ചരക്ക് സേവന നികുതി നിയമം ഗുണം ചെയ്യുമോ?
ചരക്ക് സേവന നികുതി നിയമം ഗുണം ചെയ്യുമോ?
****************************************************
ചരക്കുസേവന നികുതി നിയമം പ്രതീക്ഷകളും ആശങ്കകളും പങ്കു വെക്കാം
2009ല്‍ കേന്ദ്ര ബജറ്റ് പ്രസംഗത്തില്‍ അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന ശ്രീ ചിദംബരമാണ് 2010 ഏപ്രില്‍ ഒന്നുമുതല്‍ GST നടപ്പക്കാന്‍ പോകുന്നു എന്ന് പ്രഖ്യാപിച്ചത്. ഒരു ഫെഡറൽ രാജ്യമെന്ന നിലയിൽ ഇന്ത്യയിലെ നികുതിവ്യവസ്ഥ കേന്ദ്രത്തിലെയും
സംസ്ഥാനങ്ങളിലെയും പഞ്ചായത്ത്-മുനിസിപ്പാലിറ്റി,കോർപ്പറേഷൻ തുടങ്ങിയ തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെയും നികുതിവ്യവസ്ഥകൾ ഉൾപ്പെടുന്നതാണ്.
ദീർഘനാളത്തെ ചർച്ചകൾക്കും പഠനങ്ങൾക്കും ഒടുവിൽ തയാറാക്കിയ ചരക്കുസേവന
നികുതി ബിൽ (GST) രാജ്യസഭ അംഗീകരിച്ചിരിക്കുന്നു. വിവിധ രാഷ്ട്രീയ
കക്ഷികൾ പ്രകടിപ്പിച്ച വ്യത്യസ്ത നിലപാടുകൾ മൂലം ലോക്സഭ പാസാക്കിയ ഭരണഘടനാ
ഭേദഗതി ബിൽ രാജ്യസഭയിൽ അവതരിപ്പിക്കുവാൻ സാധിച്ചിരുന്നില്ല. നിരവധി
ചർച്ചകൾക്കുശേഷം അഭിപ്രായ സമന്വയത്തിലെത്തിയ ശേഷമാണ് ബിൽ രാജ്യസഭയുടെ
പരിഗണനയ്ക്ക് വന്നത്. നമ്മുടെ സമ്പദ് വ്യവസ്ഥയിൽ വലിയ മാറ്റങ്ങള്‍ക്കു തന്നെ
തുടക്കം കുറിക്കുന്ന ഏകീകൃത നികുതി സമ്പ്രദായം 2016 ഏപ്രിലിൽ
പ്രാബല്യത്തിലാക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ നീക്കങ്ങൾ പറയുന്നത്
1947നു ശേഷമുള്ള ഏറ്റവും സുപ്രധാനമായ പരോക്ഷ നികുതി പരിഷ്‌കരണമാണിത്.
രാജ്യമാകെ ഏകീകൃത വിപണിയെന്നതാണ് നേട്ടമായി പറയുന്നത്. ചരക്ക് ലഭ്യതയും
സേവനങ്ങളുടെ ലഭ്യതയും സുഗമമാവും, നികുതിവെട്ടിപ്പ് കുറയും, വിവിധ
സംസ്ഥാനങ്ങള്‍ക്കിടയിലെ ചരക്കുകളുടെ നീക്കത്തിലുള്ള തടസ്സം ഒഴിവാക്കാന്‍ഇതുമുലംകഴിയും. ഇന്ത്യയില്‍ മൂന്നില്‍ രണ്ടു ശതമാനവും ചരക്കുഗതാഗതം നടക്കുന്നതു റോഡു
വഴിയാണ്. ലോക ബാങ്കിന്റെ വിവരണ പ്രകാരം 40 ശതമാനം സമയം മാത്രമേ ചരക്കു
വണ്ടി ഓട്ടത്തിനു വേണ്ടി എടുക്കുന്നുള്ളൂ. അതിര്‍ത്തിയില്‍ ചുങ്കം
പിരിക്കുന്നതിലും ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കും വേണ്ടിയാണ് ബാക്കി സമയം
മുഴുവന്‍ പോകുന്നത്.
കഴിഞ്ഞ കാലത്ത് യു പി എ സര്‍ക്കാര്‍ മുന്നോട്ട് വെച്ച സംഭവമാണ് ഇവര്‍ ഇനി പൊടി തട്ടി രാജ്യ വികസനം എന്നൊക്കെ പറഞ്ഞു വരും ഇതിന്‍റെ പേരില്‍ ഇവര്‍ എട്ടുകാലി മമ്മുഞ്ഞു പണി എടുക്കുകയും ചെയ്യും
സാമ്പത്തിക രംഗത്ത് വിപ്ലവകരമായ പുരോഗമന ആശയങ്ങൾ വാഗ്ദാനം ചെയ്താണ് പുതിയ
നികുതി പരിഷ്കാരങ്ങൾ നിർദേശിക്കപ്പെട്ടിരിക്കുന്നത്. ചരക്കിന്‍റെയും
സേവനത്തിന്‍റെയും ഉത്പാദനം, വിപണനം, ഉപഭോഗം എന്നീ മേഖലകളിൽ ചുമത്താൻ
നിർദേശിക്കപ്പെട്ട എകീകൃത നികുതിയെപ്പറ്റിയുള്ള കാര്യങ്ങള്‍ 2010 ഏപ്രിൽ ഒന്നിനു ജിഎസ്ടി
പ്രാബല്യത്തിലാകുമെന്ന് 2007-2008 ലെ കേന്ദ്ര ബജറ്റിൽ അന്നത്തെ ധനമന്ത്രി
പി ചിദംബരം പ്രഖ്യാപിക്കുകയും ചെയിതിരുന്നു. എങ്കിലും വിവിധ സംസ്ഥാന സർക്കാരുകളുടെ വിയോജിപ്പുകൾ മൂലം ഭരണഘടനാ ഭേദഗതി നടപ്പിൽ വന്നില്ല.
ഈ നികുതി സമ്പ്രദായം നടപ്പാക്കിയ എല്ലാ രാജ്യങ്ങളിലും സാമ്പത്തികരംഗത്ത്
വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചതായാണു വിലയിരുത്തൽ. ഇന്ത്യയിൽ അഴിമതി
രഹിതവും സുതാര്യവുമായ ഒരു പരോക്ഷ നികുതി സമ്പ്രദായത്തിലേക്ക് സമ്പദ്
വ്യവസ്ഥ നടന്നു കയറാൻ GST വഴിയൊരുക്കുമെന്ന് സാമ്പത്തിക വിദഗ്ധർ
വിലയിരുത്തുന്നു. അത് കൊണ്ട് തന്നെ ഇത് ഒരു നല്ല തുടക്കം തന്നെയാണ്. എന്ന് വെച്ച് തുക്ലക്നീറോ നിയമം കൊണ്ട് വരുന്നത് രാജ്യത്തിനു ദോഷമാണ് ഉണ്ടാവുക
സാമ്പത്തിക മേഖലയുടെ ഗതി നിര്‍ണയിക്കുന്ന പരിഷ്‌കരണമാണ് പുതിയ ഏകീകരിച്ച
ചരക്ക് സേവന നികുതി നിയമം . ഇതു ചരക്കു ഗതാഗത സമയം ഇരുപതു
മുതല്‍ മുപ്പതു വരെ കുറയ്ക്കുമെന്നും അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍
ഇന്ത്യയുടെ ഉത്പാദനം ക്ഷമത കൂടുമെന്നും പറയാം
പുതിയ നികുതി സമ്പ്രദായം ഒരു ദ്വന്ദ്വ നികുതി വ്യവസ്ഥയാണ്. കേന്ദ്രത്തിനും
സംസ്ഥാനത്തിനും തുല്യമായി വീതം ലഭിക്കുന്ന പുതിയ പരോക്ഷ നികുതി നിയമത്തിൽ
ഇരുകുട്ടര്‍ക്കും സംയുക്തമായി അധികാരം പങ്കിടാം. ഫെഡറൽ സംവിധാനത്തിലെ ശക്തമായ കേന്ദ്രവും സമൃദ്ധമായ സംസ്ഥാനങ്ങളും എന്ന
ആശയത്തിൽ അധിഷ്ഠിതമായി സാമ്പത്തിക സ്വാതന്ത്ര്യം സന്തുലിതമായി
കൊണ്ടുപോകാനുതകുന്ന വിധത്തിലുള്ള നിർമാണമാണ് പുതിയ പരിഷ്കാരത്തിൽ
കൊണ്ടുവന്നിട്ടുള്ളത് അതുകൊണ്ട് തന്നെ അങ്ങികരിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ നമ്മള്‍ അങ്ങികരിക്കുക തന്നെ ചെയ്യും
ഒരു വലിയ ഉപഭോക്തൃ സംസ്ഥാനമായ കേരളം സ്വാഭാവികമായും പുതിയ നികുതി
സമ്പ്രദായത്തിൽ നേട്ടം പ്രതീക്ഷിക്കുന്നു. കേരളം ഉപയോഗിക്കുന്നതൊന്നും
ഇവിടെ ഉൽപാദിപ്പിക്കുന്നില്ല. കേരളം ഉൽപാദിപ്പിക്കുന്നതൊന്നും ഇവിടെ
ഉപയോഗിക്കുന്നില്ല എന്ന വസ്തുത ഏറെ ശ്രദ്ധേയമാണ്. നമ്മുടെ സംസ്ഥാനത്തെ
നികുതി പിരിവും കാര്യക്ഷമതയും എല്ലാം മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം
ചെയ്താൽ ഏറ്റവും മികച്ചവയാണ് കാണാന്‍ കഴിയുന്നത്
ചരക്കു സേവന നികുതി മേഖലയിലെ വന്‍ അഴിമതി ഇല്ലാതാക്കുന്നതിനും, ചെക്ക് പോസ്റ്റുകള്‍ മുഖേനയുള്ള യാത്ര ക്ലേശങ്ങള്‍ ഇല്ലാതാവുന്നു, ചെക്ക് പോസ്റ്റുകൾ തന്നെ ക്രമേണ ഇല്ലാതാകുന്നു. നികുതിയുടെ മേൽ നികുതി എന്ന
പ്രതിഭാസം ഇല്ലാതാകുന്നു. നിയമപലകാര്‍ക്ക്കൈകുലിഇല്ലാതെയാവുന്നു വിവിധ സംസ്ഥാന നികുതി വകുപ്പുകളും കേന്ദ്ര നികുതി
വകുപ്പുകളും ഒരു കുടക്കീഴിൽ. നികുതി പരിഷ്കരണവും, പുതിയ നികുതി
നിർദേശങ്ങളും, ബഹുമുഖ നികുതി നിയമങ്ങളുടെ ബുദ്ധിമുട്ടുകളില്‍ നിന്ന് വ്യാപാരികളേയും ഉപഭോക്താക്കകള്‍ക്കും രക്ഷ . ഇനി നിയമനിർമാണവും GST കൗൺസിൽ എന്ന ഭരണഘടനാ സ്ഥാപനത്തിൻ വരുന്നു
പൗരജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയും അവര്‍ക്ക് ദോഷകരമായി വരുന്ന ഭരണമല്ല ഇന്ത്യന്‍ ജനതക്ക് വേണ്ടത് കുട്ടമായ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലും ആസുത്രണത്തിലും വേണം കാര്യങ്ങള്‍ തീരുമാനിക്കാന്‍ അല്ലാതെ ഒറ്റയടിക്ക് അന്നം മുട്ടിക്കുന്ന പരിപാടികള്‍ ഉണ്ടായാല്‍ അതിന്‍റെ പഴി കേള്‍ക്കാനും തയ്യാറാവണം
അഭിപ്രായങ്ങള്‍