിത്തീർക്കുകയായിരുന്നു പതിവ്. ഇപ്പോൾ ഈ രീതിക്കു മാറ്റമുണ്ടായിട്ടുണ്ട്. ജീവികളുടെ തോൽ പൊളിച്ചെടുക്കുന്നതിനുമുമ്പുതന്നെ അവയുടെ ഫോട്ടോയോ രേഖാചിത്രങ്ങളോ എടുത്തുവയ്ക്കുന്നു. ജീവിയുടെ കണ്ണ്, ത്വക്ക്, മാംസളഭാഗങ്ങൾ എന്നിവയുടെ നിറവും, പക്ഷികളുടേത് ആണെങ്കിൽ ചുണ്ടിന്റേയും കാലിന്റേയും നിറവും, അളവുകളും തിട്ടപ്പെടുത്തി കുറിച്ചു സൂക്ഷിക്കുന്നു. ഓരോ അവയവത്തിന്റേയും വലിപ്പം അളന്ന് നിശ്ചിത രൂപത്തിൽ വരച്ചുവയ്ക്കുന്നു. കണ്ണ്, മൂക്ക്, ചെവി തുടങ്ങിയ ഭാഗങ്ങൾ പ്ളാസ്റ്റർ ഒഫ് പാരിസിൽ' ഉണ്ടാക്കിയെടുക്കാറുമുണ്ട്.
പക്ഷികളെ ഉൾനിറച്ച് സൂക്ഷിക്കുന്നതിനുള്ള ശ്രമം 17-ം നൂറ്റാണ്ടിൽ നെതർലൻഡിലാണ് ആരംഭിച്ചത്. ബ്രിട്ടിഷ് മ്യൂസിയശേഖരങ്ങളിൽ ചിലത് 1753-നു മുമ്പുതന്നെ ഉണ്ടായിരുന്നവയാണ്. ഇംഗ്ലണ്ടിൽ ടാക്സിഡെർമി പോലുള്ള ഒരു രീതി 1753-നു മുമ്പുതന്നെ നിലവിലുണ്ടായിരുന്നു എന്ന് ഇതു തെളിയിക്കുന്നു. അറിയപ്പെടുന്നവയിൽ വച്ച് ഏറ്റവും പഴക്കം ചെന്ന മാതൃക ഇറ്റലിയിലെ ഫ്ളോറൻസിലുള്ള സുവോളജിക്കൽ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന കാണ്ടാമൃഗത്തിന്റേതാണ്. 19-ം ശതകത്തിന്റെ മധ്യത്തിലാണ് ഇംഗ്ളണ്ടിൽ ടാക്സിഡെർമിയുടെ കൂടുതൽ മാതൃകകൾ പ്രദർശിപ്പിക്കപ്പെട്ടത്.
ടാക്സിഡെർമി പ്രവിധിപ്രകാരം ജീവികളുടെ തനതു മാതൃകകൾ വിവിധ രീതികളിലാണ് ഉണ്ടാക്കിയെടുക്കുന്നത്. പക്ഷികൾ, സസ്തനികൾ, മത്സ്യങ്ങൾ, ഉരഗങ്ങൾ എന്നിവയ്ക്ക് വ്യത്യസ്ത മാർഗങ്ങൾ അവലംബിക്കുകയാണ് പതിവ്.
ഇതുപോലെയുള്ള വിവിധ വിജ്ഞാനശാഖകളിൽ ശാസ്ത്രീയവും യുക്തിസഹവുമായ ചിന്തയ്ക്കു തുടക്കം കുറിക്കെണ്ടാതിന്‍റെ ആവുശ്യകത ഇപ്പോള്‍ വളരെ അനിവാര്യമായിരിക്കുന്നു ഇനിയെങ്കിലും മത ജാതിയ വിഭാഗീയതയൊക്കെ മാറ്റി ഇതുപോലുള്ള സംരംഭങ്ങളും രാഷ്ട്രപുരോഗതിക്കുള്ള കാഴ്ചപ്പാടുകളിലേക്ക് നാം മാറേണ്ടി ഇരിക്കുന്നു

അഭിപ്രായങ്ങള്‍