നമ്മുക്ക് ഈ മുന്ന് മതങ്ങളെ ചെറിയ രീതിയില്‍ വിശകലനം ചെയ്യാം
എല്ലാവരും കൂടെ സഹകരിക്കുമല്ലോ എന്‍റെ കാഴ്ചപ്പാടുകള്‍ ഞാന്‍ ഇവിടെ അവതരിപ്പിച്ചു കൊള്ളട്ടെ

ഇതില്‍ ഏറ്റവും വലിയ തമാശ എന്താണ് എന്ന് വെച്ചാല്‍
ഹിന്ദു മതത്തിനു എതിരെ പോസ്റ്റ്‌ എഴുതിയാല്‍ ഉടനെ സുടാപ്പി പാകിസ്ഥാന്‍ പൗരത്വവും സര്‍ട്ടിഫിക്കറ്റും റെഡി

ഇസ്ലാം മതത്തിനു എതിരെ ഒരു പോസ്റ്റ്‌ ഇട്ടാല്‍ ഉടനെ തന്നെ ജൂത സങ്കി അമേരിക്കന്‍ സാമ്രാജ്യ സര്‍ട്ടിഫിക്കറ്റ് റെഡി സിറ്റിസന്‍ കിട്ടില്ല

കൃസ്ത്യന്‍ മതത്തിനെ വിമര്‍ശിച്ചാലും ഇതുപോലെ പേര് നോക്കി അവര്‍ നമ്മുക്ക് ആവുശ്യമുള്ള സര്‍ട്ടിഫിക്കറ്റ് തരും ചിലപ്പോള്‍ കാട്ടറബി പൌരത്വം കിട്ടും

ഇനി നമ്മുക്ക് വിഷയത്തിലേക്ക് വരാം
-------------------------------------------------------------
ആദ്യമായി തന്നെ ഇസ്ലാമിനെ കുറിച്ച് നമ്മുക്ക് ഒരു ചെറിയ തുടങ്ങാം എന്തുണ്ട് എന്തില്ലാം

#ഇസ്ലാം
***********
ഏകദൈവവിശ്വാസത്തിലധിഷ്ഠിതമായ ഒരു മതമാണ്‌. ഖുർആൻ ആണ് ഈ മതത്തിന്‍റെ അടിസ്ഥാന ഗ്രന്ഥം. പിന്നെ ഹദീസുകളും ഇവര്‍ ശരിക്കും പറഞ്ഞാല്‍ ഈ അടുത്ത കാലങ്ങളിലായി പല ജാതികളായി ഇപ്പോള്‍ പരിണാമം സംഭവിച്ച ഒരു മതമാണ്‌. ഇപ്പോഴും പരിണാമത്തില്‍ ഇവര്‍ക്ക് വിശ്വാസമില്ലങ്കില്‍ പോലും മതത്തില്‍ വലിയ രീതിയില്‍ തന്നെ പരിണാമം നടന്നു കൊണ്ടരിക്കുന്നു. അതുകൊണ്ട് തന്നെ ഇവരെ ഇനി നമ്മുക്ക് ജാതികളായി തന്നെ കാണാം

1) ഇനി നമ്മുക്ക് ഇവരുടെ വിശ്വാസ സംഹിതയിലേക്ക് പോകാം
അടിസ്ഥാന ഗ്രന്ഥത്തില്‍ വിശ്വാസം ഇല്ലാതെ ഒരിക്കലും ഇസ്ലാം ആവാന്‍ കഴിയില്ല.

2)അതുപോലെ തന്നെ മുഹമ്മദ് എന്ന വെക്തിയെ ദിവ്യത്വം കല്‍പ്പിച്ചുകൊണ്ട് ദൈവീക പ്രവാചകനായി കണ്ടില്ല എങ്കില്‍ ഇസ്ലാമില്‍ നിന്നും പുറത്താണ് സ്ഥാനം.

3)തന്‍റെ മാതാപിതാക്കളെകാളും ഉപരി ഇയാളെ സ്നേഹിചില്ലങ്കിലും മതത്തില്‍ നിന്നും പുറത്തു പോകും.

4) ദൈവം ഏകനാണെന്ന വിശ്വാസം. (തൗഹീദ്) ഇതില്ലങ്കിലം ആള് ഇസ്ലാമില്‍ നിന്നും ഔട്ട്‌

5)ദൈവത്തിന്‍റെ മലക്കുകളിൽ (മാലാഖമാർ) വിശ്വസിക്കുക. ഈ വിശ്വാസം ഇല്ലങ്കിലും കാര്യം മതത്തിനു പുറത്ത്

6)ദൈവത്തിന്‍റെ സകല ഗ്രന്ഥങ്ങളിലും വിശ്വസിക്കുക. എന്നതും നിര്‍ബന്ധം ഇല്ലങ്കിലും ഔട്ട്‌

7)ദൈവം നിയോഗിച്ച സകല പ്രവാചകന്മാരിലുമുള്ള വിശ്വാസം. ഇത് വിശ്വസിച്ചില്ലങ്കില്‍ കാര്യം ഔട്ട്‌

8)അന്ത്യദിനത്തിലും പരലോകത്തിലും വിശ്വസിക്കുക. ഇതും വേണം ഇല്ലങ്കിലും സംഭവം ഔട്ട്‌

9)ദൈവിക വിധിയിലുള്ള വിശ്വാസം അഥവാ നന്മയും തിന്മയും അല്ലാഹുവിന്‍റെ മുൻ അറിവോട് കൂടിയാണ് എന്ന്‌ വിശ്വസിക്കുക. അപ്പോള്‍ എല്ലാത്തിനുംകാരണക്കാരന്‍ പടച്ചോന്‍ അങ്ങനെ കരുതിയില്ല എങ്കില്‍ പോയി കാര്യവും

10) നമ്മുക്ക് കുട്ടികളില്‍ നിന്നും തുടങ്ങാം ആദ്യ ബലിയായി കുട്ടിയുടെ സുനയുടെ തലപ്പ്‌ വെറുമൊരു സുന്നത്തിന്‍റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ അറിവോടുകുടിയല്ലാതെയുള്ള എടുപ്പ് ബലി അതോടു കുടി ഈ കുട്ടി മതത്തിനു വേണ്ടി ചാവേറായി.

11) പ്രായവും ബുദ്ധിയും ഉറക്കാത്ത കുട്ടികളില്‍ നിര്‍ബന്ധിത മത പഠനം ഇതില്ലങ്കില്‍ ദീനില്‍ നിന്നും കുട്ടികള്‍ വഴി പിഴച്ചു പോകും. ഇതൊക്കെ ഉണ്ടായിട്ടും ഞാന്‍ അടക്കം ഈ ദീനില്‍ നിന്നും പുറത്തു ചാടി അത് വേറെ. ഈ നിര്‍ബന്ധിച്ചു മത പഠനമില്ലങ്കില്‍ ഇസ്ലാം ഈ ലോകത്ത് നിന്നും എന്നെ അസ്തമിച്ചു പോകുമായിരുന്നു ഇസ്ലാമിന്‍റെ ഇപ്പോളുള്ള ഈ നിലനില്‍പ്പ്‌ തന്നെ ഈ നിര്‍ബന്ധിത മത പഠനം മൂലമാണ്

12) അഞ്ച് നേരം നിസ്ക്കാരം നിര്‍ബന്ധം , നോമ്പ് സക്കാത്ത് നിര്‍ബന്ധം കാശുള്ള ആളുകള്‍ക് ബലിയും ഹജ്ജും നിര്‍ബന്ധം

13) പെണ്ണുങ്ങളുടെ കാര്യത്തില്‍ ഏറ്റവും വലിയ കര്‍ക്കശ മതമാണ്‌ ഇസ്ലാം

14) ഓരോ ഇസ്ലാമിക വിശ്വാസിയും മത പ്രചരണം ലക്ഷ്യം വെക്കുന്നവനായിരിക്കണം

15) അന്യമതസ്ഥരുടെ ആരാധന വിരോധം ഇസ്ലാമിക മല്ലാത്ത രാജ്യങ്ങളില്‍ ഒരു മുസ്ലിം ആയിട്ടുള്ള വെക്തി എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് ഗ്രന്ഥം പറയുന്നു

16) ബൌദ്ധികമായ വിദ്യാഭ്യാസത്തിലേറെ മത പഠനത്തിനു ഏറ്റവും കുടുതല്‍ മുന്‍ഗണന

ഇസ്ലാമിക് മതത്തിലുള്ള ഇവരുടെ എല്ലാ ജാതി സംഘടനകളും ഈ കാര്യത്തില്‍ ഒന്നാണ് ഇതൊക്കെ ഇവരുടെ നിര്‍ബന്ധമായ കാര്യങ്ങളാണ്. പിന്നെ തമ്മില്‍ തല്ലും അടിയും അത് വേറെ കാര്യങ്ങളില്‍ നടക്കുന്നു എന്നത് വേറെ വാസ്തവം

#ഹൈന്ദവം എടുക്കാം
*******************************
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വികസിച്ചുവന്ന ഒരു മതമാണ് ഹിന്ദുമതം ക്രിസ്തുമതവും ഇസ്ലാംമതവും കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും കൂടുതൽ വിശ്വാസികളുള്ള മതമാണ് ഹിന്ദുമതം. വേദങ്ങളിൽ അധിസ്ഥിതമാണ് ഹിന്ദുധർമ്മം; എന്നാൽ ഹിന്ദു മതം ശ്രുതി, സ്മൃതി,ശ്രുതി എന്നാൽ കേൾക്കപ്പെട്ടത്‌ എന്നാണ് അർഥം. ശ്രുതി മാനുഷീകമല്ല. ഇത് ഋഷിമാർ കേട്ട് ഗ്രഹിച്ചതാണ് എന്നു വിശ്വാസം ഋക്, യജു:, സാമം, അഥർവം എന്നിവയാണ് വേദങ്ങൾ. ഓരോ വേദത്തിനും നാല് ഭാഗങ്ങളുണ്ട്: സംഹിത, ബ്രാഹ്മണങ്ങൾ, ആരണ്യകങ്ങൾ, ഉപനിഷത്തുകൾ. അങ്ങനെ പോകുന്നു

ഇനി ഇവരുടെ വിശ്വാസങ്ങള്‍ എന്തൊക്കെയാണ് എന്നുള്ളത് പരിശോധിക്കാം

1) വിശ്വാസങ്ങളിലെയും ആചാരങ്ങളിലെയും മഹാ വൈവിധ്യം മൂലം ആരാണ് ഹിന്ദു എന്നതിന് ഒരു എല്ലാവരാലും അംഗീകരിക്കപ്പെടുന്ന നിർവചനം നൽകുക സാധ്യമല്ല. കാരണം ഈ മതത്തില്‍ തന്നെ ജാതികളും ജാതികളുടെ ഉപജാതികളുമുണ്ട് അതുകൊണ്ട് ഹിന്ദു എന്നത് ആരെയാണു ഇവരില്‍ വിളിക്കേണ്ടത് എന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല

2) ഹിന്ദുമതത്തെപ്പറ്റി പറയുമ്പോള്‍ , ലോകത്തിലെ മറ്റ് മതങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഹിന്ദു മതം ഒരു പ്രത്യേക പ്രവാചകനെ അവകാശപ്പെടുന്നില്ല

3)ഒരു പ്രത്യേക ദൈവത്തെ മാത്രം ആരാധിക്കുന്നില്ല ഒരു പ്രത്യേക സിദ്ധാന്തമോ തത്ത്വമോ പിന്തുടരുന്നില് വലിയ താല്പര്യമില്ല അവനവന് ഇഷ്ട്ടം ഉള്ളത് തിരയുന്നു അത് എടുക്കുന്നു

4)ഇവര്‍ക്കു പ്രത്യേകരീതിയിൽ മാത്രമുള്ള മതപരമായ ആചാരങ്ങള്‍ അനുഷ്ഠാനങ്ങള്‍ ഉണ്ട് അത് ചില ജാതികളെ അടിസ്ഥാന പെടുത്തിയാണ് ഉള്ളത് എല്ലാവരും ഒരു പോലെയുള്ള ആചാരങ്ങള്‍ പിന്തുടരുന്നില്ല ഓരോ ക്ഷേത്രത്തിനും അതിന്‍റെതായ നിയമങ്ങള്‍ മാത്രം ഉള്‍ക്കൊണ്ട്‌ ജീവിക്കുന്നു

5)ഈ മതത്തിന്‍റെ പരമ്പരാഗത സങ്കുചിത ചിന്തകള്‍ ഉണ്ടങ്കിലും അതില്‍ വലിയ കാര്യമില്ല എന്നുള്ള രീതിയില്‍ ജീവിക്കുന്ന ജനത

6) 1830ഓടുകൂടി, കൊളോണിയലിസത്തിനെതിരായ ഒരു ദേശീയ വികാരം എന്ന നിലക്കും മറ്റ് ലോക മതങ്ങളിൽ നിന്ന് വ്യതിരിക്തമെന്ന നിലക്കും തങ്ങളുടെ ദർശനങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും എല്ലാം ചേർന്ന് ഒരു മതമെന്ന നിലയിൽ ഹിന്ദുക്കൾ കണ്ടു തുടങ്ങി

7)ഹിന്ദുമതത്തിലെ ദൈവസങ്കല്പവും, വിശ്വാസാനുഷ്ഠാനങ്ങളും കാലദേശങ്ങളിൽ വ്യത്യാസപ്പെടുന്നു എന്നൊരു പ്രത്യേകത ഇവരിലുണ്ട്

8) ജാതി തിരിഞ്ഞുള്ള അയിത്തവും ഉച്ചനീചത്വവും ഇപ്പോഴും കൊണ്ട് നടക്കുകയും അതുമുലം അടിയും പിടിയും ബലാല്‍സംഗം കൊല്ലും കൊലവിളിയും സ്വാഭാവികമായ മതമാണ് ഹിന്ദു മതം

9) ഹിന്ദുമതം ഒട്ടനവധി കൈവഴികളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഷഡ്‌ദർശന വിഭാഗീകരണത്തിൽ വേദാന്തവും യോഗയും മാത്രമേ നിലനിൽക്കുന്നുള്ളൂ. വൈഷ്ണവം, ശൈവം, സ്മാർത്ഥിസം. ശാക്തേയം എന്നിവയാണ് ഇന്നുള്ള പ്രധാന ഹൈന്ദവവിഭാഗങ്ങൾ. പുനവതാരം, കർമ്മം, ധർമ്മം ഇവയാണ് സനാതനധർമ്മത്തിന്‍റെ മറ്റ് വിശ്വാസപ്രമാണങ്ങൾ.

10) ഒന്നിനും നിര്‍ബന്ധമില്ല ആവുശ്യമെങ്കില്‍ എടുക്കാം ഇല്ലങ്കില്‍ വിടാം ആരും ചോദിക്കാന്‍ വരില്ല . പക്ഷെ ഈയിടെയായി ഹൈന്ദവസംഹിതകളെ ചോദ്യം ചെയിതാല്‍ അടിയും കൊലയുമായി ഇവരില്‍ കുറച്ചു ആളുകള്‍ക്ക് വലിയ രീതിയില്‍ പരിണാമം വന്നു കൊണ്ടരിക്കുന്നു

11) കുട്ടികളില്‍ നിര്‍ബന്ധ മത പഠനം ഇല്ലായിരുന്നു എന്നാല്‍ ഇപ്പോള്‍ ബാല ഗോകുലങ്ങള്‍ മുളച്ചു വരുന്നു മത ചിന്ത കുടിയ ഇനങ്ങളെ വാര്‍ത്തെടുക്കാന്‍ ഇവര്‍ തുടക്കം കുറിച്ചിരിക്കുന്നു

12) പെണ്ണുങ്ങളുടെ കാര്യത്തില്‍ ഇവരുടെ ഗ്രന്ഥങ്ങള്‍ കാലാഹരണപെട്ടവയാണ് എങ്കിലും ഇസ്ലാം മതത്തിനെ അപേക്ഷിച്ച് നോക്കുകയാണെങ്കില്‍ അവരെക്കാള്‍ സ്വാതന്ത്ര്യം ഇവര്‍ അര്‍ഹിക്കുന്നു

13)ജനനത്തിന്‍റെ അടിസ്ഥാനത്തിൽ ചില ജാതികളെ ഉയർന്നവരായും മറ്റ് ജാതിക്കാരെ താഴ്ന്നവരായും കണക്കാക്കിയിരിക്കുന്ന ചാതുർവർണ്ണ്യം ഇപ്പോഴും നിലനില്‍ക്കുന്നു

14) ബുദ്ധി ഉറക്കാത്ത കുട്ടികളെ ഇവര്‍ ശരീരത്തില്‍ മുറിവുകള്‍ എല്പ്പിച്ചുകൊണ്ട് കവിളിലും മറ്റും തുളക്കുന്നു അങ്ങനെയുള്ള അനുഷ്ട്ടനങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു ആതും ആവുശ്യമുള്ളവര്‍ ചെയിതാല്‍ മതി നിര്‍ബന്ധമില്ല

ഇവരുടെ മതക്കാര്‍ മറ്റുള്ള മതങ്ങള്‍ക്ക് പഠിക്കാന്‍ നോക്കുകയാണ് ഇപ്പോള്‍ അയിത്തവും ഉച്ച നീച്ചിത്വം ഇവരുടെ കൂടെ പിറപ്പ്‌ ആയത് കൊണ്ട് തന്നെ മത വിശ്വാസത്തിന്‍റെ കാര്യത്തില്‍ വലിയ പിരിമുറുക്കമില്ല ആവുശ്യമുള്ളവര്‍ക്ക് വരാം അല്ലാത്തവര്‍ക്ക് പോകാം എന്നുള്ള ഒരു തത്വമായിരുന്നു ഉണ്ടായിരുന്നത് എന്നാല്‍ ഇന്ന് അതുമാറി കൊണ്ടിരിക്കുന്നു
ജാതിയില്‍ തിരിഞ്ഞ കൊല്ലും കൊലയും അടിയും പിടിയും നടക്കുന്നു

#ക്രിസ്തുമതം
******************

ക്രിസ്തുമതം അഥവാ ക്രിസ്തുസഭ ഏകദൈവ വിശ്വാസം അടിസ്ഥാനമാക്കിയ മതമാണ്‌. യേശു ക്രിസ്തുവിന്‍റെ പ്രബോധനങ്ങൾ അടിസ്ഥാനമാക്കിയാണ്‌ ഈ മതം നിലവിൽ വന്നത്‌. ക്രിസ്തീയ മതവിശ്വാസികൾ യേശുവിനെ ദൈവപുത്രനായും പഴയ നിയമത്തിൽ പ്രവചിച്ചിരുന്ന മിശിഹാ ആയും കരുതുന്നു
ഇവരിലുമുണ്ട് ജാതി പരിണാമം

210 കോടിയോളം അനുയായികളുണ്ട്‌ ക്രിസ്തുമതത്തിൽ. 110 കോടി വിശ്വാസികളുള്ള റോമൻ കത്തോലിക്കാ സഭ, 51 കോടിയിലേറെ വരുന്ന പ്രൊട്ടസ്റ്റന്റ്‌ സഭകൾ (നവീകരണ സഭകൾ)‍, 21.6 കോടിയോളം വരുന്ന ബൈസാന്ത്യ ഓർത്തഡോക്സ്‌ സഭകൾ‍, ഏഴരക്കോടി വരുന്ന ഓറിയന്റൽ ഓർത്തഡോക്സ് സഭ, 15.8 കോടിയിലേറെ വരുന്ന സ്വതന്ത്ര ക്രൈസ്തവ സഭകൾ തുടങ്ങിയവയെല്ലാം ഒരുമിച്ചു് ക്രിസ്തുമതമായികണക്കാക്കുന്നു

പഴയ നിയമം · പുതിയ നിയമം
പുസ്തകങ്ങൾ · കാനോൻ · അപ്പോക്രിഫ എന്നിവയാണ് ഗ്രന്ഥങ്ങള്‍

1)വിശ്വാസം, പ്രദേശം, സംസ്കാരം എന്നിവയിലെ വ്യത്യാസം അടിസ്ഥാനമാക്കി പലകാലങ്ങളിലായി പിരിഞ്ഞ് അനേകവിഭാഗങ്ങളായി കഴിയുന്നുവെങ്കിലും തിരുസഭ (അതായത് ക്രിസ്തു സഭ) പലതല്ലെന്നും ഒന്നേയുള്ളൂവെന്നും ശ്ലൈഹികമാണെന്നും വിശുദ്ധമാണെന്നും മുഖ്യധാര സഭകൾ വിശ്വസിയ്ക്കുന്നു

2)പൊതുവെ കത്തോലിക്കരെയും, പ്രൊട്ടസ്റ്റന്റുകാരെയും പാശ്ചാത്യസഭകൾ എന്നും, ഓർത്തഡോക്സ് പോലെയുള്ള ഇതര സഭകളെ പൗരസ്ത്യസഭകൾ എന്നാണു പറയാറുള്ളത്

3)സ്വതന്ത്ര ക്രൈസ്തവ സഭാസമൂഹങ്ങലാണ് പെന്തക്കോസ്ത് സഭകൾ ഇവരെ സഹിക്കാന്‍ കഴിയില്ല

4) മുഖ്യധാരാക്രൈസ്തവ സഭകളുടെ എല്ലാം കേന്ദ്രവിശ്വാസം ത്രിത്വം ആണെങ്കിലും യഹോവയുടെ സാക്ഷികൾ, ലാറ്റർ ഡേ സെയിന്റ് മൂവ്മെന്റ്, ക്രിസ്റ്റാഡെൽഫിയൻസ്, യുണിറ്റേറിയൻസ് , വൺനസ്സ് പെന്തക്കൊസ്തൽ, ഇഗ്ളീസിയ നി ക്രിസ്റ്റോ തുടങ്ങിയ ന്യൂനപക്ഷ ക്രിസ്തീയ മതപ്രസ്ഥാനങ്ങളും, വിഭാഗങ്ങളും അത്രിത്വവിശ്വാസങ്ങൾ പിന്തുടരുന്നു.

5)ത്രിത്വം എന്ന ദൈവസങ്കല്പ്പം മാനുഷീകചിന്തകൾക്ക് മനസ്സിലാക്കാൻ കഴിയാത്ത ഒരു അജ്ഞാതരഹസ്യമാണെന്ന് ത്രിത്വവാദികൾ പറയുന്നു. ത്രിത്വത്തിലെ അംഗങ്ങൾ ഒരേദൈവത്തിന്റെ ഭാഗമാണെന്നതും അതേസമയം അവർ തമ്മിൽ വ്യക്തിത്വത്തിൽ ഒത്തുചേരില്ലെന്നുപറഞ്ഞുകൊണ്ട് അജ്ഞാതരഹസ്യമെന്ന് പറയുന്നതിൽ തന്നെ യുക്തിരഹിതമാണെന്ന് അത്രിത്വാദികൾ പറയുന്നു.

6) പൊതുവേ ഇവര്‍ ഒരു വിധം ആധുനികതയോട് ഇപ്പോള്‍ യോചിച്ചു പോകുന്നു എന്നാല്‍ ചില ജാതികള്‍ ഇപ്പോഴും പഴയകാലത്തെയാണ് കൊണ്ട് നടക്കുന്നത് മതങ്ങള്‍ പൊതുവേ എല്ലാരും അത് ഉണ്ടായ ശൈശവ ദശയില്‍ തന്നെയാണു
എങ്കിലും ചെറിയ മാറ്റങ്ങള്‍ ഉണ്ടായത് ഇവരിലാണ്

7)അബ്രാഹമിക് പാരംബര്യം ഉള്‍കൊള്ളുന്ന മതമാണ്‌ എങ്കിലും ഗോത്രാടിസ്ഥാനത്തിലുള്ള ആചാരങ്ങള്‍ വലിയ അളവില്‍ മാറ്റം ഉണ്ടായിട്ടുണ്ട് ചില ജാതികളില്‍

8) ചേലാകര്‍മ്മം നീക്കല്‍ നിര്‍ബന്ധമില്ല

9) മത പഠനം നിര്‍ബദ്ധമാണ് പള്ളിയില്‍ ചെന്നില്ലങ്കില്‍ അന്നെഷണം നടക്കും സഭയില്‍ നിന്നും പുറം തള്ളും

10)നീഗ്രോകളായ ക്രിസ്തുമത വിശ്വാസികൾക്കും ജാതീയമായ അടിമത്തത്തിൽ നിന്നും വിവേചനത്തിൽ നിന്നുമുള്ള മോചനം ആഗ്രഹിച്ച് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത അധസ്ഥിത ജനവിഭാഗങ്ങളിൽപ്പെട്ടവർക്കും ക്രിസ്തുമതത്തിലും ജാതിവിവേചനവും വർണ്ണവിവേചനവും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്

11)ക്രിസ്തുമത സങ്കല്പങ്ങൾക്ക് വിരുദ്ധമായ സമീപനം നേരിടേണ്ടിവന്ന അവരിലെ അമേരിക്കയിലെയും ആഫ്രിക്കിയിലെയും വിഭാഗങ്ങൾ കറുത്ത പള്ളി എന്ന പ്രത്യേക സഭ തന്നെ രൂപീകരിക്കുകയുണ്ടായി. ഇന്ത്യയിൽ ദളിത് ക്രിസ്ത്യാനികൾ, പരിവർത്തിത ക്രൈസ്തവർ, അവശ ക്രിസ്ത്യാനികൾ എന്നിങ്ങനെ വിവിധ പേരുകളിൽ ഇക്കൂട്ടർ വിശേഷിപ്പിക്കപ്പെട്ടു.

12) സണ്ടേ ക്ലാസുകള്‍ എന്നപേരില്‍ കുട്ടികളിലും വലിയവരിലും മത വിഷം കുത്തി വെക്കുന്നു

14) സ്ത്രീകളുടെ കാര്യത്തില്‍ ഒരു വലിയ അളവില്‍ തന്നെ ഇവരുടെ ഇടയില്‍ പരിണാമം നടന്നിട്ടുണ്ട് അത് വളരെ നല്ലതാണു എന്നാലും കൃസ്തു വിനു വേണ്ടി ഒഴിഞ്ഞിടുന്ന ജീവനുകള്‍ക് ഒരു വിലയുമില്ല സഭയില്‍

15) ഒരു ചെറിയ അളവില്‍ മാറ്റം വന്ന ഒരു മതമാണു കൃസ്ത്യന്‍ മതം എന്ന് വിശേഷിപ്പിക്കാം

16) ഇവരുടെ പള്ളികളും അതുപോലെ ആരാധനകര്‍മ്മങ്ങളും ഇപ്പോള്‍ ഹിന്ദു മതത്തിനു പഠിക്കുന്ന പോലെ തോനിയിട്ടുണ്ട്

വിശകലനം ഇതോടെ തീരുന്നു

തമ്മില്‍ ബേധം ആരാണ് എന്നുള്ളത് എന്ന് പറഞ്ഞാല്‍ ആരും ഇല്ല എന്ന് തന്നെ പറയാം

തങ്ങളുടെ മതം സഹിഷ്ണതയുടെ മതമാണെന്ന് ഒട്ടു മിക്ക മതമേധാവികളും നേതാക്കളും ദിനം പ്രതി ആണയിടുന്നുണ്ട്.
എന്നാല്‍ ഇതൊട്ടും ഇവരുടെ ഇടയില്‍ കാണുന്നുമില്ലാ

മത സഹിഷ്ണുതയെ കുറിച്ച് പറയുമ്പോള്‍ മിക്കവാറും മത തത്വങ്ങള്‍ക്ക് എതിരായിത്തീരുന്നു അത് തങ്ങളുടെ വിശ്വാസ സംഹിത മാത്രമാണ് ശരിയെന്നു പറയുന്നു. അപ്പോള്‍ പിന്നെ മറ്റുള്ള മതങ്ങളെ കുറിച്ച് പറയാന്‍ ഒരു മത വിശ്വാസിക്ക് അധികാരമില്ല. കാരണം അവനവന്‍ വിശ്വാസിക്കുന്ന കാലഹരണപ്പെട്ടവയാണ് ഇവര്‍ അങ്ങികരിക്കയും വിശ്വസിക്കുകയും ചെയ്യുന്നത് അതില്‍ മാറ്റം വരുത്താന്‍ ഇവരാരും തുനിയുന്നുമില്ല അപ്പോള്‍ പിന്നെ വര്‍ഗീയം നിറഞ്ഞ വിശ്വാസ സംഹിതക്ക് ആര് മണി കെട്ടണം.
അതിനു മതം കലരാത്ത സ്വതന്ത്ര ചിന്തയുള്ള രാഷ്ട്രീയം തന്നെ വേണം അല്ലാതെ ഇതിനു കടിഞ്ഞാന്‍ ഇടാന്‍ നിന്നാല്‍ വര്‍ഗീയത കുടുകയല്ലാതെ കുറയുകയില്ല


ഈ വര്‍ത്തമാന കാലത്ത് മത സഹിഷ്ണുത എന്നത് ഒരു മിഥ്യയായി തന്നെയാണ് ഇപ്പോഴും തുടരുന്നത്. മുന്‍കാലങ്ങളില്‍ എല്ലാ മതവാക്തകളും ഏറിയും കുറഞ്ഞും സഹിഷ്ണുത പ്രകടിപ്പിച്ചിരുന്നു മുന്‍പ് ഉണ്ടായിരുന്ന ഈ ഗുണം ഇന്നത്തെ പുതു തലമുറയായ മത വാക്തകളില്‍ കാണുന്നില്ല. ഒന്നിച്ച് ഉണ്ടും ഒരേ ഗ്ലാസില്‍ നിന്നും വെള്ളം കുടിച്ചും അതുപോലെ ഒരു പായയില്‍ കിടന്നും കഴിഞ്ഞിരുന്ന ആളുകളിപ്പോള്‍ മതത്തിന്‍റെ വലിയ മതില്‍ കെട്ടി വേലി തിരിച്ചു കൊണ്ടരിക്കുന്നു അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാര്‍ ഭരണ ഉദ്ധ്യോഗസ്ഥര്‍ പോലും ഇതിനു വേണ്ടി ഇവര്‍ക്ക് എന്തും ചെയിതു കൊടുക്കുന്ന ഒരു കുട്ടി കൊടുപ്പുകാരായി ഭരണ തലത്തില്‍ നിലകൊള്ളുന്നു. രാജ്യത്തെ നീതി നിര്‍വഹണ കാര്യാലയങ്ങള്‍ വെറും നോക്കുകുത്തിയായി നിലനില്‍കേണ്ട അവസ്ഥയിലേക്ക് ഒരു ജാനതിപത്യ രാഷ്ട്രം എത്തിയിരിക്കുന്നു എന്ന ദുരാവസ്ഥയാണ് നമ്മുക്ക് മുന്നില്‍ ഉള്ളത്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം