മക്കാ നിവാസികളുടെ സംശയം

മക്കാ നിവാസികളുടെ സംശയം

മുഹമ്മദ്  മക്കാ നിവാസികള്‍ക്കിടയില്‍ ദൈവദൂതനെന്ന നിലയില്‍ സ്വയം പരിചയപ്പെടുത്തിയപ്പോള്‍ അന്നത്തെ കാലത്ത് അവിടെയുള്ള ആളുകള്‍ക്കുണ്ടായ   സ്വാഭാവിക സംശയങ്ങള്‍ക്ക് പോലും  മുഹമ്മദിനു മറുപടി ഉണ്ടായിരുന്നില്ല.  മദീനയിലെക്കുള്ള  മുഹമ്മദിന്‍ യാത്ര തന്നെ  ഈ ചോദ്യങ്ങളില്‍ നിന്നും രക്ഷപെടാനുള്ള ഒരു ഒളിച്ചോട്ടം മാത്രമായിരുന്നു

അവര്‍ ചോദിച്ചു: ഇതെന്തു ദൈവദൂതന്‍?! കുടുംബവും കുട്ടികളുമുണ്ട്. അടിമകളുണ്ട് അതും പോരാഞ്ഞു  ചന്തകളില്‍ ചുറ്റിനടക്കുന്നു. തീറ്റയും കുടിയും അതും ഉണ്ട്. നമ്മളൊക്കെ കഴിഞ്ഞുകൂടുന്നതുപോലെ കഴിഞ്ഞുകൂടുന്ന ഒരു മനുഷ്യന്‍ ദൈവദൂതനാണത്രേ! ഇയാളെ മറ്റുള്ളവരില്‍നിന്ന് മാറ്റുന്നതും, നമ്മളൊക്കെ ഇയാളെ ദൈവം തന്റെ ദൂതനായി പ്രത്യേകം നിശ്ചയിച്ചിരിക്കുന്നുവെന്നു മനസ്സിലാക്കേണ്ടതുമായ ആ വിചിത്ര വചനങ്ങളെന്താണ്? ഇയാളെ ദൈവം പ്രവാചകനായി നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ ഇയാളുടെ ശിപായിയായി, ഒരു മലക്കുവന്ന് ഇദ്ദേഹത്തെ ദൈവം പ്രവാചകനായി നിയോഗിച്ചിരിക്കുന്നു എന്നു വിളംബരം ചെയ്യുമായിരുന്നു. അദ്ദേഹത്തെ വകവയ്ക്കാത്തവരെ ചാട്ടവാറിന്നിരയാക്കുമായിരുന്നു. ദൈവം ഒരാളെ തന്റെ ദൂതനായി നിശ്ചയിക്കുക, എന്നിട്ട് അയാളെ സകലവിധ മര്‍ദനങ്ങളും സഹിച്ച് നിരാലംബനായി മക്കയിലെ  തെരുവുകളില്‍ ചുറ്റിത്തിരിയാന്‍ ഉപേക്ഷിക്കുക. ഇതെങ്ങനെ സംഭവിക്കാനാണ്? നന്നെ ചുരുങ്ങിയത് ദൈവം തന്റെ ദൂതന് നല്ലൊരു കൊട്ടാരവും തരുലദാതികളലതല്ലുന്ന ഒരു തോട്ടവുമെങ്കിലും ഉണ്ടാക്കിക്കൊടുക്കാതിരിക്കുകയില്ല. ഇതൊന്നും ഇയാള്‍ക്കില്ല. ഈ ദൈവദൂതന്റെ ഭാര്യയുടെ സ്വത്തുക്കള്‍ തീര്‍ന്നതോടെ (കദീജയുടെ സ്വത്തുക്കള്‍ ) അയാള്‍ ദീവാളി കുളിച്ചു. ത്വാഇഫിലേക്ക്  പോകാന്‍ ഒരു വാഹനം പോലും അയാള്‍ക്ക് കിട്ടിയില്ല. ഇതുകൂടാതെ അവര്‍ മുഹമ്മദിനോട്  പലതരം ദിവ്യാത്ഭുതങ്ങള്‍ കാണിക്കാനാവശ്യപ്പെടുകയും അതിഭൌതിക കാര്യങ്ങള്‍ ചോദിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഒരാള്‍ ദൈവദൂതനാവുക എന്നാല്‍ പ്രകൃത്യതീത ശക്തികള്‍ക്കുടയവനാവണം  . അദ്ദേഹത്തിന്റെ ഒരു നോട്ടം കൊണ്ടോ  സൂചനകൊണ്ടോ  പര്‍വതങ്ങള്‍ തവിടുപൊടിയാവണം. മണല്‍ക്കാടുകള്‍, നോക്കിനില്‍ക്കേ മലര്‍വാടികളായി മാറണം. ഭൂത-ഭാവികളെല്ലാം അദ്ദേഹത്തിനറിയണം. അഭൌമികതയുടെ തിരശ്ശീലക്കപ്പുറം മറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം അദ്ദേഹത്തിന് വെളിപ്പെടണം. ഇതിലെന്തന്കിലും  മുഹമ്മദു കാണിച്ചിട്ടുമില്ല  അപ്പോള്‍ പിന്നെ  മക്കാ നിവാസികള്‍  ഇയാളെ എങ്ങനെ  ദൈവ ദുതന്‍ ആയി കാണും ?

 മക്ക നിവാസികളുടെ കാഴ്ചപ്പാടില്‍ ദൈവം എന്നുള്ളത് വലിയ ഒരു സംഭവമാണ് അപ്പോള്‍ ആ ദൈവത്തിന്‍റെ ദുതന്‍ ആയി ഒരുത്തന്‍ വരുമ്പോള്‍ അതിനുള്ള മികവ് മുഹമ്മദില്‍ അവര്‍ കണ്ടില്ല സ്വാഭാവികമായ ചോദ്യങ്ങള്‍ അവര്‍ ചോദിച്ചു മുഹമ്മദിനു അവര്‍ക്ക് മുന്നില്‍ ഒരു മറുപടിയും ഉണ്ടായില്ല എന്ന് മാത്രമല്ല അവരില്‍ നിന്നും നുണയുടെ കഥകള്‍ ഉണ്ടാക്കി ഒളിച്ചോടുകയും പിന്നെ മക്കാ നിവാസികളെ കീഴ്പെടുത്താന്‍ വാളുമായി വരികയും ചെയിതു

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം