മലബാർ കലാപം അല്ലങ്കില്‍ മാപ്പിള ലഹള എന്തുകൊണ്ട്



ഇതൊരു ചരിത്ര വിശകലനം മാത്രമാണ് ഇവിടെ പറയുന്നത് എന്‍റെ അഭിപ്രായം മാത്രമാണ് അതുകൊണ്ട് തന്നെ ചരിത്ര സംഭവങ്ങളെ ഞാന്‍ എങ്ങനെ കാണണം എന്നുള്ളത് എനിക്ക് വിടുക
മലബാർ കലാപം അല്ലങ്കില്‍ മാപ്പിള ലഹള എന്തുകൊണ്ട്
*****************************************************************************
മലബാറിലെ മാപ്പിള പ്രക്ഷോഭങ്ങളെ സംബന്ധിച്ച് ധാരാളം പഠനങ്ങൾ നിലവിലുണ്ട്.
#1)ഒരു വൈകാരിക സമൂഹത്തിന്‍റെ വിവേകശൂന്യമായ പ്രതികരണം
#2) മതഭ്രാന്തെടുത്തവരുടെ വർഗീയമാനങ്ങളുള്ള കലാപം
#3) ഫ്യൂഡലിസത്തിന്‍റെ (ജന്മിത്വം,നാടിവാഴി) വിധ്വംസകമായ അധികാരപ്രയോഗങ്ങൾക്ക് ഇരകളായ കർഷക ജനതയുടെ കാർഷിക കലാപം
#4)സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം
ഇങ്ങനെ പല തട്ടുകളായി ഈ മാപ്പിള ലഹളയെ വിലയിരുത്തുന്നു ഈ എഴുത്തില്‍ ഞാന്‍ ഏതൊക്കെ രീതിയാണ്‌ ഇതില്‍ എടുക്കുക എന്നത് പോസ്റ്റ്‌ വായിക്കുന്ന ആളുകള്‍ക്ക് ചിലപ്പോള്‍ മനസിലാവം ഇല്ലങ്കില്‍ മനസിലയില്ലെന്നും വരാം.
നാട്ടുരാജ്യങ്ങളായ കേരള സമുഹത്തില്‍ അന്ന് സാമൂഹികമായ അയിത്തവും, ഉച്ചനീചത്വങ്ങളും, തൊട്ടു കുടായിമയും തീണ്ടികുടായിമയും കാണാകുടായിമയും കൊടി കുത്തി വാഴിന്നിരുന്ന കാലകെട്ടം ഇന്നും അയിത്തവും മറ്റു ചിലതും ഇപ്പോഴും നിലനില്‍ക്കുന്നു എന്നുള്ള വസ്തുതകള്‍ വേറെ കിടക്കുന്നു
ഉയര്‍ന്ന ജാതിയില്‍ പെട്ട ആള്‍ കിഴ് ജാതിയില്‍ പെട്ടവനെ അടിമക്ക് തുല്യം കണ്ടിരുന്ന കാലകെട്ടമായിരുന്നു ഉണ്ടായിരുന്നത് കോരന് കഞ്ഞി കുംബിളിലും മണ്ണില്‍ കുഴികുത്തിയുമാണ് നല്‍കിയിരുന്നത്. ഹിന്ദുമതമനുസരിച്ച് ജാതിയെയും തൊഴിലിനെയും അടിസ്ഥാനമാക്കി ആളുകളെ പല തട്ടുകളിലായി തരംത്തിരിച്ചിരുന്നു എന്നുള്ളതും വേറെ കിടക്കുന്നു.
പഴയകാല കേരളനാട്ടു രാജ്യങ്ങളില്‍ നിലവിലിരുന്ന ഒരു സമ്പ്രദായമാണ് കാണപ്പാട്ട സമ്പ്രദായം. അതുകൊണ്ട് തന്നെ
ഭൂമിയിൽ സർവ്വ അവകാശങ്ങള്‍ ഉള്ളവന് ഉത്പാദനത്തിന്‍റെ മുക്കാല്‍ഭാഗം കൃഷിയെടുത്തിരുന്ന പാട്ടക്കാരിൽ നിന്നും അനുഭവിക്കാൻ സ്വാതന്ത്ര്യം ഉള്ളവരുമായിരുന്ന ജന്മിമാർ തങ്ങളുടെ ഭൂമി അന്യാധീനപ്പെട്ടു പോകാതിരിക്കാൻ ഏർപ്പെടുത്തിയ പാട്ട സമ്പ്രദായമാണ് കാണപ്പാട്ട സമ്പ്രദായം. ഇതില്‍ വ്യത്യസ്ഥമായി പാട്ടത്തിനു വാങ്ങുമ്പോൾ കുടിയാൻ ജന്മിക്കു കൊടുക്കുന്ന തുകയാണ്‌ കാണം എന്ന് പറയുന്നത്
കുഴിക്കാണം, കുറ്റിക്കാണം, വെട്ടുകാണം, തേട്ടക്കാണം, നീർക്കാണം, കൈക്കാണം, നടുക്കാണം എന്നിങ്ങനെ കാണം പലവിധമുണ്ട്. കാണക്കാരൻ മിക്കവാറും ഒരു ഇടനിലക്കാരൻ മാത്രമായിരുന്നു. കാണക്കാരനും ജന്മിക്കും ഉള്ള പങ്കിന്‍റെ ബാക്കി മാത്രമായിരുന്നു യഥാർത്ഥ കർഷകന് ലഭിച്ചിരുന്നത്.
അതുപോലെ മുലയുടെ വലിപ്പം അനുസരിച്ചുള്ള കരവും പിന്നെ നീർകാണം, ഒപ്പുകാണം, കുഴിക്കാണം, നടുക്കാണം, ഒറ്റിക്കാണം, കുറ്റിക്കാണം. മലബാറിലെ രാജാക്കന്മാരുടെ പ്രധാന കാണവരുമാന ഇനങ്ങൾ അങ്കം, ചുങ്കം, പിഴ, കോഴ, തപ്പ്‌, പുരുഷാന്തരം, പുലയാട്ടു പെണ്ണുകാഴ്‌ച, ദത്തുകാഴ്‌ച, പൊന്നരിപ്പ്‌, അറ്റാലടക്കം, അടിമപ്പണം, തലപ്പണം, വലപ്പണം, ചങ്ങാത്തം, രക്ഷാഭോഗം എന്നിവയായിരുന്നു. ‌കണ്ണൂരിലെ അറക്കൽ ബീബി തന്‍റെ ഗുദാമുകളിൽ വളർത്തിയിരുന്ന പൂച്ചകൾക്ക്‌ തീറ്റി കൊടുക്കാനായി പൂച്ചക്കാണം എന്ന പ്രത്യേക നികുതി ഏർപ്പെടുത്തിയിരുന്നുവത്രേ. ഇന്ന്‌ സേവന നികുതി ഈടാക്കുന്നതുപോലെ അക്കാലത്ത്‌ വേശ്യാവൃത്തിക്കും നികുതി ഏർപ്പെടുത്തിയിരുന്നു
ഈ വ്യവസ്ഥകള്‍ കൊണ്ട് തന്നെ യഥാര്‍ത്ഥ കര്‍ഷകന് എന്ത് കിട്ടുമായിരുന്നു എന്നുള്ളത് നമ്മുക്ക് മനസിലാക്കാം ഇതിനൊക്കെ പുറമേ അയിത്തവും മറ്റും കുടിയുള്ള വിലക്കും
ജന്മിത്വ നാടുവാഴിത്ത ശക്തികളുടെ അന്യായമായ അധികാര പ്രയോഗങ്ങൾക്കിരയായ മാപ്പിള മുസ്ലിംകര്‍ഷകര്‍ക്കിടയിൽ സാമൂഹികമായ അസംത്രപ്തി ഒരു വലിയ അളവില്‍ തന്നെ ഉണ്ടായി. ഈ വക പ്രശ്നങ്ങള്‍ കൊണ്ട് പല കാലങ്ങളില്‍ കുടിയാന്‍മാരും ജന്മികളും ചെറുതും വലുതുമായ ലഹളകൾ മലബാറിൽ ഉണ്ടാവുകയും ചെയിതിരുന്നു.
ആയിടക്കാണ്‌ 1746-ൽ കോഴിക്കോട് രാജാവ് സാമൂതിരി പാലക്കാട് നാട്ടുരാജ്യത്തെ ആക്രമിച്ചപ്പോൾ പാലക്കാട് മൈസൂർ രാജാവിനോട് സഹായം തേടിയതും ഇത് മൈസൂര്‍ രാജാവിനു ഇങ്ങോട്ടുള്ള ഒരു എളുപ്പ വഴി തെളിയിക്കുകയും ചെയിതു.
കേരളത്തിലെ നാട്ടുരാജാക്കന്മാരും നാടുവാഴികളും തമ്മിലുണ്ടായിരുന്ന അഭ്യന്തര കലഹങ്ങൾ ഹൈദരലിയേയും തുടർന്ന് വന്ന ടിപ്പു സുൽത്താനെയും ഇങ്ങോട്ട് ആകർഷിക്കുക വഴി അവര്‍ക്ക് മലബാറില്‍ മൈസൂർ ഭരണത്തിന് അടിത്തറ കിട്ടുകയും ചെയിതു. അങ്ങനെ ഇവരുടെ വരവ് ഇവിടെ ജന്മിത്വ കുട്ടുകെട്ടു തകര്‍ക്കുകയും ചെയിതു കര്‍ഷകര്‍ക്ക് നേരിട്ട് ഭുമിയില്‍ കൃഷി ചെയിതുകൊണ്ട് എല്ലാവര്‍ക്കും ഭൂനികുതി ഏർപ്പെടുത്തി . ഈ നിയമം വന്നത് മലബാറിലുള്ള ജന്മി വ്യവസ്ഥക്ക് വലിയ അളവില്‍ തിരിച്ചടിയായിരുന്നു.ടിപ്പുവിന്‍റെ മരണ ശേഷം ഈ ജന്മി വ്യവസ്ഥ തിരിച്ചു വരികയും ചെയിതു.
1792ല്‍ മലബാർ ബ്രിട്ടീഷുകാരുടെ അധീനതയിലായത്. അപ്പോഴേക്കും മിക്ക രാജാക്കന്മാരും അവരുടെ ആധിപത്യം അംഗീകരിച്ചു കഴിഞ്ഞിരുന്നു.
പിന്നീടു വന്ന ബ്രിട്ടീഷുകാര്‍ ജന്മികള്‍ക്കു അവരുടെ അവകാശം തിരിച്ചു നല്‍ക്കുകയും ചെയിതു ഈ കാരണത്താല്‍ തന്നെ വര്‍ദ്ധിച്ച ലഹളകള്‍ തന്നെ നടന്നിരുന്നു. അങ്ങനെയിരിക്കെ 1832നുശേഷം കാർഷിക വിളവുകളൂടെ വില വർധിച്ചതിനുശേഷം കൃഷിക്കാരിൽ നിന്ന് ഭൂമി ഒഴിപ്പിക്കാനുള്ള ജന്മികളുടെ ശ്രമം പതിന്മടങ്ങ് വർദ്ധിച്ചു. അതോടേ കലാപങ്ങൾ കൂടുതലായിട്ടുണ്ടായി. ഇങ്ങനെ ലഹളകളോ കലാപങ്ങളോ ഉണ്ടാകുമ്പോൾ ജന്മിമാരുടെ സഹായത്തിന്‌ ബ്രിട്ടിഷ് പട്ടാളം രംഗത്തിറങ്ങിവരികയും ചെയ്തു . ആയിടക്കാണ്‌ വേങ്ങരക്കടുത്ത ചേറൂരിൽ ഒരു സംഭവം ഉണ്ടായതു
തിരൂരങ്ങാടിക്കടുത്ത് വെന്നിയൂരിലെ പുരാതന ജന്മികുടുംബമായിരുന്നു കപ്രാട്ട് പണിക്കരുടേത് കൃഷ്ണപ്പണിക്കരായിരുന്നു കാരണവര്‍ മുപ്പര്‍ ആണെങ്കില്‍ മുസ്‌ലിം പണ്ഡിതനായ മമ്പുറം സയ്യിദ്ല അലവി തങ്ങളുമായി വളരെ നല്ല സൌഹൃദം കാത്തുകൊണ്ട് നടന്നിരുന്നും എന്നാലും ഉച്ചനീചത്വവും പരമ്പരാഗത മാമൂലുകളും കണിശതയോടെ പാലിച്ചുവന്നിരുന്ന ആളും മുപ്പര്‍ക്ക് വളരേയേറേ അടിയാളരും ചെറമക്കളുമുണ്ടായിരുന്നു. ആകുട്ടത്തില്‍ പെട്ട അടിച്ചുതളിക്കാരിയായി ജോലിചെയ്തിരുന്ന ഒരാളായിരുന്നു ചക്കി ഈ ചക്കിക്ക് എന്തോ അസുഖമായ ഒരു തരം ചൊറി പിടിപെട്ടു.പല നാട്ടു ചികിത്സകളും ചെയ്തിട്ടും രോഗശമനം വരാതായപ്പോൾ അക്കാലത്ത് ദിവ്യപരിവേശത്തോടെ ജനങ്ങൾ ആദരിച്ചിരുന്ന മമ്പുറം തങ്ങളെ ചികിത്സാർത്ഥം സമീപിക്കാൻ അവർ തീരുമാനിച്ചു. അയിത്തവും തീണ്ടലുമായി ഉച്ചനീചത്വങ്ങൾ അനുഭവിച്ചിരുന്ന ചക്കിക്ക് അത്തരം യാതൊരു വിവേചനവും അനുഭവിക്കാതെ തന്നെ സർവാദരണീയനായ മമ്പുറം തങ്ങളെ സമീപിച്ചു തന്‍റെ പ്രശ്നം അവതരിപ്പിക്കാൻ അവസരം ലഭിച്ചത് വലിയകാര്യമായിരുന്നു. മമ്പുറം തങ്ങളാകട്ടെ ചക്കിക്ക് വേണ്ടി പ്രാർത്ഥിക്കുകയും പൊന്നാൻ എന്ന പേരിലറിയപ്പെടുന്ന ഒരു തരം തകരയുടെ കുരു ചേർത്ത് വെളിച്ചെണ്ണ കാച്ചിയെടുത്ത് തേക്കുന്നതിനും നിർദ്ദേശിച്ചു. രണ്ടാഴ്ചക്കകം തന്നെ ചക്കിയുടെ അസുഖം മാറി. ഇതേ തുടർന്ന് മമ്പുറം തങ്ങളുടെ സാന്നിധ്യത്തിൽ വെച്ച് അവർ ഇസ്ലാം മതം സ്വീകരിക്കുകയും ആയിശ എന്ന പേർ മാറ്റുകയും ചെയ്തു.
അങ്ങനെ ചക്കി ആയിശയായതിനു ശേഷവും കപ്രാട്ട് തറവാട്ടിലെത്തി തന്‍റെ അടിച്ചുതളി ജോലി തുടർന്നു. ഇസ്ലാം മത പ്രവേശത്തോടെ ജാതീയമായ നിന്ദ്യതയിൽ നിന്ന് മുക്തമായി സാമാന്യമനുഷ്യപദവി ആർജ്ജിക്കാൻ അക്കാലത്തെ താഴ്ന്ന ജാതിക്കാര്‍ക്ക് സാധിച്ചിരുന്നു. ആയിശയും തന്‍റെ അധഃകൃതാവസ്ഥ മാറിയെന്ന് സ്വാഭാവികമായും വിചാരിച്ചു. എന്നാൽ, കപ്രാട്ട് തറവാട്ടിൽ അവർ ജോലി ചെയ്യവേ ‘പഴയ ചക്കി’ക്കു പ്രവേശിക്കാൻ അനുമതിയുള്ള പരിധിയും വിട്ടുള്ള ആയിശയുടെ സ്വതന്ത്ര സാന്നിധ്യം പണിക്കരുടെ ശ്രദ്ധയിൽപ്പെട്ടു. ആയിശ കാണിച്ച സ്വാതന്ത്ര്യം കൃഷ്ണപ്പണിക്കരുടെ സവർണ ആഡ്യബോധത്തെ പ്രകോപിച്ചു. അയിത്തപ്പെടുത്തിയതിന് ശിക്ഷയേൽക്കാൻ ആയിശയെ അയാൾ നിർബന്ധിച്ചു.എന്നാൽ തന്‍റെ പുതുവിശ്വാസത്തേയും വേഷവിധാനങ്ങളേയുമെല്ലാം സാക്ഷിനിർത്തി താൻ പഴയ ചക്കിയല്ലെന്ന് അവർ പ്രത്ത്യത്തരം ചെയ്തു ഈ ബോധത്തെ സഹിക്കാനും യാഥാർഥ്യം ഉൾകൊള്ളാനും കൃഷണപ്പണിക്കരുടെ സവർണ മനസ്സ് സന്നദ്ധമായില്ല.അയാൾ കൂടുതൽ പ്രകോപിതനാവുകയും,’നീ ചക്കിയാണെടീ’ എന്നാക്രോശിച്ച്കൊണ്ട് ആയിശയുടെ മേൽ കുപ്പായം അയാൾ വലിച്ചു ചീന്തിയെറിഞ്ഞു കളഞ്ഞു അക്കാലത്ത് മാറ് മറക്കാന്‍ ഇവര്‍ക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല കൃഷ്ണപ്പണിക്കരുടെ ഈ പ്രവര്‍ത്തിമുലം ആയിശ പേടിച്ച് വിറച്ചു മമ്പുറത്തേക്കോടി.കാര്യങ്ങള്‍ വിശദീകരിച്ചു. പാവപ്പെട്ട ഒരു പുതു മുസ്ലിം സ്ത്രീയോട്.പണിക്കരുടെ അന്യായമായ ഈ നടപടി നാടാകെ പ്രചരിച്ചു.ജന്മിത്വ നാടുവാഴിത്ത ശക്തികളുടെ അന്യായമായ അധികാര പ്രയോഗങ്ങൾക്കിരയായ മാപ്പിള മുസ്ലിംകൾക്കിടയിൽ സാമൂഹികമായ അസംത്രപ്തി പടർന്നിരുന്ന അക്കാലത്ത് കപ്രാട്ട് പണിക്കരുടെ ഈ ചെയ്തി ജന്മിത്തത്തിനെതിരായ ഒരു മാപ്പിള മുസ്ലിം ജനകീയ മുന്നേറ്റത്തിനു മതിയായ കാരണമായിരുന്നു.സംഭവത്തിലടങ്ങിയ മതകീയമാനങ്ങൾ ഈ മുന്നേറ്റത്തിന് കുടുതല്‍ ഊർജ്ജം പകർന്നു. തങ്ങളെ അത്യാധികം വേദനിപ്പിച്ച ഈ സംഭവത്തോടു പ്രതികരിക്കാൻ ഏതാനും പേർ രംഗത്തുവന്നു.വരികയും. 1843 ഒക്ടോബർ 19ന് കപ്രാട്ട് പണിക്കരുടെ വീട്ടിലെത്തി അയാളെ വധിച്ചു. തുടർന്ന് ചേറൂരിലെ തന്നെ ആളൊഴിഞ്ഞ ഒരു നായർ വീട്ടിൽ അവർ പട്ടാളത്തേയും കാത്തിരിന്നുബ്രിട്ടീഷ് പട്ടാളം ഇവരെ കൊല്ലുകയും ചെയിതു അങ്ങനെ ഇവര്‍ക്ക് വലിയ രക്ത സാക്ഷി പരിവേഷം കിട്ടുകയും ഇവർ പിന്നെ ചേറൂർ ശുഹദാക്കൾ എന്ന പേരില്‍ ഇവരുടെ ഇടയില്‍ വലിയ വീര പരിവേഷം തന്നെ ഉണ്ടാകുകയും ചെയിതു.
അങ്ങനെ ചരിത്രത്തിൽ കാർഷിക കലാപമായും, വർഗീയ കലാപമായും മാറി മാറി ഇതൊക്കെ വ്യാഖ്യാനിക്കപ്പെട്ടു എന്നുള്ളത് വേറെ വസ്തുത ജന്മി കുടിയാന്‍ കലാപം രണ്ടു രീതിയിലും ഉണ്ടായിട്ടുണ്ടാവും പക്ഷെ അതില്‍ കുടുതല്‍ ഒരു കുട്ടര്‍ മത വര്‍ഗീയ മാനം നല്‍ക്കി എന്നുള്ളത് ജന്മി വ്യവസ്ഥക്ക് ചുക്കാന്‍ പിടിക്കാനേ കഴിയു
ബ്രിട്ടിഷുകാരുടെ പുതിയ ഭൂനികുതി പരിഷ്കരണത്തിലൂടെ ഭൂരഹിതരും ചൂഷിതരുമായ കുടിയാന്മാരാണ്‌ ബ്രിട്ടീഷുകാർക്കും ജന്മിമേധാവിത്വത്തിനുമെതിരെ കലാപം നയിച്ചത്
ബ്രിട്ടീഷ് മലബാറിലെ ഏറനാട്, വള്ളുവനാട് താലൂക്കുകളിലും പൊന്നാനി, കോഴിക്കോട്, പാലക്കാട് താലൂക്കുകളിലുമായിരുന്നു കലാപം ഏറെ ശക്തിപ്പെട്ടത്. പിന്നെ കുടിയാന്മാര്‍ അല്ലാത്ത മുസ്ലിം ആളുകള്‍
ബ്രിട്ടീഷുകാര്‍ക്ക് എതിരെ ഒന്നിക്കാനും വേറെ ചില കാരണങ്ങളും കുടിയുണ്ട്. കാരണം മുസ്ലിം നാമം എവിടെ കണ്ടാലും ഹാല്‍ ഇളകുന്ന ഒരു വര്‍ഗമാണ് ഇസ്ലാം മത സമുഹം അത് രാജാവായാലും ഞമ്മന്‍റെ സ്വത്വമാണ് എന്നാണ് വെപ്പ് അതുകൊണ്ട് തന്നെയാണ് ഇസ്ലാമിക സമുഹം ഇപ്പോഴും ഈ സ്വത ബോധത്തിന് അടിമയാണ് എന്നുള്ളത് പറയുന്നത് കാരണം ചിലപ്പോള്‍ നാമം കൊണ്ട് മാത്രം മുസ്ലിം രാജാവായാലും ശരി അതിനെ ഞമ്മളെ പന്തിയില്‍ തന്നെ കെട്ടണം അതായത് തനി എട്ടുകാലി മമ്മുഞ്ഞു പണി. ഇവിടെ കര്‍ഷക സ്വാതന്ത്യത്തിനും സ്വന്തം നിലനില്‍പിനും വേണ്ടി പൊരുതിയ ആളുകളെ പോലും ഇതുപോലെയുള്ള ആളുകള്‍ ഒപ്പം കുട്ടി ഇസ്ലാമിക സ്വതം നല്‍കി അങ്ങനെയാണ് തുര്‍ക്കിയിലെ ഓട്ടോമന്‍ സാമ്രാജ്യത്തിലെ ഖലീഫ ഭരണം നിലനിറുത്താന്‍ വേണ്ടി ഇവിടെയുള്ള കാക്കാമാരും ബ്രിട്ടീഷ്കാര്‍ക്ക് എതിരെ പോരാടാന്‍ ഒരുകാരണം അങ്ങനെ അതിലെ താല്‍പര്യം തികച്ചും മതപരമാക്കാന്‍ ഒരു പറ്റം ആളുകള്‍ ശ്രമിക്കുകയും ചെയിതു.ഇതിന്‍റെ ഫലമായി കൊണ്ട് തന്നെ മലബാറിലെ കുടിയാൻ‌മാർ സംഘടിതരായി ജന്മിമാർക്കും ബ്രിട്ടിഷുകാർക്കുമെതിരെ നടത്തിയ പ്രക്ഷോഭങ്ങള്‍ ചില ആളുകള്‍ മതത്തിന്‍റെ നിറം നല്‍ക്കാനുള്ള സഹാചാര്യവും സൃഷ്ട്ടിച്ചു അതെ തുടര്‍ന്ന്
തുർക്കി ഭരിക്കുന്ന ഖലീഫയെ ബ്രിട്ടീഷുകാർ നിഷ്കാസനം ചെയ്യുകയും അദ്ദേഹത്തിന്റെ നേതൃത്വത്തെ ചോദ്യം ചെയ്തതിലും പ്രതിഷേധിച്ച് മാപ്പിള മുസ്ലീങ്ങൾ ഇവിടെ രൂപം നൽകിയ ഒരു പ്രസ്ഥാനമായിരുന്നു ഖിലാഫത്ത് പ്രസ്ഥാനം. ജീവിതസാഹചര്യങ്ങളിൽ ഒട്ടും മെച്ചമായിരുന്നില്ല.ഭുമി പാട്ടത്തിനെടുത്ത് കൃഷി ചെയ്‌തും കുലിവേല ചെയ്‌തും മാപ്പിളമാർ ഇവിടെ ഉപജീവനം നടത്തിയ ഇവര്‍ അടിക്കടി നേരിടേണ്ടി വന്ന കുടിയൊഴിപ്പിക്കൽ,അന്യായമായ നികുതി പിരിവ്,ഉയർന്ന പാട്ടം തുടങ്ങിയവ ഇവരുടെ ബുദ്ധിമുട്ടുകൾ വർധിപ്പിച്ചു. 1841 ൽ വള്ളുവനാട്ടെ പള്ളിപ്പുറത്തും മണ്ണുരിലുമുണ്ടായ കലാപങ്ങൾക്ക് കാരണമായത് കര്ഷകരും ജന്മിമാരും തമ്മിലുള്ള തർക്കമായിരുന്നു.1849 ൽ മഞ്ചേരിയിലും 1851 ൽ കുളത്തൂരിലും 1852 ൽ മട്ടന്നൂരിലും അസംതൃപ്ടരായ മാപ്പിളമാർ ഭൂഉടമകൾക്കും ബ്രിടിഷുകാർക്കുമെതിരെ കലാപങ്ങൾ നടത്തി.അങ്ങനെ ആ കലാപം മതത്തിന്‍റെ പേരിലായി പിന്നീടു ഈ ഖിലാഫത്ത് പ്രസ്ഥാനം പിന്നീടു
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മായി യോചിച്ചു . 1905-ൽ ബംഗാൾ വിഭജനത്തെത്തുടർന്ന് ഉത്തര ഇന്ത്യയിലൊട്ടുക്കും ഉണ്ടായ പ്രക്ഷോഭങ്ങൾ കേരളീയരുടെ ജീവിതത്തിലും ചലനങ്ങൾ ഉണ്ടാക്കി. അതിനുശേഷമാണ് കേരളത്തിൽ കോൺഗ്രസ് പ്രസ്ഥാനമാരംഭിച്ചത്. 1910ൽ മലാബാറിൽ ഡിസ്ട്രിക്റ്റ് കോൺഗ്രസ് ആരംഭിച്ചു. എന്നാലും ജനങ്ങൾക്കിടയിൽ സജീവമാകാൻ അതിനു കഴിഞ്ഞില്ല. 1914-ലെ ഒന്നാം ലോകമഹായുദ്ധത്തിനുശേഷം മാറ്റങ്ങൾ വന്നു തുടങ്ങി. യുദ്ധം ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ പാപ്പരത്തം തുറന്നു കാണിക്കയുണ്ടായി. യുദ്ധത്തിന്റെ ആവശ്യങ്ങൾ ഇന്ത്യൻ വ്യവസായത്തെ പ്രോത്സാഹിപ്പിച്ചു എന്നു പറയാം. 1916 -ൽ ഹോം റൂൾ പ്രസ്ഥാനം ആരംഭിച്ചതോടെ നാട്ടുകാർ തന്നെ ഇന്ത്യ ഭരിക്കണമെന്ന ആശയം മുന്നോട്ടുവന്നു. മലബാറിലും ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ചു. ഡിസ്ട്രിക് കമ്മിറ്റി കൂടുതൽ ശക്തി പ്രാപിച്ചു. കേശവമേനോനായിരുന്നു രണ്ടിന്റെയും മുഖ്യ സചിവൻ. നിരവധി ദേശീയ നേതാക്കൾ കേരളത്തിലേക്കെത്താൻ തുടങ്ങി. യോഗങ്ങളും ചർച്ചകളും ജാഥകളും സംഘടിപ്പിക്കപ്പെട്ടു. ആദ്യകാല സമ്മേളനങ്ങളില് ജന്മിമാരും മറ്റു ധനാഡ്യരും പങ്കെടുക്കുകയുണ്ടായി. അങ്ങനെ 1918 ൽ ഇന്ത്യാ സെക്രട്ടറി മൊണ്ടേഗോ പ്രഭുവും വൈസ്രേയി ചെംസ്ഫോർഡ് പ്രഭുവും ചേർന്ന് തയ്യാറാക്കിയ ഭരണപരിഷ്കരണ പദ്ധതി പ്രകാരം പ്രമുഖ വകുപ്പുകളൊക്കെ ഇന്ത്യാക്കാരായ മന്ത്രിമാർക്കായി വ്യവസ്ഥ ചെയ്തു.1919-ൽ അത് നിയമമായി. ഇത് എതിർത്തവരുടേയും സ്വീകരിച്ചവരുടേയും നേതൃത്വത്തിൽ പുതിയ രാഷ്‌ട്രീയാന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു. ഇന്ത്യയിലെങ്ങും പ്രക്ഷുബ്ദമായ അന്തരീക്ഷം സംജാതമായി. ഈ സന്ദർഭത്തിലാണ്‌ മഞ്ചേരിയിൽ അഞ്ചാമത്തെ അഖില മലബാർ സമ്മേളനം കൂടിയത്. 1300 പേർ പങ്കെടുത്ത ആ സമ്മേളനത്തിൽ പുതിയ ഭരണപരിഷ്കാരം ചർച്ച ചെയ്യപ്പെട്ടു, എതിർക്കുന്നവരും പിൻ‌താങ്ങുന്നവരും രണ്ടുവിഭാഗം ഉടലെടൂത്തു. ഈ സമ്മേളനത്തിൽ വച്ചാണ്‌ ആദ്യമായി കുടിയാന്മാരും ജന്മിമാരും തമ്മിൽ സംഘട്ടനമുണ്ടായത്. ഭൂമി തങ്ങളുടേതുമാത്രമായ സ്വത്താണെന്ന് ജന്മിമാർ വാദിച്ചു. കോൺഗ്രസ്സിന്റെ നിലപാടിൽ പ്രതിഷേധിച്ച് ജന്മിമാർ യോഗം ബഹിഷ്കരിച്ചു. കുടിയാന്മാരെ സംരക്ഷിക്കാനെടുത്ത തീരുമാനം യഥാർത്ഥത്തിൽ കോൺഗ്രസ്സിനെ ശരിക്കും ഇടതുപക്ഷത്തേക്കടുപ്പിക്കുന്നതായിരുന്നു .മഹാത്മാഗാന്ധി കോൺഗ്രസിന്റെ നേതൃത്വമേറ്റെടുത്തതോടെ രാജ്യത്തെങ്ങും പുത്തനുണർവുണ്ടായി. അക്രമരഹിതമായ നിസ്സഹകരണ പ്രസ്ഥാനം അദ്ദേഹം നാഗ്പൂരിൽ വച്ച് ജനങ്ങളോട് ആഹ്വാനം ചെയ്തു. നാഗപ്പൂർ സമ്മേളനത്തിൽ വച്ച് കോൺഗ്രസ് ഭാഷാ അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ടു, കേരളത്തിൽ മലബാറിൽ മാത്രമായിരുന്നു അന്ന് കോൺഗ്രസ്സിന്‌ കാര്യമായ പ്രവർത്തനം. അങ്ങനെ മലബാർ ഒരു സംസ്ഥാനമായി കോൺഗ്രസ് അംഗീകരിച്ചു. പിന്നീട് അങ്ങോട്ട്‌ ഇതൊരു സ്വാതന്ത്ര സമര മുന്നണിയായി മാറി ശരിക്കും പറഞ്ഞാല്‍ ഇന്ത്യക്ക് സ്വതെന്ത്ര്യം കിട്ടാനുള്ള ഏക കാരണം ബ്രിട്ടന്‍റെ സാമ്പത്തിക തകര്‍ച്ചയാണ് ഇല്ലങ്കില്‍ ഇന്നും ഇന്ത്യ ഇന്നും ബ്രിട്ടന്‍ കോളനിയായി നിലനിന്നിരുന്നു മാറി വരുന്ന പരിഷ്കരണങ്ങള്‍ ശരിക്കും ഇവര്‍ ഉപയോഗിച്ചിരുന്നു അതുകൊണ്ട് തന്നെ ഇവിടെയുള്ള നാട്ടു രാജ്ജകെന്മാരെക്കാളും റോഡും മറ്റുമൊക്കെ ഉണ്ടാകിയത് അവരുടെ ആവുശ്യത്തിനു വേണ്ടിയാണു എങ്കില്‍ പോലും ഇവരാണ്. എന്‍റെ കാഴ്ചപ്പാടില്‍ ഇന്നത്തെ ഈ അവസ്ഥയില്‍ നോക്കുകയാണെങ്കില്‍ ശരിക്കും ഇന്ത്യ ഒരു ബ്രിട്ടീഷ് കോളനിയായി ഒരു ജനാതിപത്യ സര്‍ക്കാര്‍ എന്ന്നിലയില്‍ അറിയപ്പെടുന്നതായിരുന്നു നല്ലത് കാരണം നീതിയും നിയമ വ്യവസ്ഥയും തുല്ല്യമായി ഉണ്ടാകുമായിരുന്നു മാറ്റങ്ങള്‍ ഉള്‍കൊള്ളാന്‍ ഇവര്‍ക്ക് കഴിയുമായിരുന്നു ഇത് ഇപ്പോള്‍ ഒരു വശത്ത് ആഭാസ സംസ്ക്കാരം പഠിപ്പിക്കുകയും മറ്റൊരു വശത്ത് ആറാം നുറ്റാണ്ടിലേക്ക് ആളുകളെ കൊണ്ട് പോകാന്‍ ശ്രമിക്കുന്ന കാപാലികരാണ്‌ ഇന്ന് ഇന്ത്യയുടെ നില്‍പ്പ് അസഹിഷ്ണുതയുടെ ഒരു വലിയ കാലമാണ് ഇപ്പോള്‍ നമ്മുക്ക് മുന്നിലുടെ പോയി കൊണ്ടിരിക്കുന്നത്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം