യുദ്ധത്തിനു മുറവിളി കുട്ടുന്ന സങ്കികള്‍ക്കും ദേശഭക്തവാദികള്‍ക്കും വേണ്ടി



യുദ്ധത്തിനു മുറവിളി കുട്ടുന്ന സങ്കികള്‍ക്കും ദേശഭക്തിവാദികള്‍ക്കും വേണ്ടി
************************************************************************************
ഇത് പഴയ ഒരു കഥ മാത്രം. അർജ്ജുനനെ മഹായുദ്ധത്തിന്‍റെ ആവിശ്യം പറഞ്ഞു മനസ്സിലാക്കാനായി ശ്രീ കൃഷ്ണൻ പറഞ്ഞ ഈ വാക്കുകളാണ് ഗീതോപദേശം ആയി പിൽകാലത്ത് മാറിയത് . എന്തായിരുന്നു ആ ഉപദേശം ശ്രീ കൃഷ്ണൻ : ധർമ്മവും സത്യവും ഭീഷണി നേരിടുന്ന ഈ സമയം അവ സംരക്ഷണത്തിനായി നിന്നെയാണ് ഉറ്റു നോക്കുന്നത് .. ഈ അവസരത്തിൽ നിനക്ക് എങ്ങനെയാണ് ഒരു ഭീരുവിനെപോലെ സംസാരിക്കാൻ കഴിയുന്നത്‌ ? ഇപ്പോൾ നീ ഈ യുദ്ധം ചെയ്യാൻ തയ്യാറായില്ലെങ്കിൽ നിനക്ക് സ്വർഗ്ഗം നഷ്ടപെടും , നിന്റെ കീർത്തി നഷ്ടപെടും ..ഒടുവിൽ നിനക്ക് നിന്നോട് തന്നെ വെറുപ്പാകും....അത് കൊണ്ട് നീ ആവിശ്യമില്ലാത്ത ചിന്തകൾ ഒക്കെ ഉപേക്ഷിച്ചു യുദ്ധം ചെയ്യൂ ...
അർജ്ജുനൻ : ഇല്ല കൃഷ്ണാ എനിക്കാവില്ല ..എന്റെ ഗുരുക്കൾ..,എന്റെ പിതാമഹൻ.. ഇവർക്കെതിരെയാണോ ഞാൻ ..യുദ്ധം ചെയ്യേണ്ടത് ? എനിക്ക് അറിയില്ല ഈ യുദ്ധത്തിൽ ജയിക്കുന്നതാണോ തോല്ക്കുന്നതാണോ മഹത്തരം എന്ന് ..എനിക്കറിയാം കൗരവരെ വധിക്കാതെ എനിക്ക് ഈ ഭൂമിയിൽ ജീവിക്കാൻ കഴിയില്ല എന്ന് ..പക്ഷെ അവരെ വധിച്ച ശേഷം ഞങ്ങൾക്ക് എങ്ങനെ മനസമാധാനമായി ജീവിക്കാൻ കഴിയും .? .അവരൊക്കെ എന്റെ സഹോദരങ്ങൾ തന്നെയല്ലേ കൃഷ്ണാ
ഇന്ന് കാലകെട്ടം മറി മറിഞ്ഞു വന്നുകൊണ്ടിരിക്കുന്നു കല്ലുകള്‍ കൊണ്ടും മരങ്ങള്‍കൊണ്ടും എല്ലുകള്‍ കൊണ്ടും ആയുധം തീര്‍ത്ത മനുഷ്യര്‍ പിന്നെ ഇരുമ്പുകള്‍ ഉപയോഗിച്ചുള്ള ആയുധങ്ങള്‍ക്ക് വഴി വെട്ടി തെളിച്ചു അന്നൊക്കെ ആ കലകെട്ടത്തില്‍ അതിജീവിനത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളും പിന്നെ അധികാരാവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടങ്ങളുമായിരുന്നു എന്നാല്‍ ഇന്ന് കാലകെട്ടം മാറി ഇരുമ്പിന്‍റെ സ്ഥാനമൊക്കെ മറ്റു പല രീതിയിലുള്ള ആയുധങ്ങള്‍ക്ക് വഴി മാറി കൊടുത്തു ലോകം കണ്ട ഏറ്റവും വലിയ നശീകരണ ശക്തിയുള്ള ആയുധങ്ങള്‍വരെയായി കാര്യങ്ങള്‍.
യുദ്ധം വേണം യുദ്ധമല്ലാതെ വേറെ ഒരു മാര്‍ഗ്ഗവുമില്ല യുദ്ധം കൊണ്ടേ അടങ്ങു എന്‍റെ രണ്ടു മാസത്തെ ശബളം യുദ്ധത്തിനു വേണ്ടി, യുദ്ധത്തിനു അനുകുലിച്ചില്ലങ്കില്‍ ദേശ ദ്രോഹി, പാകിസ്ഥാന്‍ചാരന്‍, ഇസ്ലാമിക തീവ്രവാദി,രാജ്യത്തെ ഒറ്റുകൊടുക്കുന്നവന്‍, രാജ്യ സ്നേഹമില്ലാത്തവന്‍, ചൈനക്ക് വേണ്ടി വാദിക്കുന്നവന്‍, ഇസ്ലാമിക രാജ്യം ഉണ്ടാക്കാന്‍ വേണ്ടി നടക്കുന്ന ഊള എന്നിങ്ങനെ പോകുന്നു യുദ്ധത്തിനു വേണ്ടി സംസരിചില്ലങ്കില്‍ കിട്ടുന്ന സമ്മാന നാമങ്ങള്‍.
ഇവിടെയുള്ള ആസ്ഥാന സങ്കികളും ദേശഭക്തി പുണ്ടാ അമിത ദേശിയവാദികളുടെ അറിവിലേക്കായി കുറച്ചു കാര്യങ്ങള്‍ പറയാം . നമ്മള്‍ ഇത് പറഞ്ഞില്ലങ്കില്‍ ഈ മരക്കഴുതകള്‍ക്ക് ഇതൊക്കെ ആര് പറഞ്ഞു കൊടുക്കാന്‍ കാരണം കാവി ക്ലാസം ഇട്ടു കഴിഞ്ഞാല്‍ വലിയ ദേശ സ്നേഹിയും ഗോമത സ്നേഹിയുമായി എന്നുള്ള ഒരു വിചാരം ഇവര്‍ക്കുണ്ട് ഇവരുടെ ഈ ദേശഭക്തി വെറുമൊരു ഊതിവീര്‍പ്പിച്ച വിഷകുമിളയാണ് എന്നുള്ളത് വേറെ വാസ്തവം. ഇന്ത്യയും പാകിസ്ഥാനും ഇപ്പോള്‍ ഒരു യുദ്ധത്തിനു പറ്റിയ സാഹചര്യമല്ല ഉള്ളത് ഈ രണ്ടു രാഷ്ട്രങ്ങളിലെ ബഹു ഭുരിപക്ഷം വരുന്ന ജന മനസുകളും പറയുന്നത് യുദ്ധം കൊണ്ട് ഒന്നും നേടാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ഇന്ത്യ പാകിസ്ഥാന്‍ ഇപ്പോഴുള്ള ഈ സാഹചര്യത്തില്‍ യുദ്ധം നമ്മുക്ക് വരുത്തി വെക്കുന്നത് ഏറ്റവും വലിയ നാശത്തിലേക്കും നഷ്ട്ടത്തിലെക്കുമായിരിക്കും ദുരന്തത്തിലെക്കുമായിരിക്കും നമ്മെ നയിക്കുന്നത് ഞാന്‍ ഇത് പറയുമ്പോള്‍ ഇവിടെയുള്ള സങ്കി ദേശഭക്തികള്‍ക്ക് ദേശദ്രോഹി ആകും എന്നാലും സാരമില്ല പറയാനുള്ളത് പറയുക തന്നെ വേണം.
ഒരു യുദ്ധം ഉണ്ടായാല്‍ അതിന്‍റെ ദുരിതം പേറേണ്ടി വരുന്നത് ഈ രണ്ടു രാജ്യത്തും താമസിക്കുന്ന സാധാരണ ജന സമുഹമാണ്. പണം കുടുതല്‍ കയ്യിലുള്ള ആളുകള്‍ സ്വസ്ഥമായ ജീവിത മേഖലകള്‍ തേടി പോകുകയും ബാക്കിയുള്ള ആളുകള്‍ അതിന്‍റെ ദുരിതവും നഷ്ട്ടവും പേറി ഇവിടെ കഴിയുകയോ അല്ലങ്കില്‍ മറ്റുള്ള രാജ്യങ്ങളില്‍ അഭയാര്‍ഥികളായി ഒരു നേരത്തെ ആഹാരത്തിന് വേണ്ടി മറ്റുള്ളവരുടെ മുന്നില്‍ കൈകള്‍ നീട്ടി കേഴുന്ന ചിലപ്പോള്‍ കൈകള്‍ തന്നെ കാണില്ല അവസ്ഥകള്‍വരെ സംജാതമാകും. നമ്മുടെ കുഞ്ഞുങ്ങള്‍ നമ്മുടെ അമ്മപെങ്ങള്‍ അങ്ങനെ നമ്മുക്ക് വേണ്ടപെട്ടവര്‍ക്ക് ഇങ്ങനെയുള്ള ഒരു അവസ്ഥ വന്നാല്‍ എന്തായിരിക്കും അന്യ നാട്ടില്‍ പോയി അവിടെ അഭയാര്‍ഥികളായി കഴിയുകയുംചിലപ്പോള്‍ ഒരു നേരത്തെ ആഹാരത്തിന് വേണ്ടി നമ്മുടെ അമ്മ പെങ്ങന്മാര്‍ കൊച്ചു കുട്ടികള്‍ വരെ മറ്റുള്ളവരുടെ മുന്നില്‍ ഉടുതുണി അഴിക്കേണ്ടി വരുന്ന അവസ്ഥകള്‍ ഉണ്ടായാല്‍ എന്തായിരിക്കും നമ്മുടെ മാനസികാവസ്ഥ അപ്പോള്‍ സ്വയം ചിന്തിക്കും യുദ്ധം വേണമായിരുന്നോ അതോ നയതന്ത്ര ബന്ധത്തിലുടെ കാര്യങ്ങള്‍ നീക്കണമായിരുന്നോ എന്നുള്ളത് .
കുടുതല്‍ എന്തിനു നീട്ടി പറയണം യുദ്ധം ഉണ്ടായ സ്ഥലങ്ങള്‍ നമുക്ക് മുന്നില്‍ തന്നെ ഇഷ്ട്ടം പോലെ ഉദാഹരണങ്ങള്‍ക്കു വേണ്ടി കിടക്കുകയല്ലേ ഇപ്പോഴും അവിടങ്ങളില്‍ ദുരിതം പേറുന്ന എത്രയെത്ര കൊച്ചു കുഞ്ഞുങ്ങളും അമ്മ പെങ്ങന്മാരുമാണ് നമ്മുക്ക് ചുറ്റും. യുദ്ധമെന്ന ആഴിയില്‍ ചുറ്റി തിരിഞ്ഞു രക്ഷ പെടാന്‍ കഴിയാതെയായി അംഗവൈകല്ല്യമായവര്‍ എത്ര ഒന്നുമറിയാത്ത പിഞ്ചു മക്കള്‍ ദാരുണമായ അവസ്ഥയില്‍ മരിക്കുന്നതിനും ജീവിക്കുന്നതിനും തുല്ല്യമായി നമ്മള്‍ കാണുന്നില്ലേ?
ഇറാഖ്, സിറിയ, അഫ്ഗാനിസ്താന്‍, ലിബിയ, യമാന്‍, ഈജിപ്ത്, ഫലസ്തീന്‍,നെയിമാര്‍ ഇവിടങ്ങളില്‍ നിങ്ങള്‍ക്കറിയുമോ എത്രയോ കുഞ്ഞുങ്ങള്‍, അവരുടെ മാതാപിതാക്കള്‍, മുത്തശ്ശിമാരും മുത്തച്ഛന്‍മാരും, അവരുടെ വീടുകള്‍, അവരുടെ വസ്തുവകകള്‍, പക്ഷിമൃഗാദികള്‍ എന്നു വേണ്ട എല്ലാമെല്ലാം യുദ്ധങ്ങള്‍ കൊണ്ടും ആഭ്യന്തരയുദ്ധംകൊണ്ടും ഇപ്പോഴും ദുരിതം പേറി നടക്കുന്നു ചികിത്സ കിട്ടാതെ എത്രയെത്ര ആളുകള്‍ യുദ്ധത്തിന്‍റെ കാരണം കൊണ്ട് മരിക്കുന്നു അസുഖം പിടിക്കുന്നു കൈകാലുകള്‍ നഷ്ട്ടപ്പെടുന്നവര്‍ ഇങ്ങനെയൊക്കെ സംജാതമാവന്‍ വേണ്ടിയാണോ രായിക്ക് രായിമാനം യുദ്ധം വേണമെന്ന് പറയുന്നത്. എന്തിനധികം പറയുന്നു. ഇന്ന് സൌദി നേരിടുന്ന സാബത്തിക പ്രശ്നം എന്തുകൊണ്ട് വന്നു ആവുശ്യമില്ലാതെ യമനില്‍ കയറി ഇടപെടുകയും അവരുടെ സാബത്തിക സ്ഥിതി വളരെയധികം വഷളാകുകയും ചെയിതു
1945 ആഗസ്റ്റ് 6ന് ഹിരോഷിമയിലും ആഗസ്റ്റ് 9 ന് നാഗസാക്കിയിലും ഇങ്ങനെ 2 ബോംബുകള്‍ വര്‍ഷിക്കുമ്പോള്‍, ഫ്രാങ്ക്‌ലിന്‍ റൂസ് വെല്‍റ്റിന്‍റെ മരണത്തെ തുടര്‍ന്ന് അമേരിക്കയുടെ പരമാധികാരത്തില്‍ കയറിയിട്ട് കേവലം മൂന്ന് മാസം മാത്രമായ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഹാരി ട്രൂമാന്‍ മുഴക്കിയ ഭീഷണി, കൂട്ടുകാരെ, ഇന്നും മനുഷ്യ രാശിയെ വിറപ്പിക്കുന്നതാണ്. ‘ഞങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ ഭൂമിയില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത നാശത്തിന്റെ പെരുമഴ കാണാന്‍ തയ്യാറായിക്കോളൂ എന്ന് ട്രൂമാന്‍ മുഴക്കുമ്പോള്‍ ജപ്പാന്‍ ജനതയുടെ പില്‍ക്കാല ലോകചരിത്രം നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്. എത്രയോ കുഞ്ഞുങ്ങള്‍, അവരുടെ മാതാപിതാക്കള്‍, മുത്തശ്ശിമാരും മുത്തച്ഛന്‍മാരും, അവരുടെ വീടുകള്‍, അവരുടെ വസ്തുവകകള്‍, പക്ഷിമൃഗാദികള്‍ എന്നു വേണ്ട എല്ലാം എല്ലാം ജപ്പാന്‍ ജനതയ്ക്ക് ഒരു നിമിഷം കൊണ്ട് നഷ്ടപ്പെട്ടു. കണ്ണടച്ചു തുറക്കുന്നതിനിടയില്‍ പ്രതാപപ്പെരുമയില്‍ ഉയര്‍ന്നു നിന്നിരുന്ന ജനനിബിഡമായ രണ്ടു നഗരങ്ങള്‍ കത്തിക്കരിഞ്ഞ് ചാമ്പലായി. ഒന്നാലോചിച്ചു നോക്കു നമ്മള്‍ ജീവിക്കുന്ന നമ്മുടെ നാട് ഒരു സുപ്രഭാതത്തില്‍ ചാമ്പലായിത്തീരുന്നത്.അതില്‍ നിന്ന് ഒരു ജനതയുടെ നിലവിളിയുയരുന്നത് കാണേണ്ടി വരുന്നതിനു വേണ്ടിയാണോ ഇങ്ങനെയൊക്കെ യുദ്ധം യുദ്ധം എന്നുള്ള ആര്‍ത്തിയോടെയുള്ള വിളികള്‍ വിളിക്കുന്നത്‌?
ഇനി ഇന്ത്യ പാകിസ്ഥാനെ തകർത്തു വിജയം നേടി എന്ന് വയ്ക്കുക .അപ്പോൾ അവിടെ നിന്നും ആരംഭിക്കാൻ പോകുന്ന കോടിക്കണക്കിനു മനുഷ്യരുടെ കുടിയേറ്റം എങ്ങനെ തടയും ? എന്ത് പ്രതിവിധിയാണ് അതിനുള്ളത് ?
നിരന്തരമായി നമ്മളെ ആക്രമിക്കുന്ന തീവ്രവാദികൾക്ക് മറുപടി കൊടുക്കണ്ടേ ? വേണം. നമ്മുടെ പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥർ ചിന്തിക്കാനും പ്രവർത്തിക്കാനും പ്രാപ്തരാണ്. നമ്മുടെ സുരക്ഷയ്ക്ക് മുൻഗണന കൊടുത്തു കൊണ്ട് തന്നെ വേണ്ടത് ചെയ്യാൻ അവർക്ക് സാധിക്കും.
ഏത് യുദ്ധത്തിലായാലും ആര് ജയിച്ചു ആര് തോറ്റു എന്ന സാങ്കേതിക കണക്കെടുപ്പുകള്‍ക്കപ്പുറം യുദ്ധം ഒരു ജനതയുടെ ജീവിതവും സംസ്കാരവും ചരിത്രവുമൊക്കെ നശിപ്പിക്കുകമാത്രമാണ് ചെയ്തിട്ടുള്ളതെന്ന് നമുക്കറിയാം. ഒരു യുദ്ധവും വരുത്തിവച്ച നാശനഷ്ടം തലമുറകള്‍ക്കുശേഷവും നികത്താനായിട്ടില്ലെന്നതും ചരിത്രപാഠമാണ്. അതുകൊണ്ടുതന്നെ പുരോഗതി പ്രാപിച്ച ജനാധിപത്യസംവിധാനങ്ങളും സംസ്കാരങ്ങളും യുദ്ധങ്ങള്‍ പരമാവധി ഒഴിവാക്കാനേ ശ്രമിക്കുകയുള്ളൂ.
ഇപ്പോഴത്തെ ഈ പ്രതിസന്ധിക്ക് കാരണം പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ തീവ്രവാദികളുടെ സാന്നിധ്യം വളരെയധികം ശക്തമാണ്. അവിടെ പാക് സര്‍ക്കാര്‍ വെറും നോക്കുകുത്തിയാണ്. അവരുടെ സര്‍ക്കാര്‍ ഇവര്‍ക്ക് മുന്നില്‍ ഒന്നുമല്ല പാക് സര്‍ക്കാര്‍ ശരിക്കും പറഞ്ഞാല്‍ തീവ്രവാദത്തിന്‍റെ ഏറ്റവും വലിയ ഇരയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നല്ല ബന്ധമുണ്ടാകുന്നത് അതിര്‍ത്തിയില്‍ ഈ തീവ്രവാദികളുടെ നിലനില്‍പ്പിന് ഭീഷണിയാണെന്ന് അവര്‍ക്കറിയാം. അത് കൊണ്ട് തന്നെ നയതന്ത്ര ബന്ധങ്ങള്‍ ഇവര്‍ അങ്ങികരിക്കുന്നില്ല . ഇന്ത്യയുമായി നല്ല രീതിയില്‍ മെച്ചപ്പെട്ട ബന്ധം വേണമെന്ന ആഗ്രഹം പാക്കിസ്ഥാനിലെ സിവിലിയന്‍ നേതൃത്വത്തിനു ഉണ്ട് എന്നാല്‍ അതിനു വിലങ്ങു തടിയായി നില്‍ക്കുന്നത് അവിടത്തെ തീവ്രചിന്തയുള്ള ഇസ്ലാമിസ്റ്റുകളാണ് അവരെ ഒധുക്കാന്‍ ഏറ്റവും ഉചിതമായ തീരുമാനം അവിടത്തെ സര്‍ക്കാര്‍തലത്തില്‍ നല്ല ബന്ധം സ്ഥാപിച്ചുകൊണ്ട് ഇവരെ ഇല്ലായിമ ചെയ്യാനാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ശ്രമിക്കേണ്ടത് അല്ലാതെ ഒരു യുദ്ധത്തിലേക് നയിക്കാനുള്ള സാഹചര്യം സൃഷ്ട്ട്ടിക്കുകയല്ല വേണ്ടത് ഇങ്ങോട്ട് അടിച്ചാല്‍ തിരിച്ചു രണ്ടണ്ണം അങ്ങോട്ട്‌ അപ്പോള്‍ തന്നെ കൊടുക്കുകയും എന്നിട്ട് നല്ല രീതിയില്‍ നയതന്ത്രം ഉണ്ടാകുകയും ചെയ്യുമ്പോള്‍ ഈ തീവ്ര പരമ്പരകള്‍ക്ക് അറുതി വരും
പിന്നെയുള്ളത് നമ്മൾ അക്രമിക്കപ്പെട്ടാൽ അല്ലങ്കില്‍ ഒരു വൻ കടന്നു കയറ്റവുംമറ്റും ഇവരുടെ ഭാഗത്ത്‌ നിന്നും ഉണ്ടായാല്‍ അതുമുലം യുദ്ധവും നേരിടേണ്ടി വന്നാൽ ? അത് സുരക്ഷയ്ക്കും സുഖജീവിതത്തിനും അപ്പുറം നമ്മുടെ നിലനിപ്പിനു വേണ്ടിയുള്ള പോരാട്ടമായി മാറും എന്നുള്ളത് തീര്‍ച്ച ഇന്ന് ഇന്ത്യ പാകിസ്ഥാനേക്കാൾ ശക്തയാണ്. ലോക രാജ്യങ്ങളുടെ പിന്തുണ നമുക്കുണ്ട്. പക്ഷെ ഇപ്പോൾ വികാരം കൊണ്ട് പാകിസ്ഥാനെതിരെ യുദ്ധം ചെയ്യണമെന്ന് പറയുന്നത് മഹാ വിഢ്ഢിത്തമാണ്. കര അതിർത്തി പങ്കിടുന്ന സഹോദര രാജ്യങ്ങൾ തമ്മിൽ യുദ്ധം വേണം എന്ന് മുറവിളി കൂട്ടുന്നവർ ശരിക്കും ചെയ്യുന്നത് സ്വന്തം വീടിനെ തന്നെ ഇല്ലാതാകാന്‍ വേണ്ടിയുള്ള ശ്രമമാണ്. ഇപ്പോഴത്തെ സംഭവത്തെ ഒരു പ്രാദേശിക പ്രതിസന്ധിയായി കണ്ട് ആ തലത്തില്‍ തന്നെ അതിനെ പരിഹരിക്കാന്‍ ശ്രമിക്കുകയും അതിനുള്ള തക്ക മറുപടി കൊടുക്കുന്നതുമാണ് ഏറ്റവും ഉചിതം അല്ലാതെ യുദ്ധത്തിനു വേണ്ടി എന്‍റെ രണ്ടു മാസത്തെ ശബളം ഇതാ മുന്‍കൂര്‍ ആയി പിടിച്ചോ എന്ന് പറയുന്നത് രാജ്യ സ്നേഹം കൊണ്ടല്ല മറിച്ച് മത ജാതി വംശീയ ഉല്‍മുലനം ഉണ്ടാവട്ടെ എന്ന് കരുതിയാണ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം