പലിശ നിരോധനം ഇസ്ലാമില്‍

 Image result for പലിശ ഇസ്ലാമില്‍

പലിശ നിരോധനം ഇസ്ലാമില്‍


മുസ്ലീങ്ങള്‍ എപ്പോഴും വലിയ കാര്യമായി പറയാറുള്ള ഒരു സംഭവമാണ് ഇസ്ലാമില്‍ പലിശ നിരോധനം ഉണ്ട് എന്നുള്ളത്. ഇസ്ലാമിക വിശ്വാസമനുസരിച്ചുള്ള ഏഴ് വന്‍ പാപങ്ങളില്‍ ഒന്നാണ് പലിശ വാങ്ങല്‍. എന്തുകൊണ്ടാണ് ഇസ്ലാമില്‍ പലിശ ഹറാമായത് എന്ന് പരിശോധിക്കുകയാണ് ഈ ലേഖനത്തില്‍ ചെയ്യുന്നത്.
മുഹമ്മദിന് പത്തിലധികം ഭാര്യമാരും പിന്നെ വിരലിലെണ്ണാന്‍ പറ്റാത്തത്ര വെപ്പാട്ടിമാരും ഉണ്ടായിരുന്നതായി ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ കാണാവുന്നതാണ്. ഇവരുടെയൊക്കെ ചിലവുകള്‍ നടത്താനും പിന്നെ യുദ്ധച്ചിലവുകള്‍ക്കും മുഹമ്മദിന് പണം ആവശ്യമായിരുന്നു. സ്വഹീഹുല്‍ ബുഖാരിയില്‍ ഇപ്രകാരം കാണുന്നു:
ഉമര്‍ (റ) പറയുന്നു: തിരുമേനി ബനൂ നളിര്‍ ഗോത്രക്കാരുടെ (പക്കല്‍ നിന്ന് ഗനീമത്തായി പിടിച്ചെടുത്ത) തോട്ടം (അതിലെ ഉല്‍പ്പന്നങ്ങള്‍) വില്‍ക്കുകയും തന്‍റെ കുടുംബത്തിന്‍റെ ഒരു കൊല്ലത്തെ ചിലവിലേക്ക് നീക്കി വെക്കുകയും പതിവായിരുന്നു. (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 68, ഹദീസ്‌ നമ്പര്‍ 1837, പേജ് 908)
‘അല്ലാഹു ഇരട്ടിയായി പണം നല്‍കും’ എന്ന് പറഞ്ഞ് മുസ്ലീങ്ങളില്‍ നിന്നും മുഹമ്മദ്‌ പണം കടമായി വാങ്ങുമായിരുന്നു. അവര്‍ക്ക്‌ പണം തിരികെ നല്‍കിയിരുന്നത് കൊള്ള മുതല്‍ ഭാഗിച്ചായിരുന്നു. മുഹമ്മദ്‌ അനുയായികളില്‍ നിന്നും പണം കടമായി വാങ്ങുമായിരുന്നു എന്ന് പല ഹദീസുകളുമുണ്ട്. അദ്ദേഹത്തിന്‍റെ മരണസമയത്ത് തന്‍റെ പടയങ്കി ഒരു യെഹൂദന്‍റെ അടുക്കല്‍ പണയപ്പെടുത്തിയിരിക്കുകയായിരുന്നു എന്നൊരു ഹദീസിലുണ്ട്. മനുഷ്യന്‍ കടബാധ്യതയില്‍പ്പെട്ടാല്‍ അവന്‍ കൂടുതല്‍ സംസാരിക്കുകയും കള്ളം പറയുകയും വാഗ്ദാനം ലംഘിക്കുകയും ചെയ്യും എന്ന് മുഹമ്മദ്‌ പറഞ്ഞിട്ടുമുണ്ട്:
“ആയിഷ(റ) പറയുന്നു: തിരുമേനി നമസ്കാരത്തില്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു: “അല്ലാഹുവേ! ഖബ്റിലെ പരീക്ഷണങ്ങളില്‍ നിന്നും ദജ്ജാലിന്‍റെ പരീക്ഷണങ്ങളില്‍ നിന്നും ജീവിതത്തിലും മരണത്തിലും അഭിമുഖീകരിക്കേണ്ടി വരുന്ന പരീക്ഷണങ്ങളില്‍നിന്നും കാത്തുരക്ഷിക്കുവാനും ഞാനിതാ നിന്നെ അഭയം പ്രാപിച്ചു കൊള്ളുന്നു.” “കടബാദ്ധ്യതയില്‍ നിന്നു മുക്തനാകുവാന്‍ അങ്ങുന്ന് ഇങ്ങനെ കൂടുതല്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നത് എന്തിനാണെ”ന്ന് ഒരാള്‍ തിരുമേനിയോട് ചോദിച്ചു. തിരുമേനി അരുളി: “മനുഷ്യന്‍ കടബാധ്യതയില്‍പ്പെട്ടാല്‍ അവന് കൂടുതല്‍ സംസാരിക്കേണ്ടി വരും. അപ്പോള്‍ അവന്‍ കള്ളം പറയും. വാഗ്ദാനം ചെയ്താലോ ലംഘിക്കുകയും ചെയ്യും.” (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 10, ഹദീസ്‌ നമ്പര്‍ 453, പേജ് 344)
കടബാധ്യതയുള്ള മനുഷ്യന് പലിശ നിരോധിക്കാനുള്ള അധികാരം ലഭിച്ചാല്‍ അവന്‍ ആദ്യം ചെയ്യുന്നതും അത് തന്നെയായിരിക്കും. മുഹമ്മദും താന്‍ കടക്കാരനായത് കൊണ്ട് ഇസ്ലാമില്‍ പലിശ നിരോധിച്ചു. മുഹമ്മദ്‌ പലിശ നിരോധിച്ചത് കാരണം കടബാദ്ധ്യതയുള്ളവരും ഇസ്ലാം സ്വീകരിച്ചു. കടബാദ്ധ്യതയുള്ളവരെ സംരക്ഷിക്കുവാനും ആയത്ത് അവതരിപ്പിച്ചു:
“സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, പലിശവകയില്‍ ബാക്കി കിട്ടാനുള്ളത്‌ വിട്ടുകളയുകയും ചെയ്യേണ്ടതാണ്‌. നിങ്ങള്‍ (യഥാര്‍ത്ഥ) വിശ്വാസികളാണെങ്കില്‍. നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അല്ലാഹുവിന്‍റെയും റസൂലിന്‍റെയും പക്ഷത്തു നിന്ന്‌ (നിങ്ങള്‍ക്കെതിരിലുള്ള) സമര പ്രഖ്യാപനത്തെപ്പറ്റി അറിഞ്ഞുകൊള്ളുക. നിങ്ങള്‍ പശ്ചാത്തപിച്ചു മടങ്ങുകയാണെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്കു തന്നെ കിട്ടുന്നതാണ്‌. നിങ്ങള്‍ അക്രമം ചെയ്യരുത്‌. നിങ്ങള്‍ അക്രമിക്കപ്പെടുകയും അരുത്‌. ഇനി (കടം വാങ്ങിയവരില്‍) വല്ല ഞെരുക്കക്കാരനും ഉണ്ടായിരുന്നാല്‍ (അവന്ന്‌) ആശ്വാസമുണ്ടാകുന്നത്‌ വരെ ഇടകൊടുക്കേണ്ടതാണ്‌. എന്നാല്‍ നിങ്ങള്‍ ദാനമായി (വിട്ടു) കൊടുക്കുന്നതാണ്‌ നിങ്ങള്‍ക്ക്‌ കൂടുതല്‍ ഉത്തമം; നിങ്ങള്‍ അറിവുള്ളവരാണെങ്കില്‍.” (സൂറാ.2:278-280)
മുസ്ലീങ്ങളില്‍ നിന്നും പണം കടമായി വാങ്ങുന്നതിന് മുഹമ്മദ്‌ പല ആയത്തുകളും അവതരിപ്പിച്ചു. ചില ഉദാഹരണങ്ങള്‍:
“തീര്‍ച്ചയായും ധര്‍മ്മിഷ്ഠരായ പുരുഷന്‍മാരും സ്ത്രീകളും അല്ലാഹുവിന്‌ നല്ല കടം കൊടുത്തവരും ആരോ അവര്‍ക്കത്‌ ഇരട്ടിയായി നല്‍കപ്പെടുന്നതാണ്‌. അവര്‍ക്കത്രെ മാന്യമായ പ്രതിഫലമുള്ളത്‌.” (സൂറാ.57:18)
“നിങ്ങള്‍ അല്ലാഹുവിന്‌ ഉത്തമമായ കടം കൊടുക്കുന്ന പക്ഷം അവനത്‌ നിങ്ങള്‍ക്ക്‌ ഇരട്ടിയാക്കിത്തരികയും നിങ്ങള്‍ക്ക്‌ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറ്റവും അധികം നന്ദിയുള്ളവനും സഹനശീലനുമാകുന്നു.” (സൂറാ.64:17)
മുന്‍ വേദഗ്രന്ഥങ്ങളില്‍ സത്യദൈവത്തിന്‍റെ പ്രവാചകരാരും ഇപ്രകാരമുള്ള വചനങ്ങള്‍ അവതരിപ്പിച്ച് വിശ്വാസികളില്‍ നിന്ന് പണം തട്ടിയിട്ടില്ല. അതുകൊണ്ട് അല്ലാഹു എന്ന നാമത്തില്‍ വെളിപ്പെട്ടിരിക്കുന്നവന്‍ ദരിദ്രന്‍ ആണെന്ന് യെഹൂദന്മാര്‍ പരിഹസിച്ചു. ഉടനെതന്നെ അവര്‍ക്കെതിരെ ശാപവാക്കുകള്‍ പറഞ്ഞുകൊണ്ട് ആയത്ത് അവതരിപ്പിച്ചു:
“അല്ലാഹു ദരിദ്രനും നമ്മള്‍ ധനികരുമാണ്‌ എന്ന്‌ പറഞ്ഞവരുടെ വാക്ക്‌ അല്ലാഹു തീര്‍ച്ചയായും കേട്ടിട്ടുണ്ട്‌. അവര്‍ ആ പറഞ്ഞതും അവര്‍ പ്രവാചകന്‍മാരെ അന്യായമായി കൊലപ്പെടുത്തിയതും നാം രേഖപ്പെടുത്തി വെക്കുന്നതാണ്‌. കത്തിഎരിയുന്ന നരകശിക്ഷ ആസ്വദിച്ചു കൊള്ളുക എന്ന്‌ നാം (അവരോട്‌) പറയുകയും ചെയ്യും.” (സൂറാ.3:181)
എന്തായാലും അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ചിലവഴിച്ചത് അന്യനെ കൊള്ള ചെയ്‌താല്‍ മാത്രമേ തിരികെ കിട്ടുകയുള്ളൂ എന്ന് മുസ്ലീങ്ങള്‍ക്ക് മനസ്സിലാകാന്‍ തുടങ്ങിയപ്പോള്‍ അവര്‍ മുഹമ്മദിനെ ശല്യം ചെയ്യാന്‍ തുടങ്ങി. അപ്പോഴും പതിവുപോലെ ആയത്ത് അവതരിപ്പിച്ചു:
“അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുകയും എന്നിട്ടതിനെ തുടര്‍ന്ന്‌, ചെലവ്‌ ചെയ്തത്‌ എടുത്തുപറയുകയോ ശല്യപ്പെടുത്തുകയോ ചെയ്യാതിരിക്കുകയും ചെയ്യുന്നവര്‍ ആരോ അവര്‍ക്ക്‌ തങ്ങളുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കും. അവര്‍ക്ക്‌ യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. കൊടുത്തതിനെത്തുടര്‍ന്ന്‌ മനഃക്ലേശം വരുത്തുന്ന ദാനധര്‍മ്മത്തെക്കാള്‍ ഉത്തമമായിട്ടുള്ളത്‌ നല്ല വാക്കും വിട്ടുവീഴ്ചയുമാകുന്നു. അല്ലാഹു പരാശ്രയം ആവശ്യമില്ലാത്തവനും സഹനശീലനുമാകുന്നു. സത്യവിശ്വാസികളേ, (കൊടുത്തത്‌) എടുത്തുപറഞ്ഞ്‌ കൊണ്ടും, ശല്യമുണ്ടാക്കിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ ദാനധര്‍മ്മങ്ങളെ നിഷ്ഫലമാക്കിക്കളയരുത്‌. അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാതെ, ജനങ്ങളെ കാണിക്കുവാന്‍ വേണ്ടി ധനം ചെലവ്‌ ചെയ്യുന്നവനെപ്പോലെ നിങ്ങളാകരുത്‌. അവനെ ഉപമിക്കാവുന്നത്‌ മുകളില്‍ അല്‍പം മണ്ണ്‌ മാത്രമുള്ള മിനുസമുള്ള ഒരു പാറയോടാകുന്നു. ആ പാറ മേല്‍ ഒരു കനത്ത മഴ പതിച്ചു. ആ മഴ അതിനെ ഒരു മൊട്ടപ്പാറയാക്കി മാറ്റിക്കളഞ്ഞു. അവര്‍ അദ്ധ്വാനിച്ചതിന്‍റെയാതൊരു ഫലവും കരസ്ഥമാക്കാന്‍ അവര്‍ക്ക്‌ കഴിയില്ല. അല്ലാഹു സത്യനിഷേധികളായ ജനതയെ നേര്‍വഴിയിലാക്കുകയില്ല. അല്ലാഹുവിന്‍റെപ്രീതി തേടിക്കൊണ്ടും, തങ്ങളുടെ മനസ്സുകളില്‍ ( സത്യവിശ്വാസം ) ഉറപ്പിച്ചു കൊണ്ടും ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത്‌ ഒരു ഉയര്‍ന്ന സ്ഥലത്ത്‌ സ്ഥിതി ചെയ്യുന്ന തോട്ടത്തോടാകുന്നു. അതിന്നൊരു കനത്ത മഴ ലഭിച്ചപ്പോള്‍ അത്‌ രണ്ടിരട്ടി കായ്കനികള്‍ നല്‍കി. ഇനി അതിന്ന്‌ കനത്ത മഴയൊന്നും കിട്ടിയില്ല, ഒരു ചാറല്‍ മഴയേ ലഭിച്ചുള്ളൂ എങ്കില്‍ അതും മതിയാകുന്നതാണ്‌. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാകുന്നു.” (സൂറാ.2:262-265)
ഈ ആയത്തുകള്‍ ഇറങ്ങിയതോടുകൂടി മുസ്ലീങ്ങള്‍ മുഹമ്മദിനെ ശല്യം ചെയ്യുന്നത് നിര്‍ത്തിയിട്ട് കൊള്ളമുതലില്‍ തന്നെ ആശ്രയിക്കാന്‍ തുടങ്ങി. തന്ത്രശാലിയായ മുഹമ്മദ്‌ അതിലും കുറവ് വരുത്തുവാന്‍ നോക്കി:
“അല്ലാഹുവും അവന്‍റെ റസൂലും കൊടുത്തതില്‍ അവര്‍ തൃപ്തിയടയുകയും, ഞങ്ങള്‍ക്ക്‌ അല്ലാഹു മതി, അല്ലാഹുവിന്‍റെ അനുഗ്രഹത്തില്‍ നിന്ന്‌ അവനും അവന്‍റെ റസൂലും ഞങ്ങള്‍ക്ക്‌ തന്നുകൊള്ളും. തീര്‍ച്ചയായും ഞങ്ങള്‍ അല്ലാഹുവിങ്കലേക്കാണ്‌ ആഗ്രഹങ്ങള്‍ തിരിക്കുന്നത്‌. എന്ന്‌ അവര്‍ പറയുകയും ചെയ്തിരുന്നെങ്കില്‍ (എത്ര നന്നായിരുന്നേനെ!) (സൂറാ.9:59)
കൊള്ളമുതലില്‍ പോലും മുഹമ്മദ്‌ വഞ്ചിക്കുകയാണ് എന്ന് പറഞ്ഞ് മുസ്ലീങ്ങള്‍ പ്രശ്നമുണ്ടാക്കിയപ്പോള്‍ അവരെ ശാന്തരാക്കുവാന്‍ വേണ്ടിയും ആയത്ത് അവതരിപ്പിച്ചു:
“ഒരു പ്രവാചകനും വല്ലതും വഞ്ചിച്ചെടുക്കുക എന്നത്‌ ഉണ്ടാകാവുന്നതല്ല. വല്ലവനും വഞ്ചിച്ചെടുത്താല്‍ താന്‍ വഞ്ചിച്ചെടുത്ത സാധനവുമായി ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവന്‍ വരുന്നതാണ്‌. അനന്തരം ഓരോ വ്യക്തിക്കും താന്‍ സമ്പാദിച്ചുവെച്ചതിന്‍റെ ഫലം പൂര്‍ണ്ണമായി നല്‍കപ്പെടും. അവരോട്‌ ഒരു അനീതിയും കാണിക്കപ്പെടുന്നതല്ല.” (സൂറാ.3:161)
ഈ ആയത്തനുസരിച്ചു ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ നാളില്‍ മുഹമ്മദ്‌ എന്ത് കൊണ്ടുവന്നു തന്നിട്ടും ഇപ്പോഴത്തെ ജീവിതത്തില്‍ തങ്ങള്‍ക്ക് യാതൊരു പ്രയോജനവും ലഭിക്കുകയില്ല എന്ന് മനസ്സിലാക്കിയ മുസ്ലീങ്ങള്‍ക്ക് ശാന്തരാകുവാന്‍ സാധിച്ചില്ല. പതിവ്‌ പോലെ വീണ്ടും ആയത്ത് അവതരിപ്പിച്ചു:
“(നബിയേ, ) നിന്നോടവര്‍ യുദ്ധത്തില്‍ നേടിയ സ്വത്തുക്കളെപ്പറ്റി ചോദിക്കുന്നു. പറയുക: യുദ്ധത്തില്‍ നേടിയ സ്വത്തുക്കള്‍ അല്ലാഹുവിനും അവന്‍റെ റസൂലിനുമുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും നിങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുക. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവെയും റസൂലിനെയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക.” (സൂറാ.8:1)
ഈ ആയത്ത് പ്രകാരം കൊള്ളമുതല്‍ അല്ലാഹുവിനും റസൂലിനും മാത്രമുള്ളതാണ് എന്ന് മനസ്സിലായപ്പോള്‍ മുസ്ലീങ്ങളുടെ മനഃസമാധാനം പിന്നെയും നഷ്ടപ്പെട്ടു. നിവൃത്തിയില്ലാതായപ്പോള്‍, തനിക്ക് കൊള്ളമുതലിന്‍റെ അഞ്ചിലൊന്ന് മതിയെന്ന് പറഞ്ഞുകൊണ്ട് മുഹമ്മദ്‌ ആയത്ത് അവതരിപ്പിച്ചു:
“നിങ്ങള്‍ (യുദ്ധത്തില്‍) നേടിയെടുത്ത ഏതൊരു വസ്തുവില്‍ നിന്നും അതിന്‍റെ അഞ്ചിലൊന്ന്‌ അല്ലാഹുവിനും റസൂലിനും (റസൂലിന്‍റെ) അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും പാവപ്പെട്ടവര്‍ക്കും വഴിപോക്കന്‍മാര്‍ക്കും ഉള്ളതാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുവിന്‍. അല്ലാഹുവിലും സത്യാസത്യവിവേചനത്തിന്‍റെ ദിവസത്തില്‍ അഥവാ ആ രണ്ടു സംഘങ്ങള്‍ ഏറ്റുമുട്ടിയ ദിവസത്തില്‍ നമ്മുടെ ദാസന്‍റെ മേല്‍ നാം അവതരിപ്പിച്ചതിലും നിങ്ങള്‍ വിശ്വസിച്ചുകഴിഞ്ഞിട്ടുണ്ടെങ്കില്‍. അല്ലാഹു ഏതൊരു കാര്യത്തിനും കഴിവുള്ളവനാകുന്നു.” (സൂറാ.8:41)
രഹസ്യമായി ദാനങ്ങള്‍ മുഹമ്മദിന് നല്‍കുവാന്‍ ആവശ്യപ്പെട്ടുകൊണ്ടും ആയത്ത് അവതരിപ്പിച്ചിട്ടുണ്ട്:
“സത്യവിശ്വാസികളേ, നിങ്ങള്‍ റസൂലുമായി രഹസ്യസംഭാഷണം നടത്തുകയാണെങ്കില്‍ നിങ്ങളുടെ രഹസ്യസംഭാഷണത്തിന്‍റെ മുമ്പായി ഏതെങ്കിലുമൊരു ദാനം നിങ്ങള്‍ അര്‍പ്പിക്കുക. അതാണു നിങ്ങള്‍ക്കു ഉത്തമവും കൂടുതല്‍ പരിശുദ്ധവുമായിട്ടുള്ളത്‌. ഇനി നിങ്ങള്‍ക്ക്‌ ( ദാനം ചെയ്യാന്‍ ) ഒന്നും കിട്ടിയില്ലെങ്കില്‍ തീര്‍ച്ചയായും അല്ലാഹു എറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.” (സൂറാ.58:12)
ഈ ആയത്തുകൊണ്ട് പ്രതീക്ഷിച്ച ഫലമൊന്നും ഉണ്ടായില്ല. വിചാരിച്ചത്ര രഹസ്യദാനങ്ങള്‍ കിട്ടുന്നില്ല എന്ന് മനസ്സിലായപ്പോള്‍ ഈ ആയത്തിനെ ഭേദഗതി ചെയ്തുകൊണ്ട് അടുത്ത ആയത്തും അവതരിപ്പിച്ചു:
“നിങ്ങളുടെ രഹസ്യസംഭാഷണത്തിനു മുമ്പായി നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ അര്‍പ്പിക്കുന്നതിനെപ്പറ്റി നിങ്ങള്‍ ഭയപ്പെട്ടിരിക്കുകയാണോ? എന്നാല്‍ നിങ്ങളത്‌ ചെയ്യാതിരിക്കുകയും അല്ലാഹു നിങ്ങളുടെ നേരെ മടങ്ങുകയും ചെയ്തിരിക്കയാല്‍ നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും അല്ലാഹുവെയും അവന്‍റെ റസൂലിനെയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.” (സൂറാ.58:13)
യുദ്ധം ചെയ്യാതെ ഉപരോധത്താല്‍ കീഴടങ്ങിയവരില്‍ നിന്നും കിട്ടിയ സമ്പത്ത് അനുയായികള്‍ക്കിടയില്‍ വീതം വെക്കാതിരിക്കാനും ആയത്ത് അവതരിപ്പിച്ചിട്ടുണ്ട്:
“അവരില്‍ നിന്ന്‌ (യഹൂദരില്‍ നിന്ന്‌) അല്ലാഹു അവന്‍റെ റസൂലിന്‌ കൈവരുത്തി കൊടുത്തതെന്തോ അതിനായി നിങ്ങള്‍ കുതിരകളെയോ ഒട്ടകങ്ങളെയോ ഓടിക്കുകയുണ്ടായിട്ടില്ല. പക്ഷെ, അല്ലാഹു അവന്‍റെ ദൂതന്‍മാരെ അവന്‍ ഉദ്ദേശിക്കുന്നവരുടെ നേര്‍ക്ക്‌ അധികാരപ്പെടുത്തി അയക്കുന്നു. അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.” (സൂറാ.59:6)
ബനൂ നളീര്‍ ഗോത്രക്കാരെ ഉപരോധത്താല്‍ കീഴടക്കിയതിനെ കുറിച്ചാണ് ഈ ആയത്തില്‍ പറഞ്ഞിരിക്കുന്നത്. ഈ ഗോത്രക്കാരില്‍ നിന്നും പിടിച്ചെടുത്ത ധനം മുഹമ്മദ്‌ എന്താണ് ചെയ്തതെന്നുള്ള ഹദീസ്‌ ഒരിക്കല്‍ കൂടി ഇടുന്നു:
ഉമര്‍ (റ) പറയുന്നു: തിരുമേനി ബനൂ നളിര്‍ ഗോത്രക്കാരുടെ (പക്കല്‍ നിന്ന് ഗനീമത്തായി പിടിച്ചെടുത്ത) തോട്ടം (അതിലെ ഉല്‍പ്പന്നങ്ങള്‍) വില്‍ക്കുകയും തന്‍റെ കുടുംബത്തിന്‍റെ ഒരു കൊല്ലത്തെ ചിലവിലേക്ക് നീക്കി വെക്കുകയും പതിവായിരുന്നു. (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 68, ഹദീസ്‌ നമ്പര്‍ 1837, പേജ് 908)
ഇതൊന്നും കൂടാതെ മുസ്ലീങ്ങളില്‍ നിന്നും പണം കടമായി വാങ്ങുകയും ചെയ്തിരുന്ന മുഹമ്മദിന് പലിശ നിരോധിക്കുകയല്ലാതെ വേറെ നിവൃത്തിയില്ലായിരുന്നു. മാത്രമല്ല, മുസ്ലീങ്ങളുടെ ധനം യുദ്ധത്തിനു വേണ്ടി ചിലവഴിക്കുകയും ചെയ്യണമായിരുന്നു. ഇങ്ങനെ മുഹമ്മദിന് കടം കൊടുത്തതിനാലും യുദ്ധത്തിനു വേണ്ടി ചെലവ് ചെയ്തതിനാലും ആണ് മുസ്ലീങ്ങള്‍ കൊള്ളമുതലിന് വേണ്ടി ബഹളമുണ്ടാക്കിക്കൊണ്ടിരുന്നത്. മുസ്ലീങ്ങള്‍ ചിലവഴിച്ച തുകയ്ക്ക് പലിശ കൂടി ഉണ്ടായിരുന്നെങ്കില്‍ ബഹളം പിന്നെയും വര്‍ദ്ധിക്കുമായിരുന്നു എന്ന് നല്ലൊരു കച്ചവടക്കാരനായ മുഹമ്മദിനറിയാം. അപ്പോപ്പിന്നെ പലിശ ഇല്ലാതാക്കുകയാണ് ബഹളം കുറയ്ക്കാനുള്ള ഏറ്റവും എളുപ്പ വഴി! ഇങ്ങനെ ധനമിറക്കി യുദ്ധം ചെയ്ത് കൊലയും കൊള്ളയും നടത്തുന്നതിനു പ്രതിഫലമായി അവര്‍ക്ക്‌ വാഗ്ദാനം ചെയ്തതാണ് ഖുര്‍ആനിലെ സ്വര്‍ഗ്ഗം:
“തീര്‍ച്ചയായും സത്യവിശ്വാസികളുടെ പക്കല്‍ നിന്ന്‌, അവര്‍ക്ക്‌ സ്വര്‍ഗമുണ്ടായിരിക്കുക എന്നതിനുപകരമായി അവരുടെ ദേഹങ്ങളും അവരുടെ ധനവും അല്ലാഹു വാങ്ങിയിരിക്കുന്നു. അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. അങ്ങനെ അവര്‍ കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. ( അങ്ങനെ അവര്‍ സ്വര്‍ഗാവകാശികളാകുന്നു. ) തൌറാത്തിലും ഇന്‍ജീലിലും ഖുര്‍ആനിലും തന്‍റെ മേല്‍ ബാധ്യതയായി അല്ലാഹു പ്രഖ്യാപിച്ച സത്യവാഗ്ദാനമത്രെ അത്‌. അല്ലാഹുവെക്കാളധികം തന്‍റെ കരാര്‍ നിറവേറ്റുന്നവനായി ആരുണ്ട്‌? അതിനാല്‍ നിങ്ങള്‍ ( അല്ലാഹുവുമായി ) നടത്തിയിട്ടുള്ള ആ ഇടപാടില്‍ സന്തോഷം കൊള്ളുവിന്‍. അതു തന്നെയാണ്‌ മഹത്തായ ഭാഗ്യം.” (സൂറാ.9:111)
കൊല്ലപ്പെടുന്നത് പണമിറക്കിയവരാണ്, മുഹമ്മദല്ല!! ഇങ്ങനെ അനുയായികളുടെ കയ്യില്‍ നിന്ന് കാശിറക്കി യുദ്ധം നടത്തി അന്യന്‍റെ ഭാര്യയടക്കം സകലവും പിടിച്ചെടുത്ത് അനുഭവിച്ച ഒരു പ്രവാചകനും ലോകചരിത്രത്തില്‍ ഇന്നയോളം ഉണ്ടായിട്ടില്ല. മുടക്കിയ പണത്തിനു പലിശ വാങ്ങുന്നത് ഹറാം ആണെങ്കില്‍ കച്ചവടത്തില്‍ ലാഭമെടുക്കുന്നതും പലിശ പോലെ തന്നെയാണ് എന്ന് ചിലര്‍ വാദിച്ചപ്പോള്‍ അതിന് ന്യായീകരണം പറയാന്‍ കഴിയാതെ അവരെ ശപിച്ചുകൊണ്ട് ആയത്ത് അവതരിപ്പിക്കുകയാണ് ഉണ്ടായത്:
“പലിശ തിന്നുന്നവര്‍ പിശാച്‌ ബാധ നിമിത്തം മറിഞ്ഞുവീഴുന്നവന്‍ എഴുന്നേല്‍ക്കുന്നത്‌ പോലെയല്ലാതെ എഴുന്നേല്‍ക്കുകയില്ല. കച്ചവടവും പലിശ പോലെത്തന്നെയാണ്‌ എന്ന്‌ അവര്‍ പറഞ്ഞതിന്‍റെ ഫലമത്രെ അത്‌. എന്നാല്‍ കച്ചവടം അല്ലാഹു അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയുമാണ്‌ ചെയ്തിട്ടുള്ളത്‌. അതിനാല്‍ അല്ലാഹുവിന്‍റെഉപദേശം വന്നുകിട്ടിയിട്ട്‌ (അതനുസരിച്ച്‌) വല്ലവനും (പലിശയില്‍ നിന്ന്‌) വിരമിച്ചാല്‍ അവന്‍ മുമ്പ്‌ വാങ്ങിയത്‌ അവന്നുള്ളത്‌ തന്നെ. അവന്‍റെകാര്യം അല്ലാഹുവിന്‍റെ തീരുമാനത്തിന്ന്‌ വിധേയമായിരിക്കുകയും ചെയ്യും. ഇനി ആരെങ്കിലും (പലിശയിടപാടുകളിലേക്ക്‌ തന്നെ) മടങ്ങുകയാണെങ്കില്‍ അവരത്രെ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.” (സൂറാ.2:275)
ഏതായാലും മുസ്ലീങ്ങള്‍ വലിയ കാര്യമായി പറയുന്ന ഇസ്ലാമിലെ പലിശ നിരോധനത്തിന്‍റെ പിന്നാമ്പുറക്കഥകള്‍ ഇങ്ങനെയൊക്കെയാണ്. മുഹമ്മദ്‌ ഏക ഭാര്യാവ്രതനായി ജീവിക്കുകയായിരുന്നെങ്കില്‍ കടം വാങ്ങാതെ മാന്യമായി കുടുംബം പോറ്റാന്‍ മുഹമ്മദിന് കഴിയുമായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ പലിശ നിരോധനം എന്നൊരു സംഗതിയേ ഇസ്ലാമില്‍ ഉണ്ടാകുമായിരുന്നില്ല!!
കടപ്പാട്മുതല്‍

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം