ബർണാഡിന്റെ ഓർമയിൽ ഹൃദയപൂർവം.




ബർണാഡിന്റെ ഓർമയിൽ ഹൃദയപൂർവം.
**********************************************









മനുഷ്യശരീരത്തിലെ ആന്തരികാവയവമാണ് ഹൃദയം. ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തം ശുദ്ധീകരിച്ച് പമ്പ് ചെയ്യുകയാണ്‌ ഈ അവയവത്തിന്റെ പ്രധാന ധർമ്മം. മാംസപേശികൾ കൊണ്ട് ഉണ്ടാക്കപ്പെട്ടിരിക്കുന്ന ഈ അവയവം മനോനിയന്ത്രണത്തിന്റെ പരിധിക്ക് പുറത്താണ്‌. എന്നാല്‍ പഴകി ദ്രവിച്ച മത ഗ്രന്ഥങ്ങള്‍ ഇപ്പോഴും മനസിന്‍റെ സ്ഥാനം ഹാര്‍ട്ടില്‍ തന്നെയാണ് കൊടുക്കുന്നത് വിവരമില്ലായിമ കൊണ്ട് സംഭവിച്ച പാളിച്ചയാണ് എന്നാലും തിരുത്താന്‍ പറ്റാത്ത ഗ്രന്ഥം ആയിപോയില്ലേ എന്താ ചെയ്യാ.
ഓരോ മിനിറ്റിലും പുരുഷന്മാർക്ക് 70-72 തവണയും സ്ത്രീകൾക്ക് 78-82 തവണയും (വിശ്രമാവസ്ഥയിൽ) സ്പന്ദിക്കേണ്ടിയിരിക്കുന്ന ഈ അവയവത്തെ പണ്ട് കാലങ്ങളിൽ മനസ്സിന്റെ മൂലസ്ഥാനമെന്ന് കല്പിച്ചിരുന്നു. ഇന്നും സ്നേഹത്തിന്റെ പ്രതീകമായി ഹൃദയത്തെയാണ്‌ കണക്കാക്കുന്നത്. കുഞ്ഞുങ്ങളിൽ ഹൃദയം ഏകദേശം 130 പ്രാവശ്യവും സ്പന്ദിക്കുന്നുണ്ട്. ഓരോ സ്പന്ദനത്തിലും 72 മില്ലീലിറ്റർ രക്തം പമ്പുചെയ്യുന്നു. അതായത് 1 മിനിറ്റിൽ ഏകദേശം 5 ലിറ്റർ. ശരാശരി 9800 ലിറ്റർ മുതൽ 12600 ലിറ്റർ വരെ രക്തം ഓരോ ദിവസവും ഹൃദയം പമ്പ് ചെയ്യുന്നു.
ആദ്യമായി ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ചെയ്ത വെക്തി ക്രിസ്ത്യൻ ബർണാട് ആണ്. ദക്ഷിണാഫ്രിക്കയിൽ ജോലിചെയ്യുന്നതിനിടെ കൂടുതൽ പഠനത്തിനായി 1956-58 കാലഘട്ടത്തിലാണ് ബർണാഡ് അമേരിക്കയിലെ സ്റ്റാൻഫോർഡ് ആശുപ്രതിയില്‍ എത്തുന്നത്‌. ഡോ. ഷംവേ, ലോവർ എന്നീ രണ്ട് പ്രശസ്തരായ കാർഡിയാക് സർജൻമാരുടെ കൂടെ അദ്ദേഹം അവിടെ ജോലിചെയ്തു. 1967-ലാണ് അദ്ദേഹം ആദ്യത്തെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്നത്. ലൂയിസ് വാഷ്‌കാൻസ്കി എന്ന രോഗിയിലാണ് ലോകത്താദ്യമായി വിജയകരമായ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്. ഗ്രൂട്ട് സ്കൂർ ആസ്പത്രിക്ക് സമീപം കാറിൽ ട്രക്കിടിച്ച് പുറത്തേക്ക് തെറിച്ചുവീണ് മസ്തിഷ്ക മരണം സംഭവിച്ച ഡെന്നിസ് ഡാർവൽ എന്ന യുവതിയുടെ ഹൃദയമായിരുന്നു അന്ന് സ്വീകരിച്ചത്. കൂടെയുണ്ടായിരുന്ന അവരുടെ അമ്മ അപകടത്തിൽ അപ്പോൾത്തന്നെ മരിച്ചു. അന്നത്തെ കാലത്ത് ഹൃദയം നിലയ്ക്കാതെ രോഗിയുടെ അവയവങ്ങൾ എടുക്കാൻ നിയമം തടസ്സമായിരുന്നു. അതുകൊണ്ടുതന്നെ പലതരം വെല്ലുവിളികൾ ആസ്പത്രി അധികൃതർക്ക് മുമ്പിലുണ്ടായി. എന്നാൽ മസ്തിഷ്കമരണം സംഭവിച്ച ഡെന്നിസ് ഡാർവലിന്റെ പിതാവ് അവയവ ദാനത്തിനായി മുന്നോട്ടുവന്നതോടെ കുറെ പ്രശ്നങ്ങൾക്ക് അറുതിയായി. അങ്ങനെ ചരിത്രത്തിലെ ആദ്യ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്.
ഹൃദയം മാറ്റിവെക്കൽ ശാസ്ത്രക്രിയക്കായി ജീവന്റെ തുടിപ്പുള്ള ഹൃദയം ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടപോകുന്നത് സിനിമയിൽ നമ്മൾ കണ്ടിട്ടുണ്ട്‌ പക്ഷെ അതും ഒരു പെട്ടി മാത്രം എന്നാൽ അതിന്റെ ഉള്ളിൽ ആ തുടിക്കുന്ന ഹൃദയം വച്ചിരിക്കുന്നത് എങ്ങനെ ആണെന്ന് അറിയേണ്ടേ എങ്കിൽ ഈ വീഡിയോ കണ്ട് നോക്കു

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം