മറ്റു മത വിശ്വാസികളുമായി ഇസ്ലാമിന് കുട്ടു കുടാന്‍ പറ്റുമോ
Surah No:9
At-Tawba
http://www.thafheem.net/sura_index.html (അതായത് ജമാഅത്തെ ഇസ്ലാമിയുടെ )
بَرَاءَةٌ مِّنَ اللَّهِ وَرَسُولِهِ إِلَى الَّذِينَ عَاهَدتُّم مِّنَ الْمُشْرِكِينَ﴿١﴾ فَسِيحُوا فِي الْأَرْضِ أَرْبَعَةَ أَشْهُرٍ وَاعْلَمُوا أَنَّكُمْ غَيْرُ مُعْجِزِي اللَّهِ ۙ وَأَنَّ اللَّهَ مُخْزِي الْكَافِرِينَ﴿٢﴾
"ബഹുദൈവവിശ്വാസികളില്‍ നിന്ന് ആരുമായി നിങ്ങള്‍ കരാറില്‍ ഏര്‍പെട്ടിട്ടുണ്ടോ അവരോട് അല്ലാഹുവിന്‍റെയും അവന്റെ ദൂതന്‍റെയും ഭാഗത്ത് നിന്നുള്ള ബാധ്യത ഒഴിഞ്ഞതായി ഇതാ പ്രഖ്യാപിക്കുന്നു.(1)"
(1-2) നിങ്ങളുമായി1 കരാറിലേര്‍പ്പെട്ടിട്ടുണ്ടായിരുന്ന ബഹുദൈവവിശ്വാസികളോട്, അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും ഭാഗത്തുനിന്ന് ഉത്തരവാദിത്വമൊഴിഞ്ഞുകൊണ്ടുള്ള വിളംബരമാണിത്.
ഇനി നിങ്ങള്‍ രാജ്യത്ത് നാലു മാസം ഇഷ്ടാനുസാരം സഞ്ചരിച്ചുകൊള്ളുക.3 അറിഞ്ഞുകൊള്ളുക: നിങ്ങള്‍ അല്ലാഹുവിനെ തോല്‍പിക്കുന്നവരല്ല. അല്ലാഹു സത്യനിഷേധികളെ നിന്ദ്യമായി പരാജയപ്പെടുത്തുന്നവനാകുന്നു.
ജമാഅത്തെഇസ്ലാമി വിവരണം ഇങ്ങനെ പോകുന്നു
*********************************************************************
ആമുഖക്കുറിപ്പില്‍ പറഞ്ഞതുപോലെ അഞ്ചാം ഖണ്ഡികയുടെ അന്ത്യംവരെയുള്ള ഈ പ്രഭാഷണം ഹി: ഒമ്പതാംവര്‍ഷത്തില്‍ അബൂബക്കറി (റ)നെ തിരുമേനി ഹജ്ജിന് നിയോഗിച്ചയച്ച സന്ദര്‍ഭത്തിലാണ് അവതരിച്ചത്. ഇത് അവതരിക്കുമ്പോള്‍ അദ്ദേഹം പോയിക്കഴിഞ്ഞതിനാല്‍ ഹജ്ജ് സമ്മേളനത്തില്‍ കേള്‍പ്പിക്കാനായി അതദ്ദേഹത്തിന് അയച്ചുകൊടുക്കണമെന്ന് സഹാബിമാര്‍ തിരുമേനിയോടപേക്ഷിച്ചു. ഈ പ്രധാന പ്രശ്നം സംബന്ധിച്ച പ്രഖ്യാപനം എന്നെ പ്രതിനിധീകരിച്ച് എന്റെ കുടുംബത്തിലെ ഒരാള്‍തന്നെ നിര്‍വഹിക്കേണ്ടതാണെന്ന് തിരുമേനി അരുള്‍ചെയ്തു. അങ്ങനെ അലി(റ) യെ അതിന് ചുമതലപ്പെടുത്തുകയും ഹാജിമാരുടെ പൊതുസമ്മേളനത്തില്‍ നിര്‍ദിഷ്ട പ്രഖ്യാപനം കേള്‍പ്പിക്കുന്നതിനോടൊപ്പം ചുവടെ കൊടുത്ത നാലു കാര്യങ്ങള്‍കൂടി വിളംബരപ്പെടുത്തണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഇസ്ലാമിനെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന ആരും സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതല്ല. ഈ വര്‍ഷത്തിനുശേഷം മുശ്രിക്കുകള്‍(ബഹുദൈവവിശ്വാസികള്‍) ആരും ഹജ്ജിനു വരാന്‍പാടില്ല. നഗ്നരായിക്കൊണ്ട് ദൈവഭവനത്തെ പ്രദക്ഷിണം ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. ദൈവദൂതനുമായി ഉടമ്പടി നിലവിലിരിക്കുന്നവരോട്, അഥവാ കരാര്‍ ലംഘിച്ചിട്ടില്ലാത്തവരോട് കാലാവധി വരെ കരാര്‍ പാലിക്കുന്നതാണ്. ഇവിടെ മറ്റൊരു കാര്യംകൂടി ഗ്രഹിച്ചിരിക്കുന്നത് പ്രയോജനപ്രദമായിരിക്കും. മക്കാ വിജയാനന്തരം ഇസ്ലാമികകാലത്തെ പ്രഥമ ഹജ്ജ് ഹി: എട്ടാം വര്‍ഷത്തില്‍ പഴയ സമ്പ്രദായത്തിലാണ് നടന്നത്. ഹിജ്റ ഒമ്പതാം വര്‍ഷത്തില്‍ രണ്ടാമത്തെ ഹജ്ജ് മുസ്ലിംകള്‍ അവരുടെ സമ്പ്രദായപ്രകാരവും മുശ്രിക്കുകള്‍ അവരുടെ സമ്പ്രദായപ്രകാരവും നിര്‍വഹിച്ചു. മൂന്നാമത്തെ ഹജ്ജ് ഹി: പത്താം വര്‍ഷത്തില്‍ ശുദ്ധ ഇസ്ലാമിക സമ്പ്രദായത്തിലാണ് നിര്‍വഹിക്കപ്പെട്ടത്. ഹജ്ജത്തുല്‍ വിദാഅ് എന്ന പേരില്‍ വിശ്രുതമായ ഹജ്ജാണത്. നബി(സ) ആദ്യത്തെ രണ്ട് വര്‍ഷം ഹജ്ജിന് പോയില്ല. ശിര്‍ക്ക് പൂര്‍ണമായി തുടച്ചുമാറ്റപ്പെട്ട ശേഷം, മൂന്നാം വര്‍ഷമാണ് അവിടന്ന് ഹജ്ജ് നിര്‍വഹിച്ചത്.
സന്ധിയിലിരിക്കുന്ന ഒരു ജനതക്കെതിരെ യുദ്ധനടപടികളാരംഭിക്കുന്നത് വഞ്ചനാപരമാണ്. ഈ ധാര്‍മിക പെരുമാറ്റച്ചട്ടമനുസരിച്ചാണ്, കരാര്‍ നിലവിലിരിക്കെ ഇസ്ലാമിന്നെതിരില്‍ നിരന്തരം ഗൂഢാലോചനകള്‍ നടത്തിക്കൊണ്ടിരിക്കുകയും സന്ദര്‍ഭം കിട്ടുമ്പോഴൊക്കെ കരാര്‍ വ്യവസ്ഥ വലിച്ചെറിഞ്ഞ് ശത്രുക്കളായി മാറുകയും ചെയ്തിരുന്ന ഗോത്രങ്ങളുമായി ഉടമ്പടി ദുര്‍ബലപ്പെടുത്തിക്കൊണ്ട് ഇവിടെ പൊതുവിളംബരം നല്‍കപ്പെട്ടിരിക്കുന്നത്. ബനൂകിനാനയും ബനൂസംറയും മറ്റേതാനും ഗോത്രങ്ങളുമൊഴിച്ച്, ശിര്‍ക്കില്‍ നിലനിന്നിരുന്ന എല്ലാ ഗോത്രങ്ങള്‍ക്കും ഇത് ബാധകമായിരുന്നു. ഈ വിമുക്തിപ്രഖ്യാപനത്തോടെ അറേബ്യയില്‍ ശിര്‍ക്കും മുശ്രിക്കുകളും ഫലത്തില്‍ നിയമവിരുദ്ധമായതിന് തുല്യമായി. രാജ്യത്തൊരിടത്തും അവര്‍ക്കൊരഭയസ്ഥാനമുണ്ടായില്ല. കാരണം, നാടിന്റെ ബഹുഭൂരിഭാഗവും ഇസ്ലാമിന്നധീനമായിക്കഴിഞ്ഞിരുന്നു. റോമയുടെയോ പേര്‍ഷ്യയുടെയോ ഭാഗത്തുനിന്ന് ഇസ്ലാമികരാഷ്ട്രത്തിന് അപകടഭീഷണി നേരിടുകയോ അല്ലെങ്കില്‍ നബി(സ)യുടെ ദേഹവിയോഗം സംഭവിക്കുകയാണെങ്കില്‍ പെട്ടെന്നു കരാര്‍ ലംഘിച്ച് രാജ്യത്ത് ആഭ്യന്തരയുദ്ധം അഴിച്ചുവിടുകയോ ചെയ്യാന്‍ തക്കം പാര്‍ത്തിരിക്കുകയായിരുന്നു അവര്‍. എന്നാല്‍ കാത്തിരുന്ന കാലം വരുംമുമ്പേ, അല്ലാഹുവും റസൂലും അവരുടെ പ്ളാന്‍ തകിടംമറിച്ചുകളഞ്ഞു. വിമുക്തി പ്രഖ്യാപനത്തെത്തുടര്‍ന്നു മൂന്നിലൊരു കാര്യമേ അവരുടെ മുന്നില്‍ അവശേഷിച്ചുള്ളൂ: യുദ്ധത്തിനൊരുങ്ങുക, അതായത്, ഇസ്ലാമിക ശക്തിയുമായി ഏറ്റുമുട്ടി ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാവുക. അല്ലെങ്കില്‍ രാജ്യം വിട്ടുപോവുക. അതുമല്ലെങ്കില്‍ ഇസ്ലാം സ്വീകരിക്കുക. അതായത്, തങ്ങളെയും തങ്ങളുടെ പ്രദേശത്തെയും രാജ്യത്തിന്റെ ഭൂരിഭാഗത്തും നിലവിലിരിക്കുന്ന ഭരണസംവിധാനത്തിലേല്‍പിച്ചുകൊടുക്കുക. ഈ സംഭവം കഴിഞ്ഞ് ഒന്നര വര്‍ഷത്തിനു ശേഷമാണ്, നബി (സ) യുടെ ദേഹവിയോഗത്തോടെ, നാടിന്റെ വിവിധ ഭാഗങ്ങളില്‍ മതപരിത്യാഗക്കുഴപ്പം നടമാടിയത്. നവനിര്‍മിതമായ ഇസ്ലാമിക സൌധത്തെ പെട്ടെന്ന് പിടിച്ചുകുലുക്കിയ ഈ ദുരന്തം മുമ്പില്‍വെച്ചു ചിന്തിക്കുമ്പോഴാണ് നബി(സ) സ്വീകരിച്ച മഹത്തായ നയത്തിലടങ്ങിയ ബുദ്ധിവൈഭവം ബോധ്യമാവുക. ഹിജ്റ ഒമ്പതാമാണ്ടിലെ വിമുക്തിപ്രഖ്യാപനത്തിലൂടെ ശിര്‍ക്കിന്റെ സംഘടിതശക്തിക്ക് അന്ത്യം കുറിക്കുകയും രാജ്യത്തൊന്നാകെ ഇസ്ലാമിന്റെ വ്യവസ്ഥാപിതമായ ഭരണ മേധാവിത്വം ഉറപ്പുവരുത്തുകയും ചെയ്തിരുന്നില്ലെങ്കില്‍ അബൂബക്കറിന്റെ ഖിലാഫത്താരംഭത്തില്‍ പ്രത്യക്ഷപ്പെട്ട മതപരിത്യാഗക്കുഴപ്പത്തേക്കാള്‍ പതിന്മടങ്ങ് ശക്തിയില്‍ രാജ്യദ്രോഹവും ആഭ്യന്തരയുദ്ധവും പൊട്ടിപ്പുറപ്പെടുമായിരുന്നു. ഒരുവേള ഇസ്ലാമിക ചരിത്രം തന്നെ മറ്റൊരു രൂപത്തിലായിത്തീരുകയും ചെയ്തേനെ
ഹിജ്റ ഒമ്പത്, ദുല്‍ഹജ്ജ് പത്താം തിയ്യതിയാണ് ഈ പ്രഖ്യാപനമുണ്ടായത്. അന്നുമുതല്‍ ഹിജ്റ പത്ത്, റബീഉല്‍ ആഖിര്‍ പത്തുവരെ നാല് മാസം, തങ്ങളുടെ നയനിലപാടിനെക്കുറിച്ച് നല്ലവണ്ണം ചിന്തിക്കാന്‍ അവര്‍ക്ക് അവധി നല്‍കപ്പെട്ടു. യുദ്ധത്തിനാണ് ഭാവമെങ്കില്‍ അതിന് തയ്യാറാവുക, രാജ്യം വിട്ടുപോവാനാണിഷ്ടമെങ്കില്‍ അഭയസങ്കേതം കണ്ടെത്തുക. അഥവാ, ഇസ്ലാം സ്വീകരിക്കുന്നുവെങ്കില്‍ നല്ലപോലെ ചിന്തിച്ചുറച്ച് സ്വീകരിക്കുക.
-----------------------------------------------------------------------------------------------------
ഇനി നമ്മുക്ക് മുജാഹിദ് അമാനി തഫീസ്ര്‍ വിവരണത്തിലേക്ക് പോകാം
http://malayalamqurantafsir.com/thafseer.php
1. (ഇത്) അല്ലാഹുവില്‍ നിന്നും, അവന്റെ റസൂലില്‍നിന്നുമുള്ള ഒരു (ബാധ്യത) ഒഴിവാകലാണ് [ഒഴിവായിക്കൊണ്ടുള്ള പ്രഖ്യാപനമാണ്]: മുശ്‌രിക്കു [ബഹുദൈവ വിശ്വാസി] കളില്‍ നിന്ന് നിങ്ങള്‍ കരാറു നടത്തിയിട്ടുള്ളവരോട്. 2. ആകയാല്‍, (ഹേ, മുശ്‌രിക്കുകളേ,) നിങ്ങള്‍ നാലു മാസം ഭൂമിയില്‍ (യഥേഷ്‌ടം) സഞ്ചരിച്ചുകൊള്ളുവിന്‍. നിങ്ങള്‍ അറിയുകയും ചെയ്യുവിന്‍: നിങ്ങള്‍ അല്ലാഹുവിനെ (തോല്‍പിച്ച്) അശക്തമാക്കുന്നവരല്ലെന്നും, അല്ലാഹു അവിശ്വാസികളെ അപമാനപ്പെടുത്തുന്നവനാണെന്നും.
ഇവരുടെ വിശദീകരണം
*********************************
നബി (സ.അ) യും സത്യവിശ്വാസികളും മക്കാ മുശ്‌രിക്കുകളുടെ മര്‍ദ്ദനംകൊണ്ട് വളരെക്കാലം പൊറുതിമുട്ടി. അവസാനം മദീനയിലേക്ക് ഹിജ്‌റഃ പോയി. എന്നിട്ടും അവരുടെ അക്രമങ്ങളും ആക്രമണങ്ങളും നിലച്ചില്ല. തക്കംകിട്ടുമ്പോഴൊക്കെ അവരത് നടത്തിക്കൊണ്ടു തന്നെയിരുന്നു. അങ്ങനെ ബദ്‌ര്‍, ഉഹ്‌ദ്, ഖന്‍ദക്വ് മുതലായ യുദ്ധങ്ങളുണ്ടായി. മദീനയിലെ യഹൂദികളെക്കൊണ്ടുള്ള ശല്യം ഇതിന് പുറമെയും. അവരുമായി നബി (സ.അ) സന്ധികള്‍ നടത്തിയെങ്കിലും അതെല്ലാം ലംഘിക്കുകയും മുശ്‌രിക്കുകള്‍ക്ക് പിന്‍തുണ നല്‍കിക്കൊണ്ട് മുസ്‌ലിംകളെ കൂടുതല്‍ അലട്ടുകയുമാണവര്‍ ചെയ്‌തത്. ഹിജ്‌റഃ 6-ാം കൊല്ലത്തില്‍ മുശ്‌രിക്കുകളുമായി പ്രസിദ്ധമായ ഹുദൈബിയാ സന്ധി നടന്നു. ചരിത്രത്തില്‍ തുല്യതയില്ലാത്തവിധം മുസ്‌ലിംകളുടെ ഭാഗത്തുനിന്ന് വിട്ടുവീഴ്‌ചകള്‍ അടങ്ങിയതായിരുന്നു പത്തുകൊല്ലക്കാലം അവധിവെച്ചുകൊണ്ടുള്ള ആ സന്ധി. അവധിക്കുമുമ്പേ തന്നെ മുശ്‌രിക്കുകളില്‍നിന്ന് സന്ധി ലംഘനമുണ്ടായി. അതിനെ തുടര്‍ന്ന് ഹിജ്‌റഃ 8-ാം കൊല്ലത്തില്‍ മക്കാ വിജയത്തിന് ആ സന്ധി വഴിതെളിയിച്ചു. അതോടുകൂടി മുശ്‌രിക്കുകളുടെ കേന്ദ്ര ആസ്ഥാനം (മക്ക) ഇസ്‌ലാമിന്‍റെ അധീനത്തില്‍ വന്നു. എങ്കിലും ചുറ്റുപുറങ്ങളിലുള്ള മുശ്‌രിക്കുകള്‍ ഇപ്പോഴും തക്കംപാര്‍ത്തും, ഉപയോഗപ്പെടുത്തിയും കൊണ്ടിരിക്കുകയാണ്. നബി (സ.അ) യും സ്വഹാബികളും തബൂക്ക് യുദ്ധത്തിന് മദീന വിട്ടുപോയിരുന്ന അവസരത്തില്‍ ഇവരുടെ ഭീഷണികളും കരാറു ലംഘനങ്ങളും കൂടുതല്‍ പ്രകടമായി. അത് ഉപയോഗപ്പെടുത്തിക്കൊണ്ട് മദീനയിലെ കപടവിശ്വാസികള്‍ നാട്ടില്‍ വലിയ ഭീതി ഉളവാക്കുകയും ചെയ്‌തു. അങ്ങനെ, കരാറു വ്യവസ്ഥകള്‍ക്കും സന്ധിനിശ്ചയങ്ങള്‍ക്കും മുശ്‌രിക്കുകളുടെ പക്കല്‍ വിലയില്ലെന്നും, വഞ്ചനക്കും ലംഘനത്തിനും കിട്ടുന്ന പഴുതുകളെല്ലാം അവര്‍ ഉപയോഗപ്പെടുത്തുമെന്നും അനുഭവങ്ങള്‍ തെളിയിച്ചു. ചുരുക്കത്തില്‍, അവര്‍ക്കിടയില്‍ സമാധാനപൂര്‍വ്വം ജീവിക്കുവാനും, സന്ധി നടത്തി അടങ്ങിയിരിക്കുവാനും സാദ്ധ്യമല്ലാതായി. ഇങ്ങനെയുള്ള ചുറ്റുപാടിലാണ് ഈ വചനങ്ങളും തുടര്‍ന്നുള്ള ഏതാനും വചനങ്ങളും അവതരിക്കുന്നത്.
മുശ്‌രിക്കുകളോടുള്ള പരസ്യമായ ഒരു വിളംബരമായിക്കൊണ്ടാണ് ഈ വചനങ്ങളും തുടര്‍ന്നുള്ള കുറേ വചനങ്ങളും നിലകൊള്ളുന്നത്. വിളംബരം അല്ലാഹുവിങ്കല്‍ നിന്നുള്ളതാണെങ്കിലും അത് നടപ്പില്‍ വരുത്തുന്നത് നബി (സ.അ) മുഖാന്തരമാണല്ലോ. അതുകൊണ്ടാണ് അല്ലാഹുവില്‍നിന്നും അവന്‍റെ റസൂലില്‍ നിന്നുമുള്ള ബാധ്യത ഒഴിവാകല്‍ (بَرَاءَةٌ مِّنَ اللَّهِ وَرَسُولِهِ) എന്ന് ആദ്യത്തെ വചനത്തിലും, അല്ലാഹുവില്‍നിന്നും അവന്‍റെ റസൂലില്‍നിന്നുമുള്ള അറിയിപ്പ് (وَأَذَانٌ مِنَ الّلهِ وَرَسُولِهِ) എന്ന് അടുത്ത വചനത്തിലും അതിന്ന് ശീര്‍ഷകം നല്‍കിയിരിക്കുന്നത്. അക്കാലത്ത് അറേബ്യ മുഴുവനും പരസ്യപ്പെടുത്തേണ്ടതുള്ള വല്ല കാര്യവും വിളംബരപ്പെടുത്തുവാന്‍ ഹജ്ജ് സമയത്തെപ്പോലെ ഉതകുന്ന മറ്റൊരവസരവും ഉണ്ടായിരുന്നില്ല. അത് കൊണ്ടാണ് അടുത്ത വചനത്തില്‍ കാണുന്ന പ്രകാരം ഈ വിളംബരം ഹജ്ജ് ദിവസം പ്രഖ്യാപനം ചെയ്‌വാന്‍ ആജ്ഞാപിച്ചിരിക്കുന്നത്. ഈ പ്രഖ്യാപനത്തെ സംബന്ധിക്കുന്ന ഹദീഥുകളും രിവായത്തുകളും പലതും കാണാം. അവയുടെ രത്‌നച്ചുരുക്കം ഇപ്രകാരമാകുന്നു:
ഹിജ്‌റഃ 9-ാം കൊല്ലത്തില്‍, തബൂക്ക് യുദ്ധം കഴിഞ്ഞു വന്നശേഷം, നബി (സ.അ) ഹജ്ജിന് മക്കയിലേക്ക് പോകുവാന്‍ ആഗ്രഹിച്ചു. പക്ഷേ, മുശ്‌രിക്കുകളും ഹജ്ജില്‍ പങ്കെടുക്കുമായിരുന്നതുകൊണ്ട് തിരുമേനി പോകാതിരിക്കുകയാണുണ്ടായത്. അക്കൊല്ലം ഹജ്ജിന്‍റെ അമീറായി (നേതാവായി) നബി (സ.അ) അബൂബക്‌ര്‍ സ്വിദ്ദീക്വ് (റ) നെ അയച്ചു. നൂറുകണക്കില്‍ മുസ്‌ലിംകളും അദ്ദേഹമൊന്നിച്ചു പോയിരുന്നു. അബൂബക്‌ര്‍ (റ) പുറപ്പെട്ടുപോയിക്കഴിഞ്ഞശേഷം ഈ വചനങ്ങളെ ഹജ്ജില്‍ വിളംബരപ്പെടുത്തുവാന്‍ പിന്നാലെ അലി (റ) യെയും നബി (സ.അ) അയക്കുകയുണ്ടായി. എനിക്കുവേണ്ടി വിളംബരം നടത്തുന്ന ആള്‍ എന്‍റെ കുടുംബത്തില്‍ ഒരാളായിരിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് നബി (സ.അ) അദ്ദേഹത്തെ അയച്ചത് (*). അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍, മറ്റു ചിലരുംകൂടി അക്കൊല്ലത്തെ ഹജ്ജ് മഹാസമ്മേളനത്തില്‍ വെച്ച് ദുല്‍ഹജ്ജ് മാസം പത്തിന് ഈ സൂറത്തിന്‍റെ ആദ്യം മുതല്‍ക്കുള്ള ഏതാനും വചനങ്ങള്‍ (മുപ്പതോ നാല്‍പതോ വചനങ്ങള്‍) വിളംബരം ചെയ്‌തു. അതോടൊപ്പംതന്നെ, അടുത്തകൊല്ലം മുതല്‍ മുശ്‌രിക്കുകളാരും കഅ്‌ബഃത്തിങ്കല്‍ ഹജ്ജിനു വരരുതെന്നും, മേലില്‍ ആരും നഗ്നരായി `ത്വവാഫ്' (കഅ്‌ബഃ പ്രദക്ഷിണം) ചെയ്യരുതെന്നും പ്രഖ്യാപിക്കുകയുണ്ടായി. നേരത്തെതന്നെ ഈ രണ്ടു കാര്യങ്ങളും ഹജ്ജില്‍ പ്രഖ്യാപനം ചെയ്‌വാന്‍ അബൂബക്‌ര്‍ (റ) ഏല്‍പിക്കപ്പെട്ടിരുന്നുവെന്നും, അലി (റ) യുടെ വിളംബരത്തിലും ഇത് രണ്ടും ഉള്‍പ്പെട്ടിരുന്നുവെന്നും താഴെ ഉദ്ധരിക്കുന്ന അബൂഹുറയ്‌റഃ (റ) യുടെ ഹദീഥില്‍നിന്നും വ്യക്തമാകുന്നു.
ഈ വചനങ്ങളിലടങ്ങിയ ആശയങ്ങളെ വിവരിക്കുന്ന മദ്ധ്യെ ഇബ്‌നു കഥീര്‍ (റ) ഇപ്രകാരം പ്രസ്‌താവിച്ചിരിക്കുന്നു: `ഈ വചനത്തി (ന്‍റെ വ്യാഖ്യാനത്തി) ല്‍ വ്യാഖ്യാതാക്കള്‍ക്ക് വളരെ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ഒരു വിഭാഗം ആളുകള്‍ പറയുന്നു: കാലാവധി നിര്‍ണയിക്കപ്പെട്ടിട്ടില്ലാത്തവരെയോ, നാലു മാസക്കാലത്തിനു താഴെ അവധി നിശ്ചയിക്കപ്പെട്ടവരെയോ സംബന്ധിച്ചാണ് ഈ വചനം. അവര്‍ക്ക് നാലു മാസംവരെ അവധി നല്‍കപ്പെടുന്നതാണ്. അവധി നിര്‍ണയിച്ചുകൊണ്ടുള്ള കരാറുകാര്‍ക്ക് അവരുടെ അവധിക്കാലം തീരുന്നതുവരെയും അവധി നല്‍കപ്പെടും. അവര്‍ക്ക് അവരുടെ അവധി പൂര്‍ത്തിയാക്കിക്കൊടുക്കണമെന്ന് (നാലാം വചനത്തില്‍) പറയുന്നുണ്ടല്ലോ. ഇപ്രകാരം ഹദീഥിലും വന്നിരിക്കുന്നു. ഇതാണ് ആ അഭിപ്രായങ്ങളില്‍ വെച്ച് ഏറ്റവും നല്ല അഭിപ്രായം. ഇബ്‌നു ജരീറും (റ) ഇതാണ് നല്ലതായി അഭിപ്രായപ്പെട്ടിരിക്കുന്നത്. വേറെ പലരില്‍ നിന്നും ഇങ്ങനെ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.'
രണ്ടാമത്തെ ആയത്തിന്‍റെ അവസാനഭാഗം മുശ്‌രിക്കുകള്‍ക്കുള്ള താക്കീതാണെന്ന് പറയേണ്ടതില്ല. ഈ പ്രഖ്യാപനം കഴിഞ്ഞത് മുതല്‍ക്കുതന്നെ ആ താക്കീതിന്‍റെ ഫലം അവര്‍ അനുഭവിച്ചറിയുകയും ചെയ്‌തിട്ടുണ്ട്.
ഇങ്ങിനെയുള്ള ഉത്തരവാദപ്പെട്ട പ്രഖ്യാപനങ്ങള്‍ നടത്തുവാന്‍ പ്രതിനിധിയെ അയക്കുമ്പോള്‍, ആ പ്രതിനിധി അയാളെ അയക്കുന്ന ആളുടെ അടുത്ത ബന്ധുവായിരിക്കണമെന്നുള്ളത് അറബികളുടെ ഇടയില്‍ അംഗീകരിക്കപ്പെട്ട ഒരു പതിവായിരുന്നു.
ഇനി ചോദ്യങ്ങള്‍ ഇതാണ്
************************************
1) ഇസ്ലാമിലെ മറ്റു സംഘടനകളുടെ വിവരണം കിട്ടിയാല്‍ കൊള്ളാമായിരുന്നു അവരുടെ അഭിപ്രായങ്ങള്‍ എന്താണ് എന്നുള്ളത് ഇവിടെ അറിയിക്കുമല്ലോ
2) മുശ്‌രിക്കുകളോടുള്ള പരസ്യമായ ഒരു വിളംബരമായിക്കൊണ്ടാണ് ഈ വചനങ്ങളും തുടര്‍ന്നുള്ള കുറേ വചനങ്ങളും നിലകൊള്ളുന്നത് എന്നുള്ളത് നിങ്ങള്‍ക്ക് മനസിലായി കാണുമല്ലോ ഇതിനെ എങ്ങനെ കാണുന്നു ?
3) ഈ അവസ്ഥയില്‍ ബഹുദൈവവിശ്വാസികളില്‍ പെട്ട ആളുകളുമായി ഇസ്ലാമിന്‍റെ വാക്താകള്‍ക്ക് എന്തങ്കിലും കരാര്‍ ഉണ്ടാക്കാന്‍ പറ്റുമോ ബിസിനസ് ചെയ്യാന്‍ പറ്റുമോ ?
4) മറിച്ച് കരാര്‍ ഉണ്ടാക്കാമെങ്കില്‍ ഈ ഖുര്‍ആന്‍ വചനം പ്രകാരം അത് ശരിയാണോ തെറ്റാണോ ?
5) ഈ രണ്ടു വരികള്‍ക്ക് ഇങ്ങനെ കുടുതല്‍ വിവരണം നല്‍കേണ്ട ആവുശ്യമുണ്ടോ ? ഉണ്ടകില്‍ അത് എന്ത് കൊണ്ട് ?
6) ഇനി നിങ്ങള്‍ പറയുകയാണ് ഈ വരികള്‍ കാലാഹരണപെട്ടതാണ് അതുകൊണ്ട് ഇപ്പോള്‍ ഇത് പ്രാവര്‍ത്തികമാക്കേണ്ട ആവുശ്യമില്ല എന്നുണ്ടോ ?
7) ഇനി ഈ വരികള്‍ ഇപ്പോഴും പ്രാബല്യത്തില്‍ ഉണ്ട് എങ്കില്‍ അത് എങ്ങനെയാണ് നടപ്പാക്കേണ്ടത് ?
8) ഈ വിവരണത്തില്‍ ഒരു കാര്യം ഇവര്‍ പറയുന്നത് നിങ്ങള്‍ കണ്ടുവല്ലോ .ഇങ്ങിനെയുള്ള ഉത്തരവാദപ്പെട്ട പ്രഖ്യാപനങ്ങള്‍ നടത്തുവാന്‍ പ്രതിനിധിയെ അയക്കുമ്പോള്‍, ആ പ്രതിനിധി അയാളെ അയക്കുന്ന ആളുടെ അടുത്ത ബന്ധുവായിരിക്കണമെന്നുള്ളത് അറബികളുടെ ഇടയില്‍ അംഗീകരിക്കപ്പെട്ട ഒരു പതിവായിരുന്നു.അങ്ങനെ എങ്കില്‍ പിന്നെ അങ്ങനെ എങ്കില്‍ സ്വന്തം ബന്ധത്തില്‍ എന്ന് പറഞ്ഞാല്‍ അബുബക്കര്‍ അമ്മോശന്‍ ആണ് അലി എളാപ്പയുടെ മകനും ഇതില്‍ അലിക്കാണ് മുഹമ്മദു പ്രാധാന്യം നല്‍കിയത് അത് എന്തുകൊണ്ട് അങ്ങനെ എങ്കില്‍ ഒന്നാം കലീഫ അലിയല്ലേ ആവേണ്ടത് ?
9) ഇവിടെ പോസ്റ്റില്‍ നല്‍കിയ വിവരണം അനുസരിച്ച് കുടുതല്‍ ഇസ്ലാമിക വിശ്വാസികള്‍ ആയാല്‍ അവിടെ ശരിയത്ത് നടപ്പാക്കണം എന്നുള്ള ഒരു ധ്വനിയും ഭീഷണിയും വിവരണത്തിലും ഖുര്‍ആന്‍ വചനത്തിലും കാണുന്നു അപ്പോള്‍ പിന്നെ ജനാതിപത്യം ഉള്ള ഒരു രാജ്യത്ത് ഇസ്ലാമിക ശരിയത്ത് നിയമം നടപ്പാക്കാന്‍ ഇവിടെയുള്ള ഇസ്ലാം വാക്താക്കള്‍ തുനിയുമോ ?
10) ഇനി ഇങ്ങനെ ഒരു വ്യവസ്ഥയില്‍ ഇന്ത്യ ഇസ്ലാമിക രാഷ്ട്രം ആക്കുകയാണെങ്കില്‍ ഇവിടെയുള്ള മറ്റു പല വിശ്വാസികളെ ഇതുപോലെ ഒന്നുമില്ലങ്കില്‍ ഇസ്ലാം ആകുക അല്ലങ്കില്‍ ഇവിടെ നിന്നും പുറത്തു പോകുക എന്ന് നിങ്ങള്‍ പറയുമോ ?
NB:- പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്നുകൊണ്ട് ചര്‍ച്ച ചെയ്യാന്‍ താല്പര്യമുള്ള ആളുകള്‍ മുന്നോട്ട് വരിക ട്രോള്‍ തള്ളാന്‍ സമയം ഇല്ല . അതുപോലെ തന്നെ മറ്റുള്ള കമന്‍റുകളും
അഭിപ്രായങ്ങള്‍