വിമോചനസമരം കേരളത്തിന്‍റെ ഒരു കറുത്ത അധ്യായം
**********************************************************
ഇന്നു കേരളത്തിൽ നടന്നു വരുന്ന ജാതി-മത ശക്തികളുടെ രാഷ്ട്രീയത്തിലേക്കുള്ള കടന്നുകയറ്റത്തിന്റെ ആവിര്‍ഭാവം ഉണ്ടാവുന്നത് വിമോചന സമരം വിജയിച്ചത് മുലമാണ്. രാജ്യ രാഷ്ട്രീയത്തിന്‍റെ ഭാവിക്ക് തന്നെ കടിഞ്ഞാണ്‍ ഇട്ടു കൊണ്ട് മത മേലദ്ധ്യക്ഷന്‍മാര്‍ക്ക് മേല്‍ക്കൊയിമ നേടികൊടുത്ത വിമോചന സമരം രാഷ്ട്രീയത്തിന്‍റെ വലിയ ഒരു പരാജയം തന്നെയായിരുന്നു.
1949 ജൂലൈ ഒന്നാം തീയതി തിരുവിതാംകൂർ, കൊച്ചി എന്നീ സംസ്ഥാനങ്ങൾ ലയിപ്പിച്ച് തിരു-കൊച്ചി എന്ന പുതിയ സംസ്ഥാനമുണ്ടായി. ടി.കെ. നാരായണ പിള്ള, സി. കേശവൻ, എ.ജെ. ജോൺ, പട്ടം താണുപിള്ള, പനമ്പിള്ളി ഗോവിന്ദമേനോൻ എന്നിവരുടെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന മന്ത്രിസഭകളായിരുന്നു തുടർന്നു് 1954 വരെ ഈ സംസ്ഥാനത്തിന്റെ ഭരണം കയ്യാളിയിരുന്നതു്. എന്നാൽ കാലുമാറ്റം, അന്തശ്ചിദ്രങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ മൂലം രാഷ്ട്രീയമായി യാതൊരു സ്ഥിരതയുമില്ലാതിരുന്ന ഒരു കാലഘട്ടമായിരുന്നു ഇതു്. ഒടുവിൽ 1954 മാർച്ച് 23നു് തിരു-കൊച്ചി രാഷ്ട്രപതിഭരണത്തിനു കീഴിൽ വന്നു. രണ്ടുവർഷത്തോളം നീണ്ടുനിന്ന ഈ കേന്ദ്രഭരണത്തിന്റെ സമയത്തു് രാഷ്ട്രീയകക്ഷികൾക്കു് ഭരണത്തിൽ കാര്യമായി യാതൊരു സ്വാധീനവും ചെലുത്താൻ കഴിഞ്ഞിരുന്നില്ല.
ഇതിനിടെയായിരുന്നു കേന്ദ്ര സർക്കാർ, സംസ്ഥാനങ്ങളുടെ ഭാഷാടിസ്ഥാനത്തിലുള്ള പുനർവിഭജനം എന്ന ആശയം നടപ്പാക്കിയിരുന്നതു്. ഇതിന്റെ ഭാഗമായി ഐക്യകേരളം എന്ന പുതിയ സംസ്ഥാനം നിലവിൽ വന്നു. തോവാള, അഗസ്തീശ്വരം, കൽക്കുളം, വിളവങ്കോട് എന്നീ നാലു തെക്കൻ താലൂക്കുകളും ചെങ്കോട്ട താലൂക്കിന്റെ ഏതാനും ഭാഗങ്ങളും മുൻതിരുവിതാംകൂറിൽ നിന്നും വേർപെടുത്തി മദ്രാസ്സ് (ഇപ്പോൾ തമിഴ്നാട്) സംസ്ഥാനത്തിലേക്കു ചേർത്തു. പകരമായി മദ്രാസ് സംസ്ഥാനത്തിലെ മലബാർ ജില്ലയും മൈസൂർ സംസ്ഥാനത്തെ സൗത്ത് കാനറ ജില്ലയിലെ കാസർകോട് താലൂക്കും പുതിയ കേരളസംസ്ഥാനത്തിലേക്കും വന്നുചേർന്നു.1956 നവമ്പർ ഒന്നിനു് ഐക്യകേരളം നിലവിൽ വന്നു.
ഇന്നു നിലവിലുള്ള കേരളമൊട്ടാകെ ചരിത്രത്തിലാദ്യമായി ഒറ്റയ്ക്കൊരു ഭരണകൂടത്തിനുകീഴിൽ വന്ന ആദ്യസന്ദർഭമായിരുന്നു ഇതു്. രാജപ്രമുഖൻ എന്ന അധികാരസ്ഥാനം ഇതോടെ ഇല്ലാതായി. കേന്ദ്രസർക്കാർ നിശ്ചയിച്ചയക്കുന്ന ഒരു ഗവർണറായിരിക്കും സംസ്ഥാനത്തിന്റെ തലവനായി അധികാരത്തിലുണ്ടാവുക എന്ന വഴക്കം നിലവിൽ വന്നു. ഇങ്ങനെ വന്നപ്പോള്‍ മാറിയ രാഷ്ട്രീയഭൂപടത്തിൽ, മുൻതെക്കൻ ജില്ലകളിൽ ശക്തമായ സ്വാധീനമുണ്ടായിരുന്ന തിരുവിതാംകൂർ-തമിഴ്നാടു കോൺഗ്രസ്സ് പുതിയ കേരളത്തിൽ തികച്ചും അപ്രസക്തമായിത്തീർന്നു. തിരു-കൊച്ചിയിൽ ആരു ഭരിയ്ക്കണമെന്നു തീരുമാനിക്കത്തക്ക നിർണ്ണായകശക്തിയായിരുന്ന അവർക്കു പകരം പുതിയൊരു രാഷ്ട്രീയകക്ഷി തിരു-കൊച്ചിയുടെ അധികാരരൂപീകരണങ്ങളിൽ സാന്നിദ്ധ്യം പ്രകടിപ്പിക്കാൻ തുടങ്ങി. മലബാറിൽ മാത്രം അസ്തിത്വമുണ്ടായിരുന്ന മുസ്ലീം ലീഗ് ഇപ്പോൾ കേരളത്തിന്‍റെ പൊതുവായ പ്രാതിനിധ്യം കൈവരിച്ച് തിരു-കൊച്ചിയിലും വേരൂന്നാൻ തുടങ്ങി. ഇവ കൂടാതെ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി (പി.എസ്.പി.) എന്ന നാലാമതൊരു രാഷ്ട്രീയകക്ഷി കൂടി കടന്നു വന്നു
കേരളപ്പിറവിയുടെ സമയത്തു് രാജപ്രമുഖൻ എന്ന സ്ഥാനം ഇല്ലാതായതോടെ ദാമോദർ വാലി കോർപ്പറേഷൻന്‍റെ
അന്നത്തെ ചെയർമാൻ ആയിരുന്ന പി.എസ്. റാവുവിനെ ആക്റ്റിങ്ങ് ഗവർണറായി
നിയമിച്ചിരുന്നു. 1956 നവമ്പർ 22നു് ഡോ. ബി. രാമകൃഷ്ണറാവു കേരളത്തിന്റെ
ആദ്യത്തെ ഗവർണ്ണർ ആയി നിയമിതനായി. തുടർന്നുള്ള മൂന്നുമാസം കേരളത്തെ
സംബന്ധിച്ചിടത്തോളം അതിന്റെ ആദ്യ പൊതുതെരഞ്ഞെടുപ്പിനുള്ള
തയ്യാറെടുപ്പുകളായിരുന്നു. 1957 ഫെബ്രുവരി 28നു തുടങ്ങി മാർച്ച് 11 നു് ഈ
തെരഞ്ഞെടുപ്പ് സമാപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനോടൊപ്പം സ്വതന്ത്ര
ഇന്ത്യയിൽ പാർലമെന്റിലേക്കു നടന്ന രണ്ടാമത്തെ പൊതുതെരഞ്ഞെടുപ്പു
കൂടിയായിരുന്നു ഇതു്. 89,13,247 ആളുകൾക്കു വോട്ടവകാശമുണ്ടായിരുന്ന ഈ തെരഞ്ഞെടുപ്പിൽ 58,37,577 (65.49 %) ആളുകൾ സമ്മതിദാനാവകാശം വിനിയോഗിച്ചു.
അതിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനാർത്ഥികൾ 34.98% (ഏകദേശം 17.5
ലക്ഷം)വോട്ടുകൾ നേടി. ഏറ്റവും കൂടുതൽ വോട്ടുനേടിയ കക്ഷികളിൽ രണ്ടാം
സ്ഥാനത്തായിരുന്നു അവർ. പക്ഷേ, ജയിച്ച സീറ്റുകളുടെ എണ്ണത്തിൽ അവർ
ഒന്നാമത്തെ വലിയ കക്ഷിയായി. (കമ്യൂണിസ്റ്റ് പിന്തുണയുള്ള 5 സ്വതന്ത്രരടക്കം
65 പേരാണു് അവരുടെ ഭാഗത്തുണ്ടായിരുന്നതു്. 126 സീറ്റുകളിൽ കോൺഗ്രസ്സിനു്
43, പി.എസ്.പി.യ്ക്കു് 9, മുസ്ലീം ലീഗിനു് 8, സ്വതന്ത്രൻ 1
എന്നിങ്ങനെയായിരുന്നു കക്ഷിനില.) തങ്ങളുടെ പിന്തുണയോടെ ജയിച്ച
സ്വതന്ത്രരെക്കൂടി കൂട്ടി കമ്യൂണിസ്റ്റ് പാർട്ടിയ്ക്കു് നിയമസഭയിൽ നേരിയ
ഭൂരിപക്ഷം കൈവരിക്കാൻ സാദ്ധ്യമായി
അന്നേവരെ ലോകരാഷ്ട്രീയഭൂപടത്തിൽ തന്നെ പ്രത്യേകിച്ച് സ്ഥാനമൊന്നുമില്ലാതിരുന്ന കേരളം എന്ന ചെറുസംസ്ഥാനം ഈ തെരഞ്ഞെടുപ്പോടെ പെട്ടെന്നു് അന്താരാഷ്ട്രതലത്തിൽ വാർത്താപ്രാധാന്യം നേടി. കമ്യൂണിസ്റ്റ് ഭരണസമ്പ്രദായങ്ങളിൽ കാര്യമായൊന്നും അതുവരെ പരീക്ഷിക്കപ്പെട്ടുനോക്കാത്ത രഹസ്യബാലറ്റ് തെരഞ്ഞെടുപ്പിലൂടെ ഒരു വലിയ ജനസമൂഹത്തിൽ അധികാരത്തിലേറുന്ന ആദ്യത്തെ സംഭവമായിരുന്നുഇത്

“വിമോചന സമരം” മലയാളത്തിനേൽപ്പിച്ച ഏറ്റവും വലിയ ക്ഷതമാണ് .
ഇനിയൊരിക്കലും കരകയറാൻ കഴിയില്ല എന്ന വിധം കേരളരാഷ്ട്രീയം ഒരു ദൂഷിതവലയത്തിനകത്ത് അകപ്പെട്ടതായി എല്ലാവരും അറിയാം . എന്നാൽ ലോകത്തിന് തന്നെ മാതൃകയായ പാർലമെന്ററി പരീക്ഷണങ്ങൾ നടന്ന ഒരു സംസ്ഥാനമാണ് കേരളം. ഇന്ത്യൻ നവോത്ഥാനം, മേലാള കീഴാള നവോത്ഥാനങ്ങളായി പിളർന്ന് വഴിയിലെവിടെയൊക്കെയോ മരവിച്ചു പോയപ്പോൾ, മേലാള കീഴാള നവോത്ഥാനങ്ങളെ കൂട്ടിയിണക്കി മുന്നേറുകയും അതുവഴി സാമൂഹ്യപരിഷ്കരണവും അതിന്റെ അടിത്തറയിൽ പ്രബുദ്ധമായ ഒരു രാഷ്ട്രീയ സംസ്കാരവും മലയാളി സമുഹം വികസിപ്പിച്ചെടുത്തു. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ നിമിത്തവും സുഗന്ധവിളകളുടെ ജന്മദേശമായി അറിയപ്പെട്ടതിനാലും ലോകത്തിന്‍റെ നാനതുറ അതിരുകൾ തേടിപ്പോകാനും വിവിധങ്ങളായ സംസ്കാരങ്ങളുമായി ഇടപഴകാനും അവയൊക്കെ ഇങ്ങോട്ടു എതിരേൽക്കാനും നമുക്ക് സാധിച്ചു. പക്ഷെ ഒരു കാര്യത്തില്‍ നാം തോറ്റുപോകുകയും വളരെ പിന്നിലോട്ട് നമ്മെ നയിക്കുകയും ചെയിത ഒന്നായിരുന്നു ഈ വിമോചന സമരം.
കേരളസംസ്ഥാനത്തിലെ ആദ്യത്തെ മന്ത്രിസഭക്കെതിരായി 1958-ൽ ആരംഭിച്ച രാഷ്ട്രീയപ്രക്ഷോഭമായിരുന്നു വിമോചനസമരം. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് മന്ത്രിസഭക്കെതിരെ നടന്ന ഈ പ്രക്ഷോഭണം 1959-ൽ മന്ത്രിസഭയുടെ പുറത്താക്കലിൽ കലാശിച്ചു. ലോകചരിത്രത്തിൽ ആദ്യമായി ബാലറ്റ് പേപ്പറിലൂടെ അധികാരത്തിലെത്തിയ ഇ.എം.എസ് സർക്കാരിന്‍റെ ഭരണത്തെ മത മേലാധികാരികള്‍ തച്ചുടച്ചത് എന്തിനു വേണ്ടിയായിരുന്നു എന്നുള്ളത് ഒന്ന് ചെറുതായി വിവരിക്കാം.
വിമോചനസമരത്തിന്‍റെ ശരിയേയും നൈതികതയേയും സംബന്ധിച്ച ചർച്ചകൾ കേരളസമൂഹത്തിൽ ഇന്നും തുടരുന്നു. കാർഷിക, വിദ്യാഭ്യാസ മേഖലകളിലെ പരിഷ്കാരങ്ങളെ എതിർത്ത സ്ഥാപിതതാത്പര്യങ്ങളായിരുന്നു ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്‍റെ പുറത്താക്കലിൽ കശാശിച്ച ഈ സമരത്തിനു പിന്നിലെന്ന് ആര്‍ക്കൊക്കെ അറിയാം
സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തിന്‍റെ സദ്ഫലങ്ങളുടെ ഗുണഭോക്താക്കളില്‍ ഒരു വിഭാഗത്തെ അന്ധമായ കമ്യൂണിസ്റ്റ് വിരോധം ഉപയോഗപ്പെടുത്തി ഹാലിളക്കി ജാതി മത വര്‍ഗീയ ചിന്തകള്‍ കുത്തിപ്പൊക്കാന്‍ വിമോചനസമരത്തിന് കഴിഞ്ഞു.
കമ്യൂണിസ്റ്റ്സര്‍ക്കാരിന്‍റെ ആദ്യനാള്‍ മുതല്‍ അരങ്ങേറിയ എതിര്‍പ്പുകള്‍ അനുക്രമമായി ശക്തിപ്രാപിച്ച് സ്വാഭാവികമായി രൂപം കൊണ്ട ഒന്നായിരുന്നില്ല കേരളത്തിലെ വിമോചനസമരം. ഈ എതിര്‍പ്പുകളുടെയെല്ലാം മൂര്‍ച്ച നഷ്ടപ്പെട്ട്, സമരങ്ങള്‍ കെട്ടടങ്ങിത്തുടങ്ങിയ വേളയിലാണ് വിമോചനസമരം പൊട്ടിപ്പുറപ്പെടുന്നത് അതും ജനാതിപത്യപരമായി തിരെഞ്ഞെടുത്ത ഒരു സര്‍ക്കാരിനു മേല്‍ നടന്ന ഗുഡാലോചനയുടെ ഭാഗമായിട്ടായിരുന്നു ഇതൊക്കെ അരങ്ങേറിയത്ഒരു ചെറിയ പിടിവള്ളി കിട്ടാന്‍ വേണ്ടി കാത്തിരുന്നവര്‍ക്ക് കിട്ടിയ ഒരു ചെറു തുമ്പ് ആയിരുന്നു അരി കുംഭംകോണം
ജനാധിപത്യകേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്ന
ഒരു അഴിമതി ആരോപണമായിരുന്നു ആന്ധ്രാ അരിക്കേസ്. സർക്കാരിനെതിരെ ഒരവസരം
വീണുകിട്ടാൻ കാത്തിരിക്കുന്ന പ്രതിപക്ഷങ്ങൾക്കും സമുദായനേതാക്കന്മാർക്കും
ഇതൊരു നല്ല അവസരമായിവന്നു .അങ്ങനെ നിയമസഭാസമ്മേളനങ്ങളിൽ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉയർത്തുന്നതിനു്
മുഖ്യമന്ത്രി പ്രതിപക്ഷത്തെ ഒന്നടങ്കം ശാസിച്ചു. വ്യക്തമായ തെളിവോ
പ്രസക്തിയോ ഉള്ള ആരോപണങ്ങൾ ഉന്നയിച്ചാൽ അവ അന്വേഷിക്കാൻ സർക്കാർ
തയ്യാറാണെന്നു് അദ്ദേഹം പ്രസ്താവിച്ചു. പ്രതിപക്ഷനേതാവ് പി.ടി. ചാക്കോ
ഈ അവസരം മുതലെടുത്ത്, അരി കുംഭകോണം അന്വേഷിക്കാമോ എന്നു ചോദിച്ചു.
പെട്ടെന്നുള്ള ഈ ചോദ്യത്തിനു് അദ്ദേഹം 'അന്വേഷിക്കാം' എന്നു മറുപടിയും
കൊടുത്തു. ഇ.എം.എസ്.മന്ത്രിസഭ അങ്ങനെ ആദ്യമായി ഒരു അന്വേഷണക്കമ്മീഷനു്
സ്വയം വിധേയമാകാൻ തയ്യാറായി. പ്രതിപക്ഷം ഇതൊരു വൻവിജയമായി കൊണ്ടാടി.
എക്കാലത്തും കേരളത്തിലെ അധികാരസ്ഥാനങ്ങളെ നിർണ്ണയിക്കുന്നതിൽ മതവും ജാതിയും ഏറ്റവും പ്രധാനമായ പങ്കു വഹിച്ചിരുന്നു. സ്വാതന്ത്ര്യസമരവും തുടർന്നു വന്ന നവജനാധിപത്യസംസ്കാരവും പ്രത്യക്ഷത്തിൽ ജാതിമതവിമുക്തവും മതനിരപേക്ഷവുമാണെന്നു തോന്നിച്ചിരുന്നെങ്കിലും എല്ലാ രാഷ്ട്രീയ കക്ഷികളുടേയും ശാക്തീകരണതന്ത്രങ്ങളുടെ അണിയറയിൽ ജാതിയും മതവും അവയുടെ ജനസംഖ്യാടിസ്ഥാനത്തിലുള്ള സ്വാധീനശക്തിയും അതോടൊപ്പം തന്നെ, ഓരോ സമുദായങ്ങൾക്കുമുള്ള സാമ്പത്തികനിലപാടുകളും പ്രധാനപ്പെട്ട ഘടകങ്ങളായി തുടർന്നു. അധികാരം കയ്യാളുന്ന പ്രക്രിയയുടെ മാർഗ്ഗം സമുദായസംഘടനകളിൽ നിന്നും സാവധാനത്തിൽ രാഷ്ട്രീയസംഘടനകളിലേക്കു മാറിക്കൊണ്ടിരിക്കുന്ന ഒന്നായി തീരുന്നു എന്ന് മത മേലധികാരികള്‍ക്ക് തോനിയപ്പോള്‍ ഉത്ഭവിച്ച ഒന്നായിരുന്നു വിമോചന സമരം
അന്നത്തെ വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസ ബില്ലിനോടുള്ള എതിർപ്പ് അതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കാരണമായിരുന്നു. കമ്മ്യൂണിസ്റ്റു പ്രത്യയശാസ്ത്രത്തിന്റെ നവീനതകളെക്കുറിച്ച് കേരളത്തിൽ പരമ്പരാഗത സമൂഹത്തിലെ പലവിഭാഗങ്ങൾക്കും അതില്‍ ഉത്ഭവിച്ച അസഹിഷ്ണുതയായിരുന്നു ഈ പ്രക്ഷോഭം ഉണ്ടാക്കാന്‍ കാരണം . ഇതിനു പിന്നിലുള്ള പ്രധാന ശക്തികൾ സിറോ മലബാർ കത്തോലിക്കാ സഭ, മന്നത്തു പത്മനാഭന്റെ നേതൃത്വത്തിൽ നായർ സർവ്വീസ് സൊസൈറ്റി(എൻ.എസ്.എസ്), മുസ്ലീം ലീഗ് എന്നിവ ആയിരുന്നു ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.
കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ വിപ്ലവകരമായ ഒരു നടപടിയായിരുന്നു ജോസഫ് മുണ്ടശ്ശേരി
അവതരിപ്പിച്ച വിദ്യാഭ്യാസ ബിൽ. അദ്ധ്യാപകരുടെ നിയമനത്തിൽ പൊതുവായ
മാനദണ്ഡങ്ങൾ കൊണ്ടുവരിക, ശമ്പളം ഖജനാവു വഴി വിതരണം ചെയ്യുക എന്നീ മാറ്റങ്ങൾ
വിദ്യാഭ്യാസ ബിൽ നിർദ്ദേശിച്ചു. കൂടാതെ, സർക്കാർ വിദ്യാലയങ്ങളിലെ അദ്ധ്യാപകരുടെ വേതനത്തിന്റെ തോതിൽ
സ്വകാര്യ വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്കും വേതനം നൽകാനുള്ള നിർദ്ദേശവും
ബില്ലിന്റെ ഭാഗമായി. ബിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമസ്ഥതയും നടത്തിപ്പുമായി ബന്ധപ്പെട്ടതാകയാൽ ഇത് കൈവശം വച്ചിരുന്നവർ ബില്ലിനെതിരേ തിരിഞ്ഞു. നിയമം ലംഘിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പ് സർക്കാർ
ഏറ്റെടുക്കുവാൻ വിദ്യാഭ്യാസ ബിൽ നിർദ്ദേശിച്ചു. അങ്ങനെയുള്ള
സാഹചര്യങ്ങളിലല്ലാതെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏറ്റെടുക്കുവാനുള്ള
നിബന്ധനകൾ ഈ ബില്ലിൽ ഇല്ലായിരുന്നു. ഭൂരിപക്ഷം സ്വകാര്യ വിദ്യാഭ്യാസ
സ്ഥാപനങ്ങളും ക്രൈസ്തവ മാനേജ്മെന്റിന്റെയും മറ്റും കീഴിലായിരുന്നു. അവർ
ബില്ലിനോടുള്ള എതിർപ്പിനെ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനും
നടത്താനുമുള്ള മൗലികാവകാശം ന്യൂനപക്ഷസമുദായങ്ങൾക്കു നൽകുന്ന ഇന്ത്യൻ
ഭരണഘടനാവ്യവസ്ഥ ചൂണ്ടിക്കാട്ടി ന്യായീകരിച്ചു. കേരളത്തിന്റെ
സാക്ഷരതാപുരോഗതിയിൽ കാര്യമായ പങ്കു വഹിച്ച ക്രൈസ്തവനേതൃത്വത്തിലുള്ള
വിദ്യാലയങ്ങളെ പുതിയ ബില്ലിലൂടെ ഇല്ലാതാക്കാനാണ് സർക്കാർ
ശ്രമിക്കുന്നതെന്ന് അന്നത്തെ ഒരു പത്രം റിപ്പോർട്ട്ചെയിതു . ഈ ബിൽ നിയമമായാൽ വിദ്യാലയങ്ങളിൽ കമ്മ്യൂണിസം പഠിപ്പിക്കേണ്ടിവരുമെന്നും
അതുകൊണ്ട് ഇത് ഏതു രീതിയിലായാലും എതിർക്കപ്പെടേണ്ടതാണെന്നും ഇവർ തങ്ങളുടെ
അനുയായികളോട്പറഞ്ഞു ഫലിപ്പിച്ചു
വിമോചനസമരത്തിന്‍റെ മുഖ്യകാരണങ്ങളിലൊന്നായ വിദ്യാഭ്യാസ ബില്ലിൽ വിദ്യാലയങ്ങളെ സർക്കാറിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിൽ കൊണ്ടുവന്ന് കമ്യൂണിസ്‌റ്റു പ്രത്യയശാസ്‌ത്രത്തിന്റെ അടിത്തറ പാകാനുമുള്ള നിഗൂഢ പദ്ധതികളുണ്ടായിരുന്നു എന്നാണ് വിമോചന സമരത്തിനു ആഹ്വാനം ചെയിത പ്രധാന കക്ഷിയായ കേരളത്തിലെ കത്തോലിക്കാസഭയുടെ വാദം. വിദ്യാഭ്യാസ ബില്ലിൽ അപകടം പിടിച്ച വ്യവസ്ഥകൾ ഉണ്ട് എന്ന് നുണ പ്രചരണം നടത്തി വിവിധ സമുദായത്തിൽപ്പെട്ടവരെ ഒന്നടങ്കം സർക്കാരിനെതിരെ തിരിയിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു എന്നതാണ് ഇവരുടെ ഏറ്റവും വലിയ വിജയം ആ വിജയം ഒരു സംസ്ഥാനത്തിന്‍റെ ഏറ്റവും വലിയ പരാജയമായി ഇപ്പോള്‍ മാറി എന്നുള്ളത് വേറെ വസ്തുത .
കേരളത്തിലെ ക്രൈസ്തവസമൂഹത്തിനു് ഈ കമ്യൂണിസ്റ്റ് മുന്നേറ്റം ഒരാഘാതമായി
അനുഭവപ്പെട്ടു. ഭാരതത്തിന്റെ ഭാവിയ്ക്കുമേൽ പതിച്ചേക്കാവുന്ന ഏറ്റവും വലിയ
ദുരന്തമായിട്ടാണു് അവർ അന്നേവരെ കമ്യൂണിസ്റ്റ് ആശയങ്ങളെ കണ്ടിരുന്നതും
മറ്റുള്ളവരെ ബോധവൽക്കരിച്ചിരുന്നതും. നൂറ്റാണ്ടുകളോളം തങ്ങൾ കരുപ്പിടിപ്പിച്ചു വളർത്തിയ, സുരക്ഷിതമായതും
സഭയ്ക്കു് യഥാവിധി നിയന്ത്രിക്കാവുന്നതുമായ ഒരു സാമൂഹ്യശൃംഖല അപ്പാടെ
കൈവിട്ടുപോകുമോ എന്നതായിരുന്നു അവരുടെ മുഖ്യഭീതി. എന്തുവിലകൊടുത്തും ഈ
മന്ത്രിസഭയെ ഇല്ലാതാക്കുക എന്നതു് തങ്ങളുടെ കർത്തവ്യമായി അവർ കരുതി
അന്നത്തെ കേരളത്തിൽ സാമ്പത്തികമായി ഗണ്യമായ മേൽക്കയ്യുണ്ടായിരുന്നതു് സുറിയാനി ക്രിസ്ത്യാനികൾക്കു്, വിശിഷ്യ, സുറിയാനി കത്തോലിക്കാ സമുദായത്തിനായിരുന്നു. ബാങ്കിങ്ങ്, വ്യവസായങ്ങൾ, തോട്ടവിളകൾ തുടങ്ങിയ രംഗങ്ങളിൽ അവർ ഏറെ മുൻപന്തിയിലായിരുന്നു. സംസ്ഥാനത്തെ സ്വകാര്യവിദ്യാഭ്യാസസ്ഥാപനങ്ങളിൽ നല്ലൊരു ഭാഗം അവരാണു് സ്ഥാപിച്ചു കയ്യാളിയിരുന്നതും നിയന്ത്രിച്ചിരുന്നതും. കേരളത്തിൽ പ്രചാരത്തിലിരുന്ന പ്രമുഖമായ വർത്തമാനപ്പത്രങ്ങളിൽ പലതിന്റേയും നിയന്ത്രണവും അവരുടെ പക്കൽ തന്നെയായിരുന്നു.
അടുത്ത സ്വാധീനശക്തി നായർ സമൂഹമായിരുന്നു. ജനസംഖ്യകൊണ്ടു് നാലാം സ്ഥാനത്തുമാത്രമായിരുന്നെങ്കിലും ഭരണനിർവ്വഹണസ്ഥാനങ്ങളിലും സർക്കാർ ഉദ്യോഗങ്ങളിലും അവർക്കു് വ്യക്തമായ പ്രാമുഖ്യം ഉണ്ടായിരുന്നു. ഭൂസ്വത്തിന്റെ ഉടമകളും നാട്ടിലെ സാംസ്കാരികരംഗങ്ങളിൽ ലഭിച്ചിരുന്ന മേൽക്കയ്യും താരതമ്യേന ഉയർന്ന വിദ്യാഭ്യാസാവസ്ഥയും അവരുടെ സാമൂഹ്യശക്തിയുടെ ഘടകങ്ങളായിരുന്നു. പലപ്പോഴും ഡോക്ടർ, വക്കീൽ, എഞ്ചിനീയർ തുടങ്ങിയ ഉയർന്ന തരം തൊഴിൽരംഗങ്ങളിലും അവർ ക്രിസ്ത്യാനികളോടൊപ്പം തന്നെ മുന്നിട്ടുനിന്നു.
ജനസംഖ്യയിൽ മുന്നിട്ടുനിന്ന ഈഴവർക്കു് അതുതന്നെയായിരുന്നു ശക്തി. ശ്രീനാരായണ ധർമ്മപരിപാലനയോഗം ഈഴവരെ ഒട്ടൊക്കെ സംഘടിപ്പിച്ചുനിർത്തുന്ന ഒരു ശക്തിയായി അക്കാലം വളർന്നുകഴിഞ്ഞിരുന്നു. കൂട്ടായി വിലപേശാവുന്ന തരത്തിൽ അവരുടെ നയമാർഗ്ഗങ്ങൾ രൂപപ്പെടുത്തുന്നതിൽ ഒരു വശത്തു് എസ്. എൻ. ഡി.പി. അണിനിരന്നപ്പോൾ, അവയിൽ തന്നെ നല്ലൊരു വിഭാഗം പുതുതായി ഉയർന്നുവരുന്ന തിരുത്തൽ ശക്തികളായി കമ്യൂണിസ്റ്റ് പാർട്ടികളെ കണ്ടു.
മുസ്ലീങ്ങളുടെ രാഷ്ട്രീയബലം മറ്റൊരു വിധത്തിലായിരുന്നു രൂപപ്പെട്ടതു്. സംസ്ഥാനത്തു് പൊതുവേ ന്യൂനപക്ഷമായിരുന്നെങ്കിലും ഒരു ചെറിയ പ്രദേശത്തു് ജനസംഖ്യയുടെ നല്ലൊരുഭാഗവും കേന്ദ്രീകരിച്ച അവസ്ഥ അവർക്കു് പ്രതിനിധിസഭകളിൽ സ്വന്തമായി നിലപാടെടുക്കാനും ഭൂരിപക്ഷത്തെ തീരുമാനിക്കാനും അവസരമൊരുക്കി.
ഈ നാലു വിഭാഗങ്ങൾക്കും വ്യത്യസ്തമായ കാരണങ്ങൾ കൊണ്ടാണെങ്കിലും, മൊത്തം ഭരണകൂടസ്ഥാപനത്തിൽ തനതായ ശക്തി ചെലുത്താൻ ഇവര്‍ക്ക് സാധിച്ചു .
കമ്യൂണിസ്റ്റ് പാർട്ടിയുടെ കേരളത്തിലെ വിജയം ഡെൽഹിയെ സംബന്ധിച്ചിടത്തോളം തികച്ചും അവിശ്വസനീയവും അപ്രതീക്ഷിതവുമായിരുന്നു. നെഹ്രു ഒഴികെ ആർക്കും കമ്യൂണിസ്റ്റുകളുടെ ഈ അധികാരലബ്ധി ഇഷ്ടപ്പെട്ടില്ല. ഗവർണ്ണർ രാമകൃഷ്ണറാവു മുൻകാലത്തു് അദ്ദേഹത്തിന്റെ നാട്ടിലെ ഒരു കോൺഗ്രസ്സ്
മുഖ്യമന്ത്രി കൂടിയായിരുന്നു. അതിനാൽ കമ്യൂണിസ്റ്റുകളെ അധികാരത്തിലേറ്റാൻ
അദ്ദേഹം ശ്രമിക്കില്ലെന്നു് കേന്ദ്രത്തിലേയും കേരളത്തിലെയും പല നേതാക്കളും
വിശ്വസിച്ചു. എന്നാൽ റാവു കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവായ ഇ.എം.എസ്സിനെ
മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിച്ചു.
1957 ഏപ്രിൽ അഞ്ചിനു് ഇ.എം. എസ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹത്തോടൊപ്പം, ടി.വി. തോമസ്, സി. അച്യുതമേനോൻ, കെ.സി. ജോർജ്ജ്, ജോസഫ് മുണ്ടശ്ശേരി, ഡോ. എ.ആർ. മേനോൻ, കെ.പി. ഗോപാലൻ, വി.ആർ. കൃഷ്ണയ്യർ, ടി.എ. മജീദ്, പി.കെ. ചാത്തൻ, കെ.ആർ. ഗൗരിയമ്മ എന്നിവരും മന്ത്രിമാരായി.
ലോകത്തൊട്ടുക്കും, പ്രത്യേകിച്ച് ഇന്ത്യയിലുമുള്ള കമ്യൂണിസ്റ്റുകളെ സംബന്ധിച്ചിടത്തോളം ഇതൊരു വിജയകരമായ ചരിത്രമുന്നേറ്റമായിരുന്നുവെങ്കിലും അന്താരാഷ്ട്രതലത്തിലും പ്രാദേശികതലത്തിലും പല വിഭാഗങ്ങൾക്കും ഈ മാറ്റം ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ചൈനയിലെ യനാൻ എപ്രകാരമാണോ തുടക്കത്തിൽ ചൈനീസ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തൊട്ടിലായിമാറിയതു് അതുപോലെ കേരളം ഇന്ത്യയുടേതുമാവുമെന്നും ക്രമേണ ഇതേ തരംഗം ഇന്ത്യ മുഴുവൻ വ്യാപിക്കുമെന്നും കമ്യൂണിസ്റ്റ് പാർട്ടിക്കാർ പ്രത്യാശിക്കുകയും ഇതരവിഭാഗങ്ങൾ ഭയപ്പെടുകയും ചെയ്തു. കേന്ദ്രഭരണം നടത്തിയിരുന്ന കോൺഗ്രസ്സിന്റെ അഖിലേന്ത്യാസമിതിയാവട്ടെ, കേരളത്തിൽ നടക്കാൻ പോകുന്നതു് ഒരു സ്റ്റാലിനിസ്റ്റ് ടോട്ടലിറ്റേറിയൻ ഭരണമാകുമെന്നു് ഭയപ്പെട്ടു.
ഇന്ത്യയിലെ ഇതരസമൂഹങ്ങളെ അപേക്ഷിച്ച്, കേരളീയർ ഏറെ രാഷ്ട്രീയപ്രബുദ്ധരായിരുന്നു. അവരുടെ രാഷ്ട്രീയ ഇടപെടലുകളിൽ പത്രപാരായണവും അതേത്തുടർന്നുള്ള ചർച്ചകളും ഏറ്റവും പ്രധാനപ്പെട്ട പങ്കു വഹിച്ചു. അച്ചടിച്ച വാക്കുകളും അങ്ങാടിയിലും കാപ്പിക്കടകളിലും നടക്കുന്ന ചർച്ചകളുമായിരുന്നു കേരളരാഷ്ട്രീയത്തിന്റെ ഗതികൾ നിയന്ത്രിക്കുനെകുറിച്ചായിരുന്നു ചര്‍ച്ചകള്‍. 1957-ൽ കേരളത്തിൽ 28 ദിനപ്പത്രങ്ങളും ഡസൻ കണക്കിനു് വാരികകളും മാസികകളും ഉണ്ടായിരുന്നു. ഇവയിൽ ചിരകാലമായി പ്രസിദ്ധീകരിച്ചുവരുന്ന തലയെടുപ്പുള്ള പത്രങ്ങളും കഷ്ടി നിലനിന്നുപോകുന്ന ചെറുകിട പത്രങ്ങളും ഉണ്ടായിരുന്നു. മിക്കവാറും എല്ലാ പത്രങ്ങളും ഏതെങ്കിലും ഒരു രാഷ്ട്രീയകക്ഷിയോടോ അല്ലെങ്കിൽ മതവിശ്വാസത്തിനോടോ പ്രത്യക്ഷമായോ പരോക്ഷമായോ ചായ്‌വ് പ്രകടിപ്പിച്ചിരുന്നു. ആധികാരികവും സത്യസന്ധവുമായ വാർത്തകളോടൊപ്പം തന്നെ അന്വേഷണാത്മകവാർത്താലേഖനങ്ങളും ആവേശോദ്ദീപകങ്ങളായ ഗോസിപ്പുകളും നർമ്മസമ്പുഷ്ടവും പലപ്പോഴും പരിഹാസമര്യാദകൾ വിടുന്നതുമായ കാർട്ടൂണുകളും ഈ വാർത്താസംസ്കാരത്തിന്റെ ഭാഗമായി മാറി. നാലാമിടം എന്ന അപരനാമമുള്ള പത്രമാദ്ധ്യമപ്രസ്ഥാനം പുതുതായി കൈവന്ന ജനാധിപത്യസമ്പ്രദായത്തിൽ തങ്ങളുടെ സ്വാതന്ത്ര്യലബ്ധി ആകാവുന്നത്ര ആഘോഷിച്ചു .
അങ്ങനെ വിമോചനസമരത്തിലേക്കു നയിച്ച സംഭവഗതികളിൽ പത്രമാദ്ധ്യമങ്ങൾ വഹിച്ച പങ്കു് വളരെ പ്രകടമായിരുന്നു. ക്രൈസ്തവസഭകൾ അവരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന പത്രങ്ങളെ വ്യാപകമായി ഒരു കമ്യൂണിസ്റ്റ്-പ്രതിരോധ ആയുധമായി ഉപയോഗിച്ചു. ഹെഗലിയൻ ഭൗതികവാദം വളരെയേറെ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടുകൊണ്ടു് കേരളത്തിലെ പത്രങ്ങൾ അവതരിപ്പിച്ചു. പൊതുവേ മതാധിഷ്ഠിതമായിരുന്ന കേരളീയർ ഇതോടെ കമ്യൂണിസ്റ്റ് പാർട്ടിയെ മതവിരുദ്ധരും നിരീശ്വരവാദികളുമായി കാണുവാൻ തുടങ്ങി. തങ്ങളുടെ സംഘടനകളിലൂടെ പുതുതായി ശക്തി ആർജ്ജിച്ചുകൊണ്ടിരുന്ന സവർണ്ണഹിന്ദുക്കളിലെ യാഥാസ്ഥിതികരായ ഒരു നല്ല ഭാഗവും ഈ ചിന്താധാരയുടെ കൂടെ ചേർന്നു.
സർക്കാരിനെതിരായ സാമുദായിക വികാരം വളർത്തുന്ന തരത്തിലായിരുന്നു ഈ വാർത്തകൾപലതും. പളളികളിൽ പോലീസ് കയറിയെന്നും തിരച്ചിൽ നടത്തിയെന്നുമൊക്കെയുള്ള അസത്യവും ഊഹാപോഹങ്ങളും നിറഞ്ഞ വാർത്തകൾ അക്കാലത്ത് പത്രങ്ങളിൽ സാധാരണയായിരുന്നു. "പോലീസ് ഏതുനിമിഷവും ആൾത്താരയിലും കയറിയേക്കും" എന്നതരത്തിൽവരെ ഈ വാർത്തകളുടെ ഉള്ളടക്കംവളർന്നിരുന്നു. സർക്കാരിനെ താഴെയിറക്കണം എന്ന നിർബന്ധബുദ്ധിയോടെ പ്രധാനമന്ത്രി നെഹ്റുവിന്റെ സന്ദർശന ദിവസങ്ങളിൽ മലയാളപത്രങ്ങൾ ഇംഗ്ലീഷിൽ മുഖപ്രസംഗം എഴുതുവാനും തുനിഞ്ഞു. ഇഗ്ലീഷിലെ ലേഖനങ്ങൾ നെഹ്റു നേരിട്ട് വായിച്ചു മനസ്സിലാക്കട്ടെ എന്നതായിരുന്നു ഇതിന്റെ ഉദ്ദേശം. ജൂൺ 24 ന്റെ മലയാള മനോരമ ദിനപത്രത്തിന്റെ മുഖപ്രസംഗം "Kerala Agitation and Constitution" എന്നതായിരുന്നു. അഞ്ച് സൂചകങ്ങളായിട്ടാണ് കമ്മ്യൂണിസ്റ്റ് സർക്കാർ തുടരുന്നതിലെ അപകടങ്ങൾ ഈ മുഖപ്രസംഗത്തിൽ വിശദീകരിച്ചിരുന്നത്. പ്രകോപനപരമായ തലക്കെട്ടുകളാണ് അന്നത്തെ പത്രങ്ങളിലുണ്ടായിരുന്നത്

തിരുവനന്തപുരത്തും ഇ.എം.എസിന്റെ ചെന്നായ്കൾ യുദ്ധക്കളം സൃഷ്ടിച്ചുഎന്നും ,
അതിഭീകരമായ നരവേട്ട നടത്തുന്നു എന്നും , പിഞ്ചുകുഞ്ഞിന്റെ തലതല്ലിപ്പൊളിച്ചു എന്നൊക്കെയുള്ള വാര്‍ത്തകള്‍ നിരന്തരം നല്‍കി , സ്ത്രീകളെ
വലിച്ചിട്ടുചവിട്ടി, തൃശ്ശൂരിൽ രണ്ട് പള്ളികളിൽ കമ്മ്യൂണിസ്റ്റ് കയ്യേറ്റം
തുടങ്ങിയ തലക്കെട്ടുകൾ സമരത്തെ രക്തരൂക്ഷിതമാക്കുന്നതിൽ പങ്കുവഹിച്ചു.
സർക്കാരിനെ പിരിച്ചുവിടണം എന്ന് അർത്ഥശങ്കയ്കിടയില്ലാത്തവണ്ണം
ആവശ്യപ്പെടുന്ന മുഖപ്രസംഗങ്ങളുംകവല പ്രസംഗങ്ങളും ഉണ്ടായി
സർക്കാരിനെതിരായ പത്രങ്ങളുടെ നീക്കത്തിന് അതേനാണയത്തിൽ തിരിച്ചടിക്കാൻ ബന്ധപ്പെട്ടവരും ശ്രമിച്ചിരുന്നു. ബജറ്റ് രേഖകൾ ചോർത്താൻ ശ്രമിച്ചു എന്നാരോപിച്ച് കേരളകൌമുദിക്കെതിരെ ഔദ്യേഗിക രഹസ്യ നിമയപ്രകാരം കേസെടുത്തു. ദീപിക പത്രാധിപർക്കെതിരെയും ക്രിമിനൽ കേസെടുത്തു. വി.ആർ. കൃഷ്ണയ്യർ, എം.എൻ. ഗോവിന്ദൻ നായർ, ടി.വി. തോമസ് എന്നീ മന്ത്രിമാർ മലയാളമനോരമയടക്കമുള്ള വിവിധ പത്രങ്ങൾക്കെതിരെ മാനനഷ്ടക്കേസുകൾ ബോധിപ്പിച്ചു. 1959 മെയ് 2 ന് തിരുവനന്തപുരത്ത് ചേർന്ന അഖിലേന്ത്യാ പത്രാധിപ സംഘടനയുടെ സമ്മേളനത്തെ അഭിസംബോധന ചെയ്ത മുഖ്യമന്ത്രി പത്രങ്ങൾക്കെതിരെ രൂക്ഷ വിമർശനം അഴിച്ചുവിട്ടു: "ഒരു വിഭാഗം പത്രക്കാർ കമ്മ്യൂണിസ്റ്റ് സർക്കാർ ഒരു യാഥാർത്ഥ്യമാണെന്ന് അംഗീകരിക്കുവാൻ തയ്യാറല്ല... വസ്തുതകൾ വളച്ചൊടിക്കുക മാത്രമല്ല, വസ്തുതകൾ ഉല്പാദിപ്പിക്കുകയുമാണ് നമ്മുടെ പല പത്രങ്ങളും ചെയ്യുന്നതെന്ന് കാണാം" എന്ന് അദ്ദേഹം തുറന്നടിച്ചു
1959 മെയ് 1 ന് വിദ്യാഭ്യാസസ്ഥാപനങ്ങൾ അടച്ചിട്ട് പ്രതിഷേധം പ്രകടിപ്പിക്കാനുള്ള ഒരു പ്രമേയം ചങ്ങനാശ്ശേരിയിൽ വച്ച് സമുദായിക നേതാക്കൾ പാസ്സാക്കി. ജോസഫ് മുണ്ടശ്ശേരിയുടേയും, ചങ്ങനാശ്ശേരി ആർച്ചബിഷപ്പിന്റേയും ഒരു പൊതു സുഹൃത്തിന്റെ മദ്ധ്യസ്ഥതയിൽ പ്രശ്നപരിഹാരത്തിനു ശ്രമിച്ചുവെങ്കിലും ഫലവത്തായില്ല. മന്നത്ത് പദ്മനാഭന്റെ നേതൃത്വത്തിൽ ഒരു വിമോചനസമരസമിതി തന്നെ രൂപവത്കരിക്കപ്പെട്ടു. ഈ വരുന്ന വിമോചനസമരം, ഇന്ത്യയെ മാത്രമല്ല ഏഷ്യയെതന്നെ കമ്മ്യൂണിസത്തിൽ നിന്നും മോചിപ്പിക്കും എന്ന് ദീപിക പത്രം പ്രഖ്യാപിച്ചു.സാമൂഹിക-മത സംഘടനകൾക്കു പുറമേ എല്ലാ പ്രധാന പ്രതിപക്ഷ സംഘടനകളും വിമോചന സമരത്തിൽ പങ്കെടുത്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്, പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള പ്രജാ സോഷ്യലിസ്റ്റ് പാർട്ടി, ആർ.എസ്.പി, മുസ്ലീം ലീഗ്, കെ.എസ്.പി എന്നിവർ ഇ.എം.എസ്. മന്ത്രിസഭയെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് സമരത്തിൽ പങ്കുചേർന്നു. സംസ്ഥാനത്ത് സർക്കാരിനെതിരായി വമ്പിച്ച റാലികൾ സംഘടിപ്പിക്കപ്പെട്ടു.
കേരളത്തിലെ കമ്യൂണിസ്റ്റ്ഭരണത്തിന്‍റെ വിജയം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കമ്യൂണിസ്റ്റ്പാര്‍ടിയുടെ മുന്നേറ്റത്തിലേക്ക് നയിച്ചേക്കുമോ എന്ന ഭയമായിരുന്നു മിക്ക നേതാകള്‍ക്കും പിന്നെ മത മേലാധികാരികള്‍ക്കും ഉണ്ടായിരുന്നത് അതുമുലം ഇവരുടെ ആധിപത്യം അവസാനിക്കുമോ എന്നുള്ളചിന്തയും. ഏഴ് ആഗോള ക്രിസ്ത്യന്‍ പള്ളിയുടെ വിവിധ വിഭാഗങ്ങള്‍ കേരളത്തിലെ കമ്യൂണിസ്റ്റ്വിരുദ്ധ പ്രക്ഷോഭത്തില്‍ പണംകൊണ്ടും പ്രചാരണ പ്രവര്‍ത്തനങ്ങള്‍കൊണ്ടും പങ്കു വഹിക്കുകയുണ്ടായി. കമ്യൂണിസ്റ്റ്വിരുദ്ധ കുരിശുയുദ്ധക്കാരാണ് കേരളദ്ധ്വനി പത്രത്തിനുള്ള പണം നല്‍കിയത്. മിന്‍സെന്റി ഫൌണ്ടേഷനും മറ്റും വഴി കത്തോലിക്കാ പള്ളിക്കും വലിയ തോതില്‍ പണം ലഭിച്ചു. ധാര്‍മിക പുനരുദ്ധാരണ പ്രസ്ഥാനം കേരളത്തില്‍ സജീവമായി ഇടപെടുകയുണ്ടായി. ശരിക്കും ഒരു ആഗോളാടിസ്ഥാനത്തിലുള്ള ഒരു ഗുഡാലോചന ഇതിനു പിന്നില്‍ ഉണ്ടായിരുന്നു എന്ന് തന്നെ പറയാം

ഇങ്ങനെ കാര്യങ്ങൾ കൈവിട്ടു പോകുന്നു എന്ന അവസ്ഥയിലാണ് മന്നത്തു
പത്മനാഭന്റേയും,കത്തോലിക്കാ സഭയുടേയും സംയുക്ത നേതൃത്വത്തിൽ 1958
അവസാനത്തോടെ വിമോചനസമരത്തിന്റെ കേളികൊട്ട് ഉയരുന്നത്.വെറും 3-4 മാസം കൊണ്ട്
രാഷ്ട്രീയാന്തരീക്ഷം മാറി.പ്രചണ്ഢമായ പ്രചരണമാർഗ്ഗങ്ങളും, അക്രമ
പരമ്പരകളും, സമരത്തിനു തെരഞ്ഞെടുത്ത രീതികളും എല്ലാം കൂടി സമൂഹത്തെയാകെ ഒരു
അപസ്മാര ജ്വരത്തിലാഴ്ത്തുകയും ഭരണം അക്ഷരാത്ഥത്തിൽ
സ്തംഭിപ്പിയ്ക്കപ്പെടുകയും ചെയ്തു
അഭിപ്രായങ്ങള്‍