ഇസ്ലാമിന് സുവര്‍ണ്ണകാലംഉണ്ടായിട്ടുണ്ടോ ?

 

 

ചരിത്രത്തിലേക്കുള്ള ഒരു എത്തി നോട്ടം  

മുഹമ്മദിൻറെ കാലം, 622–632

ഇസ്‌ലാം മത വിശ്വാസത്തിലെ അവസാന വാക്കും പ്രവാചകനുമാണ്  മുഹമ്മദ്‌ എന്നാണ്  ഇസ്ലാം മതക്കാര്‍ പറയുന്നത്  . ഈ മുഹമ്മദിന്‍റെ കാലവും അദ്ദേഹത്തിന് ശേഷം വന്ന നാല് കലീഫമാര്‍ ഇവരുടെ കാലം അല്ലാതെ വേറെ ഏതു  കാലകെട്ടമാണ് ഇസ്ലാമിന് സുവര്‍ണ്ണ കാലമായി ഉള്ളത് ? 
ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യത്തെ നാല് ഖലീഫമാരുടെ ഭരണകാലത്തെയാണ് റാഷിദീയ ഖിലാഫത്ത് (സച്ചരിതരുടെ ഭരണം) എന്ന് വിളിക്കുന്നത്‌ (AD 632-661). 632ൽ പ്രവാചകൻ മുഹമ്മദിന്റെ മരണശേഷം സ്ഥാപിതമായ ഈ ഭരണം അറേബ്യൻ ഉപദ്വീപ് മുഴുവനായും വടക്ക് കോക്കസസ് പർവതനിരവരെയും പടിഞ്ഞാറ് ഉത്തരാഫ്രിക്ക മുഴുവനായും കിഴക്ക് ഇന്ത്യൻ അതിർത്തി - മദ്ധ്യേഷ്യ വരെയും വ്യാപിച്ചു ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്രാജ്യങ്ങളിൽ ഒന്നായി വളർന്നു എന്ന്തന്നെപറയാം  

 റാശിദീയ ഖിലാഫത്തിന്റെ കാലം, 632–661

ഈ നാല് കലീഫമാരുടെ ഭരണം തന്നെ വളരെ ചുരുങ്ങിയ കാലമാണ് ഉണ്ടായതും. മുഹമ്മദിന്‍റെ മരണ ശേഷം ഉണ്ടായ അധികാര വടം വലിയില്‍ തന്നെ  ഇസ്ലാമിന്‍റെ ആളുകള്‍ പലതട്ടില്‍ തന്നെ പിരിഞ്ഞു എന്ന് തന്നെ പറയാം  പിന്നെ കയ്യുകുള്ളവന്‍ കാര്യക്കാരന്‍  . മുഹമ്മദിന്‍  വിയോഗത്തോടെ അൻസ്വാറുകൾ മു‌സ്‌ലിം നേതൃത്വത്തിനായി അവകാശവാദമുന്നയിച്ചെങ്കിലും, ഉമറിന്‍റെ  നാമനിർദ്ദേശപ്രകാരം അബൂബക്കർ നേതൃത്വമേറ്റെടുത്തു. ചില കുട്ടര്‍ അബുബക്കറിന്  ബൈഅത് ചെയ്യാന്‍  വിസമ്മധിച്ചു അവരെ  നിര്‍ബന്ധപുര്‍വ്വം ഭീഷണിയുടെ  സ്വരത്തിലും  കാര്യങ്ങള്‍ നടപ്പാക്കി ഇതില്‍ ഇതില്‍ ഒരാളായിരുന്നു മുഹമ്മദിന്‍ മരുമകന്‍ അലി .അലിയുടെ  ഭാര്യാ ഫാത്തിമയുടെ മരണത്തിനു കാരണവും ഈ ഒരു സംഭവമായിരുന്നു എന്ന് തന്നെ പറയാം ഊരി പിടിച്ച വാളുമായി  ഉമ്മര്‍ അലിയുടെ വീട് ലക്ഷ്യമാക്കി വരികയും വാതില്‍ ചവിട്ടിപൊളിക്കുകയും ആ വാതില്‍ ഗര്‍ഭത്തില്‍ ഇരുന്ന ഫാത്തിമയുടെ മേല്‍ പതിക്കുകയും ചെയിതു അതിനു ശേഷം  ഫാത്തിമ അധിക നാള്‍ ജീവിച്ചിരുന്നില്ല .   വാപ്പ  മുഹമ്മദ് മരിച്ചു മാസങ്ങൾ കഴിഞ്ഞപ്പോഴേക്കും ഫാത്തിമയും ഈ ലോകവാസം വെടിഞ്ഞു.സൂഫി പണ്ഡിതനായ മുസഫർ ഒസ്ക് എഴുതുന്നതിങ്ങനെ.പിതാവിൻറെ നിര്യാണത്തിൽ അതീവ ദുഖിതയായിരുന്ന ഫാത്തിമ പിന്നീടുള്ള കാലങ്ങളിൽ ശരിയായ രീതിയിൽ തിന്നുകയോ കുടിക്കുകയോ ചെയ്യാതെ രാപ്പകലില്ലാതെ വീട്ടിൽ കഴിയുകയായിരുന്നു.തേങ്ങിക്കരയുകയായിരുന്നു ഫാത്തിമ. ഒരു പ്രവാചകന്‍റെ മകള്‍ ഇങ്ങനെ ഇരുന്നു കരയണമെങ്കില്‍ അതിനു തക്ക കാരണവും ഉണ്ടായിക്കാണും 
മുഹമ്മദിനു ശേഷം വന്ന നാല് കലീഫമാരില്‍ ഒരാള്‍ ഒഴിച്ചു മറ്റു മുന്ന് പേരും കൊലകത്തിക്കു ഇരയായി . ഇതൊക്കെ എന്ത് കൊണ്ട് സംഭവിച്ചു എന്നുള്ളത്  ഇവരുടെ ഭരണ നൈപുണ്ണ്യം കൊണ്ടാവും എന്ന് കരുതാം.  ആദ്യ കലീഫ വെറും 2 വര്‍ഷം ഭരിച്ചു , രാണ്ടാം കലീഫ  10 വര്‍ഷം ,മുന്നാം കലീഫ 12 വര്‍ഷം , നാലാം കലീഫ 5 വര്‍ഷം ഇങ്ങനെ പോയിഇവരുടെ ഭരണ കാലയളവ്‌ . ഈ ഭരണത്തില്‍ വന്നവര്‍ എല്ലാവരും മുഹമ്മദുമായി കുടുംബ ബന്ധം ഉള്ളവരുമായിരുന്നു .  അലിയുടെ മരണ ശേഷം വീണ്ടും അധികാര വടം വലികള്‍ ഉണ്ടാവുകയും  അതിനു ശേഷം കലീഫ ഭരണം  വളര്‍ച്ച മുരടിച്ച ഒന്നായി മാറുകയുംചെയിതു എന്നുവേണം കരുതാന്‍ .അപ്പോഴേക്കും ഇസ്ലാമിന്‍റെ വാക്തകളായ ആളുകള്‍ പലതും പല തട്ടുകളില്‍ ആയി രക്തക്കളം തീര്‍ക്കാന്‍ തുടങ്ങിയിരുന്നു . പിന്നീടു വന്നവര്‍ ഒന്നും ഇസ്ലാമിക ശരിയാ നിയമവ്യവസ്ഥയില്‍ ആയിരുന്നില്ല ഭരണം നടത്തിയത് അതുകൊണ്ട് തന്നെ അവരെ ഇസ്ലാമിന്‍റെ പുസ്തകത്തില്‍ എഴുതാനും പറ്റില്ല കാരണം ഇസ്ലാമിന്‍റെ ആളുകള്‍ തന്നെ  ഇതൊക്കെ മുടി വെച്ച് കൊണ്ടാണ്  നടക്കുന്നത്  എന്നാല്‍  ചില കാര്യങ്ങളില്‍ ഇവര്‍ എട്ടുകാലി മമ്മുഞ്ഞു കളിക്കുന്നത് കാണാം . 
 നാലാം ഖലീഫ അലി മുഹമ്മദിന്‍റെ  ഭാര്യ ഐഷയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ്  ഭരണ  തലസ്ഥാനം  അറേബ്യക്കു പുറത്തേക്ക് മാറ്റാന്‍ തീരുമാനിച്ചത്. അദ്ദേഹം ഇന്നത്തെ ഇറാക്കിലുള്ള കുഫയാണ്‌ തലസ്ഥാനമാക്കിയതും. അലിയെ വധിച്ച് അധികാരം പിടിച്ചടക്കിയ ഉമയ്യ സ്ഥാപിച്ച ഉമായദുകളുടെ വംശം തലസ്ഥാനം കുഫയില്‍ നിന്നും ഡമസ്കസിലേക്കു മാറ്റി.  അതിനു ശേഷം അധികാരത്തില്‍ വന്ന അബ്ബാസ്സിദുകള്‍ ആദ്യം ഹാരാനിലും പിന്നീട് ബാഗ്ദാദ് എന്ന ഒരു പുതിയ പട്ടണം തന്നെ നിര്‍മ്മിച്ച് തലസ്ഥാനം അവിടെയാക്കി ബാക്കി ചരിത്രം ഇങ്ങനെ പോകുന്നു

ഉമവി ഖിലാഫത്തിന്റെ കാലം, 661–750

അലിയുടെ മരണ ശേഷം ഇസ്ലാമിന്‍റെ വാക്തകള്‍ തമ്മില്‍ തമ്മില്‍ തന്നെ വെട്ടും കൊലയും നടത്തിയാണ് അധികാരങ്ങള്‍  പിടിക്കപ്പെട്ടത് 
അഞ്ചാമത്തെ കലീഫയായി പിന്നീട് വന്നത് അബൂസുഫ്‌യാന്‍റെ മകന്‍ യസീദ് ബിൻ മുആവിയ ആയിരുന്നു. അബൂസുഫ്‌യാൻ മക്കയിലെ പ്രമുഖന്‍ ആയിരുന്നല്ലോ .   മക്കാവിജയത്തെ തുടർന്ന് അബൂ സുഫ്യാൻ ഇസ്ലാംമതം സ്വീകരിച്ചു.അതിനു മുന്‍പ്  മുഹമ്മദുമായി ഉണ്ടായിടുള്ള യുദ്ധങ്ങളില്‍ സ്വന്തം മക്കളെ പോലും ഇയാള്‍ക്ക് നഷ്ടമായിട്ടുണ്ട്   മദീനയില്‍ മുഹമ്മദിനെ കാണാന്‍ ചെന്നപ്പോള്‍ അവഗണിച്ചു വിട്ടതും മറ്റുമൊക്കെ ഉണ്ടായ സംഭവങ്ങള്‍ വേറെ അതിനു ശേഷം ഒരു ഉടമ്പടി പ്രകാരം   അബുസുഫിയന്‍ ഇസ്ലാം സ്വീകരിക്കുകയും ചെയിതു മുഹമ്മദു മദീനയില്‍ നിന്നും പരിവാരസമേതം മക്കയിലേക്കു പുറപ്പെട്ടു. മുഹമ്മദിന്‍റെ  അനുശാസനപ്രകാരം ഇങ്ങനെ വിളംബരം ചെയ്യപ്പെട്ടു: ആരെങ്കിലും അബൂ സുഫ്യാന്റെ വീട്ടിൽ പ്രവേശിക്കുകയാണെങ്കിൽ അവർക്ക് ആരേയും ഭയപ്പെടേണ്ടതില്ല. കൂടാതെ വീടുകൾക്കുള്ളിൽ ഇരിക്കുന്നവരും കഅബയുടെ പരിസരത്ത് സമ്മേളിക്കുന്നവരും നിർഭയരായിരിക്കും. അങ്ങനെ 88-ആമത്തെ വയസ്സിൽ അബുസുഫിയാന്‍ (652-ൽ) ഇദ്ദേഹം അന്തരിച്ചു. പിന്നീടു വന്ന ഉമയ്യാ ഭരണകൂടത്തിന്റെ സ്ഥാപകൻ മൂആവിയ ഇദ്ദേഹത്തിന്റെ മകനാണ്.
  ഉമവി ഖിലാഫത്തിന്റെ സ്ഥാപകനാണ് മുആവിയ ബിൻ അബൂസുഫ്‌യാൻ 
പിന്നീട് അങ്ങോട്ട്‌ ഇങ്ങനെയാണ്  ചരിത്രങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്‌  ഇവിടെ ഇസ്ലാമിക ഭരണം ആയിരുന്നില്ല  നടന്നിരുന്നത് എന്നും അത് കൊണ്ട് ഇവര്‍ മുസ്ലിം ആണ് എന്നുള്ളതുമൊഴിച്ചാല്‍ ഭരണം  സ്വയം കയ്യാളിയിരുന്നത്  ശരിയാ നിയമത്തില്‍ ആയിരുന്നില്ല അങ്ങനെ ഉള്ളപോള്‍ ഇസ്ലാമിക ഭരണം എന്ന് പറയുന്നത് വെറും എട്ടുകാലി മമ്മുഞ്ഞു പണിയായിട്ടാണ് എനിക്ക് തോനുന്നത്  

ഇനി നമ്മുക്ക് ഉമവി ഭരണകാലം നോക്കാം   

റാശിദീയ ഖിലാഫത്തിനു ശേഷം മുസ്‌ലിം ലോകത്തിന്റെ ഭരണ സാരഥ്യം ഏറ്റെടുത്ത ഭരണകൂടത്തെയാണ് ഉമവി ഖിലാഫത്ത് അഥവാ ഉമയ്യദ് ഖിലാഫത്ത് എന്ന് വിളിക്കുന്നത്‌. ഉമയ്യാദ് കുടുംബത്തിൻറെ കയ്യിലായിരുന്നു പ്രധാനമായും ഈ ഭരണം നിലകൊണ്ടത് എന്നതിനാലായിരുന്നു ഈ പേര് വന്നത് . AD 661മുതൽ 750 വരെയായിരുന്നു ഇതിന്റെ ഭരണകാലയളവ്.
 ക്രിസ്താബ്ദം 710 ൽ, ഡമാസ്കസിൽ ഖലീഫ വലീദ് ബിൻ അബ്ദുൽ മലിക്ക് അധികാരത്തിലിരിക്കുമ്പോൾ, അന്നുവരെ ലോകചരിത്രം കണ്ടതിൽവെച്ച് ഏറ്റവും വലിയ സാമ്രാജ്യമായിരുന്നു ഉമവിയ്യ ഖിലാഫത്ത്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ വൻകരകളിലായി ഒന്നരക്കോടി ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ച സാമ്രാജ്യം വെറും ഒരു ഭരണാധികാരിയുടെ കാൽച്ചുവട്ടിൽ അമർന്നുവെന്നത് തന്നെ അൽഭുതമായികാണുന്നു . സാമ്രാജ്യവ്യാപനത്തിനുളള നീക്കങ്ങൾ ഖലീഫ മുആവിയയുടെ ഭരണകാലത്ത് തന്നെ ആരംഭിച്ചിരുന്നു. അദ്ദേഹത്തിൻ്റെ ശ്രദ്ധ പ്രധാനമായും റോമാ സാമ്രാജ്യത്തിന് നേരേയായിരുന്നു തിരിഞ്ഞിരുന്നത് 
മുആവിയയുടെ ഏറ്റവും വലിയ മോഹമായിരുന്നു റോമാ സാമ്രാജ്യത്തിൻ്റെ സർവ്വതലസ്ഥാനമായ കോൺസ്റ്റാൻ്റിനോപ്പിൾ. അനുകൂലമായ സാഹചര്യം ലഭിച്ചപ്പോൾ അദ്ദേഹം റോമിന് നേരെ നീങ്ങുകതന്നെ ചെയ്തു.
രഹസ്യമായിട്ടായിരുന്നു പടയൊരുക്കങ്ങൾ നടന്നിരുന്നതെങ്കിലും സജ്ജീകരണങ്ങൾ പൂർത്തിയായപ്പോൾ ഖലീഫാ മുആവിയ പരസ്യമായിത്തന്നെ യുദ്ധം പ്രഖ്യാപിച്ചു. റോമാ സാമ്രാജ്യത്തെ സംബന്ധിച്ചടത്തോളം തീർത്തും അപ്രതീക്ഷിതമായിരുന്നു അറബികളുടെ യുദ്ധപ്രഖ്യാപനം.
മർമറാ കടലിലേക്ക് മുസ്ലീം പടക്കപ്പലുകൾ പ്രവേശിച്ചു. പ്രതിരോധിക്കാനാവാതെ റോമൻ നാവികസേന പിൻവാങ്ങി. നിഷ്പ്രയാസം സിസിയസ് പിടിച്ചെടുത്ത അറബികൾ അവിടെ നാവികതാവളം സ്ഥാപിച്ചു. ഞൊടിയിടയിൽ തന്നെ കോൺസ്റ്റാൻ്റിനോപ്പിൾ നഗരം വളഞ്ഞു. എന്നാൽ ആദ്യ മുന്നേറ്റങ്ങൾ പോലെ എളുപ്പമായിരുന്നില്ല തുടർന്നുളളവ. റോമൻ ഭാഗത്ത് നിന്നും കനത്ത പ്രതിരോധം നേരിട്ടുകൊണ്ടിരുന്നു. ഉപരോധം വർഷങ്ങളോളം നീണ്ടുനിന്നു. റോമൻ-യൂറോപ്യൻ ഭാഗങ്ങളിൽ നിന്നും കനത്ത പ്രതിരോധത്തെ അതിജീവിച്ചും നടത്തിയ ഉപരോധം നാളുകളേറെയായിട്ടും കാര്യമായ ഫലം  കാണാതിരുന്നതിനാൽ AD 678 ൽ മുആവിയ പിൻവാങ്ങി.

 അബ്ബാസി ഖിലാഫത്ത് 750 – 1258

 ഇസ്‌ലാമിക സാമ്രാജ്യത്തിലെ ഖിലാഫത്തുകളിൽ മൂന്നാമത്തേതായിരുന്നു അബ്ബാസി ഖിലാഫത്ത് മുഹമ്മദു നബിയുടെ പാരംബര്യത്തിന്‍റെ അവകാശവാദവുമായി രുപപെട്ട കിലാഫത്ത് എന്ന് വേണേല്‍ പറയാം 

അബ്ബാസി രാജവംശത്തിലെ ഖലീഫമാരാണ് ഇതിൽ ഭരണം നടത്തിയത്. അന്തലൂസ് ഒഴികെയുള്ള ഭാഗങ്ങളിൽ നിന്നെല്ലാം ഉമയ്യ ഭരണാധികാരികളെ കൊന്നും തുരത്തിയുമാണ്‌ഇവര്‍മുന്നേറ്റംകുറിച്ചത്   ഇന്നത്തെ ഇറാക്കില്‍ പെട്ട ബാഗ്ദാദ് തലസ്ഥാനമാക്കി ഈ രാജവംശം സ്ഥാപിക്കപ്പെട്ടത്.
 മുഹമ്മദിന്റെ അമ്മാവനായ അബ്ബാസിബ്‌നു അബ്ദിൽ മുത്തലിബിന്റെ പിൻതുടർച്ചക്കാരായതിനാൽ തങ്ങൾക്കാണ് ഉമയ്യ ഭരണാധികാരികളെക്കാൾ ഖിലാഫത്തിനുള്ള അവകാശം എന്ന വാദവുമായാണ് അബ്ബാസികൾ മുന്നോട്ടുവന്നത്. ഉമയ്യ ഇബ്‌നു അബ്ദുഷംസിന്റെ വംശാവലിയിലെ ഉമവികൾ ഖുറൈശ് ഗോത്രത്തിൽ പെട്ടവരായിരുന്നെങ്കിലും മുഹമ്മദുമായി ബന്ധമുണ്ടായിരുന്നില്ല. ശിയാക്കളെ കൂട്ടുപിടിച്ചാണ് അബ്ബാസികൾ അധികാരത്തിലേറിയത്. ഉമവികളുമായി എന്നും ശത്രുതയിലായിരുന്ന ശിയ മുസ്‌ലിംകളുടെ സഹായം ലഭിക്കാൻ അബ്ബാസികൾ അന്യായപരമായി ഭരണം നടത്തിയിരുന്ന ഉമവി ഭരണത്തിനെതിരെയുള്ള അവരുടെ പോരാട്ടത്തിൽ പങ്കുകൊള്ളുകയും ചെയ്തു.

 മുഹമ്മദിന്റെ അമ്മാവനായ അബ്ബാസിബ്‌നു അബ്ദിൽ മുത്തലിബിന്റെ പിൻമുറക്കാരാണ് അബ്ബാസി ഖിലാഫത്ത് സ്ഥാപിച്ചത്. ഹർറാനിൽ ക്രി.വ. 750-ൽ സ്ഥാപിക്കപ്പെട്ട സാമ്രാജ്യം 762-ൽ തലസ്ഥാനം ബാഗ്ദാദിലേക്കു മാറ്റി.

 സിറിയയിലെ ഡമാസ്കസിൽ നിന്ന് ഇറാഖിലെ ബാഗ്ദാദിലേക്ക് തലസ്ഥാനം മാറ്റുകയാണ് അബ്ബാസികൾ ആദ്യമായി ചെയ്തത്. പേർഷ്യൻ മവാലികളുടെ കൂറ് നേടാനും അവരോട് കൂടുതൽ അടുത്താകാനുമായിരുന്നു ഈ മാറ്റം. പേർഷ്യൻ സംസ്കാരവും സാഹിത്യവുമായി കൂടുതൽ ബന്ധപ്പെട്ടിരുന്ന മവാലികൾ സാമ്രാജ്യത്തിലെ അറബ് മേൽക്കോയ്മ കുറയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. ടൈഗ്രിസ് നദിയുടെ തീരത്ത് 762-ലാണ് ബാഗ്ദാദ് സ്ഥാപിച്ചത്. കേന്ദ്രത്തിന്റെ അധികാരം കുറയ്ക്കാനായി vizier എന്ന അധികാരസ്ഥാനം ഉണ്ടാക്കുകയും തദ്ദേശ അമീറുമാർക്ക് കൂടുതൽ അധികാരങ്ങൾ നൽകുകയും ചെയ്തു. അബ്ബാസി ഖലീഫമാർക്ക് ഉമവി കാലവുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ ഔപചാരികമായ ഒരു സ്ഥാനം മാത്രം ഉണ്ടാകാൻ ഇത് കാരണമായി. Vizier മാർ കൂടുതൽ സ്വാധീനം കാണിക്കാൻ തുടങ്ങിയതോടെ അറബ് പ്രഭുക്കന്മാരുടെ സ്ഥാനം പേർഷ്യൻ ബ്യൂറോക്രസി കൈയടക്കിത്തുടങ്ങി

ഉമവികളുടെ ധാർമ്മികമൂല്യങ്ങളെയും ഭരണത്തെയും മോശമായി കാണിച്ചു. ഇറ ലാപിഡസിന്റെ അഭിപ്രായത്തിൽ അബ്ബാസി വിപ്ലവത്തെ സഹായിച്ചത് അറബികൾ, പ്രത്യേകിച്ച് മർവിലെ താമസക്കാരും യമനികളും, മവാലികളും, ആയിരുന്നു. അനറബ് മുസ്ലിംകളായിരുന്ന മവാലികളുടെയും സഹായം അബ്ബാസികൾക്കുണ്ടായിരുന്നു. ബന്ധങ്ങളിൽ അധിഷ്ഠിതമായ അറബ് സമൂഹത്തിന് എന്നും പുറത്തായിരുന്ന ഇവർ താണ വർഗ്ഗമായായിരുന്നു ഉമവി കാലത്ത് കണക്കാക്കപ്പെട്ടിരുന്നത്. ഉമറിബ്‌നു അബ്ദിൽ അസീസിന്റെ ഭരണകാലത്ത് അബ്ബാസിന്റെ പ്രപൗത്രനായിരുന്ന മുഹമ്മദിബ്‌നു അലി മുഹമ്മദിന്റെ കുടുംബാധികാരം തിരിച്ചുകൊണ്ടുവരാനായി ഹാഷിമികൾക്ക് ഭരണനേതൃത്വം നൽകണമെന്ന് പേർഷ്യയിൽ വാദിച്ചു.
മർവാൻ രണ്ടാമന്റെ കാലത്ത് അബ്ബാസിന്റെ നാലാം തലമുറയിലെ ഇമാം ഇബ്രാഹീമിന്റെ നേതൃത്വത്തിലുള്ള കലാപത്തിന് ഇത് വഴിവച്ചു. ഇറാനിലെ ഖുറാസാന്ൽ നിന്നുള്ള സഹായം മൂലം അദ്ദേഹത്തിന് കുറച്ചൊക്കെ വിജയം നേടാനായെങ്കിലും 747-ൽ പിടിക്കപ്പെടുകയും കാരാഗൃഹത്തിൽ വച്ച് മരണപ്പെടുകയും ഉണ്ടായി; അദ്ദേഹം വധിക്കപ്പെടുകയായിരുന്നുവെന്നും കരുതുന്നവരുണ്ട്. അബൂ അബ്ബാസിസ്സഫ്ഫാഹ് എന്ന പേരിൽ അറിയപ്പെടുന്ന അദ്ദേഹത്തിന്റെ സഹോദരൻ അബ്ദള്ള വിപ്ലവത്തിന്റെ നേതൃസ്ഥാനത്തെത്തുകയും 750-ൽ സാബ് നദിയുടെ തീരത്ത് വിജയം വരിക്കുകയും ചെയ്തു. ഖലീഫയായി സഫ്ഫാഹ് അവരോധിക്കപ്പെട്ടു.
 ഉമവികളെ അബ്ബാസികൾക്ക് സ്ഥാനഭ്രഷ്ടരാക്കാൻ സാധിച്ചതിൽ പേർഷ്യക്കാർക്ക് പ്രധാന പങ്കുണ്ടായിരുന്നു. അൽ-മൻസ്വൂർ കൊട്ടാരത്തിൽ അനരബ് മുസ്‌ലിംകളെ കൂടുതലായി സ്വാഗതം ചെയ്തത് അറബ്-പേർഷ്യൻ സംസ്കാരങ്ങൽ തമ്മിൽ കൂടുതലായി ഇടപഴകാൻ സഹായിച്ചെങ്കിലും അറബ് തുണക്കാരെ, പ്രത്യേകിച്ച് ഉമവികൾക്കെതിരിൽ സഹായിച്ചിരുന്ന ഖുറാസാനികളെ അകറ്റുന്നതിൽ കലാശിച്ചു.
 ഇത് ഉടൻ തന്നെ പ്രശ്നങ്ങൾക്ക് വഴിവച്ചു. ഉമവികൾ ഭരണനിഷ്കാസിതരായിരുന്നുവെങ്കിലും പൂർണ്ണമായും അവരെ കൊല്ലാന്‍ കഴിഞ്ഞിരുന്നില്ല  കൂട്ടക്കൊല ചെയ്യപ്പെട്ട ഉമവി രാജകുടുംബത്തിലെ അവശേഷിച്ച ഏക അംഗമായിരുന്ന അബ്ദുറഹ്‌മാൻ ഒന്നാമൻ സ്പെയിനിലേക്ക് രക്ഷപ്പെടുകയും അവിടെ സ്വതന്ത്ര അമീറാവുകയും ചെയ്തു. കൊർഡോവ തലസ്ഥാനമാക്കി അന്തലൂസ് സാമ്രാജ്യം സ്ഥാപിക്കുന്നതിൽ വിജയിച്ച അബ്ദുറഹ്‌മാൻ മൂന്നാമൻ 929-ൽ ഖലീഫയായി സ്വയം അവരോധിച്ചു. ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ യഥാർത്ഥ തലസ്ഥാനം എന്ന പദവിക്ക് ബാഗ്ദാദിന് എതിരാളിയായി കൊർഡോവ മാറി.
 ഉമവികളുമായുള്ള യുദ്ധത്തിൽ തങ്ങളെ സഹായിച്ചിരുന്ന ശിയാക്കളുമായും പ്രശ്നങ്ങൾ തലപൊക്കിത്തുടങ്ങി. അബ്ബാസികളും ശിയാക്കളും മുഹമ്മദുമായുള്ള കുടുംബബന്ധം വഴി അദികാരത്തിനുള്ള അവകാശം തങ്ങൾക്കാണെന്ന് അവകാശപ്പെറ്റിരുന്നു. ഭരണത്തിലേറിയതോടെ അബ്ബാസികൾ ശിയ വിശ്വാസത്തിന് നൽകിയിരുന്ന പിന്തുണ പിൻവലിച്ചു. അനേകം കലഹങ്ങൾക്ക് ഇത് വഴിവച്ചു. 786-ൽ മക്കയിൽ കലാപമുണ്ടായി. ഇതിനെത്തുടർന്ന് നാടാകെ രക്തച്ചൊരിച്ചിലുണ്ടാവുകയും ശിയാക്കളിലധികവും മഗ്രിബിലേക്ക് നാടുവിടുകയും ചെയ്തു. അവിടെവച്ച് അവർ ഇദ്‌രീസി സാമ്രാജ്യം സ്ഥാപിച്ചു. മുഹമ്മദിന്റെ പിൻതുടർച്ചക്കാരും ശിയാ ഇമാമുമാരുമായിരുന്നവരെ അബ്ബാസികൾ വധിച്ചു.ഇമാം ജഅ്ഫർ സാദിഖും സമൂഹത്തിൽ ഉന്നതസ്ഥാനമുണ്ടായിരുന്ന അനേകം പ്രഭുക്കന്മാരും ഇതിൽ പെടുന്നു. 801-ൽ വടക്കേ ആഫ്രിക്കയിൽ ബർബർ ഖവാരിജുകൾ സ്വതന്ത്രരാഷ്ട്രം സ്ഥാപിച്ചു. അരനൂറ്റാണ്ടുകൊണ്ട് മഗ്രിബിലെ ഇദ്‌രീസികളും ഇഫ്‌രീഖിയയിലെ അഗ്‌ലബികളും പിന്നീട് മിസ്‌റിലെ തുലൂനിദുകളും ഇക്ഷിദിദുകളും ആഫ്രിക്കയിൽ സ്വതന്ത്രസാമ്രാജ്യങ്ങളായി മാറി.
 സാമ്രാജ്യത്തിന്റെ വിസ്തൃതിയും വിവിധ ഭാഗങ്ങളുമായി ആശയവിനിമയം നടത്തുന്നതിലെ പോരായ്മകളും മൂലം പ്രശാസനത്തിൽ മാറ്റങ്ങൾ വരുത്താൻ എട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ പ്രാപ്തരായ ഖലീഫമാരുടെയും അവരുടെ മന്ത്രിമാരുടെയും കീഴിൽ അബ്ബാസി ഭരണത്തിന് നന്നായി അധ്വാനിക്കേണ്ടി വന്നു സിറിയയിലും അനറ്റോളിയയിലും ബൈസന്റൈൻ സാമ്രാജ്യം അബ്ബാസികൾക്കെതിരെ യുദ്ധം നടത്തിയിരുന്ന ഇക്കാലത്ത് സ്വാധീനം വർദ്ധിപ്പിച്ചുകൊണ്ടിരുന്ന ഗവർണ്ണർമാരെ വരുതിയിലാക്കുന്നതിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടിവന്നതിനാൽ അബ്ബാസി സൈനികനീക്കങ്ങൾ കുറവായിരുന്നു. സാമ്രാജ്യത്തിൽ നിന്ന് സ്വതന്ത്രമെന്നപോലെ ഭരണം നടത്തിയിരുന്ന ഗവർണ്ണർമാർ തങ്ങളുടെ പദവികൾ പാരമ്പര്യമായി കണക്കാക്കാൻ തുടങ്ങി എന്നതും നെതൃത്വത്തിന് തലവേദനകൾ സൃഷ്ടിച്ചു 
തലസ്ഥാനത്തിനടുത്തും അബ്ബാസി ഭരണം പ്രശ്നങ്ങൾ നേരിട്ടു. മുമ്പ് തങ്ങളെ സഹായിച്ചിരുന്ന ഒരു കൂട്ടം വിഘടിച്ച് വടക്കൻ പേർഷ്യയിലെ ഖുറാസാനിൽ സ്വതന്ത്രസാമ്രാജ്യം സ്ഥാപിച്ചു. രാജ്യത്ത് അധികാരമേറിവന്ന പേർഷ്യൻ കുടുംബമായിരുന്ന ബറാമിക്കുകൾക്ക് ഹാറൂൻ-അൽ-റഷീദ് ആദ്യം ഒത്താശ നൽകിയിരുന്നെങ്കിലും പിന്നീട് ഇവർക്കെതിരെ തിരിയുകയും കുടുംബത്തെ ഏതാണ്ട് ഒന്നടങ്കം വധിക്കുകയും ചെയ്തു
 രണ്ടു നൂറ്റാണ്ടോളം ഖിലാഫത്ത് അതിന്റെ ഉന്നതിയിൽ തുടർന്നു. എന്നാൽ ഇതിനുശേഷം തങ്ങൾ തന്നെ സൃഷ്ടിച്ച തുർക്കിഷ് പട്ടാളമായ മംലൂക്കുകൾ ശക്തിയാർജ്ജിച്ചതോടെ സാമ്രാജ്യം ക്ഷയിക്കാൻ തുടങ്ങി. പേർഷ്യയിൽ അധികാരം നേടി ഒന്നര നൂറ്റാണ്ടായപ്പോഴേക്കും തദ്ദേശരാജാക്കന്മാരായ അമീറുമാർക്ക് രാജ്യം ഒഴിഞ്ഞുകൊടുക്കേണ്ടി വന്നു. അന്തലൂസ് രക്ഷപ്പെട്ട ഉമയ്യ ഭരണാധികാരികൾക്കും മഗ്രിബ്, ഇഫ്രിഖിയ എന്നീ ഭാഗങ്ങൾ സ്വതന്ത്ര രാജവംശങ്ങളായ അഗ്‌ലബികൾക്കും ഫാത്വിമികൾക്കും വിട്ടുകൊടുക്കേണ്ടിയും വന്നു.
1258-ൽ ഹുലാഗു ഖാന്റെ നേതൃത്വത്തിലുള്ള മംഗോൾ അധിനിവേശം കീഴ്പ്പെടുത്തിയതോടെ അബ്ബാസി ഭരണത്തിന് താത്ക്കാലികമായി അന്ത്യമായി. ഈജിപ്തിലെ മംലൂക്കിൽ 1261-ൽ തുടർന്ന ഭരണം മതപരമായ കാര്യങ്ങളിൽ അധികാരം അവകാശപ്പെട്ടു. 1519-ൽ ഓട്ടോമൻ സാമ്രാജ്യത്തിന് കീഴ്പ്പെടുകയും തലസ്ഥാനം ഇസ്താംബുളിലേക്ക് മാറ്റുകയും ചെതതോടെ ഖിലാഫത്തിന് തിരശ്ശീല വീണു.

 അതിനിടക്ക് സ്പെയിനില്‍ ഉമയ്യ ഭരണംനിലവില്‍ വന്നു

ഡമാസ്കസിലെ പത്താമത്തെ ഉമയ്യാദ് ഖലീഫയായിരുന്ന ഹിഷാമിന്റെ പൌത്രനായി 731-ൽ ജനിച്ചു. അബ്ദുൽ റഹ്മാൻ ഇബ്നു മുആവിയ ഇബ്നു ഹിഷാം 756-ൽ കൊർഡോവയിലെ സുൽത്താനായി. ഡമാസ്കസ് തലസ്ഥാനമാക്കി ഭരിച്ചിരുന്ന ഉമയ്യാദ് വംശജരെ കൂട്ടത്തോടെ കൊന്നൊടുക്കി അബ്ബാസിയ്യപക്ഷക്കാർ ഭരണംപിടിക്കുമ്പോള്‍അവിടെ നിന്നും രക്ഷപെട്ട ഏക വെക്തിയയിരുന്നു  അബ്ദുൽ റഹ്മാൻ ഒന്നാമന്‍ കൊർഡോവയിലെ അഞ്ചു സുൽത്താൻമാർ ഈ പേരിലാണ്അറിയപ്പെടുന്നത്

 

അബ്ദുൽ റഹ്മാൻ ഒന്നാമന്‍

 ഉമയ്യാദ് വംശജരെ മുഴുവനും കൂട്ടത്തോടെ കൊന്നൊടുക്കി അബ്ബാസിയ്യപക്ഷക്കാർ ഭരണം സ്ഥാപിച്ച ഡമാസ്കസില്‍ നിന്നും  750ല്‍ അത്ഭുതകരമാംവണ്ണം രക്ഷപ്പെട്ട അബ്ദുൽ റഹ്മാൻ സ്പെയിനിൽ അഭയം പ്രാപിച്ചു. തമ്മിൽ കലഹിച്ച് ഭരണകൂടത്തെ ബലഹീനമാക്കിയിരുന്ന സ്പെയിനിലെ മുസ്ലിങ്ങൾ അബ്ദുൽ റഹ്മാനെ സസന്തോഷം സുൽത്താനായി അംഗീകരിച്ചു 756ല്‍. സ്വന്തം മേധാശക്തികൊണ്ടും ശരിയായ നേതൃത്വംകൊണ്ടും ജനങ്ങളുടെ ഇടയിലുണ്ടായിരുന്ന കലഹങ്ങൾ അവസാനിപ്പിക്കാനും കൊർഡോവ കേന്ദ്രമാക്കി ഒരു ഭരണകൂടം കെട്ടിപ്പടുക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞു. ശക്തമായ ഒരു സൈന്യത്തിന്റെ സഹായത്തോടുകൂടി അറബിപ്രഭുക്കൻമാരുടെ അധികാരമത്സരം അവസാനിപ്പിക്കുകയും, അബ്ബാസിയ്യ ഖലീഫമാർ സ്പെയിൻ പിടിച്ചടക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെടുത്തുകയും ചെയ്തു. അബ്ബാസിയ്യ വംശജനും അൽ ആന്തലൂസ് ഗവർണറുമായിരുന്ന യൂസുഫ് അൽ ഫിഹ്രി രാജ്യാവകാശം പുറപ്പെടുവിച്ചതു കാരണം രാജ്യത്തിന്റെ ഉത്തരഭാഗങ്ങൾ കീഴടക്കാൻ അബ്ദുൽ റഹ്മാന് കഴിഞ്ഞില്ല. ടെളിഡോയിൽവച്ച് അൽ ഫിഹ്രി വധിക്കപ്പെട്ടതിനെ (758) തുടർന്ന് ഇദ്ദേഹം പൂർണ ഭരണാധികാരിയായി. 777-ൽ ബാർസലോണയിലെ ഗവർണറുടെ നേതൃത്വത്തിൽ അബ്ബാസിയ്യ പക്ഷക്കാർ സുൽത്താനെതിരായി ഒരു സഖ്യം ഉണ്ടാക്കുകയും ഷാർലെമെയ്ൻ (742-814) ചക്രവർത്തിയുടെ സഹായം തേടുകയും ചെയ്തു. ഷാർലെമെയ്ൻ 778-ൽ സ്പെയിൻ ആക്രമിച്ചുവെങ്കിലും പിൻവാങ്ങുകയുണ്ടായി. പിരണീസിൽക്കൂടി തിരിച്ചുവന്ന അദ്ദേഹത്തിന്റെ സൈന്യത്തെ റോൺസെസ്വാലസ് ചുരത്തിൽവച്ച് ബാസ്കുകൾ പതിയിരുന്നു വധിച്ചു. കൊർഡോവയിലെ കൊട്ടാരവും പ്രസിദ്ധമായ പള്ളിയും അതിനോടനുബന്ധിച്ച സ്കൂളുകളും ആശുപത്രികളും സ്ഥാപിച്ചത് അബ്ദുൽ റഹ്മാൻ ഒന്നാമന്‍ ആയിരുന്നു. പട്ടണത്തിന് ആവശ്യമായ ശുദ്ധജലം കൊണ്ടുവരുന്നതിന് ഒരു ജലപ്രണാളിയും  നഗരത്തിലാകെ മനോഹരങ്ങളായ പൂന്തോട്ടങ്ങളും നിർമിച്ചു. തന്റെ യഹൂദ-ക്രിസ്ത്യൻ പ്രജകളോട് സമഭാവനയോടെ പെരുമാറാനും വിവിധ ദേശക്കാരായ മുസ്ലിം പ്രജകളുടെയിടയിൽ സാംസ്കാരികൈക്യം വളർത്താനും ഇദ്ദേഹം വളരെയധികം പരിശ്രമിച്ചു.  സ്പെയിനിൽ നാമ്പെടുത്തു വികസിച്ച യൂറോപ്യൻ നവോത്ഥാനത്തിന് അടിത്തറ പാകിയതും ഇദ്ദേഹമായിരുന്നു. 788 സെപ്റ്റംബറിൽ കൊർഡോവയിൽവച്ച് ഇദ്ദേഹം അന്തരിച്ചു.

 അബ്ദുൽ റഹ്മാൻ രണ്ടാമന്‍ 

കൊർഡോവയിലെ ഉമയ്യാദ് സുൽത്താൻമാരിൽ നാലാമനായിരുന്നു അബ്ദുൽ റഹ്മാൻ ഇബ്നു അൽഹക്കം. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് (822-852) ഹിസ്പാനോ-മുസ്ലിം സംസ്കാരത്തിൽ ആകർഷിക്കപ്പെട്ട നഗരവാസികളായ ക്രിസ്ത്യാനികൾ ധാരാളമായി അറബിഭാഷ പഠിക്കാനും അവിടത്തെ ആളുകളുടെ  ജീവിതരീതി അനുകരിക്കാനും തുടങ്ങി. ഇതിൽ ഭീതിപൂണ്ട ക്രിസ്ത്യാന്‍ ഇവാഞ്ഞലുകള്‍  നാടിന്‍റെ  നാനാഭാഗത്തും അസ്വസ്ഥതകൾ ഇളക്കിവിട്ടു. ഈ അസ്വസ്ഥതകളും ഫ്രാങ്കുകളുമായുള്ള യുദ്ധാവസ്ഥയും നിലവിലിരിക്കെത്തന്നെ, കലകളും ശാസ്ത്രവും വികസിപ്പിക്കാനും മരാമത്തുപണികളും വ്യാപാരവുംകൊണ്ട് ജനങ്ങളുടെ സാമ്പത്തികനില അഭിവൃദ്ധിപ്പെടുത്താനും അബ്ദുൽ റഹ്മാൻ പരിശ്രമിച്ചു. സംഗീതാദി സുകുമാരകലകൾ വികസിച്ചുവളർന്നു. വൈദ്യശാസ്ത്രം, ജ്യോതിശാസ്ത്രം എന്നിവയിൽ വളരെയേറെ പുരോഗതിയുണ്ടായി. ബാഗ്ദാദിൽനിന്നും ഓടിപ്പോന്ന സിര്യാബ് എന്ന സംഗീതജ്ഞനെ രാജസേവകരുടെയിടയിൽ പ്രധാന സ്ഥാനം നൽകി ഇദ്ദേഹം ആദരിച്ചു. കൊർഡോവയിൽവച്ച് 852 സെപ്റ്റംബർ 22-ന് ഇദ്ദേഹം നിര്യാതനായി. 
 

അബ്ദുൽ റഹ്മാൻ മുന്നാമന്‍ 

അബ്ദുൽ റഹ്മാൻ ഇബ്നു മുഹമ്മദ് ഇബ്നു അബ്ദുല്ല കൊർഡോവയിലെ ഉമയ്യാദ് സുൽത്താൻമാരിൽ എട്ടാമനും പ്രഗല്ഭനും ആയിരുന്നു  22-ആമത്തെ വയസ്സിൽ അധികാരമേറ്റ (891-961) സുൽത്താൻ കണ്ടത് ബലഹീനമായ അറബിഗോത്രങ്ങളെയും, ക്രിസ്ത്യൻ രാജാക്കൻമാരുടെ ആക്രമണഫലമായും മുസ്ലിം പ്രഭുക്കൻമാരുടെതന്നെ സ്വാതന്ത്ര്യ പ്രഖ്യാപനംവഴിയായും ചുരുങ്ങിപ്പോയ ഒരു രാജ്യത്തെയും ആയിരുന്നു. അബ്ദുൽ റഹ്മാൻ തന്റെ അര നൂറ്റാണ്ടുകാലത്തെ ഭരണംകൊണ്ട് ഈ ദുഃസ്ഥിതികൾക്ക് അറുതി വരുത്തുകയും കൊർഡോവയെ യൂറോപ്പിലെ ഏറ്റവും പരിഷ്കൃതനഗരമാക്കിത്തീർക്കുകയും ചെയ്തു. തന്റെ എതിരാളികളെ തോല്പിച്ചു കൊർഡോവയുടെ പഴയ വൈപുല്യം പുനഃസ്ഥാപിച്ചശേഷം ലിയോണിലെയും നവാറെയിലെയും ക്രിസ്ത്യൻരാജാക്കൻമാരെക്കൊണ്ട് കൊർഡോവയുടെ അധീശാധികാരം അംഗീകരിപ്പിച്ചു. ഇതിനിടയിൽ സ്പെയിനിൽ ആധിപത്യം ഉറപ്പിക്കാനുള്ള ടൂണീഷ്യയിലെ ഫാത്തിമിയ്യ ഭരണകൂടത്തിന്റെ ശ്രമം വിഫലമാക്കി. ഫാത്തിമിയ്യ ഖലീഫമാരുടെ ഖിലാഫത്ത് അവകാശവാദത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ ഖലീഫ സ്ഥാനം സ്വയം സ്വീകരിക്കുകയും ചെയ്തു (929). ഫാത്തിമിയ്യ ഭീഷണി അവസാനിപ്പിക്കാനായി മെഡിറ്ററേനിയനിലെ ഏറ്റവും വലിയ നാവികസേന രൂപവത്കരിച്ചു ടൂണീഷ്യയുടെ തീരപ്രദേശങ്ങൾ ആക്രമിച്ചു മൊറോക്കൊയും ക്യൂട്ടായും കൈയടക്കി. 939-ൽ നവാറെയ്ക്കെതിരായി നടത്തിയ യുദ്ധത്തിൽ മാത്രമേ അബ്ദുൽ റഹ്മാൻ പരാജയപ്പെട്ടുള്ളൂ.
ശക്തമായ ഒരു ഭരണക്രമം സ്ഥാപിക്കാനാണ് അബ്ദുൽ റഹ്മാൻ തന്റെ ശേഷിച്ച ജീവിതകാലം വിനിയോഗിച്ചത്. സാമ്പത്തികമായും സാംസ്കാരികമായും അഭിവൃദ്ധി പ്രാപിച്ചിരുന്ന കൊർഡോവ യൂറോപ്യൻ നഗരങ്ങളുടെ റാണിയായി അക്കാലത്ത് കരുതപ്പെട്ടിരുന്നു. ഉന്നത വിദ്യാഭ്യാസത്തിനും പരിശീലനത്തിനുമായി യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് രാജകുമാരൻമാരും പ്രഭുക്കൻമാരും വൈദികരും കൊർഡോവയിൽ എത്തിക്കൊണ്ടിരുന്നു.
936-ൽ ആരംഭിച്ച അൽസഹ്രാഉ എന്ന രാജസൌധത്തിന്റെ പണി രണ്ടു തലമുറക്കാലം നീണ്ടുനിന്നു. മാർബിൾ കൊണ്ട് നിർമിതമായ ഈ സൌധം അക്കാലത്തെ മഹാദ്ഭുതങ്ങളിൽ ഒന്നായിരുന്നു. അബ്ദുൽ റഹ്മാന്റെ രാജധാനിയിൽ പണ്ഡിതൻമാരും കലാകാരൻമാരും ശില്പികളും വൈദ്യവിശാരദൻമാരും ഉണ്ടായിരുന്നു.


 കലക്കും സംഗീതത്തിനും ശാസ്ത്രത്തിനും പ്രാധാന്യം നല്‍ക്കുന്ന ഒരു രാജ്യത്തെ എങ്ങനെ ഇസ്ലാമിക രാഷ്ട്രമായി കാണും എങ്ങനെ ഇസ്ലാമിന്റെ സുവര്‍ണ്ണ കാലകെട്ടം എന്നുള്ളത് പറയും ?

 ശരീഅത്തിന്റെ അടിസ്ഥാനങ്ങൾ ഖുർആൻ, പ്രവാചകചര്യ, പണ്ഡിതന്മാരുടെ യോചിച്ച അഭിപ്രായം അഥവാ ഇജ് മാഅ്, ഖിയാസ് എന്നിവയാണ്. ശരീഅത്ത് ജീവിതത്തിന്റെ സർവമേഖലകളെയും സ്പർശിക്കുന്നു. രാഷ്ട്രീയം വസ്ത്രധാരണം മുതൽ കുടുംബ ബന്ധങ്ങൾ വരെ, ഭക്ഷണരീതി മുതൽ മനുഷ്യാവകാശങ്ങളും സാമ്പത്തിക ഇടപാടുകളും വരെ ഇതിന്റെ പരിധിയിൽ വരുന്നു.ഇതൊന്നും ഇല്ലാതെയുള്ള ഭരണം എങ്ങനെ ഇസ്ലാമിക സ്വര്‍ണ്ണകാല കെട്ടമായി വരും ?
 എട്ടാം നൂറ്റാണ്ടിൽ അബ്ബാസി ഖിലാഫത്തിന്റെ ഉയർച്ച, ഡമാസ്കസിൽ നിന്ന് ബാഗ്ദാദിലേക്കുള്ള തലസ്ഥാനമാറ്റം എന്നിവയോടെയാണ് ഇസ്‌ലാമിക സുവർണ്ണകാലത്തിന് തുടക്കമായത് എന്നാണു ഇവരുടെ വാദങ്ങള്‍ .
പണ്ഡിതരുടെ  മഷി രക്തസാക്ഷിയുടെ രക്തത്തെക്കാൾ വിശുദ്ധമാണ് എന്നായിരുന്നു അബ്ബാസികള്‍ പരഞ്ഞിരുന്നത്എന്നാണ് ഒരു വാദം   
ബാഗ്ദാദിൽ ബൈത്തുൽ ഹിക്മ സ്ഥാപിക്കപ്പെട്ടതോടെ  ലോകം ശാസ്ത്രം, തത്ത്വചിന്ത, ആരോഗ്യശാസ്ത്രം, വിദ്യാഭ്യാസം എന്നിവയുടെ ലോകത്തിലെത്തന്നെ കേന്ദ്രമായി മാറി. ബൈത്തുൽ ഹിക്മയിൽ മുസ്‌ലിം-അമുസ്‌ലിം പണ്ഡിതന്മാർ പ്രാചീനകാലത്തെ അറിവുകളെല്ലാം ശേഖരിക്കുകയും അറബിയിലേക്ക് തർജ്ജമ നടത്തുകയും ചെയ്യുന്നതിൽ ഏർപ്പെട്ടു. നഷ്ടപ്പെട്ടുപോകുമായിരുന്ന പല പുരാതനകൃതികളും ഇങ്ങനെ അറബിയിലേക്കും പേർഷ്യനിലേക്കും പിന്നീട് ടർക്കിഷ്, ഹീബ്രു, ലാറ്റിൻ എന്നീ ഭാഷകളിലേക്കും തർജ്ജമ ചെയ്യപ്പെട്ടതിനാൽ നിലനിന്നു. ഇക്കാലത്ത് മുസ്‌ലിം ലോകം റോമൻ, ചൈനീസ്, ഇന്ത്യൻ, ഈജിപ്ഷ്യൻ, വടക്കേ ആഫ്രിക്കൻ, ഗ്രീക്ക്, ബൈസന്റൈൻ സംസ്കാരങ്ങളിൽ നിന്ന് അറിവുകൾ ശേഖരിക്കുകയും ഉദ്ഗ്രഥനം നടത്തുകയും പുരോഗമിപ്പിക്കുകയും ചെയ്തു.  
ഇതൊന്നും ഇസ്ലാമിന്‍റെ സുവര്‍ണ്ണ കാലകെട്ടം എന്നുള്ള നിലയില്‍ എഴുതുന്നത് തന്നെഎട്ടുകാലി മമ്മഞ്ഞു പണിയാണ്  കാരണം ഇവിടെ അബ്ബാസിയഭരണംഇസ്ലാമിക ശരിയനിയമ വ്യവസ്ഥയില്‍ആയിരുന്നില്ലലോ നടന്നിരുന്നത്  അപ്പോള്‍ പിന്നെ ഇസ്ലാമിക ഭരണം ഇസ്ലാമിക സുവര്‍ണ്ണ കലകെട്ടം എന്നുള്ളത് എങ്ങനെ പറയും ?  
ഭരിച്ചവര്‍ ആരും തന്നെ ശരിയ നിയമം ഉള്കൊണ്ടുള്ള ഭരണമല്ല നടത്തിയത്  എന്നിരിക്കെ ഇതൊക്കെ ഞങ്ങളുടെ ഗര്‍ഭം ആണ് എന്ന് പറയുന്നതിലെ യുക്തി എന്താണ് അവര്‍ മുസ്ലിം പേരുകള്‍ ഉള്ളത് കൊണ്ടോ ? 
അങ്ങനെ എങ്കില്‍ ഇന്ത്യയില്‍ ഭരിച്ചിരുന്ന മുസ്ലിംഭരണാധിക്കാരികളെ  ഭരണത്തെ ഇസ്ലാമിക ഭരണവ്യവസ്ഥയായി കാണേണ്ടി വരുമല്ലേ  . 13-ആം നൂറ്റാണ്ടിൽ ഒരു മുൻ-അടിമ സൈനികനായിരുന്ന ഷംസുദിൻ‍ ഇൽത്തുമിഷ് (1211 - 1236) ദില്ലിയിൽ തുർക്കിക് സാമ്രാജ്യം സ്ഥാപിച്ചു ,ദില്ലി സുൽത്താനത്ത്,അടിമ രാജവംശം, ഖിൽജി രാ‍ജവംശം, തുഗ്ലക്ക് രാജവംശം,  ബഹ്മനി സുൽത്താനത്ത്, ബീജപ്പൂർ സുൽത്തനത്ത്, ഡെക്കാൻ സുൽത്താനത്തുകൾ,മുഗൾ സാമ്രാജ്യം, ഡെക്കാനിലെ അസഫ് ഷാഹി ,ഹൈദരബാദ് ഭാരിച്ച നൈസാം ,മൈസൂര്‍ ഭരിച്ച ഹൈദര്‍ അലിയും ടിപ്പുവും , അതുപോലെ കേരളത്തില്‍ നിന്നും  അറക്കല്‍ രാജവംശവും മെല്ലാം ഇസ്ലാമിന്‍റെ പേരില്‍ വരുമോ ? ഇവരൊക്കെ മുസ്ലിം ആയിരുന്നു എന്നുള്ളതൊഴിച്ചാല്‍ ഇവര്‍ ശരിയത്ത് നിയമമാണോ നടപ്പില്‍ വരുത്തിയിരുന്നത് ? 

പല ചിന്തകരും ശാസ്ത്രജ്ഞരുംപേരുകൊണ്ട്മാത്രം മുസ്ലിംആയിരുന്നു  എന്നുള്ളത് വാസ്തവം എന്നാല്‍ അവര്‍ആരുംതന്നെ മതം തങ്ങളുടെ വഴിയില്‍ ഉണ്ട് എന്ന് പോലും ചിന്തിക്കാത്ത ആളുകള്‍ ആയിരുന്നു ഇവര്‍ .

 അബുൾ അല അൽ-മാറി 

 (A.D 973-1058)സിറിയയിൽ ജീവിച്ചിരുന്ന അന്ധനായ കവിയും ദാർശനികാനും എഴുത്തുകാരനും യുക്തിവാദിയും ആയിരുന്നു.യഹുദ,ക്രിസ്തീയ,ഇസ്ലാം മതങ്ങളോട് പരിഹ്സ്യാകരമായ നിലപടുകൾ എടുത്തുകൊണ്ടു മതങ്ങൾ അവകാശപെടുന്ന സത്യങ്ങൾ പ്രതേകിച്ചു ഇസ്ലാം മതത്തിലെ പ്രവാചക വചനമെന്നു കരുതിപോന്നവ സത്യമാല്ലതിരിക്കുവാൻ സാധ്യത്യുള്ളതും നുണകളുമാനെന്നും പറഞ്ഞു അവയെ വിമർശിച്ചിരുന്ന വിവാദ യുക്തിചിന്തകനയിരുന്നു . സിറിയയിലെ മാറാ പ്രദേശമായിരുന്നു അദ്ദേഹത്തിൻറെ ജന്മദേശം.തനുഖ എന്നാഅംഗബലമുള്ള ഗോത്രത്തിലെ ബാനു സുലൈമാൻ എന്നാ പ്രസിദ്ധ കുടുംബത്തിലെ അംഗമായിരുന്നു.അദ്ദേഹത്തിന്റെ പിതൃപരമ്പരയിലെ ഒരു മുതുമുത്തച്ഛൻ നഗരത്തിലെ ആദ്യത്തെ ഗടി വിഭാഗത്തിൽ പെട്ട ഇല്സ്ലാമിക ജഡ്ജി ആയിരുന്നു. ബാനു സുലൈമാൻ കുടുംബത്തിൽ അനേകം ശ്രദ്ധേയരായ മികച്ച കവികൾ ഉണ്ടായിരുന്നു.നാലാം വയസിൽ വസൂരി ബാധിച്ചു അബുൽ അലയുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടു. ബാഗ്ദാദ്ൽ പതിനെട്ടു മാസം ചില വിട്ട അദ്ദേഹത്തെ അക്കാലത്തെ  മികച്ച സാഹിത്യ സദസുകൾ ആദരവോടെ സ്വീകരിച്ചിരുന്നു. 
 അൽ-മാറി എനും സംശയലുവയിരുന്നു. അന്ധവിശ്വാസങ്ങളെയും മതങ്ങളിലെ തെളിവുകളില്ലാത്ത വിശ്വാസപ്രമാണങ്ങളെയും അദ്ദേഹം ജിച്ചിരുന്നു.ആയതിനാൽ അൽ-മാറയെ അശുഭപ്രതീക്ഷയുള്ള സ്വതന്ത്ര ചിന്തകനയാണ്‌ കരുതി പോരുന്നത്. ആചാരങ്ങൾക്കും അധികാരത്തിനും പാരംബര്യങ്ങല്ക്കും പകരം യുക്തി ആയിരുന്നു അദ്ദേഹത്തിന്റെ ദാര്ശനിക അടിസ്ഥാനത്തിലെ സ്ഥയിക ഭാവം. മതം "പുർവികർ കണ്ടെത്തിയ കെട്ടുകഥ"യാണെന്നും വിശ്വാസികളെ ചൂഷണം ചെയ്യാനല്ലാതെ മതതെകൊണ്ട് മറ്റൊരു പ്രയോജനവും ഇല്ലെന്നു അബു അല തന്റെ ശിക്ഷ്യരെ പഠിപ്പിച്ചിരുന്നു. "പ്രവാചകരുടെ മൊഴികൾ സത്യമാണെന്ന് കരുതരുത്;അവയെല്ലാം കെട്ടിച്ചമച്ചതാണ്.അവ വന്നു ജീവിതം നശിപ്പിക്കുന്നത് വരെ മനുഷ്യർ ആശ്വാസത്തോടെ ജീവിച്ചിരുന്നു. വിശുദ്ധ ഗ്രന്ഥങ്ങൾ എല്ലാം ഏതുകാലെത്തെയും പോലെ മടിയന്മാരുണ്ടാക്കിയ ഒരു കെട്ട് മടിയന്മാരുടെ കഥകളാണ്". അൽ-മാറി ഇസ്ലാമിലെ ഹജ്ജ് അടക്കമുള്ള അനേകം വിശ്വാസപ്രമാണങ്ങളെ വിമര്ഷിച്ചുപോന്നു.ഹജ്ജിനെ അവിശ്വാസികളുടെ യാത്ര എന്നു അദ്ദേഹം വിളിച്ചു. എല്ലാ ദൈവിക വെളിപ്പാടുകളെയും അബുൾ ആല തള്ളികളഞ്ഞു. യുക്തി അധിഷ്ടിതമായി സന്മാര്ഗനിര്ദേശം നല്കുന്ന സന്യാസ ജീവിതം നയിക്കുന്ന ദർശനികരിൽ നിന്നും നന്മ ഉണ്ടാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം . അദ്ദേഹത്തിന്റെ ശുഭാപ്തിവിശ്വസമില്ലയിമ തന്റെ ബന്ധുവിന്റെ വിയോഗത്തെതുടർന്ന് എഴുതിയ വിലാപഗീതത്തിൽ ഇനി ഒരു കുട്ടിക്കും ജന്മം കൊടുക്കതിരിക്കട്ടെ അങ്ങനെ ജീവിത ദുരിതതിൽനിന്നു മനുഷ്യർ രക്ഷ പെടട്ടെ എന്ന് അദേഹതെകൊണ്ട് എഴുതിച്ചു. ഭൂമിയിൽ രണ്ടുതരത്തിലുള്ളവർ വസിക്കുന്നു അതിൽ ഒരു കുട്ടർക്കു ബുദ്ധിയുണ്ട് പക്ഷെ മതമില്ല,മറ്റൊരു കുട്ടര്ക് ബുദ്ധിയില്ല പക്ഷെ മതമുണ്ട്‌ എന്നുള്ള തീവ്രനിലപാടുകൾ അദ്ദേഹത്തിന്റെ കവിതകളിൽ കാണാവുന്നതാണ്.പുരോഹിതർ പ്രാദേശിക ആചാരങ്ങൾ പിന്തുടരുകയനെന്നും അവർ എവിടെ ജനിക്കുന്നു അതനുസരിച്ചാണ് അവരുടെ വിശ്വാസങ്ങൾ രുപികരിക്കപെടുന്നത് എന്ന് അബുൽ അല വിശ്വസിച്ചിരുന്നു

ഒമർ ഖയ്യാം1048-1131

 ഗിയാസുദ്ധീൻ അബുൽ ഫതാഹ് ഉമർ ബിൻ ഇബ്രാഹീം ഖയ്യാം നിഷാബുരിഇതായിരുന്നു ശരിയായ നാമം
 സൂഫി ചിന്തകനും ,പേർഷ്യൻ കവിയും, ഗണിതശാസ്ത്രജ്ഞനും, തത്വചിന്തകനും ജ്യോതിശാസ്ത്രജ്ഞനും ആയിരുന്നു. പേർഷ്യയിൽ ആയിരുന്നു ഒമർ ഖയ്യാം ജീവിച്ചിരുന്നത്
ചെറുപ്പത്തിൽ തന്നെ ഗണിത ശാസ്ത്രം, വേദാന്തം, സാഹിത്യം തുടങ്ങിയവയിൽ ഉമർഖയ്യാം നൈപുണ്യം നേടി. അക്കാലത്ത് ഗണിത ശാസ്ത്രത്തിനു ലഭിച്ച ഏറ്റവും ആധികാരിക ഗ്രന്ഥം ഇദ്ധേഹത്തിന്റേതായിരുന്നു. അതുല്യ പ്രതിഭയായ ഉമർ ക്രമേണ സുൽതാൻ മാലിക് ഷായുടെ പ്രീതിക്കു പാത്രമായി. തന്റെ ഇരുപതാമത്തെ വയസ്സിൽ അദ്ധേഹം ഇസ്ഫഹാനിലെ ജ്യോതിശാസ്ത്രനിരീക്ഷണാലയത്തിന്റെ മേധാവിയായി നിയമിതനായി. സുൽത്താന്റെ നിർദേശത്തിൽ നടന്ന കലണ്ടർ പരിഷ്കരണ സമിതിയിലെ പ്രമുഖ അംഗം ഉമർ ആയിരുന്നു. ക്രി.വ. 1079 മാർച്ച് 15 മുതൽ നിലവിൽ വന്ന ജലാലി കലണ്ടർ ഇദ്ധേഹത്തിന്റെ സംഭാവനയാണ്. ഉടനെ തന്നെ ഉമർ സുൽത്താന്റെ കൊട്ടാരം വൈദ്യനായി നിയമിതനായി. ഉമറിന്റെ പ്രതിഭയിൽ തല്പരനായ രാജാവ് പിന്നീട് അദ്ധേഹത്തെ നദീം- സുൽത്താന്റെ സഖാവ്, എന്ന പദവി നൽകി ആദരിച്ചു.ക്ഷേത്ര ഗണിതം, ഊർജ തന്ത്രം, തുടങ്ങിയവയിൽ ഉമർഖയ്യാമിന്റേതായി വന്ന രചനകൾ ഈ കാലത്താണ് ഉണ്ടായത്. ഇതിനു പുറമെ അവിസെന്നയുടെ ധർമ്മോപദേശങ്ങൾ അടങ്ങിയ ഗ്രന്ഥത്തിനെ വിവർത്തനവും ഈ കാലത്താണ് പുറത്തിറങ്ങിയത്. കളിമൺ രൂപങ്ങൾ, ലഘു യന്ത്രങ്ങൾ തുടങ്ങിയവ നിർമ്മിക്കുന്നതിൽ അഗ്രഗണ്യനായ ഉമർ അക്കാലത്ത്, അദ്ധേഹത്തിന്റെ പാണ്ഡിത്യത്താൽ പല വിഷയങ്ങളുടേയും പ്രാമാണികനായി ഗണിക്കപ്പെട്ടു വന്നു.ആധ്യാത്മിക വിഷയങ്ങളിലും നിപുണനായ ഉമറിനു പക്ഷെ, സുൽത്താൻ മാലിക് ഷായുടെ നിര്യാണത്തോടെ കൊട്ടാരത്തിലെ ജോലി നഷ്ടമായി.തുടർന്ന് അദ്ധേഹം ഒരു തീർഥ യാത്ര നടത്തി. പല ദേശങ്ങളിലും സഞ്ചരിച്ച് നാട്ടിൽ മടങ്ങിയെത്തിയ പിന്നീട് ഏകാന്ത ജീവിതമാണ് നയിച്ചത്. ഈ കാലഘട്ടത്തിൽ സ്വാനുഭവങ്ങളെ ആസ്പദമാക്കി എഴുതിയ ഗ്രന്ഥമാണ് റുബാഇയ്യാത്ത്.

 അൽ-ബിറൂനി

ലോകത്തിലെ പ്രാമാണികരായ പണ്ഡിതന്മാരുടെ ശ്രേണിയിൽ ശ്രേഷ്ഠസ്ഥാനമുള്ള പണ്ഡിതനാണ് അൽ-ബിറൂനി. മുഴുവൻ പേര് അബുറൈഹാൻ മുഹമ്മദ് ഇബ്‌നു അഹമ്മദ് അൽബിറൂനി എന്നാണ്. നരവംശശാസ്ത്രം, ചരിത്രം, ഗണിതം, പ്രകൃതിശാസ്ത്രം, ഭൂഗർഭശാസ്ത്രം, മതങ്ങൾ, തത്വചിന്ത തുടങ്ങിയ മേഖലകളിൽ അദ്ദേഹം നിപുണനായിരുന്നു. 
 1017-1030 കാലത്ത് ഇന്ത്യയിൽ വന്ന് താമസിച്ച് ഇന്ത്യൻ ശാസ്ത്രങ്ങളും ത്വത്വശാസ്ത്രങ്ങളും ആഴത്തിൽ പഠിക്കാൻ അദ്ദേഹത്തിന് അവസരമുണ്ടായി. കേരളത്തിലും അദ്ദേഹം വളരെക്കാലം താമസിച്ചു. ഖീവിലെ ഉന്നത വിദ്യാകേന്ദ്രങ്ങളിൽ നിന്ന് അദ്ദേഹം ഗണിതം, ഭൂമിശാസ്ത്രം, ചരിത്രം, തത്ത്വചിന്തകൾ എന്നീ വിഷയങ്ങളിൽ പ്രാവീണ്യം നേടി. 20വയസ്സിനുള്ളിൽ തന്നെ അദ്ദേഹം പണ്ഡിതൻ എന്ന നിലയിൽ പ്രസിദ്ധനായി. അൽ-ബിറൂനിയെക്കുറിച്ച് അറിയാനിടയായ ജർജാൻ രാജാവ് അദ്ദേഹത്തെ ആസ്ഥാന വിദ്വാനായി നിയമിച്ചു. ഈ കാലയളവിൽ അദ്ദേഹം കഴിഞ്ഞ നൂറ്റാണ്ടുകളിലെ അവശിഷ്ടങ്ങൾ എന്ന കൃതി രചിച്ചു. ഇയാള്‍ ഷിയാ ഇസ്ലാം ആയിരുന്നു പിന്നെ സുഫിയും 
ഇങ്ങനെ ഒരുപറ്റം  തത്വ ചിന്തകരും മറ്റുമൊക്കെ അന്നത്തെ കാലത്ത് ഉണ്ടായിരുന്നു ഇവരില്‍ ഇവരില്‍ അല്‍ ഗസാലി ഒഴികെ മറ്റാരും കുര്‍ആനില്‍ നിന്നും ഇസ്ലാമില്‍ നിന്നുമാണ്‌ പ്രചോദനം ഉള്‍ക്കൊണ്ടതെന്നു പറഞ്ഞില്ല. അവര്‍ അവരുടെ ഗവേഷണങ്ങള്‍ക്കും കണ്ടെത്തലുകള്‍ക്കും ആധാരമാക്കിയിരുന്നത് ഗ്രീക്ക്, മിസോപ്പൊട്ടേമിയന്‍, ഇന്‍ഡ്യന്‍, പെര്‍ഷ്യന്‍ സംസ്കാരങ്ങളായിരുന്നു. 

 മൗലാന ജലാൽ അദ്ദീൻ മുഹമ്മദ് റൂമി

  (1207-1273) പതിമൂന്നാം നൂറ്റാണ്ടിലെ പേർഷ്യൻ കവിയും സൂഫി സന്യാസിയുമായിരുന്നു. ഇന്നത്തെ അഫ്‌ഗാനിസ്ഥാനിലുള്ള ബാൽഖ് പ്രവിശ്യയിലാണ് അദ്ദേഹം ജനിച്ചത്. ജീവിത്തിന്റെ ഏറിയ പങ്കും ഇന്നത്തെ തുർക്കിയിലെ കോന്യയിൽ അതായത് പഴയ റോമ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പ്രദേശത്ത് കഴിഞ്ഞതിനാൽ റൂമി എന്ന വിശേഷണ നാമത്തിൽ അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ കവിതകളും അദ്ധ്യാപനങ്ങളും വിശ്വോത്തരവും ഒട്ടനേകം ലോകഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടവയുമാണ്. റൂമിയുടെ ആത്മീയ ഈരടികൾ എന്നറിയപ്പെടുന്ന മസ്നവി എ മഅനവി എന്ന കൃതിയാണ് ഇദ്ദേഹത്തിന്റെ രചനകളിൽ ഏറ്റവും പ്രശസ്തമായത്. ദിവാൻ എ കബീർ എന്ന കൃതിയും പ്രശസ്തമാണ്
 സൂഫിസത്തിന്റേയോ, ഇസ്ലാമിന്റേയോ മറ്റേതെങ്കിലും മതത്തിന്റെയോ മാത്രം വീക്ഷണം പുലർത്തുന്നതല്ല റൂമിയുടെ ലോകം. അത് വിശ്വസ്നേഹത്തിലും ഏകദൈവത്തിന്റെ അനന്യതയിലും ഊന്നിയതാണ്എന്നതായിരുന്നു ഇങ്ങേരുടെ പക്ഷം 
റൂമി, അടിമത്തത്തേയും ബഹുഭാര്യത്വത്തേയ്യും എതിർത്തിരുന്നു. സ്ത്രീകൾക്ക് മത-സാമൂഹികജീവിതത്തിൽ ഉയർന്ന സ്ഥാനം കൽപ്പിച്ചു. സത്യത്തിന്റേയ്യും സൗന്ദര്യത്തിന്റേയും എല്ലാ രൂപങ്ങളേയും അവയുടെ ഉറവിടം നോക്കാതെ പിന്തുടരാനും സ്നേഹമുള്ളവരും പരസ്പരബഹുമാനമുള്ളവരും ദാനശീലരും ആയിരിക്കുന്നതിനും അദ്ദേഃഹം തന്റെ ശിഷ്യരെ പഠിപ്പിച്ചു. റൂമിയുടെ ചിന്തകൾ, തികഞ്ഞ മതവിദ്വേഷിയായിരുന്ന തുർക്കി പ്രസിഡണ്ട്, കമാൽ അത്താത്തുർക്കിനെ വരെ സ്വാധീനിച്ചിരുന്നു.

അബു ഇസ അൽ-വാറഖ്  

 9-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു പണ്ഡിതനും മതവിമർശകനും സന്ദേഹ വാദിയുമാണ് അബു ഇസ അൽ-വാറഖ്  

ഇബ്ൻ അൽ-റാവന്ദി  827 CE   860 or 911 CE  

ആദ്യകാല ഇസ്ലാമിക വിമർശകനും ചിന്തകനും സന്ദേഹവാദിയുമായിരുന്നു അബു അൽ-ഹസൻ ഇബ്ൻ യഹ്യ ഇബ്ൻ ഇഷാഖ് അൽ-റാവണ്ടി അഥവാ ഇബ്ൻ അൽ-റാവണ്ടി. മുഅതസില പണ്ഡിതനായിരുന്നെങ്കിലും അത് തള്ളിക്കളഞ്ഞ് കുറച്ച് കാലം ഷിയ ഇസ്ലാം സ്വീകരിച്ചു.പിന്നീട് ഒരു സ്വതന്ത്ര ചിന്തകനായി മാറി . അദ്ദേഹത്തിന്റെ കൃതികൾ ഒന്നും തന്നെ ഇപ്പോൾ നിലവിലില്ലെങ്കിലും എതിർത്തുകൊണ്ടെഴുതിയ ഗ്രന്ഥങ്ങളിലൂടെ ആശയങ്ങൾ നിലനിൽക്കുന്നു 
ഇങ്ങനെയുള്ള ഒരു പറ്റം ചിന്തകര്‍ ഉണ്ടായിരുന്ന സമുഹമായിരുന്നു അന്നത്തെ  പേര്‍ഷ്യയും മറ്റു രാജ്യങ്ങളും കുറച്ചു വെക്തികളുടെ പേരുകള്‍ മാത്രമാണ്  ഇവിടെ കാണിച്ചത്‌ ഇവരൊക്കെ ആ കലകെട്ടത്തില്‍ ജീവിച്ചുപോന്ന മനുഷ്യ ജന്മങ്ങലാണ് ഒരു ഇസ്ലാമിക ശരിയത്ത് നിലനില്‍കുന്ന രാജ്യത്താണ് ഇവരൊക്കെ എങ്കില്‍ ജീവനോടെ ഉണ്ടാകുമായിരുന്നോ ? 
പഴയകാല തത്ത്വ ചിന്തകരില്‍ അധികം പേരും സുഫി ചിന്തകര്‍ ആയിരുന്നു  അവര്‍ ഇസ്ലാമികമാണോ എന്ന് ചോദിച്ചാല്‍ അല്ല എന്ന് തന്നെ പറയേണ്ടി വരും  
അന്നത്തെ ഭരണം നിര്‍വഹിച്ചിരുന്ന ആളുകള്‍ കലയെയും സാഹിത്യത്തിനേയും പഠന ശിബിരങ്ങളെയും ഉയര്‍ത്തി കൊണ്ട് വരാന്‍ ശ്രമിച്ചതിന്‍ ഫലമായിട്ടാണ്  അന്ന് കുറച്ചെങ്കിലും  ബൌദ്ധികമായനേട്ടം കൈവരിക്കാന്‍ കഴിഞ്ഞത് .നേരെ മറിച്ച് ഈ ഭരണം നടത്തിയവര്‍ ഇസ്ലാമിക ശരീയ നിയമവ്യവസ്ഥയില്‍ ആയിരുന്നങ്കില്‍ ഇതൊക്കെ ഉണ്ടാകുമായിരുന്നോ ? സുഫി തത്ത്വ ചിന്തകര്‍ ഉണ്ടാകുമായിരുന്നോ?  വെറും  ഖുര്‍ആനും ഹദീസും  പഠിച്ചാല്‍ മതിയെന്നും  പറയില്ലേ ? അങ്ങനെ വന്നിരുന്നു എങ്കില്‍ ഈ പുതിയ ചിന്താ രീതികള്‍ ഉണ്ടാകുമായിരുന്നോ ?

 

മുഅതസില 

മുഹമ്മദിന്‍  കാലശേഷം മുസ്ലിം സമൂഹത്തിൽ ഉത്ഭവിച്ച ഒരു നൂതന പ്രസ്ഥാനമാന് അൽ മുഅതസില .
വാസ്വിലുബ്നു അത്വ (ഹിജ്റ:80-131) ആണ് ഇതിൻറെ സ്ഥാപകൻ വിഘടിതർ എന്നാണ്‌ ഇതിൻറെ അർഥം. മഹാ പണ്ഡിതനായഹസൻ അൽ ബസ്വരിയുടെ സദസ്സിൽ നിന്നും തെറ്റി പിരിഞ്ഞു പോയ വ്യക്തിയാണ് വാസിൽ. ഈ സമയം ഹസൻ ബസ്വരി ഇങ്ങനെ പറഞ്ഞു ,"ഖ്ദിഅതസല അന്നാ" (അവൻ നമ്മിൽ നിന്നും വിഘടിച്ചു പോയി ) ഇതാണ് ഈ വിഭാഗത്തിന് ഈ പേർ വരാൻ കാരണം. ഉമവീ ഖിലാഫത്തിൽ ഉടലടുക്കുകയും അബ്ബാസീ ഖിലാഫത്തിൽ വ്യാപിക്കുകയും ചെയ്തു. അബ്ബാസീ വാഴ്ചയിൽ കാര്യമായ സ്വധീനം ഇവർക്കുണ്ടായതിനാൽ മുഅതസലീ ആശയങ്ങൾക്ക് ഏറെ സ്വാധീനവും പ്രചാരവും ലഭിച്ചു. ഖുറാനും നബിചര്യയും അടിസ്ഥാനപ്പെടുത്തി കാര്യങ്ങളെ വിലയിരുത്തുന്ന കീഴ്വഴക്കത്തിൽ നിന്നും ഭിന്നമായി യുക്തിചിന്തയിലൂടെയും തത്ത്വശാസ്ത്ര അടിസ്ഥാനത്തിലുമായിരുന്നു ഇക്കൂട്ടരുടെ വ്യാഖ്യാനങ്ങൾ. ബുദ്ധിയിൽ ഉൾകൊള്ളുന്നതും തർക്ക ശാസ്ത്രത്തിലൂടെ നേടിയെടുത്തതുമായ സിദ്ധാന്തങ്ങളായിരുന്നു ഇവരുടേത്.
 പ്രധാനമായും അഞ്ചു അടിസ്ഥാന തത്ത്വങ്ങളാണ്ഇവര്‍ ഉള്‍ക്കൊണ്ട്‌ വന്നിരുന്നത്  . തൌഹീദ്,അദ്ൽ,വഅദ് വൽ വഈദ്,അൽ മന്സിലത്ത് ബൈനൽ മൻസിലത്തയ്നി,അംറുബിൽ മറുഫ് വ നഹി അനിൽ മുന്കർ എന്നിങ്ങനെ പോകുന്നു . മനുഷ്യ കഴിവുകൾ അപ്പപ്പോൾ നൽകുന്നതാണെന്നു ഇവർ വാദിച്ചു. ഇസ്ലാമിലെ കദ്റിലുള്ള വിശ്വാസത്തെ ഇവർ എതിർത്തു . അല്ലാഹുവിൻറെ പല ഗുണങ്ങളേയും നിഷേധിക്കുകയോ വ്യാഖ്യാനിച്ചു നിഷേധിക്കുകയോ ഇവർ ചെയ്തു ഖബർ ശിക്ഷ, മീസാൻ (പരലോകത്ത് നന്മയും തിന്മയും തൂക്കുന്നത്) എന്നിവയും തള്ളിക്കളഞ്ഞു ഖുർആൻ അല്ലാഹുവിൻറെ സൃഷ്ടിയാണെന്നും അനാദിയായി നിലനിന്നതല്ലെന്നുമുള്ള വാദം കൊണ്ടുവന്നു . ചുരുക്കത്തിൽ പറഞ്ഞാല്‍ മുഹമ്മദു  പഠിപ്പിച്ച പാഠങ്ങളിൽ നിന്നും ഇവര്‍ അകന്നു പോയി. പിൽകാലത്ത് വന്ന പല നൂതന ആശയക്കാരും,ചിന്തകളും ഇവരിൽ നിന്നും കടമെടുത്തവരണ് ഉദാഹരണം ചേകനൂര്‍മൌലവി പ്രസ്ഥാനമൊക്കെ എന്ന് പറയാം.
യഥാര്‍ത്ഥ ഇസ്ലാമിക ശരിയാ രാഷ്ട്രീയം എന്ന് ഇവരില്‍ നിന്നും കൈവിട്ടു പോയോ  അന്നു മുതലാണ് ഈ സമൂഹത്തില് നിന്ന് ശാസ്ത്ര സാങ്കേതിക പുരോഗതികളുടെ ഉയര്‍ച്ചയും വളര്‍ച്ചയും  ഉണ്ടായിട്ടുള്ളത് എന്ന് നമ്മുക്ക് വായിച്ചാല്‍ കിട്ടും . ഇങ്ങനെ നോക്കുകയാണെങ്കില്‍ ഇസ്ലാമിന് ഒരു സുവര്‍ണ്ണ കാലവും ഉണ്ടായിട്ടില്ല  കാരണം ഭരണം നടത്തിയവര്‍ ഇസ്ലാമിക ശരിയത്ത് അല്ല പിന്തുടര്‍ന്നു വന്നിരുന്നത് എന്ന് കാണാന്‍ പറ്റും . അന്നും ഇസ്ലാമില്‍ പുരോഗമനം പാടില്ല എന്ന് വാദിച്ച ഒരുപാട് പേര്‍ ഇവരുടെ സമുഹത്തില്‍ ഉണ്ടായിരുന്നു   ചില ആളുകളെ നമ്മുക്ക് വഴിയെ പരിചയപ്പെടാം

 

അബൂഹാമിദ് മുഹമ്മദിബ്നുമുഹമ്മദ് അൽ ഗസ്സാലി

 ഇസ്ലാമിക മതപണ്ഡിതനും കർമ്മശാസ്ത്രജ്ഞനും ദാർശനികനും ജ്യോതിശാസ്ത്രജ്ഞനും മനഃശാസ്ത്രജ്ഞനുമായിരുന്നു 
 ഇസ്‌ലാമിക അതിഭൗതികതയിൽ നിന്ന് ഇസ്‌ലാമികതത്ത്വചിന്തയെ മാറ്റിമറിച്ചു വിവരണങ്ങള്‍ നല്‍കി വില്യം മോണ്ട്ഗോമറി വാട്ട് മുതലായ ചരിത്രകാരന്മാർ മുഹമ്മദിന്‌ ശേഷമുള്ള ഏറ്റവും മഹാനായ മുസ്ലിമായി അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. നിയോപ്ലാറ്റോണിക് തത്ത്വചിന്തയുടെ ഖണ്ഡനത്തിലൂടെ അതിനെ ഇസ്‌ലാമികലോകത്തുനിന്ന് തുടച്ചുനീക്കുവാൻ ഗസ്സാലിക്ക് സാധിച്ചു. അക്കാലത്തെ യാഥാസ്ഥിതിക ഇസ്‌ലാമിനെ സൂഫി പാരമ്പര്യവുമായി അടുപ്പിക്കുവാനും അദ്ദേഹത്തിനായി. യാഥാസ്ഥിതികരും സൂഫികളും രണ്ടു വഴിയിൽ തന്നെ തുടർന്നുവെങ്കിലും ഒരു വിഭാഗം മറ്റൊന്നിന്റെ അനുഷ്ഠാനങ്ങളെ പൂർണ്ണമായി അപലപിക്കുന്ന രീതി അവസാനിച്ചു. ഗ്രീക്ക് തത്ത്വശാസ്ത്രത്തിന്റെയും തർക്കശാസ്ത്രത്തിന്റെയും കടന്നുകയറ്റം മുലം ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസപ്രമാണങ്ങൾ ബൌദ്ധികതലത്തിൽ ചോദ്യം ചെയ്യപ്പെട്ടു. മതത്തിന്റെ സർഗാത്മക ഭാവമായ ഇജ്തിഹാദ് ക്രിയാരഹിതമായി. സമൂഹം ബുദ്ധിപരമായ മരവിപ്പിനടിപ്പെട്ടു. ജീവിതത്തിന്റെ സമസിത തലങ്ങളിലും ഭൌതികപ്രമത്തതയും ധർമഭ്രംശവും പടർന്നു പിടിച്ചു എന്നൊക്കെ പറഞ്ഞാണ് മുപ്പര്  ഇസ്ലാമിക അസ്ഥിത്വം ഉണ്ടാക്കാന്‍നടന്നത്  മുപ്പരുടെ  ഈ പോരാട്ടം കൊണ്ട് അന്നത്തെ ആളുകളില്‍ ഗ്രീക്ക് ചിന്താധാരകളെ അഗാതമായ പഠനവിശകലനങ്ങൾക്ക് വിധേയമാക്കി യുക്തിയുക്തം ഖണ്ഡിച്ചു. തദ്ഫലമായി ഗ്രീക്ക് തത്ത്വശാസ്ത്രങ്ങളുടെ സ്വാധീനം മുസ്ലിം മനസ്സുകളിൽ ഗണ്യമായിക്കുറഞ്ഞു. ഇസ്ലാമിക വിശ്വാസപ്രമാണങ്ങൾക്ക് യുക്തിപരമായ വ്യാഖ്യാനങ്ങൾ നൽകി. നമ്മുടെ ഖുര്‍ആന്‍ ഭ്രുണ ശാസ്ത്രമൊക്കെ ഇതില്‍ വരുമെന്ന് തോന്നുന്നു . തന്റെ കാലഘട്ടത്തിലെ മുസ്ലിം അവാന്തര വിഭാഗങ്ങളെ സസൂക്ഷമം വിലയിരുത്തി ഇസ്ലാമും ജാഹിലിയ്യത്തും വ്യവഛേദിച്ച് കാണിക്കുകയും വ്യാഖ്യാന സ്വാതന്ത്ര്യത്തിന്റെ അനുവദനീയ സീമകൾ എടുത്തുകാണിക്കുകയും ചെയ്തു. യഥാർഥ ഇസ്ലാമിക വിശ്വാസങ്ങളും മറ്റുള്ളത് മിഥ്യാവിശ്വാസങ്ങളുമായി  വേർതിരിച്ചു. ഖുർആനിലേക്കും സുന്നത്തിലേക്കും ശ്രദ്ധ തിരിച്ചുകൊണ്ട് ഇജ്തിഹാദിന്റെ ആത്മസത്തയെ പുനരുജ്ജീവിപ്പിച്ചു . നിലവിലുള്ള ഭരണസമ്പ്രദായത്തെ ധൈര്യസമേതം തുറന്നു വിമർശിച്ചുകൊണ്ട് അവയുടെ ഇസ്ലാമികമായ പരിവർത്തനത്തിനുവേണ്ടി ആഹ്വാനം ചെയ്തു. ലോകത്തിന്റെ ഏതെങ്കിലുമൊരുഭാഗത്ത് ഇസ്ലാമികമായ ഒരു ഭരണകൂടം സ്ഥാപിതമായിക്കാണാൻ ഇമാം അതിയായി ആഗ്രഹിച്ചിരുന്നതായി ഇബ്നുഖൽദൂൻ തന്റെ മുഖദ്ദിമയിൽ എഴുതിയിട്ടുണ്ട്.

 ഇബ്‌നു തൈമിയ്യ 

സിറിയൻ അതിർത്തിക്ക് സമീപം സ്ഥിതിചെയ്യുന്ന,ഇന്നത്തെ തുർക്കിയിലെ ഹർറാൻ എന്ന സ്ഥലത്ത് ജനിച്ച ലോകപ്രശസ്തനായ ഇസ്ലാമിക പണ്ഡിതനായിരുന്നു തഖിയുദ്ദീൻ അഹ്‌മദ് ഇബ്നു തൈമിയ്യ .
പ്രശ്നകലുഷിതമായ മംഗോൾ ആക്രമണ കാലത്താണ്‌ അദ്ദേഹം ജീവിച്ചിരുന്നത്. ഹമ്പലി കർമ്മശാസ്ത്രസരണിയിലെ ഒരംഗമായിരുന്നു ഇബ്നു തൈമിയ്യ. മുസ്ലിംകൾ ഇസ്ലാമിന്റെ അടിസ്ഥാന ഉറവിടങ്ങളായ ഖുർ‌ആനിലേക്കും ഹദീസിലേക്കും മടങ്ങണമെന്ന് അദ്ദേഹം ശക്തമായി ആഹ്വാനം ചെയ്തു
 മതവിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം, ഇബ്നു തൈമിയ്യ തന്റെ പിതാവിൽ നിന്നാണ്‌ കർമ്മശാസ്ത്ര വിജ്ഞാനം പഠിച്ചത്. അതുവഴി ഹമ്പലി കർമ്മശാസ്ത്ര സരണിയുടെ പണ്ഡിതനായി അദ്ദേഹം മാറി. ജീവിതത്തിലുടനീളം ഈ സരണിയിൽ വിശ്വസിച്ചെങ്കിലും ഖുർ‌ആനിലും ഹദീസിലും അദ്ദേഹം നല്ല അവഗാഹം നേടി. ദൈവശാസ്ത്രം,തത്വചിന്ത,സൂഫി ദർശനം .സൂഫി ദർശനം പിന്നീട് അദ്ദേഹം തള്ളിക്കളഞ്ഞു. എന്നിവയും ഇബ്നു തൈമിയ്യ പഠിച്ചു. ക്രിസ്ത്യാനികളേയും ഷിയാ റാഫിദികളേയും അദ്ദേഹം എതിർത്തു. അദ്ദേഹത്തിന്റെ ശിഷ്യൻ ഇബ്നുൽ ഖയ്യിം അൽ ജൗസിയ്യ എഴുതിയ പ്രശസ്തമായ "അല്ലയോ ക്രിസ്തു ആരാധകരേ" എന്ന കവിത ക്രിസ്ത്യൻ വിശ്വാസത്തിലെ ത്രിയേകത്വ സിദ്ധാന്തത്തെ പരിശോധിക്കുന്നതാണ്‌. ഇറാനിലെ മംഗോൾ ഇൽഖൻസിലെ ഖാൻ ആയിരുന്ന ഘസൻ ഖാൻ, മുസ്ലിംകൾക്കെതിരെയുള്ള ആക്രമണങ്ങൾ നിറുത്തണം എന്ന് ആവശ്യപ്പെട്ട പണ്ഡിതന്മാരോടൊപ്പം, ഇബ്നു തൈമിയ്യ അദ്ദേഹത്തെ കാണാൻ പോയതോട്കൂടിയാണ്‌‌ സർക്കാറുമായുള്ള തൈമിയ്യയുടെ പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ഇബ്നു തൈമിയ്യ ഒഴികെ മറ്റൊരു പണ്ഡിതനും ഖാനോട് വല്ലതും പറയാൻ ധൈര്യപ്പെട്ടില്ല എന്ന് പറയപ്പെടുന്നു. തൈമിയ്യ പറഞ്ഞു: "നിങ്ങൾ മുസ്ലിമാണെന്നും നിങ്ങളുടെ അടുത്ത് മുഅദ്ദിന്മാരും മുഫ്തിമാരും ഇമാമുമാരും ശൈഖുമാരും ഉള്ളതായും നിങ്ങൾ അവകാശപ്പെടുന്നു. എന്നാൽ നിങ്ങൾ ഞങ്ങളെ ആക്രമിച്ച് ഇവിടെ വന്നതെന്തിനാണ്‌ ? നിങ്ങളുടെ പിതാവും പിതാമഹനും അവിശ്വാസികളായിരിക്കേ അവർ ഞങ്ങളെ ആക്രമിച്ചില്ല എന്നു മാത്രമല്ല അവർ അവരുടെ വാക്കുകൾ പാലിക്കുകയും ചെയ്തു. പക്ഷേ നിങ്ങൾ വാഗ്ദാനം ചെയ്യുകയും ആ വാഗ്ദാനം ലംഘിക്കുകയും ചെയ്തു
 പ്രവാചകന്റെ അനുചരന്മാരും ആദ്യകാല തലമുറയും വിശുദ്ധനാമങ്ങളെയും അതിന്റെ ഗുണങ്ങളേയും മനസ്സിലാക്കുന്നതിനായി തത്ത്വചിന്തയെ ആശ്രയിച്ചിരുന്നില്ല എന്ന് അദ്ദേഹം വാദിച്ചു. കസര്വാൻ ഷിയ,രിഫാഇ സൂഫി പരമ്പര, ഇത്തിഹാദിയ്യ സരണി(ഇബ്നുൽ അറബിയുടെ ചിന്താപദ്ധതികൾ) എന്നീ ചിന്താധാരകൾക്കെതിരെ നിലകൊള്ളുകയും ചെയ്തിരുന്നു   
 ഇസ്ലാമിന്‍റെ  അടിസ്ഥാന നിലപടുകളിലുറച്ചു നിന്നിരുന്നെങ്കില്‍ അബ്ബാസിയ ഉമയ്യ  ഭരണ ഖലീഫമാര്‍  മറ്റ് തത്വ ശാസ്ത്രങ്ങളെ അനുകരിക്കാനും പകര്‍ത്താനും ശാസ്ത്രജ്ഞരെ അനുവദിക്കില്ലായിരുന്നു.അന്നത്തെ  രാജാക്കെന്മാര്‍ മതമാല്ലാതെ സ്വതന്ത്ര ചിന്തയെപോലും  പ്രോത്സഹിപ്പിച്ച് കൊണ്ട് വന്നതിന്‍റെ ഫലമാണ് ഇവരില്‍ നിന്നും കുറച്ചെങ്കിലും പ്രമുഖ വെക്തികളെ ലോകത്തിനു സംഭാവനയായി കിട്ടിയത്  എന്നിട്ടും അവരെ ചില ഏറാന്‍ മുളികള്‍ ഇസ്ലാമിന്‍റെ തൊഴുത്തില്‍ കെട്ടാന്‍ നില്‍ക്കുന്നു.
 അതിന്‍റെയൊക്കെ   തെളിവാണ് ഇവരുടെ കാലശേഷം മുസ്ലിം ബുരിപക്ഷ സ്ഥലങ്ങളില്‍  ശാസ്ത്രം മുരടിച്ചു പോയത്. ആധുനിക ശാസ്ത്രം വളര്‍ന്നുവരുമ്പോഴും ഇസ്ലാമിന്‍റെ വാക്തകള്‍  യഥാസ്തികത്വത്തിലേക്ക്  തിരിച്ചു നടക്കുന്ന ദയനീയ കാഴ്ചയാണ് നാം ഇപ്പോള്‍ കാണുന്നത്  അത് പല പ്രസ്ഥാനങ്ങളിലുടെയാണ് എന്ന് മാത്രം വീര്യം ഏറിയും കുറഞ്ഞു  ഇരിക്കുന്നുഎന്ന് മാത്രം സ്വന്തം മത വിശ്വാസത്തില്‍ നിന്നും എന്ന് ഇവര്‍ വെതി ചാലിക്കുന്നവോ അന്നേ ഈസമുഹത്തിനു രക്ഷയുള്ളൂ.  
ഇല്ലങ്കില്‍ ഇതുപോലെ  ഞങ്ങള്‍ക്കും സുവര്‍ണ്ണ കാലകെട്ടം ഉണ്ട് എന്ന് പറഞ്ഞു ആരാന്‍റെ ഗര്‍ഭം  ഏറ്റെടുത്തു നടക്കേണ്ടി വരും  


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം