വിവാഹം ഊരാ കുടുക്കോ
ആധുനിക സമൂഹങ്ങളിൽ പ്രായപൂർത്തിയായ പുരുഷനും സ്ത്രീയും സമൂഹത്തിന്റേയും സർക്കാരിന്റെയും മിക്കവാറും സന്ദർഭങ്ങളിൽ അവരുടെ ബന്ധു ജനങ്ങളുടേയും അംഗീകാരത്തോടെ കുടുംബമായി ഒന്നിച്ചു ജീവിക്കാൻ ആരംഭിക്കുന്നതിന്‍റെ അങ്ങികാര ചടങ്ങാണ് വിവാഹംഎന്നുള്ളത് .
നമ്മുടെ നാട്ടില്‍ വിവാഹം കഴിഞ്ഞ 50% ആളുകളും ഇപ്പോള്‍ ശരിക്കും ജീവിക്കുന്നത് ജസ്റ്റ് ഒരു ചെറിയ അട്ജസ്റ്റ് മെന്റിലാണ്. അത് ഒന്നിമില്ലങ്കില്‍ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയാവും, അതുമല്ലങ്കില്‍ വലിയ തറവാട്ട് മഹിമയുടെ പേരില്‍, അതുമല്ലങ്കില്‍ നിവൃത്തിയില്ല കയത്തില്‍ അകപ്പെട്ട പോലെ, അതുമല്ലങ്കില്‍ ജീവിക്കാന്‍ ഇനി വേറെ മാര്‍ഗമില്ല, അതുമല്ലങ്കില്‍ ഇത് തന്നെയാണ് ജീവിതം എനിക്ക് ഇങ്ങനെ വിധിചിട്ടേയുള്ളൂ എന്ന് പറഞ്ഞ് കൊണ്ട് വേര്‍ പിരിയാന്‍ കഴിയാതെ മനസ് മടുത്തുകൊണ്ട് ജീവിതം തള്ളി നീക്കുന്നവര്‍ എത്രയാണ് എന്നുള്ള കണക്കുകള്‍ എടുക്കാന്‍ തന്നെ പ്രയാസമാണ് കാരണം ആരും തന്നെ സ്വ ജീവിതം മറ്റുള്ളവരുടെ മുന്നില്‍ പരസ്യപെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ഇനി അങ്ങനെ ചില വെക്തികള്‍ ചെയിതാല്‍ തന്നെ സമുഹം അവരെ വെറുതെ വിടുകയുമില്ല അത് സമുഹത്തില്‍ വലിയ അളവില്‍ തന്നെ വാര്‍ത്തയാക്കി കൊണ്ട് നടക്കുന്ന ഒരു പറ്റം മതത്തിന്‍റെ അന്തതയില്‍ കഴിയുന്ന സമുഹമാണ് ഇപ്പോള്‍ നമ്മുടെ നാട്ടിലുള്ളത് എന്ത് കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു
വിവാഹത്തോടെ മാത്രമേ ഒന്നിച്ചു ജീവിക്കാനും, ശാരീരികബന്ധത്തിൽ ഏർപ്പെടാനും തങ്ങളുടെ അടുത്ത തലമുറയെ സൃഷ്ടിച്ച് വളർത്താനും ദമ്പതികൾക്ക് സാമൂഹികമായും നിയമപരമായും അവകാശമുള്ളൂ മനുഷ്യന്‍ എന്ത് കൊണ്ട് ഇങ്ങനെ ആവുന്നു?. പാശ്ചാത്യരാജ്യങ്ങളില്‍ പതിവുള്ള സംഭവമാണ്, പരസ്പരം ഇഷ്‌ടമുള്ള ഒരു പങ്കാളിയെ തെരഞ്ഞെടുക്കുന്നു, ഇഷ്‌ടമുള്ളിടത്തോളം കാലം ഒരുമിച്ചു ജീവിക്കുന്നു, മതി എന്നു തോന്നുമ്പോള്‍ വേര്‍പിരിയുന്നു. നിയമപരമായി അസാധുവായ ഒരു താല്‍ക്കാലിക ബന്ധം എന്നതിലപ്പുറം ഇതിനെ കാണണമോ?. ഇനി ജീവിതകാലം ഒരാളെ മാത്രമേ പറ്റുകയുള്ളു എന്ന് പറയുന്നവര്‍ അങ്ങനെ ജീവിച്ചുകൊള്ളുക. മറ്റുള്ള ആളുകളെ അവരുടെ ഇഷ്ടാനുസരണങ്ങള്‍ക്ക് അനുസരിച്ച് എന്ത് കൊണ്ട് വിട്ടു കുടാ?
മിക്കരാജ്യങ്ങളിലും സർക്കാർ നിയന്ത്രിതമല്ലാതെ മതപരമായ ഗോത്രപരമായ ആചാരങ്ങളിലൂടെ നടക്കുന്ന ഒരു ചടങ്ങ് മാത്രമാണ് വിവാഹം. വിവാഹം കഴിക്കുന്ന ആളുകള്‍ പരസ്പരം സ്നേഹിച്ചിട്ടു പോലുമല്ല ഇവര്‍ ഇതിനു തുനിയുന്നത് ആദ്യമായി കാണുന്നു സ്വന്തക്കാര്‍ തീരുമാനിക്കുന്ന ഇണയെ സ്വീകരിക്കുക എന്നതാണ് ഇതില്‍ പെണ്‍കുട്ടികളുടെ കാര്യത്തിലാണ് ഈ പ്രവണത കുടുതല്‍ കണ്ടു വരുന്നത് അച്ഛനും അമ്മയും ബന്ധുക്കളും ചുണ്ടി കാണിക്കുന്ന ആളെ ഇഷ്ട്ടപെടാന്‍ അവള്‍ തയ്യാറാവണം ഇല്ലങ്കില്‍ അവള്‍ നിഷേധിയായി സ്വന്തം കുടുംബത്തില്‍ അറിയപ്പെടുന്നു പിന്നീടു സാവധാനം സമുഹത്തില്‍ അവള്‍ അറിയപ്പെടുന്നത് വളരെ മോശമായ ഭാഷയിലായിരിക്കും. അവളെ കാണുന്നതും നോക്കുന്നതും തന്നെ മറ്റൊരു രീതിയിലായി മാറുന്നു എവിടെയാണ് ഈ സമൂഹം ഇപ്പോള്‍ എത്തിയിരിക്കുന്നത്?
വിവാഹംകഴിച്ച ഒരു വ്യക്തിയാണോ നിങ്ങൾ? ആണെങ്കിൽ, നിങ്ങളുടെ ദാമ്പത്യം സന്തോഷകരമാണോ, അതോ പ്രശ്‌നങ്ങളുടെ നീർച്ചുഴിയിലാണോ? നിങ്ങളുടെ ബന്ധത്തിൽ വിള്ളൽ വീണിരിക്കുകയാണോ? ദാമ്പത്യം ആസ്വദിക്കുന്നതിനു പകരം അത് എങ്ങനെയും തള്ളിനീക്കുകയാണോ നിങ്ങൾ? എങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ഒരു പുനര്‍ ചിന്തനത്തിനു തന്നെ തയ്യാറാവണം ഒരു കൂരയ്‌ക്കു കീഴിൽ കേവലം രണ്ടും പേര്‍ പരസ്പരം വര്‍ഷങ്ങളോളം ആര്‍ക്കോ വേണ്ടി അപരിചിതരെപ്പോലെ കഴിയുന്ന അനേകം ദമ്പതികൾ ഇന്ന് നമ്മുടെ സമുഹത്തിലുണ്ട് നിങ്ങള്‍ ആര്‍ക്കു വേണ്ടിയാണു ഇങ്ങനെ ജീവിക്കുന്നത്? ഇങ്ങനെ ജീവിച്ചു തീരാന്‍ വേണ്ടിയാണോ വിവാഹ ഉടമ്പടിയില്‍ ഒപ്പ് വെച്ചത്? ഇസ്ലാമിക നിയമ പ്രകാരം പെണ്ണിന് ഒരു വില നിക്ഷയിച്ചു കൊണ്ട് വാപ്പയാണ് കരാറില്‍ ഒപ്പ് വെക്കുന്നത് പെണ്ണിന് അവിടെ ഒരു വിലയിട്ടുകൊണ്ട് കച്ചവടം നടത്തുന്നു
സ്വന്തം ഇഷ്ട പ്രകാരം ഇഷ്ടമുള്ള കാലത്തോളം രണ്ട് വ്യക്തികൾക്ക് ഒന്നിച്ച് ജീവിക്കാനും ഉള്ള വ്യവസ്ഥയെയാണ് വിവാഹ ജീവിതം കൊണ്ട് ഉദ്ദേശിക്കുന്നത് എങ്കില്‍ അവര്‍ക്ക് എപ്പോഴാണ് പിരിയാന്‍ തോനുന്നത് ആ സമയത്ത് പിരിയാനുള്ള അവകാശം കുടി ഉണ്ടാവുന്ന ഒരു നിയമ വ്യവസ്ഥ വരുന്നത് നന്നായിരിക്കും പലര്‍ക്കും വിവാഹമെന്ന പ്രസ്ഥാനത്തില്‍ വിശ്വാസമോ താല്‍പര്യമോ ഇല്ല. ഇത് പാശ്ചാത്യരാജ്യങ്ങളില്‍ വളരെ പ്രചാരമുള്ള ഒരു സമ്പ്രദായമായിരിക്കുന്നു, അവര്‍ ഇഷ്‌ടമുള്ള ഒരുപങ്കാളിയെ തെരഞ്ഞെടുക്കുന്നു, ഇഷ്‌ടമുള്ളിടത്തോളം കാലം ഒരുമിച്ചു ജീവിക്കുന്നു, മതി എന്നു തോന്നുമ്പോള്‍ വേര്‍പിരിയുന്നു. ആ ജീവിത്തില്‍ നിയമത്തിന് പങ്കില്ല. അതുപോലെയുള്ള ഒരു സമ്പ്രദായം നമ്മളും ഉള്‍കൊള്ളാന്‍ നാ തയ്യാറാവണം
പുരുഷനും സ്‌ത്രീയും തമ്മിലുള്ള വൈരുദ്ധ്യം കേവലം ശാരീരികം മാത്രമാണ്. മറ്റൊരു കാര്യത്തിലും അവര്‍ ഭിന്നരല്ല. എന്നാല്‍ നമ്മളൊ, ഈ വൈരുദ്ധ്യത്തെ വലിയൊരു സംഭവമായി കാണുന്നു. വംശം നിലനിര്‍ത്താനായി പ്രകൃതി ബോധപൂര്‍വ്വം ഉണ്ടാക്കിത്തീര്‍ത്ത ഒരേര്‍പ്പാടാണിത് അല്ലാതെ വ്യക്തികളുടെ സ്വകാര്യസ്വത്തിന്‍റെ അവകാശക്രമങ്ങളേയും ദായക്രമങ്ങളേയുടെ അടിസ്ഥാനത്തിലല്ല ഈ വിവാഹം ഉള്ളത്
വിശേഷബുദ്ധിയുള്ള മനുഷ്യന്‍ തങ്ങളുടെ ലൈംഗികതക്ക് വ്യവസ്ഥാപിതമായ രൂപഭാവങ്ങള്‍ നല്‍കി എന്നതിലപ്പുറം എന്താണ് ഇതിനുള്ളത്. ലൈംഗീകതയുടെ ആവശ്യവും ലക്ഷ്യവും സന്താനോല്‍പത്തി മാത്രമാണോ? ഇതൊന്നും വേണ്ടാ എങ്കില്‍ ലൈംഗീകത തന്നെ വേണ്ടാ എന്നാണോ ഇവിടെയുള്ള സദാചാര വാദക്കാര്‍ പറയുന്നത്. കുഞ്ഞുങ്ങളെ പ്രസവിച്ചു വേണ്ടതുപോലെ വളര്‍ത്തി വലുതാക്കണമെങ്കില്‍ അതിനു തക്കതായ അന്തരീക്ഷം വേണം എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ് എന്ന് വെച്ച് സ്വ ജീവിതം അതിനുമാത്രമായി കാണേണ്ട ആവുശ്യമുണ്ടോ
യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരു തോന്നലിന്‍റെ ആവശ്യമില്ല. അത് സമൂഹം നിങ്ങളുടെ മനസ്സില്‍ പതിച്ചുചേര്‍ത്ത ഒരു ധാരണയാണ്. സമൂഹം അടിച്ചേല്‍പിച്ചിട്ടുള്ള ഈ വക ധാരണകള്‍ക്കപ്പുറത്തേക്കു കടന്നുചിന്തിക്കാന്‍ നമ്മളോരോരുത്തരും തയ്യാറാവണം ഇല്ലങ്കില്‍ സങ്കുചിത ചിന്തയും മറ്റും നമ്മളില്‍ വളരും ഇഷ്ട്ടം കുടുമ്പോള്‍ ഒന്നിക്കാനും അല്ലാത്തപ്പോള്‍ പിരിയാനും മനുഷ്യനെ സമൂഹം അനുവദിക്കുന്ന ഒരു നല്ല കാലം വരണം
വിവാഹമോചനം വ്യാപകമാവുന്നത് എന്തോ വലിയ പാതകമാണെന്ന തരത്തിലാണ് ഇവിടയുള്ള പൊതുവേ വനിതാ കമ്മിഷനുകളും സാമ്പ്രദായിക മതമൗലിക വാദികളും, അവരുടെയൊക്കെ സ്ഥാപനാധികാരികളും കരുതുന്നത് ഏറ്റവും കൂടുതൽ വിവാഹമോചനം നടക്കുന്ന സമൂഹമാണ് കൂടുതൽ സാമൂഹ്യ പുരോഗതിയുള്ളത് എന്നതാണ് ഏറ്റവും വലിയ യാഥാർത്ഥ്യം പടിഞ്ഞാറൻ രാജ്യങ്ങളിൽ, ദമ്പതികൾ തമ്മിൽ ഒരുമിച്ച് താമസിക്കാൻ തീരുമാനമെടുക്കുകയും അതേ സമയം വിവാഹം എന്ന ഉടമ്പടിയിൽ നിന്നകന്നു നിൽക്കുകയും ചെയ്യുന്നു. ഇതില്‍ എന്താണ് തെറ്റ്? ഒരു പുരുഷനും സ്ത്രീക്കും ലൈംഗികമായി ബന്ധപ്പെടാനുള്ള അവകാശം വിവാഹബന്ധത്തിന് പുറമെ പറ്റില്ല എന്ന് പറയുന്നത് എത്ര കണ്ട് ശരിയാണ് എന്നുള്ളത് ആലോചിക്കുക കാരണം ലൈംഗികത മനുഷ്യന്‍റെ ആവുശ്യമാണ് അതിനു വിവാഹംചെയ്തു തന്നെ വേണമെന്ന ശാട്ട്യം നല്ലതല്ല
അഭിപ്രായങ്ങള്‍