പറയാതെ വയ്യ



പറയാതെ വയ്യ
*********************
ഇവിടെ രണ്ടു മുന്ന് ദിവസമായി ഓരോരുത്തര്‍ വന്ന് ചോദിക്കുന്നു എന്തുകൊണ്ട് സ്വതന്ത്രചിന്തകര്‍ ഫൈസലിനെ കുറിച്ച് ഒന്നും പറയുന്നില്ല. അതിന് കാരണം ബുദ്ധി മാന്ദ്യം സംഭവിച്ച മതത്തില്‍ അള്ളിപ്പിടിച്ച ആളുകള്‍ സ്വതന്ത്രചിന്തകരുടെ വാക്കുകളും എഴുത്തുകളും മറ്റും എടുക്കാന്‍ പറ്റുമോഇവര്‍ക്ക് അതോ പറയുന്നത്
മനസിലാക്കാനുള്ള കഴിവ് ഉണ്ടാവുമോ? അങ്ങനെയെങ്കില്‍ പറയാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്.
ഇനി അതെ കുറിച്ച് ഞങ്ങള്‍ ഒന്നും പറഞ്ഞില്ല എന്നുള്ള വേവലാതികള്‍ ആരും പറയരുതേ ഒരു സ്വതന്ത്ര ചിന്തകന്‍ എന്നുള്ള നിലയില്‍ ഞാന്‍ പറയുന്നത് എന്‍റെ അഭിപ്രായം മാത്രാമാണ് എന്നുള്ളതും മുഖവിലക്ക് എടുക്കുക 
ആദ്യമേ പറയട്ടെ കൊലപാതകവും,അക്രമവും ഒന്നിനും ഒരു പരിഹാരവും പലഹാരവുമല്ല അത് ശാശ്വതവുമല്ല .ഞങ്ങളെ സംബന്ധിച്ച് പറയുകയാണ് എങ്കില്‍ ഒരു മതം മാറ്റം എന്നുള്ളത് വലതു കാലിലെ മന്ത് ഇടതു കാലിലേക്ക് മാറി എന്നുള്ളത് മാത്രമാണ്. പിന്നെയുള്ളത് അവര്‍ക്ക് ഈ മന്ത് മാറ്റം നടത്താനുള്ള അവകാശം ഉണ്ട് എന്നുള്ളത് വാസ്തവവുമാണ് അത് കൊണ്ട് തന്നെ ഏതൊരു മതംമാറ്റവും അവരുടെ വെക്തി സ്വാതന്ത്ര്യത്തിലുള്ള അവകാശമാണ് ആ സ്വാതെന്ത്ര്യത്തിനെ ഹനിക്കാന്‍ ആര്‍ക്കും അവകാശമില്ല പ്രത്യേകിച്ച് ഇന്ത്യയില്‍ അതിനുള്ള അവകാശം നിലനില്‍ക്കുന്നു.
ഒരു കൊലപാതകം കൊണ്ടോ ഒരു അക്രമം കൊണ്ടോ ഒരാള്‍ക്ക്‌ വന്ന നഷ്ട്ടം ഒരിക്കലും മറ്റൊരാളുകള്‍ക്ക് നികത്താന്‍ പറ്റാത്ത അത്രയാണ് ഇവിടെ ഏറ്റവും വലിയ നഷ്ട്ടം സംഭവിക്കുന്നത്‌ ഇപ്പോള്‍ ജീവിക്കുന്ന ഇവരുടെ കുടുംബ ബന്ധു മിത്രങ്ങള്‍ക്കാണ് മരിച്ച ആളുടെ കുട്ടികള്‍,ഭാര്യ, മാതാവ്,പിതാവ്, എന്നിങ്ങനെ പോകുന്നു അവരുടെ നഷ്ട്ടം ഇതില്‍നിന്നുമൊക്കെ ഈ സമുഹങ്ങള്‍ എന്താണ് നേടുന്നത്?
ചിലര്‍ക്ക് മരിച്ച ആള്‍ ഒരു വലിയ രക്ത സാക്ഷിയാണ്, ശഹീധുമാണ് സ്വര്‍ഗ്ഗം കരസ്ഥമാക്കിയ ആളുമാണ് എനിക്കും ഇതുപോലെയുള്ള സൌഭാഗ്യം ഉണ്ടാവട്ടെ എന്നുള്ള രീതിയില്‍ പോസ്റ്റുകളും കമന്‍റുകളുമൊക്കെ ഫേസ്ബുക്കില്‍ നിറഞ്ഞു ഒഴുകുന്നു. ഈ മരിച്ച വെക്തിക്ക് ലോട്ടറി അടിച്ചപോലെയുള്ള വാക്കുകള്‍ പോലെയാണു എനിക്ക് ഇത് മനസിലാവുന്നത്. ഇങ്ങനെയുള്ള ആശ്വാസമാണ് ഒരു മരണപെട്ട ആളുടെ ബന്ധുക്കള്‍ക്ക് നിങ്ങള്‍ക്ക്‌ നല്‍ക്കാന്‍ കഴിയുക കാരണം നിങ്ങള്‍ വിശ്വസിക്കുന്ന തത്ത്വങ്ങള്‍ അതുപോലെയാണ് ഇവര്‍ക്ക് വന്നിട്ടുള്ള നഷ്ട്ടം ആര്‍ക്കാണ് നികത്താന്‍ കഴിയുക? ഇവിടെ ഈ വെക്തി മരിച്ചത് കൊണ്ട് നിങ്ങളുടെ മതത്തിനു കിട്ടിയ ഒരു വലിയ ലോട്ടറിയാണ് ഈകൊലപാതകം കുറച്ചു കാലം നിങ്ങള്‍ക്ക്‌ ഇത് പാടി നടക്കാം എന്നല്ലാതെ ഇയാളുടെ സമുഹത്തിലുള്ള അഭാവം നിങ്ങള്‍ക്ക് തീര്‍ക്കാന്‍ കഴിയുമോ? ഒരിക്കലും കഴിയില്ല അവിടെയാണ് സമുഹം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത് എന്തുകൊണ്ട് ഇത് പോലെ വെക്തികള്‍ കൊല്ലപ്പെടുന്ന, എന്താണ് അതിനുള്ള പ്രേരകം ആ പ്രേരകം മതമെന്ന വിഷമാണ് എന്നുള്ളത് എന്നാണ് നിങ്ങള്‍ മനസിലാക്കുക അന്നേ ഇതുപോലുള്ള അക്രമങ്ങള്‍ നിറുത്താന്‍ കഴിയുകയുള്ളൂ
ഇനി മറ്റു ചില ആളുകള്‍ക്ക് മരിച്ചവന്‍ അതിനു അര്‍ഹപ്പെട്ടവനാണ്‌ അതുകൊണ്ട് തന്നെ അവന്‍റെ മരണം ഞങ്ങള്‍ക്ക് അനിവാര്യമായിരുന്നു അതുകൊണ്ട് തന്നെ വലിയ രീതിയില്‍ സന്തോഷവും,സമാധാനവും തരുന്നു. ഇനി ഇതുപോലെയുള്ള സംഭവങ്ങള്‍ ഉണ്ടാവില്ല എന്നുള്ള രീതിയില്‍ അവര്‍ എരി തീയില്‍ പെട്രോള്‍ ഒഴിക്കുന്ന ചില മതത്തിന്‍റെ വാലാട്ടി പട്ടികള്‍ കുരച്ചുകൊണ്ട് നടക്കുന്നു. എന്താണ് ഇവര്‍ ഉദേഷിക്കുന്നത് സമുഹത്തില്‍ ഇതുപോലെ ആക്രമണവും കൊലപാതവും സൃഷ്ട്ടിച്ചുകൊണ്ട് സമുഹത്തെ ഭീതിയിലാകി മതം വളര്‍ത്താന്‍ കഴിയും എന്നാണോ ഇവര്‍ മനസിലാക്കുന്നത്‌ മരിച്ച വെക്തിക്ക് അയാള്‍ ഇവിടം വിട്ടു അയാളുടെ അപ്രമാഭിത്യംകൊണ്ട് നിങ്ങളുടെ മതം രക്ഷപ്പെടുമോ? അതോ ആ മരിച്ച ആളുടെ പിഞ്ചു മക്കള്‍ എന്ത് പിഴച്ചു അവര്‍ക്ക് അവരുടെ അച്ഛനെ തിരച്ചു കൊടുക്കാന്‍ ഇനി നിങ്ങള്‍ക്ക് കഴിയുമോ? ആരാണ് അവരുടെ ഏറ്റവും വലിയ ഈ നഷ്ട്ടം നികത്തുക ഒന്ന് ആലോചിച്ചുനോക്കുക നിങ്ങളുടെ വീട്ടിലാണ് ഇതുപോലെയുള്ള ഒന്ന് അരങ്ങേറിയത് എങ്കില്‍ എന്തായിരിക്കും അവസ്ഥ ഒരാളുടെയും മരണം മറ്റൊന്നിനു പകരമാവില്ല അത് നിങ്ങളുടെ മതം വളര്‍ത്താന്‍ വേണ്ടിയാണെങ്കില്‍ പോലും. ഒരു സമുഹം നല്ല രീതിയില്‍ വളരണമെങ്കില്‍ അത് നാടിനു നല്ലത് നല്‍കണമെങ്കില്‍ മതമെന്ന വിഷത്തിനെ നിങ്ങളുടെ മനസ്സില്‍ നിന്നും ഒഴിവാക്കുക അതുമുലം നിങ്ങള്‍ക്ക് നാട്ടില്‍ സമാധാനം ഉണ്ടാക്കാന്‍ കഴിയും ഇല്ലങ്കില്‍ അങ്ങോട്ടും ഇങ്ങോട്ടും വെട്ടിയും കുത്തിയും നിങ്ങളും മതത്തിന്‍റെ ഒരു ഇര മാത്രമായി തീരും
ഇനി മറ്റുചില കാര്യങ്ങള്‍ പറയാം പണ്ട് നമുക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്‍പ് മലപ്പുറം മണ്ണില്‍ ഒരു മുസ്ലിം വെക്തി ഹിന്ദു ബ്രാഹ്മിന്‍ സ്ത്രീയെ വിവാഹം കഴിച്ചുകൊണ്ട് ഹിന്ദു മതം സ്വീകരിച്ചു കിളിയമണ്ണില്‍ എന്നായിരുന്നു അയാളുടെ തറവാട്ടുപേര് വലിയ തറവാട്ടു മഹിമയുള്ള വെക്തിയായിരുന്നു അന്ന് ഒരുപറ്റം ആളുകള്‍ അയാളുടെ വീട് കയ്യേറി അയാളെ വധിക്കുകയും ചെയിതു. അതുപോലെ ഇന്ന് ചേകനൂര്‍ മൌലവിയുടെ തിരോധാനം കൊണ്ട് ആര്‍ക്കാണ് ഗുണം ഉണ്ടായത്? ഇന്ന് ഇസ്ലാം മതത്തില്‍ നിന്നും ആളുകള്‍ അതിന്‍റെ വേലി പൊട്ടിച്ചു മതത്തില്‍ നിന്നുമുള്ള സ്വാതന്ത്ര്യം നേടുന്ന കാഴ്ച ദിവസവും ഉണ്ടാവുന്നത് വെറുമൊരു എഴുത്തിന്‍റെ പേരില്‍ കൈകാലുകള്‍ എതിര്‍ ദിശയില്‍ വെട്ടിയത് എന്തിനു വേണ്ടിയായിരുന്നു മുസ്ലിം സമുഹം അതൊക്കെ ഒന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും കാരണം ഇന്ന് ലോകത്തിനു ആവുശ്യം കാലാഹരണപെട്ട മതങ്ങളെയല്ല നന്മയുള്ള മനുഷ്യ സമുഹത്തിനെയാണ് ലോകത്തിനു ആവുശ്യമുള്ളത്
ഇനി മതങ്ങള്‍ വിശ്വസിക്കുന്ന ആളുകള്‍ക്ക് ഇങ്ങനെ പരസ്പരം കൊന്നും കൊലവിളിച്ചുമാണ് നിങ്ങളുടെ മതം വളര്‍ത്താനുള്ള ഏകാ മാര്‍ഗമെങ്കില്‍ നിങ്ങള്‍ അത് ചെയിതു കൊണ്ട് തന്നെ മുന്നോട്ട് പോകുക. ഞങ്ങള്‍ സ്വതന്ത്ര ചിന്തകരെ ഞങ്ങളുടെ പാട്ടില്‍ വിട്ടേക്ക് കാരണം ഞങ്ങള്‍ക്ക് ഓരോ മരണവും അതിന്‍റെ പേരില്‍ നടക്കുന്ന ആക്രമണവും ഒരിക്കലും അങ്ങികരിക്കാന്‍ കഴിയാത്ത തത്ത്വസംഹിതയാണ് അതുകൊണ്ട് ആരെങ്കിലും മതം വിട്ടുകൊണ്ട് സ്വതന്ത്രചിന്തയില്‍ വരുന്നവരെ ഒഴിവാക്കി കൊണ്ട് അവരെ അവരുടെ പാട്ടില്‍ വിടുക എന്നൊരു അപേക്ഷമാത്രമേയുള്ളൂ
നിങ്ങള്‍ പരസ്പരം ആക്രമിച്ചും കൊന്നും കൊലവിളി നടത്തി തീരുക. എന്നിട്ട് ജീവിക്കുന്ന ആളുകള്‍ക്ക് വലിയ നഷ്ട്ടം ഉണ്ടാക്കി തന്നെ സമുഹത്തില്‍ മുന്നേറി മുന്‍പോട്ടു പോകുക. കാരണം നിങ്ങളുടെ മതത്തിനു മുന്നില്‍ എന്ത് പിഞ്ചു മക്കള്‍ എന്ത് മാതാപിതാക്കള്‍ എന്ത് സഹോദരി സഹോദരന്മാര്‍ എന്ത് ബന്ധുമിത്രാതികള്‍ എന്ത് അയല്‍വാസികള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതമാണല്ലോ ഏറ്റവും വലുത് അതില്‍ കവിഞ്ഞ് വേറെ ഒന്നുമില്ലല്ലോ അല്ലെ അപ്പോള്‍ നടക്കട്ടെ കാര്യങ്ങള്‍

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം