അന്ത്രുക്കാന്‍റെ കെട്ടിയോളും പിന്നെ ഇസ്ലാമതക്കാരും
അന്ത്രുക്കാന്‍റെ കെട്ടിയോളും പിന്നെ ഇസ്ലാമതക്കാരും ************************************************************ കുണ്ട്കടവിലെ അങ്ങാടിയിലാണ് അന്ത്രുക്കാന്‍റെ വീടും ചായക്കടയും. അങ്ങാടി എന്ന് പറയുമ്പോള്‍ നിങ്ങള്‍ വിചാരിക്കും നമ്മുടെ കോഴിക്കോട് അങ്ങാടിയെ പോലെയാണ് എന്നൊക്കെ എന്നാല്‍ അങ്ങനെയൊന്നുമല്ല കേട്ടോ അന്ത്രുക്കാന്‍റെ അങ്ങാടിയിലുള്ളത് ഇതൊക്കെയാണ് വില്ലേജു ഓഫീസ്,പോസ്റ്റ് ഓഫീസ്, രണ്ടു പലചരക്ക്കട,രണ്ടു മക്കാനി,രണ്ടും മുന്ന് പെട്ടികടകളും,പിന്നെ ഒരു ടെലിഫോണ്‍ബുത്തും മാത്രമുള്ള ഒരു കൊച്ചു അങ്ങാടി. അവിടെയും ഇവിടെയുമായി കുറച്ചു ആളുകള്‍ സ്വറ പറഞ്ഞു ഇരിക്കുന്ന കുട്ടങ്ങളുംഉണ്ടാവും തനി നാട്ടിന്‍ പുറം. പിന്നെയുള്ളത് ആളുകള്‍ക്ക് വെള്ളം എടുക്കാനുള്ള ഒരു പഞ്ചായത്ത് കിണറും അതിനോട് അനുബന്ധിച്ച് കൊണ്ട് കുളിക്കാന്‍ വേണ്ടി ഒരു പഞ്ചായത്ത് കുളവുമുണ്ട്. നമ്മുടെ അന്ത്രുക്ക ഒരുപാട് കാലമായി തന്നെ കുണ്ട് കടവിലെ ചായകച്ചവടക്കാരനാണ് മുപ്പരെ വാപ്പ മുതല്‍ തുടങ്ങിയ ബിസിനസാണ് ഈ ചായക്കട. പാരമ്പര്യമായി കിട്ടിയ ഈ ചായ കടയില്‍ അന്ത്രുക്കാ...