എന്ത് കൊണ്ട് ചേകനൂര്‍ മൗലവി കൊല്ലപ്പെട്ടു





എന്ത് കൊണ്ട് ചേകനൂര്‍ മൗലവി കൊല്ലപ്പെട്ടു?
*************************************************


ഒരു ഇസ്ലാമികപണ്ഡിതനും വാഗ്മിയുമായിരുന്നു ചേകന്നൂർ മൗലവി
(പി.കെ.മുഹമ്മദ് അബുൽ ഹസൻ മൌലവി) ദുരൂഹമായ സാഹചര്യത്തിൽ കാണാതാവുകയും വധിക്കപ്പെട്ടതാണെന്ന് പിന്നീട് സ്ഥിതീകരിക്കപെടുകയും  ചെയ്തുഎന്നാണ്നമുക്ക്അറിയാന്‍കഴിഞ്ഞത്.   എന്ത് കൊണ്ട് ചേകനൂര്‍ മൗലവി കൊല്ലപ്പെട്ടു? ഇദ്ദേഹംആര്‍ക്കുവേണ്ടിയാണുബലിയാടായത്? എന്തിനു വേണ്ടി സ്വ ജീവിന്‍ മറ്റുള്ളവരാല്‍ കവര്‍ന്നു? എന്തായിരുന്നു  അതിനുള്ള തക്ക കാരണം  ഈ അടുത്ത കാലത്ത് നടന്ന  സംഭവ ചരിത്രം നമുക്കൊന്ന് പരിശോധിക്കാം.   

 അബ്ദുല്ലക്കുട്ടിയുടെയും ഫാത്തിമയുടെയും മകനായി 1936-ൽ ജനിച്ചു

 പ്രാഥമിക വിദ്യാഭാസത്തിനും മതപഠനത്തിനും ശേഷം 1960ൽ തമിഴ്നാട്ടിലെ വെല്ലൂരിലെ ബി.എസ്.എ കോളജിൽ നിന്നും മതവിഷയത്തിലുള്ള ഫാസിൽ ബിരുദം കരസ്ഥമാക്കി നാട്ടിൽ തിരിച്ചെത്തി. തുടർന്ന് യഥാക്രമം കോക്കൂർ ജുമാമസ്‌ജിദ്, ജമാ‌അത്തെ ഇസ്‌ലാമിയുടെ ശാന്തപുരം ഇസ്‌ലാമിയാ കോളജ്, മുജാഹിദ് വിഭാഗത്തിന്‍റെ  എടവണ്ണയിലുള്ള ജാമിഅ: നദ്‌വിയ്യ എന്നിവിടങ്ങളിൽ അധ്യാപകനായി ജോലി നോക്കിയെങ്കിലും അതാത് സ്ഥാപനങ്ങളുടെ കാഴ്‌ച്ചപ്പാടുകളുമായി യോജിച്ചു പോകാൻ കഴിയാത്തതുകൊണ്ട് ഒന്നിലും അധികകാലംതുടര്‍ന്ന് പോകാന്‍  ഇദ്ദേഹത്തിനു കഴിഞ്ഞില്ല.   പിന്നീട് തന്റേതായ ആശയപ്രചാരണത്തിനായി 1968-ൽ നിരീക്ഷണം എന്ന മാസിക നടത്തുകയും കോഴിക്കോട്, മലപ്പുറം ജില്ലകളിലായി മതപ്രഭാഷണപരമ്പരകൾ നടത്തുകയും ചെയ്തു. സാമ്പത്തികബാദ്ധ്യതയെത്തുടർന്ന് വ്യാപാരരംഗത്തേക്ക് തിരിഞ്ഞെങ്കിലും വൈകാതെ മതപ്രചാരണരംഗത്തേക്കു തന്നെ തിരിച്ചു വന്നു. അൽബുർഹാൻ എന്ന പേരിൽ മറ്റൊരു മാസിക തുടങ്ങുകയും  തന്‍റെ പ്രവര്‍ത്തന മേഖലയില്‍ വ്യാപ്തനാവുകയും ചെയിതു .   മാസിക നടത്തിപ്പ് അദ്ദേഹത്തിന് വലിയ സാമ്പത്തിക ബാധ്യതകള്‍ വരുത്തിത്തീര്‍ത്തു. അങ്ങിനെ അദ്ദേഹത്തിന്‍റെ പൈതൃക സമ്പാദ്യത്തില്‍ നിന്ന് ചില സ്വത്തുക്കള്‍ വിറ്റ് കടം വീട്ടി. മതപ്രവര്‍ത്തനരംഗം തനിക്ക് പറ്റിയതല്ലെന്ന് തോന്നിയതു കൊണ്ട് അദ്ദേഹം പത്രവും മതപ്രവര്‍ത്തനവും അവസാനിപ്പിച്ച് വ്യാപാര രംഗത്തേക്ക് തിരിഞ്ഞു. ഐസ്‌പ്ലാന്റ്, ആശുപത്രി, മില്ല് മുതലായവ നടത്തിയെങ്കിലും മതരംഗത്തു മാത്രം പ്രവര്‍ത്തിച്ചു പരിചയമുള്ള അദ്ദേഹത്തിന് അതിലൊന്നും വിജയിക്കാന്‍ പറ്റിയില്ല. അങ്ങിനെ സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി വീണ്ടും മതപ്രവര്‍ത്തനരംഗത്തേക്കു തന്നെ തിരിച്ചു വന്നു.


ചേകനൂര്‍ മൗലവി കൊല്ലപ്പെട്ടിട്ട് ഇന്നേക്ക്  2016- NOV-11 23വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. മുസ്ലീം സമുദായത്തില്‍ മൗലവി ഉയര്‍ത്തിവിട്ട പരിഷ്‌കരണാശയങ്ങള്‍ യാഥാസ്ഥിതിക മതത്തിലെ പ്രമാണികളെയും പുരോഹിതരെയും അങ്കലാപ്പിലാക്കിയതോടെയാണ് ഇദ്ദേഹത്തിന് സ്വന്തം ജീവന്‍ തന്നെ നല്‍കേണ്ടിവന്നത് എന്നുള്ള സത്യം ഉള്‍കൊള്ളുന്ന എത്ര ആളുകള്‍ ഉണ്ട്  ഇവിടെ?  ഒരു മനുഷ്യ ജീവന്‍ ഇല്ലതെയാക്കിയാല്‍ സ്വന്തം മതം  നിലനിറുത്തി കൊണ്ട് പോവാമെന്നു  ആരെങ്കിലും വ്യാമോഹിക്കുന്നുവെങ്കില്‍ അവര്‍ക്ക്  പറ്റിയ ഏറ്റവും വലിയ തെറ്റാണു  ചേകനൂര്‍ മൗലവി വധം. കാരണം ഞാന്‍ അടക്കം  എന്നെ പോലെ  ചിന്തിക്കുന്ന ഒരുപ്പാട്‌ പേര്‍ ഇന്ന് ഇസ്ലാം മതം വിട്ടുകൊണ്ട്  സ്വതന്ത്ര ചിന്താധാരയില്‍ എത്തിയിട്ടുണ്ട്  അത് കൊണ്ട് തന്നെ സാമുഹ്യസാംസ്ക്കാരിക പരിഷ്കരണത്തിന് വെളിച്ചം വീശിയ  ഒരാളെ കൊന്നത് കൊണ്ട്  എന്ത് കിട്ടി  മത സമുദായത്തിന്? 



 മനുഷ്യന്‍റെ  മൂല്യബോധവും ധാര്‍മ്മികസങ്കല്‍പ്പങ്ങളും ശാശ്വതമോ മാറ്റമില്ലാത്തതോ അല്ല. കാലം മാറുമ്പോള്‍ , ജീവിത വ്യവസ്ഥകളും സാമൂഹ്യ പരിതസ്ഥിതികളും മാറുന്നതിനനുസരിച്ച് നമ്മുടെ സദാചാരസങ്കല്‍പ്പങ്ങളില്‍ മാറ്റമുണ്ടാകുന്നു. അടിമത്തവും വെപ്പാട്ടിയുമൊന്നും ഇന്നത്തെ മനുഷന്‍റെ  നീതിബോധത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തവിധകാലഹരണപ്പെട്ടിരിക്കുന്നുഎന്നുള്ളത് ഇനിയുംമനസിലാവാത്ത ഒരുസമുഹമാണോ ഇസ്ലാമികസമുഹം കാലഹരണപ്പെട്ട ഗോത്രാടിസ്ഥാനത്തില്‍ നിലവില്‍ വന്ന  നിയമമല്ല ഇപ്പോള്‍  ജനത്തിന് ആവുശ്യം  കാലം മാറിയിട്ടും  കോലം മാറാത്ത മാനസുമായി   
മതത്തില്‍  പരിഷ്ക്കരണം പാടില്ല എന്നുള്ളശാട്യം എത്ര കലാം നിങ്ങള്‍ക്ക് കൊണ്ട് പോകാന്‍ പറ്റും ?


 അന്ധവിശ്വാസത്തിന്‍റെയും  അനാചാരത്തിന്‍റെയും കപട മുഖങ്ങളുടെയും  കൂത്തരങ്ങായ സമുദായത്തെ വെളിച്ചത്തിന്‍റെ വഴിയിലൂടെ നടത്താനുള്ള ഒരു പണ്ഡിതന്‍റെ ശ്രമമായിരുന്നു ചേകനൂര്‍ നടത്തിയിരുന്നത്. പതിയെ   പതിയെ  ഒരു വലിയ സമുഹത്തെ  കാലത്തിന്‍റെ നീക്കത്തിനനുസരിച്ചു കൊണ്ട് പരിഷ്ക്കരിക്കാന്‍ പുറപ്പെട്ട ഒരു വെക്തിയെ  ഇല്ലായിമ ചെയിതുകൊണ്ട്  സ്വന്തംമതം  ഒരിക്കലും  മാറ്റപ്പെടാന്‍ പാടില്ല  എന്ന്  അറിയിക്കാന്‍ വേണ്ടിയോ?  സിസ്റ്റര്‍ അഭയ കേസില്‍ സംഭവിച്ചതുപോലെ അന്വേഷണസംഘങ്ങളെയും ഭരണകൂടത്തെയും നീതിപീഠത്തെയും വിലയ്‌ക്കെടുക്കാനും നിയമത്തിന്‍റെ  കണ്ണില്‍നിന്ന് രക്ഷപെടാനും കോടികള്‍ ഒഴുക്കുന്ന സമുദായത്തിലെ പ്രമാണിവര്‍ഗത്തിന്‍റെ  അഭ്യാസങ്ങളാണ് ചേകനൂര്‍ വധത്തിലും കാണാന്‍കഴിയുന്നത്‌.  പരിഷ്കരണം എന്നുള്ളത്  നമ്മുക്ക് ഹറാം മാത്രമാണ്  അതുകൊണ്ട് ഇതുപോലെയുള്ള ആളുകളെ  തുടച്ചു നീക്കുക തന്നെ വേണം  എന്നുള്ള  ഖുര്‍ആന്‍  വാഖ്യമാണോ നിങ്ങളെ ഈ കൊടും ക്രുരത നടത്താന്‍ പ്രേരിപ്പിച്ചത് ?

  കാലഹരണപ്പെട്ട ഈ മൂല്യങ്ങളും വര്‍ത്തമാന കാലത്തിന്‍റെ  മൂല്യബോധവും നാം അള്ളിപ്പിടിച്ചിരിക്കുന്ന വിശ്വാസങ്ങളും തമ്മില്‍ പൊരുത്തപ്പെടുന്നില്ല എന്ന് പറഞ്ഞത് കൊണ്ട് ആ പൊരുത്തക്കേടിന്‍റെ പ്രതിസന്ധിയില്‍നിന്ന്  രക്ഷപെടാന്‍ വേണ്ടിയാണോ  ഈ വെക്തിയെ ഇല്ലായിമ ചെയ്യാന്‍  നിങ്ങളെ പ്രേരിപ്പിച്ചത്? എങ്കില്‍  ഇസ്ലാമിക സമുഹമേ നിങ്ങള്‍ക്ക്  തെറ്റിയിരിക്കുന്നു അത് കൊണ്ട്  ഇതുപോലുള്ള എത്ര പേരെ നിങ്ങള്‍  ഇതുപോലെ ഇല്ലായിമ ചെയ്യും?

  സിസ്റ്റര്‍ അഭയക്കേസില്‍ യഥാര്‍ത്ഥ പ്രതികളെ നീതിപീഠത്തിന്‍റെ  മുമ്പിലെത്തിക്കാനെങ്കിലും അവസാനം അന്വേഷണ സംഘത്തിന് കഴിഞ്ഞു. എന്നാല്‍ ചേകനൂര്‍ മൗലവിയുടെ കാര്യത്തില്‍ വാടകക്കൊലയാളികളെ മാത്രമാണ് അന്വേഷണസംഘത്തിന് കണ്ടെത്താനായത്. ഇതിന്‍റെ പിന്നില്‍ ആരാണ് എന്നുള്ളത്  എല്ലാ ആളുകള്‍ക്കും  അറിയാം  എന്നാല്‍ സത്യം കുഴിച്ചുമൂടപ്പെടുന്നത് സമുഹത്തില്‍ ജീവിച്ച  ഒരു  പരിഷ്കരണ വെക്തിയുടെ  ജീവനാണ്എന്ന് നിങ്ങള്‍മറക്കരുതേ 

 ഞങ്ങളുടെ മതത്തില്‍ ഒരിക്കലും പരിഷ്ക്കരണം പാടില്ല എന്നുള്ള തത്ത്വം ഒരിക്കലും ഈ കാലകെട്ടത്തിനു യോചിച്ചതല്ല എന്നുള്ള സത്യം നിങ്ങള്‍ക്ക് എന്നേക്കാള്‍ നന്നായി അറിയാം.  പിന്നെ എന്തിനു വേണ്ടി ആര്‍ക്കു വേണ്ടി യാണ് ഇസ്ലാമിക സമുഹം  ഇങ്ങനെ  സമുഹത്തില്‍ നിന്നും പിന്തിരിഞ്ഞുകൊണ്ട് പിന്നോട്ട് നടക്കുന്നത്.  നവീകരണം  നിങ്ങള്‍ക്ക് ആവുശ്യമുണ്ടങ്കില്‍ കാലഹരണപ്പെട്ട തത്വ സംഹിതകള്‍  കടലില്‍ വലിച്ചെറിയാന്‍  നിങ്ങളില്‍ എത്രപേര്‍ക്ക് കഴിയും?.

   ഒരു സമുദായിക നവീകരണം നടക്കണമെങ്കില്‍ അതിന്‍റെ  ആദ്യ പടി സമുദായത്തില്‍ തന്നെ അരുതായ്മകള്‍ ഉണ്ടെന്ന് ആ സമുദായത്തിലെ കുറച്ചു പേര്‍ക്കെങ്കിലും തിരിച്ചറിവുണ്ടാവുകതന്നെ വേണം  ചെകനുരും ഇതുപോലെ ഒന്ന് മാത്രമേ നിങ്ങളില്‍ നിന്നും ആഗ്രഹിച്ചു പോയതു  അതിനു വേണ്ടി ആ മഹത് വെക്തി  സ്വന്തം ജീവന്‍ പോലും  നല്‍കേണ്ടി വന്നു എന്നോര്‍ക്കുമ്പോള്‍  നിങ്ങളുടെയൊക്കെ ഉള്ളില്‍ ഇപ്പോഴും  കാലം ആറാം നുറ്റാണ്ടില്‍ തന്നെയാണോ നില്‍ക്കുന്നത്?  ഈ വെക്തിയെ ഇല്ലായിമ ചെയിതതില്‍ നിന്നും എന്താണു നിങ്ങള്‍ക്ക് കിട്ടിയത്? 

   അന്ധവിശ്വാസത്തിന്‍റെ   ചെളിക്കുഴിയില്‍ ആണ്ടു കിടക്കുകയും പുറത്തു മറ്റൊരു ലോകംതന്നെയുള്ളതു തിരിച്ചറിയാതിരിക്കുകയും ചെയ്യുന്ന ഒരു സമുദായത്തില്‍ ഇത്തരംതിരിച്ചറിവുകള്‍ ഉണ്ടാവുക വളരെ ശ്രമകരമാണ് എന്നാലുംവെളിച്ചം ഈവഴിയില്‍വരാതിരിക്കുമോ  കാലാഹരണപെട്ട മതവും വിശ്വാസവും മനുഷ്യന്  വേണ്ടിയല്ല  ഉള്ളത്.അതില്‍ മാനുഷിക പരിഗണന ഒരിക്കലും  കാണാന്‍ കഴിയില്ല അങ്ങനെ കഴിയുമായിരുന്നുവെങ്കില്‍  ചേകനൂര്‍  ഒരിക്കലും ഇതുപോലെ കൊല്ലപെടുകയില്ല

കാലാഹരണപ്പെട്ട അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളുമായി കഴിഞ്ഞുകൂടുന്ന മുസ്ലീം സമുദായത്തിലെ ആളുകളുടെ    നവീകരണത്തിനായി മുന്നിട്ടിറങ്ങിയ പണ്ഡിതനായിരുന്നു ചേകനൂര്‍ മൗലവി അതുകൊണ്ട് തന്നെ  കാലചക്രം  ഇനിയും കറങ്ങും  പല ആളുകളും പുരോഗമനപരമായ നിലപാടുമായി രംഗത്തു വരുകയും പ്രസംഗങ്ങളിലൂടെയും എഴുത്തിലൂടെയും ആശയപ്രചാരണം നടത്തുകയുംചെയ്യും അതുകൊണ്ട്  ആരാണ്  നിങ്ങളുടെ അടുത്ത ഇര? 

മതത്തില്‍ പരിഷ്ക്കരണം പാടില്ല  എന്ന് പറയുന്ന ഓരോ വെക്തിയും   ഒരു വലിയ സമുഹത്തോട് ചെയുന്ന ഏറ്റവും വലിയ കൊലപാതകമാണ് ഇത്.  അവര്‍ ഇപ്പോഴും ചേകനൂര്‍ മൗലവിയെ  കൊന്നു കൊണ്ടരിക്കുന്നു എന്നുള്ള വസ്തുത  മറക്കരുതേ. കാലഹരണപ്പെട്ട ഇസ്ലാം മതത്തിന്‍റെ ഏറ്റവും വലിയ ഇരകള്‍  മുസ്ലിം സമുഹമാണ്  അത് ഇവര്‍ക്ക് മനസിലാവാത്ത കാലത്തോളം  ഇത് ഇങ്ങനെ തന്നെ തുടരും.

ചേകനൂര്‍ മൗലവി എന്ന പരിഷ്ക്കരണ വാദിയായ  ഒരാളെ  ഇല്ലായിമ ചെയ്തതില്‍  ഏറ്റവും  സന്തോഷം കൊള്ളുന്ന ഒരു മതമുണ്ട്‌ എങ്കില്‍ അത് ഇസ്ലാം മത അനുയായികള്‍ മാത്രമായിരിക്കും.      

ഇനിയും ഇതുപോലുള്ള  ഒരായിരം പരിഷ്കരണ വാദികള്‍  വന്നുകൊണ്ടിരിക്കുന്നു ആര്‍ക്കു നേരെയാണ്  നിങ്ങളുടെ  ക്രുരമായ അമ്പുകള്‍ നീട്ടി വെച്ചിരിക്കുന്നത് ആരാണ് നിങ്ങളുടെ അടുത്ത ഇര?

  


   






























 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം