ആട് ഒരു ഭീകര ജീവിയല്ല



ആട് ഒരു ഭീകര ജീവിയല്ല  എന്നാല്‍ ആട്ടിന്‍ തോലിട്ട ഭീകര ജന്തുക്കള്‍ നമ്മുക്ക് ഇടയിലുണ്ട്  മനുഷ്യ ജീവിതം ഇവര്‍ മുലം താറുമാറായി തരിപ്പണമാകുന്നു 

യമനിലെയും സിറിയയിലെയും ഇറാക്കിലെയും   ആട് തീവ്രവാദ വേരുകൾ കേരള ആട്സലഫികളുടെ (സലഫികള്‍ മാത്രമല്ല )  ഇടയില്‍ വലിയ  പ്രചാരം നേടാന്‍ കാരണം ഇതുപോലുള്ള  ഖുര്‍ആന്‍ വചനങ്ങളല്ലേ ? ഈ അവസ്ഥയില്‍ ഇവര്‍ ആട് മേയ്ക്കാന്‍  പോയത്   ശരിക്കും  ഉചിതമായ തീരുമാനം അല്ലായിരുന്നോ ?  ഇന്ത്യയില്‍ ജീവിക്കുന്ന ഒരു യഥാര്‍ത്ഥ ഇസ്ലാം മത വിശ്വാസിയെ സംബധിച്ച് ഈ വചനങ്ങള്‍ നോക്കുകയാണങ്കില്‍ ഈ വചനങ്ങള്‍ പ്രാവര്‍ത്തികമാക്കാനാല്ലേ   ശ്രമിക്കുക  കാരണം ഈ വചനം ഇപ്പോഴും എപ്പോഴും നിലനില്‍ക്കുന്ന ഒന്നായിരിക്കെ പോയാവരെ ഇസ്ലാമിന്‍റെ അളവുകോല്‍ വെച്ച് എങ്ങനെ  എതിര്‍ക്കും ?. ഇനി അങ്ങനെ എതിര്‍ക്കണമെങ്കില്‍ ഈ ഗ്രന്ഥം ഒരു പൊളിച്ചെഴുത്ത് നടത്തേണ്ടതായി വരില്ലേ ? അത് സാധ്യമാണോ ?  എല്ലാ കാലത്തേക്കുമായി  ഇറക്കിയ ഈ ഗ്രന്ഥം അങ്ങനെ ഒന്ന് സാധ്യമാണോ . ഇല്ലങ്കില്‍ കാലഹരണപ്പെട്ട ഒന്നായി മുസ്ലിം സമുഹം കരുതണം പിന്നെ വേണ്ടത്  മദ്രസ പാഠങ്ങളില്‍ നിന്നും ഈ ഗ്രന്ഥം എടുത്തു മാറ്റി സമൂഹ നന്മക്കു ഉളകുന്ന മറ്റു പല ഗ്രന്ഥങ്ങളും  കൊണ്ട് വരണം എന്നാല്‍ മാത്രമേ തീവ്ര ചിന്തയില്ലാത്ത ഒരു ജനതയെ വാര്‍ത്തെടുക്കാന്‍ കഴിയു ഇല്ലങ്കില്‍ ഇത് പോലെ ആടിനെ മേയ്ക്കാന്‍ ഇനിയും ആളുകള്‍ പോകുംപോകുമ്പോള്‍ ഇങ്ങനെ പട്ടും പാടേണ്ടി വരും
"കാനനഛായയില്‍ ആടു മേയ്ക്കാന്‍ ഞാനും വരട്ടെയോ നിന്റെ കൂടെ....." പാടില്ലാ പാടില്ലാ നമ്മെ നമ്മള്‍ പാടെ മറന്നൊന്നും ചെയ്‌തു കൂടാ
ഒന്നാം വനത്തിലെ കാഴ്ചകാണാന്‍ എന്നെയും കുടൊന്നു കൊണ്ടുപോകു 
നിന്നെയൊരിക്കല്‍ ഞാന്‍ കൊണ്ട് പോകാം ഇന്നുവേണ്ടിന്നുവേണ്ടോമലാളെ

Surah No:4
An-Nisaa
അവിശ്വാസികളുടെ ഇടയില്‍ തന്നെ ജീവിച്ചുകൊണ്ട്‌) സ്വന്തത്തോട്‌ അന്യായം ചെയ്തവരെ മരിപ്പിക്കുമ്പോള്‍ മലക്കുകള്‍ അവരോട്‌ ചോദിക്കും: നിങ്ങളെന്തൊരു നിലപാടിലായിരുന്നു? അവര്‍ പറയും: ഞങ്ങള്‍ നാട്ടില്‍ അടിച്ചൊതുക്കപ്പെട്ടവരായിരുന്നു. അവര്‍ (മലക്കുകള്‍) ചോദിക്കും: അല്ലാഹുവിന്‍റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങള്‍ക്ക്‌ സ്വദേശം വിട്ട്‌ അതില്‍ എവിടെയെങ്കിലും പോകാമായിരുന്നല്ലോ. എന്നാല്‍ അത്തരക്കാരുടെ വാസസ്ഥലം നരകമത്രെ. അതെത്ര ചീത്ത സങ്കേതം!(97)

 തഫ്ഹീമുല്‍ ഖുര്‍ആന്‍ വ്യാഖ്യാനം ഇതിനെ പറ്റി എന്ത് പറയുന്നു എന്നുള്ളത് നോക്കാം.അമാനി തഫ്സീരും ഇത് തന്നെയാണ് പറയുന്നത് 



ഒരുകൂട്ടം ആളുകള്‍, ഇസ്ലാം സ്വീകരണാനന്തരം തക്ക പ്രതിബന്ധമൊന്നുമില്ലാതെത്തന്നെ അവിശ്വാസികളായ സ്വജനതയുടെ ഇടയില്‍ നിവസിക്കുകയും അര്‍ധ ഇസ്ലാമിക ജീവിതവും അര്‍ധ അനിസ്ലാമിക ജീവിതവും നയിക്കുന്നതില്‍ സംതൃപ്തരാവുകയും ചെയ്തിരുന്നു; അതും ഒരു `ദാറുല്‍ ഇസ്ലാം` സംസ്ഥാപിതമാവുകയും അവിടേക്കു പലായനം ചെയ്ത് തങ്ങളുടെ ദീനും വിശ്വാസവുമനുസരിച്ച് തികച്ചും ഇസ്ലാമികമായി ജീവിതം നയിക്കാന്‍ സാധ്യത ഉണ്ടായിരിക്കുകയും ചെയ്തശേഷം. ഇവരെയാണ് പ്രകൃതവാക്യത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇത് അവരുടെ ആത്മദ്രോഹമായിരുന്നു. എന്തെന്നാല്‍ പരിപൂര്‍ണമായ ഇസ്ലാമിക ജീവിതത്തെ അപേക്ഷിച്ച് അര്‍ധമുസ്ലിമും അര്‍ധകാഫിറുമായി കഴിഞ്ഞുകൂടുന്നതില്‍ അവരെ സംതൃപ്തരാക്കിയത് യഥാര്‍ഥമായ വല്ല പ്രതിബന്ധവുമായിരുന്നില്ല; ജീവിതസൌഖ്യവും കുടുംബബന്ധവും വസ്തുവകകളും ഐഹികതാല്‍പര്യങ്ങളും മാത്രമായിരുന്നു. ഇവയ്ക്ക് ദീനിനേക്കാള്‍ മുന്‍ഗണന നല്‍കുകയാണവര്‍ ചെയ്തത്.
 ദൈവധിക്കാരികളുടെ അധീനത്തിലുള്ളതും ദൈവനിയമപ്രകാരം ജീവിക്കാന്‍ കഴിയാത്തതുമായ ഒരു നാട്ടില്‍തന്നെ താമസിക്കേണ്ട ആവശ്യമെന്തായിരുന്നു; ആ നാട് ഉപേക്ഷിച്ച് ദൈവനിയമം തികച്ചും പാലിക്കാന്‍ സാധിക്കുന്ന മറ്റൊരു പ്രദേശത്ത് പോയി താമസിക്കരുതായിരുന്നോ അവര്‍ക്ക് എന്നു സാരം. 
 ഇവിടെ ഒരു സംഗതി മനസ്സിലാക്കേണ്ടതുണ്ട്: അല്ലാഹുവിന്റെ ദീനില്‍ വിശ്വസിക്കുന്ന ഒരു വ്യക്തി കുഫ്റ്വ്യവസ്ഥയുടെ കീഴില്‍ ജീവിക്കുന്നത് രണ്ടിലൊരു രൂപത്തിലേ അനുവദനീയമാവുകയുള്ളൂ: ഒന്നുകില്‍ പ്രവാചകന്മാരും അവരുടെ ആദ്യകാല ശിഷ്യന്മാരും ചെയ്തപോലെ ആ നാട്ടിലെ കുഫ്റ്വ്യവസ്ഥയെ ഇസ്ലാമിക വ്യവസ്ഥയായി പരിവര്‍ത്തിപ്പിക്കേണ്ടതിനും അങ്ങനെ ഇസ്ലാമിനെ വിജയിപ്പിക്കേണ്ടതിനുമായി ശ്രമം നടത്തിക്കൊണ്ട്, അല്ലെങ്കില്‍ അവിടെനിന്നു വിട്ടുപോരാന്‍ യാതൊരു വഴിയുമില്ലാതെ കുഫ്റ് വ്യവസ്ഥയെ മനമില്ലാമനസ്സോടും വെറുപ്പോടും നിര്‍ബന്ധിതമായി സഹിച്ചുകൊണ്ട്- ഈ രണ്ടു രൂപത്തിലല്ലാതെ മറ്റേതു രൂപത്തിലും ദാറുല്‍കുഫ്റില്‍ പാര്‍ക്കുന്നത് സ്വയം ഒരു പാപമാണ്. ഹിജ്റ പോവാനുള്ള ഒരു ദാറുല്‍ഇസ്ലാം ലോകത്തെവിടെയും കാണുന്നില്ല എന്ന ഒഴികഴിവ് ഇത്തരക്കാരെ സംബന്ധിച്ചിടത്തോളം പ്രസക്തമല്ല. ഇനി എവിടെയും ദാറുല്‍ ഇസ്ലാമില്ലെങ്കില്‍ അല്ലാഹുവിന്റെ ഭൂമിയില്‍ കാടും മലയുമൊക്കെയുണ്ടല്ലോ. അവിടെ ആളുകള്‍ മരങ്ങളുടെ ഇലതിന്നും ആട്ടിന്‍പാല്‍ കുടിച്ചും കഴിഞ്ഞാലും കുഫ്റിന്റെ വിധികള്‍ അനുസരിക്കുന്നതില്‍നിന്ന് രക്ഷനേടാമല്ലോ. لاَ هِجْرَة بَعْدَ الْفَتْحِ (മക്കാവിജയത്തിനുശേഷം ഹിജ്റ ഇല്ല)  H47 صحيح البخاري - (ج 9 / ص 345) 2575 - എന്ന ഹദീസിനെ ചിലര്‍ തെറ്റിദ്ധരിച്ചിട്ടുണ്ട്. വാസ്തവമാകട്ടെ, അതൊരു ശാശ്വത നിയമമല്ല. അന്നത്തെ പരിതഃസ്ഥിതിയില്‍ അറബികളോടുള്ള ഒരു നിര്‍ദേശം മാത്രമാണത്. അറേബ്യയുടെ  ഭൂരിഭാഗം ദാറുല്‍കുഫ്റും (കുഫ്റ് വ്യവസ്ഥയുടെ രാജ്യം) ദാറുല്‍ഹര്‍ബും (യുദ്ധം പ്രഖ്യാപിച്ച പ്രദേശം) ആയിരുന്നു. മദീനയിലും പരിസരപ്രദേശങ്ങളിലും മാത്രമാണ് ഇസ്ലാമികവിധികള്‍ നടപ്പുണ്ടായിരുന്നത്. അതിനാല്‍ എല്ലാ ഭാഗത്തുള്ള മുസ്ലിംകളോടും ദാറുല്‍ഇസ്ലാമില്‍ വന്നു താമസിക്കാന്‍ കര്‍ശനമായി ആജ്ഞാപിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ മക്ക  ഇസ്ലാമിനു അധീനപ്പെട്ടതോടെ അറേബ്യയില്‍ കുഫ്റിന്റെ ശക്തി തകര്‍ന്നു. അറേബ്യ മുഴുവന്‍ തന്നെയെന്നു പറയാം, ഇസ്ലാമിന്റെ അധീനത്തില്‍ വന്നു. ഈ സന്ദര്‍ഭത്തിലാണ് നബി(സ) അരുള്‍ചെയ്തത്, `ഇനി ഹ്ജ്റയുടെ ആവശ്യം അവശേഷിക്കുന്നില്ല`എന്ന്. ഇതല്ലാതെ ലോകത്തുള്ള എല്ലാ മുസ്ലിംകള്‍ക്കും എല്ലാ പരിതോവസ്ഥകളിലും ഹിജ്റയുടെ ബാധ്യത അന്ത്യനാള്‍ വരേക്ക് റദ്ദുചെയ്യപ്പെട്ടിരിക്കുന്നു എന്ന് ആ വാക്കിന് ഒരിക്കലും അര്‍ഥമില്ല. 
 മക്കയിലും   ഇതര അറബിപ്രദേശങ്ങളിലുമുണ്ടായിരുന്ന മുനാഫിഖുകളുടെ പ്രശ്നത്തെക്കുറിച്ചാണ് ചര്‍ച്ച. അവര്‍ ഇസ്ലാം സ്വീകരിച്ചിരുന്നു. എന്നാല്‍ അവര്‍ ദാറുല്‍ ഇസ്ലാമിലേക്ക് ഹിജ്റ ചെയ്യാതെ അവിശ്വാസികളായ സ്വജനതയൊന്നിച്ച് പഴയപോലെ നിവസിക്കുകയാണുണ്ടായത്. ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരായി അവര്‍ നടത്തിയിരുന്ന സകല പ്രവര്‍ത്തനങ്ങളിലും ഏറക്കുറെ ഇവര്‍ പങ്ക് വഹിക്കുകയും പതിവായിരുന്നു. ഈ കപടന്മാരോട് ഏത് നയം സ്വീകരിക്കണം എന്ന പ്രശ്നം മുസ്ലിംകളെ സംബന്ധിച്ചിടത്തോളം വളരെ സങ്കീര്‍ണമായിത്തീര്‍ന്നു. കലിമ ചൊല്ലിയവരും നമസ്കാരവും നോമ്പും അനുഷ്ഠിക്കുന്നവരും ഖുര്‍ആന്‍ പാരായണം ചെയ്യുന്നവരുമാകയാല്‍ ഏത് നിലക്കും അവര്‍ മുസ്ലിംകളാണെന്നും അതിനാല്‍ അവിശ്വാസികളോടുള്ള നയം അവരോട് കൈക്കൊള്ളാന്‍ പാടില്ലെന്നുമായിരുന്നു ചിലരുടെ പക്ഷം. ഈ ഖണ്ഡികയില്‍ പ്രസ്തുത പ്രശ്നത്തിനുള്ള തീരുമാനമാണ് അല്ലാഹു നല്‍കുന്നത്. ഇവിടെ ഒരു സംഗതി വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ഖുര്‍ആനിലെ ഈ സ്ഥലം മാത്രമല്ല, ഹിജ്റ ചെയ്യാത്ത മുസ്ലിംകളെ മുനാഫിഖുകളായി പരിഗണിച്ചിട്ടുള്ള എല്ലാ സ്ഥലങ്ങളും മനസ്സിലാക്കുന്നതില്‍ തെറ്റ് പറ്റിയേക്കും. നബി(സ) തിരുമേനി മദീനയിലേക്ക് പലായനം ചെയ്തതോടെ സത്യവിശ്വാസികള്‍ക്ക് തങ്ങളുടെ ദീനിന്റെയും വിശ്വാസത്തിന്റെയും താല്‍പര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമാറുള്ള ചെറിയൊരു പ്രദേശം അറേബ്യയില്‍  കൈവന്നു. തദവസരത്തില്‍ ദൈവശാസന ഇതായിരുന്നു: അവിശ്വാസികളുടെ മര്‍ദനങ്ങള്‍ക്കിരയായ, ഇസ്ലാമിക ജീവിതം നയിക്കാന്‍ സ്വാതന്ത്യ്രമില്ലാത്ത വിശ്വാസികള്‍ എവിടെയുണ്ടെങ്കിലും സ്വദേശം ത്യജിച്ച് ദാറുല്‍ഇസ്ലാമില്‍, മദീനയില്‍ എത്തണം. എന്നാല്‍ ഹിജ്റ ചെയ്യുവാന്‍ കഴിവുണ്ടായിരുന്നിട്ടും ചിലര്‍ സ്വദേശത്തുതന്നെ ഉറച്ചുനില്‍ക്കുകയാണുണ്ടായത്. അവര്‍ക്ക് തങ്ങളുടെ വാസസ്ഥലങ്ങളും കൂട്ടുകുടുംബങ്ങളും ബന്ധുമിത്രങ്ങളും സ്വകാര്യ താല്‍പര്യങ്ങളുമായിരുന്നു ഇസ്ലാമിനേക്കാള്‍ പ്രധാനം. ഇത്തരക്കാരെല്ലാം കപടവിശ്വാസികളായി കണക്കാക്കപ്പെട്ടു. ഗത്യന്തരമില്ലാത്തതുകൊണ്ട് ഹിജ്റ ചെയ്യാതെ സ്വദേശത്തുതന്നെ കഴിഞ്ഞുകൂടുന്നവരാകട്ടെ, അവശന്മാരുടെ കൂട്ടത്തില്‍ എണ്ണപ്പെടുകയും ചെയ്തു. പതിനാലാം ഖണ്ഡികയില്‍ ഇവരെ സംബന്ധിച്ച പ്രതിപാദനം വരുന്നുണ്ട്. അപ്പോള്‍ `ദാറുല്‍കുഫ്റി`ല്‍ കഴിഞ്ഞുകൂടുന്ന ഒരു മുസല്‍മാനെ ഹിജ്റ ചെയ്യാത്തതിന്റെ പേരില്‍ മുനാഫിഖായി വിചാരിക്കണമെങ്കില്‍ ഒന്നുകില്‍ ദാറുല്‍ഇസ്ലാമിലേക്ക് പൊതുവായ ക്ഷണം ഉണ്ടായിട്ട് അത് നിരസിക്കണം. അല്ലെങ്കില്‍, ചുരുങ്ങിയത് ദാറുല്‍ഇസ്ലാം അതിന്റെ കവാടം അവര്‍ക്കായി തുറന്നുവെച്ചിട്ടും അവരത് ഉപയോഗപ്പെടുത്താതിരിക്കണം. ഇങ്ങനെ വരുമ്പോള്‍ ദാറുല്‍കുഫ്റിനെ ദാറുല്‍ ഇസ്ലാമാക്കാനുള്ള ശ്രമത്തില്‍ ഭാഗഭാക്കാവുകയോ, കഴിവുണ്ടായിട്ടും ഹിജ്റ പോവുകയോ ചെയ്യാതെ സ്വകാര്യ താല്‍പര്യത്തിന്റെ പേരില്‍ മാത്രം കുഫ്റ്വ്യവസ്ഥയെ ഇഷ്ടപ്പെട്ട് കഴിഞ്ഞുകൂടുന്ന മുസ്ലിംകള്‍ മുനാഫിഖുകളായി ഗണിക്കപ്പെടും. എന്നാല്‍, ദാറുല്‍ഇസ്ലാമിന്റെ ഭാഗത്തുനിന്ന് ക്ഷണമോ അഭയാര്‍ഥികളെ സ്വീകരിക്കാനുള്ള സന്നദ്ധതയോ ഇല്ലാതിരിക്കുമ്പോള്‍ ഹിജ്റ ചെയ്യാത്തതിന്റെ പേരില്‍ മാത്രം ഒരാളെ മുനാഫിഖെന്ന് കരുതാന്‍ പാടില്ല. യഥാര്‍ഥത്തില്‍ കാപട്യപരമായ വല്ല പ്രവര്‍ത്തനവും ചെയ്തുവെങ്കില്‍ മാത്രമേ മുനാഫിഖെന്നു ഗണിക്കാന്‍ പാടുള്ളൂ. 

ഇതാണ്  ഇസ്ലാമിന്‍റെ  ഈ വിഷയത്തിലുള്ള കാഴ്ചപ്പാട്   അത് കൊണ്ട് തന്നെ ഇത് എത്രത്തോളം  വിനാശകരമാണ് എന്നുള്ളത് വായിക്കുന്നവര്‍ ചിന്തിക്കുകഎല്ലാ കാലത്തേക്കുമുള്ള ഒരു ഗ്രന്ഥം  ഇങ്ങനെ പറയുന്നെങ്കില്‍ ആട് തീവ്രവാദികള്‍ ഇനിയും  ഉണ്ടാവും. പിന്നെ ആട് നോക്കാനുള്ള ഹദീസുകളുമുണ്ട്   
“ആടിനെ മേയ്ക്കാത്തവരായി ഒരു നബിയെയും അല്ലാഹു അയച്ചിട്ടില്ല.” “നബിയേ, അങ്ങും?” “”അതേ, ഞാനും മക്കക്കാർക്ക് വേണ്ടി ഖറാരീതിൽ ആടിനെ മേയ്ക്കാറുണ്ടായിരുന്നു.” – (സ്വഹീഹുൽ ബുഖാരി – 2143)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം