ആണ്‍കുഞ്ഞിന് ജന്മം നൽകി മുലയൂട്ടുന്നത് അച്ഛൻ
കൈവിട്ടു പോയല്ലേ മത വിശ്വാസികളെ
*****************************************************
ആണ്‍കുഞ്ഞിന് ജന്മം നൽകി മുലയൂട്ടുന്നത് അച്ഛൻ
അമേരിക്കന്‍ സ്വദേശിയായ ഇവാന്‍ ആണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇവാന്റെ സഹോദരി ജെസ്സിയാണ് ഈ വിവരം ലോകത്തെ അറിയിച്ചത്. ‘നമ്മള്‍ ജീവിക്കുന്നത് അത്ഭുതങ്ങളുടെ ലോകത്താണ്, അതിന് ഏറ്റവും വലിയ ഉദാഹരണമാണ് എന്റെ സഹോദരന്‍. അവന്‍ ഒരു കുഞ്ഞിന് ജന്മം നല്‍കിയിരിക്കുന്നു’ എന്ന ജെസ്സിയുടെ പോസ്റ്റാണ് ശ്രദ്ധയമായത്. പിന്നീട് ഇവാന്റെ ജീവിത കഥയും പുറത്തു വിടുകയായിരുന്നു.
ഭിന്നലിംഗക്കാരനായ ഇവാന്‍ 19-ാം വയസ്സിലാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. പുരുഷനായാണ് ജീവിക്കുന്നതെങ്കിലും എന്നെങ്കിലും ഒരു കുഞ്ഞിനെ പ്രസവിക്കണം എന്ന ആഗ്രഹത്തില്‍ സ്ത്രീ അവയവങ്ങള്‍ നിലനിര്‍ത്തി. മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിത പങ്കാളിയെ കണ്ടെത്തിയപ്പോള്‍ ഒരു കുഞ്ഞിന് ജന്മം നല്‍കണമെന്ന ആഗ്രഹമാണ് ഇവാന്‍ പങ്കു വെച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇതിനുള്ള തയ്യാറെടുപ്പിലായിരുന്നു. ചികിത്സകളിലൂടെ പ്രസവിക്കാനുള്ള ശാരീരികാവസ്ഥ നേടിയെടുത്തു. അതിനു ശേഷം ആര്‍ട്ടിഫിഷ്യല്‍ ഇന്‍സിമിനേഷനിലൂടെ ഗര്‍ഭം ധരിക്കുകയായിരുന്നു.
ജീവിതത്തിലെ ഏറ്റവും നല്ല അനുഭവമാണിത്, ഭിന്നലിംഗത്തിന് സാധിക്കില്ല എന്ന് തോന്നുന്ന കാര്യങ്ങള്‍ സാധ്യമാണെന്ന് എന്റെ സുഹൃത്തുക്കളെ ബോധ്യപ്പെടുത്താന്‍ സാധിച്ചു എന്നതിലും സന്തോഷമുണ്ടെന്ന് ഇവാന്‍ പറയുന്നു.വ്യത്യസ്തമെന്ന് മറ്റുള്ളവര്‍ക്ക് തോന്നുമെങ്കിലും മനോഹരമായ ഈ ജീവിതം അച്ഛനും മകനുമിപ്പോള്‍ ആസ്വദിക്കുകയാണ്.
http://klive.in/2016/09/05/%e0%b4%86%e0%b4%a3%e0%b5%8d%e2%80%8d%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%82-%e0%b4%a8%e0%b5%bd%e0%b4%95%e0%b4%bf/
അഭിപ്രായങ്ങള്‍