നേര്‍പ്പിച്ച മദ്യവും മതവും
വലാഉം ബറാഉം മത വിശ്വാസത്തിന്റെ അടിത്തറയില്‍
**********************************************************
യഥാര്‍ത്ഥ മത വിശ്വാസി അവിശ്വാസികളുമായി എത്രത്തോളം ബന്ധം പുലർത്താം? ഈ വിഷയത്തിൽ മുസ്ലിം സമുദായം വ്യത്യസ്ത നിലപാടുകളിലാണുള്ളത് ഇപ്പോളുള്ളത്.
യാതൊരു ബന്ധവും പാടില്ലെന്ന ധാരണയിൽ അവരുമായുള്ള എല്ലാത്തരം ബന്ധങ്ങളും ആത്യന്തികമായി വിച്ഛേദിച്ചേ മതിയാകൂ എന്നാണ് ഒരു പക്ഷം ആളുകള്‍ കരുതുന്നത്. എന്നാല്‍ ചിലര്‍ പ്രത്യുപകാരത്തിൻെ പരിധിയിൽ വരുന്ന ലൗകികമായ സഹായബന്ധങ്ങൾ പോലും പാടില്ലെന്നാണ് ചിലരുടെ പക്ഷം ചിലര്‍ അത് തുറന്നു പറയുന്നു മറ്റു ചിലര്‍ അത് ഉള്ളില്‍ ഒധുക്കി വെച്ചുകൊണ്ട് കാപട്യം നടിച്ചും നടക്കുന്നു . മറ്റൊരു കൂട്ടർ അവരോട് കലവറയില്ലാത്ത ഊഷ്മള ബന്ധമാകാം എന്ന വാദക്കാരും അപ്രകാരം അവരുമായി ബന്ധം സ്ഥാപിക്കാൻ മടിയില്ലാത്തവരുമായിട്ടാണ് നമ്മുടെ നാട്ടിലൊക്കെ കാണുന്നത്
മത വിശ്വാസം ഓരോരുത്തരുടേയും വ്യക്തിപരമായ കാര്യമായതിനാൽ അവർ അവരുടെ വിശ്വാസംപോലെ കാപട്യതിയില്‍ നിറഞ്ഞതോ അല്ലാത്തതോ നേര്‍പ്പിച്ചതോ നേര്‍പ്പിക്കാത്തതോ സ്വീകരിക്കട്ടെ. എന്താണു ശരിയായ ഇസ്ലാമിക പക്ഷം എന്നുള്ളത് നമ്മുക്ക് പരിശോധിക്കാം
എന്നാൽ മനുഷ്യരെല്ലാം ഏകോദര സഹോദരങ്ങളാണ്. ഏതു മതക്കാരായിരുന്നാലും എല്ലാവരോടും സ്നേഹബന്ധത്തിലായിരിക്കാനാണ് ഇസ്ലാം അനുശാസിക്കുന്നത് എന്ന മട്ടിലാണ് പല ആളുകളുടെയും പ്രവർത്തനങ്ങളും പ്രചാരണങ്ങളുമൊക്കെ നടക്കുന്നത്
യഥാർത്ഥത്തിൽ അതിരു കവിഞ്ഞതോ വെള്ളം ചേർത്തതോ നേര്‍പ്പിച്ചതോ അല്ലങ്കില്‍ സർവമതസത്യ വാദക്കാരുടേയും പ്രചാരവേലകളുടെ സ്വാധീനത്തിൽ പെട്ടോ ആണ് ഇത്തരം വ്യതിയാനവിശ്വാസങ്ങൾ മുസ്ലിം സമുഹത്തില്‍ കടന്നു വന്നതെന്ന് ഇസ്ലാമിക പ്രമാണങ്ങളിലേക്കു മടങ്ങുമ്പോൾ ബോധ്യപ്പടും ഇസ്ലാം പറയുന്നതും ഇവര്‍ ചെയ്യുന്നതും രണ്ടായി കാണാന്‍ നമ്മുക്ക് സാധിക്കും .
ഇനി ഇസ്ലാമിലെ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ ഇതിനോയൊക്കെ ഒന്ന് വിലയിരുത്താം . ഖുര്‍ആന്‍ പറയുന്നത് നോക്കുക . തഫ്ഹീമുല്‍ ഖുര്‍ആന്‍ .അമാനി തഫ്സീരും എന്താണ് പറയുന്നത് എന്നുള്ളത് കാണാം
------------------------------------------------------------------------------------ -------------
قُلْ يَا أَيُّهَا الْكَافِرُونَ ﴿۱﴾ لَا أَعْبُدُ مَا تَعْبُدُونَ ﴿۲﴾ وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ ﴿۳﴾ وَلَا أَنَا عَابِدٌ مَّا عَبَدتُّمْ ﴿٤﴾ وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ ﴿۵﴾ لَكُمْ دِينُكُمْ وَلِيَ دِينِ ﴿٦﴾
(1. (നബിയേ) പറയുക : 'ഹേ , അവിശ്വാസികളേ ! – 2. 'നിങ്ങള്‍ ആരാധിച്ചു വരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല ;- 3. ' ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല. 4. 'നിങ്ങള്‍ ആരാധിച്ചുവന്നതിനെ ( അഥവാ നിങ്ങളുടെ ആരാധന ) ഞാനും ആരാധിക്കുന്നവനല്ല ;- 5. ഞാന്‍ ആരാധിച്ചുവരുന്നതിനെ (അഥവാ എന്റെ ആരാധന ) നിങ്ങളും ആരാധിക്കുന്നവരല്ല. 6. നിങ്ങള്‍ക്കു നിങ്ങളുടെ മതം ; എനിക്ക് എന്റെ മതവും !!! 109)
ഇതിന്‍റെ വിവരണം ഇങ്ങനെ പോകുന്നു .
വിശദീകരണം http://malayalamqurantafsir.com/thafseer.php അമാനി മൌലവി
ഇസ്‌ലാമിന്റെ പരിപാവന സന്ദേശങ്ങള്‍ പ്രബോധനം ചെയ്‌വാനും, അത് പ്രായോഗികമായി നടപ്പില്‍ വരുത്തുവാനുമാണല്ലോ നബി(സ) നിയുക്തനായിട്ടുള്ളത് . ഇസ്‌ലാമിന്റെ പ്രഥമവും പരമ പ്രധാനവുമായ ലക്ഷ്യമാകട്ടെ , ശിര്‍ക്കിനെ നിര്‍മാര്‍ജ്ജനം ചെയ്ത് തൗഹീദിനെ സ്ഥാപിക്കുകയുമാണ് . മറ്റുള്ളതെല്ലാം ഈ ലക്ഷ്യത്തിന്റെ വിശദാംശങ്ങളും അനിവാര്യഫലങ്ങളുമാകുന്നു. അപ്പോള്‍ , ബഹുദൈവാരാധനയാകുന്ന ശിര്‍ക്കും, ഏകദൈവാരാധനയാകുന്ന തൗഹീദും തമ്മില്‍ ഭാഗികമോ നാമമാത്രമോ ആയ സന്ധി പോലും ഉണ്ടാകുക സാധ്യമല്ല. രണ്ടും തമ്മില്‍ പൂര്‍വാപരവിരുദ്ധങ്ങളായിരിക്കയേ ഉള്ളു. ഈ യാഥാര്‍ത്ഥ്യം സുസ്പഷ്ടവും ഖണ്ഡിതവുമായ ഭാഷയില്‍ ശക്തിയുക്തം തുറന്നു പ്രഖ്യാപിക്കുന്ന ഒരു ചെറു അദ്ധ്യായം ആണ് ഇത്. ഈ സൂറത്തിലെ ആശയം ഇങ്ങനെ സംഗ്രഹിക്കാം : അല്ലാഹുവിനു പുറമെ നിങ്ങള്‍ ആരാധിച്ചുവരുന്ന യാതൊരു ദൈവത്തെയും – അവ വിഗ്രഹങ്ങളാവട്ടെ , മറ്റേതെങ്കിലുമാകട്ടെ – ഞാന്‍ ആരാധിക്കുന്നില്ല. ഞാന്‍ അതിനു തയ്യാറുമില്ല. ഞാന്‍ ആരാധിച്ചുവരുന്നത് അല്ലാഹുവിനെ മാത്രമാണ്. അവനെ നിങ്ങളും ആരാധിക്കുന്നില്ല . അതിനു നിങ്ങള്‍ തയ്യാറുമില്ല. നിങ്ങള്‍ നടത്തി വരുന്ന ശിര്‍ക്കുപരമായ ആരാധനാമുറകള്‍ ഒന്നും എനിക്ക് സ്വീകാര്യമല്ല . എന്റെ ആരാധനാമുറകള്‍ നിങ്ങളും സ്വീകരിക്കുന്നില്ല എന്റെ ആരാധ്യനായ അല്ലാഹു നിര്‍ദ്ദേശിച്ചു തന്ന ആരാധനാ രൂപം മാത്രമാണ് ഞാന്‍ സ്വീകരിച്ചുവരുന്നത്. നിങ്ങള്‍ നടത്തിവരുന്ന ആരാധനകളാകട്ടെ , അവ നിങ്ങള്‍ തന്നെ സ്വയം കെട്ടിയുണ്ടാക്കിയ ചില ചടങ്ങുകള്‍ മാത്രമാണ്. അതുകൊണ്ടു നാം തമ്മില്‍ ഒരു കാലത്തും യോജിക്കുക എന്ന പ്രശ്നമേ ഇല്ല . നിങ്ങള്‍ നിങ്ങളുടെ മതവും നടപടിക്രമവും പിന്‍പറ്റിക്കൊള്ളുക . ഞാന്‍ എന്റെ മതവും നടപടിയും പിന്‍പറ്റിക്കൊള്ളാം . അതതിന്റെ ഫലം നമുക്ക് ഇരുകൂട്ടര്‍ക്കും വഴിയെ കണ്ടറിയുകയും ചെയ്യാം . ഇതാണ് ഖുര്‍ആന്‍ പറയുന്നത് ഇനിയും പരിശോധിച്ചാല്‍ ഇതില്‍ കുടുതല്‍ നമ്മുക്ക് കാണാന്‍ കഴിയും പലതും.
Surah No:4
An-Nisaa
അവിശ്വാസികളുടെ ഇടയില്‍ തന്നെ ജീവിച്ചുകൊണ്ട്) സ്വന്തത്തോട് അന്യായം ചെയ്തവരെ മരിപ്പിക്കുമ്പോള്‍ മലക്കുകള്‍ അവരോട് ചോദിക്കും: നിങ്ങളെന്തൊരു നിലപാടിലായിരുന്നു? അവര്‍ പറയും: ഞങ്ങള്‍ നാട്ടില്‍ അടിച്ചൊതുക്കപ്പെട്ടവരായിരുന്നു. അവര്‍ (മലക്കുകള്‍) ചോദിക്കും: അല്ലാഹുവിന്‍റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങള്‍ക്ക് സ്വദേശം വിട്ട് അതില്‍ എവിടെയെങ്കിലും പോകാമായിരുന്നല്ലോ. എന്നാല്‍ അത്തരക്കാരുടെ വാസസ്ഥലം നരകമത്രെ. അതെത്ര ചീത്ത സങ്കേതം!(97)
ഒരുകൂട്ടം ആളുകള്‍, ഇസ്ലാം സ്വീകരണാനന്തരം തക്ക പ്രതിബന്ധമൊന്നുമില്ലാതെത്തന്നെ അവിശ്വാസികളായ സ്വജനതയുടെ ഇടയില്‍ നിവസിക്കുകയും അര്‍ധ ഇസ്ലാമിക ജീവിതവും അര്‍ധ അനിസ്ലാമിക ജീവിതവും നയിക്കുന്നതില്‍ സംതൃപ്തരാവുകയും ചെയ്തിരുന്നു; അതും ഒരു `ദാറുല്‍ ഇസ്ലാം` സംസ്ഥാപിതമാവുകയും അവിടേക്കു പലായനം ചെയ്ത് തങ്ങളുടെ ദീനും വിശ്വാസവുമനുസരിച്ച് തികച്ചും ഇസ്ലാമികമായി ജീവിതം നയിക്കാന്‍ സാധ്യത ഉണ്ടായിരിക്കുകയും ചെയ്തശേഷം. ഇവരെയാണ് പ്രകൃതവാക്യത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇത് അവരുടെ ആത്മദ്രോഹമായിരുന്നു. എന്തെന്നാല്‍ പരിപൂര്‍ണമായ ഇസ്ലാമിക ജീവിതത്തെ അപേക്ഷിച്ച് അര്‍ധമുസ്ലിമും അര്‍ധകാഫിറുമായി കഴിഞ്ഞുകൂടുന്നതില്‍ അവരെ സംതൃപ്തരാക്കിയത് യഥാര്‍ഥമായ വല്ല പ്രതിബന്ധവുമായിരുന്നില്ല; ജീവിതസൌഖ്യവും കുടുംബബന്ധവും വസ്തുവകകളും ഐഹികതാല്‍പര്യങ്ങളും മാത്രമായിരുന്നു. ഇവയ്ക്ക് ദീനിനേക്കാള്‍ മുന്‍ഗണന നല്‍കുകയാണവര്‍ ചെയ്തത്.
ദൈവധിക്കാരികളുടെ അധീനത്തിലുള്ളതും ദൈവനിയമപ്രകാരം ജീവിക്കാന്‍ കഴിയാത്തതുമായ ഒരു നാട്ടില്‍തന്നെ താമസിക്കേണ്ട ആവശ്യമെന്തായിരുന്നു; ആ നാട് ഉപേക്ഷിച്ച് ദൈവനിയമം തികച്ചും പാലിക്കാന്‍ സാധിക്കുന്ന മറ്റൊരു പ്രദേശത്ത് പോയി താമസിക്കരുതായിരുന്നോ അവര്‍ക്ക് എന്നു സാരം.
ഇവിടെ ഒരു സംഗതി മനസ്സിലാക്കേണ്ടതുണ്ട്: അല്ലാഹുവിന്റെ ദീനില്‍ വിശ്വസിക്കുന്ന ഒരു വ്യക്തി കുഫ്റ്വ്യവസ്ഥയുടെ കീഴില്‍ ജീവിക്കുന്നത് രണ്ടിലൊരു രൂപത്തിലേ അനുവദനീയമാവുകയുള്ളൂ: ഒന്നുകില്‍ പ്രവാചകന്മാരും അവരുടെ ആദ്യകാല ശിഷ്യന്മാരും ചെയ്തപോലെ ആ നാട്ടിലെ കുഫ്റ്വ്യവസ്ഥയെ ഇസ്ലാമിക വ്യവസ്ഥയായി പരിവര്‍ത്തിപ്പിക്കേണ്ടതിനും അങ്ങനെ ഇസ്ലാമിനെ വിജയിപ്പിക്കേണ്ടതിനുമായി ശ്രമം നടത്തിക്കൊണ്ട്, അല്ലെങ്കില്‍ അവിടെനിന്നു വിട്ടുപോരാന്‍ യാതൊരു വഴിയുമില്ലാതെ കുഫ്റ് വ്യവസ്ഥയെ മനമില്ലാമനസ്സോടും വെറുപ്പോടും നിര്‍ബന്ധിതമായി സഹിച്ചുകൊണ്ട്- ഈ രണ്ടു രൂപത്തിലല്ലാതെ മറ്റേതു രൂപത്തിലും ദാറുല്‍കുഫ്റില്‍ പാര്‍ക്കുന്നത് സ്വയം ഒരു പാപമാണ്. ഹിജ്റ പോവാനുള്ള ഒരു ദാറുല്‍ഇസ്ലാം ലോകത്തെവിടെയും കാണുന്നില്ല എന്ന ഒഴികഴിവ് ഇത്തരക്കാരെ സംബന്ധിച്ചിടത്തോളം പ്രസക്തമല്ല. ഇനി എവിടെയും ദാറുല്‍ ഇസ്ലാമില്ലെങ്കില്‍ അല്ലാഹുവിന്റെ ഭൂമിയില്‍ കാടും മലയുമൊക്കെയുണ്ടല്ലോ. അവിടെ ആളുകള്‍ മരങ്ങളുടെ ഇലതിന്നും ആട്ടിന്‍പാല്‍ കുടിച്ചും കഴിഞ്ഞാലും കുഫ്റിന്റെ വിധികള്‍ അനുസരിക്കുന്നതില്‍നിന്ന് രക്ഷനേടാമല്ലോ എന്നാണ് ഖുര്‍ആന്‍ ഇവരെ പഠിപ്പിക്കുന്നത്.
വലാഉം ബറാഉം വിശ്വാസത്തിന്റെ അടിത്തറയില്‍ ഒന്ന് നോക്കാം (അടുപ്പവും ,അകല്‍ച്ചയും)
അഖീദയുടെ അടിസ്ഥാനങ്ങളില്പ്പെട്ട ‘അൽ വലാഅ് വൽ ബറാഅ്’ ഒരുവനിൽ ഇല്ലെന്ന് തെളിയിക്കുന്ന പത്ത് കാര്യങ്ങൾ
------------------------------------------------------------------------------------------------
1. വേഷവിധാനം, സംസാരം മുതലായവയിൽ അവിശ്വാസികളോട് സാദൃശ്യയം പുലർത്തൽ.
2. അവിശ്വാസികൾക്കിടയിൽ താമസിക്കൽ, തങ്ങളുടെ ദീൻ സംരക്ഷിക്കുവാൻ വേണ്ടി മുസ്ലിം രാജ്യത്തേക്ക് ഹിജ്റ ചെയ്യാതിരിക്കൽ.
3. കുഫ്ഫാറുകളുടെ നാടുകളിലേക്കുള്ള ഉല്ലാസയാത്ര.
4. മുസ്ലിംകൾക്കെതിരിൽ ശത്രുക്കളെ സഹായിക്കുക, അവരെ പുകഴ്ത്തുക, അവരെ ആദരിക്കുക.
5. മുസ്ലിംകളുടെ കാവല്ക്കാരായും രഹസ്യ സൂക്ഷിപ്പുകാരായും അവരിൽ നിന്ന് സഹായം എടുക്കൽ, അവരെ ഉപദേശകരായി സ്വീകരിക്കൽ.
6. അവിശ്വാസികളുടെ ഉത്സവങ്ങൾ, ചടങ്ങുകൾ തുടങ്ങിയവയെ അറിയിക്കുന്ന തിയ്യതികൾ കൊണ്ട് തിയ്യതി കുറിക്കൽ.
7. അവിശ്വാസികളുടെ ഉത്സവങ്ങളിൽ പങ്കാളിയാവൽ, അവ ആഘോഷിക്കുവാൻ അവരെ സഹായിക്കൽ, ആശംസയർപ്പിക്കൽ.
8. അവിശ്വാസികൾ വെച്ചുനടക്കുന്ന അവരുടെ നിരർഥക വിശ്വാസങ്ങളും വഴിപിഴച്ച ആദർശങ്ങളും നോക്കാതെ അവരുടെ സംസ്കാരങ്ങളിലും നാഗരികതയിലും സ്വഭാവങ്ങളിലും അത്ഭുതംകൂറലും അതിലവരെ അഭിനന്ദിക്കലും.
9. അവരുടെ പേര് വെക്കൽ
10. അവർക്ക് പാപമോചനത്തിനും കാരുണ്യത്തിനും വേണ്ടി പ്രാർഥിക്കൽ.
ഒരു ജനാതിപത്യ ബഹു മത വിഭാഗങ്ങള്‍ ഉള്ള രാജ്യത്ത് എങ്ങനെ പെരുമാറണം എന്നും എങ്ങനെ ദീന്‍ ഉള്‍ക്കൊണ്ട് ജീവിക്കണം മെന്നും ഖുര്‍ആന്‍ പറയുന്നതും മറ്റും നോക്കുക ഇനി ഇവര്‍ തന്നെ പറയട്ടെ ഇസ്ലാം പറയുന്ന കാര്യങ്ങള്‍ ഉള്‍കൊള്ളാന്‍ കഴിയുന്ന ഒന്നാണോ അതോ കാലഹരണപ്പെട്ട ഒരു ഗ്രന്ഥമാണോ എന്നുള്ളത് മത വിശ്വാസങ്ങള്‍ മനുഷ്യ നന്മക്ക് വേണ്ടിയാണു എങ്കില്‍ ഇങ്ങനെയുള്ള വിഭാഗീയതയുടെ വശം ഉള്‍കൊള്ളുന്നതാണ് എങ്കില്‍ അതിനെ പുറം കാലുകൊണ്ട് ചവിട്ടി കാലത്തിന്‍റെ ചവറ്റു കൊട്ടയില്‍ ഇടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു
വിശ്വാസം കൊണ്ട് പൊറുതി മുട്ടുന്ന ഒരു ജനത ഇസ്ലാമിന്‍റെ നിയമങ്ങളെ തന്നെ നേര്‍പ്പിച്ചു കൊണ്ട് നടക്കേണ്ട അവസ്ഥയാണ് ഇവര്‍ക്ക് ഇപ്പോള്‍ ഉള്ളത് കാരണം ലോകം മാറിയിട്ടും കിത്താബില്‍ മാറ്റം വരുത്താനോ അല്ലങ്കില്‍ അത് തിരുത്താനോ പറ്റാത്ത ജനതയുടെ മുന്നില്‍ ഈ നേര്‍പ്പിച്ച ഇസ്ലാം കൊണ്ട് നടക്കേണ്ട ഗതികേട് എന്ത് കൊണ്ട് വന്നു എന്നുള്ളത് ഇവരുടെ കിത്താബുകള്‍ വായിച്ചാല്‍ കിട്ടും അത് കൊണ്ട് തന്നെ ഈ കിത്താബു കാലത്തിന്‍റെ മാറ്റങ്ങള്‍ ഉള്‍കൊള്ളാന്‍ കഴിയാത്ത ഒന്നായി മാറിയിരിക്കുന്നു അത് എത്രയും വേഗം ഈ മത വിശ്വാസികള്‍ മനസിലാക്കുന്നത് ഇവരുടെ മുന്‍പോട്ടുള്ള യാത്രക്ക് ഉപകാരം ചെയ്യും ഇല്ലങ്കില്‍ മനുഷ്യത്വരഹിതമായ ജീവിതം സമുഹത്തില്‍ നടത്തി ജീവിക്കേണ്ടി വരും
കിത്താബു പറയുന്ന വിഡ്ഢിത്തത്തിന്‍റെ കുംബാരത്തില്‍ കിടന്നു ഇങ്ങനെ കാലം കഴിക്കുന്നതിലും നല്ലത് സമുഹത്തിന് ഗുണം ചെയ്യുന്ന വല്ലതും ചെയ്യാന്‍ നോക്കുകയാണ് വേണ്ടത് അല്ലാതെ കാലഹരണപ്പെട്ട ഗ്രന്ഥം പൊക്കി പിടിച്ചുകൊണ്ടു ഇതാണ് ശരി എന്ന് വാദിച്ചു കൊണ്ട് ജീവിതം ഹോമിക്കപ്പെടു അവസ്ഥയില്‍ കഴിയുന്നത് എന്ത് കണ്ടിട്ടാ ?
അഭിപ്രായങ്ങള്‍