ജപമാല ഡാ ...............
ജപമാല ചൊല്ലി സംഭവിച്ച ആദ്യ വിജയം . ജപമാല ഡാ ...............
-----------------------------------------------------------------------------------------------------1571ലെ ലെപാന്‍ന്റോ യുദ്ധത്തിനിടെ ജപമാല ചൊല്ലിയതിന്റെ ഫലമായി യുദ്ധം ജയിച്ച അത്ഭുതത്തെക്കുറിച്ച് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ജപമാല വഴിയായി സംഭവിച്ച ആദ്യത്തെ വിജയം ഏതാണ്?
ഫ്രാന്‍സില്‍ 1212ല്‍ നടന്ന മ്യൂറെറ്റ് യുദ്ധമാണ് ജപമാലയുടെ പേരിലുള്ള ആദ്യ വിജയം. 1,500 ക്രിസ്ത്യാനികള്‍ കൗണ്ട് സൈമണ്‍ ഡി മോണ്ട് ഫോര്‍ട്ടിന്റെ നേതൃത്വത്തില്‍ മ്യൂറെറ്റില്‍ വച്ച് അല്‍ബെജന്‍സിയനെതിരെ നടത്തിയ യുദ്ധത്തിലാണ് ഇവര്‍ വിജയിച്ചത്. കത്തോലിക്ക വിശ്വാസികളെ തുടച്ചു നീക്കുവാനായി കച്ചകെട്ടി പുറപ്പെട്ട 30,000 ശത്രുക്കളെയാണ് വി. ഡൊമിനിക്കിന്റെ നേതൃത്വത്തില്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി തകര്‍ത്തത്.
പരിശുദ്ധ അമ്മയുടെ തിരുനാള്‍ സഭ ആഘോഷിക്കുന്ന സെപ്റ്റംബര്‍ 12നായിരുന്നു ഇവര്‍
യുദ്ധത്തില്‍ വിജയം നേടിയത്. 1683 സെപ്റ്റംബര്‍ 12ന് പോളണ്ടിലെ രാജാവായ ജാന്‍ സൊബിയേസ്‌ക്കി തുര്‍ക്കികള്‍ക്കെതിരെ നടത്തിയ യുദ്ധത്തില്‍ വിജയം നേടിയതോടുകൂടി അന്നേദിവസം മാതാവിന് നന്ദി അര്‍പ്പിക്കുന്ന തിരുനാളായി സഭയില്‍ ആഘോഷിക്കുന്നതിന് തീരുമാനമായി.
ജപമാലയിലെ സയന്‍സ് (ശാസ്ത്രം)
കൊച്ചി: ബിനാലെയില്‍ വിസ്‌മയമായി 54 അടി ഉയരമുള്ള ജപമാല ലിംക ബുക്ക് ഓഫ് റെക്കോഡ്‌സില്‍. കാഞ്ഞങ്ങാട് മാലക്കല്‍ സ്വദേശി റിജിന്‍ ജോണ്‍ മട്ടാഞ്ചേരിയിലെ ഒ.ഇ.ഡി. കോര്‍ട്ട്‌യാഡില്‍ സ്‌ഥാപിച്ച ഹോളി ബീഡ്‌സ്: ദി ഓര്‍ബിറ്റ് എന്ന കലാസൃഷ്‌ടിക്കാണു റെക്കോഡ്.
മതവും വിശ്വാസവും സയന്‍സുമെല്ലാം ഒരു ഊര്‍ജ രൂപത്തെ കേന്ദ്രമാക്കിയാണു നിലനില്‍ക്കുന്നതെന്നു വിളിച്ചോതുന്നതാണു കലാസൃഷ്‌ടി. വിശ്വാസമായാലും മതമായാലും നിശ്‌ചിത ഭ്രമണപഥം വിട്ടു സഞ്ചരിച്ചാല്‍ സന്തുലനാവസ്‌ഥ തെറ്റുമെന്നതു മന്ത്രങ്ങള്‍ ഉരുവിടുന്ന ജപമാലയുടെ മുത്തുമണികളിലൂടെ സൂചിപ്പിക്കുകയാണ്.
ഉണങ്ങിയ തേങ്ങകളും 400 മീറ്റര്‍ കയറുമുപയോഗിച്ചു കൊന്ത നിര്‍മിക്കാന്‍ രണ്ടു മാസമെടുത്തു. ലക്ഷണമൊത്ത 90 തേങ്ങ രണ്ടുമാസം പുകച്ചുണക്കിയെടുത്താണു 90 മുത്തുകളായി കോര്‍ത്തെടുത്തത്. കയറും തേങ്ങയും റിജിന്‍ സ്വന്തം നാടായ കാസര്‍ഗോഡ് നിന്നാണു കൊണ്ടുവന്നത്. ടെലികോം എന്‍ജിനീയറായ റിജിന്‍ കലയോടും ചിന്തകളോടുമുള്ള അഭിനിവേശം മൂലമാണു ബിനാലെയില്‍ കണ്ണിയായത്. റിജിന്റെ രണ്ടു പരീക്ഷണ കലാപ്രയത്‌നങ്ങള്‍ മുമ്പും ലിംകാ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട്.
കളമശേരി രാജഗിരി എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥിയായിരിക്കേ ഏറ്റവും വലിയ ക്രിസ്‌മസ് നക്ഷത്രവും കൊന്തയും നിര്‍മിച്ചാണു റെക്കോഡുകളുടെ പുസ്‌തകത്തില്‍ പേരു ചേര്‍ത്തത്. ടെലികോം മേഖലയില്‍ രണ്ടു പേറ്റന്റുകള്‍ സ്വന്തമായുള്ള റിജിന്‍ കഴിഞ്ഞ ഐ.എസ്.എല്‍. മല്‍സരങ്ങളില്‍ ലേസണ്‍ ഓഫീസറായിരുന്നു. സ്വന്തം നാട്ടില്‍ ഇത്തരം കലാ സൃഷ്‌ടികള്‍ എത്തിക്കാനുള്ള ശ്രമത്തിലാണു റിജിന്‍.
ജപമാല നിർമാണ മത്സരം
ക്രിസ്തു രാജ ദേവാലയം മുണ്ടത്തിക്കോട് ജപമാല നിർമാണ മത്സരം 25-10-2015
ഞായരാഴ്ച വൈകീട്ട് പള്ളി മൈതാനത്ത് വച്ച് നടന്നു. എട്ടു കുടുംബ യൂണിറ്റുകൾ
മത്സരത്തിൽ പങ്കെടുത്തു .വൈവിദ്യമാർന്ന വിവിധ തരത്തിലുള്ള ജപമാലകൾ
പ്രദർശനത്തിന് ഉണ്ടായിരുന്നു.വാശിയേറിയ മത്സരസ്ത്തിൽ ക്രിസ്തുരാജ കുടുംബ
യൂണിറ്റ് തുടര്ച്ചയായി മൂന്നാംതവണയും വിജയം കരസ്തമാക്കി. ക്രിസ്തുരാജ
യൂണിറ്റ് കവുങ്ങിൻ തടിയിൽ നിർമിച്ച "ജപമാല ചൊല്ലുന്ന ജപമാല" വ്യത്യസ്തത
ഉള്ളതാകി. വിജയികൾക്ക് ഇടവക വികാരി റെവ.ഫാ.ജോയ്സണ്‍ കൊരേത്ത് ട്രോഫികൾ
വിതരണം ചെയ്തു.
NB:- ജപമാലയും കുരിശും ഉണ്ടായതു കൊണ്ട് കുഞ്ഞാടുകള്‍ രക്ഷപ്പെട്ടു ഇല്ലങ്കില്‍ കാണാമായിരുന്നു ജപമാല ഡാ .................
അഭിപ്രായങ്ങള്‍