ഇരട്ട വിരോധാഭാസം ശാസ്ത്ര കൗതുകം



ഭൌതികശാസ്ത്രത്തിൽ ആപേക്ഷികസിദ്ധാന്തവുമായി ബന്ധപ്പെട്ട വളരെ പ്രശസ്തവും രസകരവുമായ ഒരു പരീക്ഷണമാണ് ഇരട്ട വിരോധാഭാസം.
1911-ൽ തന്നെ ലങ്ഗേവിൻ ഇരട്ട വിരോധാഭാസത്തെ അടിസ്ഥാനപ്പെടുത്തി വളരെ രസകരമായ ഒരു ഉദാഹരണംനല്‍കുകയുണ്ടായി . അതായത് ഒരു മനുഷ്യൻ ഒരു ബഹിരാകാശ പേടകത്തിൽ പ്രകയാശത്തിന്‍റെ 99.995% വേഗത്തിൽ സഞ്ചരിച്ചാൽ ബഹിരാകാശ സഞ്ചാരി അയാളുടെ രണ്ട് വര്‍ഷത്തിനു ശേഷം തിരിച്ചു വന്നാല്‍ അയാളേ സമ്പന്ധിച്ച് രണ്ട് വര്‍ഷം മാത്രമേ കഴിഞ്ഞ് പോയിട്ടുണ്ടാവുകയുള്ളൂ. എന്നാൽ ഭൂമിൽ 200വര്‍ഷം കടന്നുപോയിട്ടുണ്ടാവും.
ഒരേ സമയത്ത്‌ ജനിച്ച രണ്ട്‌ കുട്ടികളിൽ ഒരാളെ പ്രകയാശത്തോടടുത്ത വേഗത്തിൽ സഞ്ചരിക്കുന്ന ഒരു ബഹിരാകാശ പേടകത്തിൽ കയറ്റിവിടുകയും മറ്റൊരാളെ ഭൂമിയിൽ താമസിപ്പക്കുകയും ചെയ്താൽ വര്‍ഷങ്ങള്‍ നീണ്ടു നില്‍കുന്ന ഈ യാത്രകൊടുവിൽ അയാൾ തിരിച്ചു ഭൂമിയിൽവന്നാൽ വന്നയാള്‍ക്ക് ഭുമിയിലുള്ള തന്‍റെ ഇരട്ട സഹോദരനെക്കൾ പ്രായം കുറവായിരിക്കും എന്നതാണ് ഇതിന്‍റെ ഫലം. ഇതിൽ കുഴപ്പിക്കുന്ന.പ്രശ്നം എന്തെന്നാൽ ഓരോ ഇരട്ട സഹോദരനും താൻ നിശ്ചലാവസ്തയിലാണെന്നും മറ്റെയാൾ സഞ്ചരിക്കുന്ന അവസ്ഥയിലാണെന്നും തോന്നും. ഈ പ്രശ്നം ആപേക്ഷിക സിദ്ധാന്തത്തിന്‍റെ സ്റ്റാന്‍ഡേര്‍ഡ്ആയ ഫ്രയിം വര്‍ക്കില്‍ വച്ച് പരിഹരിക്കാന്‍ കഴിയുന്നതാണ്.അതുകൊണ്ടുതന്നെ യുക്തിപരമായ ചിന്തിക്കുമ്പോള്‍ ഇത് ഒരു വിരോധാഭാസം ആയി സംബന്ധിച്ച് കാണാൻ കഴിയില്ല.
1911-ൽ പോൾ ലങ്ങേവിൻ ഈ പ്രധിഭാസത്തെ സംബന്ധിച്ച് കുറെ വിശധീകരണങ്ങൾ നല്‍കുകയുണ്ടായി . ഇതിൽ ഏറിയ പങ്കും ഈ പരീക്ഷണത്തില്‍ പ്രതീകിച്ച് ഒരു വൈരുദ്ധ്യവും കാണാൻ കഴിയില്ല എന്നതിന്നെ അടിസ്ഥാനപെടുത്തിയിട്ടുള്ളതായിരുന്നു
ബഹിരാകാശ പേടകത്തിൽ സഞ്ചരിക്കേണ്ടി വരുന്നയാള്‍ക്ക് രണ്ട്‌ വ്യത്യസ്ത ഇനിഷൃൽ ഫ്രാമുകളിൽ കൂടി(ഭൂമിൽ നിന്ന് പുറത്തേയ്ക്കും തിരിച്ചും) സഞ്ചരിക്കേണ്ടി വരുന്നതിനാൽ ഈ ഫ്രെയിം മാറ്റമാണ് പ്രായവ്യത്യാസത്തിന് കാരണമെന്നും അല്ലാതെ ത്വരിതപ്പെടുത്തൽ/സെക്കന്റ്‌ അല്ല എന്നും 1913-ൽ മക്സ് വോൺ ലേവ് വാധിച്ചു.ഗ്രാവിറ്റേഷണൽ ടൈം ദിലറേനിൽ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്‌ einsteinനും മക്സ് ബേണും പ്രായവ്യത്യാസം എന്നത് ത്വരിതപ്പെടുത്തലുമായ് ബന്ധപ്പെട്ട തികച്ചും നഗ്നമായ ഒരു പ്രധിഭാസമാണ് എന്നാണ് പറഞ്ഞത്. രണ്ട്‌ അടോമിക് ക്ലോക്ക്കളിൽ ഒന്നിനിനെ ഒരു വിമാനത്തിലും മറ്റേതിനെ ഒരു ഉപഗ്രഹത്തിലും വച്ച് അതിന്‍റെ നീക്കങ്ങള്‍ സൂക്ഷ്മമായ് നീരക്ഷിച്ചാണ് ഇരട്ട വിരോധാഭാസം എന്നതിന് ഒരു experimental proof നല്കിിയത്.
ചരിത്രം 1905-ൽ ആല്‍ബര്‍ട്ട് ഐന്സ്റ്റീൻ അദ്ദേഹത്തിന്‍റെ പ്രശസ്തമായ ആപേക്ഷിക സിദ്ധാന്തം വിശദീകരിക്കുന്നതിനിടയിൽ ഇങ്ങനെ പ്രതിപാദിക്കുകയുണ്ടായ് –രണ്ട്‌ ആറ്റോമിക് ക്ലോക്കുകളിൽ ഒരെണ്ണം ഭൂമിൽ വയ്ക്കുകയും മറ്റേത് കുറച്ചു നാളത്തെ യാത്രക്ക് ശേഷം തിരിച്ചു കൊണ്ടുവരികയുംചെയ്താൽ‍ അതിലെ സമയം മറ്റേ ആറ്റോമിക് ക്ലോക്കിനെക്കാൾ കുറവായിരിക്കും . ആദ്യം ആപേക്ഷിക സിദ്ധാന്തത്തിന്‍റെ പ്രാകൃതിക പ്രത്യാഘാതങ്ങൾ ആണെന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ 1911-ൽ അദ്ദേഹം അത്‌ വിപുലീകരിക്കുകയുണ്ടായീ.
1911-13 കാലഘട്ടങളിൽ മാക്ക്സ് വോണ് ലേ ഇത് വിപുലീകരിക്കുകയുണ്ടായി.
ഇതേ കുറിച്ച് കുടുതല്‍ അറിയാവുന്നവന്‍ ഇവിടെ അവരുടെ അറിവുകള്‍ പങ്കു വെക്കുമല്ലോ


"ഒരു കാര്യം കുടി ഇതുമായി പറഞ്ഞു കൊള്ളട്ടെ ഇല്ലങ്കില്‍ മത പ്രചാരണത്തിന് വേണ്ടി ഇനികിത്താബില്‍ ഉള്ള ഈ കഥയുമായി ഇവര്‍ ഇറങ്ങുക തന്നെ ചെയ്യും ഇന്നല്ലങ്കില്‍ നാളെ അത് കൊണ്ട് ആ കഥ കുടി ഇവിടെ പറയട്ടെ ഇല്ലങ്കില്‍ എട്ടുകാലി മമ്മുഞ്ഞു പണി ഈ പോസ്റ്റില്‍ വരും" .
Surah No:18
Al-Kahfആ യുവാക്കള്‍ ഗുഹയില്‍ അഭയം പ്രാപിച്ച സന്ദര്‍ഭം: അവര്‍ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, നിന്‍റെ പക്കല്‍ നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക്‌ നീ നല്‍കുകയും ഞങ്ങളുടെ കാര്യം നേരാംവണ്ണം നിര്‍വഹിക്കുവാന്‍ നീ സൌകര്യം നല്‍കുകയും ചെയ്യേണമേ.(10)അങ്ങനെ കുറെയേറെ വര്‍ഷങ്ങള്‍ ആ ഗുഹയില്‍ വെച്ച്‌ നാം അവരുടെ കാതുകള്‍ അടച്ചു (ഉറക്കിക്കളഞ്ഞു)(11)പിന്നെ അവര്‍ (ഗുഹയില്‍) താമസിച്ച കാലത്തെപ്പറ്റി കൃത്യമായി അറിയുന്നവര്‍ ഇരുകക്ഷികളില്‍ ആരാണെന്ന്‌ അറിയാന്‍ തക്കവണ്ണം അവരെ നാം എഴുന്നേല്‍പിച്ചു.(12) അതിന്‍റെ വിശദാംശം ഇങ്ങനെ പോകുന്നു ചുരുക്കത്തില്‍
 റോമാസാമ്രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ക്രൈസ്തവ സന്ദേശം പ്രചരിച്ചു തുടങ്ങിയപ്പോള്‍ എഫെസൂസ് പട്ടണത്തിലെ ചില യുവാക്കളും ബഹുദൈവാരാധനയില്‍ നിന്ന് പശ്ചാത്തപിച്ച് ഏകദൈവവിശ്വാസം ഉള്‍കൊണ്ടു. അവരുടെ കഥയുടെ വിശദാംശങ്ങള്‍, ഗ്രിഗറി ഓഫ് ടൂര്‍സ് (Gregory of Tours), 'മിറാക്കുലറം ലിബര്‍' (Meraculorum Liber) എന്ന തന്റെ കൃതിയില്‍ ക്രൈസ്തവറിപ്പോര്‍ട്ടുകള്‍ സമാഹരിച്ചു രേഖപ്പെടുത്തിയിട്ടുള്ളതിന്റെ സംഗ്രഹം ചുവടെ കൊടുക്കുന്നു: അവര്‍ ഏഴു യുവാക്കളായിരുന്നു. അവരുടെ മതപരിവര്‍ത്തന വാര്‍ത്ത കേട്ട സീസര്‍ ഡയസസ് അവരെ തന്റെ മുമ്പില്‍ ഹാജറാക്കി. ഏതാണ് നിങ്ങളുടെ മതമെന്ന് ആരാഞ്ഞു. സീസര്‍ ക്രിസ്തുവിശ്വാസികളുടെ രക്തത്തിന്നു ദാഹിക്കുന്നവനാണെന്ന് അവര്‍ക്കറിയാമായിരുന്നു. പക്ഷേ, ഭയലേശമന്യെ അവര്‍ തുറന്നു പറഞ്ഞു: "ആകാശങ്ങളുടെയും ഭൂമിയുടെയും നാഥനാണ് ഞങ്ങളുടെ നാഥന്‍. അവനെയല്ലാതെ മറ്റൊരു ദൈവത്തെയും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നില്ല. അങ്ങനെ ഞങ്ങള്‍ ചെയ്താല്‍ മഹാപാതകമായിരിക്കും അത്.'' "നാവടക്കൂ! അല്ലെങ്കില്‍ നിങ്ങളെ ഞാന്‍ ഈ നിമിഷം കൊന്നുകളയും''-സീസര്‍ ആദ്യം കോപിഷ്ഠനായി ഭീഷണിപ്പെടുത്തിയെങ്കിലും പിന്നീട് അല്പം ശാന്തനായിപ്പറഞ്ഞു: " നിങ്ങള്‍ ഇപ്പോഴും ചെറുപ്പമാണ്. ഞാന്‍ നിങ്ങള്‍ക്ക് മൂന്നു ദിവസത്തെ അവധി നല്കുന്നു. അതിനകം നിലപാട് മാറ്റുകയും സ്വജനതയുടെ മതത്തിലേക്ക് മടങ്ങിവരുകയുമാണെങ്കില്‍ നിങ്ങള്‍ക്ക് നന്ന്. അല്ലെങ്കില്‍ ഈ ശിരസ്സ് ഞാന്‍ ഛേദിച്ചുകളയുന്നതാണ്.'' ഈ അവധി ഉപയോഗപ്പെടുത്തിക്കൊണ്ട് ഏഴു യുവാക്കളും പട്ടണത്തില്‍നിന്ന് ഒളിച്ചോടി
 വല്ല ഗുഹയിലും മറഞ്ഞിരിക്കാമെന്ന പ്രതീക്ഷയില്‍ അവര്‍ പര്‍വ്വതം ലക്ഷ്യമാക്കി നീങ്ങി. വഴിക്ക് ഒരു നായ അവരോടൊപ്പം ചേര്‍ന്നു. വളരെ ശ്രമിച്ചുനോക്കിയെങ്കിലും ഒരു വിധത്തിലും അവരെ വേര്‍പിരിയാന്‍ അത് കൂട്ടാക്കിയില്ല. അവസാനം ഒളിക്കാന്‍ പാകത്തില്‍ വലിയൊരു ഗുഹ കണ്ടെത്തിയപ്പോള്‍ അവരതില്‍ അഭയംപ്രാപിച്ചു.
 ഗുഹാമുഖത്ത് നായയും ഇരുപ്പുറപ്പിച്ചു. പരിക്ഷീണിതരായ അവര്‍ വേഗം ഉറങ്ങിപ്പോയി. ക്രിസ്താബ്ദം 250 ലാണ് ഈ സംഭവം. 197 വര്‍ഷങ്ങള്‍ക്കു ശേഷം ക്രി. 447 ല്‍ പെട്ടെന്നവര്‍ ഉറക്കമുണര്‍ന്നു. റോമില്‍ സീസര്‍ തിയോഡഷ്യസിന്റെ ഭരണകാലമായിരുന്നു. അന്നു റോമാസാമ്രാജ്യം ക്രൈസ്തവവിശ്വാസം സ്വീകരിച്ചുകഴിഞ്ഞിരുന്നു. എഫെസൂസ് പട്ടണവാസികളും വിഗ്രഹാരാധന വര്‍ജിച്ചുകഴിഞ്ഞിരുന്നു. പുനരുഥാനത്തെയും മരണാനന്തര ജീവിതത്തെയും സംബന്ധിച്ചു റോമക്കാരില്‍ വലിയ വിവാദം നടന്നുകൊണ്ടിരുന്ന കാലമായിരുന്നു അത്. ജനമനസ്സില്‍നിന്ന് പരലോക നിഷേധപ്രവണത എങ്ങനെ നീക്കാന്‍കഴിയുമെന്ന് ചിന്തിക്കുകയായിരുന്നു സീസര്‍. ജനങ്ങള്‍ക്ക് പരലോകത്തില്‍ വിശ്വാസമുണ്ടാകത്തക്ക എന്തെങ്കിലുമൊരു ദൃഷ്ടാന്തം കാണിച്ചുതരാന്‍ ഒരിക്കലദ്ദേഹം ദൈവത്തോടുപ്രാര്‍ത്ഥിച്ചു. യാദൃശ്ചികമെന്നുപറയട്ടെ, ഇതേ കാലത്താണ് ആ യുവാക്കള്‍ ഉണര്‍ന്നതും. "ഉണര്‍ന്നപ്പോള്‍ തങ്ങള്‍ എത്രകാലം ഉറങ്ങിയിട്ടുണ്ടാകുമെന്ന് അവര്‍ പരസ്പരം അന്വേഷിച്ചു. ചിലര്‍ പറഞ്ഞു, ഒരു ദിവസമെന്ന്; ദിവസത്തിന്റെ ഏതാനും ഭാഗമെന്ന് മറ്റുചിലരും. കൂടുതലറിയുക ദൈവത്തിനാണെന്ന് പറഞ്ഞുകൊണ്ട് പിന്നീട് എല്ലാവരും മൌനം ദീക്ഷിച്ചു. അനന്തരം ജീന്‍ (ഖലമി) എന്ന കൂട്ടുകാരനെ ഏതാനും വെള്ളിനാണയങ്ങളുമായി ഭക്ഷണം വാങ്ങാന്‍ പട്ടണത്തിലേക്കയച്ചു. തിരിച്ചറിയാതിരിപ്പാന്‍ കരുതലോടെ വര്‍ത്തിക്കണമെന്ന് അയാളെ ഉപദേശിക്കുകയും ചെയ്തു. ജനം തങ്ങളെ തിരിച്ചറിഞ്ഞാല്‍ പിടിച്ചുകൊണ്ടുപോയി ഡൈനാദേവിയെ പൂജിക്കാന്‍ നിര്‍ബന്ധിക്കുമെന്ന് അവര്‍ ഭയപ്പെട്ടിരുന്നു. പക്ഷേ, പട്ടണത്തിലെത്തിയ ജീന്‍ ലോകമാകെ മാറിയത് കണ്ട് അത്ഭുതസ്തബ്ദനായിപ്പോയി.
എല്ലാവരും ക്രസ്ത്യാനികളായിരിക്കുന്നു. ഡൈനാപൂജകരായി ആരുമില്ല. ഒരു കടയില്‍ ചെന്ന് അയാള്‍ കുറച്ച് അപ്പം വാങ്ങി. കടയുടമക്ക് സീസര്‍ ഡയസസിന്റെ ചിത്രം മുദ്രണം ചെയ്ത ഒരു വെള്ളി നാണയം വെച്ചുനീട്ടി. നാണയംകണ്ട് കടയുടമ വിസ്മയിച്ചു പോയി. ഇതെവിടെനിന്ന് ലഭിച്ചുവെന്ന് അയാള്‍ ചോദിച്ചു. 'സ്വന്തം പണമാണ്. എവിടന്നും എടുത്തുകൊണ്ടുവരുന്നതല്ല,-ജീന്‍ മറുപടി പറഞ്ഞു. ഇരുവര്‍ക്കുമിടയില്‍ വാക്കുതര്‍ക്കമായി. ജനം തടിച്ചുകൂടി. അവസാനം കേസ് പോലീസ് മേധാവിയുടെ അടുക്കലെത്തി. നിധികിട്ടിയ സ്ഥലം കാട്ടി കൊടുക്കാന്‍ പോലീസ് മേധാവി ജീനിനോട് ആവശ്യപ്പെട്ടു. "എന്ത് നിധി?'' - ജീന്‍ മറുപടി പറഞ്ഞു: ഇതെന്റെ സ്വന്തം പണമാണ്. നിധിയെപ്പറ്റി എനിക്കൊന്നുമറിഞ്ഞുകൂടാ.'' "നിങ്ങളുടെ വാക്ക് വിശ്വാസമില്ല'' എന്നായി പോലീസ് മേധാവി. "നൂറ്റാണ്ടുകള്‍ പഴക്കമുള്ള നാണയമാണിത്. നിങ്ങളാവട്ടെ ഒരു യുവാവ്. ഞങ്ങളുടെ മുത്തച്ഛന്മാര്‍ പോലും ഈ നാണയം കണ്ടിട്ടുണ്ടാവില്ല. ഇതിലെന്തോ രഹസ്യമുണ്ടെന്ന് തീര്‍ച്ച''. സീസര്‍ ഡയസസ് മരിച്ചിട്ട് ഒരുപാട് കാലമായി എന്നു കേട്ടപ്പോള്‍ ജീന്‍ തെല്ലിട സ്തബ്ധമൂകനായി നിന്നുപോയി. പിന്നീട് സാവകാശം പറഞ്ഞു: "ഇന്നലെയാണ് ഞാനും ആറ് കൂട്ടുകാരും ഡയസസിന്റെ മര്‍ദ്ദനത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഈ പട്ടണം വിട്ട് ഒരു ഗുഹയില്‍ അഭയം തേടിയത്.'' ജീനിന്റെ വാക്ക് കേട്ട് പോലീസ്മേധാവിക്കും അദ്ഭുതമായി. ജീന്‍ പറഞ്ഞ ഗുഹയിലേക്ക് അയാളെയും കൂട്ടി നടന്നു. ഒപ്പം വമ്പിച്ച ഒരു ജനക്കൂട്ടവുമുണ്ടായിരുന്നു. അവിടെയെത്തിയപ്പോള്‍ സീസര്‍ ഡയസസിന്റെ കാലത്തെ ആളുകളാണവരെന്ന് ജനങ്ങള്‍ക്ക് പൂര്‍ണ്ണബോധ്യമായി. സീസര്‍ തിയോഡഷ്യസിന്ന് അവരെപ്പറ്റി വിവരം നല്കുകയും ചെയ്തു. അദ്ദേഹം നേരിട്ട് അവരെ സന്ദര്‍ശിച്ച് പുണ്യം വാങ്ങി.എന്നാണ് ഖുര്‍ആന്‍ വിശദീകരണം പറയുന്നത് . ഇനി ഇതുമായി തട്ടിച്ചു കൊണ്ട് വിവരണങ്ങള്‍ വരാന്‍ സാധ്യത ഏറെയുണ്ട്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം