അടിമത്തനിരോധന പ്രസ്ഥാനം അമേരിക്കയില്‍



അടിമത്തനിരോധന പ്രസ്ഥാനം അമേരിക്കയില്‍

--------------------------------------------------------------------------

അമേരിക്കയിൽ നിലനിന്ന അടിമത്തത്തിനെതിരെ 17,18 ശതകങ്ങളിൽ രൂപംകൊണ്ട പ്രസ്ഥാനമാണ് അടിമത്തനിരോധന പ്രസ്ഥാനം. 1619-ൽ നീഗ്രോവംശജരായ അടിമകളുടെ ആദ്യസംഘം വെർജീനിയായിലെത്തിയതോടെ അമേരിക്കൻ കോളനികളിൽ അടിമത്തം ആരംഭിച്ചത്
അമേരിക്കയിൽ കുടിയേറിപ്പാർത്ത യൂറോപ്യൻമാരിൽ ചില വിഭാഗങ്ങള്‍ക്ക് ആരംഭകാലം മുതൽ തന്നെ അടിമ സമ്പ്രദായത്തിനെതിരായിരുന്നു .
ക്രൈസ്തവാദർശങ്ങൾക്ക് വിരുദ്ധമാണെന്നതായിരുന്നു അടിമത്തത്തിന് എതിരായുയർന്നുവന്ന ആദ്യത്തെ ശക്തമായ വാദഗതി. അടിമത്തനിരോധനപ്രസ്ഥാനത്തിന് നാന്ദി കുറിക്കാൻ ഈ വാദം വളരെയേറെ സഹായിച്ചിട്ടുണ്ട്. അമേരിക്കൻ വിപ്ലവത്തോടുകൂടി മറ്റൊരു വാദവും ഉന്നയിക്കപ്പെട്ടു. 'അടിമത്തം മനുഷ്യാവകാശധ്വംസനമാണ്' എന്നും പറയപ്പെട്ടു
ക്രിസ്തുമതത്തിലെ ഒരു വിഭാഗക്കാരായ ക്വേക്കർമാർ അടിമത്തവിരുദ്ധപ്രസ്ഥാനത്തിലെ ഒരു പ്രബലശക്തിയായിരുന്നു. അടിമവ്യാപാരത്തിൽനിന്നു പിന്തിരിയുവാൻ അവർ അനുയായികളെ ആഹ്വാനം ചെയ്തു 1696. 1774-ൽ അടിമവ്യാപാരവുമായി ബന്ധമുള്ളവർക്കും 1776-ൽ അടിമകളുടെ ഉടമകൾക്കും തങ്ങളുടെ മതവിഭാഗത്തിൽ അംഗത്വം നിഷേധിക്കുവാൻ പെൻസിൽവേനിയയിലെ ക്വേക്കർമാർ മുൻകൈയെടുത്തു. മറ്റു സംസ്ഥാനങ്ങളിലെ ക്വേക്കർമാരും ഈ മാതൃക സ്വീകരിച്ചു. അടിമത്ത നിരോധനപ്രസ്ഥാനത്തിൽ ആദ്യകാലങ്ങളിൽ പ്രവർത്തിച്ച ക്വേക്കർ നേതാക്കളിൽ ജോൺ വൂൾമാൻ (1720-72), അന്തോണി ബെനിസെറ്റ് (1713-84) എന്നിവർ പ്രമുഖരാണ്. 1774-ൽ ജെയിംസ് പെംബർടൻ, ബെഞ്ചമിൻ റഷ് എന്നിവരുടെ നേതൃത്വത്തിൽ പെൻസിൽവേനിയൻ അടിമത്തനിർമാജനസംഘടന രൂപവത്കൃതമായി. 1787-ൽ ബെഞ്ചമിൻ ഫ്രാങ്ക്ളിന്റെ നേതൃത്വത്തിൽ കൂടുതൽ വിശാലമായ അടിസ്ഥാനത്തിൽ ഈ പ്രസ്ഥാനം പുനഃസംഘടിപ്പിക്കപ്പെട്ടു. അധികം താമസിയാതെ തന്നെ യു.എസ്സിലെ നാനാഭാഗങ്ങളിലും ഇത്തരം സംഘടനകൾ രൂപംകൊണ്ടു. അടിമകളോടു കൂടുതൽ മനുഷ്യത്വപരമായ പെരുമാറ്റവും അതിലുപരിയായി അടിമത്ത നിർമാർജ്ജനംതന്നെയും ആവശ്യപ്പെട്ടുകൊണ്ട് ഈ സംഘടനകൾ നിയമസഭകൾക്ക് ഹർജികൾ സമർപ്പിച്ചുകൊണ്ടിരുന്നു
അമേരിക്കൻ വിപ്ലവ പ്രസ്ഥാനത്തിന്റെ കാലത്ത് (1775-83) മനുഷ്യാവകാശസ്ഥാപനത്തിനുവേണ്ടി രൂപംകൊണ്ട പ്രസ്തുത വാദഗതി എല്ലാ കോളനികളിലും ചലനങ്ങൾ സൃഷ്ടിച്ചു. അമേരിക്കയിലെ പ്രമുഖ നേതാക്കളെല്ലാംതന്നെ താത്ത്വികമായെങ്കിലും അടിമത്തത്തിനോട് എതിർപ്പ് പ്രകടിപ്പിച്ചുതുടങ്ങി. പ്രഥമ അമേരിക്കൻ പ്രസിഡന്റായ ജോർജ് വാഷിങ്ടൻ, അടിമകളുടെ വിമോചനത്തിന് തന്റെ മരണപത്രത്തിൽ വ്യവസ്ഥ ചെയ്യുകവരെയുണ്ടായി. അടിമത്തം നിയമാനുസരണം അവസാനിപ്പിക്കുന്ന ഒരു പദ്ധതി രൂപംകൊള്ളണമെന്നുള്ള തന്റെ ആഗ്രഹം ഒരിക്കൽ അദ്ദേഹം തന്റെ പിൻഗാമികളിലൊരാളായ തോമസ് ജെഫേഴ്സനോട് പ്രകടിപ്പിച്ചിരുന്നു. ബെഞ്ചമിൻ ഫ്രാങ്ക്ളിനും അലക്സാണ്ടർ ഹാമിൽട്ടനും വിമോചനസംഘങ്ങളുടെ പ്രവർത്തനങ്ങളിൽ വ്യാപൃതരായിരുന്നപ്പോൾ, പാട്രിക്ക് ഹെന്റി, ജെയിംസ് മാഡിസൻ എന്നിവർ അടിമത്തത്തെ ശക്തിയായി അപലപിച്ചു. ഒരു പക്ഷേ ഇക്കാര്യത്തിൽ ഏറ്റവും ശക്തമായ ഭാഷ ജെഫേഴ്സന്റെതായിരുന്നു. വെർജീനിയയെക്കുറിച്ചുള്ള കുറിപ്പുകൾ എന്ന പുസ്തകത്തിൽ അദ്ദേഹം അടിമത്തത്തിനെതിരായി ശക്തിയായ ഭാഷയിലെഴുതി. വടക്കുപടിഞ്ഞാറൻ മേഖലകളിൽ അടിമത്തത്തിന്റെ അന്ത്യം കുറിക്കാൻ 1784-ൽ അദ്ദേഹം നടത്തിയ ശ്രമം വിജയിച്ചില്ലെങ്കിലും 1787-ലെ ഒരുത്തരവുമൂലം അദ്ദേഹത്തിന്റെ ആഗ്രഹം സഫലമായി.
ഫിലഡൽഫിയ കോൺഗ്രസ്സിൽ (1774) ഭരണഘടനയ്ക്ക് രൂപംകൊടുത്ത നേതാക്കളെല്ലാംതന്നെ അടിമത്തത്തിനെതിരായിരുന്നു. ഭരണഘടന നിലവിൽവന്ന് 20 വർഷം കഴിയുന്നതോടെ വിദേശങ്ങളിൽനിന്നുള്ള അടിമകളുടെ ക്രയവിക്രയങ്ങൾ നിരോധിക്കാൻ വേണ്ട അധികാരം അവർ കോൺഗ്രസിന് നല്കി. ഈ സമയം വടക്കൻ സംസ്ഥാനങ്ങൾ അടിമത്തം നിരോധിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞിരുന്നു. 1777-ൽ വെർമോണ്ടിലെ ജനങ്ങൾ, പ്രായപൂർത്തിയാകുന്ന അടിമകളെ മോചിപ്പിക്കുന്നതിന് നിയമമുണ്ടാക്കി. ആ വർഷത്തിനുശേഷം ജനിക്കുന്ന അടിമകളെ 28 വയസ് തികയുമ്പോൾ സ്വതന്ത്രരാക്കാൻ 1780-ൽ പെൻസിൽവേനിയയിലും നിയമമുണ്ടായി. 1804-നകം മസ്സാച്ചുസെറ്റ്സ്, ന്യൂഹാംഷയർ, റോഡ്ഐലന്റ്, കണക്റ്റിക്കട്ട്, ന്യൂയോർക്ക്, ന്യൂജഴ്സി എന്നീ സംസ്ഥാനങ്ങളിൽ അടിമത്തം ഉടൻ അവസാനിപ്പിക്കുന്നതോ, പടിപടിയായി അവസാനിപ്പിക്കുന്നതോ ആയ നിയമങ്ങൾ നിർമ്മിക്കപ്പെട്ടു. അങ്ങനെ 1800-നു മുൻപായി അമേരിക്കൻ യൂണിയനിൽ ചേർക്കപ്പെട്ട 16-ൽ 8 സംസ്ഥാനങ്ങളും അടിമത്തനിരോധനത്തിനുള്ള നിയമനിർമ്മാണങ്ങൾ പൂർണമാക്കി.
ഇക്കാലമത്രയും അടിമത്തനിരോധനപ്രസ്ഥാനം സമാധാനപരമായ മാർഗങ്ങളിലൂടെയാണ് മുന്നോട്ടു നീങ്ങിയിരുന്നത്. ധാർമിക നിലവാരത്തിൽ അടിമത്തത്തെ എതിർത്തിരുന്ന ക്വേക്കർമാർ അവരുടെ മിതവാദിത്വത്തിന് കളങ്കം ഏല്പിക്കാതെയാണ് പ്രവർത്തിച്ചുവന്നത്. മിസ്സോറിയെ യൂണിയനിൽ ചേർക്കുന്ന പ്രശ്നം വന്നപ്പോഴാണ്, അടിമത്തത്തെക്കുറിച്ചുള്ള ഭിന്നാഭിപ്രായക്കാർ തമ്മിലുള്ള വാക്സമരം അതിരൂക്ഷമായത്. ബെഞ്ചമൻ ലണ്ടി എന്ന ക്വേക്കർ 1821-ൽ ജീനിയസ് ഒഫ് യൂണിവേഴ്സൽ ഇമാൻസിപ്പേഷൻ എന്ന പത്രത്തിന്റെ പ്രസിദ്ധീകരണം ആരംഭിച്ചതോടെ അടിമത്തത്തിനെതിരായുള്ള പ്രസ്ഥാനം ശക്തമായി. വില്യം ലോയിഡ് ഗാരിസൻ എന്ന യുവാവിന്റെ സഹായം 1829-ൽ ലഭ്യമായതോടെ ലണ്ടിയുടെ പ്രവർത്തനത്തിന് പുതിയൊരാവേശം കൈവന്നു. വിമോചനപ്രസ്ഥാനക്കാരുടെ ഇടയിൽ ഒരു തീവ്രവാദിയായി ഗാരിസൻ പ്രശസ്തനായി. അധികം താമസിയാതെ ന്യൂയോർക്കിൽനിന്ന് ഇമാൻസിപ്പേറ്റർ എന്ന പേരിൽ അടിമത്ത നിരോധനപ്രസ്ഥാനം ഒരു മുഖപത്രം ആരംഭിച്ചു. ആർതർ ടപ്പൻ ആയിരുന്നു ഇതിന്റെ പത്രാധിപർ.
വില്യം ലോയിഡ് ഗാരിസന്റെ (1805-79) നേതൃത്വത്തിൽ 1831-ൽ ദി ലിബറേറ്റർ എന്ന പത്രം പ്രസിദ്ധീകരിക്കാൻ തുടങ്ങിയതോടെ അടിമത്തവിരുദ്ധരിൽ തീവ്രവാദികളുടെ ഒരുവിഭാഗം ഉയർന്നുവന്നു. പടിപടിയായുള്ള വിമോചനം എന്ന് അക്കാലത്ത് പ്രചരിച്ചിരുന്ന ആശയത്തെ ആത്മാർഥതയില്ലാത്തതും ദ്രോഹബുദ്ധി നിറഞ്ഞതുമായ ഒന്ന് എന്നു പ്രഖ്യാപിച്ചുകൊണ്ട്, ഉടമകൾക്ക് യാതൊരു നഷ്ടപരിഹാരവും നല്കാതെ അടിമകളെ ഉടനടി മോചിപ്പിക്കണമെന്ന് ഗാരിസൻ വാദിച്ചു.
പ്രഗല്ഭരും സാഹസികരുമായ ഒരു കൂട്ടം വാഗ്മികളും ആത്മാർഥതയുള്ള സാമൂഹികപ്രവർത്തകരും ജനസ്വാധീനതയുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളും വിമോചനപ്രസ്ഥാനത്തിനുവേണ്ടി ഒരു കുരിശുയുദ്ധം നടത്താൻ തന്നെ തയ്യാറായി
അടിമത്തനിരോധന പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്ന 2,000-ത്തോളം സംഘങ്ങൾ 1850-ന് മുൻപായി നിലവിൽ വന്നുകഴിഞ്ഞിരുന്നു; അവയിലെല്ലാംകൂടി രണ്ടു ലക്ഷത്തോളം അംഗങ്ങളുണ്ടായിരുന്നു. വെൽഡ് രചിച്ച അമേരിക്കൻ അടിമത്തം-അതിന്റെ യഥാതഥരൂപത്തിൽ എന്ന ഗ്രന്ഥത്തെ വിമോചനപ്രസ്ഥാനത്തിന്റെ വേദപുസ്തകമായി കണക്കാക്കാം. ഫിലഡൽഫിയയിലെ ലുക്രീഷ്യാമോട്ട് പൊതുപ്രവർത്തനങ്ങളിൽ വനിതകൾക്കുള്ള വിലക്കുകൾ തൂത്തെറിഞ്ഞുകൊണ്ട് വിമോചനത്തിന്റെ ഒരുന്നത വക്താവായിത്തീർന്നു. ഗെറിറ്റ് സ്മിത്ത് എന്ന കോടീശ്വരൻ തന്റെ സമ്പത്തും സമയവും പൂർണമായും വിമോചനപ്രസ്ഥാനത്തിനുവേണ്ടി ഉഴിഞ്ഞുവച്ചു.
ജോൺ ഗ്രീൻലീഫ് വിറ്റിയർ വിമോചനപ്രസ്ഥാനത്തിന്റെ ഒരു ഗായക കവിയായിരുന്നു. കവിതകളും ലേഖനങ്ങളും വഴി ഇദ്ദേഹം പ്രസ്ഥാനത്തെ മുപ്പതു വർഷക്കാലം സേവിച്ചു. ഫ്രെഡറിക്ക് ഡഗ്ളസ്, ഹാരിയറ്റ് ടബ്മാൻ എന്നിവർ ഒളിച്ചോടിയ അടിമകളായിരുന്നു. ഇവരെ കൂടാതെ അജ്ഞാതരായ അനവധി പ്രവർത്തകർ അവരവരുടെ പ്രദേശങ്ങളിൽ വിമോചനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിൽ ജാഗരൂകരായിരുന്നു. അണ്ടർ ഗ്രൌണ്ട് റെയിൽ റോഡ് എന്നറിയപ്പെട്ടിരുന്ന രഹസ്യമാർഗങ്ങളിലൂടെ കാനഡയിൽ അഭയം തേടി, സ്വതന്ത്രരാകുന്നതിന് അടിമകളെ സഹായിക്കാൻ ചില നിഗൂഢസംഘങ്ങൾ നിരന്തരം പ്രവർത്തിച്ചു. ഹാരിയറ്റ് എലിസബത്ത് ബീച്ചർ സ്റ്റോവ് 1852-ൽ രചിച്ച അങ്കിൾ റ്റോംസ് കാബിനിൽ (Uncle Tom's Cabin) അടിമകളുടെ, ജീവിതവ്യഥയുടെ കഥകളാണ് ചിത്രീകരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ അതിന് ജനലക്ഷങ്ങളുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലാനും അവരെ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കാനും കഴിഞ്ഞു. ജോൺ ബ്രൌൺ സാഹസികനായ ഒരു വിമോചനഭടനായിരുന്നു. അദ്ദേഹം ഹാർപ്പേർസ് ഫെറിയിലെ ആയുധപ്പുര ആക്രമിച്ച് (1859) വെടിക്കോപ്പുകളും യുദ്ധോപകരണങ്ങളും അടിമകൾക്ക് എത്തിച്ചുകൊടുക്കാൻ ശ്രമിച്ചു. പക്ഷേ, അദ്ദേഹം അറസ്റ്റു ചെയ്യപ്പെടുകയും വിചാരണയ്ക്കു ശേഷം വധിക്കപ്പെടുകയുമാണുണ്ടായത്. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം ജനങ്ങളുടെ മനഃസാക്ഷിയെ തട്ടിയുണർത്തി.
അടിമത്തനിരോധനത്തിനായി തീവ്രവാദമാർഗ്ഗങ്ങൾവരെ ഉപയോഗിച്ചിരുന്നു .സംഘടന കെട്ടിപ്പടുക്കുന്നതിൽ വിമോചനപ്രസ്ഥാനക്കാർ അതീവ ശ്രദ്ധാലുക്കളായിരുന്നു. 1831-ൽ ആദ്യത്തെ പ്രാദേശികസംഘടന രൂപംകൊണ്ടു. 1832-ൽ ന്യൂഇംഗ്ളണ്ട് അടിമത്തനിരോധനസംഘം രൂപവത്കൃതമായി.രാഷ്ട്രീയപ്രവർത്തനത്തിൽ പങ്കെടുക്കുന്നതിനെപ്പറ്റി സംഘടനയിൽ 1840-ൽ ഭിന്നിപ്പുണ്ടായി. ഗാരിസനും കുറെ തീവ്രവാദികളും രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത് എതിർത്തു. അടിമത്തത്തെ അംഗീകരിക്കുന്ന യു.എസ്. ഭരണഘടന മരണവുമായുള്ള ഒരു ഉടമ്പടിയും നരകവുമായുള്ള ഒരു കരാറും ആണെന്നായിരുന്നു ഗാരിസന്റെ അഭിപ്രായം. അത്തരത്തിലുള്ള ഒരു രാഷ്ട്രത്തിലെ ഗവൺമെന്റിന്റെ കീഴിൽ വോട്ടുരേഖപ്പെടുത്തുന്നതുപോലും തെറ്റാണെന്നായിരുന്നു വിമോചനപ്രസ്ഥാനക്കാരനും മതപ്രസംഗകനുമായിരുന്ന തിയഡോർ പാർക്കർ (1810-60) വിശ്വസിച്ചിരുന്നത്
അബോളിഷനിസ്റ്റുകളുടെ പ്രവർത്തനങ്ങൾ ആവേശപൂർവം നടന്നുകൊണ്ടിരിക്കെതന്നെ അവരോടുള്ള എതിർപ്പും വർധിക്കുകയായിരുന്നു. അവരുടെ പ്രവർത്തനം നിയന്ത്രിച്ചില്ലെങ്കിൽ യു.എസ്സിന്റെ നിലനില്പുതന്നെ അപകടത്തിലാകുമെന്ന് ജനങ്ങളിൽ ഗണ്യമായ ഒരു വിഭാഗം വിശ്വസിച്ചു. സംഘടിതമായ രീതിയിൽ അവർ വിമോചനപ്രസ്ഥാനക്കാരെ എതിർത്തുതുടങ്ങി. അവരെ വധിക്കാൻപോലും തയ്യാറായി. അക്രമാസക്തമായ ഒരു ജനക്കൂട്ടം ഗാരിസനെ ബോസ്റ്റൺ തെരുവുകളിൽകൂടി വലിച്ചിഴച്ചു. വിമോചനപ്രസ്ഥാനക്കാരനായ എലിജലൌജോയി എന്ന പത്രാധിപരെ 1837-ൽ കുപിതരായ ഒരു സംഘം ആളുകൾ വെടിവച്ചുകൊന്നു. എന്നാൽ എതിർപ്പുകളെ അഗവണിച്ചുകൊണ്ട് അബോളിഷനിസ്റ്റുകൾ ധീരമായി അവരുടെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോയി. പത്രങ്ങളും ലഘുലേഖകളും പ്രസംഗങ്ങളുംവഴി ജനതയുടെ മനഃസാക്ഷിയെ തട്ടിയുണർത്താൻ അവർ അശ്രാന്തം പരിശ്രമിച്ചുകൊണ്ടിരുന്നു. കൂടാതെ, അടിമകളുടെ വിമോചനം ആവശ്യപ്പെട്ടുകൊണ്ട് അവർ തുടർച്ചയായി കോൺഗ്രസിന് ഹർജികൾ സമർപ്പിക്കുകയും ചെയ്തു.
1860-ൽ എബ്രഹാം ലിങ്കൺ അമേരിക്കയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ, ദക്ഷിണ സംസ്ഥാനങ്ങൾ യൂണിയനിൽനിന്ന് വിട്ടുപോയി. തുടർന്ന് ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടു. യുദ്ധം രൂക്ഷമായതോടെ തീവ്രവാദികൾ അടിമത്തനിരോധനത്തിനുവേണ്ടിയുള്ള തങ്ങളുടെ ശബ്ദത്തിന് ആക്കം കൂട്ടി. അതേസമയംതന്നെ ഗവണ്മെന്റ് പല സുപ്രധാന നടപടികളും കൈക്കൊണ്ടു. 1862-ൽ അമേരിക്കയിൽ സ്റ്റേറ്റുപദവി നല്കപ്പെട്ടുകഴിഞ്ഞിട്ടില്ലാത്ത പ്രദേശങ്ങളിൽ അടിമത്തം നിരോധിച്ചു. 1862 സെപ്റ്റംബർ 22-ന് എബ്രഹാം ലിങ്കൺ ചരിത്രപ്രസിദ്ധമായ ഒരു വിമോചനവിളംബരം പുറപ്പെടുവിച്ചു. അമേരിക്കയുടെ സർവസൈന്യാധിപനെന്ന അധികാരം ഉപയോഗിച്ചുകൊണ്ട്, യൂണിയനുമായി യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന സംസ്ഥാനങ്ങളിലെ അടിമകളെ 1863 ജനുവരി 1 മുതൽ സ്വതന്ത്രരാക്കിക്കൊണ്ടുള്ളതായിരുന്നു ഈ വിളംബരം.

ജൂതരില്‍
------------
 ലെവറ്റിക്‌സ് (ജൂത വേദഗ്രന്ഥം തോറയുടെ ഒരു പുസ്തകം) 25:44 മുതല്‍ 46 വരെ വചനങ്ങള്‍ അടിമത്തവുമായി ബന്ധപ്പെട്ട ബൈബിള്‍ നിലപാടുകളെ സൂചിപ്പിക്കുന്നു. ''നിനക്ക് ആണും പെണ്ണുമായ അടിമകളെ വാങ്ങുകയും ചെയ്യാം. അവരെ നിന്റെ മക്കള്‍ക്ക് അനന്തരമെടുക്കുകയും ആവാം.'' എബ്രഹാം ഹാരനില്‍ നിന്ന് അടിമകളെ വാങ്ങിയതായും (ഏലി 12:50) അദ്ദേഹത്തിന്റെ വീട്ടില്‍ പിറന്ന 318 അടിമകളെ ആയുധമണിയിച്ചതായും (ഏലി 12:16, 24:35-36) അവരെ തന്റെ മകന്‍ ഇസാക്കിന് ഭാഗം നല്കിയതായും (ഏലി 26:13-14) ക്രൈസ്തവ പ്രമാണങ്ങള്‍ സൂചിപ്പിക്കുന്നു. അടിമകളെ ബഹുലീകരിക്കുക വഴി ദൈവം അബ്രഹാമിനെ അനുഗ്രഹിച്ചു എന്നും ബൈബിള്‍ പ്രസ്താവിക്കുന്നു (ഏലി 24:35). ഇങ്ങനെ നിരവധി പരാമര്‍ശങ്ങള്‍ ബൈബിളില്‍ കാണാവുന്നതാണ്.

പാപരഹിതവും സത്യസന്ധവുമെന്ന് (യഹമാലഹല ൈമിറ ൗുൃശഴവ)േ ബൈബിള്‍ വിശേഷിപ്പിച്ച ഖീയ (അയ്യൂബ്) ഒരു വലിയ അടിമ സംഘത്തിന്റെ ഉടമയായിരുന്നു എന്നും ബൈബിള്‍ പരിചയപ്പെടുത്തുന്നു. ബൈബിളിലെ ക്രിസ്തു അടിമത്തത്തെ അംഗീകരിച്ചതായി വേണം മനസ്സിലാക്കാന്‍. അദ്ദേഹം ഒരിക്കലും അടിമത്തത്തിനെതിരെ എന്തെങ്കിലും സംസാരിച്ചതായി കാണുന്നില്ല. ജീസസ് അടിമകളെ കണ്ടുമുട്ടി (ഘൗസല 7:110,22:50), അടിമകളെ കുറിച്ച് ദൃഷ്ടാന്ത കഥകള്‍ പറഞ്ഞു (ങമവേലം 13:2430, 18:23, 22:14, ഘൗസല 12:2540, 14:1524) ഇങ്ങനെ ഏകദേശം എഴുപതോളം ബൈബിള്‍ വചനങ്ങളില്‍ അടിമത്തത്തെ അനുകൂലിക്കുന്ന പരാമര്‍ശങ്ങള്‍ കാണാം. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം വരെ ബൈബിള്‍ ദൈവശാസ്ത്രജ്ഞന്മാര്‍ വിശ്വസിച്ചത് ബൈബിള്‍ അടിമത്തത്തിന് നിയമാംഗീകാരം നല്കിയതായിട്ടാണ്. അഗസ്റ്റിന്‍, ലൂഥര്‍, കാല്‍വിന്‍ തുടങ്ങി പല തിയോളജിയന്‍മാരും ഇങ്ങനെ മനസ്സിലാക്കിയതായി കാണാം.(6)

അമേരിക്കയിലെ അടിമ വിമോചന നീക്കങ്ങളെ 'വ്യക്തമായ ദിവ്യശാസനകള്‍ക്കെതിര്' എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് 1835-ല്‍ വെസ്റ്റ് വെര്‍ജീനിയയിലെ ജൃലയ്യെലേൃശമി ്യെിീറ ആക്രമിച്ചിട്ടുള്ളത്. ജൃലയ്യെലേൃശമി ഓള്‍ഡ് സ്‌കൂള്‍ തങ്ങളുടെ ജനറല്‍ അസംബ്ലി റിപ്പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന നിഗമനം 'അടിമത്തം ദൈവ വചനങ്ങളുടെ സ്പഷ്ടമായ പ്രഖ്യാപനങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളത്' എന്നാണ്.(7)

അടിമത്തത്തെ പുകഴ്ത്തിക്കൊണ്ട് 1861-ല്‍ ഡോ. എം ജെ റാഫേല്‍ (ന്യൂയോര്‍ക്കിലെ ഒരു ജൂത റബ്ബി) തയ്യാറാക്കിയ ലഘുലേഖ പ്രസിദ്ധമാണ്.(8) 1957-ല്‍ പോലും വെസ്റ്റ് മിനിസ്റ്റര്‍ തിയോളജിക്കല്‍ സെമിനാരിയില്‍ ശക്തിയാര്‍ജിച്ച ഒരു വാദം 'ബൈബിള്‍ അടിമത്ത സമ്പ്രദായത്തെ അനുകൂലിക്കുന്നു എന്ന് മാത്രമല്ല, മുന്‍കാല ബൈബിള്‍ പണ്ഡിതന്മാര്‍ ഇക്കാര്യത്തില്‍ ശരിയായ ധാരണയുള്ളവരായിരുന്നു' എന്നുമാണ്. (9)



കൃസ്ത്യന്‍ തറവാട്ടിലെ അടിമകള്‍
-----------------------------------------------
റോമിലും ക്രൈസ്തവദേവാലയാധികൃതർപോലും അടിമത്തം നിലനിർത്തുന്നതിനെ അനുകുലിച്ചിരുന്നു പില്ക്കാലത്ത് വലിയ ഒരു സാമ്രാജ്യമായി വികസിച്ചതിനുശേഷവും അടിമത്തമെന്ന ഏർപ്പാട് അതിന്റേതായ നിയമാവലിയോടുകൂടി ബൃഹത്തായ ഒരു പ്രസ്ഥാനമായി നിലനിന്നു. റോമിന്റെ സൈനികബലം വർദ്ധിച്ചതനുസരിച്ച് അവിടത്തെ പ്രമാണിമാരുടെ ഭൂസ്വത്തുക്കൾ വർദ്ധിക്കുകയും അവർ യുദ്ധത്തിൽ പിടിച്ച അടിമകളുടെ എണ്ണവും പ്രയോജനവും കൂടിവരികയും ചെയ്തു. യുദ്ധത്തിൽ പിടിച്ച അടിമകളിൽ ഇന്നത്തെ ഇംഗ്ളണ്ട്, ഫ്രാൻസ്, ജർമനി, യൂഗോസ്ളാവിയ മുതലായ രാജ്യങ്ങളിലെ ആദിമനിവാസികൾ ആയിരക്കണക്കിനുണ്ടായിരുന്നു. കമ്പോളത്തിൽ വില്ക്കപ്പെട്ട അടിമകളായിരുന്നു ഭൂരിഭാഗവും. കടംവീട്ടാൻ സ്ഥലം വിറ്റവരും ചെറുപ്പത്തിൽ ദരിദ്രരായ മാതാപിതാക്കളാൽ വില്ക്കപ്പെട്ടവരും അടിമകളുടെ സംഖ്യ വർദ്ധിപ്പിച്ചു. ഗ്രീസിലെപ്പോലെ റോമിലും പൊതു അടിമകളും സ്വകാര്യ അടിമകളും ഉണ്ടായിരുന്നു. 1,000-ന് മേൽ 4,000 വരെ അടിമകളുള്ള സ്വകാര്യഉടമകൾ റോമിലും പരിസരത്തുള്ള ചെറുനഗരങ്ങളിലുമുണ്ടായിരുന്നു. യജമാനന്റെ ദാസസംഘത്തിനു രണ്ടു വിഭാഗങ്ങളുണ്ട്: പുറംപണിക്കുള്ളവർ, അകംപണിക്കുള്ളവർ (ഏതാണ്ട് സാമൂതിരിപ്പാടിന്റെ പുറത്തു ചേർന്ന നായർ, അകത്തു ചേർന്ന നായർ എന്ന പോലെ). അക്ഷരാഭ്യാസമുള്ള അടിമകൾ ധാരാളം ഉണ്ടായിരുന്നതുകൊണ്ട് കണക്കെഴുത്ത്, ഗ്രന്ഥശാലസൂക്ഷിപ്പ്, വൈദ്യം, സംഗീതം, നൃത്തം, അധ്യാപനം എന്നിങ്ങനെയുള്ള തൊഴിലുകളിലും അകം പണിക്കാരായ അടിമകൾ ഏർപ്പെട്ടിരുന്നു. എ.ഡി. 35-ൽ ഇറ്റലിയിൽ ഏകദേശം 201 ലക്ഷം അടിമകൾ ഉണ്ടായിരുന്നുവെന്നും ആകെ ജനസംഖ്യയിൽ പകുതിയിലധികം ഇവരായിരുന്നുവെന്നും കണക്കാക്കിയിട്ടുണ്ട്.
ആദ്യകാലത്ത് റോമിലെ അടിമകൾക്ക് അവകാശങ്ങൾ ചുരുങ്ങിയതോതിലെ ഉണ്ടായിരുന്നുള്ളു. അവർക്ക് വിവാഹത്തിനവകാശമില്ല. അടിമകളെ ചങ്ങലകൊണ്ട് കെട്ടിയിടുന്ന പതിവും പലയിടങ്ങളിലും ഉണ്ടായിരുന്നു. വയസ്സായ അടിമകളെ ഏസ്കുലാപിയസ് ദ്വീപിൽ ചാവാൻ തള്ളിക്കളയുക എന്ന പതിവും ഉണ്ടായിരുന്നു. ക്രമേണ അടിമകളുടെ സ്ഥിതി മെച്ചപ്പെട്ടു. ഉടമസ്ഥന് ഒരു തുക കൊടുത്തോ ഉടമയുടെ പ്രീതി സമ്പാദിച്ച് അയാളുടെ വില്പത്രം വഴിക്കോ അടിമയ്ക്ക് വിമോചനം സമ്പാദിച്ച് ഉടമയുടെ ക്ളയന്റ് സ്ഥാനത്തേക്ക് ഉയരാനുള്ള സാധ്യത പില്ക്കാലത്ത് വർദ്ധിച്ചുവന്നു. അടിമകൾക്ക് നല്ല സ്ഥാനം കിട്ടുവാനും കഴിഞ്ഞു. 20-ാം ശ.മുതൽ അടിമകളുടെ അവകാശങ്ങളും നിയമപരമായ നിലയും പിന്നെയും മെച്ചപ്പെട്ടു.
റോമൻ സാമ്രാജ്യത്തിലേക്ക് യുദ്ധംവഴി അടിമകളുടെ വരവ് നിലച്ചതിനാൽ കൃഷിയും മറ്റു പ്രവൃത്തികളും ചെയ്യുന്ന അടിമകളുടെ വിലയും പ്രയോജനവും വർദ്ധിച്ചു. വിദേശാക്രമണം ഭയപ്പെട്ടിരുന്ന അവസരത്തിൽ സ്വതന്ത്രരായ പാട്ടക്കൃഷിക്കാരെ അവരുടെ ഭൂമിയുമായി ദൃഢബന്ധത്തിലേർപ്പെടുത്തേണ്ടത് ആവശ്യമായിവന്നു. വലിയ എസ്റ്റേറ്റുകളിൽ പണിയെടുത്തിരുന്ന അടിമകൾ ക്രമേണ പാട്ടക്കാരായി. അടിമകളെ കൈമാറ്റം ചെയ്യുന്ന പതിവ് നിലച്ചതോടെ പാട്ടക്കാരും അടിമകളും തമ്മിൽ കാര്യമായ വ്യത്യാസം ഇല്ലാതെയായി. അവരെല്ലാവരും അടിയാൻമാരായി . പ്രാചീന റോമിൽ അടിമത്തത്തിനെതിരെ ഒരടിമയായിരുന്ന സ്പാർട്ടാക്കസിന്റെ നേതൃത്വത്തിൽ നടന്ന വിപ്ളവം ചരിത്രപ്രസിദ്ധമാണ്.
 ബൈബിള്‍ പഴയ നിയമവും പുതിയ നിയമവും അടിമത്തത്തെ അംഗീകരിക്കുന്നതായി കാണാം.(3) നോഹ (നൂഹ്) തന്റെ ദുസ്സ്വഭാവിയായ മകനെ 'അടിമയുടെ അടിമയായി മാറട്ടെ' എന്ന് ശപിച്ചതായി കാണാം (ഏലി 9:25). നോഹയുടെ ഒരു മകനായ ഹാമിനെ കറുത്ത ആഫ്രിക്കക്കാരുടെ പിതാവായും മറ്റൊരു മകനായ ഷാമിനെ സെമിറ്റിക് മതങ്ങളുടെ (അറബികളും ജൂതക്രൈസ്തവരും പെടുന്ന) പിതാവായും ബൈബിള്‍ പരിചയപ്പെടുത്തുന്നു. അഥവാ ഈ ബൈബിള്‍ സന്ദേശം വെളുത്തവരെ ഉന്നതരും കറുത്തവരെ താഴ്ന്നവരുമായി വേര്‍തിരിക്കുന്നു.(4) നൂറ്റാണ്ടുകളായി കറുത്തവരുടെ അടിമത്തത്തെ ന്യായീകരിച്ചതും ഈ ബൈബിള്‍ വചനങ്ങളുടെ അടിസ്ഥാനത്തിലാണ്.(5) കറുത്തവരെ അടക്കി ഭരിക്കാനുള്ള വെളുത്തവരുടെ അവകാശത്തെ ആഫ്രിക്കന്‍ റിഫോര്‍മിസ്റ്റ് ചര്‍ച്ച് ന്യായീകരിച്ചത് കറുപ്പ് എന്ന 'ശാപ'ത്തിന്റെ പേരിലാണ്.




അടിമത്തം ഇസ്ലാമില്‍
----------------------------------
ഇസ്ലാം അടിമത്തത്തിനെതിരായിരുന്നുവെന്നും അതുന്മൂലനം ചെയ്യാന്‍ പദ്ധതികളാവിഷ്കരിച്ചുവെന്നും സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നവര്‍ പ്രധാനമായും ഉദ്ധരിക്കാറുള്ളത് അടിമ മോചനം സംബന്ധിച്ച ചില ഖുര്‍ ആന്‍ വാക്യങ്ങളാണ്. ബലിയും വ്രതവും ദാനധര്‍മ്മങ്ങളുമെന്ന പോലെ അടിമ മോചനവും പുണ്യം സിദ്ധിക്കുന്ന ഒരു സല്‍ക്കര്‍മ്മമാണെന്ന് ഖുര്‍ ആനില്‍ പ്രസ്താവിച്ചിട്ടുണ്ടെന്നതു ശരിയാണ്. എന്നാല്‍ ഇത് അടിമത്തം പാപമായതുകൊണ്ടോ അതു നിര്‍ത്തലാക്കാനുദ്ദേശിച്ചതുകൊണ്ടോ സ്വീകരിച്ച നടപടിയായിരുന്നില്ല. അടിമകളും മൃഗങ്ങളും അക്കാലത്തെ പ്രധാന ഭൌതിക സ്വത്തായിരുന്നു. ആ സമ്പത്തിനെ ദൈവപ്രീതിക്കായി ത്യജിക്കുക വഴി സ്വര്‍ഗ്ഗം കരസ്ഥമാക്കാമെന്ന വിശ്വാസത്തിനപ്പുറം ഈ പുണ്യകര്‍മ്മത്തിനു സാമൂഹ്യ ലക്ഷ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. മൃഗബലി നടത്തിയിരുന്നത് മൃഗങ്ങളെ വംശനാശം വരുത്താനോ മൃഗംവളര്‍ത്തല്‍ സമ്പ്രദായത്തെ ഇല്ലാതാക്കാനോ ഉദ്ദേശിച്ചായിരുന്നില്ലല്ലോ
ഒരു പുണ്യ കര്‍മ്മം എന്ന നിലയില്‍ അടിമകളെ മോചിപ്പിക്കുന്ന സമ്പ്രദായം ആവിഷ്കരിച്ചത് ഇസ്ലാം മതമാണെന്ന അവകാശവാദം എട്ടുകാലി മമ്മുഞ്ഞു വാദമാണ്
പാപകര്‍മ്മങ്ങള്‍ക്കു പ്രായശ്ചിത്തമായും പുണ്യം നേടാനുള്ള ത്യാഗപൂര്‍ണമായ ഒരനുഷ്ഠാനമായും അടിമകളെ മോചിപ്പിക്കുന്ന രീതി ഇസ്ലാമിനു മുമ്പു തന്നെ ‘ജാഹിലിയ്യാ’ അറബികള്‍ക്കിടയില്‍ പതിവായിരുന്നു. മറ്റനേകം ജാഹിലിയ്യാ ആചാരങ്ങളെ സ്വീകരിച്ച കൂട്ടത്തില്‍ ഇസ്ലാം ഇതും ഒരനുഷ്ഠാനമായി അംഗീകരിക്കുക മാത്രമാണു ചെയ്തത്.
1929ല്‍ ഇന്ത്യയില്‍ നിന്നും മക്കയിലേക്ക് ഹജ്ജ് തീര്‍ത്ഥാടനത്തിനു പോയ ലക്നോവിലെ ഡെപ്യൂടി കലക്റ്ററും പൌരപ്രമുഖനുമായ അമീര്‍ അഹ്മദ് അലവി തന്റെ ഡയറിയില്‍ കുറിച്ചിട്ട യാ‍ത്രാനുഭവങ്ങള്‍ ആണു ഈ പുസ്തകം.
87 വര്‍ഷം മുമ്പത്തെ അറേബ്യയും മക്കയും മദീനയും ഹജ്ജുമൊക്കെ എങ്ങനെയായിരുന്നു എന്നും ഇന്ത്യയില്‍ നിന്നുമൊരാള്‍ക്ക് ഹജ്ജ് കര്‍മ്മം ചെയിത വെക്തി എഴുതിയത് കാണുക ഭക്തിയുടെ നിറവില്‍ ഇങ്ങനെ അദ്ദേഹം എഴുതി
ഇന്ന് ഞാന്‍ അടിമ ചന്തയിലെ വില്‍ക്കലും വാങ്ങലും കാണാന്‍ പോയി അഞ്ച് കറുത്ത നിഗ്രോ സ്ത്രീകളെ ഒരു വീടിനു മുന്നില്‍ നിറുത്തിയിരിക്കുന്നു അറുപത്തിയഞ്ചു ഗിനിയാണ് ഒരു അടിമക്ക് വില അതില്‍ കുറഞ്ഞ കറുപ്പുള്ള അടിമക്ക് നൂര്‍ ഗിനിയാണ് വില സ്വതന്ത്രരായ രണ്ടു കുട്ടികളും അവരോടപ്പം ഉണ്ട് അവയവങ്ങള്‍ ഒന്നും തന്നെ പ്രദര്‍ശിപ്പിച്ചിട്ടില്ല റംസാന്‍ ആയതിനാല്‍ വലിയ തിരക്ക് ഇല്ല പെരുന്നാള്‍ കഴിഞ്ഞാല്‍ കച്ചവടം പൊടി പാറും ആണും പെണ്ണുമൊക്കെ ഉണ്ടാവും പെരുന്നാളിന് ഇവിടെ വരണം എന്ന് തീരുമാനിച്ചു മാര്‍കറ്റ്‌ലുടെ അങ്ങനെ നടന്നു
അറേബ്യന്‍ സാമൂഹ്യജീവിതത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു അടിമവ്യവസ്ഥ. ചരിത്രാതീതകാലം തൊട്ടു തന്നെ അറബികള്‍ അടിമസമ്പ്രദായം നിലനിര്‍ത്തിയിരുന്നു. .... ആദ്യകാലത്തു യുദ്ധത്തില്‍ തടവുകാരായി പിടിക്കുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന ആളുകളെ അടിമകളാക്കുകയായിരുന്നു പതിവ്. പില്‍ക്കാലത്ത് അടിമകള്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കച്ചവടച്ചരക്കായി മാറി. ഇസ്ലാമിക സാമ്രാജ്യത്തിന്റെ വികാസത്തോടെ ഈ വ്യവസായവും വളരാന്‍ തുടങ്ങി. പല ഇനങ്ങളില്‍ പെട്ട അടിമകള്‍ അറേബ്യന്‍ കേന്ദ്രങ്ങളില്‍ എത്തിച്ചേര്‍ന്നു. മധ്യപൂര്‍വ്വ ആഫ്രിക്കയില്‍ നിന്നുള്ള അടിമകള്‍ കറുത്തവരായിരുന്നു. ചൈന ടര്‍ക്കിസ്ഥാന്‍ എന്നീ പ്രദേശങ്ങളില്‍ നിന്നും മഞ്ഞ നിറമുള്ളവരും കിഴക്കന്‍ യൂറോപ്പ് ദക്ഷിണ യൂറോപ്പ് എന്നിവിടങ്ങളില്‍നിന്ന് വെള്ള നിറമുള്ളവരുമായ അടിമകള്‍ അറേബ്യയിലേക്കു പ്രവഹിച്ചു. സ്പെയ്നില്‍നിന്നുള്ള അടിമകളായിരുന്നു ഏറ്റവുമധികം വില മതിക്കപ്പെട്ടത്. ഒരു സ്പാനിഷ് അടിമക്ക് ശരാശരി ആയിരം ദീനാര്‍ വിലയുണ്ടായിരുന്നു.
തുര്‍ക്കിയില്‍നിന്നുള്ള അടിമയ്ക്ക് 600 ദിനാര്‍ വിലയേ ഉണ്ടായിരുന്നുള്ളു. ഒരു യുദ്ധം കഴിയുമ്പോള്‍ ജേതാക്കള്‍ക്ക് അസംഖ്യം അടിമകളെ ലഭിക്കുക സ്വാഭാവികമാണ്. മൂസായിബ്നു നുസൈര്‍ എന്ന സൈനിക നേതാവ് ഇഫ്രീക്കിയായില്‍നിന്ന് മൂന്നു ലക്ഷം അടിമകളെ തടവുകാരായി പിടിച്ചുവെന്നു പറയപ്പെടുന്നു. സ്പെയ്നിലെ ഗോഥിക് പ്രഭു കുടുംബങ്ങളില്‍നിന്ന് അദ്ദേഹം 30000 കന്യകമാരെ അടിമകളാക്കി. ... മക്കായിലെ പ്രശസ്ഥ കവിയായിരുന്ന ഉമറുബ്നു അബീ റാബി ആ യ്ക്ക് തന്നെയും സ്വന്തമായി എഴുപതിലധികം അടിമകളുണ്ടായിരുന്നു. ഉമവ്വിയാ രാജാക്കന്മാരും പ്രഭുക്കന്മാരും ആയിരത്തിലധികം അടിമകളെ വീതം സ്വന്തമായി സൂക്ഷിക്കുക പതിവായിരുന്നു. മുസ്ലിം സൈന്യത്തിലെ ഒരു പടയാളി പത്തോളം അടിമകളെ സ്വയം വെച്ചു പുലര്‍ത്തി. ” [പേജ്.175- അറബികളുടെ ചരിത്രം, ടി ജമാല്‍ മുഹമ്മദ്- കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്]
ഇസ്ലാം തന്നെ ഒരു കച്ചവട മതമാണ്‌ ലാഭം ഇല്ലാത്ത ഒരു പരിപാടിയും അതില്‍ ഇല്ല ഇസ്ലാമിന്റെ നിയമസംഹിതകളും കര്‍മ്മശാസ്ത്രങ്ങളുമെല്ലാം , എല്ലാ തരം വ്യാപാര വ്യവഹാരങ്ങള്‍ക്കും വിശദീകരണം നല്‍കുന്നതു പോലെ തന്നെ അടിമക്കച്ചവടത്തെ ഉദാഹരിച്ചു കൊണ്ടും ഫതവകളും നിയമങ്ങളും ഉണ്ട് . ചില ഉദാഹരണങ്ങള്‍ കാണുക:
“പണയം കൊടുക്കുകയോ വായ്പ കൊടുക്കുകയോ ചെയ്യുന്ന സാധനത്തിന്റെ ചെലവ് അതിന്റെ ഉടമസ്ഥനാണു വഹിക്കേണ്ടത്. ഇടപാടിനു വിധേയമായ ഒരു വസ്തു ഒരടിമയാണെങ്കില്‍ ആ അടിമയുടെ വസ്ത്രച്ചെലവ് , ഭക്ഷണച്ചെലവ്, മുതലായവയും , മൃഗമാണെങ്കില്‍ അതിന്റെ തീറ്റച്ചെലവ്, ഓടിപ്പോയാല്‍ തിരഞ്ഞു പിടിക്കാനാവശ്യമായ ചെലവ്, അവയുടെ പാര്‍പ്പിടക്കൂലി എന്നിവയും വഹിക്കേണ്ടത് അവയെ പണയം വെച്ച ആളുകളാണെന്ന കാര്യത്തില്‍ പക്ഷാന്തരമില്ല. ... ഒരാള്‍ ഒരു അടിമസ്ത്രീയെ മറ്റൊരാള്‍ക്കു പണയം വെച്ചാല്‍ , പണയം വാങ്ങിയവന്റെ അനുവാദം കൂടാതെ ആ സ്ത്രീയെ അവള്‍ മച്ചിയായിരുന്നാല്‍ പോലും , പണയം വെച്ചവന്‍ സംയോഗം ചെയ്യുക എന്നതു നിഷിദ്ധമാകുന്നു. കാരണം, പണയം വെച്ചതോടു കൂടി അവളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാനുള്ള അവകാശം നഷ്ടപ്പെട്ടു കഴിഞ്ഞു. സംയോഗം ചെയ്യുകയില്ല എന്നുറപ്പുള്ള പക്ഷം ആ സ്ത്രീയും അവളെ പണയം വെച്ചവനും തമ്മില്‍ മറ്റു ശൃംഗാരകേളികള്‍ നടത്തുന്നത് അനുവദിക്കപ്പെടാവുന്നതാണ്.”( ഫത് ഹുല്‍ മുഈന്‍- മൂന്നാം ഭാഗം, പേജ് 27)
കച്ചവടത്തില്‍ ഒരു ഉപഭോഗ്താവിന്റെ അവകാശങ്ങള്‍ വിവരിക്കുന്നേടത്ത് ഫത് ഹുല്‍ മുഈന്‍ ഇങ്ങനെ പറയുന്നു:-
“ഒരാള്‍ ഒരു വസ്തു വാങ്ങുകയും , തന്റെ അറിവില്ലായ്മയാല്‍ വാങ്ങുന്ന അവസരത്തില്‍ താന്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള ചില അഭംഗികള്‍ [വിലയിടിവുണ്ടാക്കുന്ന ദോഷങ്ങള്‍ ] ആദ്യമേതന്നെ അതിനുണ്ടെന്നു വ്യക്തമാവുകയും ചെയ്താല്‍ ആ സാധനം ആരോടു വാങ്ങിയോ അയാള്‍ക്കു തിരിച്ചു കൊടുത്ത് വില തിരിച്ചു വാങ്ങാനുള്ള അവകാശം വാങ്ങിയവനുണ്ട്........
ഒരു ദാസിയെ വില്‍പ്പന നടത്തുമ്പോള്‍ അവള്‍ വിവാഹിതയോ രക്തസ്രാവമുള്ളവളോ ആയിരുന്നാല്‍ അത് അവളെ സംബന്ധിച്ച് അഭംഗിയാകുന്നു. വില്‍പ്പനക്കുള്ള അടിമ വ്യഭിചരിക്കുകയോ , മോഷണം നടത്തുകയോ ചെയ്ത വ്യക്തിയാണെങ്കില്‍ ആ കാര്യങ്ങള്‍ അടിമയെ സംബന്ധിച്ചിടത്തോളം അഭംഗിയാകുന്നു. ... ഏഴു വയസ്സായിട്ടും പതിവായി കിടന്നു പായയില്‍ മൂത്രിക്കുക എന്ന പതിവ് തുടരുന്ന പക്ഷം , അതു അഭംഗി തന്നെ . വായ , കക്ഷം എന്നിവയുടെ ശക്തിയായ നാറ്റവും അഭംഗിയാവുന്നു. ഏഷണിയുണ്ടാക്കുക, കളവു പറയുക, കളിമണ്ണു തിന്നുക, മദ്യപാനം ചെയ്യുക, നിസ്കാരം ഉപേക്ഷിക്കുക ,എന്നിവയും അടിമകളെ സംബന്ധിച്ചിടത്തോളം അഭംഗിയത്രേ. ബധിരത, വിഡ്ഡിത്തം, നടക്കുമ്പോള്‍ കാല്‍മുട്ടുകള്‍ തമ്മില്‍ സ്പര്‍ശിക്കല്‍ , ഗുഹ്യസ്ഥാനത്ത് മാംസം തിങ്ങല്‍ , ഗര്‍ഭം എന്നിവ വില്‍പ്പനക്കുള്ള അടിമയെ സംബന്ധിച്ച് അഭംഗിയാകുന്നു. മനുഷ്യസ്ത്രീകളെ സംബന്ധിച്ചു മാത്രമേ ഗര്‍ഭം അഭംഗിയാവുകയുള്ളു. മൃഗങ്ങളെ സംബന്ധിച്ചിടത്തോളം ഗര്‍ഭം ഒരു ഭംഗിയാകുന്നു. 20 വയസ്സു കഴിഞ്ഞിട്ടും ഋതുമതിയാവാതിരിക്കുക, രണ്ടു മുലകളില്‍ ഒന്ന് മറ്റേതിനെക്കാള്‍ വലിപ്പം കൂടിയതായിരിക്കുക, എന്നിവ അടിമസ്ത്രീകളെ സംബന്ധിച്ചേടത്തോളം അഭംഗിയാകുന്നു.”(ഭാ. 3. പേ. 13)
ഏഴാം ശതകത്തിലെ അറബികള്‍ അടിമ വ്യവസ്ഥയെ നിരാകരിക്കാന്‍ പാകപ്പെടാത്തതുകൊണ്ടാണ് ഈ കൊടിയ അനീതിയെ ശരി വെക്കുകയും വെപ്പാട്ടി സമ്പ്രദായം പോലുള്ള ഹീനമായ ആചാരങ്ങള്‍ക്കു പച്ചക്കൊടി കാട്ടുകയും ചെയ്തു കൊണ്ടാണ് ഇസ്ലാമിക പ്രമുഖ ഗ്രന്ഥം തന്നെ അവതരിച്ചത്
അങ്ങനെ പോകുന്നു കുടുതല്‍ വേണമെങ്കില്‍ കമന്റുകളില്‍ ഇടാം
ഹിന്ദു സമുഹത്തില്‍
---------------------------------
വൈദികകാലത്ത് 'ദസ്യുക്കൾ' എന്നു പറഞ്ഞുവന്നിരുന്നവർ അടിമകളായിരിക്കാം. തുർക്കിസ്താനിലെ പ്രാചീനാര്യർ അവർക്കുതൊട്ടു തെ. താമസിച്ചിരുന്ന ഇരുണ്ട വർഗക്കാരെ 'ദഹായ്' എന്നു പറഞ്ഞുവന്നിരുന്നു. സ്ളാവ് എന്ന കിഴക്കൻ യൂറോപ്യൻ ജനതയുടെ പേര് ഇംഗ്ളീഷിൽ സ്ളേവ് (Slave) ആയതുപോലെ ദഹായ് അല്ലെങ്കിൽ ദാസൻ എന്ന പദത്തിന് മാറ്റം സംഭവിച്ചിരിക്കാം. ആര്യൻമാരും അനാര്യൻമാരും ആയ ദാസൻമാരെയും ദാസിമാരെയുംപറ്റി പരാമർശങ്ങൾ ഋഗ്വേദത്തിൽ കാണാം. ശൂദ്രൻമാരുടെ ജാതിധർമമായിരുന്നു ഇന്ത്യയില്‍ ഇത് ജാതിയതയില്‍ പൊതിഞ്ഞ ഒന്നായിരുന്നു അടിമത്തം
മൌര്യകാലത്ത് ദാസ്യം (അടിമത്തം) നിയന്ത്രിച്ചിരുന്നതെന്ന് കൌടില്യന്റെ അർത്ഥശാസ്ത്രത്തിൽ ദാസകർമകരകല്പമെന്ന 13-ാം അധ്യായത്തിൽ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. അക്കാലത്തെ അടിമത്തത്തിന്റെ പൂർണരൂപം ഈ അധ്യായംകൊണ്ടു കിട്ടുന്നില്ലെങ്കിലും അടിമകളുടെ ചില മാനുഷികാവശ്യങ്ങൾ സമ്മതിക്കേണ്ടതാണെന്ന അഭിപ്രായം കൌടില്യനുണ്ടായിരുന്നുവെന്ന് ഇതു തെളിയിക്കുന്നു. യുദ്ധത്തിൽ പിടിക്കപ്പെട്ടവർ (ധ്വജഹൃത), തന്നെത്താൻ വിറ്റവർ (ആത്മവിക്രയി), ദാസിക്കു ജനിച്ചവർ (ഉദരദാസ), ക്രീതൻ, ലബ്ധൻ, ദണ്ഡപ്രണീതൻ (നിയമവിധിപ്രകാരം അടിമയാക്കപ്പെട്ടവൻ), ആഹിതകൻ (പണയമായി വന്നവൻ) എന്നീ വിവിധതരത്തിലായിരുന്നു ദാസൻമാർ. മര്യാദവില മടക്കിക്കൊടുത്താൽ ദാസന് സ്വതന്ത്രനാകാം. ഈ അവകാശം യുദ്ധത്തിൽ പിടിക്കപ്പെട്ട ദാസനും ഉണ്ടായിരുന്നു. കുട്ടികളെ വില്ക്കുന്ന (മ്ളേച്ഛരൊഴികെയുള്ള)വർ ശിക്ഷാർഹരായിരുന്നു; ആര്യൻമാരെ അടിമകളാക്കരുത് എന്നായിരുന്നു അർത്ഥശാസ്ത്രത്തിലെ വിധി. കുട്ടികളെ വില്ക്കുന്ന ബന്ധുവിന് കുട്ടികളുടെ ജാതിയനുസരിച്ച് 48, 36, 24, 12 പണമായിരുന്നു പിഴ. ഒരന്യനാണ് കുട്ടിയെ വിറ്റതെങ്കിൽ ചമ്മട്ടികൊണ്ടടിക്കുക എന്നതുവരെയുള്ള വൻശിക്ഷയ്ക്ക് അവൻ വിധേയനാകണം. ദാസികളുടെ ചാരിത്രഭംഗം ചെയ്യുന്നവർക്ക് പലവിധ ശിക്ഷകളും കൌടില്യൻ വിധിച്ചിരുന്നു. ഉദാ: 'നിഷ്ക്രയാനുരൂപയായ (ദാസ്യമോചനം ചെയ്യത്തക്ക) ദാസിയെ പ്രകർമം ചെയ്യുന്നവന് പന്ത്രണ്ടു പണം ദണ്ഡം'. 'ദാസന്റെയോ ദാസിയുടെയോ അദാസികളായുള്ള മകളെ പ്രകർമം ചെയ്യുന്നവന് ഇരുപത്തിനാലു പണം ദണ്ഡം.' ആഹിതദാസി (ഒറ്റിപ്പെണ്ണ്)യെക്കൊണ്ട് നഗ്നയായിരുന്നു കുളിപ്പിക്കുക, അവളെ മാനഭംഗപ്പെടുത്തുക ഇവയൊക്കെ കുറ്റകരമായിരുന്നു. കൊട്ടാരങ്ങളിൽ ധാരാളം ദാസൻമാരും ദാസിമാരും ഉണ്ടായിരുന്നു. സ്വഭാവദൂഷ്യം മൂലം സമുദായഭ്രഷ്ടരായ സ്ത്രീകൾക്ക് ദാസികളാകുക എന്നതായിരുന്നു അവസാനത്തെ ഗതി.
കൗടലീയത്തിൽ കാണാത്ത ഏഴെട്ടുതരം ദാസൻമാരെപ്പറ്റി നാരദസ്മൃതിയിൽ പറയുന്നുണ്ട്. അവരിൽ മുഖ്യൻമാർ അനാകാലഭൃതൻ (ക്ഷാമംകൊണ്ട് അടിമയായവൻ), പണേജിതൻ (പന്തയത്തിൽ കിട്ടിയവൻ), പ്രവ്രജ്യാവസീതൻ (സന്ന്യാസത്തിൽനിന്ന് പിൻമാറിയവൻ), ദാസിയെ കാമിച്ച് ദാസ്യം സ്വീകരിച്ചവൻ എന്നീ തരങ്ങളാണ്. ദാസിക്ക് യജമാനനാൽ സന്തതികളുണ്ടായാൽ അവർക്കെല്ലാം സ്വാതന്ത്യ്രത്തിനവകാശമുണ്ടെന്നാണ് കൗടില്യന്റെയും കാത്ത്യായനന്റെയും വിധി. അടിമയ്ക്ക് സ്വത്തവകാശമാവാമെന്ന് കൌടില്യനും പാടില്ലെന്നു കാത്ത്യായനനും അഭിപ്രായപ്പെട്ടു.
ദക്ഷിണേന്ത്യയിലെ അടിമസമ്പ്രദായത്തിന് എത്ര പഴക്കമുണ്ടെന്ന് പറയാൻ പ്രയാസമാണ്. പണിയർ, പറയർ, പുലയർ, ചെറുമർ, പള്ളർ മുതലായ ആദിമനിവാസികളെ ഓരോ ദേശങ്ങളിലെ പ്രമാണിമാർ കീഴടക്കി ബലം പ്രയോഗിച്ച് അടിമകളാക്കിവെച്ചിരുന്നു അതും ജാതിയതയില്‍ പൊതിഞ്ഞു കൊണ്ട്
അടിമജാതികൾ ഉണ്ടായിരുന്നതുകൊണ്ട്, അല്പാല്പം കൈമാറ്റങ്ങളല്ലാതെ വൻതോതിലുള്ള അടിമവ്യാപാരം ഇന്ത്യയിലുണ്ടായിരുന്നില്ല.
ചില രാജാക്കൻമാർ അവരുടെ ആർഭാടത്തിനുവേണ്ടി കുറച്ചു വിദേശീയ അടിമകളെ വാങ്ങിയെന്ന വസ്തുതമാത്രം അവശേഷിക്കും. കോവിലുകളും മഠങ്ങളും കൃഷിക്കാരും അടിമകളെ വാങ്ങിയിരുന്നു എന്നതിന് ശിലാശാസനങ്ങളിൽ തെളിവുകളുണ്ട്. അടിമകളെ വില്ക്കുന്നവരിൽനിന്ന് മധ്യകാലകേരളത്തിൽ 'അടിമപ്പണം' എന്നു പേരുള്ള വില്പന നികുതി ചില രാജാക്കൻമാർ പിരിച്ചിരുന്നു. അടിമകളെ തുറമുഖങ്ങളിൽ വില്ക്കുന്ന പതിവ് ഇന്ത്യയിൽ തുടങ്ങിയത് പറങ്കികളുടെ വരവിനുശേഷം മാത്രമായിരുന്നു.
അടിമസമ്പ്രദായം എന്നെന്നേക്കുമായി അവസാനിപ്പിക്കുക എന്ന ലക്ഷ്യം ഒരൊറ്റ മതത്തിനും ഉണ്ടായിരുന്നില്ല മതങ്ങള്‍ക്ക് അടിമസമ്പ്രദായത്തെ ഇല്ലാതാക്കാന്‍ ഉദ്ദേശ്യമുണ്ടായിരുന്നുവെങ്കില്‍ അത് എന്നന്നേക്കുമായി അവസാനിപ്പിക്കാന്‍ കഴിയുമായിരുന്നു ഈ കാലം വരെ കാത്തിരിക്കേണ്ടി വരില്ലായിരുന്നു അതുകൊണ്ട് തന്നെയാണ് പറയുന്നത് മതങ്ങളില്‍ മനുഷ്യത്ത്വമില്ല എന്നുള്ളത്.
ഒറ്റയടിക്കു അടിമത്തം നിരോധിച്ചിരുന്നുവെങ്കില്‍ അതു വിപരീതഫലം ഉളവാക്കുമായിരുന്നു, അതിനാല്‍ പടി പടിയായി അതു നിരോധിച്ചു എന്നൊക്കെ ഘീര്‍വാണം വിടാന്‍ മാത്രമേ പറ്റുകയുള്ളൂ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം