ഖലീൽ ജിബ്രാൻറെ എത്ര അര്‍ത്ഥവത്തായ വാക്കുകള്‍
ഖലീൽ ജിബ്രാൻറെ
എത്ര അര്‍ത്ഥവത്തായ വാക്കുകള്‍
"മാനവരാശിയുടെ ചുണ്ടിലെ ഏറ്റവും മധുരമായ പദമാകുന്നു അമ്മ.അത് പ്രതീക്ഷയും
സ്നേഹവും കൊണ്ട് നിർഭരമായ പദമാകുന്നു;ഹൃദയത്തിന്റെ അഗാധതയിൽ നിന്നുവരുന്ന
മധുരോദാരമായ പദം"കുഞ്ഞിനെ ഒക്കത്തേറ്റി നിൽക്കുന്ന ഒരു അമ്മ പ്രവാചകനോട് പറഞ്ഞു: "ഞങ്ങളോട് കുഞ്ഞുങ്ങളെക്കുറിച്ച് പറയുക".
പ്രവാചകൻ പറഞ്ഞു:
"നിങ്ങളുടെ കുട്ടികൾ നിങ്ങളുടേതല്ല, ജീവിതത്തിന്, സ്വന്തം നിൽനിൽപ്പിനോടുള്ള പ്രണയത്തിൽ നിന്ന് ജനിച്ച കുട്ടികളാണവർ.
നിങ്ങളിലൂടെയെങ്കിലും അവർ വരുന്നത് നിങ്ങളിൽ നിന്നല്ല. നിങ്ങളോടൊപ്പമെങ്കിലും അവർ നിങ്ങൾക്ക് സ്വന്തമേയല്ല. അവർക്ക് നിങ്ങളുടെ സ്നേഹം നൽകാം; പക്ഷെ നിങ്ങളുടെ ചിന്തകൾ അരുത്, എന്തെന്നാൽ അവർക്ക് അവരുടേതായ ചിന്തകളുണ്ട്.
അവരുടെ ശരീരങ്ങൾ സൂക്ഷിക്കാൻ നിങ്ങൾക്ക് വീടുകളൊരുക്കാം. പക്ഷെ അവരുടെ ആത്മാക്കളെ നിങ്ങൾക്ക് കൂട്ടിലൊതുക്കാനാവില്ല, എന്തെന്നാൽ നിങ്ങൾക്ക് സ്വപ്നത്തിൽ പോലും അപ്രാപ്യമായ ഭാവിയുടെ ഭവനങ്ങളിലാണ് അവരുടെ ആത്മാക്കൾ വസിക്കുന്നത്.
അവരെപ്പോലെയാകാൻ നിങ്ങൾക്ക് ശ്രമിക്കാം; എന്നാലൊരിക്കലും അവരെ നിങ്ങളെപ്പോലെയാക്കാൻ ആഗ്രഹിക്കരുത്. എന്തെന്നാൽ ജീവിതം ഒരിക്കലും പുറകിലേക്ക് പറക്കുന്നില്ല.
നിങ്ങൾ വില്ലാണെങ്കിൽ ലകഷ്യ സ്ഥാനത്തേക്ക് കുതിക്കുന്ന അമ്പുകളാണ് കുട്ടികൾ. വില്ലിനു ഉറപ്പുണ്ടെങ്കിലേ അമ്പുകൾ ലക്‌ഷ്യം കാണൂ. അതിനായി ഉള്ളിൽ തട്ടിയ സന്തോഷത്തോടെ നിന്നു കൊടുക്കുക.
അഭിപ്രായങ്ങള്‍