ശ്രേയ സിംഗാൾ ( വിവരസാങ്കേതിക നിയമത്തിലെ വിവാദമായ 66-എ വകുപ്പ് റദ്ദാക്കാൻ വേണ്ടി നിയമ പോരാട്ടം നടത്തി)









Related image
ഇവൾ ശ്രേയ സിംഗാള്‍.... ഇന്ത്യയിലെ വിവരസാങ്കേതിക നിയമത്തിലെ വിവാദമായ 66-എ വകുപ്പ് റദ്ദാക്കാൻ നിയമപ്പോരാട്ടം നടത്തി വിജയിച്ച് ശ്രദ്ധേയായ നിയമ വിദ്യാർത്ഥിനിയാണ് ദൽഹി സ്വദേശിയായ ശ്രേയ സിംഗാൾ.
അഭിഭാഷക പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ചു. അമ്മ മനാലി സുപ്രീം കോടതിയിലെ അഭിഭാഷകയും അമ്മൂമ്മ സുനന്ദ ഭണ്ഡാരെ ഡൽഹി ഹൈക്കോടതി ജഡ്ജുമായിരുന്നു. യു.കെയിലെ ബ്രിസ്റ്റോൾ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ആസ്‌ട്രോഫിസിക്‌സിൽ ബിരുദമെടുത്ത ശേഷം ഇന്ത്യയിൽ വന്ന് ഡൽഹി യൂണിവേഴ്‌സിററിയിൽ നിയമപഠനത്തിനായി ചേർന്നു.
ഇന്ത്യയിലെ വിവരസാങ്കേതിക നിയമത്തിലെ വിവാദമായ 66-എ വകുപ്പ് റദ്ദാക്കാൻ നിയമപ്പോരാട്ടം നടത്തി വിജയിച്ച് ശ്രദ്ധേയായ നിയമ വിദ്യാർത്ഥിനിയാണ് ദൽഹി സ്വദേശിയായ ശ്രേയ സിംഗാൾ വിവാദ നിയമത്തെ വെല്ലുവിളിച്ച 21കാരി. ഐടി ആക്റ്റിലെ വിവാദമായ 66(എ) വകുപ്പ് ഭരണഘടനവിരുദ്ധമായി സുപ്രീംകോടതി വിധിച്ചതോടെ ജയിച്ചത് ശ്രേയ സിംഗാള്‍ എന്ന 21കാരി നടത്തിയ നിയമ പോരാട്ടമാണ്.66 (എ) ഭരണഘടനവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി 2012ല്‍ ശ്രേയ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയാണ് ഈ കിരാത നിയമത്തിനെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് നാന്ദി കുറിച്ചതും ഒടുവില്‍ ചരിത്ര പ്രധാനമായ വിധിയിലെത്തിച്ചതും.
കാര്‍ട്ടൂണിസ്റ്റായ അസീം ത്രിവേദി, അന്നത്തെ ധനമന്ത്രിയായ പി ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തികിനെതിരായുള്ള ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരില്‍ പുതുച്ചേരിയിലെ ഒരു ബിസിനസുകാരന്‍, ശിവസേനാ നേതാവ്​ ബാല്‍ താക്കറെയുടെ നിര്യാണത്തെ തുടര്‍ന്ന് മുംബൈയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെ പരിഹസിച്ച് പോസ്റ്റ്‌ ചെയ്ത പെണ്‍കുട്ടി, ആ പോസ്റ്റ്‌ ലൈക്ക് ചെയ്ത പെണ്‍കുട്ടി എന്നിവർക്കെതിരെയുള്ള പോലീസ് നടപടികള്‍ ശരിയല്ല എന്നുള്ളത് ബോധ്യപെടുത്താന്‍ ഈ നിയമ യുദ്ധം കൊണ്ട് സാധിച്ചു.
ഇന്ത്യയിൽ 2000-ല്‍ നിലവില്‍ വന്ന ശേഷം 2008-ലെ കടുപ്പം നിറഞ്ഞ ഭേദഗതികളോടെ തുടരുന്ന, വിവര സാങ്കേതികനിയമത്തിലെ ജനാധിപത്യവിരുദ്ധമായ വകുപ്പുകള്‍ക്കെതിരെ രാഷ്ട്രീയമായും നിയമപരമായും ഇവിടത്തെ സിവില്‍ സാമൂഹ്യ നിയമ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും നടത്തി വരുന്ന വർഷങ്ങൾ നീണ്ട ധീരമായ പോരാട്ടത്തിന് ഊർജ്ജം പകരുന്നതായിരുന്നു ഈ വിധി.
പൗരാവകാശത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ഹനിക്കാനുള്ള ഒട്ടേറെ സാധ്യതകള്‍ പതിയിരിക്കുന്ന ഈ നിയമം വേണ്ടത്ര ചർച്ച ചെയ്യാതെയായിരുന്നു ലോക്‌സഭ പാസാക്കിയത്. ഏതോ അഴിമതിക്കേസില്‍ എ.ആര്‍. ആന്തുലെ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട്, ഉത്തരവാദിത്വമില്ലാത്ത ഒരു പ്രതിപക്ഷം ഈ നിയമം ചര്‍ച്ചചെയ്യാന്‍പോലും തയ്യാറാവാതെ സഭാ നടപടികള്‍ തടസ്സപ്പെടുത്തിയ സമയത്തായിരുന്നു ഒരു ചര്‍ച്ചയും കൂടാതെ ഇത്രയും ഭീകരമായൊരു നിയമം ലോക്‌സഭ അംഗീകരിച്ചത് തന്നെ. പുതിയ നിയമങ്ങള്‍ തയ്യാറാക്കപ്പെടുമ്പോള്‍ അത് സമൂഹത്തിന് ഏതൊക്കെ രീതിയിലാണു ഹാനികരമായി വരിക എന്ന് വളരെ ജാഗ്രതയോടെ ചർച്ച ചെയ്യേണ്ടതുണ്ടെന്നാണ് ഈ വിധി ഇത് ഓര്‍മ്മിപ്പിക്കുന്നത്.
ശിവസേനാ നേതാവ്​ ബാൽ താക്കറെയുടെ നിര്യാണത്തെ തുടർന്ന് മുംബൈയിൽ ഹർത്താൽ പ്രഖ്യാപിച്ചതിനെ വിമർശിച്ചു പോസ്ടിട്ട മുംബയിലെ പെൺകുട്ടിയുടെ അറസ്റ്റആണു ശ്രേയയെ നിയമ പോരാട്ടത്തിനു പ്രേരിപ്പിച്ചത്. 66-എ വകുപ്പിനെതിരെ പൊതുതാല്പര്യ ഹർജിയുമായി ശ്രേയയാണ് ആദ്യം സുപ്രീം കോടതിയെ 2012-ൽ സമീപിച്ചത്. ശ്രേയയുടെ വാദങ്ങളെ അംഗീകരിച്ച് ഐ.ടി നിയമത്തിലെ 66-എ വകുപ്പ് ഭരണഘടനാവിരുദ്ധമെന്ന് 2015 ൽ സുപ്രീംകോടതി പ്രസ്താവിച്ചു. വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് ജസ്റ്റിസ്​ ജെ ചലമേശ്വറും ആർ എഫ്​ നരിമാനും അടങ്ങുന്ന ബെഞ്ച് വിലയിരുത്തി. എഴുത്തുകാരി തസ്‌ലിമ നസ്രീൻ, രാജീവ് ചന്ദ്രശേഖർ എം.പി., കമലേഷ് വസ്വാനി, ദിലീപ്കുമാർ തുളസീദാസ് എന്നിവരും പീപ്പിൾസ് യൂണിയൻ ഓഫ് സിവിൽ ലിബർട്ടീസ് (പി.യു.സി.എൽ.), കോമൺ കോസ്, മൗത്ത്ഷട്ട് ഡോട്ട്‌കോം എന്നീ സംഘടനകളുമാണ് നിയമത്തിനെതിരെ കോടതിയെ സമീപിച്ചത്. കേരള പൊലീസിലെ 118 - ഡി വകുപ്പും ഇതോടൊപ്പം റദ്ദാക്കി.
ഈ നിയമത്തിന്റെ കാര്യത്തിൽ പോലീസും രാഷ്ട്രീയപ്രസ്ഥാനങ്ങളും ജനങ്ങൾക്കൊപ്പം നിന്നില്ലെങ്കിലും കോടതി ജനങ്ങള്‍ക്കൊപ്പം നിന്നു എന്നത് പ്രത്യാശ നല്കുന്ന കാര്യമാണ്.യുവതലമുറയുടെ നെഞ്ചിലേറ്റുന്ന നവ സാമൂഹ്യ മാധ്യമങ്ങളിലെ സ്വാഭാവികമായ അഭിപ്രായ പ്രകടനങ്ങള്‍ക്കു പോലും നിയമത്തിന്റെ വെളിച്ചത്തിൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന ഇരുണ്ട അവസ്ഥയിലായിരുന്നു പൊതു സമുഹം.ഇപ്പോഴും പോലീസും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളും ഈ വിധിയെ കുറിച്ചും മറ്റും മനസിലാകാതെ മത വര്‍ഗ്ഗീയ ഭ്രാന്തന്മാരുടെ ചെല്‍പ്പടികള്‍ക്ക് മുന്നില്‍ ഈ നിയമം എടുത്തു പ്രയോഗിക്കാന്‍ നില്‍ക്കുന്നു.
ഇനിയും സൈബര്‍ നിയമങ്ങളില്‍ പതിയിരിക്കുന്ന ബഹുമുഖമായ മനുഷ്യാവകാശലംഘനങ്ങളെ ഇപ്പോഴും കോടതി മുഴുവനായി പരിഗണിച്ചിട്ടില്ല എന്നിരിക്കെ, ഈ കോടതിവിധി ഒരു ഇടക്കാലാശ്വാസം മാത്രമേ ആകുന്നുള്ളൂ. അഭിപ്രായ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശ സംരക്ഷണത്തിനും വേണ്ടിയുള്ള പോരാട്ടം നാം തുടരേണ്ടതായിട്ടുണ്ട്.
Shreya Singhal v
Shreya Singhal v. Union of India is a judgement by a two-judge bench of the Supreme Court of India in 2015, on the issue of online speech and intermediary liability in India. The Supreme Court struck down Section 66A of the Information Technology Act, 2000, relating to restrictions on online speech, unconstitutional on grounds of violating the freedom of speech guaranteed under Article 19(1)(a) of the Constitution of India. The Court further held that the Section was not saved by virtue of being 'reasonable restrictions' on the freedom of speech under Article 19(2). The case was a watershed moment for online free speech in India.
Section 66A of the Information Technology Act, made it a punishable offence for any person to
"send, by means of a computer resource or a communication device,—
(a) any information that is grossly offensive or has menacing character; or
(b) any information which he knows to be false, but for the purpose of causing annoyance, inconvenience, danger, obstruction, insult, injury, criminal intimidation, enmity, hatred or ill will, persistently by making use of such computer resource or a communication device,
(c) any electronic mail or electronic mail message for the purpose of causing annoyance or inconvenience or to deceive or to mislead the addressee or recipient about the origin of such messages,"
The vague and arbitrary terms used in the Section led to much misuse of both personal and political nature, with several criminal cases being instituted against innocuous instances of online speech, including political commentary and humour.Furthermore, Section 79 of the IT Act and the Rules made thereunder, which created an onerous liability regime for internet Intermediaries were also challenged in a series of writ petitions before the Supreme Court, which were clubbed together and heard by a bench consisting of Justices Chelameswar and Nariman.
In a 52-page judgement, which extensively discussed Indian, English and US jurisprudence on free speech, the Supreme Court struck down Section 66-A of the Information Technology Act,[7] read down Section 79 of the Information Technology Act and the related rules, and affirmed the constitutionality of Section 69A of the Act.
Speaking for the Court, Justice Nariman discussed the various standards which are applicable to adjudge when restrictions on speech can be deemed reasonable, under Article 19(2) of the Indian Constitution. The Court held that Section 66-A was vague and over-broad, and therefore fell foul of Article 19(1)(a), since the statute was not narrowly tailored to specific instances of speech which it sought to curb. Importantly, the Court also considered the 'chilling effect' on speech caused by vague and over-broad statutory language as a rationale for striking down the provision. Further, the Court held that the 'public order' restriction under Article 19(2) of the Constitution would not apply to cases of 'advocacy', but only to 'incitement', specifically incitement which has a proximate relation to public disorder.
Of the challenge on the grounds under Article 14 of the Constitution of India, the Court held that "we are unable to agree with counsel for the petitioners that there is no intelligible differentia between the medium of print, broadcast and real live speech as opposed to speech on the internet. The intelligible differentia is clear – the internet gives any individual a platform which requires very little or no payment through which to air his views."
The Supreme Court further read down Section 79 and Rule 3(4) of the Intermediaries Guidelines, under the Act, which deals with the liability of intermediaries, mostly those which host content and provide online services. Whereas the Section itself uses the term 'receiving actual knowledge', of the illegal material as the standard at which the intermediary is liable for removing content, the Court held that it must be read to mean knowledge received that a Court order has been passed asking it to take down the infringing material.
Finally, the Court also upheld the secret blocking process under Section 69A of the Act, by which the Government can choose to take down content from the Internet, holding that it did not suffer from the infirmities in Section 66A or Section 79, and is a narrowly drawn provision with adequate safeguards.
While the decision of the Supreme Court is of immense significance in protecting online free speech against arbitrary restrictions, Section 66A, which was declared unconstitutional, has continued to be used as a punitive measure against online speech in several cases.
The reading down of Section 79 of the IT act by the Supreme Court, to include the requirement that a takedown notice must be sanctioned by a court or government authority, has also been interpreted by the Delhi High Court in the case of MySpace v. Super Cassettes, to not apply to cases of copyright infringement under the Indian Copyright Act.(wiki)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം