അമിത ദേശിയബോധം രാജ്യത്തിനു ആപത്ത്
ഒരു രാഷ്ട്രത്തിലെ ജനങ്ങളുടെയിടയിൽ രൂപപ്പെടുന്ന രാജ്യത്തോടുള്ള കൂറ്, ഐകമത്യബോധം എന്നീ സ്വഭാവഗുണങ്ങൾ ഒരുമിച്ചു ചേരുന്ന സവിശേഷ വൈകാരികാവസ്ഥയാണ് ദേശീയത. ഈ ദേശിയത ചില സമയങ്ങളില്‍ അമിതമായാല്‍ വളരെ ആപത്താണ് സമുഹത്തില്‍. ദേശിയത പലവിധത്തിലാണ് ഉണ്ടാവുന്നത് ആദ്യം രാജ്യടിസ്ഥനത്തില്‍, മതാടിസ്ഥാനത്തില്‍, രാഷ്ട്രീയാടിസ്ഥനത്തില്‍, ജാതിയടിസ്ഥാനത്തില്‍, ഭാഷാടിസ്ഥാനത്തില്‍, സംഘ്ടനാടിസ്ഥാനത്തില്‍, ഗോത്രാടിസ്ഥാനത്തില്‍ ഇങ്ങനെ പോകുന്നു ഈ ദേശീയബോധം. രാജ്യത്തിലെ ജനതയുടെ അതിവിശിഷ്ടമായ ഒരു മനോവികാരമായി ദേശീയബോധത്തെ കാണാന്‍ കഴിയും അത് ഈ പറഞ്ഞ വിധത്തിലാണ് ഉള്ളത്
ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ ഒരു രാഷ്ട്രത്തിൽ ദേശീയബോധം ഉടലെടുക്കാറുള്ളൂ. ഒരു രാഷ്ട്രത്തിലെ ജനങ്ങളെല്ലാം ഒരേ ഭാഷ സംസാരിക്കുന്നവരാണെങ്കിൽ അവരുടെ ഇടയിൽ സ്വാഭാവികമായും ഐകമത്യബോധം ഉണ്ടാകുന്നു.
ഇവിടെ ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളുടെ വിഭചനം നടത്തിയപ്പോള്‍ ഭാഷാടിസ്ഥാനത്തില്‍ ഉള്ള ഒരു ദേശിയ ബോധം നമ്മുടെ നാട്ടില്‍ വല്ലാതെയുണ്ടായി അത് കൊണ്ട് തന്നെ ഇന്ത്യ ഇപ്പോഴും ഈ ഭാഷാടിസ്ഥാനത്തിലുള്ള അതുപോലെ തന്നെ ജാതിയടിസ്ഥാനത്തില്‍ മതാടിസ്ഥാനത്തില്‍ തന്നെ ആന്തരികമായി വളരയധികം വിഭചിച്ചു കൊണ്ടാണ് ഉള്ളത് . കേരളിയനും തമിഴനും കന്നടക്കാരനും അങ്ങനെ പല സംസ്ഥാനങ്ങളുടെ ആന്തരികമായ ഒരു വിഭാഗിയത നമ്മുടെ സമുഹത്തില്‍ വല്ലാതെ ഉണ്ട് ആ ഒരു ബോധം ഉള്ളത് കൊണ്ടാണ് ഇപ്പോള്‍ കാവേരി നദിയുടെ പ്രശനവും അതുപോലെ തന്നെ മുല്ല പെരിയാറുമൊക്കെ ഉണ്ടാവുന്നത്
ഒരു പരിധിവരെ ഇതൊക്കെ കുടുതല്‍ ഉണ്ടാവുന്നത് വിദ്യഭ്യാസകുറവ് കൊണ്ട് തന്നെയാണ് എന്നാണു എന്‍റെ പക്ഷം.
എല്ലാ രാജ്യങ്ങളിലും ദേശിയബോധം ഉണ്ട് പക്ഷെ അതില്‍ ഏറ്റ കുറച്ചിലുകള്‍ ഉണ്ട്. പൊതുവായ മതമോ ഭാഷയോ വംശപാരമ്പര്യമോ ഇല്ലാത്ത രാഷ്ട്രങ്ങളിലും ഒരു പൊതു സാംസ്കാരിക പാരമ്പര്യം ഉണ്ടെങ്കിൽ ദേശീയബോധം വളരും. ജനങ്ങളുടെയിടയിൽ പൊതുവായ രാഷ്ട്രീയലക്ഷ്യം ഉണ്ടെങ്കിലും അവിടെ ദേശീയബോധം ഉടലെടുക്കും. വിഭിന്ന വർഗക്കാരും വിവിധ മതക്കാരും വിവിധ ഭാഷക്കാരും നിവസിക്കുന്ന സ്വിറ്റ്സർലൻഡ്, ഇന്ത്യ തുടങ്ങിയ രാഷ്ട്രങ്ങളിലും ശക്തമായ ദേശീയബോധം നിലവിലുണ്ട്. പൊതുവായ സാംസ്കാരിക പാരമ്പര്യത്തില്‍ നിന്നാണ് ഇതൊക്കെ വരുന്നത് . ബ്രിട്ടിഷ് മേധാവിത്വത്തിനെതിരെ രാഷ്ട്രീയസ്വാതന്ത്ര്യം നേടുക എന്ന പൊതുലക്ഷ്യം ഇന്ത്യയിലെ ദേശീയബോധത്തിന്റെ വളർച്ചയെ ഉത്തേജിപ്പിച്ചിരുന്നു . പല രാഷ്ട്രങ്ങളുടെയും സാമ്പത്തികവും സൈനികവും ആയ പുരോഗതിയിൽ ദേശീയബോധം നിർണായകമായ പ്രേരണ ചെലുത്തിയിട്ടുണ്ട് എന്നുള്ളത് ഒരു വാസ്തവമാണ് എന്നാല്‍ ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഈ ദേശിയബോധം ശരിക്കും രാജ്യത്തെ ജനങ്ങളെ വംശീയ ഉല്‍മുലനം നടത്താന് വേണ്ടി ചിലര്‍ ഉപയോഗിക്കുന്നു അല്ലാതെ രാജ്യ അഭിവൃതിപെടണം എന്നുള്ള ലക്ഷ്യമല്ല അവര്‍ക്കുള്ളത് ലക്ഷ്യം വംശീയ ഉല്മുലനമാണ് എന്ന് മാത്രം
മതത്തിന്‍റെ ബന്ധനങ്ങളിൽനിന്നു മോചനം നേടിക്കൊണ്ട് വ്യക്തിസ്വാതന്ത്ര്യത്തിനു മുൻഗണന നല്കാം എന്ന ചിന്താഗതി നവോത്ഥാനകാലത്ത് യൂറോപ്യന്മാരുടെ ഇടയിലുണ്ടായി. മതത്തിന്‍റെ സ്വാധീനത്തിൽനിന്ന് മോചനം നേടുന്നതിനുള്ള എളുപ്പവഴി കൂടുതൽ ദേശഭക്തരായി മാറുക എന്നതാണ് ഇവര്‍ കണ്ട മാര്‍ഗം . ആധുനിക ദേശീയബോധത്തിന്റെ ആരംഭം ഫ്രഞ്ച് വിപ്ലവം മുതലാണെന്നു വിശ്വസിക്കപ്പെടുന്നു.
എന്തായാലും ഇപ്പോള്‍ നടക്കുന്ന കാവേരി നദീ ജല തര്‍ക്കം ഭാഷാടിസ്ഥാനത്തില്‍ വരുന്ന ഒരു വംശീയതയിലേക്ക് തിരിയും മുന്‍പ് അവിടെയുള്ള സര്‍ക്കാരുകള്‍ അതിനു തട ഇടുന്നത് വളരെ നന്നായിരിക്കും നഷ്ട്ടങ്ങള്‍ എന്നും സാധാരണ മനുഷ്യര്‍ക്ക് മാത്രമാണ്
അഭിപ്രായങ്ങള്‍