ഖുര്‍ആനും ഭ്രുണ ശാസ്ത്രവും ഒരു പൊളിച്ചെഴുത്ത്

ഖുര്‍ആനും ഭ്രുണ ശാസ്ത്രവും ഒരു പൊളിച്ചെഴുത്ത് 

--------------------------------------------------------------------------------



ഒരു പൊളിച്ചെഴുത്ത്  പിന്നെ ഒരു കുട്ടിക്കരണം മറിച്ചില്‍ അത് കഴിഞ്ഞാല്‍ ആട് പട്ടിയായി വരും അതാണ്‌ മാജിക്

ഇവിടെ  ഇസ്ലാമിലെ ഒരു വലിയ പണ്ഡിത സമുഹം ഒരു ജനതയെ തന്നെ തെറ്റിധാരണയുടെ നിഴലില്‍ നിറുത്തി കൊണ്ട് ഖുര്‍ആനില്‍ മനുഷ്യഭ്രുണാവസ്ഥയെ കുറിച്ച് അത്  എങ്ങനെ ഉണ്ടാവുന്നതിനെ പറ്റി വലിയ വലിയ ഘീര്‍വാണങ്ങള്‍ വിടുന്നത് കാണാം ഈ വാണം വിടലില്‍  ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്  ഇസ്ലാമിന്റെ സലഫി പ്രസ്ഥാനക്കാരന്‍ ആയിട്ടുള്ള എം എം അക്ബര്‍ സാഹിബാണ്‌  കേരളത്തില്‍ കടിഞ്ഞാണ്‍ പിടിക്കുന്നത്‌ ഈ കാര്യത്തില്‍ മാത്രം  മറ്റുള്ള പ്രസ്ഥാനക്കാര്‍  അതിനു കുട പിടിച്ചു മുന്നേറുന്നതും കാണാം ഇനി  മറ്റുള്ള സ്ഥലങ്ങളില്‍ ഇതുപോലെയുള്ള  വേറെ ഓരോ ജന്മങ്ങളെയും കാണാം എത്രത്തോളം ഉളുപ്പില്ലാതെ ഇങ്ങനെ  കുട്ടിക്കരണം മറിഞ്ഞു കൊണ്ട് ഒരു സമുഹത്തെ മുഴുവന്‍ വലിയ ഒരു തെറ്റിധാരണയില്‍ വളര്‍ത്തി കൊണ്ട് നടക്കുന്നത്   ഇതാണ്  ശാസ്ത്രം പറയുന്നത് അത് കൊണ്ടാണ്   ഖുര്‍ആന്‍ അത്ഭുതങ്ങളുടെ  കലവറയാണ് ഈ ഗ്രന്ഥം എന്നൊക്കെ  പറയുന്നത് എന്നൊക്കെ എത്രത്തോളം  ശരിയാണ് എന്ന് നമ്മുക്ക് പരിശോധിക്കാം  ഈ ഖുര്‍ആനില്‍ വിശ്വസിക്കുന്ന ജനത ചിന്തിച്ചിട്ടുണ്ടോ  അതെ കുറിച്ച് നടത്തിയ  ഒരു ഇസ്ലാമിക പഠനത്തില്‍ നിന്നും അര്‍ഥങ്ങള്‍ മാറ്റി മറിച്ചുകൊണ്ട്  ഉരുളുന്ന  ഖുര്‍ആന്‍ വിവരണങ്ങള്‍ പലതായി  കാണാം  എന്നിട്ടാണ് പറയുന്നത്  ഭ്രുണ ശാസ്ത്രം ഖുര്‍ആനില്‍ ഉണ്ട് എന്നുള്ള ഘീര്‍വാണം അതിലേക്കുള്ള ഒരു എത്തിനോട്ടം ഇവരുടെ തന്നെ  തഫ്സീര്‍ വിവരണങ്ങള്‍ എടുത്തു കൊണ്ട് നോക്കാം .
                പല സ്ഥലങ്ങളിലും  ഖുര്‍ആനില്‍ മനുഷ്യ നിര്‍മിതിയെ  പറ്റിയുള്ള പലരീതിയിലുള്ള വിവരണങ്ങള്‍ കാണാം  ആദ്യം  ഇവര്‍  പറയുന്നത്  മനുഷ്യ നിര്‍മിതി കളിമണ്ണില്‍ നിന്നും തുടങ്ങി എന്നും  ആവിവരണങ്ങള്‍  മുതല്‍ എടുത്തു  നമ്മുക്ക്  ഇവിടെ ഒരു പൊളിച്ചെഴുത്ത്  നടത്താം

 ഭ്രൂണശാസ്ത്രം ഖുര്‍ ആനില്‍

 ആര്‍ത്തവത്തെപ്പറ്റി അവര്‍ നിന്നോട്‌ ചോദിക്കുന്നു. പറയുക; അതൊരു മാലിന്യമാകുന്നു. അതിനാല്‍ ആര്‍ത്തവഘട്ടത്തില്‍ നിങ്ങള്‍ സ്ത്രീകളില്‍ നിന്ന്‌ അകന്നു നില്‍ക്കേണ്ടതാണ്‌. അവര്‍ ശുദ്ധിയാകുന്നത്‌ വരെ അവരെ സമീപിക്കുവാന്‍ പാടില്ല.(2-222)
 
 ഈ പറഞ്ഞ ഖുര്‍ആന്‍ വാക്യത്തിന്റെ വിവരണമാണ് താഴെയുള്ളത് അദന്‍ എന്ന വാക്കിനു  ഇവര്‍  നല്‍കിയ അര്‍ഥങ്ങള്‍ പലവിധം  അതൊന്നു പരിശോധിക്കാം ആദ്യം നമ്മുക്ക്
 മൂലത്തില്‍ `അദന്‍` എന്ന വാക്കാണുപയോഗിച്ചിട്ടുള്ളത്. അതിന്ന് മാലിന്യമെന്നും രോഗമെന്നും അര്‍ഥമുണ്ട്. ആര്‍ത്തവം ഒരു അശുദ്ധി മാത്രമല്ല; വൈദ്യശാസ്ത്രമനുസരിച്ചു, സ്ത്രീ ആരോഗ്യത്തെക്കാള്‍ കൂടുതല്‍ രോഗവുമായി അടുത്തിരിക്കുന്ന ഒരവസ്ഥയാണ്.


(ഹാനി أَذًى) അദന്‍ എന്നാല്‍ ഹാനി എന്നും അര്‍ത്ഥം വരുന്നു 

ഇവിടെ മാലിന്യത്തിന്(نفاية) എന്ന അറബി വാക്കുകളുണ്ട് 

രോഗത്തിനും (مرض ) വേറെ വാക്കുകള്‍ ഉണ്ട് 

ഇവിടെ തന്നെ ഒരു കാരണം മറിച്ചില്‍ നിങ്ങള്‍ക്ക് കാണാം

ഇനി അടുത്തത് 

നിന്‍റെ രക്ഷിതാവ്‌ ആദം സന്തതികളില്‍ നിന്ന്‌, അവരുടെ മുതുകുകളില്‍
നിന്ന്‌ അവരുടെ സന്താനങ്ങളെ പുറത്ത്‌ കൊണ്ട്‌ വരികയും,
അവരുടെ കാര്യത്തില്‍ അവരെ തന്നെ അവന്‍ സാക്ഷി 
നിര്‍ത്തുകയും ചെയ്ത സന്ദര്‍ഭം(7-172) 
ഇവിടെ മുതികില്‍ നിന്നാണ് 
മനുഷ്യ സന്താനം ഉണ്ടാവുന്നത്  എന്നാണ് ഖുര്‍ആന്‍ ഭാഷ്യം 
ഇതില്‍ തൊട്ടു ഇവര്‍ വല്ലാതെ കളിക്കാന്‍ വരില്ല  കാരണം പറഞ്ഞത് 
മഹാ വിഡ്ഢിത്തമായാത് കൊണ്ട് ഈ വരികള്‍ 
എപ്പോഴും മുടി വെക്കാന്‍ വിധിക്കപ്പെട്ട വരികളാണ് 
ഇനി അടുത്തത് 
 
Surah No:15
Al-Hijr
കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ (മുട്ടിയാല്‍) മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന്‌ നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു.(26)
 Surah No:15
Al-Hijr
നിന്‍റെ രക്ഷിതാവ്‌ മലക്കുകളോട്‌ ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം ശ്രദ്ധേയമാകുന്നു: കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന്‌ ഞാന്‍ ഒരു മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുകയാണ്‌.(28)
  Surah No:55
Ar-Rahmaan
കലം പോലെ മുട്ടിയാല്‍ മുഴക്കമുണ്ടാകുന്ന (ഉണങ്ങിയ) കളിമണ്ണില്‍ നിന്ന്‌ മനുഷ്യനെ അവന്‍ സൃഷ്ടിച്ചു.(14)
  Surah No:15
Al-Hijr
അവന്‍ പറഞ്ഞു : കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ (മുട്ടിയാല്‍) മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന്‌ നീ സൃഷ്ടിച്ച മനുഷ്യന്‌ ഞാന്‍ പ്രണമിക്കേണ്ടവനല്ല.(33) 
          ഇവിടെ ഈ വരികളില്‍  കുട്ടിക്കരണം മറിഞ്ഞു കൊണ്ട്   ആടിനെ പട്ടിയക്കിയ സംഭവം കാണാം  (مِّنْ حَمَإٍ)  എന്ന ഈ അറബിക് വാക്കിനു ഇറച്ചി(മാംസം ) എന്നുള്ള അര്‍ത്ഥം നമ്മുക്ക് കാണാന്‍ കഴിയും ഇവിടെ കാരണം മറിഞ്ഞു കളിമണ്‍ ആകുകയാണ് ഇസ്ലാമിക വിവര്‍ത്തകര്‍ ചെയിതത് .ഇവിടെ
 ശരിക്കും കളിമണ്ണില്‍ നിന്ന് എന്നുള്ളത് ഈ വാക്കാണു അറബിയില്‍ വരുന്നത് ഇവിടെ ഖുര്‍ആനില്‍ തന്നെ ആറാം അധ്യായത്തില്‍ രണ്ടാം വരിയില്‍ കാണാം 
കളിമണ്ണില്‍ എന്നഴുതിയ ശരിയായ അറബി വാക്ക് (مِّن طِينٍ
ഇങ്ങനെയുള്ള മലക്കം മറിച്ചിലുകള്‍ഖുര്‍ആന്‍ വായിച്ചാല്‍ ഒരുപാടു കിട്ടുംചിലയിടത്ത് കളിമണ്ണ്‍ ഉണങ്ങിയതും ചിലയിടത്ത് നനവുള്ളതും കാണാം  എന്ത് എടുക്കണം എന്നുള്ളത് നിങ്ങള്‍ക്ക് വിട്ടു തരുന്നു
ഇവിടെ കളിമണ്ണിനെ കുറിച്ചുള്ള  മലക്കം മറിച്ചില്‍ എല്ലാവരും കണ്ടല്ലോ വേറെ വരികളിലും  ഇതേ അവസ്ഥ കാണാം    ഇവിടെയും ആടിനെ കൊണ്ട് പോയി പട്ടിയാക്കി മാറ്റുന്നു ഇവര്‍ 
 . ഇവിടത്തന്നെ ഖുര്‍ആന്‍ ക്രോഡികരിച്ചതില്‍ വന്ന ഒരുപാട് പാളിച്ചകള്‍ നമ്മുക്ക് കാണാന്‍ കഴിയും അതിലേക്കൊന്നും  ഞാന്‍ ഇപ്പോള്‍ തിരിയുന്നില്ല അല്ലാഹുവിന്റെ  കിത്താബിന്റെ അത്ഭുതം നോക്കണം  എന്തൊരു കൃത്യ നിഷ്ട്ടത  അള്ളാഹു വിന്‍റെ കിത്താബ് എന്ന് പറഞ്ഞാല്‍ ഇതുപോലെയിരിക്കണം    

ഇനി നമ്മുക്ക് അടുത്ത  ഭാഗങ്ങളിലേക്  പോകാം

 Surah No:13
Ar-Ra'd
ഓരോ സ്ത്രീയും ഗര്‍ഭം ധരിക്കുന്നതെന്തെന്ന്‌ അല്ലാഹു അറിയുന്നു. ഗര്‍ഭാശയങ്ങള്‍ കമ്മിവരുത്തുന്നതും വര്‍ദ്ധനവുണ്ടാക്കുന്നതും അവനറിയുന്നു. ഏതൊരുകാര്യവും അവന്‍റെ അടുക്കല്‍ ഒരു നിശ്ചിത തോതനുസരിച്ചാകുന്നു.(8)
 ഇവിടെ ഈ വരികള്‍ കൊണ്ട് ഉദേശിക്കുന്നത്  ഇതാണ് : മാതാവിന്റെ ഗര്‍ഭാശയത്തില്‍ കുട്ടിയുടെ അവയവങ്ങള്‍, ശക്തി, യോഗ്യത, ആരോഗ്യം എന്നിവയിലുണ്ടാകുന്ന ഏറ്റക്കുറവുകളെല്ലാം അല്ലാഹുവിന്റെ മേല്‍നോട്ടത്തിലാണ് നടക്കുന്നത് എന്നാണ് ഖുര്‍ആന്‍ പറയുന്നത് . കുട്ടികള്‍ക്ക് ഉണ്ടാവുന്ന വൈകല്ല്യങ്ങള്‍ എല്ലാം അള്ളാഹുവിന്‍റെ വകയാണ്.ഇപ്പോള്‍  ഇത് കൊണ്ട് ആധുനിക വൈദ്യം  മുപ്പരുടെ  ഈ ഏറ്റകുറച്ചിലുകള്‍ ഉണ്ടാക്കുന്നത്  അറിഞ്ഞതു മുതല്‍  സാങ്കതിക വിദ്യയുടെ സഹായത്തോടെ മുപ്പരെകൊണ്ട് ആ നോട്ടം അങ്ങ് ഒഴിവാക്കിച്ചു അത് കൊണ്ട്   അള്ളാഹു കുറച്ചു ക്ഷീണത്തിലായി പോയി  പണിയൊന്നുമില്ലാതെ തേങ്ങയില്‍ വെള്ളം നിറക്കാന്‍ നടക്കുകയാണ്  

 

ഇനി അടുത്ത മുത്ത്‌മുതലുകളിലേക്ക് നോക്കാം



Surah No:16
An-Nahl
മനുഷ്യനെ അവന്‍ ഒരു ബീജകണത്തില്‍ നിന്ന്‌ സൃഷ്ടിച്ചു. എന്നിട്ട്‌ അവനതാ വ്യക്തമായ എതിര്‍പ്പുകാരനായിരിക്കുന്നു.(4)
 
Surah No:22
Al-Hajj
മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പിനെ പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ (ആലോചിച്ച്‌ നോക്കുക:) തീര്‍ച്ചയായും നാമാണ്‌ നിങ്ങളെ മണ്ണില്‍ നിന്നും,പിന്നീട്‌ ബീജത്തില്‍ നിന്നും, പിന്നീട്‌ ഭ്രൂണത്തില്‍ നിന്നും, അനന്തരം രൂപം നല്‍കപ്പെട്ടതും രൂപം നല്‍കപ്പെടാത്തതുമായ മാംസപിണ്ഡത്തില്‍ നിന്നും സൃഷ്ടിച്ചത്‌. നാം നിങ്ങള്‍ക്ക്‌ കാര്യങ്ങള്‍ വിശദമാക്കിത്തരാന്‍ വേണ്ടി (പറയുകയാകുന്നു.) നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗര്‍ഭാശയങ്ങളില്‍ താമസിപ്പിക്കുന്നു. പിന്നീട്‌ നിങ്ങളെ നാം ശിശുക്കളായി പുറത്ത്‌ കൊണ്ടു വരുന്നു. അനന്തരം നിങ്ങള്‍ നിങ്ങളുടെ പൂര്‍ണ്ണ ശക്തി പ്രാപിക്കുന്നതു വരെ (നാം നിങ്ങളെ വളര്‍ത്തുന്നു.(5)
 (5-7) അല്ലയോ മനുഷ്യരേ! മരണാനന്തര ജീവിതത്തെക്കുറിച്ച് വല്ല സന്ദേഹവുമുണ്ടെങ്കില്‍, നിങ്ങള്‍ ഗ്രഹിച്ചിരിക്കുക: ആദിയില്‍ നിങ്ങളെ നാം സൃഷ്ടിച്ചത് മണ്ണില്‍നിന്നാകുന്നു. പിന്നെ ശുക്ളകണത്തില്‍നിന്ന്, പിന്നെ രക്തപിണ്ഡത്തില്‍നിന്ന്. (നാം ഇത് വിവരിക്കുന്നത്) നിങ്ങള്‍ക്ക് യാഥാര്‍ഥ്യം വെളിപ്പെടുത്തിത്തരുവാനത്രെ. നാം ഉദ്ദേശിക്കുന്ന ബീജങ്ങളെ ഒരു അവധി വരെ ഗര്‍ഭാശയങ്ങളില്‍ നിവസിപ്പിക്കുന്നു. പിന്നെ നിങ്ങളെ ശിശുവായി പുറത്തു കൊണ്ടുവരുന്നു

(23ല്‍ -12/16) മനുഷ്യനെ നാം മണ്ണിന്റെ സത്തില്‍നിന്നു സൃഷ്ടിച്ചു. പിന്നീടവനെ ഒരു സുരക്ഷിതസ്ഥാനത്ത് രേതസ്കണമായി പരിവര്‍ത്തിച്ചു. പിന്നീട് ആ രേതസ്കണത്തെ ഒട്ടുന്ന പിണ്ഡമാക്കി. അനന്തരം ആ പിണ്ഡത്തെ മാംസമാക്കി. പിന്നെ മാംസത്തെ അസ്ഥികളാക്കി. എന്നിട്ട് ആ അസ്ഥികളെ മാംസം പൊതിഞ്ഞു.12 അനന്തരം അതിനെ തികച്ചും മറ്റൊരു സൃഷ്ടിയായി വളര്‍ത്തിയെടുത്തു13 -അല്ലാഹു വളരെ അനുഗ്രഹമുടയവന്‍ തന്നെ.14 നിര്‍മാണകരിലേറ്റം നിപുണനായ നിര്‍മാണകന്‍- പിന്നെ, അതിനുശേഷം തീര്‍ച്ചയായും നിങ്ങള്‍ മരിക്കേണ്ടതുണ്ട്. അനന്തരം പുനരുത്ഥാന നാളില്‍ ഉറപ്പായും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയും ചെയ്യും.
ഇനി ഇവിടെയുള്ള കുട്ടിക്കരണം മറിച്ചിലില്‍ ഇവരുടെ സകല ഉടായിപ്പ് വാദങ്ങളും പൊളിച്ചു കൊണ്ട് വരാം  

( مِنْ عَلَقَةٍ  ,അട്ടയുടെ നിന്നും.)   (عَلَقَةً ,കുളയട്ട)   ഇതാണ്  അറബിയിലുള്ള   ശരിയായ അര്‍ത്ഥം  ഇവിടെ  ഖുര്‍ആനില്‍ പല സ്ഥലത്തും പല രീതിയില്‍ ഈ "അലഖയെ" ഉപയോഗിച്ചതായി കാണാം ഖുര്‍ആന്‍ തഫ്സീരുകളില്‍ തന്നെ ഇതിനെ ഒരു സ്ഥലത്ത് ഭ്രുണമായും പിന്നെ വേറെ ഒരിടത്ത് ഇതിനെ രക്ത പിണ്ഡമയും എഴുതിയത്  കാണാന്‍ കഴിയും  അട്ടയെയും കുളയട്ടെയെയും കൊണ്ട് പോയി ചേരട്ടയാക്കി ഖുര്‍ആന്‍ വിവര്‍ത്തനം നടത്തി പിന്നെ പട്ടിയാക്കി എടുത്തു കൊണ്ട് ഇതാണ് ശാസ്ത്രം പറയുന്ന മനുഷ്യ ഭ്രുണം ഖുര്‍ആനില്‍ എന്ന് പറഞ്ഞാല്‍  അതിനെ അങ്ങികരിക്കാന്‍ ബുദ്ധിയും വിവേകവും ഉദിച്ച പുതു യുഗ മനുഷ്യനെ കഴിയില്ല  എത്രകാലം നിങ്ങള്‍ ഇതുപോലെ  വിവര്‍ത്തനം നടത്തി പിടിച്ചു നില്‍ക്കും ?  ഇങ്ങനെയൊക്കെ  സ്വന്തം കിത്താബില്‍ മാറ്റം വരുത്തി എന്നന്നെക്കുമുള്ള ഒരു കിത്താബിനെ രക്ഷിക്കാന്‍ വേണ്ടി  മാറ്റുന്നത് ഇസ്ലാമിക ശരിയാ നിയമ പ്രകാരം തെറ്റല്ലേ  ? 
 അട്ട എന്ന പദം കൊണ്ട് താഴെ പറയുന്ന ഏതിനേയും വിവക്ഷിക്കാം.
  • തേരട്ട - ഒരുപാട് കാലുകളുള്ള ഒരു ഇഴജീവി.
  • പോത്തട്ട അഥവ കുളയട്ട - ചതുപ്പുകളിലും ജലാശയങ്ങളിലും മറ്റും കാണപ്പെടുന്ന രക്തം കുടിക്കുന്ന ഒരിനം ജീവിയാണ് കുളയട്ട.
  • നീരട്ട - രക്തം കുടിക്കുന്ന ഒരിനം അട്ട.
 അട്ടക്കളികള്‍  ഇനിയും നടക്കട്ടെ  


ഇനി അടുത്ത വചനങ്ങളില്‍ എന്തൊക്കെയാണെന്ന് നോക്കാം 



Surah No:32
As-Sajda
പിന്നെ അവനെ ശരിയായ രൂപത്തിലാക്കുകയും, തന്‍റെ വകയായുള്ള ആത്മാവ്‌ അവനില്‍ ഊതുകയും ചെയ്തു. നിങ്ങള്‍ക്കവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിത്തരികയും ചെയ്തു. കുറച്ച്‌ മാത്രമേ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളൂ.(9)
ഇനി ഇങ്ങനെയൊക്കെ  ചെയിതാലും ജീവന്‍ വെക്കണമെങ്കില്‍  ഊത്തും നടത്തണം  അല്ലാഹുവിന് അത് നടന്നില്ല എങ്കില്‍ എല്ലാ പണിയും പാഴായി  

Surah No:53
An-Najm
ആണ്‍‍,പെണ്‍‍ എന്നീ രണ്ട്‌ ഇണകളെ അവനാണ്‌ സൃഷ്ടിച്ചതെന്നും(45)
ഒരു ബീജം സ്രവിക്കപ്പെടുമ്പോള്‍ അതില്‍ നിന്ന്‌(46)
 
Surah No:75Al-Qiyaama

അവന്‍ സ്രവിക്കപ്പെടുന്ന ശുക്ലത്തില്‍ നിന്നുള്ള ഒരു കണമായിരുന്നില്ലേ?(37)
 പിന്നെ അവന്‍ ഒരു ഭ്രൂണമായി 
എന്നിട്ട്‌ അല്ലാഹു (അവനെ) സൃഷ്ടിച്ചു സംവിധാനിച്ചു.(38)
 അങ്ങനെ അതില്‍ നിന്ന്‌ ആണും പെണ്ണുമാകുന്ന
 രണ്ടു ഇണകളെ അവന്‍ ഉണ്ടാക്കി.(39)

  (36-40)  മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ, അവന്‍ വെറുതെ വിട്ടയക്കപ്പെടുമെന്ന്? (ഗര്‍ഭാശയത്തില്‍) തെറിപ്പിക്കപ്പെട്ട നിസ്സാരമായ ശുക്ളകണമായിരുന്നില്ലേ അവന്‍? പിന്നീടവനൊരു രക്തപിണ്ഡമായി. അനന്തരം അല്ലാഹു അവന്റെ ദേഹം സൃഷ്ടിച്ചു, അവയവങ്ങള്‍ സംവിധാനിച്ചു. അതില്‍നിന്ന് സ്ത്രീയുടെയും പുരുഷന്റെയും രണ്ടു വര്‍ഗങ്ങളുണ്ടാക്കി. 
 നുത്ഫ' എന്ന വാക്കിനു തുള്ളി എന്ന് അര്‍ത്ഥം സാമാന്യമായുപയോഗിക്കുന്നുവെങ്കിലും സന്ദര്‍ഭാനുസരണം അത് "ശുക്ലം" അഥവാ "രേതസ്സ്" എന്ന അര്‍ത്ഥം കൈകൊള്ളുന്നു. "തെറിച്ചു വീണ തുള്ളി"എന്നും "ഇന്ദ്രിയ രസം" എന്നുമൊക്കെ പലയിടത്തും വ്യാഖ്യാനങ്ങളുണ്ട്.മലയാളത്തിലെ ചില ഖുര്‍ ആന്‍ പതിപ്പുകളില്‍ "ഇന്ദ്രിയ ബിന്ദു" എന്ന പദം ഉപയോഗിച്ചിരിക്കുന്നു .(സി.എന്‍ അഹമ്മദ് മൌലവി ഉപദേശകനായുള്ള ഡി.സി ബുക്സിന്റെ ഖുര്‍ ആനില്‍ അടക്കം)
ഇവിടെയും  ആടിനെ പട്ടിയാക്കി കൊണ്ടുള്ള ഇവരുടെ  വിവരണം  തുടരുന്നു   مِّن مَّنِيٍّ يُمْنَىٰ   എന്റെ വലതുഭാഗം നിന്നും എന്നര്‍ത്ഥം വരുന്ന വാചകത്തിനെ കൊണ്ട് പോയി ഇന്ദ്രിയത്തില്‍ നിന്നും സ്രവിക്കപെടുന്ന  എന്നാക്കിമാറ്റിമറിച്ച് കൊണ്ട് ഖുര്‍ആനിലെ ഭ്രുണ ശാസ്ത്ര തെളിവുകള്‍ നിരത്തി ഇളഭ്യരായി ഈ ലോകം മുഴുവനും അത് കൊട്ടി ഘോഷിച്ചു ഇപ്പോഴും നടക്കുന്നു  നാണമില്ലേ ഇങ്ങനെയൊക്കെ വളച്ചു ഒടിച്ചു സ്വന്തം നിലാപാടുകള്‍ ഇറക്കാന്‍ ?

ഇനി അടുത്ത അട്ടിമറി പ്രയോഗം നോക്കാം   



Surah No:86
At-Taariq
തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തില്‍ നിന്നത്രെ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌.(6)
മുതുകെല്ലിനും, വാരിയെല്ലുകള്‍ക്കുമിടയില്‍ നിന്ന്‌ അത്‌ പുറത്തു വരുന്നു.(7) 
ഇവിടെയുംഅറബി വാക്കിന്‍റെ അര്‍ത്ഥം ഇവര്‍ മാറ്റി മറിച്ചുകൊണ്ട് തന്നെ ഇവര്‍ മുന്നേറി   الصُّلْبِ وَالتَّرَائِبِ     സ്റ്റീൽ വാരിയെല്ലുകള്‍ എന്നുള്ളത്  സുല്‍ഭ എന്ന വാക്കിന്‍റെ അര്‍ത്ഥം  ഉരുക്ക് (സ്റ്റീല്‍,ഇരുമ്പ്  ) എന്നൊക്കെയാണ് അതിനെ കൊണ്ട് പോയി നട്ടല്ല് ആക്കി എടുത്തു കൊണ്ട് വിവരണം നല്‍കി  ഇങ്ങനെയൊക്കെ ഇരുന്നാലും പുരുഷ ബീജത്തിനെ കൊണ്ട് പോയി വെള്ളമാക്കി വെളുപ്പിച്ചിട്ടും പിന്നെയും  വെള്ളം ചേര്‍ക്കേണ്ടി വന്നു  
ഇനി പുരുഷ ബീജം വരുന്നത് എവിടെ നിന്നാണ് എന്നുള്ളത് നോക്കാം 
 ശിശ്നത്തിനു താഴെയായി ത്വക്കുകൊണ്ടുള്ള ഒരു സഞ്ചിയിലാണ്  പുരുഷ ബീജങ്ങളെ ഉത്പാദിപ്പിക്കുന്നത്അതായത്നമ്മുടെ വൃഷണസഞ്ചിയില്‍എന്നര്‍ത്ഥം ഖുര്‍ആന്‍പറയുന്നതുംഇതുമായിരാപകല്‍വ്യത്യാസംഉണ്ടെന്നിരിക്കെ
ആരുടെകൂടെ ഓടിഎത്താന്‍ വേണ്ടിയാണ് ഈ കാലഹരണപ്പെട്ട ഗ്രന്ഥം 
കൊണ്ട് ഇവര്‍ നടക്കുന്നത്  കാര്യങ്ങളെ വസ്തു നിഷ്ട്ടമായി ഗ്രഹിക്കാന്‍ 
കഴിയില്ല എങ്കില്‍ ഇതുപോലെ ആടിനെ പട്ടിയാക്കി കൊണ്ട് വന്നാലും  എത്ര കാലം പോകും ?
അതുപോലെ തന്നെ
ഗര്‍ഭാവസ്ഥയിലുള്ള ഭ്രൂണത്തിനെ കുറിക്കാന്‍ ഖുര്‍ ആനില്‍ ഉപയോഗിച്ചിരിക്കുന്നു എന്നു പറയപ്പെടുന്ന മറ്റൊരു വാക്ക് "മുദ്ഘ" ആണ്. മാംസപിണ്ഡം എന്നോ മാംസക്കഷ്ണമെന്നോ അര്‍ത്ഥം പറയാവുന്ന ഈ വാക്കിനെ വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ച് (ഭ്രൂണശാസ്ത്ര പ്രഫസര്‍ ആയ കീത്.എല്‍.മൂര്‍ ഉള്‍പ്പടെ) ഭ്രൂണത്തിന്റെ 23-ആം ദിവസത്തെ വളര്‍ച്ചാ ഘട്ടമായി മാറ്റിയിരിക്കുന്നു!

ചവച്ചു തുപ്പിയ മാംസക്കഷ്ണം, അരഞ്ഞ മാംസം എന്നിങ്ങനെയുള്ള അര്‍ത്ഥം വരുന്ന പദത്തെ എടുത്ത് പ്രൊഫസര്‍ കീത്.എല്‍.മൂര്‍ ഭ്രൂണത്തിലെ മാംസപേശികള്‍ ഉരുത്തിരിയുന്നതിനു തൊട്ടുമുന്‍പുള്ള somites ഉണ്ടാകുന്ന ഘട്ടമായി വ്യാഖ്യാനിക്കുന്നു. 
മേല്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തു നിഷ്ട്ടമായി ഒന്ന് നിരീക്ഷിച്ചാല്‍ കാര്യങ്ങള്‍ മനസിലാവാന്‍ എളുപ്പമുണ്ട്   ആകപ്പാടെ എടുത്തു നോക്കിയാല്‍ വെറും അട്ടിമറികള്‍ നടത്തി ഖുര്‍ആന്‍ ശാസ്ത്രീയമായ കാര്യങ്ങള്‍ ഉള്‍കൊള്ളുന്ന ഗ്രന്ഥമാണ് എന്ന് സമര്‍പ്പിക്കാന്‍ ആധുനിക സലഫികള്‍ ശ്രമിക്കുന്നു  എന്നിട്ടും മുക്കും കുത്തി വീഴുന്നു  കാരണം തിരുത്തപെടാന്‍ പാടില്ലാത്ത ഗ്രന്ഥത്തിനെ കൊണ്ട് പോയി ഇങ്ങനെ മൈദ കുഴക്കുന്ന രീതിയില്‍ പരുവത്തിലാക്കി അന്തം കമ്മിക്കള്‍ക്ക് വെച്ച് നീട്ടുന്നു  ചിലര്‍ അതില്‍ വീഴുന്നു ഇനിയും വരില്ലേ തേരും തളിച്ചു  ഖുര്‍ആനിലെ ഭ്രുണ ശാസ്ത്രം എന്നൊക്കെ പറഞ്ഞു കൊണ്ട് കാത്തിരിക്കാം  നമ്മുക്ക്   

 




  

                                                                                                      
 

       


    


 
 

 




 






















 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം