എനിക്കൊരു സ്വപ്നമുണ്ട്
എനിക്കൊരു സ്വപ്നമുണ്ട്
****************************
1963 ആഗസ്റ്റ് 28നു അമേരിക്കയിലെ സാമൂഹ്യപ്രവർത്തകനും ആഫ്രിക്കൻ-അമേരിക്കൻ പൗരാവകാശ പ്രവർത്തകനുമായ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ നടത്തിയ വിശ്വ വിഖ്യാതമായ പ്രസംഗമാണ് "എനിക്കൊരു സ്വപ്നമുണ്ട്" അങ്ങേരുടെ വാക്കുകള്‍ കടമെടുത്തു കൊണ്ട് തന്നെയാണ് ഈ പോസ്റ്റ് തുടങ്ങുന്നത്
സ്വാതന്ത്ര്യത്തിനു വേണ്ടി നമ്മുടെ രാജ്യത്ത് നടന്നിട്ടുള്ള ഏറ്റവും വലിയ ജനകീയമുന്നേറ്റങ്ങള്‍ നമ്മുടെ ചരിത്രകാരെന്മാരും മറ്റും രേഖപ്പെടുത്തി വെച്ചിട്ടുണ്ട് സ്വാതന്ത്ര്യം നമ്മുക്ക് ലഭിച്ചു എന്നുള്ളത് ശരിയാണ്. എന്നാല്‍ മത വംശജാതിയ അയിത്തങ്ങളില്‍ നിന്നും ഇന്നും നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടിയിട്ടില്ല . മതത്തിന്‍റെയും വംശത്തിന്‍റെയും ജാതിയതയുടെയും നിറത്തിന്‍റെയും ഭാഷയുടെയുമൊക്കെ അടിസ്ഥാനത്തിൽ ആളുകളെ വേറെ തിരിക്കുന്ന വിവേചനം ഇന്നും നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ്. ഒരേ മതത്തില്‍പെട്ട ഭുരിപക്ഷം വിഭാഗം ജനങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് മറ്റൊരു മത വിശ്വാസിക്കോ അല്ലങ്കില്‍ വേറെ ജാതിയില്‍ പെട്ട ആളുകള്‍ക്കോ താമസിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ ഇന്ത്യയെന്ന ഈ മഹാ രാജ്യം മതത്തിന്‍റെയും ജാതിയുടെയും പേരില്‍ കലഹിച്ചുകൊണ്ടും അക്രമങ്ങള്‍ അഴിച്ചു വിട്ടുകൊണ്ട് മുന്നേറുകയാണ്. എവിടെയാണ് നമ്മുക്ക് പിഴച്ചത് അമിതമായ സ്വാതന്ത്ര്യം നമ്മുടെ തന്നെ കടക്കല്‍ കത്തി വെക്കുകയാണോ ചെയിതത് ?. സ്വാതന്ത്ര്യം നേടിയിട്ടും മതത്തിന്‍റെയും ജാതിയതയുടെയും വംശീയതയുടെയും പേരുകള്‍ പറഞ്ഞു ഭരണം കയ്യാളുന്ന രാഷ്ട്രീയ കോമരങ്ങള്‍ വാഴുന്ന ഈ രാജ്യത്ത് ഇതൊന്നും ഇല്ലാതെ എല്ലാവരും തുല്ല്യരായി കാണുന്ന ഒരു ഭരണ നിയമ സമ്പ്രദായം എന്ന് വരും അന്നേ ഈ രാജ്യത്തിനു രക്ഷയുണ്ടാകുകയുള്ളൂ. മതവും ജാതിയുമെന്ന മാലിന്ന്യം എന്ന് ഈ ജനത സ്വന്തം മനസ്സില്‍ നിന്നും എടുത്തു കളയുന്നുവോ അന്ന് നമ്മുടെ രാജ്യം അത്യുന്നതങ്ങളില്‍ എത്തുകയുള്ളൂ.
മത ജാതിയ കോമരങ്ങളുടെ സാനിധ്യമില്ലാത്ത സംഘടിതഭരണകൂടവും ഏക സിവില്‍ നിയമവ്യവസ്ഥയും സാമൂഹികജീവിതത്തിൽ ആവശ്യമാണ് എന്നാല്‍ ഈ നിയമ വ്യവസ്ഥകള്‍ ഉണ്ടായിരിക്കെ തന്നെ സമാധാനപൂർണമായ സാമൂഹികജീവിതത്തിനു ഭരണകൂടം എന്നല്ല നിയമങ്ങളോ അവ നടപ്പാക്കാനുള്ള സ്ഥാപനങ്ങള്‍ പോലും ആവശ്യമില്ല എന്നുള്ള രീതിയിലേക്ക് നമ്മുടെ ജനതയും അവരുടെ മനസും മാറണം. നമ്മുടെ കുട്ടായ സമൂഹത്തെ നിയന്ത്രിക്കാനും നയിക്കാനും ഒരു ശക്തികേന്ദ്രം ഉണ്ടായിരിക്കെ അതൊന്നും ആവുശ്യം ഇല്ലാത്ത സ്ഥിതിയില്‍ സമാധാനപരമായി ജീവിക്കാന്‍ കഴിയുന്ന ഒരു അവസ്ഥ ഈ രാജ്യത്ത് ഉടലെടുക്കാന്‍ കഴിയണം . മനുഷ്യർ യഥാർഥത്തിൽ നല്ലവരായിട്ടാണ് ജനിക്കുന്നത് എന്നാൽ സാമുഹിക മത ജാതിയ രാഷ്ട്രീയാധികാരസ്ഥാപനങ്ങൾ അവരെ ചീത്തയാക്കുന്നു. മതം, ജാതി , മത രാഷ്ട്രീയം, സാമ്പത്തികവ്യവസ്ഥയില്‍ ഉള്ള കടന്നു കയറ്റം എന്നിവയെല്ലാം മനുഷ്യന്‍റെ സഹജനന്മയെ നശിപ്പിക്കുന്നു. സമൂഹമായി ജീവിക്കുക എന്നതാണ് മനുഷ്യരുടെ ജന്മവാസന. പരസ്പരസഹകരണത്തിലൂടെ സമാധാനവും സംതൃപ്തിയും കൈവരുത്താൻ കഴിവുള്ളവരാണ് ഓരോ മനുഷ്യനും എന്ന് സ്വയം മനസിലാക്കണം. മത,ജാതിരാഷ്ട്രീയ സംഘടനകൾക്കും, അവരുടെ കുലി എഴുത്ത് തൊഴിലാളിയൂണിയനുകളും മറ്റുമൊക്കെ ചെയ്യുന്നത് സാമൂഹിക പരിവർത്തനത്തിൽ പഴയ തിന്മയ്ക്കു പകരം പുതിയ തിന്മയെ പ്രതിഷ്ഠിക്കയാണു ചെയ്യുന്നത്. പുതുതായി ചിന്തിക്കാനോ അല്ലങ്കില്‍ സര്‍ഗ്ഗാത്മകമയാ സ്വതന്ത്ര ചിന്ത വളര്‍ത്താനോ അവര്‍ പരിശ്രമിക്കൂന്നില്ല. ചില പാര്‍ട്ടികള്‍ രാഷ്ട്രീയ അധികാരത്തിന്‍റെ സന്തതികളുമാണ് അവര്‍ ശരിക്കും മതംപോലെ തന്നെയാണ് പ്രവര്‍ത്തിക്കുന്നതും സമുഹത്തില്‍ ഇടപെടുന്നതും . അതിനാൽ സാമൂഹികപരിവർത്തനം അവരില്‍ ഉണ്ടാവുന്നത് ഒച്ച് ഇഴയുന്ന പോലെയാണ്. ഓരോ വെക്തികള്‍ വളര്‍ന്നു വരേണ്ടത് പരപ്രേരണ കൂടാതെ സ്വതന്ത്രമായി ചിന്തിക്കാന്‍ കഴിയുന്ന തരത്തില്‍ വിദ്യാഭ്യാസംകൊണ്ടും മറ്റും പ്രവർത്തിക്കുന്ന വ്യക്തികൾ ചേർന്ന സമൂഹത്തിന്‍റെ താത്പര്യസാക്ഷാത്കരണമായിരിക്കണം ഇങ്ങനെയൊക്കെ വരുമ്പോള്‍ സമാധാനപൂർണമായ സാമൂഹികജീവിതത്തിനും വെക്തി സ്വാതന്ത്രത്തിനും ഒരു നല്ല സമുഹത്തെ വളര്‍ത്തിയെടുക്കാനും നമ്മുക്ക് കഴിയും. ഈ ആദർശപരമായ ഈ ജീവിത വ്യവസ്ഥിതിയിൽ രാഷ്ട്രീയാധികാരം എന്നൊന്നില്ല ഓരോരുത്തനും അവനവന്‍റെ ഭരണകർത്താവായിമാറി ഒരു കുട്ടായ സാമുഹിക ജീവിതം കെട്ടി പടുക്കുമ്പോള്‍ നിയമ നിര്‍മാണ വ്യവസ്ഥകള്‍ പോലും ആവുശ്യമില്ലാതെ വരും അങ്ങനെയുള്ള ഒരു രാജ്യമാണ് എന്‍റെ സ്വപ്നം ഇങ്ങനെയൊക്കെ വരുമ്പോള്‍ മനുഷ്യസമത്വവും നമ്മുടെ കുടെയുണ്ടാവും.
"എനിക്കൊരു സ്വപ്നമുണ്ട് ഈ രാജ്യം അതിൻറെ യഥാർഥ സ്വതന്ത്ര ചിന്തയുടെ അന്തഃസത്തയിലേക്ക് ഉയിർത്തെഴുന്നേൽക്കുന്ന ഒരുദിനം . എല്ലാ മനുഷ്യരും തുല്യരാണ് എന്നുള്ള സത്യം അന്നു നമ്മൾ ഉയർത്തിപ്പിടിക്കും. മതത്തിന്‍റെയും ജാതിയുടെയും ഭാഷയുടെയും പേരില്‍ കലഹിക്കാത്ത ഒരു അമ്മയുടെ മക്കൾ ഒരേ മേശയ്ക്കുചുറ്റും സഹോദരന്മാരെപ്പോലെ ഇരിക്കാൻ കഴിയുന്ന ഒരു ദിനമാണ് എന്‍റെ സ്വപ്നം"

അഭിപ്രായങ്ങള്‍