മിസ്റ്റര്‍ മോഡി താങ്കള്‍ ആരാണ്?

മിസ്റ്റര്‍ മോഡി താങ്കള്‍ ആരാണ്?
**********************************************
ജാനാതിപത്യത്തിലെ ഒരു പൗരന്‍ എന്ന നിലയില്‍ ഞാന്‍ കുറച്ചു കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യ എന്നത് ഒരു ജനാധിപാത്യം നിലനില്‍ക്കുന്ന 130കോടി ജനം വസിക്കുന്ന ഒരു വലിയ രാഷ്ട്രമാണ്. അതുകൊണ്ട് തന്നെ എന്താണ് ജനാധിപത്യം എന്നുള്ളത് നിങ്ങള്‍ക്ക് പറഞ്ഞു തരണോ എങ്കില്‍ ഇതാ. ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ ഭരണമാണ് ജനാധിപത്യമെന്നതുകൊണ്ടർത്ഥമാക്കുന്നത്. പൊതുനന്മയാണ് ജനാധിപത്യത്തിന്‍റെ ആത്യന്തികമായ ലക്ഷ്യം. ഒരു ജനപ്രതിനിധി രാജ്യ പ്രാദേശികകാര്യങ്ങളെ സംബന്ധിച്ചിടത്തോളം നിയോജകരുടെ ന്യായമായ അഭിപ്രായാഭിലാഷങ്ങൾക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ആള്‍ ആയിരിക്കണം. അല്ലാതെ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി വാലാട്ടി നില്‍ക്കുന്ന പൊതു ജനത്തെ കടിക്കാന്‍ വരുന്ന ഹിംസ മൃഗത്തെയല്ല ജനങ്ങള്‍ തിരഞ്ഞടുത്തുകൊണ്ട് അയക്കുന്നത്. താങ്കള്‍ ഇതില്‍ ആരെയാണ് പ്രധിനിധാനം ചെയ്യുന്നത്?
ജനാധിപത്യ വ്യവസ്ഥയില്‍ ശരിയായ പൊതുജനാഭിപ്രായം രൂപവൽക്കരിക്കാൻ വേണ്ടി പ്രവർത്തിക്കുന്നതാണു ജന പ്രതിനിധിയുടെ കർത്തവ്യം. ഇതില്‍ താങ്കള്‍ എന്താണ് ഇത്ര കാലം നിര്‍വഹിച്ചത് അതൊന്നു വെക്തമാക്കാമോ?
രാജ്യത്തിലെ മുഴുവൻ ജനങ്ങളുടേയോ അവരിൽ ഭൂരിപക്ഷത്തിന്റെയോ അഭിപ്രായങ്ങൾ, അഭിലാഷങ്ങൾ, മനോഭാവങ്ങൾ, മുൻ ഗണനകൾ എന്നിവയെ അടിസ്ഥാനപെടുത്തി വേണം ഭരണം നിര്‍വഹണം നടത്താന്‍ എന്നുള്ള സത്യം താങ്കള്‍ മറന്നു പോയോ?
താങ്കള്‍ രാഷ്ട്രത്തിന് വേണ്ടി സ്വകുടുംബം വരെ ഒഴിവാക്കി എന്ന് പറഞ്ഞു. താങ്കളോട് ഇവിടെത്തെ 130കോടി ജനം കുടുംബം ഒഴിവാക്കി വേണം രാഷ്ട്രീയത്തില്‍ വരാനും ഞങ്ങളെ ഭരിക്കാനും വേണമെന്ന് പറഞ്ഞോ? പിന്നെ എന്തിനു വേണ്ടിയാണ് ഇത്രയും വലിയ ജനത്തിന് മുന്നില്‍ പൊറാട്ടുനാടകം അവധാരിപ്പിച്ചു കൊണ്ട് കരഞ്ഞത് ആരാണ് താങ്കളോട് കരയാന്‍ പറഞ്ഞത്?
ഭരണകൂടത്തിന്‍റെ അധികാരങ്ങൾ തന്നിൽതന്നെ മാത്രം നിക്ഷിപ്തമാക്കി ഒരൊറ്റയാൾ നടത്തുന്ന അനിയന്ത്രിത ഭരണമാണ് ഏകാധിപത്യം. താങ്കള്‍ ഇപ്പോള്‍ നടത്തുന്നത് ജനാധിപത്യമാണോ അതോ ഏകാധിപത്യത്തില്‍ ഊന്നിയ ഭരണമാണോ നടക്കുന്നത്. അതോ ഉദ്യോഗസ്ഥന്മാരുടെ മേധാവിത്വത്തിലുള്ള ഭരണമാണോ നടത്തുന്നത്? സ്വയം ഒന്ന് വിലയിരുത്തുന്നത് നല്ലതാണ് ആതുമാരാധനായല്ല ഉദേശിക്കുന്നത് മോഡി.
ഈ രാജ്യം നിലവില്‍ വന്നത് പല നാട്ടുരാജ്യങ്ങളായിരുന്ന ഏകാധിപത്യത്തില്‍ ഉണ്ടായിരുന്ന ആളുകളെയെല്ലാം പുറത്തേക്ക് എറിഞ്ഞുകൊണ്ട് സ്വതന്ത്ര നയം സ്വീകരിച്ചു കൊണ്ട് വന്ന രാജ്യമാണ് അതുകൊണ്ട് തന്നെ പല ആളുകളും അതിനുവേണ്ടി സ്വയം ജീവിന്‍വരെ നല്‍കിയവരാണ്. ഇവിടെ വസിക്കുന്ന ആളുകളുടെ പാരബര്യം ആ ജനതയില്‍ നിന്നും ഉരുത്തിരിഞ്ഞുവന്ന തലമുറകളാണ്. താങ്കള്‍ പറഞ്ഞുവല്ലോ എന്ത് ത്യാഗമാണ് താങ്കള്‍ രാജ്യത്തിനു വേണ്ടി ഇതുവരെ ചെയിതത് ?. നാളിതുവരെ താങ്കളുടെ പല ഭരണങ്ങളും പരിശോധിച്ചാല്‍ എന്താണ് കാണാന്‍ കഴിയുന്നത്‌ അക്രമവും ദുരിതവും ദുഖവുമല്ലാതെ എന്താണ് താങ്കള്‍ ഈ രാജ്യത്തെ ജനത്തിന് നല്‍ക്കിയത് സന്തോഷവും സമാധാനവും ഇവിടത്തെ ജന സമുഹത്തിനു ഇതുവരെ താങ്കള്‍ക്ക് നല്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ടോ ഉണ്ടകില്‍ കാണിച്ചു തരു?
താങ്കളെപോലുള്ള ആളുകളെ ഭരണം ഏല്‍പ്പിച്ചത് ജനാധിപത്യത്തിന്‍റെ മാനുഷിക മൗലികതത്വങ്ങളെയും, പൊതുനന്മയും മറ്റും ലക്ഷ്യം വെക്കാന്‍ വേണ്ടിയാണ് ജനാധിപത്യത്തിന്‍റെ കാവല്‍ നേതാവായി ഇവിടത്തെ ജനത താങ്കളെ തിരഞ്ഞടുത്തത്. അത് താങ്കള്‍ ഭരണത്തിലേറിയ അന്ന് മുതല്‍ തന്നെ മുതല കണ്ണീരും ഒഴുക്കി കൊണ്ട് ഒരു ഏകാധിപത്യത്തില്‍ അധികാരങ്ങൾ തന്നിൽതന്നെ നിക്ഷിപ്തമാക്കി ഒരൊറ്റയാൾനടത്തുന്ന അനിയന്ത്രിത ഭരണവ്യവസ്ഥകളല്ലേ ഇതവരെയും പിന്തുടരുന്നത് ഇവിടെ രാജവാഴ്ച, അതിന്‍റെ വൈകൃതമായ സ്വേച്ഛാധിപത്യം അഭിജാതാധിപത്യം, അതിന്‍റെ വൈകൃതമായ അല്പാധിപത്യം,അതിന്‍റെ വൈകൃതമായ പാമരപ്രഭുത്വം,അതിന്‍റെ വികൃതമായ ജന്മിത്വവും മറ്റുമല്ല ഇവിടെയുള്ള ജനത്തിന് ആവുശ്യം ഇവിടെയുള്ള ജനത്തിന് ആവുശ്യമുള്ളത് ഇതാണു മോഡി ആധുനിക അർത്ഥത്തിലുള്ള ജനാധിപത്യത്തിന് മാനുഷിക പരിഗണനകള്‍ നല്‍കി ഭരിക്കുന്ന ഒരു വെക്തിയെയാണ് അല്ലാതെ സ്വയം ആതുമാരാധനയുടെ രതിയില്‍ മുഴുകി ഭരണം നടത്തുന്ന ആളിനെയല്ല ഇവിടത്തെ ജനം ആഗ്രഹിക്കുന്നത്.
ജനാധിപത്യത്താല്‍ തെരെഞ്ഞെടുക്കപ്പെട്ട സർക്കാർ ഉൾക്കൊള്ളുന്ന ഭരണകൂടം. ഇപ്പോള്‍ നടത്തുന്നത് കടുത്ത അനീതിയാണ്,ഭീകരതയുമാണ് ഇന്നേക്ക് എത്ര ദിവസമായി ആളുകള്‍ പട്ടിണിയിലും ഭീതിയിലുമായി കഴിയുന്നത്‌ ഒരു ജനാധിപാത്യ വ്യവസ്ഥയില്‍ ജീവിക്കുന്ന ജനതയുടെ മുഖത്ത് നോക്കി മുതലകണ്ണീര്‍ ഒഴുക്കി തനിക്ക് ഒരു 50ദിവസംകുടി നിങ്ങള്‍ തരണം എന്നുള്ളത് പറയാന്‍ നാണമില്ലേ? ഒരു കാര്യം താങ്കള്‍ ഓര്‍ക്കണം താങ്കള്‍ ഒരു ഏകാധിപതിയല്ല ബ്യുറോക്രസിയുമല്ല ഇവിടത്തെ ജനമാണ് പരമ പ്രധാനം അത് താങ്കള്‍ മനസിലാകും എന്ന് കരുതുന്നു ഇല്ലങ്കില്‍ വരും വാരിയികള്‍ ഒന്നും നോക്കാതെ ജനം തെരുവില്‍ ഇറങ്ങുക തന്നെ ചെയ്യും.. ഒരു മണിക്കൂര്‍ പോലും ഇങ്ങനെ ജനത്തിനോട്‌ ചോദിക്കാന്‍ പാടില്ല
സ്വയം ആത്മാരാധന രതിയില്‍ മുഴുകുന്ന താങ്കളെ പോലുള്ള ആളുകളെയല്ല രാജ്യത്തിനാവുശ്യം. താങ്കള്‍ കോട്ടില്‍ പേരും തുന്നി സ്വയം ഫോട്ടോ എടുത്തും മറ്റുമൊക്കെ ആത്മാരാധന നടത്തിക്കോ അത് ഇവിടത്തെ ജനം സഹികണമെന്നും താങ്കളുടെ ഏകാധിപത്യത്തില്‍ രാജ്യ ഭരണ വ്യവസ്ഥകള്‍ വരണം എന്നുള്ളതും ഇവിടത്തെ ജനത്തിന് ആവുശ്യമില്ല ഇതുവരെയും താങ്കളുടെ ഭരണ പരിഷ്ക്കരണ പരിപാടികള്‍ നോക്കിയാല്‍ തന്നെ എന്താണ് എന്നുള്ളത് സാധാരണ ഏതൊരു വെക്തിക്കും മനസിലാവും.
താങ്കള്‍ രാഷ്ട്ര സ്നേഹം കൊണ്ടാണ് ലോകം ചുറ്റാന്‍ ഇറങ്ങുന്നത് എന്നുള്ള വിടലോന്നും ഇവിടത്തെ ആളുകളുടെ ഇടയില്‍ വിലപോവില്ല. ലോകാ രാജ്യങ്ങള്‍ കറങ്ങാന്‍ വേണ്ടിയല്ല ഇവിടെ ഭരണം ചക്രം തിരിച്ചുകൊണ്ടു ആളുകള്‍ക്ക് സന്തോഷവും സമാധാനവും നല്‍കി ഭരണ നിര്‍വഹണം നടത്താന്‍ വേണ്ടിയാണ് താങ്കളെ ഭരണം ഏല്‍പ്പിച്ചത്. ഇത് വരെയും താങ്കള്‍ ഈ നാടിന് സമാധാനം എന്നുള്ളത് തന്നിട്ടുണ്ടോ രാജ്യത്ത് അന്യാമായി ആളുകളെ കൊല്ലുകയും, വര്‍ഗീയതയും, വംശീയതയും, വിഭാഗീയതും,അസഹിഷ്ണുതയും വര്‍ദ്ധിക്കുകയല്ലാതെ എന്താണ് രാജ്യത്തിനു വേണ്ടി താങ്കള്‍ തന്നത് ഈ രാജ്യത്തെ ജനം പട്ടിണിയിലായിട്ടും മറ്റും ദിവസങ്ങളായി ഇതൊക്കെ തന്നെയല്ലേ ഇതില്‍ കുടുതല്‍ ഇനിയും പ്രധീക്ഷിക്കണോ ഞങ്ങള്‍ പറയു മോഡി .
ഭരണാധികാരിടെ ഹിതം മാത്രമാണ് ഏകാധിപത്യ ഭരണകൂടത്തിന്‍റെ അധികാരത്തിനുള്ള ന്യായീകരണം. സമൂഹത്തെ അവഗണിച്ചുകൊണ്ടുള്ള ഏകാധിപത്യത്തിന് സ്ഥായിയായ ആദർശതത്വങ്ങളോ മൗലികമായ നിയമങ്ങളോ ഇല്ല. നിയമമോ നടപടിക്രമങ്ങളോ ഏകാധിപതിയുടെ ഇച്ഛയെ തടസ്സപ്പെടുത്തുന്നില്ല. അതിന്‍റെ നിയമം സന്ദർഭാനുസരണം വേണ്ട ആവശ്യത്തെ മുൻനിറുത്തിയുള്ളതു മാത്രമാണ്. ഒരു നിയമത്തിനും ഏകാധിപതിയുടെ കല്പനയിൽകവിഞ്ഞ പദവി ഉണ്ടായിരിക്കുകയില്ല. നീതിയെ സംബന്ധിച്ച തന്‍റെ പ്രഖ്യാപനങ്ങൾക്കൊന്നും സാമൂഹികമായ അടിസ്ഥാനവുമില്ല വര്‍ഗീയതയും,വംശീയതയും,വിഭാഗീയതും,അസഹിഷ്ണുതയും സമുഹത്തില്‍ ഉണ്ടാക്കി ഭരണ നിര്‍വഹണം നടത്തുന്നത് ജനാധിപത്യ വ്യവസ്ഥയില്‍ ഉള്ളതല്ല. അത് കൊണ്ട് തന്നെ താങ്കള്‍ ഇപ്പോള്‍ ഇരിക്കുന്ന കസേര താങ്കള്‍ക്ക് അര്‍ഹതപെട്ട ഒന്നല്ല അത് ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന അവര്‍ നേതൃത്വംനല്‍കുന്ന വെക്തിക്ക് ഇരിക്കാനുള്ള ഇരിപ്പിടമാണ് എകാതിപധികള്‍ക്ക് ഇരിക്കാനുള്ള സ്ഥാനം ചവറ്റു കൊട്ടയാണ് അതുകൊണ്ട് താങ്കളുടെ സ്ഥാനം ചവറ്റു കൊട്ടയിലാണ് താങ്കള്‍ അവിടേക്ക് പോകു അവിടെയാണ് നിങ്ങളെ പോലുള്ള ആളുകള്‍ക്ക് ഇരികാനുള്ള സ്ഥാനം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം