മനുഷ്യന്‍റെ പല്ലുകളുടെ എണ്ണം കുറഞ്ഞത് എന്ത് കൊണ്ട് ?
പല്ലുകള്‍ മനുഷ്യന് വളരെ അത്യവുശ്യമുള്ള ഒന്നാണ്
എല്ലാ ജീവികളുടെ താടിയെല്ലിൽ ഉറപ്പിച്ചിരിക്കുന്ന ബലമേറിയ ശരീരഭാഗങ്ങളാണ് പല്ലുകൾ ഈ പല്ലുകള്‍ നമ്മുടെ ആവാസവ്യവസ്ഥയുടെ ഫലമായി പരിണമിച്ചത് ആരെങ്കിലും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ ?
എല്ലാ ജീവികൾക്കും പല്ലുകൾ അതിപ്രധാനങ്ങളാണ്. കരുത്തരായ ജീവികളെ കടിച്ചുകൊല്ലാനുള്ള ആയുധമാണ് മാംസഭോജികൾക്ക് ഈ പല്ലുകൾ
നിന്‍റെ 32 പല്ലും അടിച്ചു താഴെ ഇടും എന്നുള്ളത് ഇനി പറയാന്‍ വരട്ടെ
പ്രാഥമികമായി ഭക്ഷണം വലിച്ചുകീറുക, അവ ചവച്ചുതിന്നാൻ സഹായിക്കുക എന്നീ ധർമ്മങ്ങളാണ് പല്ലുകൾകൊണ്ട് നമ്മുക്ക് ഉള്ളത് . മാംസഭോജികളായ ജീവികൾക്ക് ഇരയെ വേട്ടയാടിപ്പിടിക്കുക എന്ന ധർമ്മവും പല്ലുകൾ വഴി ചെയ്യാനുണ്ട്. ചിലപ്പോഴൊക്കെ സ്വയരക്ഷക്കും പല്ലുകൾ സഹായിക്കുന്നു.
മനുഷ്യർക്ക് 20 പ്രാഥമികദന്തങ്ങളും (പാൽപ്പല്ലുകൾ) 32 സ്ഥിരദന്തങ്ങളുമുണ്ട്. പരിണാമത്തിന്റെ ഫലമായി നാലു പാൽപല്ലുകൾ അപ്രത്യക്ഷമായതാകാം. ജീവിത ശൈലിയിലുണ്ടായ മാറ്റങ്ങളുടെയും പരിണാമത്തിന്റെയും ഫലമായി ഇപ്പോൾ പലരിലും മൂന്നാമത്തെ അണപ്പല്ലും വിവേകദന്തങ്ങൾ അപ്രത്യക്ഷമായിത്തുടങ്ങിയിരിക്കുന്നു.
മനുഷ്യരുടെ പല്ലുകളിൽ ഏറ്റവും ഒടുവിൽ മുളച്ചുവരുന്ന അണപ്പല്ലുകളാണ് വിവേകദന്തങ്ങൾ (Wisdom teeth). അറിവായതിന് ശേഷം വരുന്ന പല്ലുകൾ എന്ന അർത്ഥത്തിലാണ് ഈ പേര്[അവലംബം ആവശ്യമാണ്]. സാധാരണഗതിയിൽ 28 പല്ലുകൾക്കുള്ള സ്ഥലമേ വായിൽ ഉള്ളു. ഏതാണ്ട് 13 വയസ്സിനകം ഈ 28 പല്ലുകൾ മുളച്ചിരിക്കും.17-25 വയസ്സിലാണ് വിവേകദന്തങ്ങൾ വളർന്ന് വരിക. മുകളിലും താഴെയും മോണയുടെ നാലറ്റങ്ങളിൽ ഓരോ വിവേകദന്തങ്ങൾ ഉണ്ടാകും.
മനുഷ്യ പരിണാമത്തിന്റെ ഭാഗമായാണ് വിവേകപല്ലുകൾ അത്യാവശ്യമില്ലാത്ത അവയവമായത്. മനുഷ്യന്റെ പരിണാമഘട്ടത്തിൽ താടിയെല്ലിന്റെ വലിപ്പം കുറഞ്ഞു വരുന്നതായിട്ടാണ് കണ്ടു വരുന്നത്. പ്രാചീനകാലത്ത് മനുഷ്യൻ അസംസ്കൃത ഭക്ഷ്യപദാർത്ഥങ്ങൾ കടിച്ച് പറിച്ച് ചവച്ചരച്ചാണ് തിന്നിരുന്നത്. അതിന് ബലവും വലിപ്പവും കൂടുതലുള്ള താടിയെല്ലുകളും വേണ്ടിയിരുന്നു. പിന്നീട് മനുഷ്യന്റെ ഭക്ഷണശീലങ്ങൾ മാറി. മൃദുവായ ഭക്ഷണം ശീലിച്ച് തുടങ്ങി. അതോടെ താടിയെല്ലിന്റെയും അണപ്പല്ലിന്റെയും ഉപയോഗം കുറഞ്ഞു. ഇതും പരിണാമത്തിന് കാരണമായി
ഇപ്പോള്‍ പല വെക്തികളിലും ഈ കുര്‍ത്ത പല്ലുകള്‍ അപ്രത്യക്ഷമായി തുടങ്ങിയിരിക്കുന്നു താടിയെല്ലില്‍ വന്ന മാറ്റം മനുഷ്യന്‍റെ ജീവിത ഭക്ഷണ വ്യവസ്ഥയില്‍ ഉള്ള മാറ്റങ്ങള്‍ മുലമാണ് ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നത്
മനുഷ്യന്‍റെ സൃഷ്ട്ടിക്കു മുന്‍പില്‍ വലിയ ഒരു ആസുത്രകന്‍ ഉണ്ടകില്‍ ഇങ്ങനെ പരിണാമം നടക്കെണ്ടാതുണ്ടോ ? അങ്ങനെ എങ്കില്‍ മുപ്പര്‍ക്ക് ഇതൊക്കെ മുന്നേ തന്നെ അങ്ങ് തീരുമാനിച്ചാല്‍ പോരായിരുന്നോ ?
അഭിപ്രായങ്ങള്‍