ഗോവസൂരിയും കാളി ദൈവവും പിന്നെ എഡ്വേർഡ് ജെന്നറും
ഇത് വിശ്വാസം
-----------------------കൊടുങ്ങല്ലൂര്‍ ഭഗവതിക്ക് വഴിപാടുകള്‍ നടത്തുവാനായി രണ്ടു യാത്രക്കാര്‍ പള്ളിക്കല്‍ നിരപ്പില്‍ കൂടി നടന്നു പോവുകയായിരുന്നു .നടന്നു പോവുന്ന യാത്രക്കാരെ കണ്ടപ്പോള്‍ കുറെ നിരിശ്വരവാദികള്‍ ഒത്തുകൂടി ഭക്തദാസന്‍മ്മാരെ കളിയാക്കാന്‍ തിരുമാനിച്ചു ,നന്നായി കെട്ടിമുറുക്കിയ ഒരു പൊതി അവരെ ഏല്‍പ്പിച്ചു . ഞങ്ങള്‍ തരുന്ന ഈ പൊതി കൊടുങ്ങല്ലൂര്‍ അമ്മയുടെ നടക്കല്‍ പൂജ ചെയ്യുന്ന ശാന്തിക്കാരനെ ഏല്‍പ്പികണം ,യാത്രകിടയില്‍ ഒരു കാരണവശാലും ഈ പൊതി അഴിക്കരുത് .പൊതി അഴിച്ചാല്‍ നിങ്ങള്‍ക്കു വലിയ ആപത്തു വന്നുചേരും , കൊടുങ്ങല്ലൂര്‍അമ്മക്കുള്ള വഴിപാടായതിനാല്‍ അവര്‍ ആ ചെറിയ പൊതിയും മേടിച്ചു യാത്ര തുടര്‍ന്നു, നീണ്ട യാത്രക്കു ശേഷം അവര്‍ കൊടുംങ്ങല്ലുരില്‍ എത്തി .കുളി കഴിഞ്ഞു ശ്രീ കൊവിലിന്റ്റെ നടക്കല്‍ ചെന്നു അവരുടെതായ വഴിപാടും യാത്രകിടയില്‍ കിട്ടിയ വഴിപാടു പൊതിയും ശന്തിക്കാരനെ ഏല്‍പ്പിച്ചു , ശാന്തിക്കാരന്‍ എല്ലാ വഴിപാടുകളും സ്വികരിച്ചു അകത്തേകെടുത്തു, ശാന്തിക്കാരന്‍ പൊതി അഴിച്ചു നോക്കിയപോള്‍ .ആ പൊതിയില്‍ കരിക്കട്ടയും വെറ്റിലത്തബലവും മീന്‍ തലയും ഇറച്ചികഷ്ണവും നഖവും മുടിയും മറ്റും കാണാനിടയായി , ശാന്തിക്കാരന്‍ ക്ഷോഭിച്ചു കൊണ്ട് പുറത്തേക്കു വന്നു , ഭഗവതിയുടെ പ്രതിപുരുഷനായ വെളിച്ചപ്പാട് അപ്പോള്‍ തുള്ളികൊണ്ടു ഇങ്ങനെ കല്‍പ്പിച്ചു , ഈ വഴിപാടുകാര്‍ നിരപരാതികള്‍ ആണ് അവരെ വെറുതെ വിട്ടേക്ക് . എന്റ്റെ വിരോതികളാണ് ഇതു കൊടുത്തയച്ചത് , അവര്‍ക്കുള്ളത് ഇവര്‍ പോകുമ്പോള്‍ ഇവരുടെ കയ്യില്‍ എന്റ്റെ പ്രസാദം കൊടുത്തയക്കണം . ഇവര്‍ ആ പ്രസാദം അവര്‍ക്ക് കൊടുക്കട്ടെ . കല്‍പ്പന കഴിഞ്ഞു വെളിച്ചപ്പാട് നിലത്തു വിണു. ശാന്തിക്കാരന്‍ ശംഖിലെ തിര്‍ത്ഥം വെളിച്ച പാടിന്റ്റെ മുഖത്തു തളിച്ചപ്പോള്‍ എഴുന്നേറ്റു , പിറ്റേന്ന് വഴിപാടുകാരായ ആ യാത്രക്കാര്‍ പ്രസാദം കൊണ്ട് യാത്ര തിരിച്ചു ,പോകുവാന്‍ നേരം ശാന്തിക്കാരന്‍ പ്രതേകം പറഞ്ഞേല്‍പ്പിച്ചു നിങ്ങള്‍ ഇതു പള്ളിക്കല്‍ നിരപ്പില്‍ചെന്ന ശേഷമേ തുറക്കാന്‍ പാടുള്ളൂ .നിങ്ങളെ കാത്തു വഴിപാട് പൊതി തന്നു വിട്ടവര്‍ കാത്തു നില്‍ക്കുനുണ്ട് ഓരോരുത്തവര്‍ക്കും കൊടുക്കണം . പിന്നെയും ആളുകള്‍ വന്നു ചേരും അവര്‍ക്കും കൊടുക്കണം മിച്ചം വരുന്നത് അവിടെ ത്തെ പള്ളിയുടെ നേരെ വിതറണം. ഭഗവതിയുടെ പിഠത്തില്‍ നിന്നും ഒരു ച്ചുരല്‍ വടി കൊടുത്തിട്ട് ഇതു നിങ്ങള്‍ പള്ളിയുടെ മുന്നില്‍ കുത്തി നിര്‍ത്തണം . ഈ വടി താഴുന്ന സ്ഥലത്ത് കൊടുങ്ങല്ലൂര്‍ അമ്മയുടെ സാനിധ്യം ഉണ്ടാവും . ഭുമിയില്‍ മുട്ടുമ്പോള്‍ തന്നെ വടി താഴ്ന്നു പോവും . നിങ്ങള്‍ എന്തെല്ലാം കണ്ടാലും ഭയപെടരുത് . നിങ്ങള്‍ അമ്മയുടെ ഭക്തരാണ് . യാത്രക്കാര്‍ നടന്നു പള്ളിക്കല്‍ നിരപ്പില്‍ എത്തി ശാന്തിക്കാരന്‍ പറഞ്ഞതു പോലെ വഴിപാട് പൊതി കൊടുത്തു വിട്ടവര്‍ കാത്തു നില്‍ക്കുനുണ്ടായിരുന്നു യാത്രക്കാരില്‍ ഒരാള്‍ പൊതി അഴിച്ചു എല്ലാവര്ക്കും കൊടുത്തു പ്രസാദം വാങ്ങിയവരുടെയും അവിടെ കുടിനിന്നവരുടെയും ദേഹമാസകലം വസുരിയുടെ കുമിളകള്‍ പൊന്തി കഴിഞ്ഞു .കഠിനമായ വേദനകൊണ്ടു സഹിക്കാന്‍ വയ്യാതെ അവര്‍ അവിടെ നിന്നും ഓടി മറഞ്ഞു ബാക്കി വന്നത് അവര്‍ പള്ളിയുടെ നേരെ എറിഞ്ഞു . എറിഞ്ഞ നിമിഷത്തില്‍ തന്നെ പള്ളി കത്തിയെരിയാന്‍ തുടങ്ങി .മറ്റെയാള്‍ ച്ചുരല്‍ വടി പള്ളിയുടെ മുന്നില്‍ കുത്തി നിര്‍ത്തി .ഭുമിയെ തോട്ടപോള്‍ തന്നെ അതു മുക്കാല്‍ ഭാഗവും താഴ്ന്നു പോയി ... പള്ളിക്കല്‍ നിരപ്പില്‍ ഉണ്ടായിരുന്ന അനേകം വിടുകളും കത്തി നശിച്ചു , അനേകം ആളുകള്‍ വസുരി മൂലം കഷ്ട്ടപെടുകയും മരിക്കുകയും ചെയ്യ്തു. ഭക്തന്മാരായ ഒരാള്‍ പോലും , അവരുടെ കുടുംബാഗങ്ങളോ വസുരിമൂലം കഷ്ട്ടപെടുകയോ മരിക്കുകയോ ചെയ്യത്തില്ല , അന്നുമുതല്‍ കൊടുങ്ങല്ലൂര്‍ ഭഗവതി പള്ളിക്കല്‍ നിരപ്പില്‍ ഭക്തരുടെ വരധായനി ആയി നിലകൊള്ളുന്നു
പല ദേശങ്ങളിലും മാരകമായ വസുരി രോഗം പടരുന്ന കാലം.വസുരിരോഗത്തില്‍ മിക്കവീടുകളും അടിമപ്പെട്ടതോടെ ജനം ഭീതിയിലായി.ഇതിനൊരു പരിഹാരമായി പുതുപ്പറമ്പിലമ്മയെ ശരണം പ്രാപിക്കുകയെഉള്ളു എന്നു മനസ്സിലാക്കിയ ഭക്തജനങ്ങള്‍ ദേവി ചൈതന്യത്തിന്‍റെ മുര്‍ത്തീഭാവമായ അമ്മയുടെ സന്നിധിയിലെത്തി വസുരി രോഗത്തില്‍നിന്നു ഞങ്ങളെ രക്ഷിക്കണമേയെന്ന്‍ കേണഅപേഷിച്ചു.ഇതേതുടര്‍ന്നു ശ്രീകോവില്‍നിന്നുള്ള അരുളപ്പാടനുസരിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ദേവി ചൈതന്യം ആവാഹിച്ച ഉടവാള്‍ നട്ടിലുടനീളം എഴുന്നുള്ളിക്കുകയും ഇതിനെ തുടര്‍ന്ന്‍ വസുരി രോഗം നാട്ടില്‍നിന്ന്‍ തുടച്ചുനീക്കപ്പെട്ടൂ എന്നാണു വിശ്വാസികളുടെ പക്ഷം
അമ്മദൈവത്തിന് കാളി, ഭഗവതി, കരിംനീലി എന്നിങ്ങനെ പല പേരുകളുമുണ്ട്. കാളിയ്ക്ക് പല രൂപങ്ങളുമുണ്ട്. കണ്ടങ്കാളിയും കരിങ്കാളിയുമാണ് കൂടുതൽ ശക്തിയുള്ള ദൈവങ്ങൾ. രുധിര മഹാകാളിയാണ് ഏറ്റവും ശക്തി കൂടിയത്, ഭക്തനു പോലും നേരിട്ട് ദർശനം പാടില്ല എന്നതാണ് പ്രത്യേകത. അങ്ങനെ സംഭവിച്ചാൽ മരണപ്പെടും എന്നാണ് വിശ്വാസം. വസൂരി മുതലായ വ്യാധികളിൽ നിന്ന് ജനങ്ങളെ രക്ഷിയ്ക്കാൻ കാളിക്ക് സാധിക്കുമെന്നാണ് മത വിശ്വാസം.
ഹിന്ദു ദേവതയായ ശിതലയോട് വസൂരിസുഖപ്പെടുന്നതിനായി ആൾക്കാർ പ്രാർത്ഥിച്ചിരുന്നു.
കേരളത്തിലെ മുസ്ലിം കാക്കാമാരും ഒട്ടും പിന്നിലല്ലാതെ ഇവരുടെ ഒപ്പം തന്നെയുണ്ട് . നാനൂര്‍ വര്ഷം മുന്‍പ് പൊന്നാനി മഖ്ദൂം തങ്ങള്‍ ജീവിക്കുന്ന കാലം കന്മ്നം കടംബിലെ പറമ്പില്‍ ഒരു സ്ത്രീയും പുരുഷനും വന്ന്‍ താമസമാക്കി , ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പുരുഷന് അക്കാലത്ത് നാട്ടില്‍ പടര്‍ന്ന്‍പിടിച്ച വസുരി രോകം പിടിപെട്ടു മരണപ്പെട്ടു , താമസിയാതെ സ്ത്രീയും അസുഖം വന്ന്‍ മരണപ്പെട്ടു , രണ്ട്മയ്യിത്തും മറവ്ചെയ്യാന്‍ എടുത്തപ്പോള്‍ കിട്ടിയില്ല, പൊന്നാനി മഖ്ദും തങ്ങളെ സമീപിച്ചു , അവിടെ തന്നെ മറവ് ചെയ്യാന്‍ പറഞ്ഞു , ജീവിത കാലത്തും മരണ ശേഷവും നിരവധി അത്ഭുതങ്ങള്‍ കണ്ടിട്ടുണ്ട് , ചിക്കന്‍ ബോക്സ് ,ചര്മ രോഖങ്ങള്‍ എന്നിവക്ക് ഈ മഹാന്മാരുടെ ജാരത്ത്തിലെക്ക് നേര്‍ച്ചകള്‍ സമര്‍പഇക്കുന്നവര്‍ക്ക് രോഖം ഭേദമാകും , എല്ലാ വര്ഷവും ഖുതുബി സഘം സിയാറത്ത് ചെയ്യാറുണ്ട്
ഇനി ഗോവസുരിയുടെ യാഥാര്‍ത്ഥ്യത്തിലേക്ക് ഒരു എത്തിനോട്ടം
---------------------------------------------------------------------------------------------------മനുഷ്യനില്‍ കാണപ്പെടുന്ന ഒരു മാരക പകർച്ചവ്യാധിയായിരുന്നു വസൂരി ,സ്മോൾ പോക്സ്. വരിയോല ,വരിയോല മൈനർ, വരിയോല മേജർ എന്നീ പേരുകളിലും ഈ വൈറസുകൾ അറിയപ്പെട്ടിരുന്നു
മലയാളത്തിൽ അകമലരി എന്ന പേരിലും ഇതറിയപ്പെടുന്നു. ഇത് ശരീരത്തിൽ ചർമ്മത്തിലെ ചെറിയ രക്തക്കുഴലുകളിൽ കേന്ദ്രീകരിക്കുകയും കുടുന്നുപൊങ്ങി കുമിളകൾ ആയി പുറത്തേക്ക് വരുകയും, ചലം നിറഞ്ഞ ഇവ പൊട്ടി ഒലിക്കുകയും ചെയിതിരുന്നു
വസൂരി ഒരിക്കൽ ബാധിച്ചാൽ പിന്നെ ബാധിക്കുകയില്ല എന്നൊക്കെയാണ് പറയുന്നത് അതില്‍ നിന്നും രക്ഷപെട്ടവര്‍ വളരെ തുച്ചം . പക്ഷെ വസൂരി ബാധിച്ചാൽ രക്ഷപ്പെടുന്നവർ ചുരുക്കമായിരുന്നു. അത്രയധികം മാരകമായിരുന്നു വസൂരി ഉണ്ടാക്കുന്ന വൈറസ്സ്.
കേരളത്തില്‍ ഈ രോഗം ഒരുപാട് പേരെ കൊന്നുടുക്കിയിട്ടുണ്ട്
വസുരി പിടിച്ചാല്‍ അവരെ ഒറ്റക്കു കൊണ്ട് പോയി ആളില്ലാത്ത ദീപുകളില്‍ കൊണ്ട് വിടുകയായിരുന്നു പതിവ് ആ ദീപുകളില്‍ നിന്നും രോഗം മാറി രക്ഷപ്പെടുന്നവര്‍ വളര തുച്ചം അങ്ങനെ കിടന്നു മരിക്കാന്‍ വിധിച്ച ഒരുപാട് ജന്മങ്ങളുടെ നാടായിരുന്നു കേരളവും ഇന്ത്യയും .പിഞ്ചു കുഞ്ഞങ്ങളും വലിയവരും ഇതില്‍ പെട്ടിരുന്നു
വേരിയോള മേജർ എന്നയിനം വൈറസാണ് കൂടുതൽ അപകടകരമായ രോഗബാധയുണ്ടാക്കുന്നത്. ഇതു ബാധിക്കുന്നവരിൽ മരണനിരക്ക് 30–35% ആയിരുന്നു. വേരിയോള മൈനർ താരതമ്യേന അപകടം വളരെക്കുറഞ്ഞ അസുഖമാണുണ്ടാക്കുന്നത്. ഇതു ബാധിക്കുന്നവരിൽ ഒരു ശതമാനം മാത്രമേ മരിക്കാറുള്ളൂ
ഉദ്ദേശം ബി.സി. 10,000-ൽ ആണത്രേ വസുരി മനുഷ്യരെ ബാധിക്കാൻ തുടങ്ങിയത്.ഈ അണുബാധയുടെ ഏറ്റവും ആദ്യത്തെ തെളിവ് റാംസെസ് അഞ്ചാമന്റെ മമ്മിയുടെ ശരീരത്തിലുണ്ടായിരുന്ന കുമിളയോടെ തടിച്ച പാടുകളാണ്.പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന വർഷങ്ങളിൽ നാലു ലക്ഷം പേരെ വീതം ഓരോ വർഷവും ഈ അസുഖം യൂറോപ്പിൽ കൊല്ലുന്നുണ്ടായിരുന്നുവത്രേ. ഭരണത്തിലിരിക്കുകയായിരുന്ന അഞ്ച് രാജ്യത്തലവന്മാരും ഈ പട്ടികയിൽ പെടും. ആകെ അന്ധതയുടെ മൂന്നിലൊന്നും വസൂരി കാരണമായിരുന്നുവത്രേ. രോഗം ബാധിച്ചവരിൽ 20–60% ആൾക്കാർ (കുട്ടികളിൽ 80%-ലധികം) മരിച്ചുപോയിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ 30 കോടിക്കും 50 കോടിക്കും ഇടയിൽ ആൾക്കാർ ഈ അസുഖം ബാധിച്ച് മരിച്ചിട്ടുണ്ട്. 1967-ൽ പോലും ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ഒന്നരക്കോടി ആൾക്കാർക്ക് രോഗം ബാധിക്കുകയും ഇരുപതു ലക്ഷത്തിലധികം ആൾക്കാർ മരിക്കുകയും ചെയ്തിരുന്നതായി റിപ്പോര്‍ട്ട് ഉണ്ട് കണക്കില്‍ പെടാത്ത എത്ര എന്നുള്ളത് ആര്‍ക്കും അറിയില്ല
രോഗലക്ഷണങ്ങൾ ഉണ്ടാക്കാത്ത തരം രോഗബാധ വേരിയോള വൈറസുകൾ മൂലം ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഇവ സാധാരണമല്ലായിരുന്നു. പ്രതിരോധക്കുത്തിവയ്പ്പെടുത്ത ആൾക്കാരിൽ വേരിയോള സൈൻ ഇറപ്ഷിയോൺ എന്നയിനം കുമിളകൾ ഉണ്ടാകാത്ത ഇനം വസൂരി കാണപ്പെടുമായിരുന്നു. രോഗാണുക്കളുടെയോ ആന്റിബോഡികളുടെയോ സാന്നിദ്ധ്യവും രോഗാണുബാധയുണ്ടായി കൃത്യസമയത്തിനു ശേഷമുണ്ടാകുന്ന പനിയുമായിരുന്നു ഈ രോഗം തിരിച്ചറിയാൻ സഹായകമായിരുന്നത്.
പത്തൊൻപതാം നൂറ്റാണ്ടിലെയും ഇരുപതാം നൂറ്റാണ്ടിലെയും പ്രതിരോധക്കുത്തിവയ്പ്പ് പരിപാടികളുടെ ഫലമായി 1979-ൽ വസൂരി നിർമാർജ്ജനം ചെയ്യപ്പെട്ടതായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചു. ഇതുവരെ രണ്ട് സാംക്രമിക രോഗങ്ങളെ മാത്രമേ തുടച്ചുനീക്കാൻ മനുഷ്യർക്ക് സാധിച്ചിട്ടുള്ളൂ. വസൂരിയാണ് ഇതിലൊന്ന്. റിൻഡർപെസ്റ്റ് എന്ന അസുഖം 2011-ൽ ഇല്ലാതെയാക്കിയതായി പ്രഖ്യാപിച്ചതാണ് ഇത്തരത്തിലെ രണ്ടാമത്തെ സംഭവം
എഡ്വേർഡ് ജെന്നർ
-----------------------------വസുരിയെന്ന വൈറസിനെ കൊന്ന ദൈവം ആളുകള്‍ക്ക് കണ്മുന്നില്‍ കാണപ്പെട്ട ദൈവം പ്രാര്‍ത്ഥനയല്ല ഈ ദൈവം സ്വീകരിച്ചിരുന്നത് മറിച്ച് സ്വയം കഴിവുകള്‍ കൊണ്ട് പരീക്ഷണം നടത്തി വിജയം കൈവരിക്കുകയായിരുന്നു
ലോകത്തിലെ ആദ്യത്തെ വാക്സിൻ എന്നറിയപ്പെടുന്ന വസൂരി വാക്സിൻ കണ്ടുപിടിച്ചതിന്റെ പേരിൽ ലോകപ്രശസ്തനായ ഇംഗ്ലീഷുകാരനായ ഭിഷഗ്വരനും ശാസ്ത്രജ്ഞനുമാണ് എഡ്വേർഡ് ജെന്നർ
രോഗപ്രതിരോധ ശാസ്ത്രത്തിന്റെ (Immunology) പിതാവ് എന്ന് പേരിൽ കൂടി അദ്ദേഗം അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ കണ്ടുപിടുത്തം ഈലോകത്ത് ഏറ്റവും കൂടുതൽ ജീവനുകൾ രക്ഷപെടാൻ കാരണമായി ഈ വെക്തിയെ നോക്കുമ്പോള്‍ ദൈവങ്ങളൊക്കെ എന്തുടുക്കുയായിരുന്നു എന്നുള്ളത് കാണാം എട്ടുകാലി മമ്മുഞ്ഞു പണിക്കു വേണ്ടിയല്ലാതെ എന്തിനു ദൈവങ്ങള്‍ കൊള്ളാം. എന്നാല്‍ ഈ ദൈവത്തിന് ജനനവും മരണവുമൊക്കെയുണ്ട് എന്നാലും ജനം ഈ ദൈവത്തെ ഇപ്പോഴും മറക്കില്ല കാരണം തങ്ക ലിപികളാല്‍ ഈ ദൈവത്തിന്റെ കഴിവിനെ ജനം എഴുതി വെച്ചു
ഇംഗ്ലണ്ടിലെ ബർക്ക് ലിയിൽ ഗ്ലൗസസ്റ്റർ എന്ന പ്രദേശത്താണ് എഡ്വേർഡ് ജെന്നർ ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം വൈദ്യശാസ്ത്ര പഠനത്തിൽ ഏർപ്പെട്ടു. ലണ്ടനിലുള്ള പ്രസിദ്ധനായ ഡോ.ജോൺഹണ്ടറുടെ കൂടെ ചേർന്ന് ജെന്നർ വൈദ്യശാസ്ത്രത്തിൽ അഭ്യസനം തുടർന്നു. പിന്നീട് ജെന്നർ ബർക്ക് ലിയിലേക്ക് മടങ്ങി ഡോക്ടറായി പ്രാക്ടീസ് ചെയ്തു
മരണം 1823 ജനുവരി 26 (പ്രായം 73)
തന്റെ പ്രാക്ടീസിനിടെ ഗോവസൂരി പിടിപെട്ട നിരവധിയാളുകളെ അദ്ദേഹത്തിന് ചികിത്സിക്കേണ്ടി വന്നു. അക്കാലത്ത് അവിടെ പ്രചാരത്തിലിരുന്ന ഒരു വിശ്വാസം ഗോവസൂരി പിടിപെടുന്ന ഒരാൾക്ക് ഒരിക്കലും മസൂരി ഉണ്ടാകുകയില്ലെന്നായിരുന്നു. ജെന്നർ ഈ കാര്യത്തെക്കുറിച്ച് നിരന്തര പരീക്ഷണങ്ങൾ നടത്തി. വാക്സിനിയ എന്ന ലാറ്റിൻ പദത്തിന്റെ അർഥം ഗോവസൂരി എന്നാണ്. 1796 മേയ് 14ന് എട്ടുവയസ്സുള്ള ജെയിംസ് ഫിപ്സ് (James Phipps) എന്ന കുട്ടിക്ക് ജെന്നർ ഗോവസൂരി പ്രയോഗം നടത്തി. ഗോവസൂരി പിടിപെട്ട ഒരു കറവക്കാരിയുടെ ശരീരത്തിൽ നിന്നും എടുത്ത ചലമാണ് കുത്തിവച്ചത്. അതിനുശേഷം ജൂലൈ ഒന്നാം തീയതി ആ കുട്ടിയുടെ ദേഹത്ത് ശക്തിയായ മസൂരി ബാധിച്ച ആളിന്റെ ദേഹത്തുനിന്നുമുള്ള ചലം കുത്തിവച്ചു. രണ്ടാഴ്ചയോളം ജെന്നറും ആ കുട്ടിയുടെ അമ്മയും ആകാംക്ഷയോടെ കാത്തിരുന്നു. കുട്ടിക്ക് വസൂരിയുടെ ലക്ഷണങ്ങൾ ഒന്നും കണ്ടില്ല. പിന്നീട് മറ്റു പലരിലും ഇതേ പരീക്ഷണങ്ങൾ തുടർന്നു. ഈ സമ്പ്രദായത്തിന് ജെന്നർ വാക്സിനേഷൻ എന്നു പേരും നൽകി. 1798-ൽ ഗോവസൂരി പ്രയോഗത്തെക്കുറിച്ച് ദീർഘമായി പ്രതിപാദിക്കുന്ന ഒരു പ്രബന്ധം അദ്ദേഹം പ്രസിദ്ധപ്പെടുത്തി
ശാസ്ത്രം വസൂരി നിര്‍മ്മാര്‍ജ്ജനം ചെയ്ത് ഭദ്രകാളിക്കിട്ട് പാര വച്ച കാര്യം ഇനിയും അറിഞ്ഞിട്ടില്ലാത്ത അന്തം കമ്മികളായ മത വിശ്വാസികളുടെ അറിവിലേക്ക് വേണ്ടി ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു
അഭിപ്രായങ്ങള്‍